" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Sunday, June 30, 2013

പുണ്യ റമളാന് സ്വാഗതം
ജിദ്ദ S .Y .S .ഫാമിലി വിങ്ങ് സംഘടിപ്പിക്കുന്ന കുടുംബ സംഗമം -ജൂലൈ 4 വ്യാഴാഴ്ച മഗിരിബിനു  ശേഷം ശരഫിയ്യ  അല് -റയ്യാന്  ഓഡിറ്റോറിയത്തില് -വിവിധ സെഷനുകളില് പ്രമുഖ പണ്ഡിതന്മാര് ക്ലാസെടുക്കുന്നു.

Saturday, June 29, 2013

സമസ്ത: പൊതു പരീക്ഷ ഏകീകൃത മൂല്യ നിര്‍ണ്ണയ ക്യാമ്പ് ചേളാരിയില്‍ തുടക്കമായി


എസ് . വൈ . എസ് മെഡിക്കല്‍ ക്യാമ്പ്‌ ശ്രദ്ധേയമായി

മെഡിക്കൽ ക്യാമ്പ്‌ അബ്ദുള്ള ഫൈസിയെ  പരിശോധിച്ച് കൊണ്ട് ഡോക്ടര സ്വലഹുധീൻ ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദസുന്നി യുവജന സംഘം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയും അല്‍ റയാന്‍ ഇന്റര്‍ നാഷണല്‍ പോളിക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ്‌ ശ്രദ്ധേയമായി.രാവിലെ 9 മണിക്ക് തുടങ്ങിയ ക്യാമ്പ്‌  ഡോക്ടര്‍ സ്വലാഹുദ്ദീന്‍ ഉത്ഘാടനം ചെയ്തു തുടര്‍ന്ന് ഉച്ചക്ക് നടന്ന രോഗപ്രതിരോധ ബോധന ക്ലാസ്സില്‍ പ്രൊഫസര്‍ ഡോക്ടര്‍ മുസ്തഫ ക്ലാസ്സെടുത്തു പ്രവാസ  ജീവിതത്തിലെ  ജീവിത ചര്യകള്‍ വരുത്തിവയ്ക്കുന്ന ആരോഗ്യ പ്രശ്നങ്ങള്,അക്ഞ്ഞത മൂലമോ അശ്രദ്ധ മൂലമോ അപകടകരമായ ആവശ്ടയില്‍ എത്തുമ്പോള്‍ മാത്രം തിരിച്ചറിയുന്ന രോഗങ്ങള്‍ ഓരോ പ്രവാസിയും അറിഞ്ഞിരിക്കേണ്ട മുന്കരുതലുകളെ കുറിച്ചും അദ്ദേഹം ചോദ്യോത്തര വേളയിലും അല്ലാതെയും സദസ്സിനെ ഉദ്ബോദിപ്പിച്ചു. അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു ഉബൈദുള്ള തങ്ങള്‍ ചടങ്ങ ഉദ്ഘാടനം ചെയ്തു. ടി പി ശുഐബ് ഉസ്മാന്‍ ഏടത്തില്‍, സഹല്‍ തങ്ങള്‍ കരീം ഫൈസി അലി മൌലവി ,എന്നിവര്‍ പ്രസംഗിച്ചു . ലത്തീഫ് ചാപ്പനങ്ങാടി അസീസ്‌ കൊട്ടോപ്പടം കെ.കെ.ജലീല്‍, സവാദ് പെരംബ്ര,ദില്‍ഷാദ് മുസവ്വിര്‍ അബൂബക്കര്‍ ദാരിമി അലമ്പാടിമുസ്തഫ അന്‍വരി പി.സി.എ. റഹ്മാന്‍ എന്നാ ഇണ്ണിമമ്മദ് കാടപ്പടിസലാം ഫൈസി കടുങ്ങല്ലൂര്‍, ടി.എച് അബൂബക്കര്‍, പി.എം.എ ഗഫൂര്‍ ,മുസ്തഫ ചെമ്പന്‍,കുഞ്ഞി മുഹമ്മദ്‌ കാരത്തോട്അബ്ദുല്‍ റഹ്മാന്‍ ,ശംസുദ്ധീന്‍ പായത്ത്,മുഹമ്മദ്‌ അലി ആലപ്പുഴഅശ്റഫലി  തറയിട്ടാല്‍,സൈദലവി ഫൈസിഹുസൈന്‍ ദാരിമി   തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

പ്രൊഫ; ഡോക്ടര്‍ മുസ്തഫ രോഗ പ്രതിരോധ ക്ലാസ്സില്‍ സംസാരിക്കുന്നു. 

