" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Saturday, August 31, 2013

അറബിക്കല്യാണം; യു.എ.ഇ. പൌരനെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം : KSMOOSA

 
തൃശൂര്‍ : കോഴിക്കോട് സിയസ്കോ യത്തീംഖാനയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്ത് പീഡിപ്പിച്ച യു... പൌരനെ ഉടന്‍ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത് നിയമ നടപടിക്ക് വിധേയമാക്കാന്‍ സര്‍ക്കാരും സാമൂഹിക നീതി വകുപ്പും അടിയന്തിര നടപടികള്‍ സ്വീകരിക്കണം. അനാഥാലയങ്ങളില്‍ നടക്കുന്ന വിവാഹങ്ങള്‍ സാമൂഹിക വകുപ്പിന്‍റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെയും മുന്‍കൂര്‍ അനുമതി വാങ്ങി മാത്രമേ നടത്താവൂ എന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കമം. യത്തീംഖാന അധികൃതരുടെ ജാഗ്രതക്കുറവു മൂലം വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നത് അംഗീകരിക്കാനാകില്ലെന്നും പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കാന്‍ അസോസിയേഷന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരും സാമൂഹിക നീതി വകുപ്പും കര്‍ശന നടപടികള്‍ എടുക്കണമെന്നും കേരള സ്റ്റേറ്റ് മുസ്‍ലിം ഓര്‍ഫനേജസ് ഓര്‍ഡ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബശീര്‍ കല്ലേപ്പാടം ആവശ്യപ്പെട്ടു.

SKSSF സഹചാരി ആംബുലന്‍സും ആക്‌സിഡന്റ്‌ കെയര്‍ യൂണിറ്റും സമര്‍പ്പിച്ചു

മഞ്ചേരി : SKSSF ജില്ലാ കമ്മറ്റിയുടെ ആതുര സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സഹചാരി സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചു നടപ്പാക്കുന്ന ആക്‌സിഡന്റ് കെയര്‍ യൂണിറ്റിന്റെ ലോഞ്ചിംഗും മസ്‌ക്കറ്റ് സുന്നി സെന്റര്‍ സഹകരണത്തോടെയുള്ള ആംബുലന്‍സും മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരത്ത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു. മെഡിക്കല്‍ കോളജിലേക്കുള്ള വീല്‍ ചെയറുകള്‍ അഡ്വ. എം ഉമ്മര്‍ എം.എല്‍.എ സമര്‍പ്പിച്ചു. അലര്‍ട്ട് ആക്‌സിഡന്റ് കെയര്‍ ലോഗോ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍ പ്രകാശനം ചെയ്തു. മക്ക ഇസ്ലാമിക് സെന്ററിന്റെ രോഗികള്‍ക്കുള്ള സഹായ വിതരണം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ജില്ലാ സഹചാരി ഫണ്ടുല്‍ഘാടനം ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ആക്‌സിഡണ്ട് കെയര്‍ വളണ്ടിയര്‍ ഐ.ഡി കാര്‍ഡ് വിതരണം മുനിസിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി നിര്‍വ്വഹിച്ചു. ആക്‌സിഡണ്ട് കെയര്‍ വളണ്ടിയര്‍ സമര്‍പ്പണ പ്രഭാഷണം ഓണംപിള്ളി മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു. പൊതുസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇസ്ഹാഖ് ഗുരിക്കള്‍ , കെ.എ റഹ്മാന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , പുറങ്ങ് അബ്ദുല്ല മുസ്‌ലിയാര്‍ , സയ്യിദ് കെ.കെ.എസ്. തങ്ങള്‍ , കെ. മമ്മദ് ഫൈസി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ഹബീബ് ഫൈസി കോട്ടോപാടം, ഡോ. ബിശ്‌റുല്‍ ഹാഫി, സത്താര്‍ പന്തലൂര്‍ , ശമീര്‍ ഫൈസി ഒടമല, പി.കെ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ , റസാഖ് പുതുപ്പാടി, സി.ടി ജലീല്‍ മാസ്റ്റര്‍ , ശഹീര്‍ അന്‍വരി, ഇബ്രാഹീം ഫൈസി ഉഗ്രപുരം, സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ , ശിഹാബ് കുഴിഞ്ഞോളം, പി. അബ്ദുല്‍ മജീദ് മാസ്റ്റര്‍ , വി.കെ ഹാറൂണ്‍ റഷീദ്, ജലീല്‍ ഫൈസി അരിമ്പ്ര പ്രസംഗിച്ചു.

SKSSF ഡല്‍ഹി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന കാമ്പസ് കൌണ്‍സിലിയം സെപ്തംബര്‍ 1 ന് ജാമിഅ നഗറില്‍

   

SKSSF സംഘടനാ കാമ്പയിന്‍ സെപ്തംബര്‍ 1 മുതല്‍ ഒക്ടോബര്‍ 30 വരെ | കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം സെപ്തംബര്‍ രണ്ടാം വാരം

   
കാസർകോട് : SKSSF സംസ്ഥാന വ്യാപകമായി സെപ്റ്റമ്പര്‍ ഒന്ന് മുതല്‍ ഒക്‌ടോബര്‍ 30 വരെ രണ്ട് മാസം നീണ്ട് നില്‍ക്കുന്ന സംഘടനാ കാമ്പയിന്‍ നടക്കും. ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ തലത്തില്‍ നടക്കുന്ന കാമ്പയിന്റെ കാസറകോട് ജില്ലാ തല ഉല്‍ഘാടനം സെപ്റ്റംബര്‍ രണ്ടാം വാരം വിദ്യാനഗറില്‍ വെച്ച് സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. കാമ്പയിന്റെ ഭാഗമായി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഉമറാ മീറ്റ് സംഘടിപ്പിക്കും. മേഖലാ തലത്തില്‍ റാലിയും സമ്മേളനവും ക്ലസ്റ്റര്‍ തലത്തില്‍ പഠന ക്യാമ്പും ശാഖ തലത്തില്‍ കുടുംബ സംഗമവും ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കും. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാര്‍ , ഹാഷിം ദാരിമി ദേലമ്പാടി, ഹമീദ് ഫൈസി കൊല്ലമ്പാടി, ഹാരിസ്ദാരിമി ബെദിര, സിദ്ദീഖ് അസ്ഹരി പാത്തൂര്‍ , മുനീര്‍ ഫൈസി ഇടിയടുക്ക, യൂനുസ് ഹസനി, സലാം ഫൈസി പേരാല്‍ , കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍ , റഷീദ് ഫൈസി ആറങ്ങാടി, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ ചെര്‍ക്കള, ശമീര്‍ മൗലവി കുന്നുങ്കൈ, യൂസുഫ് വെടിക്കുന്ന്, സിദ്ദീഖ്‌ ബെളിഞ്ചം, യൂസുഫ് ആമത്തല, സുബൈര്‍ നിസാമി കളത്തൂര്‍ , ഫാറൂഖ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Thursday, August 29, 2013

മലബാര്‍ കലാപത്തിന് 91 വയസ്സ്‌


ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മഹത്തായ ഏടുകളിലൊന്നായ മലബാര്‍ കലാപത്തിന് 91 വയസ്. 1857ലെ ശിപായി ലഹളക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മഹത്തായ സായുധസമരങ്ങളില്‍ ഒന്നാണ് മലബാര്‍ കലാപം.
കേരള ചരിത്രത്തെ തന്നെ ഇളക്കി പ്രതിഷ്ഠിച്ച മലബാര്‍ കലാപം 1921 ഓഗസ്റ്റ് 20നായിരുന്നു തുടങ്ങിയത്. 20 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് സമരത്തിന്റെ ഒന്നാംഘട്ടമായി കരുതുന്നത്. തിരൂരങ്ങാടിയായിരുന്നു  മലബാര്‍ കലാപത്തിന്റെ സിരാ കേന്ദ്രം. കലാപകാലത്ത് തിരൂരങ്ങാടിയിലെ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തത് നടുവില്‍ ജുമാഅത്ത് പള്ളി മുദരിസ് ആയിരുന്ന മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി എലിക്കുത്തു പാലത്ത് മൂലയില്‍ ആലി മുസ്‌ലിയാരായിരുന്നു.
മാപ്പിളമാര്‍ യുദ്ധസാമഗ്രികള്‍ തയാറാക്കുന്നുവെന്ന വ്യാജ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 19 ന് അര്‍ധരാത്രി മലബാര്‍ കളക്ടര്‍ തോമസിന്റെയും, ഡെപ്യുട്ടി കളക്ടര്‍ അമ്മുവിന്റെയും, ഡിവൈഎസ്പി ഹിച്‌കോക്കിന്റെയും നേതൃത്വത്തില്‍ വന്‍ പട്ടാള വ്യുഹം സര്‍വ സന്നാഹവുമായി കണ്ണൂരില്‍ നിന്ന് തീവണ്ടിമാര്‍ഗം പരപ്പനങ്ങാടിയിലെത്തി. പരപ്പനങ്ങാടിയില്‍ നിന്നും തിരൂരങ്ങാടിയിലെക്ക് മാര്‍ച്ച് ചെയ്ത സൈന്യം ഓഗസ്റ്റ് 20 ന് പുലര്‍ച്ചെ ഖിലാഫത്ത് ഓഫീസ്, കിഴക്കേ പള്ളി, തെക്കേ പള്ളി, ഖിലാഫത്ത് പ്രവര്‍ത്തകരുടെ വീട് എന്നിവ വളഞ്ഞു. പട്ടാളക്കാര്‍ നടുവില്‍ പള്ളിയില്‍ കയറി പരിശോധനയുടെ പേരില്‍ അക്രമം ചെയ്യുകയും ചെയ്തു. നേരം വെളുത്തപ്പോഴേക്കും ഒരു വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ആലി മുസ്‌ളിയാരെ അറസ്റ്റ് ചെയ്‌തെന്നും, മമ്പുറം പള്ളിയും ജാറവും പൊളിച്ചെന്നുമൊക്കയുള്ള പ്രചാരണമുണ്ടായി.
കോട്ടക്കല്‍ ചന്തയുടെ ദിവസമായിരുന്നു അന്ന്.  ചന്തയിലെത്തിയ ജനങ്ങള്‍ കയ്യില്‍ കിട്ടിയതെല്ലാം (വടി, കല്ല്, വാഴതണ്ട്,) ആയുധമാക്കി തിരൂരങ്ങാടിയിലേക്ക് പ്രവഹിച്ചു. സമരക്കാരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത നിരപരാധികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു ചെമ്മാട്ടുള്ള ഹാജൂര്‍ കച്ചേരിയിലെക്ക് കളക്ടറെ കാണാന്‍ പോയി.  അവിടെ എത്തിയ സംഘത്തെ ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ സമാധാനിപ്പിക്കുകയും അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കാം എന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. അവിടെ പ്രതീക്ഷയോടെ കാത്തിരുന്ന ജനക്കൂട്ടത്തിനുനേരെ പെട്ടെന്ന് പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു.
പൊലീസുകാരുടെ ചതിയില്‍ രോഷാകുലരായ ജനക്കൂട്ടം വെടിയുണ്ട വക വെക്കാതെ മുന്നോട്ട് കുതിച്ചു. പതിനേഴു പേര്‍ ധീര രക്തസാക്ഷികളായി. പ്രത്യാക്രമണത്തില്‍ വെടിവെപ്പിനു നേതൃത്വം നല്‍കിയ ലഫ്റ്റനന്റ് കേണല്‍ വില്യംസ് ജോണ്‍സണും എഎസ്പി വില്യം ജോണ്‍ ഡങ്കണ്‍ റൗളിയും, ഹെഡ് കോണ്‍സ്റ്റബിള്‍ മൊയ്തീനും കുറച്ചു കോണ്‍സ്റ്റബിള്‍മാരും കൊല്ലപ്പെട്ടു.  ഇതോടു കൂടിയാണ് മലബാര്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് നടന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ ആലി മുസ്്‌ലിയാര്‍ കീഴടങ്ങിയതോടെയാണ് കലാപം താല്‍കാലികമായി അവസാനിപ്പിച്ചത്.
ബ്രിട്ടീഷ് ഭരണകാലത്ത് കോടതിയും പോലീസ് സ്‌റ്റേഷനും ജയിലുമൊക്കെയായി പ്രവര്‍ത്തിച്ചിരുന്ന ഹജൂര്‍ കച്ചേരി കെട്ടിടം ഇന്ന് താലൂക്ക് ഓഫീസായി പ്രവര്‍ത്തിക്കുന്നു. 1906 ല്‍ ബ്രിട്ടീഷ് രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ നിര്‍മിച്ച കെട്ടിടങ്ങളുടെ കൂട്ടത്തിലാകും ഇതിന്റെയും പണി നടന്നതെന്ന് കരുതുന്നു.  ആദ്യ പോരാട്ടത്തില്‍ കൊല്ലപ്പെട്ട ജോണ്‍സന്റെയും റൗളിയുടെയും മൃതദേഹങ്ങള്‍ താലൂക്കാഫിസിനു മുന്നിലും തിരൂരങ്ങാടി പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ചന്തപ്പടിയിലും സംസ്‌കരിക്കുകയായിരുന്നു. ഇവരുടെ ശവകല്ലറകള്‍ ഇന്നും നില നില്‍ക്കുന്നു.
കടപ്പാട് : ഇസ്ലാം ഓണ്‍ വെബ്‌ . നെറ്റ് 

