" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Monday, September 30, 2013

തുര്ക്കിയില്‍ ഹിജാബ് നിരോധനത്തിന് വിരാമം

    
Turkish PM Erdogan addresses media in Ankaraതുര്‍ക്കി: മുസ്‍ലിം സ്ത്രീകള്‍ക്ക് പൊതുസ്ഥാപനങ്ങളില്‍ മതാനുശാസനപ്രകാരമുള്ള ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം എടുത്തുമാറ്റിയതായി തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. അങ്കാറയില്‍ വെച്ച് നടന്ന പൊതുപരിപാടിയിലാണ് ഉര്‍ദുഗാന്‍ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്.
തുര്‍ക്കിയുടെ ജനാധിപത്യവല്‍കരണത്തിലേക്കുള്ള പാതയിലാണ് തന്‍റെ പാര്‍ട്ടിയെന്ന് ഉര്‍ദുഗാന്‍ വെളിപ്പെടുത്തി. ഇതിനു മുമ്പില്‍ തടസ്സമായി നില്‍ക്കുന്ന പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും പാര്‍ട്ടി മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ പരിഷ്കരണത്തിന്‍റെ ഭാഗമായി ഭരണകൂടം പ്രഖ്യാപിച്ച അനേകം പദ്ധതികളുടെ കൂട്ടത്തിലാണ് ഹിജാബ് നിരോധനം എടുത്തുമാറ്റാനുള്ള തീരുമാനവും.
പൊതുസ്ഥലങ്ങളില്‍ മുഖാവരണങ്ങള്‍ക്കുള്ള നിരോധനം ഇനി ജഡ്ജുമാര്‍ക്കും പ്രൊസിക്യൂട്ടര്‍മാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കും മാത്രമായിരിക്കും ബാധകമാവുക. 1980ലെ സൈനിക അട്ടിമറിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലും യൂനിവേഴ്സിറ്റികളിലും പൊതുകെട്ടിടങ്ങളിലുമൊക്കെ ഹിജാബ് ധരിക്കുന്നത് നിരോധിക്കപ്പെട്ടത്.
2008ല്‍ ഉര്‍ദുഗാന്‍ നേതൃത്വം നല്‍കുന്ന എകെ പാര്‍ട്ടി ഹിജാബിനുമെലുള്ള കടുത്ത നിയന്ത്രണങ്ങളില്‍ അയവുവരുത്തിയിരുന്നു. 2012ല്‍ ഇസ്‍ലാമിക് സ്കൂളുകളിലും ഹിജാബ് ധരിക്കുന്നതിന് അനുവാദം നല്‍കി.
തുര്‍ക്കിയില്‍ മതസ്വാതന്ത്യത്തിന്‍റെ പുതിയ യുഗമാരംഭിക്കുന്നതായി പ്രഖ്യാപിച്ച ഉര്‍ദുഗാന്‍ മതസ്വാതന്ത്യത്തിന് തടസ്സം നില്‍ക്കുന്നവര്‍‍ക്കെതിരെ ശിക്ഷാനടപടികളുണ്ടാകുമെന്നും പ്രഖ്യാപിച്ചു.

ശരീഅത്തിനെതിരെയുള്ള നീക്കം ചെറുത്തുതോല്‍പിക്കും :സുന്നി മഹല്ല് ഫെഡറേഷന്‍


തേഞ്ഞിപ്പലം: വിവാഹപ്രായ പരിധിയുടെ മറവില്‍ ചിലകേന്ദ്രങ്ങള്‍ നടത്തുന്ന ശരീഅത്ത് വിരുദ്ധനീക്കം സര്‍വ്വശക്തിയുമുപയോഗിച്ചു ചെറുത്തുതോല്‍പിക്കുമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന അടിയന്തിര പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഭരണഘടനയും, വിശുദ്ധ ശരീഅത്തും അനുവദിച്ച വ്യക്തിനിയമങ്ങളില്‍ ഇടപെടാനോ മാറ്റിമറിക്കാനോ ആരെയും അനുവദിക്കില്ല.
ഇസ്‌ലാം ശരീഅത്തിനെതിരില്‍ വിരുദ്ധശക്തികള്‍ സംഘം ചേര്‍ന്നു നടത്തുന്ന കുപ്രചരണം അവസാനിപ്പിക്കണം. രാജ നീതിയും മാധ്യമനീതിയും മുസ്‌ലിം സമുദായത്തിന് നിഷേധിക്കപ്പെട്ടുകൂടാ.
കൊച്ചുപെണ്‍കുട്ടികളെ കെട്ടിക്കാനുള്ള വ്യഗ്രതയായി വിഷയം മാറ്റാനാണ് പലരും ശ്രമിക്കുന്നത്. വ്യഭിചാരം തടയിടുകയാണ് വിവാഹത്തിന്റെ ലക്ഷ്യം. എന്നാല്‍ വ്യഭിചാരം നടന്നാലും വിവാഹം താമസിപ്പിക്കുന്നതാണ് പരിഷ്‌കൃതമെന്ന വിധമാണ് ചര്‍ച്ചകള്‍. ശരീരശാസ്ത്രപരമായി വിവാഹത്തിന് സന്നദ്ധയും ആവശ്യവും ഉള്ളവര്‍ തമ്മിലുള്ള ഉടമ്പടിയാണ് വിവാഹം. ഈ അവകാശം ഉഭയകക്ഷികള്‍ക്ക് നിധേഷിക്കപ്പെടുന്ന നിയമനിര്‍മാണം തിരുത്തണമെന്നും ശരീഅത്ത് സംരക്ഷണാര്‍ത്ഥം ഏതറ്റംവരെ പോകാനും സംഘടന പ്രതിബദ്ധമാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് റശീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ. ഉമര്‍ ഫൈസി സ്വാഗതം പറഞ്ഞു ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പി.കുഞ്ഞാണി മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, യു.എം. ശാഫി ഹാജി, എസ്.കെ. ഹംസ ഹാജി പയ്യന്നൂര്‍, ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, സി.ടി.അബ്ദുല്‍ഖാദര്‍ ഹാജി തൃക്കരിപ്പൂര്‍, ടി.ഖാലിദ് കൊയിലാണ്ടി, പി.എം.കോയ മുസ്‌ലിയാര്‍, കെ.എന്‍.എസ്. മൗലവി, കെ.എം.കുഞ്ഞമ്മദ് മുസ്‌ലിയാര്‍, നാസര്‍ഫൈസി കൂടത്തായി, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, ടി.കെ.പരീക്കുട്ടി ഹാജി, ടി.സി.അലി മുസ്‌ലിയാര്‍ വയനാട്, സൈതലവി ഹാജി, കെ.ടി. കുഞ്ഞുമോന്‍ ഹാജി, കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, എ.കെ.ആലിപ്പറമ്പ്, കെ.എം.കുട്ടി, കാടാമ്പുഴ മൂസ്സ ഹാജി, ചെറീദ് ഹാജി, അബ്ദുല്‍അസീസ് മുസ്‌ലിയാര്‍, അബൂബക്കര്‍ മൗലവി, ടി.എ.ഹംസ ഹാജി, കെ.കെ.മുഹമ്മദ് പെരിങ്ങത്തൂര്‍, അഹമ്മദ് തെര്‍ളായി, മൊയ്തുഹാജി പാലത്തായി, അബ്ദുല്‍ബാഖി എ.കെ, കെ.പി.മുഹമ്മദ് ഹാജി ഗൂഡല്ലൂര്‍, ലത്തീഫ് മുസ്‌ലിയാര്‍ കായംകുളം, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, ടി.കെ.സി.അബ്ദുല്‍ഖാദിര്‍ ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു.

മുസ്‌ ലിം വരന്മാരെ ഭീകരരായി ചിത്രീകരിക്കുന്നതിനെതിരെ ക്യാമ്പസ്‌ വിംഗ്‌


കോഴിക്കോട്: പെണ്‍കുട്ടികള്‍ മാതാപിതാക്കളില്‍ സുരക്ഷിതരല്ല, എന്ന രീതിയില്‍ ചിലര്‍ നടത്തുന്ന ഒറ്റപ്പെട്ട പ്രസ്‌താവനകള്‍ സമൂഹം തള്ളികളയണം. മുസ്ലിം വിവാഹത്തെ കുറിച്ചുള്ള മാധ്യമ ചര്‍ച്ചകള്‍ സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയാണന്നും പൊതു ജനം അത്‌ തിരിച്ചറിയണമെന്നും നേതാക്കള്‍ പ്രസ്‌താവനയില്‍ തുടര്‍ന്നു.
യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ സ്വാലിഹ്‌ എന്‍.ഐ.ടി. അദ്ധ്യക്ഷത വഹിച്ചു. ദേശീയ കണ്‍വീനര്‍ എ.പി.ആരിഫ്‌ ഉദ്‌ഘാടനം ചെയ്‌തു. കോ ഓര്‍ഡിനേറ്റര്‍ ഷബിന്‍ മുഹമ്മദ്‌, ജാബിര്‍ മലബാരി, ജന.കണ്‍വീനര്‍ മുനീര്‍ പി.വി, ഹാരിസ്‌ പാറക്കുളം, റാഷിദ്‌ വേങ്ങര, സയ്യിദ്‌ സവാദ്‌, ഡോ. അബ്‌ദുല്‍ ജവാദ്‌, അബൂബക്കര്‍ സിദ്ധീഖ്‌ എന്നിവര്‍ സംബന്ധിച്ചു.

Sunday, September 29, 2013

വിവാഹപ്രായം; വാളെടുത്തവനൊക്കെ വെളിച്ചപ്പാടാവരുത്

വിവാഹപ്രായം; വാളെടുത്തവനൊക്കെ വെളിച്ചപ്പാടാവരുത്

============================================================

കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രവര്ത്തനങ്ങളുടെ ചരിത്രമെടുക്കുമ്പോൾ അതാത് സമൂഹങ്ങളിൽ ഉയര്ന്നു വന്ന പരിഷ്കരണ പ്രവര്ത്തനങ്ങളും നേതാക്കളുമാണ് അതിൽ പ്രധാന പങ്കുവഹിച്ചത്. 
വി.ടി.ഭട്ടതിരിയും ശിഷ്യനായ ഇ.എം.എസ്സും മറ്റു നമ്പൂതിരിമാരും നമ്പൂതിരി സമൂഹത്തിൽ നടത്തിയ പരിഷ്കരണങ്ങൾ പ്രസിദ്ധമാണ് നാരായണ ഗുരുവും,അയ്യങ്കാളിയും അയ്യപ്പനും,ചട്ടമ്പി സ്വാമികളും മന്നത്ത് പത്മനാഭനും നായതീഴവാദി ജാതി സമൂഹങ്ങളിൽ നടത്തിയ പരിഷ്കാരങ്ങളും പ്രസിദ്ധമാണ് ഹൈന്ദവ സമൂഹത്തിൽ പൊതുവെ ഉച്ച നീച്ചത്വങ്ങൽക്കെതിരെയുള്ള ശബ്ദങ്ങൾഉറക്കെ ഉയര്ന്നു വന്നു മതാല്മാകമായ സാമൂഹിക വിപ്ലവത്തിന് നാരായണ ഗുരു പ്രാധാന്യം ചെയ്തത് വിജയിക്കുകയും ചെയ്തു
ക്രുരതയോ ലംഘനമോ?: കഴിഞ്ഞ
ദിവസത്തെ ഒരു പത്ര വാർത്ത‍
തത്തുല്യമായി പരിഷ്കരണ നവോഥാന പ്രവർത്തനങ്ങൾ മുസ്ലിംസമുദായത്തിലും ഉണ്ടായി കേരള മുസ്ലിം പാരമ്പര്യ മത നേതൃത്വത്തിന്റെയും സാമുദായ രാഷ്ട്രീയ നേതൃ ത്വത്തിന്റെയും ബുദ്ധിപരമായ ഇടപെടലിലൂടെ മദ്രസ്സാ വിദ്യാഭ്യാസം, കൂടെ ഭൗതികവിദ്യാഭ്യാസവും മുസ്ലിങ്ങൾ പഠിച്ചു. സംസ്കൃതിയോടൊപ്പം പൊതു വിദ്യാഭ്യാസത്തെയും മുസ്ലിം പണ്ഡിത നേതൃത്വം പ്രോത്സാഹിപ്പിച്ചു. കേരളത്തി
ലെ ഏറ്റവും വലിയ മത വിദ്യാഭ്യാ
സ കലാലയമായജാമി'അ നൂരിയ്യയും മലബാര് വിദ്യാഭ്യാസ പുരോഗതിക്കു ആകാശങ്ങൾ സമ്മാനിച്ച ഫാരൂഖ് കോളേജും സ്ഥാപിക്കുന്നതിൽ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ പോലുള്ളവരുടെ പങ്ക്വലുതായിരുന്നു. ഇടക്കാലത്തായി മലബാറിൽ വേഗം കൊണ്ട് മുസ്ലിം വിദ്യാഭ്യാസ പുരോഗതികല്ക്ക് അടിത്തറയിട്ടത്‌ ഗതകാല നേതാക്കളാണ്. അവരുടെ അശ്രാന്തപരിശ്രമങ്ങളുടെ പരിണിതിയാണ്ഇന്ന് കാണുന്നത്. പിണറായിയുടെ വാദം കേട്ടാൽ എട്ടുകാലി മമ്മൂഞ്ഞ് പോലെയായിരിക്കും, പിണരായിയിലൂടെ പാര്ട്ടിയുടെ സാനിധ്യമല്ല മലബാറിലെ മുസ്ലിം വനിതകൾ ഉള്പടെയുള്ളവരുടെവിദ്യാഭ്യാസ പുരോഗതി. റാങ്കുകൾ മലപ്പുറത്ത് വന്നാൽ കോപ്പിയടിച്ചുവെന്നു പറയാൻ ധാര്ഷ്ട്യം കാണിച്ച വി.എസ്സുമല്ല ഈ പുരോഗതി നേടിത്തന്നത്. മലബാര് മുസ്ലിം നേതൃത്വത്തിന്റെ കൂട്ടായശ്രമമാണ് പുതിയ മാറ്റത്തിന് കാരണം. എം.എസ്.എഫ്. ഹരിത പ്രവര്ത്തകരും ഈ സത്യം മനസ്സിലാക്കണം ഫിറോസും, അഷ് റഫലിയും , ഫാത്തിമയും ലോകം കാണുന്നതിനു മുമ്പ് മുസ്ലിംവിദ്യാഭ്യാസ പുരോഗതിക്കായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കളും പണ്ഡിതരും പ്രവര്ത്തന ഗോഥയിലായിരുന്നു, സമുദായ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കും വലിപ്പവും കുറച്ചുകാണുന്നില്ല ഇത്തരം കൂട്ടായ യത്നങ്ങളാണ് മുസ്ലിം വനിതാ വിദ്യാഭ്യാസ രംഗത്ത് സാരമായ പുരോഗതിയുണ്ടാക്കിയത്. ബംഗാൾ നാല്പതു കൊല്ലം ഭരിച്ചിട്ടു മുസ്ലിംകളെ തിരിഞ്ഞുനോക്കാത്തപിണറായിയുടെ പാര്ട്ടിയെകൊണ്ട് "ക്ഷ" വരപ്പിച്ചു മലപ്പുറം ജില്ല നേടിയെടുത്ത് സാമൂഹികപുരോഗതിക്ക് ആക്കം കൂട്ടിയ മഹാന്മാരായ നേതാക്കളെ ഫിറോസും അഷ്റഫലിയും ഫാത്വിമയും മറ്റുയൂത്ത് നേതാക്കളും മറക്കരുത്. ആ നേതൃത്വവും പണ്ഡിത നേതൃത്വവും നെഞ്ചിലേറ്റിയതാണ് ഇസ്ലാമിക ശ രീഅത്ത്. 1937-ൽ എനാക്റ്റ് ചെയ്യപ്പെട്ട ശ്രീ'അത്ത് ആക്റ്റ് പ്രകാരം ഇന്ത്യൻ ഭരണഘടനയുടെ മൌലികാവകാശങ്ങളുടെ ആര്ടിക്കിൾ 25, 29 ഖണ്ഡികകൾ പ്രകാരം ന്യൂന പക്ഷങ്ങളുടെ വിശ്വാസവകാഷാധികാരങ്ങൾ നിലനില്ക്കാൻ പോരടിച്ചത് ഫിറോസാദികൾ മറന്നു പോയ ഈനേതാക്കളാണ്. 1984 ൽ ശരീഅത്ത് വിരുദ്ധർ ഒരുമിച്ചു കൂടിയപ്പോൾ പണ്ഡിതരും നേതാക്കളും കൂട്ടായി നിന്ന് എതിർത്തത് ഓര്ക്കണം മുസ്ലിം പെണ്ണിന്റെ കണ്ണുനീർ ഒപ്പാനാണ് അന്ന് ഇ.എം.എസ്സും,ആരിഫ് മുഹമ്മദ്‌ ഖാനും ആര്യാടാൻ മുഹമ്മദും, ജന സംഘത്തോടൊപ്പം നിന്ന് ശരീഅത്തിനെതിരെ ഉറഞ്ഞു തുള്ളിയത്. ഏകസിവില്കോട് കൊണ്ട് വരാനുള്ള അന്നത്തെ ശ്രമങ്ങളെ മുസ്ലിം സമുദായംഒറ്റക്കെട്ടായി നിന്ന് തോല്പ്പിച്ചു. അന്ന് മീര് ജാഫര്മാരുടെ റോൾ ഏറ്റെടുത്തവരെ പോലെ പുതിയ "കുട്ടികളുടെ" രംഗപ്രവേശം സംശയമുണ്ടാക്കുന്നുണ്ട് 2006 ലെ child marriage prohibition actവരുന്നതിനു മുമ്പ് തന്നെ മുസ്ലിം വനിതാ വിദ്യാഭ്യാസ മുന്നേറ്റം നടന്നു കഴിഞ്ഞിരുന്നുവെന്ന് സാക്ഷാൽ പിണറായി വിജയന് തന്നെ കണക്കുകൾ അവതരിപ്പിക്കുന്നുണ്ട് "ഹരിത"ക്കാര് പിണറായിയുടെകണക്കെങ്കിലും പഠിക്കണമായിരുന്നു. ആക്റ്റ് നടപ്പിലായില്ലെങ്കിൽ പിന്നോക്കം നിന്ന് പോകുമായിരുന്നുവെന്നാണ് വാദമെങ്കിൽ അഡ്വ;മറിയുമ്മയും, അഡ്വ: നൂർബിനയും ഈ ആക്ടിനു മുമ്പാണല്ലോ ജില്ലാപഞ്ചായത്തും , പ്രസിഡണ്ടും നേതൃത്വവുമെല്ലാം നടത്തിയത്.'അപരിഷ്കൃത' മെന്നു വിളിച്ചു പറയുന്ന മാധ്യമ സിന്ധിക്കെറ്റും സഖാക്കളും ,ഇറ്റലി , ജര്മ്മൻ , ജപ്പാൻ ,അമേരിക്കയുൾപ്പടെ മുപ്പതോളംരാജ്യങ്ങളിലെ വിവാഹ പ്രായത്തിന്റെ കണക്കെടുക്കണം പതിനെട്ട് വയസ്സിൽ വ്യക്തിത്വ വികാസം പൂർണമാവുന്നുവെന്നു ഏതു ആധുനിക ശാസ്ത്ര സമീപനങ്ങളാണ് തെളിയിക്കുന്നതെന്ന് പറഞ്ഞുതരണം. ഉന്നത മത വിദ്യാഭ്യാസം നേടിയ പ്രത്യേഗിച്ച് ഐ.ടി.മേഖലയിൽ പ്രവര്ത്തിക്കുന്ന എഞ്ചിനീയര്മാർ , സിനിമ ആര്ടിസ്റ്റുകൾ തുടങ്ങിയവരിൽ നടക്കുന്ന കുടുംബ ശൈതില്യങ്ങളുടെ കണക്കുകൾപെരുകുകയാണ്, പതിനഞ്ചിലും പതിനാറിലും വിവാഹിതരായ പഴയ തലമുറയിലുള്ളതിനേക്കാൾ ഭീകരവും ഭീതിതവുമാനു മുപ്പതുകളിലെത്തി മൂത്ത് നേടിയ പക്വതയോടെ നടക്കുന്ന വിവാഹബന്ധങ്ങളുടെ തകര്ച്ച ? പക്വതക്ക് പ്രായമല്ല മാനദണ്ടമാക്കേണ്ടത് എന്ന് ഈ കണക്കുകൾ പറഞ്ഞു തരുന്നുണ്ട്. എല്ലാ പെണ്കു്ട്ടികളെയും 18 ന് മുമ്പ് കെട്ടിച്ചയക്കണമെന്നു ആരും പറയുന്നില്ലമുസ്ലിം വെക്തി നിയമത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് ആവശ്യ ഘട്ടങ്ങളിൽ പ്രായം മാനദണ്ടമാക്കാതെ നടക്കുന്ന സംഭവങ്ങളിൽ സോദ്യേശപരമായി നടന്ന വിവാഹത്തിൽ കാര്മ്മികത്വം വഹിച്ചവർഉള്പ്പടെ പ്രതി ചെര്ക്കപ്പെടുന്ന സാഹചര്യത്തിലാണ് പേർസണൽ ലോ സംരക്ഷണത്തിനു നിയമപരമായ മാർഗ്ഗങ്ങൾ ആരായുമെന്ന് പണ്ഡിത നേതൃത്വം പറഞ്ഞത്. ഈ പ്രതികരണം നമ്മുടെ ജനാധിപത്യസംവിധാനവും നീതിവ്യവസ്ഥയും അംഗീകരിക്കുന്ന ഒരു പൌരന്റെ അവകാശം മാത്രമാണ്. ചില സംഭവങ്ങൾ ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉയര്ത്തിപ്പിടിച്ചു മുസ്ലിം പണ്ഡിതന്മാർ കാടത്തമാണ്പറയുന്നതെന്ന് വി.എസ്സും , പിണറായിയും ജല്പിക്കുമ്പോൾ ഒരു കാര്യം ഓര്ക്കണം ശരീഅത്ത് ആ ചന്ദ്ര താരം നിലനിൽക്കണമെന്ന് തങ്ങൾ പറഞ്ഞാലും അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ സാക്ഷാൽഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാടിനെക്കൊണ്ട് തിരുത്തി എഴുതിച്ചവരാണ് കേരള മുസ്ലിം നേതൃത്വം. മേലെ പരാമര്ശിക്കപ്പെട്ട പോലെ അതെ സമൂഹങ്ങളിൽ അവരവരുടെ നേതൃത്വം നടത്തിയപ്രവർത്തനളാണ് സാമൂഹിക വികാസത്തിന് കാരണമായത്. ഇതര സമൂഹങ്ങളുടെ ആന്തരിക പ്രശ്നങ്ങളിൽ ഇടപെടാതെ ബോധപൂര്വ്വം നില നിരത്തപ്പെട്ട ഒരതിര്ത്തി മുൻഗാമികൾപാലിച്ചിരുന്നു.അതാണ്‌ സാമുദായിക സ്പര്ധയില്ലാതെ കേരളത്തെ കാത്തത്. മാദ്യമങ്ങളുടെ കാട് കയറിയ ഇടപെടലുകൾ ധ്രുവീകരണ സാധ്യത ഏറ്റുന്നുണ്ടായെന്നു മന:സാക്ഷി വിചാരം ചെയ്യുന്നത്നല്ലതായിരിക്കും. സ്ത്രീയുടെ കണ്ണ്നീര്, മുസ്ലിം സമുദായത്തിൽ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടയിൽ ജാതക ദോഷം മൂലം കാലശാപം തിന്നു തീര്ക്കുന്ന എത്ര മഹിളകൾ ഹൈന്ദവ ജാതരായി ഉണ്ടെന്നുആരും നോക്കുന്നില്ലല്ലോ ?
 ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും…
ചോരതന്നെ…കൊതുകിനുകൌതുകം…

ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി (എസ്.കെ.എസ്.എസ്.എഫ്.സ്റ്റേറ്റ് സെക്രട്ടറി 

വിവാഹ പ്രായവും അനാവശ്യ വിവാദങ്ങളും

. വിഷയ ദൌർലഭ്യതകൊണ്ട് വിറങ്ങലിച്ചു നില്ക്കുന്ന ചാനല് പടകൾക്ക് ഒരു ഓണ സമ്മാനമായിരുന്നു ഈയിടെ മാധ്യമങ്ങള് വിവാദമാക്കിയ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം.ഒരു പൊതു വിഷയം ലഭിക്കുമ്പോൾ അതിന്റെ സത്യാ അസത്യങ്ങള് എന്തെന്ന് അന്വേഷിക്കാതെ ഈ വാർത്ത‍ ചാനലിന്റെ റേറ്റിംഗ് കൂട്ടാന് എത്ര മാത്രം ഉപകരിക്കുമെന്നാണ് നമ്മുടെ ചാനല് സുഹൃത്തുക്കള് ഉറ്റു നോക്കുന്നത് .ഇനി ഒരു വിഷയം കിട്ടിയാലോ ആട്ടിന് കുട്ടിയെ കണ്ട ചെന്നായ്ക്കളെ പോലെ ചാടി വീണു കടിച്ചു കീറുന്ന അവസ്ഥ .പിന്നെ അതിനു കൂപ് കൂടുന്ന മണിക്കൂറുകള് നീളുന്ന ചര്ച്ചകള് ,അതുമായി ബന്ദപ്പെട്ട വ്യത്യസ്ത വാർത്ത‍ പരിപാടികള് അങ്ങിനെ എന്തെല്ലാം പുകിലുകള് .നമ്മുടെ വാര്ത്ത മാധ്യമ രംഗം ഇത്രയ്ക്കു അധ:പ്പതിച്ചു പോയോ?പോരാത്തതിന് ഫേസ് ബുക്കിൽ ലൈക്ക് നേടാനു ചിലയാളുകളുടെ വിടുവയത്തരങ്ങളും. എഴുതാനും ആശയങ്ങള് പ്രചരിപ്പിക്കാനും എല്ലാവര്ക്കും സ്വാതന്ത്രവും അവകാശവുമുണ്ട് .പക്ഷെ സത്യത്തെ സത്യമായി കണ്ടു വായനക്കാർക്ക്‌ നേരറിവു നല്കാന് കഴിയുന്നതാവണം എഴുതേണ്ടത്.ഇവിടെ പലര്ക്കും കാര്യങ്ങള് മനസിലാവഞ്ഞിട്ടല്ല .ഞാന് ഇതിനെ എതിര്ത്തില്ലെങ്കില് സമൂഹത്തില് എനിക്കുള്ള സ്ഥാനം നഷ്ടപ്പെടുമെന്നും എന്റെ വില കുരയുമെന്നുമുല്ല ഞാനൊരു പുരോഗമന വദിയല്ലാതായു മാറുമെന്ന ഒരു ഉള്ഭായമാണ് ഇത്തരം പ്രസ്താവനകള് നടത്താന് അവരെ നിര്ബന്ധിക്കുന്നതെന്നത്തില് സംശയമില്ല . പെണ് കുട്ടികളുടെ വിവാഹ പ്രായം 18 ആക്കണമെന്ന നിയമം പ്രഭാല്യത്തില് വരാനിരിക്കെ ഇത് പ്രഭാല്യത്തില് വന്നാൽ ഉണ്ടായേക്കാവുന്ന ചില പ്രയാസങ്ങളെ കുറിച്ചും ഇതിന്റെ മതപരമായ വശങ്ങളെ കുറിച്ചും ചര്ച്ച ചെയ്യാന് വേണ്ടിയാണു 9 ഓളം മുസ്ലിം സംഘടനകള് കോഴിക്കോട് യോഗം ചേർന്നത്‌ .തികച്ചും സ്വാഗതാർഹമാണ്.പൊതു സമൂഹത്തില് ഒരു പ്രത്യേക വിഷയം വന്നാല് അത് മത വിശ്വാസത്തെ ബാധിക്കുന്നതയാല് അതേ കുറിച്ച് ചര്ച്ചചെയ്യേണ്ടതും തീരുമാനം എടുക്കേണ്ടതും മത സംഘടനാ പണ്ഡിതന്മരാണ് അല്ലാതെ ചാനലുകള് സ്ഥിരമായി ചര്ച്ചക്കു വിളിക്കാറുള്ള ചില മുസ്ലിം നാമ ധാരികളല്ല. വിവാഹ പ്രായമുൽപ്പെടെ യുള്ള വിഷയങ്ങള് മുസ്ലിം സമുദായത്തിന് ഭരണ ഘടന അനുവദിച്ച പരിരക്ഷ ഉറപ്പു വരുത്തണമെന്നും അനിവാര്യ സാഹചര്യങ്ങളില് 18 നു മുൻപ് വിവാഹിതരവേണ്ടി വരുന്ന പെണ്‍കുട്ടികളും അവരുടെ കുടുംബവും അനുഭവിക്കേണ്ടി വരുന്ന നിയമ പരമായ പ്രശ്നങ്ങള്ക്ക് പരിഹാരമുണ്ടാ കാണാമെന്നുമാണ് അന്നത്തെ യോഗം ചര്ച്ച ചെയ്തത് .മാത്രവുമല്ല നേരത്തെ നടക്കുന്ന വിവാഹങ്ങള് പ്രോത്സാഹിക്കപ്പേടരുതെന്നും ഇക്കാര്യം ബോധ വല്ക്കരനത്തിലൂറെ സമുദായത്തെ ബോധ്യപ്പെടുത്തണമെന്നും ഉള്ള പ്രശംസനീയമായ തീരുമാനം ഈ യോഗത്തില് നിന്നുണ്ടായത് ഒരു മാധ്യമങ്ങളും ഗൌനിച്ചില്ല.ഒരു പക്ഷെ ഇത് അവരുടെ മാധ്യമ താല്പര്യത്തിനു ഗുണമാവില്ല എന്നത് കൊണ്ടാവാം . 18 വയസ്സിനു മുൻപ് ഇന്ത്യയിലെ എല്ലാ മുസ്ലിം സഹോദരിമാരെയും കെട്ടിചയക്കനമെന്നു ആരും പറഞ്ഞിട്ടില്ല നേരെ മറിച്ച് ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളില് പ്രായ പൂര്ത്തിയായ ഒരു പെണ്‍കുട്ടിയെ അവളുടെ പൂര്ണ സമ്മതത്തോടെ വിവാഹം നടത്തേണ്ട ഒരു സാഹചര്യം വന്നാല് ഒരു പക്ഷെ 18 വയസിനു ഒരു മാസമേ ബാക്കിയുള്ളൂ വെങ്കില് പോലും നിയമത്തിന്റെ നൂലാ മാലകളില് കുടുങ്ങി പിതാവും വരനും കാര്മികത്വം വഹിച്ചവരും 2 വര്ഷം വരെ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന പുതിയ നിയമത്തിനു ഒരു ഭേദഗതി വേണമെന്ന് അഭിപ്രായം വരുമ്പോഴേക്കും പണ്ഡിതന്മാരെ ഒക്കെ ഒന്നാകെ സമൂഹ മധ്യത്തില് താറടിച്ചു കാണിക്കാന് വേണ്ടി കാര്യങ്ങളെ ബോധ പൂർവ്വം അനാവശ്യമായി വളചോടിക്കുന്നത് ശരിയല്ല .കേരളത്തില് പെണ് കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടി നിരന്തരം ശ്രമിക്കുന്നവരും പ്രശസ്തമായ പല ഉന്നത ഭൌതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നേത്രത്വം നല്കുന്നവരുമാണ് ഇവിടുത്തെ പണ്ഡിത സമൂഹം .ഇം ഗ്ലീഷ് ഭാഷ പഠിപ്പിക്കാന് സമൂഹം മടികാണിചിരുന്ന കാലത്ത് സമസ്തയുടെ സ്ഥാപക നേതാക്കളിലൊരാളായ മര്ഹൂം പാങ്ങില് അഹമദ് കുട്ടി മുസ്ലിയാർ സ്ഥാപിച്ച വിദ്യാലയത്തില് ഇംഗ്ലീഷ് ഭാഷ സിലബസ്സില് ഉള്പ്പെടുത്തി വിദ്യാഭ്യാസ പ്രവര്തനങ്ങല്ക്ക് മാതൃക നൽകിയവരാണ് നമ്മുടെ പണ്ഡിത നേതൃത്വം . പണ്ഡിതന്മാരെ കൊഞ്ഞനം കുത്തും വിധം പ്രതിഷേധങ്ങളുമായി ഇറങ്ങിയ സഹോദരിമാര് ഒരു വേള ഈ പണ്ഡിതരു സമൂഹത്തിനു ചെയ്ത ശാക്തീകരണ പ്രവര്ത്തനങ്ങള് മന്സ്സിലക്കെണ്ടാതയിരുന്നു.ഒരു സമുദായ നേതൃത്വത്തെ സമൂഹ മധ്യത്തില് അപരിഷ്കൃതരായി ചിത്രീ കരിക്കാനുള്ള ഗൂഡ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് തോന്നിപ്പോവുന്നു .ഇത് പല ചെറുപ്പക്കാർക്കും മനസ്സിലാക്കാന് കഴിയാതെ പോയത് ഖേദകരമാണ്. ഈയിടെ കോഴിക്കോട്ടേ ഒരു യതീം ഖാനയില് നടന്ന ഒരു വിവാഹം വളരെ കോളിളക്കം സൃഷ്ടിച്ചിരുന്നു -അത്തരത്തിലുള്ള വിവാഹങ്ങള് എതിര്ക്കപ്പെടെണ്ടത് തന്നെയാണ്.എന്നാല് രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നമാണ് അപൂർവങ്ങളില് അപൂരവമായി മാത്രം നടക്കുന്ന ഇത്തരം വിവാഹങ്ങള് എന്ന നിലയിലാണ് ചാനലുകള് ചര്ച്ച ചെയ്യ്തത് .ഇതേ നിലയില് ആലപ്പുഴയില് കലവൂരിനു സമീപം താമസിക്കുന്ന 14 വയസുകാരിയായ പെണ്‍കുട്ടി 38 വയസ്സുകാരനായ ജെ പ്രകാശ്‌ എന്നയാള് ഉടുപ്പി ക്ഷേത്രത്തില് വെച്ച് താലികെട്ടിയ വാര്ത്ത പത്രത്തില് വായിച്ചതോര്ക്കുന്നു.എന്നാല് ഇത് ഒരു ചാനലും ചര്ച്ച വിഷയമേ ആക്കിയില്ല.ഇതിന്റെ ചാനല് 'ധര്മ്മം " എന്തെന്ന് മനസ്സിലാവുന്നില്ല. ഇപ്പോള് ഉണ്ടായ ഈ വിവാദവുമായി ലീഗിന് ഒന്നും പ്രതികരിക്കാനില്ലെന്നു പാർട്ടി സെക്രട്ടറി അറിയിച്ചിട്ടും , പാര്ട്ടിയുടെ വിദ്യാർത്ഥി വിഭാഗം വിയോജിപ്പ് പരസ്യമായി അറിയിച്ചിട്ടും കേരളത്തിലെ ഇടതു പക്ഷ നേതാക്കള് ഇന്നലെ നടത്തിയ പ്രസ്ഥാവന "-ഇത് മുസ്ലിം ലീഗിന്റെ സാമൂഹിക ധ്രുവീകരണത്തിന്റെ ഭാഗമാണെന്നും,ലോക സഭാ തെരഞ്ഞെടുപ്പു മുന്നില് കണ്ടുള്ള പ്രവര്ത്തന മാണെന്നുമാണ്.ഇത് നമ്മുടെ നാടിന്റെ ശാപമാണ് ,ഏതു വിഷയം വന്നാലും അതിനെ രാഷ്ട്രീയ വല്ക്കരിക്കാനും അത് വോട്ട് ബാങ്ക് ആക്കാനുമുളള ശ്രമം ഏതു രാഷ്ട്രീയ പര്ടിയുറെ ഭാഗത്ത്‌ നിന്നുമുണ്ടായാലും പ്രോത്സാഹനീയമല്ല.40 വര്ഷം തുടര്ച്ചയായി ബംഗാള് ഭരിച്ചിട്ടും അവിടുത്തെ മുസ്ലിംകളുടെ ഉന്നമനത്തിനു വേണ്ടി ഒന്നും ചെയ്യാത്ത കമ്മ്യുണിസ്റ്റ് പാർട്ടി കേരളത്തില് മാത്രം എന്തെ മുസ്ലികളുടെ കാര്യത്തില് ഇത്ര താല്പര്യം കാണിക്കാന് കാരണം . മുസ്‌ലിം പണ്ഡിതന്മാരെ കാടന്മാരും അപരിഷ്ക്രിതരയും നിന്ദിക്കുന്ന സമൂഹമേ നിങ്ങൾ പരിഷ്ക്രിതരായി കാണുന്ന യൂറോപ്പിൽ 15 വയസ്സും അമേരിക്കയില് 16 വയസ്സുമാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രയമെന്നുകൂടി ഓര്ക്കുക ,എന്നാല് ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നാണ് ഈ പണ്ഡിതരു സമൂഹത്തോട് പരയുന്നതെന്നുകൂടി ഓര്ക്കുക .വിവാഹ പ്രായ വിഷയം വിവാദമാക്കാന് കാണിച്ച താല്പര്യത്തിന്റെ ഒരംശ മെങ്കിലും വിവാഹ ധൂര്തിനെതിരെയും സംസാരിക്കാന് തയരായെങ്കിൽ എന്നാശിച്ചു പോവുകയാണ് സ്ത്രീ ധനവും സ്വർണാ ഭരണങ്ങളും അനുബന്ധ ആചാരങ്ങളും പെണ് കുട്ടികളുടെ വിവാഹത്തിനു നിബന്ധനയകുന്ന വര്ത്തമാന കാല സാമൂഹിക ക്രമത്തെയാണ്‌ ചോദ്യം ചെയ്യപെടെണ്ടത്.ഒരു പെണ് കുട്ടിക്ക് വരണമാല്യം ചാർത്തപ്പെടെണ മെങ്കില് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ്‌ ആധുനിക സമൂഹം രക്ഷിതാക്കളുടെ മേല് അടിചെല്പ്പിക്കുന്നത് .ശേഷമങ്ങോട്ടും ബാധ്യതകള്ടെ കൂമ്പാരമാണ് സല്ക്കരങ്ങള് ,അടുക്കള കാണൽ എന്നിങ്ങനെ നീളുന്നു അത് .പണ ക്കാരന് ഇതൊക്ക സ്നേഹ പ്രകടനവും പൊങ്ങച്ചവും ഒക്കെയാവാം പക്ഷെ അതിന്നു നാട്ടചാരമായി മാറിയതിനാല് പവങ്ങളായ രക്ഷിതാക്കള് പെടാ പാട് പെടുകയാണ് . വിവാഹത്തിന് വധുവിനെ സ്വർണാഭരണ വിഭൂഷിതയായി നിര്ത്തുക എന്ന അന്തമായ സങ്കല്പം മാരേന്ടതുണ്ട് .സ്വര്ണ മുതലാളിമാരുടെ പരസ്യങ്ങള്ക്ക് അടിമപ്പെട്ടു വധുവണിയുന്ന സ്വര്ണം നോക്കി പിതാവിന്റെ സാമ്പത്തിക അടിത്തറയളക്കുന്ന സമീപനം മാറെണ്ടതുണ്ട് .ഇന്ത്യയിലെ പോലെ വിശിഷ്യ കേരളത്തിലെ പോലെ വിവാഹ ദിനം കിലോക്ക ണക്കിന് സ്വര്ണമണിയുന്ന ഏര്പ്പാട് മറ്റൊരു രാജ്യത്തും ഉള്ളതായി അറിവില്ല .വസ്ത്രങ്ങളും പൂക്കള് മായാണ് അവർ വധുവിനെ പ്രത്യേക വല്ക്കരിക്കുന്നത്. വിവാഹ പ്രായ വിവാദത്തില് മുസ്ലിം പണ്ഡിതന്മാര്ക്ക് നേരെ തിരിഞ്ഞവർ ആലോചിക്കുക നിങ്ങളുടെ ഈ പ്രതികരണ ശേഷി അനുമതി യോടെ ലൈഗിക ബന്ദത്തില് എര്പടനുള്ള കുറഞ്ഞ പ്രായം 16 ആയി നിര്നയിച്ചപ്പോള് പ്രകടിപ്പിക്കെണ്ടാതയിരുന്നു .ഇങ്ങനെ യുള്ള ഒരു സമൂഹത്തില് വിവാഹ ബന്ധതിലെര്പ്പെട്ടു കുടുംബ ജീവിതം നയിക്കാന് പ്രായ പൂര്ത്തിയായ 18 നു മുന്പുള്ള ഒരു പെണ്‍കുട്ടിക്ക് അവകാശമില്ലേ ? ഭരണ ഘടനാ പരമായ ന്യൂന പക്ഷത്തിന്റെ അവകാശങ്ങള് ചോദ്യം ചെയ്യപ്പെടുമ്പോള് അതില് പ്രതിഷേധം അറിയിക്കാന് രാജ്യത്തെ ഒരു പൌരനെന്ന നിലയിലുള്ള തങ്ങളുടെ അവകാശം വിനിയോഗിക്കുന്നതൊടോപ്പം ഒരു സമൂഹത്തെ പ്രതിനിധീകരിക്കുന്നവര് എന്ന നിലയിലുള്ള പ്രവര്ത്തനം മാത്രമാണ് പണ്ടിതന്മാരിൽ നിന്നും ഉണ്ടായിട്ടുള്ളത് -തികച്ചും സ്വാഗതാർഹമായ പ്രവര്ത്തനത്തിന് സർവ്വ ഭാവുകങ്ങളും നേരുന്നു . സവാദ് പേരാമ്പ്ര ജിദ്ദ 0509382286

