
ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ പുതിയ ഇസ്‌ലാമിക സാമ്പത്തിക സൂചിക ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഇന്ന് പുറത്തിറക്കി. 200 മില്യണ്‍ പൗണ്ടിന്റെ ബോണ്ടുകള്‍ പുറത്തിറക്കാനാണ് ബ്രിട്ടീഷ് ആലോചനയെന്ന് സാമ്പത്തിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിക് ബാങ്കിങ് മേഖലയില്‍ ഇതോടെ ലണ്ടന്‍ സുപ്രധാന കേന്ദ്രമായി മാറും.
ലണ്ടന്‍ ആതിഥ്യമരുളുന്ന ഒമ്പതാമത് ലോക ഇസ്ലാമിക ഫോറത്തോടനുബന്ധിച്ചാണ് ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ സുപ്രധാന നടപടി.
No comments:
Post a Comment