
വര്‍ഗീയതയും വംശീയവിദ്വേഷവും കൈവെടിയാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, മതേതരവും പുരോഗമനാത്മകവുമായ ഒരു സമൂഹത്തില്‍ അത്തരം പ്രത്യയശാസ്ത്രങ്ങള്‍ക്ക് നിലനില്‍പില്ലെന്നും പ്രഖ്യാപിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഗവണ്‍മെന്‍റിന്‍റെ നേട്ടങ്ങളും പുരോഗതികളും പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. പരസ്പര സഹിഷ്ണുതയും വൈവിധ്യങ്ങളോടുള്ള ആദരവും പഠിപ്പിക്കുന്നതാണ് രാഷ്ട്രത്തിന്‍റെ പാരമ്പര്യം. അതിനെ പരിപോഷിപ്പിക്കാന്‍ ഓരോ പൌരന്മാരും തയ്യാറാവണം. 35 മിനിറ്റു നീണ്ടുനിന്ന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയാണ് ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരുന്നത്. ഡല്‍ഹി മുഴുവന്‍ സേനയുടെ സുരക്ഷാവലയത്തിലായിരുന്നു.
No comments:
Post a Comment