
വിദ്യാഭ്യാസത്തിലും പഠനത്തിലും അല്‍അസ്ഹറിനുള്ള ഉന്നത സ്ഥാനം നിലനിര്‍ത്തുകയും രാഷ്ട്രീയ പക്ഷപാതിത്വത്തിലേക്ക് സ്ഥാപനത്തെ വലിച്ചിഴക്കാതിരിക്കുകയും ചെയ്യുക എന്നതാണ് നിരോധനത്തിന്‍റെ ലക്ഷ്യമെന്ന് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
രാഷ്ട്രീയ പ്രകടനങ്ങളും സംഗമങ്ങളും ലഘുലേഖകള്‍ വിതരണം ചെയ്യുന്നതുമൊക്കെ നിരോധനത്തില്‍ വരുമെന്ന് സര്‍വകലാശാല പ്രസിഡന്‍റ് ഉസാമ അല്‍അബ്ദ് പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം കാമ്പസിനകത്ത് ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രക്ഷോഭങ്ങളും പ്രകടനങ്ങളും നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ യൂനിവേഴ്സിറ്റി സുരക്ഷാ വിഭാഗത്തിന് അധികാരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് തൊട്ടുപിന്നാലെയാണ് അസ്ഹറിലെ രാഷ്ട്രീയ നിരോധനം.
No comments:
Post a Comment