Thursday, June 27, 2013

ബാംഗ്ലൂര്‍ SKSSF അഞ്ചംഗ സ്റ്റുഡന്‍റ്സ് കൌണ്‍സില്‍ ഡെസ്ക് രൂപീകരിച്ചു



ബാംഗ്ലൂര്‍ : തുടര്‍ പഠനാര്‍ത്ഥവും മറ്റും ബാംഗ്ലൂരില്‍ എത്തിച്ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കൈത്താങ്ങായി ബാംഗ്ലൂര്‍ SKSSF അഞ്ചംഗ സ്റ്റുഡന്‍റ്സ് കൌണ്‍സില്‍ ഡെസ്ക് രൂപീകരിച്ചുഹോസ്റ്റല്‍ സൌകര്യം,റാഗിങ്ങ് സംബന്ധമായ കേസ് ഫയലിങ്ങ്വിദ്യാര്‍ത്ഥികളുടെ കോഴ്സ് സംബന്ധമായ വിഷയങ്ങള്‍യാത്രാ സംബന്ധമായ ഡയറക്ഷന്‍ന്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് ഇവരെ ബന്ധപ്പെട്ട് പരിഹാരം നേടാവുന്നതാണെന്ന് ചാപ്റ്റര്‍ കമ്മിറ്റി അറിയിച്ചുചാപ്റ്റര്‍ പ്രസിഡന്‍റ് അസ്‍ലം ഫൈസി അധ്യക്ഷം വഹിച്ചുയാഖൂബ് ഒറ്റപ്പാലംസാബിത്ത്,ഫാറൂഖ് മയ്യില്‍ തുടങ്ങിയവര്‍ സംസാരിച്ചുചെയര്‍മാന്‍ ആയി പാണക്കാട് ഖാസിം ശിഹാബ് തങ്ങള്‍കണ്‍വീനറായി ശഹഫാദ് വില്ലനൂര്‍,കോര്‍ഡിനേറ്ററായി മുഹമ്മദ് ഖാസിമി വാണിമേല്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടുബന്ധപ്പെടേണ്ട നമ്പറുകള്‍ 8123401706, 8892805058, 9742058786. 

ഇമാം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ പൊതു വിദ്യാഭ്യാസ സംരഭത്തിന് കീഴില്‍ മഹല്ലുകളില്‍ സേവനം അനുഷ്ഠിക്കുന്ന ഇമാമുമാര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ഇമാം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചുമഹല്ലുകളില്‍ ഇമാംഖത്തീബ് ആയി വര്‍ഷമായി സേവനം ചെയ്ത് കൊണ്ടിരിക്കുന്ന ഇമാമുമാര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാംനേതൃഗുണ പരിശീലനംമന:ശാസ്ത്ര പഠനംമഹല്ല് പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയ മാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രാവീണ്യം നല്‍കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. 2013 ജൂലായ് 31 ബുധനാഴ്ച വൈകുന്നേരം മണിക്ക് മുമ്പ് പൂരിപ്പിച്ച അപേക്ഷാ ഫോം ദാറുല്‍ ഹുദാ ഓഫീസില്‍ എത്തിക്കേണ്ടതാണ്അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും ദാറുല്‍ ഹുദാ വെബ്‌സൈറ്റ് www.darulhuda.com സന്ദര്‍ശിക്കുകഅല്ലെങ്കില്‍9846047066, 9744477555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Wednesday, June 26, 2013

Tuesday, June 25, 2013

മുസ്‌ലിം സമുദായത്തിന്റെ മതകീയ വിഷയങ്ങള്‍ക്ക് തീര്‍പ്പുകല്‍പിക്കുന്ന നിലപാടില്‍ നിന്ന് രാഷ്ട്രീയ നേതൃത്വം പിന്തിരിയണം സുന്നി യുവജന സംഘം

മുസ്‌ലിം സമുദായത്തിന്റെ മതകീയ വിഷയങ്ങള്‍ക്ക് തീര്‍പ്പുകല്‍പിക്കുന്ന നിലപാടില്‍ നിന്ന് രാഷ്ട്രീയ നേതൃത്വം പിന്തിരിയണം സുന്നി യുവജന സംഘം

 
കോഴിക്കോട് : മുസ്‌ലിം വിവാഹങ്ങള്‍ മതാധികാര സ്ഥാപനം സാക്ഷ്യപ്പെടുത്തുന്ന 16 വയസ്സ് പൂര്‍ത്തിയായി എന്ന രേഖ പരിഗണിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ റജിസ്ത്ര ചെയ്യണമെന്ന വകുപ്പ് സെക്രട്ടറിയുടെ സര്‍ക്കുലറിനെതിരില്‍ ചില ഇടതു പക്ഷ നേതാക്കള്‍ ഉയര്‍ത്തിയ ഭിന്നാഭിപ്രായവും, പ്രതിഷേധവും അവസാനിപ്പിക്കണം. ഭരണഘടനാ പരിരക്ഷ നല്‍കിയ മൗലികാവകാശത്തില്‍ പെട്ടതാണ് വിവാഹം, വിവാഹ മോചനം തുടങ്ങിയ മത പരമായ കാര്യങ്ങള്‍. ഇത്തരം കാര്യങ്ങളില്‍ അശാസ്ത്രീയ വ്യവസ്ഥകള്‍ മുസ്‌ലിംകളുടെ മേല്‍ അടിച്ചേല്‍പ്പിക്കണമെന്ന് വാദിക്കുന്നത് നീതിയല്ല. മതാധികാര സ്ഥാപനങ്ങളുടെ ആധികാരി കതയും, സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും, ശരീഅത്തിന്റെ പരിരക്ഷ അംഗീകരി ക്കുന്നതിനും ഭരണ കൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്. ശൈശവ വിവാഹത്തിന്റെ മറവില്‍ മുസ്‌ലിംകളെ വീണ്ടും അപകീര്‍ത്തിപ്പെടുത്തുന്ന നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണം. മുസ്‌ലിം സമുദായത്തിന്റെ മതകീയ വിഷയങ്ങള്‍ക്ക് തീര്‍പ്പുകല്‍പിക്കുന്ന നിലപാടില്‍ നിന്ന് രാഷ്ട്രീയ നേതൃത്വം പിന്തിരിയണമെന്നും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ ഉമര്‍ ഫൈസി മുക്കം, പിണങ്ങോട് അബൂബക്കര്‍, ഹാജി കെ മമ്മദ് ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

