കരുവാരകുണ്ട്: കെ.ടി. മാനു മുസ്ലിയാര് അതുല്യനായ സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നെന്ന് അഡ്വ. എം. ഉമര്‍ എം.എല്‍.എ പറഞ്ഞു. 'കെ.ടി. ഉസ്താദ് ജീവിതവും ദര്‍ശനവും' വിഷയത്തില്‍ അലുംനി അസോസിയേഷന് സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'മതസൗഹാര്‍ദ്ദം മാനു മുസ്ലിയാരുടെ വീക്ഷണത്തില്‍' വിഷയത്തില്‍ ജി.സി. കാരക്കല്‍ പ്രഭാഷണം നടത്തി. കെ.ടി. ഉസ്താദും കേരളത്തിലെ മദ്രസാ പ്രസ്ഥാനവും വിഷയത്തില്‍ ഡോ. സുബൈര്‍ ഹുദവി പ്രസംഗിച്ചു. മാനു മുസ്ലിയാരുടെ ലഘുജീവചരിത്രം അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് അവതരിപ്പിച്ചു.
മാനു മുസ്ലിയാരുടെ സാഹിത്യ രചനകള്‍ സി. ഹംസ പരിചയപ്പെടുത്തി. പ്രഫ. ബാബു തോമസ് അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്ലിയാര്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന് ഫൈസി,