പണ്‌ഢിത ലോകത്തിനപമാനമായി പൂനൂരില്‍ വിഘടിത സമ്മേളനം.


കോഴിക്കോട്‌ : കഴിഞ്ഞ ദിവസം പൂനൂരില്‍ സംഘടിപ്പിച്ച വിഘടിതരുടെ ആദര്‍ശ സമ്മേളനം പണ്‌ഢിത ലോകത്തിന പമാനമായി മാറി. ബഹു. സമസ്‌തയുടെ സമാന്തരമായി അഡ്വ.അരവിന്ദാക്ഷ മേനോന്റെ നിര്‍ദേശ പ്രകാരം തട്ടിപ്പടച്ചുണ്ടാ ക്കിയതാണെങ്കിലും വ്യാജ സമസ്‌തയിലെ 'മുശാവറക്കാരെന്ന്‌' പറയപ്പെടുന്ന ചില തൂവെള്ള രൂപങ്ങളെ 'ടിപ്പ്‌ ' നല്‍കി എഴുന്നള്ളിച്ച്‌ കൂട്ടിയാണ്‌ പൂനൂരില്‍ ആദര്‍ശത്തിന്റെ പേരില്‍ ഒരു 'അടിയറവ്‌' സമ്മേളനം സംഘടിപ്പിച്ചത്‌
കാന്തപുരം കൊണ്ടു വന്ന വ്യാജമുടിയുടെ യാഥാര്‍ത്ഥ്യം രഹസ്യമായും പരസ്യമായും സമ്മതിച്ചവരെല്ലാം കാന്തപുരം വച്ചു നീട്ടിയ അധികാര ആര്‍ഭാടങ്ങളുടെ അപ്പക്കഷ്‌ണങ്ങള്‍ക്കു മുമ്പില്‍ തങ്ങളുടെ ആദര്‍ശവും പാണ്‌ഢിത്യവും അടിയറവെക്കുന്ന കാഴ്‌ച പ്രവാചക സ്‌നേഹികള്‍ക്ക്‌ ഹൃദയഭേദകമായിരുന്നു.(പ്രസ്‌തുത സമ്മേളനത്തിലെ ഓരോ ഭാഗങ്ങളും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വിശദമായി പോസ്റ്റുമോര്‍ട്ടം ചെയ്യാനിരിക്കുന്നതിനാല്‍ പ്രസ്‌തുത റിപ്പോര്‍ട്ടിലേക്കായി ആ ഭാഗം ഇവിടെ വിടുന്നു). അതേ സമയം വിഘടിത പാളയത്തിലെ മുടിഗ്രൂപ്പിന്റെ പേടി സ്വപ്‌നമായ ജിഷാന്‍ മാഹിക്കെതിരെ സമ്മേളനത്തില്‍ പേരോട്‌ പൊട്ടിത്തെറിച്ചു.
ജിശാന്റെ വിവാഹത്തില്‍ പങ്കെടുത്തത്‌ കാന്തപുരത്തിന്റെ സമ്മതത്തോടെയായിരുന്നുവെന്ന്‌ വെളിപ്പെടുത്തി സംസാരം ആരംഭിച്ച അദ്ധേഹം ജിശാന്‍ മാഹിക്കു മുമ്പില്‍ താന്‍ കൊച്ചായി പോകുന്ന കാര്യം അറിയാതെ സമ്മതിക്കുന്നുണ്ടായിരുന്നു. തന്റെ സി.ഡി കേട്ട്‌ അവനാണ്‌ പഠിച്ചത്‌ അല്ലാതെ ഞാന്‍ അവനില്‍ നിന്നല്ല പഠിച്ചത്‌ അപ്പോള്‍ എനിക്കു തന്നെയാണ്‌ മഹത്വമെന്ന്‌ ആശ്വസിച്ച പേരോട്‌, താന്‍ അവന്റെ മുമ്പില്‍ മണിക്കൂറുകളോളം പത്തി താഴ്‌ത്തി ഇരിക്കേണ്ട വന്ന ദുരവസ്ഥയും വിവരിച്ചു(അവനെ നന്നാക്കാന്‍ വേണ്ടിയായിരുന്നുവതെന്നാണ്‌ വ്യാഖ്യാനം) എന്നിട്ടും തനിക്കുണ്ടായ ഈ ദുര്‍ഘതി പ്രവാചകനും സംഭവിച്ചിട്ടുണ്ടെന്ന വിശദീകരണത്തോടെയാണ്‌ ടിയാന്‍ സമാശ്വാസം കൊണ്ടത്‌.

ആറു ലക്ഷം പേര്‍ ഹജ്ജിനെത്തി

    
 
cdv
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി ആറു ലക്ഷം തീര്‍‍ത്ഥാടകര്‍ സൌദി അറേബ്യയിലെത്തി. ഇതില്‍ പകുതിയോളമാളുകള്‍ മക്കയിലും ബാക്കി മദീനയിലുമാണ തമ്പടിച്ചിരിക്കുന്നത്.
ഹജ്ജ് വേളയിലെ സേവനത്തിനായി 40,000 തൊഴിലാളികളെ സൌദി ഹജ്ജ് മന്ത്രാലയം നിയമിച്ചതായി ഹജ്ജ്കാര്യ അണ്ടര്‍സെക്രട്ടറി ഹാതിം ഖാദി പറഞ്ഞു. വെള്ളിയാഴ്ച മാത്രം മദീനയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍അസീസ് വിമാനത്താവളത്തില്‍ 96 ഹജ്ജ് വിമാനങ്ങള്‍ എത്തിച്ചേര്‍ന്നതായും അദ്ദേഹം അറിയിച്ചു. അതേസമയം മക്കയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ദിവസവും നൂറിലേറെ വിമാനങ്ങളാണ് തീര്‍ത്ഥാടകരുമായി പറന്നിറങ്ങുന്നത്.
മക്കയിലെ ഹറം പള്ളിയില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷത്തെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ സൌദി നിയന്ത്രണം വരുത്തിയിരുന്നു. വിദേശ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 20 ശതമാനവും സ്വദേശ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 50 ശതമാനവുമാണ് കുറവു വരുത്തിയത്.

ഉള്ഹിയ്യത്ത്: വീഴ്ചകള്‍ വരാതെ നിര്‍വ്വഹിക്കാന്‍ ഖത്വീബുമാര്‍ നേതൃത്വം നല്‍കണം-ഹമീദലി തങ്ങള്‍


മലപ്പുറം: ബലി പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന ഉള്ഹിയ്യത്ത് കര്‍മ്മങ്ങള്‍ വീഴ്ച വരാതെ നിര്‍വ്വഹിക്കാന്‍ ഖത്വീബുമാര്‍ നേതൃത്വം നല്‍കണമെന്നും നിര്‍വ്വഹിക്കപ്പെടുന്ന ആരാധനകളുടെ പ്രാധാന്യവും പ്രതിഫലവും സാധാരണക്കാരെ ഉദ്‌ബോധനങ്ങള്‍ വഴി ബോധ്യപ്പെടുത്താന്‍ മത പണ്ഡിതര്‍ മുന്നിട്ടിറങ്ങണമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതുബാഅ് മലപ്പുറം മണ്ഡലം കമ്മിറ്റി സുന്നി മഹലില്‍ നടത്തിയ പണ്ഡിത ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഉള്ഹിയ്യത്ത്, കര്‍മ്മശാസ്ത്ര വഴി'' എന്‍.വി മുഹമ്മദ് ബാഖവി മേല്‍മുറി അവതരിപ്പിച്ചു. അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി അസ്ഗറലി ഫൈസി, അഹ്മദ് കുട്ടി ബാഖവി മോങ്ങം, ജലീല്‍ സഖാഫി പുല്ലാര, അരിപ്ര അബ്ദുറഹ്മാന്‍ ഫൈസി പ്രസംഗിച്ചു,. സി യൂസുഫ് ഫൈസി സ്വാഗതവും ജഅ്ഫര്‍ ഫൈസി ഇരുമ്പുഴി നന്ദിയും പറഞ്ഞു.