കണ്ണൂര്‍-ഓണപ്പറമ്പിലെ അക്രമം ജനങ്ങളുടെ സ്വാഭാവിക പ്രതികരണം: എസ്‌.കെ.എസ്‌.എസ്‌.എഫ്‌.


കണ്ണൂര്‍: പരിയാരം ഓണപ്പറമ്പില്‍ കാന്തപുരം വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സലാമത്തുല്‍ ഈമാന്‍ മദ്‌്‌റസയ്ക്കും മസ്‌്‌ജിദു സലാമയ്ക്കും നേരെയുണ്‌ടായ അക്രമം മഹല്ലിലെ ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണെന്ന്‌ എസ്‌. കെ. എസ്‌. എസ്‌. എഫ്‌. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ഇതിനു സംഘടനാ വര്‍ണങ്ങളില്ല. അക്രമം അപലപനീയവുമാണ്‌.
പള്ളി നിര്‍മിക്കില്ലെന്ന്‌ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റിക്കു നൽകിയ ഉറപ്പ്‌  അവര്‍ ലംഘിച്ചതും  കാരണമായി
നാലുവര്‍ഷം മുമ്പാണ്‌ ഓണപ്പറമ്പില്‍ കാന്തപുരം വിഭാഗം സുന്നി സെന്റര്‍ സ്ഥാപിച്ചത്‌. പള്ളി നിര്‍മിക്കില്ലെന്നായിരുന്നു അവര്‍ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി ഭാരവാഹികള്‍ക്കു നല്‍കിയ ഉറപ്പ്‌. എന്നാല്‍, ഇതിനു വിരുദ്ധമായി മഹല്ലിനു വെളിയില്‍നിന്നുള്ള ചിലരുടെ സഹായത്തോടെ പള്ളിയും മദ്‌റസയും സ്ഥാപിക്കുകയായിരുന്നു. ഇതു മഹല്ലിലെ ജനങ്ങളുടെ പൊതുവികാരത്തിനെതിരാണ്‌. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചെന്ന സംഘത്തിലെ ഒരാളെ കാന്തപുരം വിഭാഗം ബന്ദിയാക്കി. ഇതാണ്‌ അനിഷ്ടസംഭവങ്ങളില്‍ കലാശിച്ചത്‌. 
വിശ്വാസികള്‍ തമ്മിലുള്ള സൌഹാര്‍ദ്ദം തകര്‍ക്കുകയാണ്‌ ഇക്കൂട്ടരുടെ ലക്ഷ്യം. കേരളത്തിലെ മിക്ക മഹല്ലുകളിലും കാന്തപുരം വിഭാഗം ഇതേ തന്ത്രമാണു പയറ്റുന്നത്‌. ഓണപ്പറമ്പില്‍ ഇവര്‍ സ്ഥാപിച്ചത്‌ ഔദ്യോഗികമായി പള്ളി അല്ല. മഹല്ലിന്റെ താല്‍പ്പര്യത്തിനു വിരുദ്ധമായി സ്ഥാപിച്ച ഒന്നാണ്‌. ചിത്താരി ഹംസ മുസ്‌ല്യാരുടെ സ്ഥാപിത താല്‍പ്പര്യമാണ്‌ ഇതിനു പിന്നില്‍. ഇദ്ദേഹത്തെ സംയുക്ത ഖാസിയായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു കാന്തപുരം വിഭാഗം. ഒരു മഹല്ലില്‍ പള്ളികള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച്‌ ഇസ്‌ലാമിക കര്‍മശാസ്‌ത്രപരമായി ചില വ്യവസ്ഥകളുണ്‌ട്‌. ഇതെല്ലാം ലംഘിക്കുകയായിരുന്നു മറുവിഭാഗം. അതിനാല്‍, അക്രമം ആസൂത്രിതമല്ല. സ്വാഭാവിക പ്രതികരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സംസ്ഥാന സെക്രട്ടറി സത്താ ര്‍ പന്തല്ലൂര്‍, വൈസ്‌ പ്രസിഡന്റ്‌ സിദ്ദീഖ്‌ ഫൈസി വെണ്‍മണല്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ അബ്ദുസ്സലാം ദാരിമി കിണവക്കല്‍, എസ്‌.വൈ.എസ്‌. കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഹമ്മദ്‌ തേര്‍ളായി, കെ എന്‍ എസ്‌ മൌലവി, ശഹീര്‍ പാപ്പിനിശ്ശേരി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌. നേതാക്കള്‍ രാവിലെ ഓണപ്പറമ്പിലെത്തി മഹല്‍ നിവാസികളില്‍നിന്ന്‌ തെളിവെടുത്തിരുന്നു.(അവ:റിപ്പോര്ട്ട്-കണ്ണൂര്‍ എഡിഷൻ).

സമസ്ത സേപരീക്ഷ 90 ശതമാനം വിജയം

 
     സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2013 ഓഗസ്റ്റ് 24ന് 115 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടത്തിയ സേ പരീക്ഷയില്‍ 5-ാം തരത്തില്‍ 84.26 ശതമാനവും, ഏഴാം തരത്തില്‍ 87.06 ശതമാനവും, പത്താം തരത്തില്‍ 89.36 ശതമാനവും, പ്ലസ് ടൂവില്‍ നൂറ് ശതമാനവും വിജയിച്ചു.
       മാര്‍ക്ക്‌ലിസ്റ്റ് അതത് സെന്ററുകളിലേക്ക് തപാല്‍ മാര്‍ഗ്ഗം അയക്കുമെന്ന് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയീച്ചു.
ഫലം ലഭിക്കുവാന്‍  ഇവിടെ Click ചെയ്യുക >>>>
 

പള്ളി ദര്‍സിന്റെ നിലനില്‍പ്പ് കാലത്തിന്റെ ആവശ്യം : റഷീദലി ശിഹാബ് തങ്ങള്‍ | മലപ്പുറത്ത് 17 മേഖലകളിലും മേഖലാ സംഗമങ്ങള്‍ സെപ്തംബര്‍ 09 മുതല്‍ 18 വരെ


