" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, June 10, 2014

ആദർശ സമേളനം- തുറന്ന സംവാദം .. ജൂൺ 12 വ്യാഴാഴ്ച


അഹ് ലുസ്സുന്നത്തി വൽ ജമാ അത്തിന്റെ അടിസ്ഥാന ആശയാദർശങ്ങൾക്കെതിരെ, ആത്മീയതയുടെ കപട മുഖപടമണിഞ്ഞു കൊണ്ട് കാന്ത പുരം വിഭാഗം നടത്തുന്ന ഫിത്നകൾ മുസ്ലിം സമുദായത്തിന്റെ നാശത്തിനു വഴി തെളിക്കുമെന്നതിൽ തർക്കമില്ല.
ഈ നിർണ്ണായക ഘട്ടത്തിൽ, ആദർശ സംരക്ഷണം എന്ന ദൌത്യം ഏറ്റെടുത്ത് കർമ്മ മണ്ഡലത്തിൽ നിതാന്ത ജാഗ്രതയോടെ പ്രയാണം തുടരുകയാണ്‌ സമസ്ത.

ഒരു മുടി തിരുമുടി ആക്കാൻ കപട നാടകങ്ങൾ പലതും ആടിത്തിമർത്തപ്പോഴും, കേശ സൂക്ഷിപ്പിനായി മുടിപ്പള്ളി യുടെ പേരിലും അല്ലാതെയും കോടികളുടെ ആത്മീയ ചൂഷണങ്ങൾ അരങ്ങു തകർത്തപ്പോഴും സമസ്ത മൌനം പാലിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സുന്നീ കൈരളിയുടെ അവസ്ഥ?
ഈ മുടിയുടെ സേവകരും പ്രചാരകരുമായി അനേകം വേദികളിൽ ആഘോഷ പൂർവ്വം മുഖാമുഖങ്ങളും അട്ടഹാസങ്ങളുമായി നടന്ന കാന്തപുരം വിഭാഗത്തിലെ പ്രമുഖർ പോലും സത്യം തിരിച്ചറിഞ്ഞു ഖേദിച്ചു മടങ്ങി സമസ്തയുടെ കൂടെ വന്നപ്പോഴും ദുരഭിമാനം ദുഷിപ്പിച്ച മനസ്സിന്റെ ഉടമകളായ ചില പണ്ഡിത വേഷധാരികൾ ദീൻ പൊളിക്കാൻ നേതൃത്വം കൊടുക്കുന്നത് ഭീതിദമായ കാഴ്ചയാണു.
തന്റെ പക്കലുള്ള വ്യാജ കേശത്തെ ന്യായീകരിക്കാൻ വേണ്ടി പ്രവാചക തിരുമേനി(സ)തങ്ങളുടെ പവിത്ര മേനിയുടെ സവിശേഷതകൾ തള്ളിപ്പറയാൻ ഇവർ തയാറായി.
നബി (സ) തങ്ങൾക്കു നിഴൽ ഉണ്ടായിരുന്നു എന്നും, തിരു കേശം കത്തുമെന്നും വാദിച്ചു തുടങ്ങി. അവസാനം പച്ചയായി മു അ്ജിസത്ത് കറാമത്തുകൾ നിഷേധിച്ചു കൊണ്ട്, വഫാത്തിനു ശേഷം മു‘അ് ജിസത്ത് മുറിഞ്ഞു പോകുമെന്ന വാദത്തിലൂടെ വഹാബി മൌദൂദികളെക്കാൾ ഒരു പടി മുന്നിൽ എത്തി നില്ക്കുകയാണു ഈ നവ ബിദ ഇകൾ..
ഇതിനൊക്കെ വേണ്ടി തെളിവു തെരയുന്ന കാന്തപുരം വിഭാഗം സുന്നത്ത് ജമാ അത്തിന്റെ പേരിൽ പ്രവർത്തിക്കുന്നത് ദൂര വ്യാപകമായ അപകടം വരുത്തി വെക്കും.

ഇതു കേവലം ഒരു സംഘടനാപരമായ അഭിപ്രായ അനൈക്യമായി കാണാൻ കഴിയുമോ?
തവസ്സുൽ ഇസ്തിഗാസ പോലെ ഉള്ള അഹ് ലുസ്സുന്നത്തി വൽ ജമാ അത്തിന്റെ അടിസ്ഥാന വിശ്വാസങ്ങൾ പോലും ഇക്കൂട്ടർ തത്വത്തിൽ നിഷേധിക്കുകയല്ലേ ചെയ്യുന്നത്??

ഈ അപകട കരമായ വിശ്വാസ ആദർശ വ്യതിചലനത്തിനെതിരെ ബോധനം നടത്തുകയാണു്  സമസ്ത ചെയ്യുന്നത്.

ഒരു ദശാബ്ദക്കാലത്തോളമായി കാന്തപുരം വിഭാഗം ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ആത്മീയ ചൂഷണങ്ങളൂടെ കണക്കെടുപ്പ്. 
വ്യാജ കേശ വിഷയത്തിൽ
കേരളത്തിലെ ആയിരക്കണക്കിനു വേദികളിൽ നടത്തിയ വിശദീകരണങ്ങളിലൂടെയും
തനിയമ്പുറം മുതൽ ഒളവട്ടൂർ വരെ നീണ്ടു നില്ക്കുന്ന അനേകം മുഖാമുഖങ്ങളിലൂടെയും സംവാദ വ്യവസ്ഥകളിലൂടെയും  സുന്നീ കൈരളിക്കു മുൻപിൽ സമസ്ത നിർവ്വഹിച്ച പണ്ഡിത ദൌത്യം ഒന്നിച്ചൊരിക്കൽ കൂടെ നേരിൽ കാണാനും മനസ്സിലാക്കാനും ഒരു വേദി ഒരുങ്ങുകയാണിവിടെ.