താലിബാനിസം നടപ്പാക്കാനാണ് മുസ്‌ലിം ലീഗ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന ബി.ജെ.പി. നേതാക്കളുടെ വിലയിരുത്തല്‍ അതിരുകടന്ന അഹന്തയും വര്‍ഗ്ഗീയവുമാണെന്നും നേതാക്കള്‍ പറഞ്ഞു. മുസ്‌ലിം പെണ്‍കുട്ടികളുടെ ശിരോവസ്ത്രം സംബന്ധിച്ച് ഉയര്‍ന്നുവന്ന വിവാദവും അന്യായമാണ്. മത സ്പര്‍ദ്ദയും, സംശയവും, തെറ്റിദ്ധാരണകളും വളര്‍ത്തുന്ന നിലപാടുകള്‍ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ശരിയായില്ല.
ശിരോവസ്ത്രം മുസ്‌ലിം വിശ്വാസാചാരത്തിന്റെ ഭാഗമാണ് അതിന് വേണ്ടി വാദിക്കുന്നതും ആഗ്രഹിക്കുന്നതും തീവ്രവാദ മാവുന്നതെങ്ങിനെ. അത് നിഷേധിക്കുന്നതാണ് തീവ്രവാദം. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിന് വേണ്ടി ചിലര്‍ ഉയര്‍ത്തുന്ന ഇത്തരം അനാവശ്യ വിവാദങ്ങളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും നേതാക്കളാവശ്യപ്പെട്ടു.

മണ്ണാർക്കാട് ഇസ്ലാമിക്‌ സെന്റർ ശിലാസ്ഥാപനം സമസ്ത പ്രസിഡണ്ട്‌ ശൈഖുന കൊയക്കുട്ടി മുസ്ലിയാർ നിർവഹിക്കുന്നു .



Sunday, June 23, 2013

ബാറാഅത്ത് രാവിലെ ദുഅ :

 

ബാറാഅത്ത്  രാവിലെ ദുഅ :





 

SKIC റമദാന്‍ കാമ്പയിന്‍

തണലേകാന്‍ പുണ്യറമദാന്‍ ; SKIC സൌദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ കാമ്പയിന്‍ ... നോളേജ് ടെസ്റ്റിന്‍റെ ചോദ്യങ്ങളും താഴെയുള്ള ലിങ്കില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം



കൊടുങ്ങല്ലൂര്‍ തീരാ ദേശ മേഖലയില്‍ ദുആ സംഗമം നടത്തി.

കൊടുങ്ങല്ലൂര്‍:::::::; കൊടുങ്ങല്ലൂര്‍ തീരാ ദേശ മേഖലയില്‍ ഉണ്ടായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് SKSSF കൊടുങ്ങല്ലൂര്‍ മേഖലയുടെ നേതൃത്വത്തില്‍ ദുആ സംഗമം നടത്തി. ശൈഖുനാ. മണത്തല ഉസ്താത് ദുആ ക്ക് നേതൃതത്വം നല്‍കി.എം.കെ.മുജീബ് റഹ്മാന്‍ ദാരിമി, ഹംസ ഫൈസി, കബീര്‍ ഫൈസി, ടി.കെ.ഇബ്രാഹിം ഹാജി,ഹസ്സന്‍ മൗലവി,ആര്‍..കെ.സിറാജുദ്ധീന്‍ മൗലവി തുടങ്ങി മേഖലയിലെ പ്രമുഖരായ ഉലമാക്കളും ഉമറാക്കളും സാദാത്തീങ്ങളും സംഘടനാ പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു..

Thursday, June 20, 2013

21 | 06 | 2013, Friday, Jeddah Islamic Center
ജിദ്ദ ഇസ്ലാമിക്‌ സെന്റര് സംഘടിപ്പിക്കുന്ന ഏകദിന പഠന ക്യാമ്പ് -നാളെ (21 -06 -2013 )വെള്ളി രാവിലെ 8 മുതല് ജിദ്ദ ഇസ്ലാമിക്‌ സെന്ററില്
പഠനര്ഹമായ വിവിധ സെഷനുകള് പ്രമുഖര് സംവദിക്കുന്നു