മലപ്പുറം : കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന പള്ളി ദര്‍സുകള്‍ സജീവമാക്കല്‍ കാലത്തിന്റെ അനിവാര്യതയാണെന്ന് റഷീദലി ശിഹാബ് തങ്ങള്‍. സുന്നി മഹല്ല് ഫെഡ്‌റേഷന്റെ 36 ാം വാര്‍ഷിക കൗണ്‍സിലില്‍ അദ്ധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി. കുഞ്ഞാണി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. യു. മുഹമ്മദ് ശാഫി ഹാജി വിഷയം അവതരിപ്പിച്ചു സംസാരിച്ചുജില്ലയിലെ മുഴുവന്‍ മഹല്ല് പ്രസിഡന്റ്, സെക്രട്ടറി, ഖത്തീബ് തുടങ്ങിയവരെ പങ്കെടുപ്പിച്ച് കൊണ്ട് പതിനേഴ് മേഖലകളിലും മേഖലാ സംഗമങ്ങള്‍ നടത്താനും എസ്.വൈ.സ് അറുപതാം വാര്‍ഷികം വിജയിപ്പിക്കുവാനും തീരുമാനിച്ചു. സപ്തംബര്‍ ഒമ്പതിന് കോട്ടക്കല്‍(ടൗണ്‍ മദ്‌റസ), പത്തിന് തിരൂരങ്ങാടി(ചെമ്മാട് ദാറുല്‍ ഹുദാ), ചേളാരി(സമസ്താലയം), പതിനൊന്നിന് പെരിന്തല്‍മണ്ണ മേലാറ്റൂര്‍ ,(സുന്നിമഹല്ലല്ല്, പെരിന്തല്‍മണ്ണ), വളവന്നൂര്‍(ഇസ്‌ലാമിക് സെന്റര്‍ , പുത്തനത്താണി), പതിമൂന്നിന് മലപ്പുറം(സുന്നിമഹല്ല്, മലപ്പുറം), താനൂര്‍ (ഇസ്‌ലാഹുല്‍ ഉലൂം, താനൂര്‍), പതിനാലിന് എടക്കര(പൂവ്വത്തിങ്കല്‍ മദ്‌റസ), നിലമ്പൂര്‍(മര്‍ക്കസ്, ചന്തക്കുന്ന്), പതിനഞ്ചിന് തിരൂര്‍ (കൈതവളപ്പ് മദ്‌റസ), വളാഞ്ചേരി (ടൗണ്‍ മദ്‌റസ) പതിനാറിന് അരീക്കോട്(ജ്യോതി ഓഡിറ്റോറിയം), കൊണ്ടോട്ടി(ഖാസിയാരകം മസ്ജിദ്) പതിനേഴിന് മഞ്ചേരി(മേലാക്കം മസ്ജിദ്),പൊന്നാനി(ദാറുല്‍ ഹിദായ, എടപ്പാള്‍) പതിനെട്ടിന് കാളികാവ്(യഅ്ഖൂബിയ്യ മസ്ജിദ്) എന്നിവിടങ്ങളില്‍ മേഖലാ സംഗമങ്ങള്‍ നടത്തപ്പെടും. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈതലവി ഹാജി, കെ.കെ.എസ് തങ്ങള്‍, ബി ജഅ്ഫര്‍ ഹുദവി, കെ സൈതുട്ടി ഹാജി, ഹംസ ഹാജി, ഏലം കുളം ബാപ്പു മുസ്‌ലിയാര്‍ , സി. എച്ച്. ത്വയ്യിബ് ഫൈസി, കെ.എം കുട്ടി ഏടക്കുളം, പി.പി.എം അലി ഫൈസി കൊടുമുടി, കെ.. റഹ്‍മാന്‍ ഫൈസി, സി.കെ മൊയ്തീന്‍ ഫൈസി എം.ടി, കുഞ്ഞുട്ടി ഹാജി, .ടി. മൂസ മുസ്‌ലിയാര്‍ , ഫസല്‍ പൂക്കോയ തങ്ങള്‍ , കെ.ടി കുഞ്ഞാന്‍ ചുങ്കത്തറ, കെ.ടി മൊയ്തീന്‍ ഫൈസി, പി. സി മുസ്ഥഫ ഹാജി, ഉമ്മര്‍ ദര്‍സി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ , പി.കെ ശംസാദ് സലീം, എസ്.കെ.പി.എം തങ്ങള്‍ , ജബ്ബാര്‍ ഹാജി എളമരം തുടങ്ങിയവര്‍ സംസാരിച്ചു. .കെ ആലിപ്പറമ്പു സ്വാഗതവും ടി.എച്ച് അബ്ദുല്‍ അസീസ് ബഖവി നന്ദിയും പറഞ്ഞു.
- smf Malappuram

മക്കാ ഗേറ്റ് 20 വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാവും

  പുതുതായി അംഗീകാരം നല്‍കപ്പെട്ട മക്കാ കവാടത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നാലു ഘട്ടങ്ങളിലായി 20 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് മക്കാ മേയര്‍ ഉസാമാ അല്‍ബര്‍റ് പറഞ്ഞു. മക്കാ ഗവര്‍ണറായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനാണ് മക്കാ ഗേറ്റിന് അംഗീകാരം നല്‍കിയത്.
പദ്ധതിയുടെ 70 ശതമാനവും മക്കയിലെ വിശുദ്ധ പള്ളിക്കകത്തായിരിക്കും നടപ്പിലാക്കുക. 20 വര്‍ഷം നീണ്ടുനില്‍ക്കുന്ന വ്യത്യസ്ത വികസന പദ്ധതികളുടെ ഭാഗമായാണ് മക്കാ ഗേറ്റ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നിര്‍വഹണത്തില്‍ സൌദി ധനകാര്യവകുപ്പുമായും സ്വകാര്യ വ്യക്തികളുമായും സഹകരിക്കുമെന്നും അല്‍ബര്‍റ് പറഞ്ഞു.
മക്കാ ദേശീയ പാര്‍ക്ക് നിര്‍മാണവും വികസന പദ്ധതിയില്‍ ഉള്‍പെടുന്നു. പ്രകൃതിയുമായി പൂര്‍ണമായും ഇണങ്ങിച്ചേരുന്ന വിധമായിരിക്കും പാര്‍ക്ക് നിര്‍മിക്കുക. 1000 സന്ദര്‍ശകര്‍ക്ക് പാര്‍ക്കില്‍ സൌകര്യമൊരുക്കുമെന്നും മക്കാ മേയറുടെ വക്താവ് ഇസ്സാം കുല്‍സൂം പറഞ്ഞു.

Wednesday, August 28, 2013

മലയാള സര്വകലാശാലയില് അറബിമലയാളത്തിന് പഠന കേന്ദ്രം അനുവദിക്കണം; ഹാദിയ



തിരൂരങ്ങാടി: മലയാള ഭാഷയുടെ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ച മലയാള സര്‍വകലാശാല യില്‍ അറബി മലയാളത്തിന് പഠന കേന്ദ്രം അനുവദിക്കണമെന്ന് ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ ആവശ്യപ്പെട്ടു. മലയാളത്തില്‍ ലിപിയും വ്യാകരണവും ഉണ്ടാകുന്നതിന് മുന്‍പേ കേരളത്തില്‍ രൂപം കൊണ്ട അറബി മലയാളത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും യാതൊരു പരിഗണനയും നല്‍കാത്തത് പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാറിന് കീഴില്‍ അറബിമലയാളത്തെ സംരക്ഷിക്കുന്ന തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും മലയാള സര്‍വകലാശാലയില്‍ അറബി മലയാളത്തിനായി പ്രത്യേക പഠന കേന്ദ്രം അനുവദിക്കണമെന്നും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന ഹാദിയ എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. ഫൈസല്‍ ഹുദവി തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, അന്‍വര്‍ സാദാത്ത് ഹുദവി, റഫീഖ് ഹുദവി കാട്ടുമുണ്ട. പി.കെ നാസര്‍ ഹുദവി കൈപ്പുറം, ഡോ. ജാബിര്‍ ഹുദവി, ജഅ്ഫര്‍ ഹുദവി കുളത്തൂര്‍, ജാബിര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.

സംസമിന്റെ മഹത്വം

> പേര് വെക്കാന്‍ കാരണം: ചിലര്‍ പറയുന്നു, വെള്ളത്തിന്റെ ആധിക്യം കാരണം; മറ്റു ചിലര്‍ പറയുന്നു: അതിലെ വെള്ളം ഒരിടത്ത് ഒരുമിച്ച് കൂടിയതു കാരണം.
> ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: നബി പറഞ്ഞു: 'സംസം വെള്ളം ഏത് ആവശ്യത്തിനും കുടിക്കാം'.
> ഇബ്നുഅബ്ബാസില്‍ നിന്ന് നിവേദനം: നബി പറഞ്ഞു: 'ഭൂമിയിലെ ഏറ്റവും നല്ല പാനീയം സംസമാണ്. ഭക്ഷണവും മരുന്നുമാണ് അത്.'

> നബി (സ്വ) ആര്ക്കെ്ങ്കിലും സമ്മാനം നല്കവണമെന്ന് കരുതിയാല്‍ സംസം കൊടുക്കും.
> അബ്ബാദില്‍ നിന്ന് നിവേദനം: മുആവിയ ഹജ്ജ് ചെയ്തു. ത്വവാഫ് ചെയ്യുന്നതിനിടയില്‍ മഖാമു ഇബ്റാഹീമിനടുത്ത് വെച്ച് രണ്ടു റക്അത് നിസ്കരിച്ചു. പിന്നീട് സ്വഫയിലേക്ക് പോകും വഴി സംസമിന്റെ അടുത്തു നിന്ന് അല്പംന സംസം വെള്ളം കൊണ്ടുവരാന്‍ അടിമയോട് ആവശ്യപ്പെട്ടു. എന്നിട്ട് മുആവിയ(റ) അതു കുടിക്കുകയും അല്പംി മുഖത്തു തെളിക്കുകയും ചെയ്തു. തുടര്ന്ന്  പറഞ്ഞു: 'സംസം രോഗങ്ങള്ക്കു ള്ള ശിഫാ ആണ്. ഏത് ആവശ്യത്തിനും അത് കുടിക്കാം.'

> ആഇശ(റ)യില്‍ നിന്ന് നിവേദനം: മഹതി സംസം വീട്ടിലേക്ക് കൊണ്ടുവന്നു. എന്നിട്ട് പറഞ്ഞു: നബി സംസം വെള്ളം തോല്പാകത്രത്തില്‍ കൊണ്ടുവന്ന് രോഗികളെ കുടിപ്പിക്കുകയും അല്പംോ അവരുടെ മേല്‍ കുടയുകയും ചെയ്യുമായിരുന്നു. (തുര്മുശദി 1/1>0).
> ഹസന്‍, ഹുസൈന്‍(റ) എന്നിവരും സംസം വെള്ളം കൊണ്ടുവന്നിട്ടുണ്ട്.
> നാലു മദ്ഹബിന്റെ പണ്ഡിതരും സംസം വെള്ളം കൊണ്ടുപോകുന്നത് അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ശാഫിഈ, മാലികീ മദ്ഹബുകളില്‍ ഇത് സുന്നത് കൂടിയാണ്. 

> സംസം പനി സുഖപ്പെടുത്തുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. (മുസ്നദു അഹ്മദ് 1/291).
> ദഹ്ഹാക് ഇമാം പറയുന്നു: സംസം വെള്ളം തലവേദന അകറ്റും.
> സംസം വെള്ളത്തിലേക്ക് നോക്കല്‍ കാഴ്ചശക്തി വര്ധിനപ്പിക്കുമെന്ന് ഇമാം ദഹ്ഹാക്(റ).
> ബദ്റുദ്ദീനുബ്നു സ്വാഹിബ് (റ) പറയുന്നു: സംസമും മക്കയിലെ വെള്ളവും അളന്നപ്പോള്‍ സംസമിന് മറ്റേതിനേക്കാള്‍ നാലിലൊന്ന് ഭാരം കൂടിയതായി കണ്ടു.
> ശഅ്ബാന്‍ പകുതിയില്‍ സംസം കൂടുതല്‍ പരിശുദ്ധമാകും.  (ഇബ്നുല്‍ ഹാജ്ജ്.)
> മക്ഹൂലി(റ)ല്‍ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: സംസമിലേക്ക് നോക്കല്‍ ആരാധനയാണ്. തെറ്റുകള്‍ പൊറുക്കപ്പെടും. 