കാന്തപുരം വിഭാഗത്തിനും മുജാഹിദ് ജമാ‘അത്തെ ഇസ്ലാമി, തബ് ലീഗ്, തുടങ്ങി ആർക്കും നേരിട്ടു വന്നു ചോദിക്കാം. ജൂൺ 12 വ്യാഴാഴ്ച കോഴിക്കോട് ടാഗോർ ഹാളിൽ നടക്കുന്ന തുറന്ന സംവാദത്തിനു സമസ്തയുടെ പ്രമുഖ പണ്ഡിതർ നേതൃത്വം നല്കുന്നു.
ദുരഭിമാനം വെടിഞ്ഞ് ഹഖ് മനസ്സിലാക്കാനും ഈമാൻ രക്ഷപ്പെടുത്താനും എല്ലാ സഹോദരങ്ങളെയും ഞങ്ങൾ ആദര പൂർവം സ്വാഗതം ചെയ്യുകയാണ്‌.

Thursday, June 5, 2014

SYS JEDDAH CENTRAL COMMITTEE

ജിദ്ദ: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന നടപടി മനുഷ്യക്കടത്തായി ചിത്രീകരിച്ച് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന അതിരുകടന്നതായിപ്പോയെന്നും അദ്ദേഹത്തെ പോലെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഈ രൂപത്തില്‍ പ്രതികരിച്ച നടപടി ശരിയായില്ലെന്നും സുന്നി യുവജന സംഘം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു.
കേരളത്തിലെ മൊത്തം അനാഥശാലകളെ മോശമായി ചിത്രീകരീക്കാനും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുമുള്ള ചില മാധ്യമങ്ങളുടെയും പൊലീസ് അധികാരികളുടെയും നടപടി അപലപനീയമാണ്. കഴിഞ്ഞ യു.പി.എ ഗവണ്‍മെന്‍റ് നിയമിച്ച ജസ്റ്റിസ് നരേന്ദ്ര കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉത്തരേന്ത്യയിലെ മുസ്ലിംകളുടെ ദയനീയാവസ്ഥ വ്യക്തമായി പറയുന്നുണ്ട്. അവരുടെ ശാക്തീകരണം ലക്ഷ്യമാക്കി സദുദ്ദേശത്തോടെ അനാഥകുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നതിനെ മേശമായി ചിത്രീകരിച്ചത് ശരിയായില്ല. ഇവര്‍ക്കെതിരെ 370ാം വകുപ്പനുസരിച്ച് ചുമത്തിയ കേസ് ഉടന്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഉബൈദുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് അന്‍വരി വാര്‍ഷിക പ്രവര്‍ത്തന റിപ്പേര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 2014-2015 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ യോഗം തെരരഞ്ഞടുത്തു. അബൂബക്കര്‍ ദാരിമി ആലമ്പാടി സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: അബ്ദുല്ല ഫൈസി കൊളപ്പറമ്പ് (ചെയര്‍), സി.എം അലി മൗലവി നാട്ടുകല്‍ (പ്രസി), സി.കെ.എ റസാഖ് മാസ്റ്റര്‍, നജ്മുദ്ദീന്‍ ഹുദവി, എന്‍.പി അബൂബക്കര്‍, അബ്ദുസലാം ഫൈസി കടുങ്ങല്ലൂര്‍ (വൈ. പ്രസി), അബൂബക്കര്‍ ദാരിമി ആലമ്പാടി (ജന. സെക്ര), സവാദ് പേരാമ്പ്ര, മുസ്തഫ ഹുദവി കൊടക്കാട്, സലീം വാഫി, അബ്ദുല്‍ ജലീല്‍ എടപ്പറ്റ (ജോ. സെക്ര), നൗഷാദ് അന്‍വരി (ട്രഷറര്‍) .

Sunday, May 18, 2014


സുപ്രഭാതം പ്രചാരണ കാമ്പയിൻ ന്റെ ഭാഗമായി സൗദി യിൽ പര്യടനം നടത്തുന്ന പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ മെയ് 19 തിങ്കളാഴ്ച ജിദ്ദയിൽ


SKSSF ഇസ്ലാമിക് സെന്റര്‍ ഉംറ സര്‍വ്വീസ്; റമളാന്‍ ബുക്കിംഗ് ആരംഭിച്ചു


സംസ്‌ക്കാരങ്ങളെ വളര്‍ത്തുന്നതും തകര്‍ക്കുന്നതും വാര്‍ത്ത മാധ്യമങ്ങള്‍ : പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍

റിയാദ് : സംസ്‌ക്കാരങ്ങളെ വളര്‍ത്തുന്നതിലും, തകര്‍ക്കുന്നതിലും വാര്‍ത്താമാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും ഹരിചന്ദ്രന്മാരെ സാത്താന്മാരും,  സാത്താനെ ഹരിചന്ദ്രനുമാക്കാന്‍ കഴിയുന്ന മാധ്യമങ്ങളാണ് മിക്ക മീഡിയകളെന്നും, ഉല്‍കൃഷ്ട സംസ്‌ക്കാരങ്ങള്‍ പോലും മാധ്യമ ഇടപെടലുകളിലൂടെ വൈകൃതങ്ങളായി ചിത്രീകരിക്കപ്പെടുമ്പോള്‍ നേരിനൊപ്പം നിന്ന് കൈപ്പുളളതാണെങ്കിലും സത്യം വിളിച്ചു പറയുന്ന മാധ്യമ സംസ്‌ക്കാരം സുപ്രഭാതത്തില്‍ നിന്ന് പ്രതീക്ഷിക്കാമെന്നും  പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിയന്ത്രണത്തില്‍ ആരംഭിക്കുന്ന സുപ്രഭാതം ദിനപത്രത്തിന്റെ സൗദീതല പ്രചരണാര്‍ത്ഥം, റിയാദില്‍ എത്തിയ പാണക്കാട്  സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ക്കും, അഡ്വ: ഓണംമ്പിളളി മുഹമ്മദ് ഫൈസിക്കും റിയാദ് എസ് കെ ഐ സിയും, എസ് വൈ എസ്സും നല്‍കിയ സ്വീകരണത്തില്‍ ഉല്‍ഘാടനപ്രസംഗം നടത്തുകയായിരുന്നു തങ്ങള്‍. അഡ്വ: ഓണംപിളളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി അദ്യക്ഷത വഹിച്ചു. ടി പി മുഹമ്മദ് അല്‍-മുനാ ഗ്രൂപ്‌സ് ഓഫ് സ്‌കൂള്‍, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, കുന്നുമ്മല്‍ കോയ, മുസ്തഫ ബാഖവി പെരുമുഖം, സൈതലവി ഫൈസി പനങ്ങാങ്ങര, മൊയ്തീന്‍ കോയ പെരുമുഖം സംസാരിച്ചു. സമദ് പെരുമുഖം, മുഹമ്മദ് കളപ്പാറ, എന്‍ സി മുഹമ്മദ് കണ്ണൂര്‍, അബൂബക്കര്‍ ഫൈസി വെള്ളില, ഷാജി ആലപ്പുഴ, മൊയ്തീന്‍ കുട്ടി തെന്നല, അബൂബക്കര്‍ ബാഖവി മാരായമംഗലം, സുബൈര്‍ ഹുദവി, അക്ബര്‍ വേങ്ങാട്, അബ്ദുറഹ്മാന്‍ ഏ ആര്‍ സി കെ പി, മുസ്തഫ ചീക്കോട്, ഹബീബുള്ള പട്ടാമ്പി, അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍, ജബ്ബാര്‍ വല്ലപ്പുഴ,റസാഖ് വളക്കൈ, എം ടി പി മുനീര്‍ അസ്അദി, മജീദ് പത്തപ്പിരിയം, അബ്ദുല്‍ ഹമീദ് എടരിക്കോട് സംബന്ധിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ശാഫി ദാരിമി പാങ്ങ് നന്ദിയും പറഞ്ഞു.