KICR ഓണ്‍ലൈന്‍ സംവാദം ചരിത്രമായി; മുജാഹിദുകള്‍ ഹനീഫ്‌ കായക്കൊടിയെ രംഗത്തിറക്കി, പിടിച്ചു നില്‍ക്കാനാവാതെ ഒടുവില്‍ മൌലവി മുങ്ങി


നാരിയത്ത്‌ സ്വലാത്തിലെവിടെയും ശിര്‍ക്കുണ്ടെന്ന്‌ സ്ഥാപിക്കാനായില്ല

Friday, September 27, 2013

ശരീഅത്ത് വിരുദ്ധ പ്രസ്താവനകള്‍ പിന്‍വലിക്കണം : SKSSF ത്വലബാ സ്റ്റേറ്റ് വിംഗ്


വിവാഹ പ്രായം ചുരുക്കുക എന്ന ആവശ്യം ശരീഅത്ത് നിയമത്തിന്റെ പിന്‍ബലത്തിലാണ് ആവശ്യപ്പെടുന്നത്. ഇതിലൂടെ പെണ്‍കുട്ടികളെ പതിനാറ് വയസ്സില്‍ വിവാഹം കഴിപ്പിച്ചയക്കണം എന്നതല്ല, മറിച്ച് നിര്‍ബന്ധിത സാഹചര്യങ്ങളില്‍ സംഭവിക്കുന്ന വിവാഹങ്ങള്‍ക്ക് ശരീഅത്ത് നിയമപ്രകാരമുള്ള പരിരക്ഷ നല്‍കണമെന്നാണ് പ്രസ്തുത ആവശ്യത്തിലൂടെ ഉന്നയിക്കുന്നത്. ശരീഅത്ത് നിയമങ്ങളെ ഇല്ലായ്മചെയ്യാനുള്ള ചില തല്‍പര കക്ഷികളുടെ ഹിഡന്‍ അജണ്ടകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. റശീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. റിയാസ് പാപ്ലശ്ശേരി ആധ്യക്ഷം വഹിച്ചു. ത്വയ്യിബ് കുയ്‌തേരി, ജുറൈജ് കണിയാപുരം, ഇസ്മായീല്‍ വെങ്ങപ്പള്ളി, ലത്വീഫ് എറണാകുളം, ശമ്മാസ് ദേവാല, അനസ് കൊല്ലം, ഉവൈസ്ആലപ്പുഴ, റിയാസ് കക്കിഞ്ചെ, റഊഫ് ലക്ഷദ്വീപ് പ്രസംഗിച്ചു. സി. പി ബാസിത് ചെമ്പ്ര സ്വാഗതവും പി. കെ റാഫി മുണ്ടംപറമ്പ് നന്ദിയും പറഞ്ഞു.

കഅബ ഹജ്ജിന് അണിഞ്ഞൊരുങ്ങി

    
1380128366233006200ഹജ്ജിനെ വരവേല്‍ക്കുന്നതിനായി വിശുദ്ധ കഅബ അണിഞ്ഞൊരുങ്ങി. ഹജ്ജിന്‍റെ പ്രത്യേക വേഷമായ ഇഹ്റാം വേഷം കഅബയെ അണിയിച്ചു. കഅ്ബയെ പുതച്ചിരിക്കുന്ന കിസ്‍വ മൂന്നു മീറ്റര്‍ ഉയര്‍ത്തി അവിടെ 47 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമുള്ള വെള്ള തുണി കൊണ്ട് മറച്ചാണ് ഇഹ്റാം വേഷം ധരിപ്പിച്ചത്.
ഓരോ ഹജ്ജ് സീസണിലും ഇങ്ങനെ ചെയ്യാറുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ ത്വവാഫിനെത്തുമ്പോള്‍ കിസ്‍വയില്‍ അഴുക്കാകുന്നത് ഒഴിവാക്കാനാണ് കിസ്‍വ ഉയര്‍ത്തിവെക്കുന്നതെന്ന് കിസ്‍വ ഫാക്ടറി ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്ല ബാജൂദ പറഞ്ഞു.

ശരീഅത്ത്: രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം - പിണങ്ങോട്

 
ചേളാരി : മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായ പരിധിയുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകള്‍ ബഹു.സുപ്രിം കോടതിയെ സമീപിക്കാനെടുത്ത തീരുമാനത്തെ ചൊല്ലി ഉയര്‍ന്നുവന്ന വിവാദങ്ങളും, മാധ്യമ വിചാരണകളിലും ചിലര്‍ സെല്‍ഫ് ഗോളടിക്കാനാണ് തിടുക്കം കാണിക്കുന്നതെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ പറഞ്ഞു. കൂമണ്ണ വലിയ ജുമുഅത്ത് പള്ളിയില്‍ സംഘടിപ്പിച്ച മഹല്ല് സംഗമത്തില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. 1937ലെ മുഹമ്മദന്‍ ആപ്ലിക്കേഷന്‍ ആക്ടുമായി ബന്ധപ്പെട്ടതാണ് വിഷയം. കല്ല്യാണ പ്രായത്തിന്റെ കാര്യത്തിലുള്ള കടുംപിടുത്തമല്ല.
ശരീര ശാസ്ത്ര പരമായ പക്വതയാണ് വിവാഹപ്രായ പരിധിയെന്ന ശരീഅത്തിന്റെ വീക്ഷണം നിരാകരിക്കുന്നതാണ് 2006ലെ ചൈല്‍ഡ് മാരേജ് ആക്ട്. മൗലികാവകാശ ലംഘനം വന്നു ചേരുന്ന സാഹചര്യത്തെ തടയാന്‍ മുസ്‌ലിം വിശ്വാസികള്‍ക്കുള്ള മതകീയ ബാധ്യത നര്‍വഹിക്കുകയാണ് മുസ്‌ലിം സംഘടനകള്‍. ഇക്കാര്യത്തില്‍ രാഷ്ട്രീയ സംഘടനകള്‍ അവരുടെ നിലപാട് വ്യക്തമാക്കണം. ശരീഅത്ത് സംരക്ഷിക്കാന്‍ മുസ്‌ലിംകളെ സഹായിക്കുന്ന മാന്യവും രാജനീതിപരവുമായ നിലപാടുള്ളവരെ സഹായിക്കാനേ മുസ്‌ലിംകള്‍ക്ക് കടമയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ച് കൊണ്ടുള്ള പ്രകടനം പ്രതിഷേധാര്‍ഹം:എസ്.കെ.എസ്.എസ്.എഫ്


കാസറകോട്: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കണമെന്ന് ആവശ്യപ്പെട്ടു കാനത്തൂര്‍ ഗവണ്‍മെന്റ് യു.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ കൊണ്ട് ടൗണില്‍ പ്രകടനം നടത്തിച്ച സംഭവത്തില്‍ പ്രധാന അധ്യാപകനും ഉത്തരവാദികളായ അധ്യാപകര്‍ക്കുമെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് എസ്.കെ. എസ്. എസ്.എഫ്.കാസറകോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ ആവശ്യപ്പെട്ടു.പിഞ്ചു വിദ്യാര്‍ത്ഥികളുടെ കുരുന്നു മനസ്സുകളിലേക്ക് വിവാദവുമായി ബന്ധപ്പെട്ട് വിഭാഗീയത ഉണ്ടാക്കുന്ന രൂപത്തിലുള്ള ആശയം പകര്‍ന്നു നല്‍കുന്നത് പ്രതിഷേധാര്‍ഹമാണ്.രക്ഷിതാക്കള്‍ വിദ്യാത്ഥികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കുന്നത് പ്രകടനം നടത്താനോ നാട്ടില്‍ നടക്കുന്ന സംഭവങ്ങളുടെ പേരില്‍ പ്രതിഷേധിക്കാനോ അല്ല.അത്തരം കാര്യങ്ങളില്‍ ഇടപെടാനും പ്രതികരിക്കാനും ഇവിടെ ബുദ്ദിജീവികളെന്ന് അവകാശപ്പെടുന്നവരും മുതിര്‍ന്നവരും ഉണ്ട്.വിവാഹ പ്രായത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്നവര്‍ ഇത്തരം വിവാദ വിഷയങ്ങളില്‍ പിഞ്ചുമക്കളെ ഇടപെടീക്കുന്നതിനെതിരെ പ്രതികരിക്കണമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു.


"ക്രിത്യമായ ഫര്‍ള്‌ നിസ്‌കാരം പോലും നിര്‍വ്വഹിക്കാത്തയാളാണ്‌ കാന്തപുരം"
"കള്ള സനദുണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയത്‌ കാന്തപുരം തന്നെ"
"മര്‍കസില്‍ നടക്കുന്നതു മുഴുവന്‍ ദീനീവിരുദ്ധവും അശ്ലീലവുമായ കാര്യങ്ങളാണ്‌ "
"നോളജ്‌ സിറ്റി ഉണ്ടാവില്ല, നിലവിലെ ഷോട്ട്‌ തിര്‍ക്കാനുള്ള പിരിവ്‌ മാത്രമാണത്‌"
"മര്‍കസിലെ ഉസ്‌താദുമാരെല്ലാം നബി(സ)തങ്ങളുടെ പേരില്‍ കള്ളം പറയാന്‍ ഭയമില്ലാത്തവരാണ്‌"
(കാരന്തൂര്‍ മര്‍കസിലെ ഉസ്‌താദും കാന്തപുരത്തിന്റെ മുന്‍ പി.എയുമായ  സ്വാലിഹ്‌ സഖാഫി ജിഷാന്‍ മാഹിയുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്-ക്ലാസ്സ്‌ റൂമില്‍ പുറത്തു വിട്ട ഭാഗം മാത്രം)
ഓണ്‍ലൈന്‍: വിഘടിത പാളയത്തില്‍ വിള്ളല്‍ വീഴ്‌ത്തിയ വ്യാജകേശ വിവാദം ഏറെ ഗൌരവമേറിയ വെളിപ്പെടുത്തലുകളുമായി പുതിയ മാനങ്ങളിലേക്ക്‌.. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പുറത്തുവിട്ട ഫോണ്‍ സംഭാഷണ ഭാഗങ്ങളാണ്‌ വിഘടിത പാളയത്തില്‍ ഞെട്ടലുളവാക്കിയിരിക്കുന്നത്‌.
വ്യാജ കേശത്തിന്റെ അന്തര്‍ നാടകങ്ങള്‍ക്കു പുറമെ കാന്തപുരത്തെയും മര്‍കസിനെയും കുറിച്ചും വിശ്വാസികള്‍ക്ക്‌ ഊഹിക്കാന്‍ പോലുമാവാത്ത ഏറെ ഗൌരവതരമായ വിഷയങ്ങളാണ്‌ ഇതോടെ പുറത്തായിരിക്കുന്നത്‌. 
മുമ്പ്‌ കാന്തപുരത്തിന്റെ പി.എ.ആയി മര്‍കസില്‍ ജോലി ചെയ്‌തിരുന്ന ന്യൂസ്‌ ലാന്റിലെ സ്വാലിഹ്‌ സഖാഫി വല്ലപ്പുഴയുമായി ജിശാന്‍ മാഹി നടത്തിയ 46 മിനിറ്റോളം വരുന്ന ടെലഫോണ്‍ സംഭാഷണമാണ്‌ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സുന്നിസം, എ.ആര്‍.സി.കെ.പി എന്നിവരുടെ വിശദീകരണങ്ങളോടെ പുറത്തു വിട്ടത്‌. സംസാരത്തിലെ ചില ഭാഗങ്ങളില്‍ അശ്ലീലതയുള്ളതിനാൽ ക്ലിപ്പിന്റെ മുഴുവന്‍ ഭാഗവും ക്ലാസ്സ്‌ റൂമില്‍ കേള്‍പ്പിച്ചിരുന്നില്ല. എങ്കിലും..
പ്രവാചക നിന്ദകരുടെ തനി സ്വരൂപം തുറന്നു കാണിക്കുക എന്ന ലക്ഷ്യത്തോടെയും ഇനിയും അവരെ കുറിച്ച് മനസ്സിലാക്കാത്തവര്‍ക്കുള്ള അവസാന മുന്നറിയിപ്പ്‌ എന്ന നിലയിലും  ക്ലിപ്പിന്റെ പൂര്‍ണ്ണരൂപം ഇവിടെ ചേര്‍ക്കുന്നു

Thursday, September 26, 2013

"നാരിയത്ത്‌ സ്വലാത്ത്‌" സുന്നി മുജാഹിദ്‌ ഓണ്‍ലൈന്‍ സംവാദം ഇന്ന്‌ ക്ലാസ്സ്‌ റൂമില്‍; വിപുലമായ സൌകര്യമേര്‍പ്പെടുത്തി

ഓണ്‍ലൈന്‍. കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓണ്‍ലൈന്‍ രംഗത്തെ സുന്നത്തു ജമാഅത്തിന്റെ ശബ്‌ദമായി മാറിയ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വീണ്ടും ചരിത്ര കുതിപ്പിനൊരുങ്ങുന്നു. ആഴ്‌ച തോറുമുള്ള ആദര്‍ശ പഠന ക്ലാസ്സും മറ്റും ക്രിത്യമായി നടത്തി വരുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഇന്ന്‌ മുജാഹിദ്‌ ഔദ്യോഗിക വിഭാഗത്തിന്റെ നേതാക്കളുമായി ഓണ്‍ലൈന്‍ സംവാദം സംഘടിപ്പിക്കും. 
നേരത്തെ മുജാഹിദ്‌ വിഭാഗത്തിന്റെ ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം നേതാക്കളുമായി നടന്ന ചര്‍ച്ചകളുടെയും സംശയ നിവാരണത്തിന്റെയും തുടര്‍ച്ചയായാണ്‌ ഇന്ന്‌ ഇന്ത്യന്‍ സമയം രാത്രി 10 മണിക്ക്‌ സംവാദം നടത്താന്‍ ധാരണയായത്‌. ഇന്നത്തെ വിഷയം  നാരിയത്ത്‌ സ്വലാത്ത്‌ എന്നായിരിക്കുമെന്നും സംവാദത്തിന്റെ മുമ്പും ശേഷവും വ്യാജകേശവുമായി ബന്ധപ്പെട്ട ക്ലിപ്പ്‌ സഹിതമുള്ള പതിവ്‌ ചര്‍ച്ചകളും നടക്കുമെന്ന്‌ അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു.ക്ലാസ്സ്‌ റൂം ലൈവ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തല്‍സമയ സംപ്രേഷണത്തിന്‌ വിപുലമായ സൌകര്യം
ഇന്ന്‌ രാത്രിയോടെ ബൈലക്‌സ്‌ മെസ്സഞ്ചറിലും ഓണ്‍ലൈന്‍ റേഡിയോവിലും ലഭ്യമാകുന്ന  സംവാദത്തിന്റെ തല്‍സമയ സംപ്രേഷണത്തിനും  അനുബന്ധ ചര്‍ച്ചകള്‍ക്കും വിപുലമായമായ സൌകര്യമാണൊരുക്കിയിരിക്കുന്നത്‌. ബൈലക്‌സ്‌ മെസ്സഞ്ചറിലെ കെ.ഐ.സി.ആര്‍ വിന്‍ഡോയില്‍ ഇപ്പോള്‍ ഒരേ സമയം 1200 ഐഡികള്‍ക്ക്‌ പ്രവേശിക്കാനാവും. ക്ലാസ്സ്‌ റൂമിലെ ഐഡികളുടെ എണ്ണം 1000 കടക്കുന്നതോടെ ആവശ്യാനുസരണം ഒന്നില്‍ കൂടുതല്‍ വിന്‍ഡോകള്‍ തുറക്കും. 
ഇപ്രകാരം 3000 പേര്‍ക്ക്‌ കേള്‍ക്കാനാവുന്ന വിധം ഓണ്‍ലൈന്‍ റേഡിയോവും വികസിപ്പിച്ചിട്ടുണ്ട്‌.  നേരത്തെ ഈ സൌകര്യം 1000 പേര്‍ക്ക്‌ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇതോടൊപ്പം തന്നെ KICR.2 എന്ന പേരില്‍ മറ്റൊരു സ്റ്റേഷനിലൂടെയും കൂടുതല്‍ പേര്‍ക്ക്‌ സംവാദം കേള്‍ക്കാം. (ആന്‍ഡ്രോയിഡ്‌ മൊബൈലുകളില്‍ റേഡിയോ ലഭ്യമാക്കാന്‍  ഗൂഗിള്‍ പ്ലെ സ്റ്റോറില്‍  KICR എന്നോ SKSSF എന്നോ സെര്‍ച്ച്‌ ചെയ്‌താല്‍ മതി).
അതേ സമയം, പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ സാധാരണ ബൈലക്‌സ്‌ പ്രേക്ഷകരും റേഡിയോ ശ്രോതാക്കളും പരിപാടിയില്‍ പങ്കെടുക്കാന്‍ അഡീഷണല്‍ ക്ലാസ്സ്‌ റൂമുകളിലേക്കും സ്റ്റേഷനിലേക്കും പ്രവേശിച്ച്‌ പുതിയ ശ്രോതാക്കള്‍ക്ക്‌ കൂടുതല്‍ സൌകര്യങ്ങള്‍ ചെയ്‌തു കൊടുക്കണമെന്നും അഡ്‌മിന്‍ ഡസ്‌ക്‌ അഭ്യര്‍ത്ഥിച്ചു.

Wednesday, September 25, 2013

കേശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു.