> അതില്‍ നിന്ന് മൂന്ന് കോരല്‍ ആരെങ്കിലും തലയില്‍ കോരിയിട്ടാല്‍ അയാള്ക്ക്  നിന്ദ്യത തീരെ വരില്ല. (ഇമാം ഫാകിഹി.

ശംസുല്‍ ഉലമ അക്കാദമി ഹജ്ജ് ക്യാമ്പ് സെപ്തംബര്‍ 1 ന്; അബ്ബാസലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

   
വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 1 ന് ഞായറാഴ്ച നടക്കുന്ന ഹജ്ജ് ക്യാമ്പ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പര്‍ അബ്ദുസ്സമദ് പൂക്കോട്ടൂരാണ് ക്യാമ്പിന് നേതൃത്വം നല്‍കുക. ജില്ലയില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് പോകുന്ന അറുന്നൂറോളം പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. ഹജ്ജിന്റെ അമലിന്റെ പ്രായോഗിക രൂപം പ്രദര്‍ശിപ്പിക്കുന്ന പരിശീലന ക്ലാസ്സ് ആദ്യമായി വിശുദ്ധ കര്‍മ്മത്തിനു പോകുന്ന ഹജ്ജാജിമാര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. ഹാഫിളുകളുടേയും മുതഅല്ലിമീങ്ങളുടേയും സാന്നിദ്ധ്യത്തില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനയോടെ ക്യാമ്പ് സമാപിക്കും

കിഡ്നി രോഗികളെ സഹായിക്കുന്നതിന് : സമസ്ത പത്തു ലക്ഷംരൂപ നല്‍കി

 
     മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല് ഉലമ കിഡ്‌നി രോഗികളെ സഹായിക്കുന്നതിന് മഹല്ലുകളില് നിന്ന് സ്വരൂപിച്ച പത്തു ലക്ഷംരൂപ മലപ്പുറം ജില്ലാ പഞ്ചായത്തിനു കൈമാറി. ജില്ലാ പഞ്ചായത്തിനു കീഴില് പ്രവര്ത്തിക്കുന്ന കിഡ്‌നി പേഷ്യന്റ്‌സ് വെല്ഫയര് സൊസൈറ്റിയുടെ പ്രവര്ത്തനങ്ങള്ക്ക് പിന്തുണ നല്കി സമസ്ത നേതാക്കളുടെ ആഹ്വാനമനുസരിച്ച് മഹല്ലു തലങ്ങളില് നടത്തിയ വിഭവ സമാഹരണത്തിന്റെ ആദ്യഗഡുവാണ് ഇന്നലെ സുന്നി മഹലില് ചേര്ന്ന ചടങ്ങില് കൈമാറിയത്.
       ജില്ലാ പഞ്ചായത്തിനു വേണ്ടി വൈസ്പ്രസിഡന്റ് പി.കെ. കുഞ്ഞു, ഉമ്മര് അറക്കല്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. അബ്ദുലത്തീഫ് സംഖ്യ ഏറ്റുവാങ്ങി. സുന്നി യുവജന സംഘം ജില്ലാ നേതാക്കളായ പി.പി. മുഹമ്മദ് ഫൈസി, ഹാജി കെ. മമ്മദ് ഫൈസി, കെ.എ. റഹ്മാന് ഫൈസി, മുസ്തഫല് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്, അബ്ദുല്ഹമീദ് ഫൈസി, വാക്കോട് മൊയ്തീന്കുട്ടിഫൈസി, സയ്യിദ് കെ.കെ.എസ് തങ്ങള്, പി.ടി. അലി മുസ്‌ല്യാര്, സലീം എടക്കര, സി.എം. കുട്ടിസഖാഫി, പി.പി. മൊയ്തുട്ടി ഹാജി, കരീം ദാരിമി ഓമാനൂര്,കെ.എം. കുട്ടി എടക്കുളം, മൂസഹാജി കാടാമ്പുഴ, സയ്യിദ് ഫഖ്‌റുദ്ദീന് തങ്ങള്, കെ.കെ.എസ്.ബി തങ്ങള്, ശാഫി മാസ്റ്റര് ആലത്തിയൂര്, കെ. അബൂബക്കര് ഹാജി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, പി.കെ. ലത്തീഫ് ഫൈസി, മൂസക്കുട്ടി ഹാജി, വി.കെ. ഹാറൂണ് റശീദ്, റഫീഖ് അഹമ്മദ് സംബന്ധിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍: ശൈഖുനാ കോട്ടുമല പ്രസിഡണ്ട്, കെ.എച്ച്.കോട്ടപ്പുഴ ജനറല്‍ സെക്രട്ടറി, വി.കെ.എസ്. തങ്ങള്‍ ട്രഷറർ

സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍: ശൈഖുനാ കോട്ടുമല പ്രസിഡണ്ട്, കെ.എച്ച്.കോട്ടപ്പുഴ ജനറല്‍ സെക്രട്ടറി, വി.കെ.എസ്. തങ്ങള്‍ ട്രഷറർ
       സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ഭാരവാഹികളായി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരെ പ്രസിഡണ്ടായും കെ.എച്ച്.കോട്ടപ്പുഴയെ ജനറല്‍ സെക്രട്ടറിയായും വി.കെ.എസ്. തങ്ങളെ ഖജാഞ്ചിയായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി പുത്തലം അബ്ദുറസാഖ് മുസ്‌ലിയാര്‍, ടി.കെ. മുഹമ്മദ് മുസ്‌ലിയാര്‍, ജോ. സെക്രട്ടറിമാരായി കെ. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, അഹ്മദ് തെര്‍ളായി, ക്ഷേമനിധി കണ്‍വീനറായി കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാരെയും ജോ. കണ്‍വീനററായി ടി.പി.അബൂബക്കര്‍ മുസ്‌ലിയാരെയും തിരഞ്ഞെടുത്തു.
SKSBV ജ്ഞാനതീരം സംസ്ഥാന തല പരീക്ഷ ഫലം പ്രസിദ്ദീകരിച്ചു

ജിദ്ദ SYS ഫാമിലി വിങ്ങ് സംഘടിപ്പിക്കുന്ന കുടുംബ സംഘമം 05/ 09 / 2013 വ്യാഴാഴ്ച രാത്രി ശറഫിയ്യ അല് - റയാൻ ഓഡിറ്റോറിയ ത്തില് -വിവിധ സെഷനുകളില് പ്രമുഖ പണ്ഡിതന്മാര് ക്ലാസ്സെടുക്കുന്നു .

Tuesday, August 27, 2013

അലി മണിക്ഫാന്‍ രാജിവെച്ചു; ഹിജ്‌റ കമ്മറ്റി ഓഫ് ഇന്ത്യ പിളര്‍പ്പിലേക്ക്


 കോഴിക്കോട്: മാസപ്പിറവി വിഷയത്തില്‍ മുസ്‌ലിം മുഖ്യധാരയില്‍ നിന്ന് വേറിട്ട് പോയ ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ പിളര്‍പ്പിലേക്ക്.ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യയുടെ സ്ഥാപക ചെയര്‍മാനും അഡൈ്വസറുമായ അലിമണിക്ഫാന്‍ ഹിജ്‌റ കമ്മിറ്റിയില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്നാണ് സംഘടനയില്‍ പ്രതിസന്ധി രൂക്ഷമായത്. സമുദായത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ തന്റെ പേര് ദുരുപയോഗം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് രാജി.
1993ലാണ് ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ രൂപീകരിച്ചത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഹിലാല്‍ കമ്മിറ്റിയില്‍ നിന്ന് വേര്‍പിരിഞ്ഞ് ഹിജ്‌റ ഹിലാല്‍ കമ്മിറ്റി എന്ന പേരില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന വിഭാഗത്തെ ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ എന്ന പേരില്‍ പുനസംഘടിപ്പിക്കുകയും ഹിജ്‌റ കലണ്ടര്‍ പ്രസിദ്ധപ്പെടുത്തി പ്രചരിപ്പിക്കുകയും ചെയ്തത് അലി മണിക്ഫാനാണ്. ഹിജ്‌റ ഹിലാല്‍ കമ്മറ്റി വളരെ മുമ്പ് തന്നെ സ്വന്തം നിലയില്‍ നോമ്പും പെരുന്നാളും നിജപ്പെടുത്തുകയും ഈദുഗാഹുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍ തുടക്കത്തില്‍ സമുദായത്തെ ഗൗനിക്കാതെ പെരുന്നാള്‍ ആഘോഷിക്കാന്‍ താന്‍ അനുവദിച്ചിരുന്നില്ല. പിന്നീട് സമ്മര്‍ദ്ദത്തിനു വഴങ്ങി ഭൂരിപക്ഷത്തെ ഗൗനിക്കാതെ പെരുന്നാള്‍ നമസ്‌കാരം സംഘടിപ്പിക്കാന്‍ താന്‍ സമ്മതം മൂളുകയായിരുന്നു. അദ്ദേഹം വ്യക്തമാക്കി.
ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യം ഏകീകൃത ഹിജ്‌റ കലണ്ടര്‍ പ്രചരിപ്പിച്ചു നോമ്പിന്റെയും പെരുന്നാളുകളുടെയും കാര്യത്തില്‍ മുസ്‌ലിം സമുദായത്തില്‍ ഐക്യമുണ്ടാക്കുകയാണ്. ഇക്കാര്യത്തില്‍ കടുത്ത അഭിപ്രായാന്തരങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടുതന്നെ സംയമനത്തോടും ക്ഷമാപൂര്‍ണവുമായ ബോധവത്ക്കരണത്തിലൂടെ മാത്രമേ അത് സാധിക്കൂ. എന്നാല്‍ ഗുണകാംക്ഷയുള്ള സമീപനരീതിക്ക് പകരം വീറും വാശിയും കാണിക്കാനാണ് സംഘടനയില്‍ പിന്നീട് വന്നവര്‍ ശ്രമിച്ചത്. ഈ നിലപാടു തിരുത്താന്‍ അവര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.

