" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Thursday, November 28, 2013

സാമൂഹികവും സാംസ്‌കാരികവുമായ മൂല്ല്യത്തകര്‍ച്ചകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന് മദ്‌റസകളെ ഉപയോഗപ്പെടുത്തണം :ഓണമ്പിള്ളി

തൃശൂര്‍ : സാമൂഹികവും സാംസ്‌കാരികവുമായ മൂല്ല്യത്തകര്‍ച്ചകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന് മദ്‌റസകളെ  ഉപയോഗപ്പെടുത്തണമെന്ന്  സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി . 
 
സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ജില്ലാ സംഗമം ഉദ്ഘാടനം നിര്‍വ്വഹിച്ച്

Tuesday, November 26, 2013

വാര്‍ത്ത അടിസ്ഥാന രഹിതം; ഇസ്‍ലാമിന് നിരോധനമില്ല: അംഗോള

    
Angola-Banned-Islamരാജ്യത്ത് ഇസ്‍ലാം നിരോധിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്ന് അംഗോള. അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി സിയിലുള്ള അംഗോള എംബസിയാണ് രാജ്യത്ത് ഇസ്‍ലാം നിരോധിച്ചതായുള്ള റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞത്. ഇസ്‍ലാമടക്കമുള്ള മുഴുവ‍ന്‍ മതങ്ങള്‍ക്കും രാജ്യത്ത് പ്രവര്‍ത്തന-പ്രചാരണ സ്വാതന്ത്ര്യമുണ്ടെന്നും മറിച്ചുള്ള പ്രചരങ്ങള്‍ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമങ്ങളുടെ ഭാഗമാണെന്നും എംബസി പുറത്തിറക്കിയ പ്രസ്‍താവയി‍ല്‍ പറയുന്നു.

താത്കാലിക നേട്ടങ്ങള്‍ക്കായി അക്രമം നടത്തുന്നവര്‍ സമൂഹത്തിന്റെ സ്വസ്ഥതയും സൈ്വരജീവിതവുമാണ് തകര്‍ക്കുന്നത്:ഹൈദരലി തങ്ങള്‍

  
പാണക്കാട് : സമാധാനവും ക്ഷമയും സഹനവും പഠിപ്പിക്കുന്ന ആദര്‍ശത്തിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് ഭൂഷണമല്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അഭിപ്രായ വ്യത്യാസങ്ങള്‍ അക്രമത്തിലേക്കും നശീകരണത്തിലേക്കും നീങ്ങുന്ന പ്രവണത ഇല്ലാതാക്കണം. ആദര്‍ശപരമോ അല്ലാത്തതോ ആയ തര്‍ക്കങ്ങള്‍ പരസ്​പര നാശത്തിനും പ്രതികാര നടപടികള്‍ക്കും ഇടയാക്കുന്നത് ഖേദകരമാണ്. നന്മയുടെ മാര്‍ഗമാണ് ഇസ്‌ലാമിന്‍േറത്. താത്കാലിക നേട്ടങ്ങള്‍ക്കായി അക്രമം നടത്തുന്നവര്‍ സമൂഹത്തിന്റെ സ്വസ്ഥതയും സൈ്വരജീവിതവുമാണ് തകര്‍ക്കുന്നത്.
പ്രകോപനപരമായ

മണ്ണാര്‍ക്കാട് സംഭവം:സ്വന്തം പ്രസ്ഥാനത്തിനകത്തെ ഗ്രൂപ്പ്‌ പ്രശ്‌നവും കേശവിവാദവും മറച്ചുവെക്കാന്‍ വേണ്ടണ്‍ിയുള്ള കന്തപുരത്തി ന്റെ ശ്രമം :സമസ്‌ത ലീഗല്‍ സെല്‍


സമസ്‌തയുടെ സ്ഥാപനങ്ങള്‍ കയ്യേറുന്ന സമീപനം കാന്തപുരം വിഭാഗം അവസാനിപ്പിക്കണം 
കോഴിക്കോട്‌: മണ്ണാര്‍ക്കാട്‌ നടന്ന ഇരട്ട കൊലപാതകം അപലപനീയമാണെ ന്നും എന്നാല്‍ ഇതിന്റെ മറവില്‍ സമസ്‌തയെ അധിക്ഷേപികുന്ന കാന്തപുരത്തിന്റെ നിലപാട്‌ പ്രതിഷേധാര്‍ഹമാണെന്നും സമസ്‌ത ലീഗല്‍ സെല്‍ സംസ്ഥാനകമ്മിറ്റി അഭിപ്രായപെട്ടു. 
1989 മുതല്‍ കാന്തപുരത്തിന്റെ നേത്രത്വത്തില്‍ കേരളത്തിലെ വിവിധ മഹല്ലുകളില്‍ ആസൂത്രിതമായി കുഴപ്പമുണ്ടാക്കി കൊണ്ടിരിക്കുകയാണ്‌.

Monday, November 25, 2013

മദ്രസകളുടെ സമഗ്രവികസനം: 13 കോടി വിതരണംചെയ്തു


മലപ്പുറം:മദ്രസകളുടെ സമഗ്ര വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 16.21 കോടി രൂപയില്‍നിന്ന് 13,81,32500 രൂപ വിതരണം ചെയ്തു. സ്‌കീം ഫോര്‍ പ്രൊവൈഡിങ് ക്വാളിറ്റി എജ്യുക്കേഷന്‍ ഇന്‍ മദ്രസ പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട 643 മദ്രസകളില്‍ 593 എണ്ണത്തിനുള്ള വിഹിതമാണ് വിതരണംചെയ്തത്. ഫണ്ട് ലഭ്യമാകുന്നതനുസരിച്ച് മുഴുവന്‍ മദ്രസകള്‍ക്കുമുള്ള വിഹിതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും

മണ്ണാര്‍ക്കാട് സംഭവം; കാന്തപുരം വിഭാഗത്തിന്റെ അപവാദ പ്രചരണം വിലപ്പോവില്ല: സമസ്ത


കോഴിക്കോട്: കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് ഉണ്ടായ ദാരുണമായ സംഭവത്തിന്റെ മറപിടിച്ച് സമസ്തയെയും അതിന്റെ കീഴിഘടകങ്ങളെയും ഇകഴ്ത്തിക്കാണിക്കുവാനുള്ള കാന്തപുരം വിഭാഗത്തിന്റെ ശ്രമം വിലപ്പോവില്ലെന്ന് സുന്നിയുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,മുസ്ഥഫ മുണ്ടുപാറ,എസ്.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സംഘടനകള്‍ രൂപീകരിച്ച് ഏഴോളം കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ ആരോപണം സമൂഹം അവജ്ഞയോടെ തള്ളിക്കളയണം 
  • സംഭവത്തില്‍ സമസ്തക്കോ അതിന്റെ കീഴ്ഘടകങ്ങള്‍ക്കോ ഒരു പങ്കുമില്ല
  • സമസ്ത ഇന്നുവരെ അക്രമത്തിന്റെ പാത സ്വീകരിച്ചിട്ടില്ല
  • പ്രസ്തുത സംഭവത്തിന്‌ കാരണം കുടുംബ വഴക്കും പകയുമാണ്
രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ഈ സംഭവത്തില്‍ സമസ്തക്കോ അതിന്റെ കീഴ്ഘടകങ്ങള്‍ക്കോ യാതൊരു പങ്കുമില്ല.1998 ല്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു കുടുംബവഴക്ക് ഇവിടെ ഉണ്ടായിരുന്നു.ഈ വഴക്കില്‍ പാലക്കാപറമ്പില്‍ മുഹമ്മദ് എന്നയാള്‍ കൊലചെയ്യപ്പെട്ടിരുന്നു.ഈ കൊലപാതകത്തിലെ പ്രതികളായിരുന്നു മരണപ്പെട്ട ഹംസയും നൂറുദ്ദീനും പരിക്കേറ്റ കുഞ്ഞിമുഹമ്മദും.ഇതിന്റെ ഭാഗമായി ഒരു ബോംബ് സ്‌ഫോടനവും നടന്നിരുന്നു.ഇപ്പോള്‍ ഇരട്ടക്കൊലപാതകത്തിന്റെ പ്രതിപ്പട്ടികയിലുള്ള പലരും 1998 ല്‍ കൊലചെയ്യപ്പെട്ട

അംഗോളയില്‍ ഇസ്ലാം മതം നിരോധിച്ചു

ലുവാണ്ട: ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനത്തിലൂടെ അംഗോളയില്‍ ഇസ്ലാം മതം നിരോധിച്ചു. ലോകത്താദ്യമായാണ് ഒരു രാജ്യം ഇസ്ലാം മതം നിരോധിക്കുന്നത്. ഇനിയൊരു പ്രഖ്യാപനം ഉണ്ടാകുന്നത് വരെ രാജ്യത്ത് ഇസ്ലാം മതം അനുവദനീയമല്ലെന്ന് അധികൃതര്‍ അറിയിച്ചതായി ദേശീയപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്ത് കാരണത്താലാണ് മുസ്ലിം മതത്തെ നിരോധിക്കുന്നത് എന്നത് ഇനിയും വ്യക്തമല്ല. മുസ്ലിം മതം അനുവദനീയമാക്കുന്നതിനുള്ള അപേക്ഷകളും തല്‍ക്കാലം പരിഗണിക്കുന്നില്ല. വിലക്ക് നിലവില്‍ വരുന്നതോടെ രാജ്യത്തെ പള്ളികള്‍ പൂട്ടിയിടേണ്ടിവരും. ഇസ്ലാം മതം നിരോധിക്കപ്പെട്ടതോടെ നിരവധി ആളുകള്‍ ക്രിമിനല്‍ ലിസ്റ്റില്‍ പെടാനുള്ള സാധ്യതയുമുണ്ട്.
ഇസ്ലാമിക സ്വാധീനം രാജ്യത്ത് അവസാനിപ്പിക്കുന്നതിന് വേണ്ടി തീരുമാനം എടുത്തതായി പ്രസിഡണ്ട് ജോസ് എഡ്വാര്‍ഡോ അറിയിച്ചു. എന്നാല്‍ എന്തിനാണ് ഇത്രയും കടുത്ത തീരുമാനം എന്ന കാര്യത്തില്‍ പ്രസിഡണ്ട് വ്യക്തത നല്‍കിയിട്ടില്ല. ഇസ്ലാം മതം നിരോധിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസങ്ങളില്‍

Friday, November 22, 2013

അലീഗഢ് മലപ്പുറം സെന്റര്‍ നിര്‍മാണ പ്രവൃത്തി ഉടന്‍


 
പെരിന്തല്‍മണ്ണ: അലീഗഢ് മുസ്‌ലിം സര്‍വ്വകലാശാല മലപ്പുറം സെന്ററിന്റെ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സര്‍വ്വകലാശാല പ്രൊ.വൈസ് ചാന്‍സിലര്‍ ബ്രിഗേഡിയര്‍ സയ്യിദ് അഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സെന്ററിന്റെ ഭാവിയുമായി

SYS, 60-ാം വാര്‍ഷികസമ്മേളനത്തിന് അന്തിമരൂപം നല്‍കി; പൈതൃക സന്ദേശ യാത്രയും അന്താരാഷ്ട്ര മീലാദ് കോണ്‍ഫ്രന്‍സും സംഘടിപ്പിക്കും


ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മുസ്‌ലിയാരുടെ മരണം; 
പുനരന്വേഷണം വേണം - എസ്.വൈ.എസ്.
സുന്നി യുവജന സംഘം സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം
സൈനുൽ  ഉലമ 
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
ഉദ്ഘാടനം ചെയ്യുന്നു 
കാസര്‍ഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടായിരുന്ന ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മുസ്‌ലിയാരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ. പുനരന്വേഷണം നടത്തണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ തുടക്കം മുതലേ

Thursday, November 21, 2013

ശൈഖുനാ പാറന്നൂർ ഉസ്താദ് അനുസ്മരണം. ഖത്മുൽ ഖുർആൻ

ശൈഖുനാ പാറന്നൂർ ഉസ്താദ് വഫാത്തായ വിവരം അറിഞ്ഞ ഉടനെ തന്നെ കേരള ഇസ്ലാമിക് ക്ലാസ് റൂമിൽ ആരംഭിച്ച ഖുർആൻ പാരായണ, ദിക്ർ ദുആ അനുസ്മരണ പരിപാടികളിൽ ലോകത്തിന്റെ പല ഭാഗത്തുമുള്ള  ക്ലാസ് റൂം പ്രേക്ഷകരും ഇന്റർ നെറ്റ് റേഡിയോ ശ്രോതാക്കളുമായ അനേകം പേർ പാരായണം ചെയ്തു പൂർത്തീകരിക്കുന്ന ഖത്മുകൾ ഇന്ന് 21 -11 -2013 വ്യാഴം രാത്രി (uae ഇശാ  നിസ്കാരാനന്തരം ക്ലാസ് റൂമിൽ സാദാത്തീങ്ങളും ഉലമാക്കളും പങ്കെടുക്കുന്ന പ്രത്യേക ഖത്മുൽ ഖുർആൻ മജ്ലിസിൽ ദുആ ചെയ്യുന്നു. ക്ലാസ് റൂം ഐ.ഡി.കളിൽ ഉള്ള ശ്രോതാക്കൾക്ക് ഇടയിൽ ഓരോരുത്തർക്കും പാരായണം ചെയ്യാൻ സാധിക്കുന്ന ജൂസുഉകൾ ക്രമീകരിച്ചു കൊടുക്കാനും റേഡിയോ ശ്രോതാക്കൾക്ക് kicrskssf.info@gmail.com  എന്ന e-mail ID യിലേക്ക് മെയിൽ  ചെയ്യാനും ഉള്ള സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. 
പുണ്യ ഹറമുകളിൽ വെച്ച് ജനാസ നിസ്കരിച്ചും ഉസ്താദിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്തും തഹ് ലീൽ  ചൊല്ലിയും ഇതിൽ പങ്കുകൊള്ളാൻ വേണ്ടി പല സ്ഥലങ്ങളിൽ നിന്നും  മക്കയിലും  മദീനയിലും എത്തിയ, ശൈഖുനായുടെ ശിഷ്യ ഗണങ്ങളും സ്നേഹ ജനങ്ങളും സുന്നത്ത് ജമാഅത്തിന്റെ പ്രവര്ത്തകരും കുടുംബങ്ങളും അടക്കം  അനേകായിരം പേർ  നാട്ടിലും പ്രവാസ ലോകത്തുമായി ഈ സംരംഭത്തിൽ പങ്കു ചേർന്നതായി കേരള ഇസ്ലാമിക് ക്ലാസ് റൂം അഡ്മിൻ ഡസ്ക് അറിയിച്ചു. 
 
For KICR-SKSSF
( MASNAWI )

Wednesday, November 20, 2013

ശൈകുനാ പി.പി ഉസ്താദി ന്റെ പേരിലുള്ള മയിത്ത് നമസ്കാരം 22 / 1 1 / 2013 വെള്ളിയാഴ്ച്ച

 
ജിദ്ദ : സമസ്ത ട്രഷററും പ്രമുഖ പണ്ഡിതനും സൂഫിവര്യനു  മായിരുന്ന  ശൈകുനാ  പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്ലിയാരുടെ പേരിലുള്ള മയ്യിത്ത് നമസ്കാരവും പ്രാർത്ഥനയും 22 / 1 1 / 2013 വെള്ളി ഇഷാ നമസ്കാരാനന്തരം ശറഫിയ്യ അൽ നൂർ ഹോസ്പിറ്റൽ ഓടിറ്റോറിയത്തിൽ  വെച്ച് നടത്തപ്പെടുന്നു 

  

Tuesday, November 19, 2013

പരിശുദ്ധ കഅ്ബക്ക് ഇനി പുതിയ താക്കോല്‍

 
 
മക്ക : പരിശുദ്ധ കഅ്ബക്ക് ഇനി പുതിയ താക്കോല്‍. പുതിയ  പൂട്ടും താക്കോലും കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ശൈഖ് അബ്ദുല്‍ ഖാദര്‍ അല്‍ശൈബിക്ക് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ കഅ്ബ കഴുകല്‍ ചടങ്ങിന് ശേഷം കൈമാറി. ഫൈസല്‍ രാജാവിന്റെ കാലത്ത് നിര്‍മിച്ച പഴയ പൂട്ട് ദ്രവിച്ച് തുടങ്ങിയതിനാലാണ് പുതിയത് സ്ഥാപിക്കാന്‍   അബ്ദുല്ല രാജാവ്

തിരുകേശ പള്ളി നിര്മിക്കാന് പദ്ധതിയില്ല: കാന്തപുരം


കോഴിക്കോട് :  തിരുകേശം സൂക്ഷിക്കാനായി പളളി നിര്മിക്കാന് പദ്ധതിയില്ലെന്നും അത്തരമൊരു പളളിക്കായി പിരിവ് നടത്തിയിട്ടില്ലെന്നും കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാര്. പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്കിയ അഭിമുഖത്തിലാണ് കാന്തപുരം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലാകമാനം രണ്ടായിരത്തിലധികം പളളികള് തങ്ങള്ക്കുണ്ടെന്നും പള്ളിയുണ്ടാക്കാന് പിരിവിന്റെയൊന്നും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള് ഒരു വിവാദവും ഉണ്ടാക്കിയിട്ടില്ല. പ്രവാചകന്റെ

