
കേരളത്തിലെ മത രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കുന്ന പരിപാടിയില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രഥമ സി.എം. അബ്ദുല്ല മൗലവി മെമ്മോറിയല്‍ ലക്ചര്‍ നടത്തും.
രണ്ടു സെഷനുകളിലായി വൈകുന്നേരം നാലുമണിവരെ നീണ്ടുനില്‍ക്കുന്ന ഏകദിന വിദ്യാഭ്യാസ സെമിനാര്‍ നടക്കും. 'സമന്വയ വിദ്യാഭ്യാസം: സി.എമ്മിന്റെ അടയാളപ്പെടുത്തലുകള്‍്' എന്ന വിഷയത്തെ അധികരിച്ച് തിരൂര്‍ തുഞ്ചന്‍ കോളേജ് ലക്ചറര്‍ ഡോ. സുബൈര്‍ ഹുദവി ചേകനൂരും 'സമന്വയചിന്തയിലെ പുതിയ പ്രവണതകള്‍' എന്ന വിഷയത്തെ അധികരിച്ച് സി.ഐ.സി അസി. കോഡിനേറ്റര്‍ അഹ്മദ് വാഫി കക്കാടും പേപ്പര്‍ പ്രസന്റേഷന്‍ നടത്തും. ഉച്ചക്കു ശേഷം നടക്കുന്ന രണ്ടാം സെഷനില്‍ 'കേരളമുസ്‌ലിം വിദ്യാഭ്യാസം: ആശങ്കകളും പ്രതീക്ഷകളും' എന്ന വിഷയത്തില്‍ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും 'എഴുത്ത്, ഗോളശാസ്ത്രം: ചാലിലകത്തും സി.എമ്മും ഒരു താരതമ്യം' എന്ന വിഷയത്തില്‍ അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി റിസര്‍ച്ച് സ്‌കോളര്‍ ശഫീഖ് റഹ്മാനി വഴിപ്പാറയും പ്രബന്ധമവതരിപ്പിക്കും.
സെമിനാറില്‍ സി.എമ്മിന്റെ വിദ്യാഭ്യാസ ചിന്തകളും ഗോളശാസ്ത്ര സംഭാവനകളും കേരളമുസ്‌ലിം വിദ്യാഭ്യാസ പുരോഗതിയുടെ പശ്ചാത്തലത്തില്‍ സമഗ്രമായി ചര്‍ച്ചചെയ്യപ്പെടും. 'സി.എം. അബ്ദുല്ല മൗലവിയുടെ ഗോളശാസ്ത്ര പഠനങ്ങള്‍' എന്ന പേരില്‍ തയ്യാറാക്കിയ അദ്ദേഹത്തിന്റെ ഗോളശാസ്ത്ര ലേഖനങ്ങളുടെ സമാഹാരം പ്രകാശനം ചെയ്യും.
പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി, ത്വാഖ അഹമ്മദ് മൗലവി, ചെര്‍ക്കളം അബ്ദുല്ല, സി.ടി. മുഹമ്മദലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ, യഹ്‌യ തളങ്കര, റഹ്മാന്‍ തായലങ്ങാടി, മുഹമ്മദ് ശമീം ഉമരി, പി.എസ് ഹമീദ്, സിദ്ദീഖ് നദ്‌വി ചേരൂര്‍ പ്രസംഗിക്കും
.
മലബാര്‍ ഇസ്‌ലാമിക്് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി സംഘടന ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷനും (ദിശ) ദാറുല്‍ ഹുദാ ഇസ്‌ലാമിക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയനും (ഡി.എസ്.യു) സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പത്രസമ്മേളനത്തില്‍ സമസ്ത കാസർകോട് ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാള്‍ നൗഫല്‍ ഹുദവി കൊടുവള്ളി, ഹനീഫ് ഇര്‍ശാദി ദേലംപാടി, ബദ്‌റുദ്ധീന്‍ ഇര്‍ശാദി തൊട്ടി, ഇംദാദ് പള്ളിപ്പുഴ, ഇര്‍ശാദ് ഇര്‍ശാദി ബെദിര സംബന്ധിച്ചു.
No comments:
Post a Comment