Suprabhatham vayanadu bureau inauguration





Monday, May 12, 2014

ജിദ്ദയിൽ

സുപ്രഭാതം പ്രചാരണ കാമ്പയിൻ ന്റെ ഭാഗമായി 
സൗദി യിൽ പര്യടനം നടത്തുന്ന 
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, 
അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ 
മെയ് 19 തിങ്കളാഴ്ച ജിദ്ദയിൽ....  

Sunday, April 20, 2014

"ഇസ്തിഖാമ" ആദര്‍ശ വിശദീകരണം


 കോഴിക്കോട് : എസ് കെ എസ് എസ് എഫ് ആദര്‍ശ വിഭാഗമായ ഇസ്തിഖാമയുടെ കീഴില്‍  ആദര്‍ശ വിശദീകരണം നടത്തുന്നു . കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന  ആദര്‍ശ സമ്മേളനം വൈകുരേം നാലു മണിക്ക് ആരംഭിക്കും. പരിപാടിയില്‍ തിരുശേഷിപ്പുകള്‍: സ്ഥിരീകരണത്തിന്റെ പ്രാമാണികത, പാനപാത്രം: അന്താരാഷ്ട്ര ഗൂഢാലോചന, പ്രവാചക അമാനുഷികത; വഫാത്തിനുശേഷം മുറിയുമോ, തുടങ്ങിയ വിശയങ്ങളില്‍ വിശദീകരണം നടക്കും. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.


പ്രവേശന പരീക്ഷ ജിദ്ദയിലും ---വിളിക്കുക്ക 0535199526, 0504148403





Thursday, April 17, 2014

വാഫി , വഫിയ്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

"മത പഠനത്തിനു ഭൗതിക പഠനവും ഭൗതിക പഠനത്തിനു മത പഠനവും തടസ്സമാവാതെ യൂണിവേഴ്സിറ്റി മാതൃകയില്‍ 38 കോളേജുകളുടെ കൂട്ടായ്മ ഒരുക്കുന്ന വാഫി , വഫിയ്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ....പ്രവേശന പരീക്ഷ 2014 മെയ്‌ 7 ബുധന്‍ (വഫിയ്യ ), 8 വ്യാഴം (വാഫി ) കാലത്ത് 10 മണിക്ക് യോഗ്യത : SSLC Pass, മദ്രസ എഴാം തരം കൂടുതല്‍ വിവരങ്ങള്‍ക്ക് 9349977788, 9747393555,9349677788, visit: wafycic.com


സ്നേഹാദരം ഇന്ന്


Tuesday, April 15, 2014

ഉസ്താദ് ടി.എച്ച് ദാരിമി പ്രവാസ ജീവിതത്തോട് വിട പറയുന്നു.

പ്രിയരേ 
അസ്സലാമു അലൈകും 


ഇസ്ലാമിക ചരിത്രത്തിലെ
വിചാര തീവ്രമായ അനേകം അധ്യായങ്ങളിലൂടെ
കേരള ഇസ്ലാമിക് ക്ലാസ് റൂം പ്രേക്ഷകരുടെയും, 
kicr live TV, ഇന്റർ നെറ്റ് റേഡിയോ ശ്രോതാക്കളുടെയും
മനസിന്റെ ആഴങ്ങൾ തൊട്ടുണർത്തിയ  
ഉസ്താദ് ടി.എച്ച് ദാരിമി 
പ്രവാസ ജീവിതത്തോട് വിട പറയുന്നു. 
നൂറ്റി ഇരുപത്തി അഞ്ച് വാരങ്ങൾ പൂർത്തിയാക്കിയ 
ചരിത്ര പാത
ഖാഫില ജിദ്ദ പ്രസിദ്ധീകരിച്ച "വഴി വെളിച്ചം" എന്ന പുസ്തകം, തുടങ്ങി ഒരു പാട് ഓർമ്മകൾ .... 

ലോകം ഒരു വിരൽ തുമ്പിൽ ഒതുങ്ങുന്ന 
സമകാലിക സാഹചര്യത്തിൽ  വിശിഷ്യാ ഓണ്‍ലൈൻ രംഗത്ത്‌; 
ആരും ഒരിക്കലും അകലെ ആകുന്നില്ല.
എങ്കിലും
"ഖാഫില ജിദ്ദ" എന്ന ഒണ്‍ലൈൻ സൗഹൃദ സംഘത്തിന് 
ടി എഛ് ദാരിമിയുടെ ഹാർഡ് സാന്നിധ്യം നഷ്ടമാകുന്നു  എന്ന സത്യം
വിഷമിപ്പിക്കുന്നുണ്ട്.
യാത്രയയപ്പ് നൽകുന്നില്ല.
കാരണം ടി.എച്ച് ഉസ്താദ്‌ ഇന്ഷാ അല്ലാഹ് ഓണ്‍ലൈൻ രംഗത്ത് 
നമ്മുടെ കൂടെ തന്നെ ഉണ്ടാകും..