ആദ്യം മുസ്ലിം സമുദായത്തിലും പിന്നീട് പൊതുസമൂഹത്തിലും വ്യാപിച്ച ചര്‍ച്ച ഇപ്പോള്‍ സര്‍ക്കാറിനും കോടതിക്കും മുമ്പാകെ ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയാധികാരികളുടെയും കേശാനുകൂലികളുടെയും അവിശുദ്ധ ബാന്ധവത്തില്‍ അതിനര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോയി. രാഷ്ട്രീയ വിവാദങ്ങളുടെ ലാഘവത്തില്‍ പ്രശ്നത്തെ നോക്കിക്കാണുകയും കാലം അതിനെ വിസ്മൃതമാക്കുമെന്ന് വ്യാമോഹി ക്കുകയുംചെയ്ത തല്‍പര കക്ഷികളുടെ കണ്ണു തുറപ്പിക്കുന്ന നിര്‍ണായക വഴിത്തിരിവുകളാണ് ഈ വിഷയത്തിലിപ്പോള്‍ ഉണ്ടായിരിക്കുന്നത്. കേശത്തെ കുറിച്ച വിശദീകരണങ്ങളില്‍ വൈരുധ്യങ്ങള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. 2011 ലെ കേശദാന ചടങ്ങില്‍ പരസ്യമായി വായിച്ച കൈമാറ്റ ശൃംഖല സനദാണെന്നും അല്ല, ഖസ്റജ് പരമ്പരയാണെന്നും വാദിച്ചു. പിന്നീട് സനദ് ശൈഖ്ജീലാനിവഴി ഖസ്റജി കുടുംബത്തിലേക്ക് ചേര്‍ത്തുപറഞ്ഞു. ഒടുവില്‍ ആ മുടികള്‍ നബിയുടേതല്ളെങ്കില്‍ പോലും സാത്വികരായ പ്രവാചക സ്നേഹികളുടെ വികാരമെന്നത് മൂല്യവത്തായിരിക്കുമെന്ന് ന്യായീകരിച്ചു. ഈ വൈരുധ്യങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ പക്ഷേ, കേശാനുകൂലികള്‍ സംഘടനാപരമായ പ്രശ്നമായാണ് അതിനെ സമൂഹത്തില്‍ അവതരിപ്പിച്ചത്. മുടിയവതരണത്തിലൂടെ എന്താണവര്‍ ലക്ഷ്യമിട്ടതെന്ന് ഈ സമീപനം തന്നെ വ്യക്തമാക്കുന്നുണ്ട്. കേശത്തിന്‍െറ ആധികാരികത തെളിയിക്കാന്‍ ഭൗതിക പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാമെന്ന നിര്‍ദേശവും പാടെ തള്ളിക്കളയുകയാണുണ്ടായത്. പ്രവാചക കേശത്തിന് ഇത്തരം പ്രത്യേകതകള്‍ ഉണ്ടെന്ന് അംഗീകരിക്കുന്നതോടൊപ്പം പരീക്ഷണത്തിന് വിധേയമാക്കുന്നത് അനിസ്ലാ മികമാണെന്ന വിചിത്ര ന്യായം പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. കഥ ഇവിടെ എത്തിനില്‍ക്കുമ്പോഴാണ് കാന്തപുരത്തിന്‍െറ കപടമുഖം ബോധ്യപ്പെട്ട അനുയായികളില്‍ ചിലര്‍ അദ്ദേഹത്തോടുള്ള ബാന്ധവം ഒഴിവാക്കി പ്രത്യക്ഷപ്പെടുന്നത്. ഭൗതികതയുടെ നശ്വരതക്കപ്പുറം പരലോകത്തെ അനശ്വരതക്ക് വിലകല്‍പിച്ചിട്ടുള്ള ചിലര്‍, പല സത്യങ്ങളും തുറന്നുപറയുകയാണിപ്പോള്‍. മതപാണ്ഡിത്യത്തിന് സമൂഹം കല്‍പിച്ചുകൊടുത്ത പരിശുദ്ധിയും വിശ്വാസ്യതയും കാറ്റില്‍പറത്തി സ്വന്തക്കാരെയും പൊതു സമൂഹത്തെയും വഞ്ചിക്കുകയായിരുന്നുവെന്ന് കേശകൂടാരം വിട്ടുപോരുന്ന ഓരോ വ്യക്തിയും സാക്ഷ്യപ്പെടുത്തുന്നു. 2011ന് മുമ്പും കേശക്കഥ കാരന്തൂരില്‍ അരങ്ങേറിയിട്ടുണ്ട്. 2005ല്‍ അവതീര്‍ണമായ ആ കേശത്തിന് വക്താക്കള്‍ ഒരു രഹസ്യസ്വഭാവം സൂക്ഷിച്ചിരുന്നു. അതിനാല്‍, അന്നതത്ര ചര്‍ച്ചാവിഷയമായില്ല. കോട്ടക്കലില്‍ നടന്ന സമ്മേളനത്തില്‍ ആ കേശത്തിന്‍െറ സനദ് എന്ന പേരില്‍ ഒരു കുറിപ്പ് വായിക്കുകയുണ്ടായി. പ്രഥമ നോട്ടത്തില്‍ തന്നെ പ്രസ്തുത സനദ് ഖാദിരിയ്യാ ത്വരീഖത്തിന്‍െറ സില്‍സിലയാണെന്നും മുടിയുടേതല്ളെന്നും സമസ്തയുടെ പണ്ഡിതന്മാര്‍ സ്ഥിരീകരിച്ചു. പിന്നീട്, സനദ് നിര്‍മിച്ചതാരാണെന്ന് പുറത്തുവരുകയുമുണ്ടായി. സമസ്ത നേതൃത്വം അന്ന് പറഞ്ഞത് തീര്‍ത്തും ശരിയാണെന്ന് അടിവരയിടുകയാണ് ഇപ്പോള്‍ ഒരു ‘സത്യപ്രകാശകന്‍’. പ്രവാചകനെ അങ്ങേയറ്റം സ്നേഹിക്കുകയും എന്നാല്‍, കാന്തപുരത്തെ അടുത്തറിയാതെ സ്നേഹിക്കുകയും ചെയ്ത അദ്ദേഹത്തിന് പലതും ബോധ്യപ്പെട്ടിരിക്കുന്നു.

വിവാഹ പ്രായം: നിര്‍ണയിക്കേണ്ടതാര്...? ഓപ്പണ്‍ ഫോറം ഒക്‌ടോബര്‍ രണ്ടിന് മലപ്പുറത്ത്

മലപ്പുറം: വിവാഹ പ്രായം സംബന്ധിച്ച് തുടരുന്ന വിവാദങ്ങള്‍ ഇസ്‌ലാമിക ശരീഅത്തിനെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് ചില കേന്ദങ്ങള്‍ ബോധപൂര്‍വ്വം കൊണ്ടു വരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 2ന് ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് മലപ്പുറം കോട്ടപ്പടി ബസ്റ്റന്റ് ഓഡിറ്റോറിയത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മത രാഷ്ട്രീയ-നിയമ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും പൊതു ജനങ്ങള്‍ക്ക് സംശയനിവാരമണത്തിന് പിരിപാടിയില്‍ അവസരമൊരുക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. ഹമീദലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍) ശാഹുല്‍ ഹമീദ് മാസ്റ്റര്‍, ഒ.എം.എസ്.എ തങ്ങള്‍, ഹസന്‍ ഫൈസി പന്നിപ്പാറ, പി.എം റഫീഖ് അഹ്മദ് (വൈസ്.ചെയര്‍മാന്‍) ശിഹാബ് കുഴിഞ്ഞോണം(ജന.കണ്‍വീനര്‍) മുഹമ്മദ് ത്വയ്യിബ് ഹുദവി, വി.കെ ഹാറൂണ്‍ റശീദ്, ശമിര്‍ ഫൈസി ഒടമല(ജോ. കണ്‍വീനര്‍)സമദ് കൊന്നോല(ചെയര്‍മാന്‍, പ്രചരണം) ശാഹാദ് പാണക്കാട്, റഹീം പട്ടര്‍ക്കടവ്, ഹംസ ഒഴുകൂര്‍(കണ്‍വീനര്‍മാര്‍). യോഗത്തില്‍ ഹസന്‍ ഫൈസി പന്നിപ്പാറ അദ്ധ്യക്ഷത വഹിച്ചു. സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയതു.  
 

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം: മുസ്‌ലിം സംഘടനാ നേതാക്കളുടെ തീരുമാനത്തിന് ശക്തി പകരുക- എസ്.വൈ.എസ്

      മലപ്പുറം: മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച നിയമത്തിനെതിരെ സുപ്രീം കോടതിയിയെ സമീപിക്കുമെന്ന കേരളത്തിലെ മുസ്‌ലിം സംഘടനാ നേതാക്കളുടെ തീരുമാനത്തിന് ശക്തി പകരാന്‍ ജില്ലയിലെ ഖാസി-മഹല്ല് കമ്മിറ്റി ഭാരവാഹികളോട് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് കെ.എ റഹ്മാന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച മുസ്‌ലിം സംഘടനാ നേതാക്കളുടെ നിലപാടിനെതിരെ രംഗത്ത് വന്ന വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്റെ നിലപാട് അപഹാസ്യമാണെന്ന് യോഗം വിലയിരുത്തി.
     മത കാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നത് അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കും. കേരളത്തിലെ മുസ്‌ലിംകള്‍ അവരുടെ മതപരമായ കാര്യങ്ങളില്‍ പണ്ഡിതരെയാണ് ആശ്രയിക്കുന്നത്. ശരീഅത്തിന് വിരുദ്ധമായ നിലപാട് എടുക്കാന്‍ ആര്‍ക്കും അവകാശമില്ല. എം.എസ്.എഫിന്റെ പ്രതികരണം അജ്ഞത മൂലമാണ്. ഇത്തരം പ്രതികരണങ്ങള്‍ മുസ്‌ലിം കേരളം അവജ്ഞയോടെ തള്ളിക്കളയയുമെന്നും മുസ്‌ലിം വ്യക്തി നിയമ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരണമെന്നും യോഗം ആവശ്യപ്പെട്ടു. ജന:സെക്രട്ടറി ഹാജി.കെ മമ്മദ് ഫൈസി, കാടാമ്പുഴ മൂസ ഹാജി, ഹാജി യു ശാഫി ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, പി.വി മുഹമ്മദ് മൗലവി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സലീം എടക്കര, സി.എം കുട്ടി സഖാഫി, അലി മുസ്‌ലിയാര്‍ കട്ടുപ്പാറ, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം ചര്‍ച്ചയില്‍ പങ്കെടുത്തു.

