
1893ല്‍ ചിക്കാഗോയിലേക്ക് ലോകമതസമ്മേളനത്തിന് സ്വാമി വിവേകാനന്ദനെ ക്ഷണിച്ച സംഘടനയാണ് CPWR. വിശ്വഹിന്ദു പരിശത്തിനെ പുറത്താക്കാനുള്ള നീക്കത്തെ അമേരിക്കയിലെ നരഹത്യാ വിരുദ്ധ സംഘടനയായ Coalition Against Genocide (CAG) സ്വാഗതം ചെയ്തു. അമേരിക്കയില്‍ വിശ്വാസ്യതയും അംഗീകാരവും നേടിയെടുക്കാന്‍ ഹിന്ദുത്വ തീവ്രവാദികള്‍ സ്വാമി വിവേകാനന്ദനെ ചൂഷണം ചെയ്യുകയാണെന്നും സംഘടന കുറ്റപ്പെടുത്തി.
ഇന്ത്യയിലെ മുസാഫറാബാദില്‍ മുസ്‍ലിം ന്യൂനപക്ഷത്തിനെതിരായി നടന്ന വര്‍ഗീയ കലാപത്തിന് എരിവ് പകരാന്‍ ശ്രമിച്ച സംഘടനയാണ് വിഎച്ച്പിയെന്ന് CAG വക്താവ് ഡോ. ശെയ്ഖ് ഉബൈദ് പറഞ്ഞു. ഇത്തരം വര്‍ഗീയ പ്രവര്‍ത്തനങ്ങളെ വിവേകാനന്ദനെപ്പോലെയുള്ള ചരിത്രവ്യക്തിത്വങ്ങളെ കൂട്ടുപിടിച്ച് മറച്ചുവെക്കാനാണ് ഹിന്ദുത്വവിഭാഗങ്ങള്‍ ശ്രമിക്കുന്നതെന്ന് മറ്റൊരു വക്താവായ ഡോ. രാജ സ്വാമി പറഞ്ഞു.
No comments:
Post a Comment