പ്രശസ്ത ചിന്തകന്‍, പ്രഭാഷകന്‍, ഗ്രന്ഥ കാരന്‍. ചരിത്ര പണ്ഡിതന്‍ ....
വിശേഷണങ്ങൾക്ക്  ഒട്ടും ആലങ്കാരികത ആവശ്യമില്ലാത്ത
വലിയ വ്യക്തിത്വം .....

ഇസ്ലാമിക വ്യക്തിത്വം, 
ഉമ്മു അമ്മാറ, 
യമാമ, 
ഹസ്‌ റത്ത് ബിലാല്‍, 
സൈദ്‌ ബിന് ഹാരിസ് ,  
ഹരിത പാഠങ്ങള്‍, 
സകാത്ത് ഒരു ലളിത വായന, 
കഥ പറയുന്ന വഴിയോരങ്ങള്‍,  
വിനയത്തിന്റെ വിജയ മുദ്രകള്‍, 
ആഇശ ബീവി പറഞ്ഞ കഥകൾ,   
ഖാഫില ജിദ്ദ പ്രസിദ്ധീകരിച്ച " വഴി വെളിച്ചം"
തുടങ്ങി നിരവധി പുസ്തകങ്ങളുടെ കര്ത്താവ്..  

"റസാഇൽ" എന്ന ഒരു പുസ്തകം ജിദ്ദാ ഇസ്ലാമിക് സെന്റർ പ്രസിദ്ധീകരിക്കാാനിരിക്കുന്നു.
"വാ ഇസ്ലാമാഹ്" എന്ന മറ്റൊരു പുസ്തകം നാട്ടിൽ 
ഉടനെ പുറത്തിറങ്ങും.

ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിൽ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ച
ലേഖന പരമ്പരകൾ, പംക്തികൾ...
മലയാളം ന്യൂസ്, ചന്ദ്രിക തുടങ്ങി സമകാലികങ്ങ ളില്‍ സ്ഥിരമായി എഴുതുന്ന പ്രതിവാര കോളങ്ങൾ ....

"സമസ്ത വഴിയും വികാരവും"
"ഖുർ ആനിലെ ജനതകൾ"
ഖുർ ആൻ, ഹദീസ് ക്ളാസുകൾ  
തുടങ്ങി അനേകം തുടർ പ്രഭാഷണ സീ.ഡി കളും  ടി എച്ച് ദാരിമിയുടെതായി പുറത്തു വന്നിട്ടുണ്ട്.

ജിദ്ദയിലെ മത സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന ടി എച്ച് ദാരിമിക്ക് ഈ മഹാ നഗരം സ്നേഹ സമ്പന്നമായ യാത്രയയപ്പിനൊരുങ്ങുമ്പോൾ  ....

"ഓണ്‍ലൈൻ ഖാഫില"  നേരുന്നു... സ്നേഹ പൂർവ്വം..
"ഇ - ആശംസകൾ " 

Monday, April 14, 2014

ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ പുതിയ കമ്മിറ്റി

ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ പുതിയ കമ്മിറ്റി  തെരഞ്ഞെടുത്തു

സമസ്ത കേരള ഇസ്‍ലാമിക് സെന്‍റര്‍ ജിദ്ദ കമ്മിറ്റി.
2014-2015 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. 

ചെയര്‍മാന്‍: 
ഇബ്റാഹീം ഫൈസി തിരൂര്‍ക്കാട്.

പ്രസിഡന്‍റ്: 
സയ്യിദ് ഉബൈദുല്ല തങ്ങള്‍.

വൈ.പ്രസിഡന്‍റ് : 
മുസ്തഫ ബാഖവി ഊരകം. 
2 അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്.
3 അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍. 
4 അബ്ദുല്‍ അസീസ് പറപ്പൂര്‍.

ജന.സെക്രട്ടറി: 
എം.സി. സുബൈര്‍ ഹുദവി.

ജോ.സെക്രട്ടറി: 
ഹാഫിള് ജഅ്ഫര്‍ വാഫി, 
2. മജീദ് പുകയൂര്‍, 
3.അബ്ദുല്‍ ബാരി ഹുദവി, 
4.ദില്‍ഷാദ് കാടാമ്പുഴ.

ട്രഷറര്‍: 
അബ്ദുല്ല കൊപ്പം 

Tuesday, April 8, 2014

ഡെൽഹി ഹയർ എഡുക്കേഷൻ ഡയറക്ടറി പുറത്തിറങ്ങി


ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു വേറിട്ട റഫറൻസ് SKSSF DELHI CHAPTER രാജ്യത്തിന്‌ സമർപിച്ചു.

പൊതുതെരഞ്ഞെടുപ്പ്; 10ന് മദ്റസകള്‍ക്ക് അവധി


കോഴിക്കോട് : സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രജിസ്ട്രേഷനുള്ള മദ്റസകള്‍ക്ക് പൊതു തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രില്‍ 10 വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി ടി.എം. ബാപ്പു മുസ്‍ലിയാര്‍ അറിയിച്ചു.