Sunday, November 17, 2013

ലോകത്തെ സ്വാധീനിച്ച മുസ്ലിം പണ്ഡിതരില്‍ വീണ്ടും ഡോ. ബഹാഉദ്ദീന്‍ നദ് വി

    
 
Dr._Bahauddeen_Nadwiലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച മതപണ്ഡിതരുടെ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ഇടം കണ്ടെത്തി. ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്‍റര്‍ നവംബറില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ ഡോ. നദ് വി മതപണ്ഡിതരുടെ ഗണത്തില്‍ ഇടം നേടിയത്.
ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് ചെയര്‍മാന്‍ മൌലാനാ റാബിഅ് ഹസനി നദ് വി, മൌലാനാ

ശൈഖുനാ പാറന്നൂര് ഉസ്താദ് വഫാത്തായി..


പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന ട്രഷററുമായ ശൈഖുനാ  പാറന്നൂര്  ഉസ്താദ്  (75) വഫാത്തായി.. ഇന്നാ ലില്ലാഹി ...
ഞായറാഴ്ച ഉച്ചക്ക് 12.16ന് കോഴിക്കോട് വെള്ളിമാട്കുന്നിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ചുമയും പനിയുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
മടവൂര്‍ സി.എം മഖാം വൈസ് പ്രസിഡന്‍്റ്, സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്‍്റ് തുടങ്ങി നിരവധി നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. കര്‍മശാസ്ത്ര വിഷയങ്ങളില്‍ അവഗാഹമുള്ള ഇബ്രാഹിം മുസ്ല്യാര്‍ നിരവധി വേദികളില്‍ പ്രഭാഷകനായിരുന്നു. 
പൂർണ്ണ നാമം പാറന്നൂര്‍ പുല്‍പറമ്പില്‍ ഇബ്രാഹിം മുസ്ല്യാര്‍.
ഭാര്യ: ഉമ്മു കുല്‍സു. മക്കള്‍: മുഹമ്മദ് അസ്ലം ബാഖവി(ഖാദി,ചെലവൂര്‍ ജുമാ മസ്ജിദ്),അബ്ദുല്‍ ലത്തീഫ് ഫൈസി(ഖത്തീബ്, പാറന്നൂര്‍),അബ്ദുല്‍ ജലീല്‍ ബാഖവി(മുദരിസ് സി.എം മഖാം ജുമാ മസ്ജിദ്),ഡോ.പി.പി അബൂബക്കര്‍(അല്‍ ശിഫാ ക്ളിനിക്ക്,നരിക്കുനി),ഉബൈദ്(വിദ്യാര്‍ഥി,അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി, ഈജിപ്ത്), സഈദ്(മുദരിസ് ഉഴലക്കുന്ന് ജുമാ മസ്ജിദ്),മൈമൂന,താലിയത്ത്,തസ്ലിയത്ത്. മരുമക്കള്‍: നദീറ,ശരീഫ,സുഹറ, ജുവൈരിയ,നജ്മുന്നിസ,സിന്നീറ. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി ഒമ്പത് മണിക്ക്.
സമസ്തയുടെ ട്രഷറര് ആയിരുന്ന മഹാനുഭാവന് വേണ്ടി കേരള ഇസ്ലാമിക് ക്ലാസ് റൂമില് ഖത്മുല് ഖുര്ആന്, പ്രത്യേക ദുആ ദിക് ര്  മജ് ലിസുകള് , അനുസ്മരണങ്ങള്.. ആരംഭിച്ചു... സ്നേഹ സാന്ത്വന സ്പര്ശമായി  മുന്നില് നടന്ന തങ്ങളുടെ പ്രിയ നേതാവിന്റെ വിയോഗത്തില്  വിതുമ്പുന്ന സുന്നി കൈരളിക്കൊപ്പം,  ഉഖ്റവിയ്യായ ആലിമിന്റെ വിയോഗം തീര്ത്ത ദുഖത്തില് കേരള ഇസ്ലാമിക് ക്ലാസ് റൂം പ്രാര്ഥനാ നിര്ഭരമാകുന്നു...

Saturday, November 16, 2013

എസ്.കെ.എസ്.എസ്.എഫ് 25-ാം വാര്‍ഷികം സമൂഹ വിവാഹം നടത്തും


കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴി്ഘടകമായി  എസ് കെ  എസ് എസ് എഫ്  കര്‍മ്മ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കു സാഹചര്യത്തില്‍ 25 നിര്‍ധരരായ പെകുട്ടി കളെ ഉള്‍പ്പെടുത്തി സമൂഹ വിവാഹം സംഘടിപ്പിക്കാന്‍  എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്ര'റിയേറ്റ് യോഗം തീരുമാനിച്ചു. എസ് കെ എസ് എസ് എഫ്  സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട  നിര്‍മ്മിക്കുന്ന  ഇസ്‌ലാമിക് സെന്ററിനോടനുബന്ധിച്ചായിരിക്കും സമൂഹവിവാഹത്തിന് വേദിയൊരുക്കുക. 2014 ജനുവരി 9ന് നടക്കു ചടങ്ങിന് ഹൈദരലി ശിഹാബ് തങ്ങള്‍ കാര്‍മ്മികത്വം വഹിക്കും . കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ സെക്ര'റിയേറ്റ് യോഗത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ദുറഹീം ചുഴലി, സിദ്ദീഖ് ഫൈസി വെമണല്‍, നവാസ് പാനൂര്‍, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, റഫീഖ് അഹ്മദ് തിരൂര്‍, അയ്യൂബ് കൂളിമാട്, സലാം ദാരിമി കിണവക്കല്‍, റശീദ് ഫൈസി വെള്ളായിക്കോട്, ജി എം സലാഹുദ്ദീന്‍ ഫൈസി, ഹബീബ് ഫൈസി കോ'ട്ടോ പ്പാടം, കെ എന്‍ എസ് മൗലവി, ആരിഫ് ഫൈസി കൊടുക്, ഡോ. സുബൈര്‍ ഹുദവി, ഡോ. ജാബിര്‍ ഹുദവി, പരീത് കുഞ്ഞ് എറണാകുളം, റഷീദ് ബെളിഞ്ചം, പ്രെഫ. അബ്ദുറഹീം കൊടശ്ശേരി, പ്രെഫ. അബ്ദുല്‍ മജീദ്  കൊടക്കാട്, ബഷീര്‍ ഫൈസി ദേശമംഗലം, എസ് സുഹൈബ് നിസാമി, ആര്‍ വി സലീം, മുജീബ് ഫൈസി പൂലോട് സംബന്ധിച്ചു.
ഇതില്‍ പങ്കെടുക്കാന്‍ നിര്‍ധരരായ പെകുട്ടി കളുടെ രക്ഷിതാക്കളില്‍ നി് അപേക്ഷകള്‍ സ്വീകരിക്കുന്നു . 04952700177