പത്രവാര്‍ത്ത വാസ്‌തവവിരുദ്ധം: നേതാക്കൾ


കോഴിക്കോട്‌: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയും കീഴ്‌ഘടകങ്ങളുമായി ബന്ധപ്പെട്ട്‌ ഇന്നലെ ഒരു പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത വാസ്‌തവവിരുദ്ധമാണെന്നു സമസ്‌ത നേതാക്കളായ സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, എം ടി അബ്ദുല്ലമുസ്‌ല്യാര്‍, കോട്ടുമല ടി എം ബാപ്പുമുസ്‌ല്യാര്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, SKSSF ജന.സെക്രട്ടറി ഓണംപിള്ളി മുഹമ്മദ്‌ ഫൈസി എന്നിവര്‍ അറിയിച്ചു.
"കേരളത്തിലെ വിവിധ മഹല്ലുകളിലും മദ്‌റസകളിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന കാന്തപുരം വിഭാഗത്തിന് ഒത്താശ ചെയ്യുന്ന ചില രാഷ്ട്രീയ നേതാക്കളുടെ നീക്കത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡി യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇത്തരം രാഷ്ട്രീയ നേതാക്കളെ നിയന്ത്രിക്കാന്‍ അതത് പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെങ്കില്‍ യുക്തമായ നിലപാട് തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കാൻ തങ്ങൾ നിർബന്ധിതമാകുമെന്നു യോഗം അംഗീകരിച്ച പ്രമേയത്തില്‍ മുന്നറിയിപ്പും നല്കിയിരുന്നു ഇതിന്റെ മറ പിടിച്ചാണ് കഴിഞ്ഞ ദിവസം ഒരു തീവ്രവാദി പത്രം വാസ്തവ വിരുദ്ധമായ കഥകൾ ചേർത്ത് വാർത്ത‍ മെനഞ്ഞത്.

Monday, August 26, 2013

വടക്കെ ഇന്ത്യന്‍ പ്രതിനിധിസംഘം സമസ്ത സന്ദര്‍ശിച്ചു

  
      
    മേഖാലയ മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി സയ്യിദുല്ലാഹ് നന്‍ഗാമിന്റെ നേതൃത്വത്തിലുള്ള വടക്കെ ഇന്ത്യന്‍ പ്രതിനിധിസംഘം  സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍. മുംതാസുദ്ദീന്‍ അഹ്മദ്, അബ്ദുല്‍ ഹകം, മുഹമ്മദ് മുഖദ്ദസ്, തവാദുല്‍ഹഖ്, മുഹമ്മദ് ദലീലുദ്ദീന്‍ എന്നിവര്‍ സമസ്ത മാനേജര്‍ പിണങ്ങോട് അബൂബക്കറുമായി ചര്‍ച്ച നടത്തുന്നു.

മലയാള സര്‍വകലാശാല യില്‍ അറബി മലയാളത്തിന് പഠന കേന്ദ്രം അനുവദിക്കണo: ഹാദിയ

തിരൂരങ്ങാടി: മലയാള ഭാഷയുടെ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ച മലയാള സര്‍വകലാശാല യില്‍ അറബി മലയാളത്തിന് പഠന കേന്ദ്രം അനുവദിക്കണമെന്ന് ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ ആവശ്യപ്പെട്ടു. മലയാളത്തില്‍ ലിപിയും വ്യാകരണവും ഉണ്ടാകുന്നതിന് മുന്‍പേ കേരളത്തില്‍ രൂപം കൊണ്ട അറബി മലയാളത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും യാതൊരു പരിഗണനയും നല്‍കാത്തത് പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാറിന് കീഴില്‍ അറബിമലയാളത്തെ സംരക്ഷിക്കുന്ന തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും മലയാള സര്‍വകലാശാലയില്‍ അറബി മലയാളത്തിനായി പ്രത്യേക പഠന കേന്ദ്രം അനുവദിക്കണമെന്നും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന ഹാദിയ എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. ഫൈസല്‍ ഹുദവി തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, അന്‍വര്‍ സാദാത്ത് ഹുദവി, റഫീഖ് ഹുദവി കാട്ടുമുണ്ട. പി.കെ നാസര്‍ ഹുദവി കൈപ്പുറം, ഡോ. ജാബിര്‍ ഹുദവി,  ജഅ്ഫര്‍ ഹുദവി കുളത്തൂര്‍, ജാബിര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഗ്വാണ്ടനാമോയിലെ പീഡനകാഴ്ചകളില്‍ ഞാന്‍ അല്ലാഹുവിനെ കണ്ടു: ടെറി ഹോള്‍ഡ് ബ്രൂക്സ്

 ക്യൂബയിലെ കുപ്രസിദ്ധമായി ഗ്വാണ്ടനാമോ തടവറ. തടവുപുള്ളികളുടെ കാവല്‍ക്കാരനായിട്ടാണ് അമേരിക്കന്‍ സൈന്യത്തിലെ അംഗമായിരുന്ന ടെറി ഹോള്‍ഡ് ബ്രൂക്സ് അവിടെയെത്തുന്നത്. അമേരിക്ക പ്രസ്തുത തടവറ തുറന്നത് 2002 ല്‍. ബ്രൂക്സ് അവിടെ എത്തുന്നതാകട്ടെ 2003 ലും.
ഒരു വര്‍ഷം മാത്രമാണ് ടെറിബ്രൂക്സ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. അതിനിടെ ഗ്വാണ്ടനാമോ ബ്രൂക്സിനെ സ്വാധീനിച്ചു. ബ്രൂക്സ് ഇസ്‌ലാമിലേക്ക് കടന്നുവന്നു.
ഗ്വാണ്ടനാമോ തടവുപുള്ളികളനുഭവിക്കുന്ന പീഡനങ്ങളെ കാഠിന്യം നേരിട്ട് കാണുക! അപ്പോഴും വിശ്വാസികള്‍ തങ്ങളുടെ ദൈവത്തെ കുറിച്ചും ദൈവത്തിലുള്ള വിശ്വാസത്തിലെ അചഞ്ചലതെയ കുറിച്ചും വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുക! ഇസ്‌ലാമില്‍ മറ്റു മതങ്ങളേക്കാള്‍ വ്യതിരിക്തമാക്കുന്ന എന്തോ ഉണ്ടെന്ന് ബോധ്യപ്പെടാന്‍ ഗ്വാണ്ടനാമോയിലെ കുറച്ച് ദിവസങ്ങളെ വേണ്ടി വന്നുള്ളൂ എന്ന് ബ്രൂക്സ് തുറന്നു സമ്മതിക്കുന്നു. ബ്രൂക്സ് തന്നിലെ ദൈവവിശ്വാസിയെ കണ്ടെത്തിയ കഥയാണ് ഈ കുറിപ്പ്.

ഒന്ന്

‘മൃഗീയമായ പീഡനം നടക്കുന്ന തടവറ. എട്ടുമണിക്കൂറുകളോളം ഒരേ നിര്‍ത്തം നിര്‍ത്തിയ കാരണം അവസാനം തടവുപുള്ളി നിന്ന നില്‍പില്‍ മലമൂത്ര വിസര്‍ജനം വരെ നടത്തിയ രംഗം ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. 12 വയസ്സുകാരനായ ഒരു പയ്യനുമുണ്ടായിരുന്നു അവിടെ. അവനെ ഭീകരവാദത്തിന്‍റെ പേരിലാണ് അവിടെ തടവിലാക്കിയിരിക്കുന്നത്. കൂട്ടത്തില്‍ ക്ഷയരോഗം ബാധിച്ച ഒരാളുമുണ്ടായിരുന്നു, 70 കഴിഞ്ഞ ഒരു പടുവൃദ്ധന്‍. അയാളെയും അമേരിക്ക പരിചയപ്പെടുത്തുന്നത് ഭീകരവാദി എന്ന് തന്നെ! ഈ രണ്ട് വ്യക്തികള്‍ തന്നെ എന്നില്‍ ഗ്വാണ്ടനാമോയെ കുറിച്ച് സംശയമുണ്ടാക്കി തുടങ്ങി. സംശയം പില്‍ക്കാലത്ത് അന്വേഷണത്തിന് വഴിമാറി’- ബ്രൂക്സ് പറഞ്ഞു തുടങ്ങുന്നു.
വിവിധ തരം ശിക്ഷാമുറകളുണ്ടായിരുന്നു തടവറയില്‍. മനുഷ്യത്വം പോലുമില്ലാതെയായിരുന്നു അവരോട് തന്‍റെ സഹപ്രവര്‍ത്തകര്‍ പെരുമാറിയിരുന്നതെന്ന് ക്ഷോഭ്യനായി പറയുന്നു ബ്രൂക്സ്.
എ.സി ഫിറ്റ് ചെയ്ത ഐസ് വെള്ളം നിറച്ച സെല്ല്. അവിടെ തടവുപുള്ളികളെ ചങ്ങലയില്‍ ബന്ധിച്ച് ഏറെ സമയം അടക്കുക, മണിക്കൂറുകളോളം ഒരേ മ്യൂസിക് ഭയങ്കര ശബ്ദത്തില്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് കേള്‍പ്പിക്കുക, ആര്‍ത്തവ രക്തമടക്കം പൊതുവെ മനുഷ്യന്‍ വെറുക്കുന്നതെന്തും ചങ്ങലക്കിട്ട തടവുപുള്ളികളുടെ മുഖത്തൊഴിക്കുക… ഗ്വാണ്ടനാമോയിലെ ചില ശിക്ഷാമുറകളെ കുറിച്ച് ബ്രൂക്സ് വിശദീകരിക്കുന്നു.
‘ഗ്വാണ്ടനാമോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സൈന്യത്തിലെ ഓരോരുത്തര്‍ക്കും നേരത്തെ തന്നെ പ്രത്യേക ട്രെയിനിംഗ് നല്‍കിയിരുന്നു അമേരിക്ക. അതിലെല്ലാം അവിടത്തെ തടവുകാരെ കുറിച്ച് പരമാവധി മോശമായി ചിത്രീകരിക്കാനാണ് മേലുദ്യോഗസ്ഥര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ഏറ്റവും വൃത്തികെട്ടവരായും മൃഗങ്ങളെക്കാള് അധപതിച്ചവരായുമാണ് അവരെ കുറിച്ച് ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തന്നിരുന്നത്. അല്‍ഖായിദ, താലിബാന്‍ പോലുള്ള സംഘങ്ങളെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ക്യാമ്പിലെ ഓരോ സംസാരവും തുടങ്ങിയിരുന്നത്, അവസാനിച്ചിരുന്നതും.’
തടവുപുള്ളികളെ ഓരോരുത്തരെയായി പ്രത്യേക സെല്ലിലേക്ക് വിളിച്ചായിരുന്നു ഇത്തരം ശിക്ഷാമുറകള്‍ നടപ്പാക്കിയിരുന്നതത്രെ. പലപ്പോഴും അതിന് വേണ്ടി അവരെ കൊണ്ടുപോയിരുന്നത് താനായിരുന്നുവെന്ന് പറയുമ്പോള്‍ ബ്രൂക്സിന്‍റെ മുഖത്ത് കുറ്റബോധത്തിന്‍റെ കറുത്ത നിഴല്‍വീഴുന്നു.
‘തടവറയിലെ കടുത്ത പീഡനങ്ങളനുഭവിച്ചതിന് ശേഷവും തങ്ങളുടെ വിശ്വാസം വിടാന്‍ അവരാരും ഒരുക്കമല്ലെന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. തങ്ങളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവത്തെ കുറിച്ച് ആ നരകത്തിലിരുന്നും അവര്‍ക്കെങ്ങനെ സംസാരിക്കാന്‍ സാധിക്കും?’
2003 മുതല്‍ 2004 വരെ ഗ്വാണ്ടനാമോ തടവറയില്‍ കാവല്‍ക്കാരനായി ബ്രൂക്സ് ജോലിനോക്കി. കുട്ടിലടക്കപ്പെട്ട പക്ഷികളേക്കാളും ദുസ്ഥിതിയില്‍ കഴിയുന്ന ഒരു പറ്റം മനുഷ്യര്.  പല്പപോഴും ഒരു തെറ്റുപോലും ചെയ്യാത്തവര്‍. കടുത്ത പീഡനത്തിന് അവര്‍ ഇരയാക്കപ്പെടുന്നു. എന്നിട്ടും ദിവസവും അഞ്ചു പ്രാവശ്യം അവര്‍ നിസ്കരിക്കുന്നു. ദൈവത്തോട് രക്ഷക്കായി പ്രാര്‍ഥിക്കുന്നു. എല്ലാം കഴിയുമ്പോള്‍ പരസ്പരം പുഞ്ചിരിക്കുന്നു. നിത്യവും കണ്ടിരുന്ന ഈ കാഴ്ചകള്‍ തന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നുവെന്ന് ബ്രൂക്സ്.
‘പൂര്‍ണ സ്വാതന്ത്ര്യത്തില് അധികാരഭാവത്തില് കഴിഞ്ഞിരുന്ന എനിക്ക് പോലും ഇല്ലാത്ത മനസമാധാനമായിരുന്നോ അവര്‍ക്കവിടെ?’- ബ്രൂക്സിന്‍റ മനോഗതം അറിയാതെ പുറത്തുവരുന്നു.