Sunday, February 16, 2014

പൈതൃകത്തിന്റെ കൈവഴികള്‍ ഓര്‍മപ്പെടുത്തി നന്മയുടെ നല്ലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയ എസ്.വൈ.എസ് അറുപതാംവാര്‍ഷിക സമ്മേളനത്തിന് പ്രൗഢോജ്ജ്വല പരിസമാപ്തി

 
കാസര്‍കോട്: പാല്‍ കടലായി ഒഴുകിയ സുന്നി പ്രവര്‍ത്തകരെ സാക്ഷിയാക്കി എസ്.വൈ.എസ് അറുപതാംവാര്‍ഷിക സമ്മേളനത്തിന് പ്രൗഢോജ്ജ്വല പരിസമാപ്തി. സമാപന സമ്മേളനം ലക്ഷ്യമാക്കി ഇന്നലെ പുലര്‍ച്ചെ മുതല്‍ വാദിതൈ്വബ

Saturday, February 15, 2014

ദാറുല്‍ ഹുദാ ബിരുദദാന സമ്മേളനം പന്തലിന് കാല്‍നാട്ടി



തിരൂരങ്ങാടി: 21 മുതല്‍ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ ബിരുദദാന മഹാസമ്മേളത്തിനായി ഒരുക്കുന്ന പന്തലുകള്‍ക്ക് കാല്‍നാട്ടി. 
വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് ദ്വി കാല്‍ നാട്ടല്‍ കര്മം നിര്‍വഹിച്ചു

സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, മാജേര്‍ കെ.പി ശംസുദ്ധീന്‍ ഹാജി വെളിമുക്ക്, വി.ടി റഫീഖ് ഹുദവി കടുങ്ങല്ലൂര്‍, അസ് ഹുദവി അരിപ്ര, ജഅ്ഫര്‍ ഹുദവി വാലഞ്ചേരി, ഗഫൂര്‍ ഹുദവി കൊളന്പ് , ഹാഫിള് മുഹമ്മദലി ഹുദവി താൂര്‍, സാലിം ഹുദവി ഇരിങ്ങാട്ടിരി തുടങ്ങിയവര്‍ സംബന്ധിച്ചു

മൂന്ന് ദിവസങ്ങളിലായി ടക്കുന്ന ബിരുദദാന സമ്മേളനത്തില്‍ വൈവിധ്യമായ സെഷുകളാണ് അരങ്ങേറുന്നത്. ഉദ്ഘാടന സമ്മേളനം, ആദര്‍ശ സമ്മേളനം, നാഷണല്‍ മഹല്ല് മീറ്റ്, നാഷണല്‍ സ്റുഡന്റ്സ് മീറ്റ്, ന്യൂനപക്ഷവകാശ സമ്മേളം, ഗ്രാന്റ് അസംബ്ളി, സ്റുഡന്റ്സ് ഗാതറിംഗ്, അലൂംനി മീറ്റ്, ബിരുദദാ സമ്മേളനം, സമാപ സമ്മേളനം എന്നിവ നടക്കും.

വ്യാജ ആത്മീയ വാദികളെ തിരിച്ചറിയുക: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍


വാദീ ത്വയ്ബ(ഇന്ദിരാനഗര്‍): വ്യാജ ആത്മീയ വാദികളെ തിരിച്ചറിയുകയും ആത്മീയ ചൂഷണത്തെ സൂക്ഷിക്കുകയും വേണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.സുന്നി യുവജന സംഘം 60-ാം വാര്‍ഷിക സമ്മേളനത്തിലെ തസ്‌ക്കിയ സെഷനില്‍ ഔലിയാഅ് എന്ന വിഷയത്തില്‍ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയ ഗുരുക്കള്‍ നേരായ മാര്‍ഗത്തിന്റെ മാര്‍ഗ ദര്‍ശകരാണെന്നും അത് അവരുടെ ജീവിതത്തിലൂടെ സമുദായത്തിന് കാണിച്ചു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ എ റഹ്മാന്‍ ഫൈസി, ഉമര്‍ മുസ്ല്യാര്‍ കൊയ്യോട്, എം ടി അബ്ദുല്ല മുസ്ല്യാര്‍, മരക്കാര്‍ ഫൈസി നിറമരുതൂര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
 

പൈതൃകത്തിന്റെ മഹിമ വിളിച്ചോതി എസ്.വൈ.എസ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി.

കാസര്‍ഗോഡ്:എസ്.വൈ.എസ്. അറുപതാം വാര്‍ഷിക സംസ്ഥാന മഹാ സമ്മേളനത്തിന് ചെര്‍ക്കള വാദീ തൈ്വബയില്‍ തുടക്കമായി. രാവിലെ നടന്ന ഭക്തി സാന്ദ്രമായ തളങ്കര മഖാം സിയാറത്തോടെയാണ് സമ്മേളനത്തിന് ഔപചാരികമായ തുടക്കമായത്. സിയാറത്തിന് അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബൈ നേതൃത്വം നല്‍കി.
ഉച്ചക്കു ശേഷം നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡന്റ് ത്വാഖാ അഹ്മദ് അല്‍ അസ്ഹരി പതാക ഉയര്‍ത്തി.
വൈകുന്നേരം നടന്ന പ്രാരംഭ സെഷന്‍ പ്രതിനിധി ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. സുന്നി മഹല്ല് ഫെഡറേഷന്‍ സ്റ്റേറ്റ് ട്രഷറര്‍ ചെര്‍ക്കളം അബ്ദുളള അധ്യക്ഷനായിരുന്നു.
മമ്മുണ്ണി ഹാജി എം.എല്‍.എ സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. ഇസ്മാഈല്‍ ഹാജി കല്ലടുക്ക ഏറ്റു വാങ്ങി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

യു.എം. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ പ്രാര്‍ത്ഥന നിര്‍വഹിച്ചു. എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, മെട്രോ മുഹമ്മദ് ഹാജി, ഹംദുളള സഈദ് എം.പി, എം. എല്‍. എമാരായ കെ മമ്മുണ്ണി ഹാജി, എന്‍. എ. നെല്ലിക്കുന്ന്, എം. ഉബൈദുളള,അഡ്വ. എം. ഉമ്മര്‍, ബി.എ. മൊയ്തീന്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, എം.സി മായിന്‍ ഹാജി, സി.ടി അഹ്മദലി, എം.സി ഖമറുദ്ദീന്‍ പ്രസംഗിച്ചു. ഉമര്‍ ഫൈസി മുക്കം സ്വാഗതവും മഹ്മൂദ് സഅദി നന്ദിയും പ്രകാശിപ്പിച്ചു.
ശേഷം നടന്ന ആത്മീയ വിചാരങ്ങളുടെ തസ്‌കിയ്യ സെഷന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ആത്മീയതയിലൂന്നിയ ജീവിതമാവണം വിശ്വാസികളുടേതെന്ന് അദ്ദേഹം പറഞ്ഞു.
ഉമര്‍ മുസ്‌ലിയാര്‍ കയ്യോട് അധ്യക്ഷത വഹിച്ചു. എം.ടി അബ്ദുളള മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, മരക്കാര്‍ ഫൈസി നിറമരുതൂര്‍ വിഷയാവതരണം നടത്തി. കെ. എ റഹ്മാന്‍ ഫൈസി ആമുഖ ഭാഷണം നടത്തി.
അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍, ടി.കെ. പരീക്കുട്ടി ഹാജി, കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍ പ്രസംഗിച്ചു.

