സി.ബി.ഐ. അന്വേഷണ റിപ്പോര്‍ട്ടിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയും അട്ടിമറിയും നടന്നു

കൊലപാതകം സംബന്ധിച്ച സി.ബി.ഐ. അന്വേഷണ റിപ്പോര്‍ട്ടിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടക്കുകയും ഇടക്കാലത്ത് അന്വേഷണം അട്ടിമറിക്കപ്പെടുകയും ചെയ്തതായി അവര്‍ ആരോപിച്ചു. ചെമ്പരിക്ക കടലില്‍ നിന്ന് മൃതദേഹം കിട്ടിയതു മുതല്‍ തന്നെ ലോക്കല്‍ പൊലീസിന്റെ സംശയകരമായ നീക്കങ്ങള്‍ വിമര്‍ശനവിധേയമായിരുന്നു. അസ്വാഭാവിക മരണമായിട്ടും വിരലടയാള വിദഗ്ദ്ധരുടെയോ ഡോഗ് സ്‌ക്വാഡിന്റെയോ പരിശോധന നടന്നില്ല. ഖാസി താമസിച്ചിരുന്ന മുറിയില്‍ നിന്ന് കണ്ടെടുത്ത പ്രശസ്തമായ ഒരു അറബി കവിതയുടെ പരിഭാഷയിലെ ഒരു വരി എഴുതിയ കടലാസ് അടിസ്ഥാനമാക്കി മരണം ആത്മഹത്യയാണെന്നു പറയുകയാണ് പൊലീസ് ചെയ്തത്. പൊലീസിന്റെ ഇത്തരം നീക്കങ്ങളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം നിരന്തരം ഉയര്‍ന്നതാണ് കേസ് സി.ബി.ഐ. ഏറ്റെടുക്കുന്നതില്‍ എത്തിച്ചത്.

സി.ബി.ഐ. അന്വേഷണം ഏറ്റെടുത്ത് ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ കൊലപാതകികള്‍ വലയിലായെന്നും ഏതാനും ദിവസങ്ങള്‍ക്കകം അറസ്റ്റിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഖാസിയുടെ
No comments:
Post a Comment