രണ്ട്

ചെറുപ്രായത്തിലേ അമ്മാമ്മയുടെ കൂടെയായിരുന്നു ബ്രൂക്സ് ജീവിച്ചത്. 18 വയസ്സാകുമ്പോഴേക്ക് ഔദ്യോഗിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെറുപ്പം തൊട്ടെ ദൈവത്തിന്‍റെ സത്യം അന്വേഷിച്ചു വിവിധ മത പരിസരങ്ങളില് അലഞ്ഞിട്ടുണ്ട് ടെറി ഹോള്‍ഡ് ബ്രൂക്സ്.
‘ഒരുമതവും സത്യത്തിലേക്ക് വഴിനടത്തുന്നുണ്ടെന്ന് എനിക്ക് തോന്നിയില്ല. എല്ലാ അന്വേഷണവും പാതിയില്‍ മുറിഞ്ഞു പോകുന്നതായി തോന്നി.’
ഗ്വാണ്ടനാമോയിലേക്ക് നിയമിതാകുമ്പോള്‍ മാനസികമായി മതത്തോട് ഏറെ അകന്നുകഴിഞ്ഞിരുന്നു അയാള്‍. ഏകദൈവത്വം ഉദ്ഘോഷിക്കുന്ന എല്ലാ മതങ്ങളും പൈശാചികമാണെന്ന് തന്നെ അയാള്‍ അതിനകം വിധിയെഴുതിക്കഴിഞ്ഞിരുന്നു.
എന്നാല്‍ ജയിലിലെ ഈ അനുഭവങ്ങള്‍ ബ്രൂക്സിനെ വീണ്ടും ചിന്തിപ്പിച്ചു. അയാള്‍ സഹതാപത്തോടെ അവിടത്തെ തടവുപുള്ളികളോട് സംസാരിച്ചു തുടങ്ങി. അര്‍ധരാത്രികളില്‍ നടന്ന ഈ സംസാരം മാസങ്ങളോളം തുടര്‍ന്നു. അതിന്‍റെ തുടര്‍ച്ച ഖുര്‍ആന്‍ നേരിട്ട് വായിക്കുന്നത് വരെ എത്തി.
ബ്രൂക്സ് ഒഴിവു സമയങ്ങളില്‍ ഇസ്‌ലാമിനെ കുറിച്ച വായിക്കാന് തുടങ്ങി. ഇന്‍റര്‍നെറ്റില്‍ അതിനായി ഒരുപാടു പരതി വായിച്ചു. ജയിലില്‍ താന്‍ ഏറ്റവും കൂടുതല് സമയം സംസാരിച്ച ഒരു തടവുപുള്ളിയാണ് വായിക്കാനായി ഖുര്‍ആന്‍റെ കോപ്പി തന്നതെന്ന് ബ്രൂക്സ് വെളിപ്പെടുത്തുന്നുണ്ട്. അത് വായിച്ചു തുടങ്ങിയതോടെ പിന്നെ, നാസ്തികതയുടെ മണല്‍ക്കാറ്റ് അടിച്ചുവീശി കൊണ്ടിരിക്കുകയായിരുന്ന മനസ്സിന്‍റെ മരുഭൂമിയില്‍ വിശ്വാസത്തിന്‍റെ ചെറിയ മരുപ്പച്ചകള്‍ വെളിപ്പെട്ടു തുടങ്ങിയെന്ന് ബ്രൂക്സ് സാക്ഷ്യപ്പെടുത്തുന്നു. അത് മനസ്സിലാക്കിയിട്ട് തന്നെയാകണം, തടവറയില്‍ ഡ്യൂട്ടിയിലുള്ള മറ്റു പട്ടാളക്കാര്‍ ബ്രൂക്സിനെതിരെ രംഗത്തു വന്നു തുടങ്ങിയിരുന്നു.
‘ഇതര മതഗ്രന്ഥങ്ങളേക്കാളും വായനാസുഖം നല്കുന്നുണ്ട് ഖുര്‍ആന്‍. അത് മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്നതിനെ കുറിച്ചാണ് തീര്‍ത്തും സംസാരിക്കുന്നത്. ഖുര്‍ആനില്‍ പരസ്പര വൈരുധ്യങ്ങള്‍ കാണുന്നില്ല. അതില്‍ ഇന്ദ്രജാലകങ്ങള്‍ക്ക് തരിമ്പും ഇടമില്ല തന്നെ.’
മനുഷ്യന് ജീവിക്കാന്‍ ഖുര്‍ആന്‍ വലിയൊരു സഹായമാണെന്നതിന് എനിക്ക് കൂടുതല് തെളിവുകള് ആവശ്യമില്ലായിരുന്നു. ഞാനവിടെ തടവുപുള്ളികളുടെ കാവല്‍ക്കാരനായിരുന്നുവെങ്കിലും, അവരെല്ലാവരും ചേര്‍ന്ന് വിശ്വാസത്തിന്‍റെ തടവറയില്‍ എന്നെ പൂട്ടിയിട്ടു കഴിഞ്ഞിരുന്നു. അവര്‍ സത്യത്തില്‍ എനിക്ക് കാവലിരിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്ന് ബ്രൂക്സ്.
രാത്രിയായിരുന്നു ബ്രൂക്സിന്‍റെ ഡ്യൂട്ടിസമയം. അത് കൂടുതല്‍ പേരുമായി സംസാരം തുടരുന്നതിന് സഹായകമായി. ഓരോരുത്തരോടും വ്യക്തിപരമായി തന്നെ സംസാരിക്കാന്‍ ശ്രമിച്ചു. സെപ്തംബര്‍ 11 ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തെ ഇസ്‌ലാമിന്‍റെ പേരില്‍ ന്യായീകരിക്കാനാകില്ലെന്ന് അവരില്‍ ചിലര്‍ തുറന്ന് പറഞ്ഞത് തന്നെ ഞെട്ടിച്ചു കളഞ്ഞെന്ന് ബ്രൂക്സ്.