ശരീഅത്തിനെ ഇകഴ്ത്തുന്ന ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കണം:ജംഇയ്യത്തുല്‍ മുദരിസീന്‍

കോഴിക്കോട്: ശരീഅത്തിനെ ഭംഗം വരുത്തുന്ന ചര്‍ച്ചകളില്‍ നിന്നും വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സ്റ്റേറ്റ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജംഇയ്യത്തുല്‍ മുദരിസീന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. മസ്ജിദ് കേന്ദ്രീകരിച്ചുള്ള പഠനം പള്ളി ദര്‍സുകളിലൂടെ പ്രാവര്‍ത്തികമാക്കാന്‍ മഹല്ല് കമ്മിറ്റികളും, സമസ്തയുടെ പോഷക സംഘടനകളും രംഗത്തിറങ്ങണമെന്നും യോഗം ആഹ്വാനം ചെയ്തു. പട്ടിക്കാട് ജാമിഅ സമ്മേളനത്തോടനുബന്ധിച്ച് മുദരിസുമാരുടെ സംസ്ഥാനതല സമ്മേളനം വിളിച്ചു കൂട്ടാനും തീരുമാനിച്ചു.
സെക്രട്ടറി എ.പി. അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍, ജോയിന്റ് സെക്രട്ടറി മൊയ്തീന്‍കുട്ടി വൈസി വാകക്കോട്, മാണിയൂര്‍ അഹമ്മദ് മുസ്‌ല്യാര്‍, ശംസുദ്ദീന്‍ മുസ്‌ല്യാര്‍ കാസര്‍ഗോഡ്, ഹംസ മുസ്‌ല്യാര്‍ വയനാട്, അബ്ദുല്‍ ബാരി മുസ്‌ല്യാര്‍, ആര്‍.വി.കുട്ടിഹസന്‍ ദാരിമി, കെ.സി.മുഹമ്മദ് ഫൈസി, എം.പി.തഖിയ്യുദ്ദീന്‍ ഹൈതമി കോഴിക്കോട്, അസ്ഹറലി ഫൈസി, മൊയ്തീന്‍ ഫൈസി പുത്തനഴി, കെ.സി.മുഹമ്മദ് ബാഖവി മലപ്പുറം, അബ്ദുറഹ്മാന്‍ ഹൈതമി - ബ്ലാത്തൂര്‍ കണ്ണൂര്‍, അബ്ദുല്‍ ലത്തീഫ് ഹൈതമി പാലക്കാട്, ഉസ്മാന്‍ ഫൈസി ദക്ഷിണ കന്നട, തുടങ്ങിയവര്‍ സംസാരിച്ചു.
 
 
 
 
 