"വിവാഹ പ്രായം; വിവാദവും വസ്തുതയും" മുസ്തഫ മുണ്ടുപാറയുടെ വിശദീകരണം


"വിവാഹ പ്രായം; വിവാദവും വസ്തുതയും" മുസ്‌ലിം വ്യക്തി നിയമ സംരക്ഷണ സമിതി 

ഏക സിവില്‍കോഡ് വാദികള്‍ക്ക് പുതിയകൂട്ട് : പിണങ്ങോട് അബൂബക്കര്‍

2013 സെപ്തംബര്‍ 24ന് കോഴിക്കോട് ഹൈസണില്‍ യോഗം ചേര്‍ന്നത് കേരളത്തിലെ ആധികാരിക മുസ്‌ലിം സംഘടനാ പ്രതിനിധികളാണ്. (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ, മുസ്‌ലിം ലീഗ്, മുജാഹിദ് (ഇരുവിഭാഗം), ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്താന കേരള ജംഇയ്യത്തുല്‍ ഉലമാ, എം..എസ്. എം.എസ്.എസ്)
ക്ഷണിക്കാതിരുന്നത് ഒന്ന്, എസ്.ഡി.പി., രണ്ട് - കാന്തപുരം വിഭാഗം. ഈ രണ്ടുവിഭാഗവും മുഖ്യധാരയിലോ, മുസ്‌ലിം പൊതുജീവിതത്തിലോ ഇടമുള്ളവരല്ല. ''നെഗറ്റീവ് ആക്ടിവിറ്റിസ''മാണിവരുടെ കര്‍മധര്‍മങ്ങളുടെ ആകെ കൈമുതല്‍ നന്മ തിന്മകൊണ്ട് തടയുന്ന വിഭാഗങ്ങള്‍ (വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശത്തിന് വിരുദ്ധമാണിത്)
പ്രസ്തുത യോഗം മുന്നോട്ടുവെച്ചത് രണ്ട് കാര്യമാണ്. ഒന്ന്, പരക്കെ ഉയര്‍ന്നുവന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി സംബന്ധിച്ച പ്രയാസങ്ങള്‍. രണ്ട്, ഈ സാഹചര്യങ്ങളുടെ അനന്തരഫലങ്ങള്‍.
മുസ്‌ലിം പെണ്‍കുട്ടികളെ കൊച്ചുനാളില്‍ തന്നെ കെട്ടിച്ചുയക്കണമെന്നോ അതിന് വേണ്ടി നിലകൊള്ളണമെന്നോ സംഘടനകള്‍ ആവശ്യം ഉന്നയിച്ചിട്ടില്ല.
നിലവില്‍ മുസ്‌ലിംകളുടെ വ്യക്തിനിയമങ്ങള്‍ ശരീഅത്ത് അനുസരിച്ചാണ് നടന്നുവരുന്നത്. അതിന് ഭാരതത്തില്‍ ഭരണഘടനാപരമായ പരിരക്ഷയും ലഭ്യമാണ്. ശരീഅത്തില്‍ വിവാഹ പ്രായം വയസടിസ്ഥാനത്തിലല്ല നിശ്ചയിച്ചത്. ശരീര ശാസ്ത്രപരമായ പക്വത കൈവരിക്കുന്ന ഋതുമതിയാവലാണ്.
വര്‍ഗീയ ശക്തികളും ഫാസിസ്റ്റുകളും കാലങ്ങളായി വാദിച്ചുവരുന്ന ഏക സിവില്‍കോഡിലേക്കുള്ള പ്രയാണത്തിന്റെ തുടക്കമാണ് പുതിയ പ്രായപരിധിയും, ലംഘിക്കുന്നത് ക്രിമിനല്‍ പ്രൊസീജറില്‍പെടുത്തിയ 2006ലെ ചൈല്‍ഡ് മാരേജ് ആക്ടും.
ഇന്ത്യയിലെ പല മുസ്‌ലിം സംഘടനകളും അന്നുതന്നെ സുപ്രീംകോടതിയില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്. മര്‍ഹൂം പാണക്കാട് ഉമര്‍ അലി ശിഹാബ് തങ്ങള്‍ മുന്‍കൈ എടുത്തു രൂപീകരിച്ച ജംഇയ്യത്തുല്‍ ഖുളാത്ത് വല്‍ മഹല്ലാത്ത് ഇത് സംബന്ധിച്ച പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിന്നിടയിലാണ് അദ്ദേഹത്തിന്റെ ആകസ്മിക അന്ത്യം ഉണ്ടായത്.
വിവാഹം കഴിക്കുന്നവരും, കഴിപ്പിക്കുന്നവരും കൈവരിക്കുന്ന വിദ്യാഭ്യാസ പരവും സാമുഹ്യബോധപരവുമായ പക്വതകള്‍ക്കനുസരിച്ച് സ്വയം വികസിതമാവുന്നതാണ് പ്രായപരിധിയും കാലനിര്‍ണയവും ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും. സത്രീയുടെ പാര്‍പ്പിട ഭക്ഷണ, സംരക്ഷണാദി കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പ്രാപ്തനായ പുരുഷനാണ് വിവാഹം സന്നുത്ത്. അല്ലാത്തവര്‍ ഉപവസിക്കാനാണ് ശരീഅത്ത് നിര്‍ദ്ദേശിച്ചത്. എന്നാല്‍, അനിവാര്യഘട്ടങ്ങളില്‍ സംഭവിക്കുന്ന വിവാഹം പ്രായം തികഞ്ഞില്ലെന്നതിന്റെ പേരില്‍ നിഷേധിക്കുന്നതിനും ശക്ഷകള്‍ക്കും കാരണമാവുന്നത് ഒട്ടും ശരിയല്ല. അത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ആകയാല്‍ ശരീഅത്തില്‍ കൈകടത്തുന്ന നിയമനിര്‍മാണങ്ങളില്‍ നിന്ന് ഭരണകൂടങ്ങള്‍ വിട്ടുനില്‍ക്കണം. ഇതാണ് യോഗത്തിന്റെ അടിസ്ഥാനപരമായ ആവശ്യം.
പാര്‍ലിമെന്റില്‍ അവതരിപ്പിച്ചുപാസാക്കിയെടുത്ത ശരീഅത്ത് സംരക്ഷണ ബില്ല് പൈലറ്റ് ചെയ്ത ഗുലാം മഹ്മൂദ് ബനാത്ത് വാലയും രാജീവ് ഗാന്ധി സര്‍ക്കാര്‍ ഈ സ്വകാര്യബില്ല് ഏറ്റെടുത്തു ചില ഭേദഗതികളോടെ പാസാക്കുന്നതിന് കൈപൊക്കിയ അംഗങ്ങളും മതേതരവാദികളല്ലെന്ന് വാദമുണ്ടോ?
ലോക പ്രശസ്തനായ നദ്‌വി സാഹിബി(അലിമിയാന്‍)ന്റെ നായകത്വത്തില്‍ ഇബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബ് അടക്കമുള്ള മുസ്‌ലിം നേതാക്കള്‍ തദാവശ്യാര്‍ത്ഥം ഇന്ത്യയില്‍ കോഴിക്കോട് അടക്കം പലയിടങ്ങളിലും ശരീഅത്ത് സംരക്ഷണ സമ്മേളനങ്ങള്‍ നടത്തിയിരുന്നു. ധാരാളം ജാഥകളും നടന്നു. ശബാനു കേസ് വിധിയില്‍ യൂസഫ് അലി ലാഹോരിയുടെ ദി ഹോളി ഖുര്‍ആനിലെ ''മതാഅ്'' എന്ന പദത്തിന് മൈന്റനന്‍സ് എന്ന വ്യാഖ്യാനം കോടതി ഉദ്ധരിച്ചതായിരുന്നു പ്രശ്‌നത്തിന്റെ മര്‍മ്മം.
ഇതനുസരിച്ച് വിവാഹ മുക്തക്ക് ജീവനാംശം നല്‍കേണ്ടെതാണന്ന് കോടതി കണ്ടെത്തി. വിശുദ്ധ ഗ്രന്ഥം വ്യാഖ്യാനിച്ചു വിധി പറയുന്ന അവസ്ഥയുണ്ടാവരുതെന്നും, ശരീഅത്തിലെ വ്യക്തിനിയമങ്ങള്‍ ഇമാമുമാര്‍ ക്രോഡീകരിച്ചത് അവലംബിക്കുകയാണ് ശരിയായ വഴിയെന്നും മുസ്‌ലിം ഇന്ത്യ ഒന്നടങ്കം ആവശ്യപ്പെട്ടു.
''ഒന്നും കെട്ടും, രണ്ടും കെട്ടും, .എം.എസിന്റെ ഓളേം കെട്ടും'' എന്ന് തെരുവില്‍ മുദ്രാവാക്യം വിളികളുയരുന്നു. : .എം.എസ്., ടി.കെ.ഹംസ, ആര്യാടന്‍ മുഹമ്മദ് എന്നിവരായിരുന്നു ശരീഅത്ത് വിരുദ്ധ പക്ഷത്തെ കേരള പ്രഭാഷക താരങ്ങള്‍. ഒരു മുസ്‌ലിം പോലുമില്ലാത്ത പൊതുയോഗങ്ങളില്‍ പോലും ശരീഅത്ത് നിഷിധമായി വിമര്‍ശിക്കപ്പെട്ടു.
ഇസ്‌ലാം പെണ്ണ്‌കെട്ട് മതമാണെന്നും സ്ത്രീത്വം മാനിക്കുന്നില്ലെന്നും തോന്നുമ്പോള്‍ മൊഴിചൊല്ലാന്‍ മുസ്‌ലിയാര്‍ ഫത്‌വ നല്‍കുകയാണെന്നും പരിഹസിക്കപ്പെട്ടു. ചൂട്പിടിച്ച ചര്‍ച്ചകള്‍ക്കൊടുവില്‍ മാന്യനായ സ: .എം.എസ്. തനിക്ക് ശരീഅത്തിനെ സംബന്ധിച്ച് അറിവില്ലെന്നും അറിയാതെ പറഞ്ഞത് അബദ്ധമായെന്നും അംഗീകരിച്ചു പ്രസ്താവനയിറക്കി.
ഇപ്പോള്‍ വി.മുരളീധരന്‍, വി.എസ്. അച്ചുതാനന്ദന്‍, പിണറായി വിജയന്‍, പന്ന്യന്‍ രവീന്ദ്രന്‍, പി.സി.ജോര്‍ജ്. എം.എം.ഹസന്‍, എം..ഷാനവാസ്, ആര്യാന്‍ മുഹമ്മദ്, ഷാഫി പറമ്പില്‍, സാദിഖലി, ഫിറോസ് തുടങ്ങിയവര്‍ വീണ്ടും ഉയര്‍ത്തുന്നത് പണ്ടൂയര്‍ത്തി പാതാളത്തിലെത്തിയ അപരിഷ്‌കൃത വാദങ്ങള്‍ തന്നെയാണ്.
ഇസ്‌ലാം ശരീഅത്ത് ദൈവദത്തമാണ്. അതിന്റെ സകല വ്യവസ്ഥകളും സമ്പൂര്‍ണ്ണമാണ്. അംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനും എല്ലാവര്‍ക്കും അവകാശം ശരീഅത്ത് നല്‍കുന്നു. ശരീഅത്ത് അംഗീകരിക്കുന്നവര്‍ക്ക് ആ അവകാശം ലഭിക്കാന്‍ ഭരണഘടന കൂട്ടുനില്‍ക്കുന്നുണ്ട്. മുസ്‌ലിംകളുടെ ശരീഅത്തിന്റെ കാര്യം പറയേണ്ടത് ഇസ്‌ലാം പണ്ഡിതരാണ്. അക്കാര്യം അവരാണ് നിര്‍വ്വഹിക്കേണ്ടത്. രാഷ്ട്രീയക്കാര്‍, മതവിഷയങ്ങളില്‍ ഇടപെടുന്നത് ഫാസിസത്തിന്റെ വകഭേതമാണ്. മോഡിയെ പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് മതവിശ്വാസം രാഷ്ട്രീയവല്‍ക്കരിക്കുന്നത് കൊണ്ടാണല്ലോ.
മുസ്‌ലിം സംഘടനകള്‍ ബഹു. സൂപ്രീം കോടതിയില്‍ അന്യായം ബോധിപ്പിക്കുമെന്ന് പറഞ്ഞത് മഹാ അപരാധമല്ല. കോടതി പരാതി കേള്‍ക്കട്ടെ, വിധി പറയട്ടെ. തര്‍ക്കമോ എതിരഭിപ്രായമോ ഉള്ളവര്‍ക്ക് അവിടെ കക്ഷിചേരാവുന്നതാണല്ലോ. ഭരണഘടനാ പരിരക്ഷ മുസ്‌ലിംകള്‍ക്ക് ലഭിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ പറയുമ്പോള്‍ അതെങ്ങനെയാണ് പിന്നോട്ടടിക്കലാവുന്നതെന്ന് മനസ്സിലാവുന്നില്ല.
അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് തീര്‍ച്ചയായും താല്‍പര്യം ഉണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങളില്‍ ശരീഅത്ത് എത്രമാത്രം ഉപയോഗപ്പെടുത്താമെന്ന ഗവേഷണം. പെണ്ണിന്റെ കണ്ണുനീരും ദൈന്യതയും വോട്ടാക്കാമെന്ന കണക്കുകൂട്ടല്‍. ഇതൊക്കെ രാഷ്ട്രീയത്തിന്റെ മലിനമുഖങ്ങളെ അടയാളപ്പെടുത്തുന്നു. ദാരിദ്ര്യവും, രോഗവും വോട്ട് വിപണനത്തിന് ഉപയോഗിച്ചു പാഠമുള്ള പാര്‍ട്ടികള്‍ക്ക് പാകമാവാത്തതൊന്നുമില്ലല്ലോ.
ശരീഅത്ത് സംബന്ധിച്ച് വിപ്പ് നല്‍കാനോ വിധി പറയാനോ, രാഷ്ട്രീയ ഫത്‌വകള്‍ പുറപ്പെടുവിക്കാനോ ഇവിടെ ആര്‍ക്കും അധികാരമില്ല. അഥവാ അത്തരം വ്യാജ ഫത്‌വകള്‍ അതര്‍ഹിക്കുന്നവിധം അവഗണിക്കാന്‍ മുസ്‌ലിം സമൂഹം പാകമാണ്.
ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്ന ഒരു നടപടിയും ശരീഅത്ത് സ്വീകരിച്ചിട്ടില്ല. ശരീഅത്ത് പഠിക്കാതെ പറയാന്‍ ചര്‍മ്മ സമ്പത്ത് കാണിക്കുന്നവര്‍ മുട്ട് മടക്കിവരും. ഇന്ത്യയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തുന്ന തുരുപ്പുഗുലാനുകളില്‍ ശരീഅത്ത് ഉള്‍പ്പെടുത്തരുത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വഷയം മാറ്റാന്‍ ശ്രമിക്കുന്നവര്‍ പിന്നെയും പലതും മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്.
കേരളത്തിലെവിടെയും ഇപ്പോള്‍ ശൈശവ വിവാഹം വ്യാപകമല്ല. 18 വയസെന്ന കട്ടോഫ് ഏജില്‍ പോലും വിവാഹങ്ങള്‍ നടക്കുന്നില്ല. 25ഉം, 30ഉം വയസായിട്ട് കെട്ടാനോ കെട്ടിക്കാനോ കഴിയാതെ അനേക ലക്ഷം മുസ്‌ലിം-മുസ്‌ലിമേതര പെണ്‍കുട്ടികള്‍ ഇവിടെ പാര്‍ക്കുന്നുണ്ട്. അവരുടെ ജീവിതത്തിന്റെ പച്ചപ്പിലേക്കൊരു കൊച്ചുകിളിവാതില്‍ തുറക്കാന്‍ രാഷ്ട്രീയ ബഡായികള്‍ പറയുന്നവരുടെ മുമ്പില്‍ വല്ല പദ്ധതികള്‍ ഉണ്ടോ, ഒരു സാന്ത്വനത്തിന്റെ വാക്കെങ്കിലും നല്‍കാനുണ്ടോ? സകല സുഖങ്ങളും അനുഭവിക്കുന്ന രാഷ്ട്രീയ സുഖാനന്ദമാര്‍ക്ക് കോവണിപ്പടിക്കായി പാവം സ്ത്രീത്വം ഉപയോഗിക്കരുതേ എന്ന് വിനീത അപേക്ഷയാണുള്ളത്. 18 വയസ് വരെ ശൈശവത്തില്‍ ഉള്‍പ്പെടുത്തിയത് കാരണം നിരവധി കുറ്റവാളികള്‍ മതിയായ ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുന്നു. 16-18 വയസിലാണ് അധിക മാനഭംഗവും പീഢനവും നടക്കുന്നതെന്നും അതിനാല്‍ 16 വയസ് മുതിര്‍ന്ന പ്രായമായി കണക്കാക്കി നിയമനിര്‍മാണം നടത്തണമെന്നും ശിശുക്ഷേമ മന്ത്രാലയം കേന്ദ്രസര്‍ക്കാറിന് നിര്‍ദ്ദേശം മസര്‍പ്പിച്ചിട്ടുണ്ട്. പോലീസ് രേഖകളെ ആധാരമാക്കിയാണീ നിഗമനത്തിലവരെത്തിയത്. കുപ്രസിദ്ധ ഡല്‍ഹി മാനഭംഗക്കേസിലെ ആറാം പ്രതിക്ക് 18 വയസ്സു തികയാന്‍ രണ്ട് മാസം ബാക്കി ഉണ്ടെന്ന കാരണത്താല്‍ വധശിക്ഷ ലഭിച്ചില്ല. ദുര്‍ഗുണ ശാലയിലാക്കുകയായിരുന്നു.
(സുന്നിമഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)  
- Samasthalayam Chelari

വിവാഹ പ്രായം; പണ്ഡിതന്മാരെ പരിഹസിക്കുന്നവര്‍ സമുദായത്തില്‍ ഒറ്റപ്പെടും : SKSSF



കോഴിക്കോട്: വിവാഹ പ്രായം വിവാദമായ പശ്ചാത്തലത്തില്‍ മുസ്‌ലിം പണ്ഡിത നേതൃത്വത്തിനെതിരെ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലിയും മുന്‍ സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസും ബാലിശമായ വാദങ്ങളുമായി രംഗത്തു വന്നത് സമുദായ താല്‍പര്യത്തിനെതിരായ ബോധപൂര്‍വ്വ നീക്കമാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. മുസ്‌ലിം വനിതകളുടെ വിദ്യാഭ്യസ മുന്നേറ്റം കേരളത്തില്‍ നടന്നത് ശൈശവ വിവാഹ നിരോധന നിയമത്തിന് ശേഷമല്ല. വിദ്യാഭ്യാസ മുന്നേറ്റത്തിന് മത ബോധവും പതിറ്റാണ്ടുകളായി പണ്ഡിത നേതൃത്വം നടത്തിയ പ്രവര്‍ത്തന ഫലമാണ് കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസ മുന്നേറ്റം. ഇസ്‌ലാമിക ശരീഅത്തിനെതിരെ കുപ്രചരണങ്ങളുമായി രംഗത്തു വരുന്നവര്‍ക്ക് ചൂട്ടു പിടിക്കുന്ന വര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ധീഖ് ഫൈസി വെണ്‍മണല്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹീം ചുഴലി, അബ്ദുല്ല കുണ്ടറ, നവാസ് അശ്‌റഫി പാനൂര്‍, ഉമര്‍ ദാരിമി പുത്തൂര്‍, ഇബ്രാഹീം ഫൈസി ജെഡിയാര്‍, മുസ്തഫ അശ്‌റഫി കക്കുപ്പടി, റഷീദ് ഫൈസി വെള്ളായിക്കോട്, ബിഷ്‌റുല്‍ ഹാഫി, ഷാനവാസ് മാസ്റ്റര്‍, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, അയ്യൂബ് കൂളിമാട് എന്നിവര്‍ സംസാരിച്ചു. ജന: സെക്രട്ടറി മുഹമ്മദ് ഫൈസി ഓണംപിള്ളി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.

ഹജ്ജ്: ആദ്യ തീര്‍ത്ഥാടകസംഘം യാത്ര തിരിച്ചു


കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആദ്യ തീര്‍ഥാടക സംഘം കരിപ്പൂരില്‍നിന്ന് യാത്ര പുറപ്പെട്ടു. കേന്ദ്രമന്ത്രി ഇ. അഹമ്മദ് ബുധനാഴ്ച ഇന്ന് രാവിലെ 9.05ന്് സൗദി എയര്‍ലൈന്‍സിന്‍്റെ ആദ്യ വിമാനം ഫ്ളാഗ് ഓഫ് ചെയ്തു. ഫ്ളാഗ് ഓഫ് ചടങ്ങില്‍ എം.എ ഷാവനാസ് എം.പി, എം.എല്‍.എമാരായ സി.പി മുഹമ്മദ്, കെ മുഹമ്മദുണ്ണി ഹാജി, അഡ്വ. എം ഉമ്മര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവര്‍ സംബന്ധിച്ചു.
കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ആദ്യവിമാനത്തില്‍ 300 തീര്‍ഥാടകരാണ് യാത്രയായത്. വൈകീട്ട് നാലിന് രണ്ടാമത്തെ വിമാനം പുറപ്പെടും. ഇത്തവണ 8788 പേരാണ് കരിപ്പൂരില്‍നിന്ന് യാത്രയാവുന്നത്.
കേരളത്തിന് പുറമെ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കും കരിപ്പൂരാണ് എംബാര്‍ക്കേഷന്‍ പോയന്‍റായി നിശ്ചയിച്ചിട്ടുള്ളത്. ഇത്തവണ ഹജ്ജ്ക്യാമ്പില്‍ പ്രത്യേകം രജിസ്ട്രേഷന്‍ കൗണ്ടര്‍പ്രവര്‍ത്തിക്കുന്നില്ല. സൗദി എയര്‍ല്‍ൈസന്‍സിന്‍െറ ചെക്ക് ഇന്‍ കൗണ്ടറിലാണ് തീര്‍ഥാടകര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ബോഡിങ് പാസ് വാങ്ങി തീര്‍ഥാടകര്‍ ഹജ്ജ് സെല്ലിലേക്ക് പോകണം. യാത്രാരേഖകള്‍ കൈപ്പറ്റിയ ശേഷമാണ് ഹജ്ജ് ഹൗസിലെ വിശ്രമ സ്ഥലത്തേക്ക് നീങ്ങേണ്ടത്. ഇഹ്റാമില്‍ പ്രവേശിച്ച ശേഷം തിരികെ ഹജ്ജ് ഹൗസില്‍ പ്രത്യേകം തിരിച്ച സ്ഥലത്ത് എത്തണം. പ്രാര്‍ഥനക്കും ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ക്കും ശേഷം തീര്‍ഥാടകരെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലാണ് ഹജ്ജ് ടെര്‍മിനലായി ഉപയോഗിക്കുക. എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ക്ക് ശേഷം തീര്‍ഥാടകരെ സെക്യൂരിറ്റിലോഞ്ചില്‍ ഇരുത്തും. തീര്‍ഥാടകര്‍ക്കായി പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തവണ യാത്രാസമയം രാവിലെയുള്ള തീര്‍ഥാടകര്‍ വൈകീട്ടും യാത്ര വൈകുന്നേരമുള്ളവര്‍ അന്ന് രാവിലെയും ഹജ്ജ് ക്യാമ്പിലത്തെണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. തീര്‍ഥാടകര്‍ 45 കിലോ തൂക്കമേ ചെക്ക് -ഇന്‍-ബാഗേജായി കൊണ്ടുപോകാവൂ. 22 കിലോ വീതമുള്ള രണ്ട് ബാഗാണ് അനുവദിക്കുക. പത്ത്കിലോ ഹാന്‍ഡ്ബാഗും കൊണ്ടുപോകാം. സൗദി അധികൃതര്‍ നിരോധിച്ച മരുന്നുകളോ വസ്തുക്കളോ ബാഗേജില്‍ ഉള്‍പ്പെടുത്തരുതെന്ന് അധികൃതര്‍ അറിയിച്ചു.