രാത്രി നടന്ന മജ്‌ലിസുന്നൂര്‍ സെഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ആത്മീയതയുടെ അഭാവമാണ് സാമൂഹികാപചയങ്ങള്‍ക്ക് കാരണമെന്നും ഭൗതിക ജീവിതത്തെ ആത്മീയ മൂല്യങ്ങള്‍ കൊണ്ട് അലങ്കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലെലി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട് ആമുഖ ഭാഷണം നടത്തി.
സയ്യിദ് ഹാശിം കുഞ്ഞി തങ്ങള്‍ കണ്ണൂര്‍, സയ്യിദ് അസ്‌ലം മശ്ഹൂര്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ.എസ്. അലി തങ്ങള്‍ കുമ്പോള്‍ നേതൃത്വം നല്‍കി. എ.എം. ഫരീദ് കളമശ്ശേരി നന്ദി പ്രകാശിപ്പിച്ചു.

Friday, February 14, 2014

ഡോ. ബഹാഉദ്ദീന്‍ നദ്‌വിക്ക് 
ജിദ്ദ എസ്.വൈ.എസ്. എക്‌സലന്‍സ് അവാര്‍ഡ്

ജിദ്ദ- പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് ജിദ്ദ എസ്.വൈ.എസ് കമ്മിറ്റിയുടെ എക്‌സലന്‍സ് അവാര്‍ഡ്. കേരളത്തിന് പുറത്ത് വിശിഷ്യാ ഗള്‍ഫ് നാടുകളില്‍ മത, വൈജ്ഞാനിക സന്ദേശം പ്രചരിപ്പിക്കാന്‍ വഹിച്ച നേതൃപരമായ പങ്കും ധിഷണാപരമായ സമുദായ സേവനവും പരിഗണിച്ചാണ് ആഗോള ഇസ്‌ലാമിക പണ്ഡിത സഭാംഗവും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയും കൂടിയായ നദ്‌വിയെ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.
ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഈ മാസം 14, 15, 16 തിയ്യതികളില്‍ കാസര്‍ഗോഡ് വാദീ ത്വയ്ബയില്‍ നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനവേദിയില്‍ വെച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മാനിക്കും.
സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തന രംഗത്തും മത വൈജ്ഞാനിക മേഖലയിലും ലോക രാഷ്ട്രങ്ങളിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും ഇസ്‌ലാമിക ആശയ പ്രചാരണ രംഗത്തും കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി ബഹാഉദ്ദീന്‍ നദ്‌വി നല്‍കിയ സേവനങ്ങള്‍ അതുല്യമാണെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
വിശ്വ പ്രശസ്തിയിലേക്കുയര്‍ന്ന ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലറും ഖത്തര്‍ കേന്ദ്രമായുള്ള ആഗോള മതപണ്ഡിത സഭാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി, ലക്‌നൗവിലെ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമ, പട്ടിക്കാട് ജാമിഅ നൂരിയ്യ എന്നിവിടങ്ങളില്‍ നിന്നും ഉയര്‍ന്ന മത വിദ്യാഭ്യാസവും അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്നും അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും കരസ്ഥമാക്കിയ പണ്ഡിത പ്രതിഭയാണ്. 
നിലവില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി, തെളിച്ചം, സന്തുഷ്ട കുടുംബം മാസികകളുടെ ചീഫ് എഡിറ്റര്‍, നാഷണല്‍ മൈനോരിറ്റി കമ്മിറ്റി ഫോര്‍ മൈനോരിറ്റി എജുക്കേഷന്‍ ന്യൂഡല്‍ഹി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ മുസ്‌ലിം സോഷ്യല്‍ സയന്റിസ്റ്റ്‌സ് ന്യൂഡല്‍ഹി, ഇസ്‌ലാമിക് പ്രൊപഗേഷന്‍ കൗണ്‍സില്‍ കേരള മെമ്പര്‍
എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന അദ്ദേഹം പബ്ലിക് എക്‌സാമിനേഷന്‍ ബോര്‍ഡ്, കേരളാ ഗവണ്‍മെന്റ് കരിക്കുലം കമ്മിറ്റി, കേരളാ ഗവണ്‍മെന്റ് മദ്രസാ എജുക്കേഷന്‍ ബോര്‍ഡ് എന്നിവയില്‍ലും അംഗമായിരുന്നിട്ടുണ്ട്. അവിഭക്ത സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായിരുന്ന എസ്.എസ്.എഫിന്റെ സ്ഥാപക ജന.സെക്രട്ടറിയാണ്. ദാറുല്‍ ഹദായെ കുറഞ്ഞ കാലം കൊണ്ട് ആഗോള പ്രസിദ്ധിയിലേക്ക് ഉയര്‍ത്തിയതും അന്താരാഷ്ട്ര മുസ്‌ലിം സര്‍വ്വകലാശാലകളുടെ കോണ്‍ഫെഡറേഷനില്‍ അംഗമാക്കിയതും നദ്‌വിയുടെ ധിഷണാപരമായ ചുവടുവെപ്പുകളാണ്.
അറബിയിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കൂറ്റനാട് കെ.വി മുഹമ്മദ് മുസ്‌ലിയാരുമായി ചേര്‍ന്നുള്ള ഖുര്‍ആന്‍ വ്യാഖ്യാനം- മലയാളം, ഇമാം ബുഖാരിയുടെ അദബുല്‍ മുഫ്രദിന്റെ മലയാള വിവര്‍ത്തനം, ഇമാം ഗസ്സാലിയുടെ അയ്യുഹല്‍ വലദ് വ്യാഖ്യാനം, ഇസ്‌ലാമും ക്രിസ്ത്യാനിസവും, കര്‍മ്മ ശാസ്ത്രം കുട്ടികള്‍ക്ക്, ശൈഖ് അബ്ദുല്‍ ഖാദിര്‍ ഈസയുടെ തസവ്വുഫ് സമഗ്ര പഠനം വിവര്‍ത്തനം, ഇമാം സുയൂഥി തുടങ്ങിയവയാണ് പ്രധാന ഗ്രന്ഥങ്ങള്‍.
യു.എസ്.എ, യു.കെ, ഓസ്ട്രിയ, ബെല്‍ജിയം, ഫ്രാന്‍സ്, ഇറ്റലി, മൗറിത്താനിയ, സെനഗല്‍, വത്തിക്കാന്‍, ഫലസ്തീന്‍ തുടങ്ങി മുപ്പതോളം രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അമേരിക്കയിലെ ഇന്റര്‍ നാഷണല്‍ വിസിറ്റര്‍ പ്രോഗ്രാം, ദുബായ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രഭാഷണം, കൈറോയിലെ സുപ്രീം കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക് അഫേയ്‌സ്, അഞ്ചാമത് ജനറല്‍ കോണ്‍ഫറന്‍സ് ഓഫ് ദ ഇന്റര്‍ നാഷണല്‍ ഇസ്‌ലാമിക് ലീഡര്‍ഷിപ്പ് ട്രിപ്പോളി എന്നിവയില്‍ പ്രത്യേക ക്ഷണിതാവായിരുന്നു.
മത വിദ്യാഭ്യസ സാമൂഹിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈത്ത് അല്‍ മഹബ്ബ എക്‌സലന്‍സി അവാര്‍ഡ് 2008, അല്‍ മഖ്ദൂം അവാര്‍ഡ് 1981, വിദ്യാഭ്യാസ മത സാംസ്‌കാരിക രംഗത്ത് സമഗ്ര സംഭാവനക്കുള്ള ജയ്ഹൂണ്‍ അവാര്‍ഡ് 2009, യു.എ.ഇ സുന്നി യൂത്ത് സെന്ററിന്റെ അല്‍ ഹുദാ എക്‌സലന്‍സ് അവാര്‍ഡ് 2012 എന്നിവ ലഭിച്ചു. 

