
ദക്ഷിണ റഷ്യയിലെ നൊവൊ റോസിസ്ക് നഗരത്തിലെ കോടതിയാണ് ഖുര്‍ആന്‍ പരിഭാഷക്ക് നിരോധന മേര്‍പ്പെടുത്തിയത്. തീവ്രവാദവിരുദ്ധ നിയമപ്രകാരമാണ് വിധി എന്നായിരുന്നു കോടതിയുടെ വാദം. രാജ്യത്തെ ഭൂരിപക്ഷ വിഭാഗമായ റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്‍റെ സമ്മര്‍ദപ്രകാരമാണ് വിധിയെന്ന് മുസ്‍ലിം നേതാക്കള്‍ ആരോപിച്ചു.
പ്രശ്നത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റഷ്യന്‍ കൌണ്‍സില്‍ ഓഫ് മുഫ്തീസ് പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന് തുറന്ന കത്തയച്ചിട്ടുണ്ട്. രാജ്യത്തെ മതവിഭാഗങ്ങള്‍ പരസ്പരം ഐക്യപ്പെടണമെന്നും വംശീയമായ വിദ്വേഷങ്ങള്‍ ഉപേക്ഷിക്കണമെന്നും പുടിന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
No comments:
Post a Comment