ഇപ്പോള്‍ അപേക്ഷിക്കാം, കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ് പ്ലാന്‍ 2014

 
schoബ്രിട്ടീഷ് സര്‍വകലാശാലകളില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി  നല്‍കുന്ന കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ് ആന്റ് ഫെലോഷിപ് പ്ലാന്‍ 2014ന് അപേക്ഷ ക്ഷണിച്ചു. ബ്രിട്ടീഷ് യൂനിവേഴ്‌സിറ്റികളില്‍ ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ്, എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി സയന്‍സ് (പ്യുവര്‍/ അപ്ലൈഡ്), അഗ്രികള്‍ച്ചര്‍ എന്നീ മേഖലകളിലെ ഉപരിപഠനത്തിനാണ് സ്‌കോളര്‍ഷിപ്. ഏകവര്‍ഷ മാസ്റ്റേഴ്‌സ് കോഴ്‌സ്, ത്രിവത്സര ഡോക്ടറല്‍ പഠനം എന്നിവക്ക് ധനസഹായം ലഭിക്കും. കൂടാതെ, എം.ബി.ബി.എസ്, ബി.ഡി.എസ്, എം.ഡി, എം.എസ് ബിരുദധാരികള്‍ക്ക് ആറുമാസ പരിശീലന, ഗവേഷണത്തിനും സ്‌കോളര്‍ഷിപ് ലഭിക്കും.
യു.കെയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള റിട്ടേണ്‍ വിമാന ടിക്കറ്റ്, ട്യൂഷന്‍ ഫീ, ജീവിതച്ചെലവുകള്‍, അലവന്‍സുകള്‍ എന്നിവയാണ് സ്‌കോളര്‍ഷിപ് പരിധിയില്‍ വരിക.
കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ് കമ്മീഷന്‍, ബ്രിട്ടീഷ് കൗണ്‍സില്‍, അസോസിയേഷന്‍ ഓഫ് കോമണ്‍വെല്‍ത്ത് യൂനിവേഴ്‌സിറ്റീസ്, കേന്ദ്ര മാനവശേഷി മന്ത്രാലയം, കേന്ദ്ര സര്‍ക്കാര്‍ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് സ്‌കോളര്‍ഷിപ് നല്‍കുന്നത്.
പ്രായപരിധി: 2013 ഒക്ടോബര്‍ 11ന് 40 വയസ്സ് കവിയരുത്.
അവസാന തിയ്യതി: 2013 ഒക്ടോബര്‍ 6 (ഓണ്‍ലൈന്‍0))), ഒക്ടോബര്‍ 11 (തപാല്‍ മാര്‍ഗം)
വിശദവിവരങ്ങള്‍ക്ക്: http://mhrd.gov.in/

ലൈംഗിക ബന്ധം എത്രയുമാവാം; പക്ഷേ, വിവാഹം മാത്രം പാടില്ല!

    
Just married couple, holding hands and walking in natureമുസ്‌ലിം സ്ത്രീയുടെ വിവാഹപ്രായമാണിപ്പോള്‍ വാര്‍ത്തയിലെ താരം. പെണ്‍ വിവാഹപ്രായം പതിനാറായി നിജപ്പെടുത്തണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ മുസ്‌ലിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതാണ് പുതിയ കോലാഹലങ്ങളുടെ കേന്ദ്രബിന്ദു. അവസരം ഒത്തുവരുമ്പോഴെല്ലാം ഇസ്ലാമിനിട്ടു കൊട്ടാന്‍ തക്കം പാര്‍ത്തിരിക്കുന്ന തല്‍പര കക്ഷികള്‍ക്കൊപ്പം സമുദായത്തില്‍ നിന്നുതന്നെ ചിലര്‍ മലര്‍ന്നുകിടന്ന് തുപ്പാന്‍ തുടങ്ങിയതോടെ രംഗം ആവശ്യത്തിലേറെ കൊഴുത്തിരിക്കുന്നു. വിവാഹപ്രായത്തിലെ വര്‍ധനവാണ് സാമൂഹ്യ പുരോഗതിയുടെ ഗതിനിര്‍ണയിക്കുന്നതെന്ന ഏകപക്ഷീയ മട്ടിലാണ് ചാനല്‍ ചര്‍ച്ചകളും കവലപ്രസംഗങ്ങളുമെല്ലാം മുന്നോട്ടുപോകുന്നത്. സോഷ്യല്‍മീഡിയ കൂടി ചേര്‍ന്ന് രംഗം കൈയടക്കിയതോടെ വിവാഹപ്രായം കുറക്കണമെന്നാവശ്യപ്പെടുന്നതു തന്നെ പ്രാകൃതവും മനുഷ്യത്വരഹിതവുമായി ലേബല്‍ ചെയ്യപ്പെട്ടിരിക്കുന്നു.
പുരുഷന്മാര്‍ ഇരുപത്തൊന്നും സ്ത്രീകള്‍ പതിനെട്ടും വയസ്സ് തികച്ചാല്‍ മാത്രമേ വിവാഹിതരാകാവൂ എന്നതാണ് നിലവിലെ ഇന്ത്യന്‍ നിയമം. ശാസ്ത്രീയ പ്രമാണങ്ങളുടെ പിന്‍ബലം ഒട്ടുമില്ലാത്തതാണ് ഈ പ്രായപരിധിയെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യപുരോഗതിയുടെ പേരില്‍ ഇതിനെ ന്യായീകരിക്കുന്നവര്‍ക്ക് വിവിധ ലോകരാഷ്ട്രങ്ങളിലെ വിവാഹപ്രായം താരതമ്യവിധേയമാക്കാവുന്നതാണ്. ആണിനും പെണ്ണിനും പതിനാലു തികഞ്ഞാല്‍ ന്യൂയോര്‍ക്കില്‍ വിവാഹിതരാവാം. വത്തിക്കാനിലും പെവിവാഹപ്രായം പതിനാലു തന്നെ. കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളായ റഷ്യയിലും ക്യൂബയിലും പതിനാറ്; ബൊളീവിയയില്‍ പതിനാലും. പതിനാറാം വയസ്സില്‍ വിവാഹം അനുവദിക്കുന്ന ‘പരിഷ്‌കൃത’ രാജ്യങ്ങളെ പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ എത്രയോ കാണാം. യൂറോപ്പിനെയും അമേരിക്കയെയും സാമൂഹ്യപുരോഗതിയുടെ റോള്‍മോഡലായി അംഗീകരിക്കുന്നവര്‍ വിവാഹപ്രായത്തില്‍ മാത്രം മലക്കം മറിയുന്നതില്‍ തീര്‍ച്ചയായും അസാംഗത്യമുണ്ട്. വിവാഹപ്രായം ലഘൂകരിക്കുന്നത് സമുദായത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ടടിപ്പിക്കുമെന്ന സമുദായത്തിനുള്ളിലെ പുരോഗമനവാദികളുടെ കണ്ടെത്തല്‍ ശരിയായിരുെന്നങ്കില്‍ ലോകത്തേറ്റവും അപരിഷ്‌കൃത പ്രദേശങ്ങളുടെ പേര് റാങ്കടിസ്ഥാനത്തില്‍ ന്യൂയോര്‍ക്ക്, വത്തിക്കാന്‍, സ്‌കോട്‌ലന്‍ഡ് എന്നിങ്ങനെ ആയേനെ!
വിവാഹപ്രായ ഭേദഗതിക്കുവേണ്ടി സമുദായ സംഘടനകള്‍ ഉന്നയിച്ച ന്യായങ്ങള്‍ തള്ളിക്കളയുക വിചാരിച്ചത്ര എളുപ്പമല്ല. പ്രണയബദ്ധരായ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രായക്കുറവിന്റെ പേരില്‍ വിവാഹം നിഷേധിക്കുകയാണെങ്കില്‍ സംഭവിക്കുന്നതെന്തായിരിക്കും? മിശ്രവിദ്യാഭ്യാസവും സാങ്കേതിക സംവിധാനങ്ങളും സാര്‍വത്രികമായ ഇക്കാലത്ത് ഈയൊരു ആശങ്ക തീര്‍ത്തും പ്രസക്തമാണ്. വിവാഹ ശേഷവും പഠനം തുടരുന്ന പരശ്ശതം കുടുംബിനികള്‍ നമ്മുടെ കാമ്പസുകളില്‍ വ്യാപകമാണെന്ന വസ്തുതയും വിവാദത്തിന്റെ മറവില്‍ കാണാതിരുന്നുകൂടാ. ധാര്‍മികതക്കും ലൈംഗിക വിശുദ്ധിക്കും പരിഗണന നല്‍കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ ഇക്കാര്യങ്ങളത്രയും. ഇവ രണ്ടിനും മുന്തിയ പരിഗണന നല്‍കുന്നൊരു മതസംഹിതയുടെ വക്താക്കള്‍ എന്ന നിലയില്‍ മുസ്‌ലിം സംഘടനകള്‍ നിര്‍വഹിച്ച ചരിത്രപരമായ ദൗത്യത്തെ വിലയിടിച്ചു കാണുന്നത് ഒരുനിലക്കും ന്യായമല്ല.
Woman Receiving Engagement Ringപതിനാറു വയസ്സാകുമ്പോഴേക്ക് പെണ്‍കുട്ടികളെ കെട്ടിച്ചുവിടണമെന്ന ശാഠ്യം മതസംഘടനകള്‍ക്കുണ്ടെന്ന മട്ടിലാണ് പലരും സമുദായത്തിനു നേരെ കുതിര കയറുന്നത്. അനിവാര്യമായ സാഹചര്യങ്ങളില്‍ പതിനാറാം വയസ്സിലും വിവാഹമാകാം എന്നുമാത്രമാണ് സമുദായം ആവശ്യപ്പെട്ടതെന്നത് പലരും ബോധപൂര്‍വം കാണാതെ പോകുന്നു.
അതിവിചിത്രമായ മറ്റൊരു വശം കൂടിയുണ്ട് വിവാഹപ്രായ വിവാദത്തിന്; പരസ്പര ധാരണയോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അനുവദനീയമായ പ്രായപരിധി ഇന്ത്യന്‍ ഭരണഘടന പ്രകാരം പതിനാറു വയസ്സ്. മാനസിക പക്വത പ്രാപിക്കും മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലെ അപകടങ്ങള്‍ കണക്കിലെടുത്ത് ഈ പ്രായപരിധി വര്‍ധിപ്പിക്കണമെന്ന് ഒരു കോണില്‍ നിന്നും ഇതേവരെ ആവശ്യമുയര്‍ന്നിട്ടില്ല. പതിനാറിനു മുകളില്‍ പ്രായമുള്ളവരെ മുതിര്‍ന്ന പൗരന്മാരായി കാണണമെന്ന കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രാലയത്തിന്റെ ശുപാര്‍ശ കഴിഞ്ഞാഴ്ച പുറത്തുവന്നപ്പോഴും മാനസിക പക്വതയുടെ പേരില്‍ അതിനെയാരും പഴഞ്ചനാക്കിയിരുന്നില്ല. ഇപ്പോള്‍ മനസ്സിലായില്ലേ, വിഷയത്തിന്റെ മര്‍മം: പതിനെട്ട് വയസ്സുവരെ ലൈംഗിക ബന്ധം എത്രയുമായിക്കോളൂ; പക്ഷേ, വിവാഹം മാത്രം പാടില്ല!