Wednesday, February 5, 2014

പൈതൃക സന്ദേശ യാത്രയിൽ സാന്നിദ്ധ്യമായി ജിദ്ദാ എസ്.വൈ.എസ്.


മലപ്പുറം ; ഫെബ്രുവരി 14,15,16 തിയ്യതികളിൽ കാസർക്കോട് വാദി ത്വൈബയിൽ വെച്ച് നടത്തപ്പെടുന്ന സുന്നി യുവജന സംഘത്തിന്റെ അറുപതാം വാര്ഷിക സമ്മേളനത്തിന്റെ സന്ദേശം വഹിച്ചുകൊണ്ട് ജനറൽ സെക്രട്ടറി പ്രൊഫകെ ആലിക്കുട്ടി മുസ്ലിയാർ നടത്തുന്ന പൈതൃക സന്ദേശ യാത്രയിൽ  ജിദ്ദാ എസ്.വൈ.എസിന്റെ നിറസാന്നിദ്ധ്യം ശ്രദ്ധേയമായി സന്ദേശ യാത്രയുടെയും സമ്മേളനത്തിന്റെയും പ്രചരണമായി മലപ്പുറം ജില്ലയുടെ പ്രധാന ഭാഗങ്ങളിൽ ജിദ്ദാ കമ്മറ്റി വാഹന പ്രചരണം നടത്തി മലപ്പുറം ജില്ലയിലേക്ക് കടന്ന സന്ദേശ യാത്ര ക്യാപ്റ്റനു എടപ്പാളിൽ വെച്ച് ജിദ്ദാ എസ്.വൈ.എസ്അധ്യക്ഷൻ ടി.എച്ച് ദാരിമി ഷാളണി യിചു  സ്വീകരിച്ചു.

സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി താമരശ്ശേരിടി.എച്ച് ദാരിമി , ജിദ്ദാ കമ്മിറ്റി നേതാക്കളായ ടി.എച്ച്അബൂബക്കർമുസ്തഫ അൻവരി  വേങ്ങൂർ , മുനീര് ഫൈസി മാമ്പുഴഅൻവർ അൻവരി , ഹുസൈൻ തങ്ങള്ടി.കെ.സലാം ദാരിമിസലാം മുസ്ലിയാർ തുടങ്ങിയവർ പ്രചാരണ പരിപാടിക്ക് നേതൃത്വം നല്കിജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളായ എടപ്പാൾകോട്ടക്കൽതിരൂര്കൊണ്ടോട്ടിചെമ്മാട്മലപ്പുറംപെരിന്തൽ മണ്ണ മഞ്ചേരിനിലമ്പൂർഎടക്കരഎന്നീ കേന്ദ്രങ്ങളിലെല്ലാം ശ്രദ്ദേയമായ പ്രച്ചരണമായിരുന്നു  ജിദ്ദാ എസ്.വൈ.എസ്.കാഴ്ചവെച്ചത്








Tuesday, February 4, 2014

സമൂഹം പൈതൃക സന്ദേശത്തിന്റെ വാഹകരാവണം: പ്രഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍


 
മുള്ളൂര്‍ക്കര: ധാര്‍മ്മിക വിപ്ലവം സൃഷ്ടിക്കാന്‍ സമൂഹം പൈതൃക സന്ദേശത്തിന്റെ വാഹകരാവണമെന്ന് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി പ്രൊഫ: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
പൈതൃകത്തിന്റെ 15-ാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 14,15,15 തീയതികളില്‍ കാസര്‍കോഡ് വാദീ തൈ്വബയില്‍ നടക്കുന്ന എസ്.വൈ.എസ്. 60-വാര്‍ഷിക