മൂന്ന്

എനിക്ക് ഉടനെ മുസ്‌ലിമാകണമെന്ന് തോന്നി. ഞാനെന്‍റെ ആഗ്രഹം മേല്പറഞ്ഞ തടവുകാരന് മുന്നില് ‍വെച്ചു. അയാള്‍ വിലക്കി: ‘സമയമായിട്ടില്ല.’
മുസ്‌ലിമാകുക എന്നാല്‍ വെറുതെയുള്ള ഒരേര്‍പ്പാടെല്ലെന്നും മൊത്തത്തില് ജീവിതം തന്നെ മാറ്റിയെഴുതേണ്ടതുണ്ടെന്നും അയാള്‍ പിന്നീട് വിശദീകരിച്ചു തന്നു. അതിന് മുമ്പ് കള്ള്, മയക്കു മരുന്നു തുടങ്ങിയ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. മുസ്‌ലിമാകുന്നതോടെ പിന്നെ ജീവിതം ആകെ മാറേണ്ടി വരുമെന്നും അതു മുഖേന നേരിട്ടേക്കാവുന്ന പ്രതിസന്ധികള്‍ക്ക് നേരത്തെ പരിഹാരം ആലോചിക്കേണ്ടതുണ്ടെന്നുമെല്ലാം അയാള്‍ തെര്യപ്പെടുത്തി.
‘ഞാന്‍ ഓരോ ദിവസവും മാറാന്‍ ശ്രമിച്ചു. ദുശ്ശീലങ്ങള് ഓരോന്നായി  ഒഴിവാക്കി. എന്‍റെ കുടുംബം, ജോലി തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം ഞാന്‍ ആലോചിച്ച് ഒരു തീരുമാനത്തിലെത്തി. ശരിയാണ്, ഞാന്‍ ഇസ്‌ലാമിലേക്ക് കടന്നുവരികയായിരുന്നു; എന്നാല്‍ അതിലേറെ ശക്തിയായി ഇസ്ലാം എന്നിലേക്ക് ഇങ്ങോട്ട് കടന്നുവരുന്നുണ്ടായിരുന്നോ!
2003, ഡിസംബര്‍. അന്നൊരു ദിവസം രാത്രി ഞാന്‍ തടവുകാരുടെ മുന്നില്‍ പോയി. മുസ്‌ലിമാകുകയാണെന്ന് പ്രഖ്യാപിച്ചു. അവരുടെ സാന്നിദ്ധ്യത്തില്‍ തന്നെ വിശുദ്ധ കലിമ ഉറക്കെ ഉരുവിട്ടു.
അവരെനിക്കത് കടലാസില്‍ കുറിച്ച് തന്നു. ഞാന്‍ ഉറക്കെ വായിക്കാന്‍ ശ്രമിച്ചു. വായിക്കുന്നത് ശരിയാകുന്നില്ലായിരുന്നു. വീണ്ടും ആവര്‍ത്തിച്ചു നോക്കി. അത് ശരിയായി. അവരുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. അല്ലാഹുവിന്‍റെര അനുഗ്രഹം. അവനെന്നെ മുസ്‌ലിമാക്കി മാറ്റി.’
2005 ഒക്ടബോറിലാണ് സൈന്യത്തില്‍ നിന്ന് ബ്രൂക്സിനെ പുറത്താക്കുന്നത്. ‘അപരമര്യാദ’ എന്നാണ് അമേരിക്ക നടപടിക്ക് പറഞ്ഞ കാരണം.
പിന്നെ ജീവിതം കൂടുതല്‍ ചിട്ടപ്പെടുത്തുകയായിരുന്നുവെന്ന് ബ്രൂക്സ്. മദ്യ-ലഹരി പദാര്‍ഥങ്ങളോടെല്ലാം പൂര്‍ണമായും വിടുതിയായി. പുകവലിക്കുന്നത് വരെ ഒഴിവാക്കി. ഉരുവിട്ടു കൊണ്ടിരുന്ന ചെറിയ പ്രാര്‍ഥനകള്‍ പോലും തന്‍റെ വറ്റിവരണ്ട മനസ്സിന്‍റെ ചക്രവാളങ്ങളില്‍ ആശ്വാസത്തിന്‍റെ മഴവില്ല് തീര്‍ത്തു.

നാല്

സ്വകാര്യജീവിതത്തില്‍ പല നഷ്ടങ്ങള്‍ക്കും ഇത് കാരണമായെന്നും കൂട്ടിച്ചേര്‍ക്കാന്‍ ബ്രൂക്സ് മടിക്കുന്നില്ല. പഴയകാല സുഹൃത്തുക്കളെല്ലാം സൌഹൃദം ഒഴിവാക്കി പോയി. പലരില്‍ നിന്നും ഭീഷണി കോളുകള് ‍വരെ വന്നു.
ഏതായാലും ഇനി മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് ബ്രൂക്സ്. അതിന് പിന്നിലെ ചേതോവികാരവും വിശുദ്ധ ഇസ്ലാം തന്നെയാണെന്ന് ബ്രൂക്സ് തുറന്നുപറയുന്നു.
‘ഒരു തിന്മ കാണുമ്പോള്‍ അതിനെതിരെ കൈയും കെട്ടി നോക്കി നില്‍ക്കാന്‍ വിശുദ്ധ മതം സമ്മതിക്കുന്നില്ല. കഴിയുന്ന രീതിയില്‍ അതോട് പ്രതികരിക്കണമെന്നാണ് ഈ മതം ആവശ്യപ്പെടുന്നത്.’
ബ്രൂക്സ് തന്‍റെ ഇസ്‌ലാമാശ്ലേഷണത്തിന്‍റെ കഥ വിവരിച്ച് ഒരു പുസ്തകം പുറത്തിറക്കിയിട്ടുണ്ട് കഴിഞ്ഞ മാസം. ട്രെയിറ്റര്‍ എന്ന് പേരില്‍ 164 പേജുകളുള്ള പുസ്തകം. ബ്രൂക്സിന്‍റെ കഥ ഗ്വാണ്ടനാമോയുടെ കൂടെ ഉള്‍ക്കഥയാണ്. ഗ്വാണ്ടനാമോ അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു നാണക്കേടാണെന്ന് അദ്ദേഹത്തിന്‍റെ ഈ അനുഭവക്കുറിപ്പ് വ്യക്തമാക്കുന്നു.

കടപ്പാട്: ഇസ്‌ലാംഓണ്‍വെബ് 

Sunday, August 25, 2013

പി.കെ.പി. പ്രസിഡണ്ട്, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സെക്രട്ടറി, ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഖജാഞ്ചി

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

പി.കെ.പി. പ്രസിഡണ്ട്, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സെക്രട്ടറി, 
ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഖജാഞ്ചി
      
പ്രസിഡണ്ട്     സെക്രട്ടറി      ഖജാഞ്ചി
       സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. 18,35,49,640 രൂപ വരവും 34,26,10,331 രൂപ ചെലവും 15,90,60,691 രൂപ കമ്മിയും കാണിക്കുന്ന വാര്‍ഷികബജറ്റ് പിണങ്ങോട് അബൂബക്കര്‍ അവതരിപ്പിച്ചു. 2013-2014 വര്‍ഷത്തെ ഭാരവാഹികളായി പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ (പ്രസിഡണ്ട്), ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (വൈസ് പ്രസിഡണ്ട്), പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ തിരൂര്‍ക്കാട് (വൈസ് പ്രസിഡണ്ട്), കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ (ജന.സെക്രട്ടറി), ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍ ചേളാരി (സെക്രട്ടറി), എം.എ.ഖാസിം മുസ്‌ലിയാര്‍ (സെക്രട്ടറി), പി.എം.എസ്. ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ (ഖജാഞ്ചി), മെമ്പര്‍മാരായി എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍, സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍ പുല്ലിശേരി, വി. മോയിമോന്‍ ഹാജി മുക്കം, എം.പി. ഹസ്സന്‍ ശരീഫ് കുരിക്കള്‍ മഞ്ചേരി, ടി.കെ. പരീക്കുട്ടി ഹാജി കോഴിക്കോട്, എം.സി. മായിന്‍ ഹാജി നല്ലളം, ഹാജി കെ.മമ്മദ് ഫൈസി തിരൂര്‍ക്കാട്, ടി.കെ. ഇബ്രാഹിം കുട്ടി മുസ്‌ലിയാര്‍ കൊല്ലം, പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ പാറന്നൂര്‍, ഡോ.ബഹാഉദ്ദീന്‍ നദ്‌വി ചെമ്മാട്, കെ. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്, എം.എം. മുഹ്‌യുദ്ദീന്‍ മൗലവി ആലുവ, കെ.ടി. ഹംസ മുസ്‌ലിയാര്‍ കാലിക്കുനി, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. ഉമര്‍ ഫൈസി മുക്കം, മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തെരഞ്ഞെടുത്തു.
     സമസ്ത ബുക്ക് ഡിപ്പോ & പ്രസ്സ്, പരീക്ഷാ ബോര്‍ഡ്, വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസ, പാഠ പുസ്തക കമ്മിറ്റി, തസ്ഹീഹ്, അക്കാഡമിക് കൗണ്‍സില്‍, പരിശോധനാ കമ്മിറ്റി, തിരുവനന്തപുരം ബില്‍ഡിംഗ് കമ്മിറ്റി, എം.ഇ.എ. എഞ്ചിനീയറിംഗ് കോളേജ് എന്നീ സബ് കമ്മിറ്റികളും തെരെഞ്ഞെടുത്തു.
       കേരളത്തിലെ വിവിധ മഹല്ലുകളിലും മദ്‌റസകളിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന കാന്തപുരം വിഭാഗത്തിന് ഒത്താശ ചെയ്യുന്ന ചില രാഷ്ട്രീയ നേതാക്കളുടെ നീക്കത്തില്‍ യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും അത്തരം നേതാക്കളെ നിയന്ത്രിക്കാന്‍ അതത് പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെങ്കില്‍ യുക്തമായ നിലപാട് തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കുന്നതാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

Saturday, August 24, 2013

മദീനയില്‍ പ്രവാചകപള്ളിയുടെ വികസന ചരിത്ര പ്രദര്‍ശനം

   Prophet's Mosque exhibitionമദീനയിലെ പ്രവാചകപള്ളിയുടെ ചരിത്രവും വികാസവും കാണിച്ചുകൊണ്ടുള്ള പ്രദര്‍ശനം മദീനയില്‍ ആരംഭിച്ചു. പ്രവാചക പള്ളിയുടെ ചുമതല വഹിക്കുന്ന ജനറല്‍ പ്രസിഡന്‍സിയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇസ്‍ലാമിക നാഗരികതയുടെ ആസ്ഥാനമെന്ന നിലയിലുള്ള മദീനാ ആഘോഷങ്ങളുടെ ഭാഗമായാണ് പ്രദര്‍ശനം.
ഏഴാം നൂറ്റാണ്ടില്‍ പള്ളി സ്ഥാപിക്കപ്പെട്ടതു മുതല്‍ വിവിധ കാലഘട്ടങ്ങളില്‍ പള്ളിയില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളുടെ ചരിത്രരേഖകളാണ് പ്രദര്‍ശിപ്പിക്കുന്നത്. വിവിധ രാജാക്കന്മാര്‍ക്ക് ഇസ്‍ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് പ്രവാകര്‍ അയച്ച കത്തുകളുടെ പകര്‍പ്പുകളും പ്രദര്‍ശനത്തിലുണ്ട്. കത്തുകളില്‍ സീലു വെക്കാന്‍ പ്രവാചകര്‍ ഉപയോഗിച്ച മുദ്രയും പ്രദര്‍ശന വസ്ഥുക്കളില്‍ ഉള്‍പ്പെടുന്നുവെന്ന് എക്സിബിഷന്‍ ഡയറക്ടര്‍ അബ്ദുല്‍ ഹാദി അല്‍ഹുജൈലി പറയുന്നു.
പള്ളിയുടെ 35 ഫോട്ടോഗ്രാഫുകള്‍, മാതൃകകള്‍, ഇംഗ്ലീഷിലും അറബിയിലുമുള്ള ടേപ്പ് റെക്കോര്‍ഡുകള്‍ തുടങ്ങിയവ പ്രദര്‍ശനഹാളിലെ ആകര്‍ഷകങ്ങളാണ്. പഴയ കെട്ടിടം പൊളിക്കുന്നതിന്‍റെയും പുതിയതിനു വേണ്ടി കുഴികളെടുക്കുന്നതിന്‍റെയും ശിലാസ്ഥാപന ചടങ്ങുകളുടെയും ഫോട്ടോകളാണ് ഫോട്ടോ ശേഖരത്തിലുള്ളത്.
മദീനാ പള്ളിയുടെ ചരിത്രവും മറ്റു വിശേഷങ്ങളും വിവരിക്കുന്ന ഗ്രന്ഥങ്ങളും പ്രദര്‍ശനത്തിനുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ പള്ളിയില്‍ സേവനം ചെയ്ത ഇമാമുമാരുടെ പേരുവിവരങ്ങളടങ്ങിയ പുസ്തകവും ഇക്കൂട്ടത്തിലുണ്ട്.