വിവാഹപ്രായവും ബഹളക്കാരും; വിമർശകർ അറിയേണ്ട വസ്തുതകൾ


"21ഉം 18ഉം വിവാഹ പ്രായപരിധിയായി നിര്‍ണയിച്ചതിലെ യുക്തിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ലോകത്തെ പകുതിയിലധികം രാജ്യങ്ങളിലും വിവാഹപ്രായം 18ഉം 16ഉം ആണ്. വത്തിക്കാന്‍സിറ്റി, സൗത്ത് അമേരിക്കയിലെ ബൊളിവിയ, പരാഗ്വേ പോലെയുള്ള ചില രാജ്യങ്ങളില്‍ 16ഉം 14ഉം വിവാഹപ്രായമായി നിര്‍ണയിക്കുമ്പോള്‍ നോര്‍ത്ത് അമേരിക്കയിലെ മെക്‌സിക്കോയില്‍ 16ഉം 15ഉം ആണ്. ന്യൂയോര്‍ക്കില്‍ രണ്ടുപേര്‍ക്കും 14 മതി. സൗത്ത് കരോളിനയില്‍ ഗര്‍ഭിണിയാണെന്ന് ഒരു ഫിസിഷ്യന്‍ സാക്ഷ്യപത്രം കൊടുത്താല്‍ 13ാം വയസില്‍ വിവാഹിതയാകാം. ഇന്ത്യയേക്കാള്‍ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ എല്ലാംകൊണ്ടും മികച്ചുനില്‍ക്കുന്ന രാജ്യങ്ങളാണ് ഇവയില്‍ പലതും. പെണ്‍കുട്ടിക്ക് 18ഉം പുരുഷന് 21ഉം ആവണമെന്നത് ഏതെങ്കിലും ശാസ്ത്രീയമായ പഠനത്തിന്റെയോ സര്‍വെയുടെയോ പിന്‍ബലത്തിലാണെന്ന് ആരും അവകാശപ്പെട്ടതായി കണ്ടിട്ടില്ല. ആരോഗ്യ ശാസ്ത്രത്തിന്റെയോ പ്രകൃതി ശാസ്ത്രത്തിന്റെയോ മറ്റേതെങ്കിലും ഒരു ശാസ്ത്ര ശാഖയുടെയോ സര്‍ട്ടിഫിക്കറ്റ് പ്രായ വിഷയത്തില്‍ ഹാജരാക്കാന്‍ കഴിയുമോ? അനുമതിയോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പെണ്‍കുട്ടിയുടെ കുറഞ്ഞ പ്രായം 16 വയസ്സ് നിര്‍ണയിച്ച രാജ്യത്ത് വിവാഹ ബന്ധത്തിലേര്‍പെട്ട് ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ 18 വയസാകണമെന്നതിലെ യുക്തിരാഹിത്യം ചിന്തിക്കേണ്ടതില്ലേ?"
മുസ്തഫ മുണ്ടുപാറ
രാജ്യം നേരിടുന്ന ഏറ്റവും വലിയ ഗുരുതര പ്രതിസന്ധി അപൂര്‍വങ്ങളില്‍ അപൂര്‍വമായി നടക്കുന്ന 18 വയസിന് മുമ്പുള്ള വിവാഹങ്ങളാണ് എന്ന മട്ടിലാണ് ചിലരുള്ളത്.
ഓരോ മാസവും നടക്കുന്ന ലക്ഷക്കണക്കിന് വിവാഹങ്ങളില്‍ കാല്‍ ശതമാനംപോലും ഇത്തരത്തിലുള്ള 'ശൈശവ' വിവാഹങ്ങളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ സ്ത്രീത്വ സംരക്ഷണത്തിന്റെ വക്താക്കളായി രംഗത്തുവരുന്നവര്‍ സമൂഹത്തിലെ ഒട്ടനവധി ജീര്‍ണ്ണതകളിലൊന്നും ഇടപെടാന്‍ തയാറാവാതെ മുസ്‌ലിം വിവാഹ പ്രശ്‌നത്തില്‍ മാത്രം കയറിപ്പിടിച്ചിരിക്കുകയാണ്.
ലക്ഷക്കണക്കിന് കുടുംബിനികള്‍ മദ്യമെന്ന മഹാവിപത്തിന് മുമ്പില്‍ ജീവിതം കുരുതികൊടുക്കുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ ഇയ്യച്ചേരിയെപ്പോലെയുള്ള ഏതാനും പേര്‍ക്ക് തീറെഴുതിക്കൊടുത്ത് ചാനലുകളിലും പേജുകളിലും നിറഞ്ഞാടുന്നവരുടെ ഉള്ളിലിരുപ്പ് തിരിച്ചറിയപ്പെടേണ്ടതുണ്ട്.
മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും മുന്‍വിധിയോടെ സമീപിക്കുന്ന ഒരു സാഹചര്യം മുന്‍പൊന്നുമില്ലാത്തവിധം കേരളത്തില്‍ വളര്‍ന്നുവന്നിരിക്കുന്നു. ദൃശ്യ മാധ്യമങ്ങളാണ് ഇക്കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ട് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാനപ്രകാരം വിളിച്ചുചേര്‍ത്ത മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ നേതൃയോഗത്തിലെ തീരുമാനങ്ങള്‍ സംബന്ധിച്ചുണ്ടായ ചര്‍ച്ചകളും വിലയിരുത്തലുകളും ഇവിടെ സൂചിപ്പിച്ച വിധത്തില്‍ തന്നെയാണുണ്ടായത്.
വിവാഹ പ്രായപരിധി 18ഉം 21ഉം ആക്കി നിജപ്പെടുത്തിയ 2006ലെ ശിശു വിവാഹ നിരോധ നിയമത്തിന്റെയും 2008ല്‍ നടപ്പിലാക്കിയ വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തിന്റെയും പശ്ചാത്തലത്തില്‍ കേരളത്തിലെ ഒറ്റപ്പെട്ടതെങ്കിലും ചില മഹല്ലുകളില്‍ നടന്ന 18 വയസിന് മുമ്പുള്ള വിവാഹങ്ങള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് കേരളത്തിലെ സിംഹഭാഗം മഹല്ലുകള്‍ക്കും നേതൃത്വം നല്‍കുന്ന സമസ്ത ഇക്കാര്യം ഗൗരവമായ പരിഗണനക്ക് വിധേയമാക്കിയത്.
ഇതോടൊപ്പം കോഴിക്കോട്ടെ സിയസ്‌കൊ യതീംഖാനയില്‍വെച്ച് അര്‍ധ മലയാളിയായ ഒരു അറബ് സഹോദരന്‍ നടത്തിയ വിവാഹത്തിന്റെ മറപിടിച്ച് ശിശുക്ഷേമ സമിതിയുടെയും മറ്റും പേരില്‍ പൊലീസ് ഖാസിമാരെയും പള്ളി കമ്മിറ്റി ഭാരവാഹികളെയും അന്വേഷിച്ചെത്തുകയും പള്ളിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനാവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായി.
ഇതിനെല്ലാം പുറമെ ശിശു വിവാഹ നിരോധ നിയമത്തിലെ കടുത്ത ചില ശിക്ഷാ വിധികളും സമുദായത്തിനകത്ത് വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.
സമുദായത്തിലെ ഒമ്പത് സംഘടനകളുടെ പ്രതിനിധികളാണ് കോഴിക്കോട്ട് ഒത്തുകൂടിയത്. വിവാഹപ്രായമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുസ്‌ലിം സമുദായത്തിന് ഭരണഘടന അനുവദിച്ച പരിരക്ഷ ഉറപ്പുവരുത്തണമെന്നും അനിവാര്യമായ സാഹചര്യങ്ങളില്‍ 18 വയസ്സിന് മുമ്പ് വിവാഹിതരാവേണ്ടിവരുന്ന പെണ്‍കുട്ടികളും അവരുടെ കുടുംബവും അനുഭവിക്കുന്ന പ്രയാസത്തിന് പരിഹാരം ഉണ്ടാക്കണം എന്നുമായിരുന്നു യോഗത്തിന്റെ പ്രധാന ആവശ്യം.
മുസ്‌ലിം വ്യക്തി നിയമത്തില്‍ വിവാഹപ്രായം നിര്‍ണയിച്ചിട്ടില്ലെന്നിരിക്കെ അതിന് വിരുദ്ധമായി രാജ്യത്ത് നടപ്പിലാക്കിയ നിയമങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ മതപരമായ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് യോഗം വിലയിരുത്തുകയുണ്ടായി. ഈ തീരുമാനങ്ങളത്രയും ഏകകണ്ഠമായിരുന്നു.
ഇന്ത്യന്‍ ഭരണഘടന 25, 29 വകുപ്പുകള്‍ പ്രകാരം മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മത ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ച അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതായിട്ടുണ്ട്. ഇത് പുതിയൊരു ആവശ്യമല്ല. രാജ്യത്ത് പല കോടതി വിധികളും ഈ വകുപ്പുകളുടെ പിന്‍ബലത്തില്‍ നടന്നിട്ടുണ്ട്. ഇതോടൊപ്പം 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് അനുവദിക്കുന്ന അവകാശങ്ങളും അംഗീകരിച്ച് കിട്ടേണ്ടതുണ്ട്.
വിവാഹം, വിവാഹ മോചനം, അനന്തരാവകാശം, സ്വത്ത് തുടങ്ങിയ വിഷയങ്ങള്‍ മുസ്‌ലിം വ്യക്തി നിയമത്തിന്റെ പരിധിയിലാണുള്ളത്. ഇവ ഒരു സുപ്രഭാതത്തില്‍ ആര്‍ക്കെങ്കിലും എടുത്തുകളയാന്‍ സാധിക്കുന്നതല്ല.
ഭരണഘടനാ ശില്‍പികളും നിയമ വിദഗ്ദ്ധരും ഏറെ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം തയാറാക്കിയ നിയമങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതും അന്തിമവുമല്ലാത്ത സാമൂഹിക ക്രമത്തിലെ ഏതെങ്കിലും വിഷയങ്ങള്‍വെച്ച് ഇല്ലെന്ന് പറയുന്നത് ശരിയല്ല. ചിലര്‍ കൊടുക്കേണ്ടവരും മറ്റു ചിലര്‍ ഓച്ഛാനിച്ചുനിന്ന് വാങ്ങേണ്ടവരുമാണെന്ന മിഥ്യാധാരണ അത്തരക്കാര്‍ മാറ്റിയേ പറ്റൂ.
ജനാധിപത്യ സംവിധാനത്തില്‍ നിയമവിധേയമായ മാര്‍ഗം മാത്രം അവലംബിച്ച് പരിഹാരം തേടാനാണ് ശ്രമിക്കുന്നത്. 18 വയസിന് മുമ്പ് ഒറ്റപ്പെട്ട ചില വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്തരം വിവാഹങ്ങള്‍ എല്ലാ സമുദായങ്ങളിലും ഉണ്ട്.
ബാല വിവാഹ നിരോധ നിയമം നടപ്പിലാക്കിയ 2006 മുതല്‍ 2013 വരെ കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 18 വയസ് പൂര്‍ത്തിയായ 2,36,918 മുസ്‌ലിം വിവാഹങ്ങളും 4,79,836 ഹിന്ദു വിവാഹങ്ങളും 2,17,495 ക്രിസ്ത്യന്‍ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെടുകയുണ്ടായി. ആകെ 9,34,315 വിവാഹങ്ങള്‍ (നൂറ് പഞ്ചായത്തുകളിലെയും കോര്‍പറേഷനുകളിലെയും രണ്ട് മുനിസിപ്പാലിറ്റികളുടെയും കണക്ക് ഇതിലുള്‍പ്പെടില്ല).
എന്നാല്‍ 18 വയസ് പൂര്‍ത്തിയാവാതെ വിവാഹം നടക്കുകയും രജിസ്‌ട്രേഷന്‍ സാധ്യമാവാതെ വരികയും തുടര്‍ന്ന് സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തത് 1,500ല്‍ താഴെ മാത്രം വിവാഹ അപേക്ഷകളാണ്. മതം തിരിച്ച് ഇവയുടെ എണ്ണം പരിശോധിക്കുമ്പോള്‍ മുസ്‌ലിം അപേക്ഷകള്‍ അല്‍പം കൂടുതലുണ്ടെന്നത് നിഷേധിക്കുന്നില്ല.
ഇതിന് പ്രധാന കാരണം വിദേശ രാജ്യങ്ങളില്‍ പോകുന്നവരില്‍ കൂടുതല്‍ മുസ്‌ലിം സമുദായത്തില്‍പെട്ടവരായതുകൊണ്ട് കുടുംബത്തെ കൂടെ കൊണ്ടുപോകേണ്ട ആവശ്യം വരുമ്പോള്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാവുന്നു എന്നതാണ്.
ഇത്തരം വിവാഹങ്ങള്‍ പ്രത്യേക സാഹചര്യങ്ങളിലാണുണ്ടാവുന്നത്. മുമ്പ് കാലങ്ങളില്‍ കുട്ടിക്കല്യാണങ്ങള്‍ അല്‍പം കൂടുതലുണ്ടായിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ വിദ്യാഭ്യാസരംഗമുള്‍പ്പെടെയുള്ള മേഖലകളില്‍ ഉണ്ടായ ജാഗരണം വിവാഹ പ്രായ നിര്‍ണയത്തിലും ഉയര്‍ന്ന തോതിലേക്ക് സമുദായത്തെ മാറ്റിയെന്നത് നിഷേധിക്കാന്‍ കഴിയില്ല.
അനാഥത്വംകൊണ്ടും മറ്റും നിരാലംബരായ ചില പെണ്‍കുട്ടികള്‍ ഭാവി സംരക്ഷണം ഉറപ്പുവരുത്തുന്നതിനുവേണ്ടി വിവാഹം ചെയ്യുന്ന സാഹചര്യമുണ്ട്. പഠനത്തില്‍ മികവ് പുലര്‍ത്തുകയും സാമ്പത്തിക ചെലവുള്ള തുടര്‍പഠനത്തിന് സാമ്പത്തികശേഷി അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ചില പെണ്‍കുട്ടികള്‍ സാമ്പത്തിക ഭദ്രതയുള്ള ചെറുപ്പക്കാരെ കണ്ടെത്തി തുടര്‍പഠനവും ജോലിയും നേടി സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന സാഹചര്യവുമുണ്ട്.
പ്രേമബന്ധങ്ങളില്‍ കുടുങ്ങി 18 വയസിന് മുമ്പെ വിവാഹിതരാവേണ്ട നിര്‍ബന്ധിത ചുറ്റുപാടും ഉണ്ടാവുന്നുണ്ട്. ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം ഒരുനിലക്കും അംഗീകരിക്കാനോ തുടര്‍ന്ന് കൊണ്ടുപോകാനോ അനുവദിക്കാവുന്നതല്ല പ്രേമബന്ധങ്ങള്‍. നാടിന്റെ പൊതുവായ സംസ്‌കാരത്തിനുപോലും ഇതുള്‍ക്കൊള്ളാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
21ഉം 18ഉം വിവാഹ പ്രായപരിധിയായി നിര്‍ണയിച്ചതിലെ യുക്തിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ലോകത്തെ പകുതിയിലധികം രാജ്യങ്ങളിലും വിവാഹപ്രായം 18ഉം 16ഉം ആണ്. വത്തിക്കാന്‍സിറ്റി, സൗത്ത് അമേരിക്കയിലെ ബൊളിവിയ, പരാഗ്വേ പോലെയുള്ള ചില രാജ്യങ്ങളില്‍ 16ഉം 14ഉം വിവാഹപ്രായമായി നിര്‍ണയിക്കുമ്പോള്‍ നോര്‍ത്ത് അമേരിക്കയിലെ മെക്‌സിക്കോയില്‍ 16ഉം 15ഉം ആണ്. ന്യൂയോര്‍ക്കില്‍ രണ്ടുപേര്‍ക്കും 14 മതി. സൗത്ത് കരോളിനയില്‍ ഗര്‍ഭിണിയാണെന്ന് ഒരു ഫിസിഷ്യന്‍ സാക്ഷ്യപത്രം കൊടുത്താല്‍ 13ാം വയസില്‍ വിവാഹിതയാകാം.
ഇന്ത്യയേക്കാള്‍ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ എല്ലാംകൊണ്ടും മികച്ചുനില്‍ക്കുന്ന രാജ്യങ്ങളാണ് ഇവയില്‍ പലതും. പെണ്‍കുട്ടിക്ക് 18ഉം പുരുഷന് 21ഉം ആവണമെന്നത് ഏതെങ്കിലും ശാസ്ത്രീയമായ പഠനത്തിന്റെയോ സര്‍വെയുടെയോ പിന്‍ബലത്തിലാണെന്ന് ആരും അവകാശപ്പെട്ടതായി കണ്ടിട്ടില്ല. ആരോഗ്യ ശാസ്ത്രത്തിന്റെയോ പ്രകൃതി ശാസ്ത്രത്തിന്റെയോ മറ്റേതെങ്കിലും ഒരു ശാസ്ത്ര ശാഖയുടെയോ സര്‍ട്ടിഫിക്കറ്റ് പ്രായ വിഷയത്തില്‍ ഹാജരാക്കാന്‍ കഴിയുമോ?
അനുമതിയോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പെണ്‍കുട്ടിയുടെ കുറഞ്ഞ പ്രായം 16 വയസ്സ് നിര്‍ണയിച്ച രാജ്യത്ത് വിവാഹ ബന്ധത്തിലേര്‍പെട്ട് ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ 18 വയസാകണമെന്നതിലെ യുക്തിരാഹിത്യം ചിന്തിക്കേണ്ടതില്ലേ? 16 വയസ് തികഞ്ഞവരെ മുതിര്‍ന്ന പൗരന്‍മാരായി കണക്കാക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ശിപാര്‍ശ ചെയ്തത് ഇതോട് ചേര്‍ത്ത് വായിക്കണം.
വിവാഹ സമയത്ത് 18 തികഞ്ഞില്ലെന്ന കാരണത്താല്‍ പെണ്‍കുട്ടിയുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാതെ പോകുന്നതുമൂലം ഭാവിയില്‍ ഈ പെണ്‍കുട്ടിക്ക് കണ്ണീരുകുടിക്കേണ്ട സാഹചര്യം വന്നു ഭവിക്കുകയാണ്. തൊഴില്‍, സ്വത്ത്, വിദ്യാഭ്യാസം, വിദേശയാത്ര തുടങ്ങിയവയിലെല്ലാം ഈ പെണ്‍കുട്ടിയും അവരുടെ കുട്ടികളും പ്രയാസമനുഭവിക്കും. ഇതേപ്രശ്‌നം ആണ്‍കുട്ടിയും അഭിമുഖീകരിക്കുന്നുണ്ട്. ഇവ്വിഷയകമായി ഒരു മാനുഷിക പരിഗണന ഉണ്ടാവണമെന്ന് പറയാന്‍പോലും പാടില്ലെന്നത് ഫാഷിസമാണ്.
പതിനെട്ട് വയസിനുമുമ്പ് എല്ലാ മുസ്‌ലിം പെണ്‍കുട്ടികളെയും കല്യാണംചെയ്ത് അയക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. മാത്രമല്ല, നേരത്തെ നടക്കുന്ന വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും ഇക്കാര്യം ബോധവല്‍ക്കരണത്തിലൂടെ സമുദായത്തെ ബോധ്യപ്പെടുത്തണമെന്നുമാണ് കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിം സംഘടനാ നേതൃയോഗത്തിലെ ഒരു തീരുമാനം. എന്നാല്‍ അനിവാര്യ സാഹചര്യങ്ങളില്‍ 18 വയസിന് മുമ്പ് വിവാഹിതരാവുന്ന ദമ്പതികള്‍ക്ക് ഈ നിയമംമൂലം പ്രയാസമുണ്ടാകരുത് എന്നതും പ്രത്യേകം പരിഗണിക്കേണ്ടതാണ്.
ഈ വിഷയങ്ങളെല്ലാം പരിഗണനക്ക് വിധേയമാക്കി തന്നെയാവണം കോടതികള്‍ പലപ്പോഴായി 18 വയസിന് മുമ്പുള്ള വിവാഹത്തെ സാധൂകരിച്ചിട്ടുണ്ട്. ഈ വിധിയില്‍ മുസ്‌ലിം പെണ്‍കുട്ടിക്ക് ഋതുമതിയാവലാണ് വിവാഹപ്രായമെന്നും 18 വയസ് വേണ്ടതില്ലെന്നും അഭിപ്രായപ്പെടുകയുണ്ടായി. 1890ലെ ഗാര്‍ഡിയന്‍ ആന്റ് വാട്‌സ് ആക്ടും 2006ലെ ബാല വിവാഹ നിരോധന നിയമവും വിശദമായി പരിഗണിച്ചും പരിശോധിച്ചുമാണ് ഭരണ സിരാകേന്ദ്രമായ ഡല്‍ഹിയിലെ ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഇതുവരെ മറ്റ് ഹൈക്കോടതികളോ സുപ്രീംകോടതിയോ ഇതിന് വിരുദ്ധമായൊരു പ്രസ്താവം നടത്തിയതായി കണ്ടിട്ടില്ല. കേരളത്തില്‍തന്നെ 1970ല്‍ ഹൈക്കോടതി സമാനമായ വിധി പ്രസ്താവിച്ചിട്ടുണ്ട്.
1977ലെ മൊറാര്‍ജി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമത്തിനെതിരെ 35 വര്‍ഷങ്ങള്‍ക്കുശേഷം ബഹളമുണ്ടാക്കുന്നു എന്ന് ചിലര്‍ ആക്ഷേപിക്കുന്നുണ്ട്. അന്നുതന്നെ ഈ നിയമത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട് എന്നാണ് അതിനുള്ള മറുപടി. എന്നാല്‍ 2008ലെ വിവാഹ രജിസ്‌ട്രേഷന്‍ ആക്ട് നടപ്പിലാക്കിയതോടെയാണ് ഇത് സംബന്ധമായി പ്രകടമായ ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്നത്.
ആക്ട് നടപ്പിലാക്കുമ്പോഴുണ്ടാവുന്ന പ്രയാസം മുന്‍കൂട്ടിതന്നെ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ മുസ്‌ലിം സംഘടനാ നേതാക്കള്‍ അറിയിച്ചിരുന്നു. മത സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന് പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നതുമാണ്.
-മുസ്തഫ മുണ്ടുപാറ (കോ- ഓഡിനേറ്റര്‍, മുസ്‌ലിം വ്യക്തി നിയമ സംരക്ഷണ സമിതി)

സൈനുൽ ഉലമക്ക് സ്വീകരണം നല്കി


ജിദ്ദ : സമസ്ത ജനറൽ സെക്രട്ടറി ശൈകുനാ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർക്ക് കൊണ്ടോട്ടി ഖസിയാരകം മഹല്ല് സ്വീകരണം നല്കി .ശരഫിയ്യ ഇംപാല ഗാർഡനിൽ നടന്ന യോഗത്തിൽ ചെറുശ്ശേരി ഉസ്താദ്‌ ഉൽബോ ധ ന പ്രസംഗം നടത്തി . ആദുനിക മാധ്യമങ്ങളും നമ്മുടെ മക്കളും എന്ന വിഷയത്തിൽ പി ടി ഷരീഫ് ക്ലാസെടുത്തു .