Friday, January 31, 2014

പാന പാത്രത്തിനു പിന്നില്‍ സയണിസ്റ്റ് ഗൂഢാലോചന: സമസ്ത നേതാക്കള്‍


 
കോഴിക്കോട്: പ്രവാചകന്റെ പേരില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൊണ്ടുവന്ന പാനപാത്രത്തിന് പിന്നില്‍ സയണിസ്റ്റ് ലോബിയുടെ വന്‍ ഗൂഢാലോചനയുണ്ടെന്ന് സമസ്ത നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
പ്രവാചകന്റേതെന്ന പേരില്‍ വ്യാജകേശം കൊണ്ടുവന്ന് വിശ്വാസികളില്‍ നിന്നു പണം തട്ടിയെടുത്തതിന് പിന്നാലെ പുതുതായി

Monday, January 6, 2014

കേരളത്തിന്റെ മതസൗഹൃദം ലോകത്തിന് മാതൃക- ഹൈദരലി തങ്ങള്‍

  
പെരിന്തല്‍മണ്ണ: ഹിന്ദുക്കളും  മുസ്‌ലിംകളും  ക്രിസ്ത്യാനികളുമെല്ലാം ഏറെ  സഹിഷ്ണുത യോടെയാണ്  കേരളത്തില്‍ കഴിഞ്ഞു വരുന്നതെന്നും  ഈ  സൗഹൃദം  ലോകജനതയ്ക്ക്  മാതൃകയാണെന്നും പാണക്കാട്  സയ്യിദ്  ഹൈദരലി  ശിഹാബ്തങ്ങള്‍   പറഞ്ഞു. പട്ടിക്കാട്  ജാമിഅ  നൂരിയ്യ  വാര്‍ഷിക സമ്മേളനത്തിന്റെ  സമാപനം ഉദ്ഘാടനം  ചെയ്യുകയായിരുന്നു  അദ്ദേഹം.

ജാമിഅ നൂരിയ്യ സമ്മേളനത്തിനു പരിസമാപ്തി

jamia samapanam
ജാമിഅ നൂരിയ്യ അറബിയ്യയുടെ വാര്‍ഷിക- ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ദക്ഷിണേന്ത്യയിലെ വൈജ്ഞാനിക വിപ്ലവത്തിന് വിജയമന്ത്രമോതിയ ജാമിഅ: നൂരിയ്യയുടെ സ്ഥാനം ജനഹൃദയങ്ങളിലാണെന്ന് ഉദ്ഘോഷിക്കുന്നതായിരുന്നു ഞായറാഴ്ച വൈകിട്ടു നടന്ന സമാപന സമ്മേളനത്തിനെത്തിയ വന്‍ജനാവലി. കേരളക്കരയിലെ ഇസ്‌ലാമിക പ്രബോധനവീഥിയില്‍ അരനൂറ്റാണ്ടിലേറെയായി പാല്‍നിലാവായി നിറഞ്ഞ ജാമിഅയുടെ ഗോള്‍ഡന്‍ ജൂബിലി പദ്ധതികള്‍ കൂടുതല്‍ ശോഭയുള്ളതാകുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.

Saturday, January 4, 2014

153 ഫൈസിമാര്‍ കര്‍മപഥത്തിലേക്ക്


പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരയ്യഃ അറബിയ്യയില്‍ നിന്ന് മൗലവി ഫൈസി ഫാസില്‍ ബിരുദം പൂര്‍ത്തിയാക്കിയ 153 പേര്‍ ഇന്ന് കര്‍മ്മ പഥത്തിലേക്കിറങ്ങും. വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സനദ്ദാന സമ്മേളനത്തില്‍ ജാമിഅഃ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. 5922 ഫൈസിമാരാണ് രാജ്യത്തിനകത്തും പുറത്തുമായി വിവിധ മേഘലകളിലായി  ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്.
ഇസ്ഹാഖ് എന്‍.കെ പുല്ലൂപ്പി ഒന്നാം റാങ്കും മുഹമ്മദ് നൗഫല്‍ ടി, കട്ട്‌ലശ്ശേരി രണ്ടാം റാങ്കും അബ്ദുല്‍ ഖാദര്‍ എം, തനിയംപുറം മൂന്നാം റാും കരസ്ഥമാക്കി. 

Wednesday, January 1, 2014

സമൂഹത്തിന് ആശ്വാസകരമായ പദ്ധതികളുമായി രംഗത്തിറങ്ങിയ സമസ്തയുടെ പ്രവര്‍ത്തനം മാതൃകാപരം : റശീദലി തങ്ങള്‍

 
തിരുന്നാവായ: രോഗികളെ സാന്ത്വനിപ്പിക്കുന്നതും നിരാലംബര്‍ക്ക് ആലംബമേകിയും തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാവരും ജീവിതചര്യയാക്കണമെന്ന് പാണക്കാട് സയ്യിദ് റശീദലി തങ്ങള്‍ പറഞ്ഞു.
 ഇത്തരത്തില്‍ സമൂഹത്തിന് ആശ്വാസകരമായ പദ്ധതികളുമായി രംഗത്തിറങ്ങിയ സമസ്തയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും തങ്ങള്‍ പറഞ്ഞു. എടക്കുളം മഹല്ല് സമ്മേളനവും ഓഫീസ് ഉദ്ഘാടനവും കുന്നുംപുറത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍.
 
മഹല്ല് പ്രസിഡന്റ് സി.പി പരീക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സാമൂഹ്യക്ഷേമ പദ്ധതി ലോഞ്ചിഗും കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനവും നിര്‍വഹിച്ചു. അലവി ദാരിമി കിടങ്ങയം, അബൂബക്കര്‍ ഫൈസി മലയമ്മ, കെ.എം കുട്ടി, ഇസ്മായില്‍ ഹുദവി, നാസര്‍ ഫൈസി, അബൂബക്കര്‍ ഫൈസി പ്രസംഗിച്ചു.