'സമര്‍പ്പിതരാവുക സുകൃതങ്ങളുടെ സമുദ്ധാരണത്തിന്' ; SKSSF കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം സെപ്തംബര്‍ 5 ന്

 

  
കോഴിക്കോട് : SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ , ഒക്ടോബര്‍ മാസത്തില്‍ നടത്തുന്ന ബഹുജന കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം സെപ്തംബര്‍ 5 വ്യാഴാഴ്ച കോഴിക്കോട് കെ.എം.എ ഹാളില്‍ നടക്കും. 'സമര്‍പ്പിതരാവുക സുകൃതങ്ങളുടെ സമുദ്ധാരണത്തിന്' എന്ന പ്രമേവുമായി നടക്കുന്ന കാമ്പയിന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീ‍ന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും. കാന്പയിന്റെ ഭാഗമായി മേഖലാ റാലികള്‍ പഠന ക്യാമ്പുകള്‍ , സെമിനാറുകള്‍ , കുടുംബ സദസ്സുകള്‍ , ഡോക്യുമെന്‍ററി പ്രദര്‍ശനം തുടങ്ങിയവ നടക്കും. കാന്പയിന്റെ മുന്നോടിയായി 28, 30 തിയ്യതികളില്‍ മംഗലാപുരം, നന്തി, മഞ്ചേരി, പട്ടാമ്പി, ആലപ്പുഴ, എന്നിവിടങ്ങളില്‍ ജില്ലാ കൌണ്‍സിലര്‍മാര്‍ക്ക് പരിശീലന ക്ലാസുകള്‍ നടക്കും.

സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ യാമ്പു മൂന്നര ലക്ഷം രൂപ ധനസഹായം നല്‍കും

 

യാമ്പു : സമസ്ത കേരള ഇസ്ലാമിക് സെന്‍റര്‍ യാമ്പു കമ്മിറ്റി പാവപ്പെട്ട മദ്രസ അധ്യാപകരെ സഹായിക്കാനായി ഏര്‍പ്പെടുത്തിയ റിലീഫിന്‍റെ ഭാഗമായി ഈ വര്‍ഷം 21 മദ്രസ അധ്യാപകര്‍ക്ക് ധന സഹായം നല്‍കാന്‍ തീരുമാനിച്ചു. സമസ്ത കേരള കേരള ഇസ്ലാമത വിദ്യാഭ്യാസബോര്‍ഡ് അംഗീകൃത മദ്രസയില്‍ ജോലി ചെയ്യുന്നവരും MSR ഉള്ളവരും സ്വന്തം മഹല്ലിലെ സമസ്തയുടെയോ SYS, SKSSF പോഷക സംഘടനയുടെയോ ക്ലിയറന്‍സ്‌ അംഗീകാരം ഉള്ളവരുമായ നിര്‍ദ്ധരരും പാവപ്പെട്ടവരുമായ മദ്രസാ അധ്യാപകരുടെ വീട് നിര്‍മ്മാണം, ചികിത്സ, മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ പരിഗണിച്ചായിരിക്കും ധനസഹായം നല്‍കുക. 20 മദ്രസാ അധ്യാപകര്‍ക്ക് പതിനായിരം ഉറുപ്പിക വീതവും, കഴിഞ്ഞ വര്‍ഷം സ്ഥലം വാങ്ങാന്‍ ധന സഹായം നല്‍കിയ മജീദ്‌ ദാരിമിക്ക് വീണ്ടും വീട് നിര്‍മ്മാണത്തിനു ഒന്നര ലക്ഷം രൂപ നല്‍കാനുമാണ് തീരുമാനം. മേല്‍യോഗ്യതയുള്ള മദ്രസ അധ്യാപകര്‍ക്ക് ചേളാരിയിലെ സമസ്ത കേരള കേരള ഇസ്ലാമത വിദ്യാഭ്യാസബോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ടു അപേക്ഷ നല്‍കാവുന്നതാണ്. ഫൈനല്‍ തീരുമാനം ബോര്‍ഡിന്‍റെതായിരിക്കും. കഴിഞ്ഞദിവസം കൂടിയ SKIC യാമ്പു കമ്മിറ്റിയാണ് ധനസഹായം പ്രഖ്യാപിച്ചത്. യോഗത്തില്‍ കുഞ്ഞാപ്പു ഹാജി ക്ലാരി പ്രസിഡന്റ്, മുസ്തഫമുറയൂര്‍ , റഹീംമൌലവി കരുവന്‍ തിരുത്തി സി, കെ,എം ഫൈസി, കരിപ്പൂര്‍ നൂര്‍ ദാരിമി നിലമ്പൂര്‍ ഹസന്‍ കുറ്റിപ്പുറം, സുബൈര്‍ മന്നാനി കുന്നുംപുറം, ശംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. അഹമ്മദ് കബീര്‍ കുന്നുംപുറം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.ടി മുഹമ്മദലി സ്വാഗതവും നന്ദിയും പറഞ്ഞു.

കെ.ടി. മാനു മുസ്ലി്യാരുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ ഉടന്‍ പുറത്തിറങ്ങുന്നു. പ്രീ പബ്ലിക്കേഷന്‍ വില 500 രൂപ


തജ്‌രിബ; ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപനം നിര്വിഹിച്ചു | മഹല്ല്തല മതശാക്തീകരണ പദ്ധതിയുമായി SKSSF

മലപ്പുറം : SKSSF ത്വലബാ വിംഗ് സംസ്ഥാന സമിതി ആവിഷ്‌ക്കരിച്ച തജ്‌രിബ മഹല്ല് തല മത ശാക്തീകരണ പദ്ധതിയുടെ പ്രഖ്യാപനം പാണക്കാട് നടന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പദ്ധതിയുടെ വിജയത്തിനായി മഹല്ലുകമ്മറ്റികള്‍ മുന്നിട്ടിറങ്ങണമെന്ന് തങ്ങള്‍ പറഞ്ഞു. കാസര്‍കോഡ്, കണ്ണൂര്‍ , കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, വയനാട്, നീലഗിരി ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന 100 മഹല്ലുകളിലാണ് പ്രഥമ ഘട്ടത്തില്‍ പദ്ധതി നടപ്പില്‍ വരുത്തുക. മഹല്ല് സര്‍വേ, ഗൃഹ സന്ദര്‍ശനം, ലീഡേഴ്‌സ് മീറ്റ്, കുരുന്നുകൂട്ടം, ടീനേജേഴ്‌സ് കാമ്പസ്, യൂത്ത് മീറ്റ്, വനിതാസംഗമം തുടങ്ങിയ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി മഹല്ലുകളില്‍ നടക്കുന്നത്. സമ്പൂര്‍ണ്ണ പരിശീലനം നേടിയ നാലംഗ ടീമാണ് മതശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. താല്‍പര്യമുള്ള മഹല്ലുകള്‍ക്ക് സെപ്തംബര്‍ 15 നകം അപേക്ഷിക്കാവുന്നതാണ്. ചടങ്ങില്‍ റശീദ് ഫൈസി വെള്ളായിക്കോട് ആധ്യക്ഷം വഹിച്ചു. റാജിഹ് അലി ശാഹാബ് തങ്ങള്‍ , ആസിഫ് ദാരിമി പുളിക്കല്‍ , റിയാസ് പാപ്ലശ്ശേരി, സി പി ബാസിത് ചെമ്പ്ര, സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി, സയ്യിദ് ഫാരിസ് തങ്ങള്‍ മേല്‍മുറി, മുഹമ്മദ് റാഫി മുണ്ടം പറമ്പ് സംബന്ധിച്ചു.

Friday, August 23, 2013

സത്യധാര

സാമൂഹിക ജീര്‍ണതകള്‍കെതിരെയും സമൂഹത്തിലെ അന്ധ വിശ്വാസങ്ങള്‍ ക്കെതിരെയും ശക്തമായ പ്രതിരോധം. അക്ഷരങ്ങളും വാക്കു കളുംകൂട്ടിച്ചേര്‍  വിശ്വാസാദര്‍ങ്ങള്‍ക്ക്‌  കാവലൊരുക്കുക യാണ് ഈ പ്രസിദ്ധീകരണം.
സമൂഹത്തില് വേരൂന്നി കൊണ്ടിരിക്കുന്ന തീവ്രവാദ നിലപാ ടുകളെ പേനകൊണ്ട് ശക്തമായെതിര്‍ത്തു. സമൂഹത്തിന് ഭീകരതയുടെയും തീവ്രതയുടെയും നിഴലില്‍ നിന്ന് രക്ഷ നല്കി. അവരെ സത്യത്തിന്റെ ധാരയിലേക്കാനയിച്ചു. 

ക്ലാസ് പുനരാരംഭിക്കുന്നതാണ്.

അബൂദാബി : എല്ലാ ശനിയാഴ്ചകളിലും അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ സംസാറുല്‍ ഹഖ് ഹുദവി ഉസ്താദിന്‍റെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന മലയാളത്തില്‍ ഖുര്‍ആന്‍ തഫ്സീര്‍ ക്ലാസ് റമദാന്‍ പ്രമാണിച്ച് ഒരുമാസക്കാലം നിര്‍ത്തിവെച്ചിരുന്നു. ഇന്‍ശാ അള്ളാഹ്,ആഗസ്റ്റ് 24 മുതല്‍ (ശനിയാഴ്ച) ക്ലാസ് പുനരാരംഭിക്കുന്നതാണ്. സമയം : ഇശാ നിസ്കാരത്തിന് ശേഷം. വിഷയം : സൂറത്തുന്നൂര്‍ ക്ലാസ് തുടര്‍ച്ച.
ഇതേ ദിവസം മഗ്‍രിബ് നിസ്കാരത്തിന് ശേഷം ഇംഗ്ലീഷിലും ക്ലാസ് നടത്തും.