ഖാസിയുടെ മരണം: സി.ബി.ഐ. കള്ളകഥക്കെതിരെ പ്രതിഷേധം ശക്തം

 
കാസര്‍കോഡ്‌: സമസ്തകേന്ദ്രമുശാവറ ഉപാധ്യക്ഷനും ചെമ്പരിക്ക മംഗലാപുരം ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ കൊല പാതകത്തെകവുമായി ബന്ധപ്പെട്ട്‌ അന്വേഷണം നടത്തിയ സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിനെതിരേ വിശ്വാസികളില്‍ പ്രതിഷേധം ശക്തമായി. ഖാസി ആത്മഹത്യ ചെയ്‌തതാണെന്ന തരത്തിലാണ്‌ സി.ബി.ഐ. തിരുവനന്തപുരം യൂനിറ്റ്‌ എസ്.പി. നന്ദകുമാരന്‍ നായരുടെ നേത്രത്തിൽ എറണാകുളം സി.ബി.ഐ. കോടതിയില്‍ റിപോര്‍ട്ട്‌ നല്‍കിയത്‌. ബഹു.ഖാസിയുടെ മരണം ആത്മഹത്യ ആക്കാൻ നേരത്തെയും ശ്രമം നടന്നിരുന്നു. 2010 ഫെബ്രുവരി 15നു പുലര്‍ച്ചെയാണ്‌ ചെമ്പരിക്ക കടുക്കകല്ലിനു സമീപം കടലില്‍ ഖാസിയെ മരിച്ച നിലയില്‍ കണെ്‌ടത്തിയത്‌. ഇതുസംബന്ധിച്ച്‌ ആദ്യം ലോക്കല്‍ പോലിസ്‌ നടത്തിയ അന്വേഷണത്തില്‍ തൃപ്‌തിയാവാതെ ആക്‌ഷന്‍ കമ്മിറ്റി രൂപീകരിച്ച്‌ പ്രക്ഷോഭത്തിനിറങ്ങിയതിനെ തുടര്‍ന്നാണ്‌ സി.ബി.ഐക്ക്‌ അന്വേഷണം വിട്ടത്‌.
2010 മാര്‍ച്ച്‌ 1ന്‌ കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടിരുന്നു. എന്നാല്‍, അതിനുമുമ്പ്‌ ക്രൈം ഡിറ്റാച്ച്‌മെന്റ്‌ അന്വേഷിക്കുന്നതായും പ്രചാരണമുണ്‌ടായിരുന്നു. പ്രാരംഭ അന്വേഷണത്തിലെ താളപ്പിഴകളാണ്‌ അന്വേഷണം അട്ടിമറിക്കാന്‍ കാരണമായത്‌. ഇതേത്തുടര്‍ന്ന്‌ കേസന്വേഷണം സി.ബി.ഐക്കു വിട്ടു. 2010 ആഗസ്‌തില്‍ സി.ബി.ഐ. തിരുവനന്തപുരം യൂനിറ്റ്‌ അഡീ. എസ്‌.പി. നന്ദകുമാരന്‍ നായരുടെ നേതൃത്വത്തില്‍ സി.ബി.ഐ. ചെന്നൈ യൂനിറ്റിലെ സി.ഐ. ലാസറിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം ആരംഭിച്ചത്‌. ഇതിനിടയില്‍ തന്നെ ലാസറിനെ സ്ഥലംമാറ്റി. ഖാസിയുടെ പോക്കറ്റില്‍ നിന്ന്‌ ഒരുതുണ്‌ട്‌ കടലാസ്‌ അന്നു കേസന്വേഷിച്ചിരുന്ന ഹൊസ്‌ദുര്‍ഗ്‌ ഡിവൈ.എസ്‌.പിയായിരുന്ന ഹബീബ്‌ റഹ്‌മാനു ലഭിച്ചിരുന്നു.
ഇത്‌ ആത്മഹത്യാകുറിപ്പാണെന്ന തരത്തില്‍ പ്രചാരണമുണ്‌ടായിരുന്നു. എന്നാല്‍, ബുര്‍ദ ബൈത്തിന്റെ ഈരടികളായിരുന്നു കുറിപ്പിലുണ്‌ടായിരുന്നതെന്നാണ്‌ പിന്നീടു വ്യക്തമായത്‌. കേസന്വേഷണത്തിന്റെ പകര്‍പ്പ്‌ ആവശ്യപ്പെട്ട്‌ ഖാസിയുടെ മരുമകന്‍ അഹ്‌മദ്‌ ശാഫി ദേളി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന്‌ ഖാസി സംയുക്ത സമര സമിതിയും കീഴൂര്‍ സംയുക്ത ജമാഅത്ത്‌ കമ്മിറ്റിയും എസ്‌.കെ. എസ്‌.എസ്‌.എഫ്‌. ജില്ലാ കമ്മിറ്റിയും കോടതിയെ സമീപിച്ചു. എസ്‌.കെ. എസ്‌.എസ്‌.എഫിന്റെ നേതൃത്വത്തില്‍ ഇന്നലെ കാസര്‍കോട്ട്‌ വമ്പിച്ച പ്രതിഷേധ പ്രകടനവും നടന്നു. സി.ബി.ഐ.യുടെ ഈ കള്ളകഥക്കെതിരെ ജില്ലക്കു പുറമെ സംസ്ഥാനത്തുടനീളവും വൻ പ്രതിഷേധ പ്രകടനങ്ങൾ നടക്കാനിരിക്കുകയാണ്. അതിനിടെയാണ് ഖസിയുടെ കേസിൽ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചിരിക്കുന്നത്‌.

"വഫാത്തിനു ശേഷം മുഅജിസത്ത് ഇല്ലെന്നത് സുന്നി ആശയമോ?" ഉസ്താദ് അബ്ദുസ്സലാം ബാഖവിയുടെ പഠനക്ലാസ്സും സംശയ നിവാരണവും ഇന്ന് (ശനി) ഓണ്‍ലൈനിൽ


"മുഅജിസത്ത്"  ശത്രുവിന്റെ വെല്ലുവിളിക്കുമുന്നില്‍  മാത്രമോ ? ഹജറുല്  അസ് വദിലും സംശയമോ ?? വഫാത്തിനു ശേഷം മുഅജിസത്ത് ഇല്ലെന്നത് സുന്നി ആശയമോ?" വിഘടിതരുടെ വിവരക്കേടിന്റെ ആഴം തുറന്നു കാട്ടുന്ന ഉസ്താദ് അബ്ദുസ്സലാം ബാഖവിയുടെ ആദര്ശ പഠന പ്രഭാഷണവും സംശയ നിവാരണ വേദിയും നാളെ(16, ശനി) രാത്രി UAEസമയം10 pm(ഇന്ത്യൻ സമയം 11.30.pm)ന് കേരള ഇസ്ലാമിക് ക്ലാസ് റൂമില് നടക്കുമെന്ന് അഡ്മിൻ ഡസ്ക് അറിയിച്ചു. കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിനെ കുറിച്ച് കൂടുതൽ അറിയാനും beyluxe messenger ഡൌണ്‍ ലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക. ക്ലാസ്സ്‌ റൂമിന്റെ മൊബൈൽ അപ്ലിക്കേഷൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  ക്ലാസ്സ്‌ റൂം പരിപാടികളുടെ തത്സമയ audio, vedio ലഭ്യമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, November 15, 2013

ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ശൈഖ് സായിദ് അവാര്‍ഡ്


കോഴിക്കോട്: യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ശില്‍പിയും പ്രഥമ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സ്മരണാര്‍ത്ഥം ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ യു.എ.ഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും നല്‍കുന്ന ശൈഖ് സായിദ് അവാര്‍ഡിന് ഈ വര്‍ഷം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു.
 
ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള സുഹൃദ്ബന്ധം ശക്തിപ്പെടുത്തുന്നതിനും മതസൗഹാര്‍ദവും മതമൈത്രിയും ദൃഢപ്പെടുത്തുന്നതിനും ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച വ്യാപകമായ എന്‍ട്രികളുടെ അടിസ്ഥാനത്തിലാണ് ജഡ്ജിംഗ് കമ്മിറ്റി ഹൈദരലി തങ്ങളെ ഏകകണ്ഠമായി അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 
ശില്‍പവും പ്രശസ്തിപത്രവും ഗള്‍ഫ് മലയാളികള്‍ നല്‍കുന്ന സവിശേഷമായ സ്‌നേഹസമ്മാനവും അടങ്ങുന്നതാണ് പുരസ്‌കാരം. യു.എ.ഇ. ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് വൈകീട്ട് നാലു മണിക്ക് കോഴിക്കോട് മലബാര്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
 
വാര്‍ത്താസമ്മേളനത്തില്‍ ആറ്റക്കോയ പള്ളിക്കണ്ടി, എം.വി. കുഞ്ഞാമു, കെ.കെ. അബ്ദുസലാം, കെ.ടി. വാസുദേവന്‍, സി.കെ. അബൂബക്കര്‍, പി.എം. കോയ എന്നിവര്‍ സംബന്ധിച്ചു.

കഅ്ബ കഴുകല്‍ ചടങ്ങ്: ഇ. അഹമ്മദ് പങ്കെടുക്കും

 
ന്യൂഡല്‍ഹി: വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഇന്നു പുറപ്പെടും. സഊദി അറേബ്യ ഭരണകൂടത്തിന്റെ ക്ഷണപ്രകാരമാണ് മന്ത്രി ഇ. അഹമ്മദ് ചടങ്ങില്‍ സംബന്ധിക്കുന്നത്.

KICR ആദര്ശ പഠന പ്രഭാഷണം. ഉസ്താദ് അബ്ദുസ്സലാം ബാഖവി. 16 /11/2013 ശനി UAEസമയം10 pm


മമ്പുറം തങ്ങളുടെ ചരിത്രം പാഠപുസ്തകങ്ങളില്‍ ഉള്‍പെടുത്തണം: ഹൈദരലി തങ്ങള്‍

മമ്പുറം: മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുകയും സ്വാതന്ത്ര സമരത്തില്‍ അതുല്യമായ നേതൃത്വം വഹിക്കുകയും പിന്നാക്ക കീഴാള വിഭാഗങ്ങളെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് ഉയര്‍ത്തി കൊണ്ടുവരുന്നതില്‍ നിസ്തുല പങ്ക് വഹിക്കുകയും ചെയ്ത ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ ചരിത്രം സ്‌കൂള്‍ പാഠ പുസ്തകങ്ങളില്‍ ഉള്‍പെടുത്തണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.

മമ്പുറം തങ്ങളുടെ 175-ാം ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച്

Thursday, November 14, 2013

ചെമ്പരിക്ക ഖാസിയുടെ കൊലപാതകം സി.ബി.ഐ പുനരന്വേഷിക്കണം; ഇതിനായി സുന്നി ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭംനടത്തുമെന്നും നേതാക്കൾ


സി.ബി.ഐ. അന്വേഷണ റിപ്പോര്‍ട്ടിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയും അട്ടിമറിയും നടന്നു
കോഴിക്കോട്: ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതകം സി.ബി.ഐ. പുനരന്വേഷിക്കണമെന്ന് സുന്നി നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കീഴ്ഘടകങ്ങളും സംയുക്തമായി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊലപാതകം സംബന്ധിച്ച സി.ബി.ഐ. അന്വേഷണ റിപ്പോര്‍ട്ടിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടക്കുകയും ഇടക്കാലത്ത് അന്വേഷണം അട്ടിമറിക്കപ്പെടുകയും ചെയ്തതായി അവര്‍ ആരോപിച്ചു. ചെമ്പരിക്ക കടലില്‍ നിന്ന് മൃതദേഹം കിട്ടിയതു മുതല്‍ തന്നെ ലോക്കല്‍ പൊലീസിന്റെ സംശയകരമായ നീക്കങ്ങള്‍ വിമര്‍ശനവിധേയമായിരുന്നു. അസ്വാഭാവിക മരണമായിട്ടും വിരലടയാള വിദഗ്ദ്ധരുടെയോ ഡോഗ് സ്‌ക്വാഡിന്റെയോ പരിശോധന നടന്നില്ല. ഖാസി താമസിച്ചിരുന്ന മുറിയില്‍ നിന്ന് കണ്ടെടുത്ത പ്രശസ്തമായ ഒരു അറബി കവിതയുടെ പരിഭാഷയിലെ ഒരു വരി എഴുതിയ കടലാസ് അടിസ്ഥാനമാക്കി മരണം ആത്മഹത്യയാണെന്നു പറയുകയാണ് പൊലീസ് ചെയ്തത്. പൊലീസിന്റെ ഇത്തരം നീക്കങ്ങളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം നിരന്തരം ഉയര്‍ന്നതാണ് കേസ് സി.ബി.ഐ. ഏറ്റെടുക്കുന്നതില്‍ എത്തിച്ചത്.
സംഭവദിവസം രാത്രി ഒരു വെളുത്ത കാര്‍ കടപ്പുറത്ത് വന്ന് നിന്നത് കണ്ടെന്നും നിലവിളി കേട്ടെന്നുമുള്ള പരിസരവാസികളുടെ മൊഴി അന്വേഷണോദ്യോഗസ്ഥര്‍ പരിശോധിച്ചില്ല. രാത്രി മണല്‍ വാരുന്നവരെ പൊലീസ് വരുമെന്നു ഭീഷണിപ്പെടുത്തി മാറ്റിയതിലും ദുരൂഹതയുണ്ട്. എന്നാല്‍ ആരോഗ്യമുള്ളവര്‍ക്ക് സാഹസികമായി മാത്രം കയറാവുന്ന പാറക്കല്ലില്‍ നിന്ന് ഖാസി താഴേക്ക് ചാടി ആത്മഹത്യ ചെയ്‌തെന്ന റിപ്പോര്‍ട്ടാണ് പിന്നീട് വന്നത്. പാറയില്‍ നിന്ന് ചാടിയാല്‍ അതിന് താഴെയുള്ള ചെറിയ കല്ലുകളില്‍ തട്ടി പരിക്കേല്‍ക്കാതെ ശരീരം കടലില്‍ എത്തില്ല. എന്നാല്‍ മൃതദേഹത്തില്‍ കണ്ണുകള്‍ക്ക് താഴെ മുറിവും കഴുത്തെല്ലിന് പൊട്ടും മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല ആത്മഹത്യ വന്‍ പാപമായി കാണുന്ന ഒരു മതപണ്ഡിതന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പുമാണ്.
സി.ബി.ഐ. അന്വേഷണം ഏറ്റെടുത്ത് ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ കൊലപാതകികള്‍ വലയിലായെന്നും ഏതാനും ദിവസങ്ങള്‍ക്കകം അറസ്റ്റിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഖാസിയുടെ

Tuesday, November 12, 2013

ഖാസി cm അബ്ദുള്ള മൌലവിയുടെ മരണം കൊലപതകാമനെന്നതിനുള്ള സാഹചര്യ തെലിവുകൾ :


1. ഒരു മുസ്ലിമായ മത പണ്ടിതൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല
2. ചെരിപ്പ്, വടി മുതലായവ കണ്ടെത്തിയ സ്ഥലം വളരെ ദുഷ്ക്കരമായ പാറക്കല്ലുകൾ നിറഞ്ഞ ,യുവാക്കൾക്ക് പോലും പകൽ വെളിച്ചത്തിൽ കയറിച്ചെല്ലാൻ ബുദ്ധിമുട്ടുള്ള സ്ഥലമാണ്‌.അവിടെ രാത്രിയുടെ രണ്ടാം യാമത്ത...
ിൽ അതും അമാവാസി രാത്രിയിൽ കണ്ണട പോലും ധരിക്കആദെ കാൽ മുട്ട് വളക്കാൻ സാധിക്കാത്ത ഖാസി ഊന്നു വടിയും പിടിച് കയരിയെന്ന് പറയുന്നതു തന്നെ cbi യുടെ

Monday, November 11, 2013

പാരമ്പര്യ വിരോധികളെ പ്രോത്സാഹിപ്പിക്കരുത്: സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

 

തിരൂരങ്ങാടി: പൂര്‍വ്വികരുടെ പാതയില്‍ ജീവിതം നയിച്ചത് കൊണ്ടാണ് മുസ്‌ലിം സമൂഹം ഇത്രയധികം പൂരോഗതിയിലെത്തിയതെന്നും അതിനെ തകര്‍ക്കുന്ന രീതിയില്‍ ചില പാരമ്പര്യ വിരോധികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍.
 
ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ 175-ാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടന്നു വരുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം

ആത്മീയത കൈവിട്ടതാണ് പ്രതിസന്ധിക്ക് കാരണം: അബ്ബാസലി തങ്ങള്‍


 
തിരൂരങ്ങാടി: ആത്മീയതയും സാംസ്‌കാരികത്തനിമയും മുസ്‌ലിം സമൂഹത്തില്‍ നിന്നും മഹല്ലുകളില്‍ നിന്നും കുടിയിറങ്ങിപ്പോയെന്നും ആധുനിക മുസ്‌ലിം നേരിടുന്ന വലിയ വെല്ലുവിളി ആത്മീയ ശോഷണമാണെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍.
 
സയ്യിദ് അലവി തങ്ങളടക്കം കേരളത്തിലേക്ക് കടന്നു വന്ന നവോത്ഥാന നായകന്മാരൊക്കെയും ആത്മീയതയിലധിഷ്ഠിതമായ ജീവിതത്തിലൂടെയാണ് ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിച്ചത്. അവരുടെ ജീവിതം സമുദായത്തിന്

മുഹര്‍റം: ആചാരവും അനാചാരവും

   
-എം.എ. ജലീല്‍ സഖാഫി പുല്ലാര

മുഹര്‍റം ഹിജ്‌റ: വര്‍ഷത്തിലെ പ്രഥമ മാസം. ഇസ്‌ലാമിക ചരിത്രത്തില്‍ വലിയൊരു അധ്യായം തുന്നിച്ചേര്‍ത്ത പുണ്യ മാസം. ഇസ്‌ലാമിക സമൂഹത്തിന് അല്ലാഹു ചെയ്ത ഒട്ടേറെ അനുഗ്രങ്ങള്‍ക്ക് ഈ മാസം സാക്ഷിയാണ്.

മുഹര്‍റത്തില്‍ നിരവധി ആചാരങ്ങള്‍ ഉണ്ടെങ്കിലും പലരും ആചാരത്തിന്റെ പേരില്‍ അനാചാരവും വിശ്വസക്കുന്നതായും പ്രവര്‍ത്തിക്കുന്നതായും കാണാം. നിരവധി കള്ള ഹദീസുകള്‍ വരെ മുഹര്‍റത്തിലെ അനാചാരങ്ങള്‍ക്കു നിര്‍മിക്കപ്പെട്ടിട്ടുണ്ട്.

ഹിജ്‌റ: വര്‍ഷം 61-ാം  മുഹര്‍റം പത്തിനാണ് ഹുസൈന്‍(റ) കൊലചെയ്യപ്പെട്ടത് എന്നത് ഒരു വസ്തുതയാണ്. പക്ഷേ മുഹര്‍റത്തിന്റെ ആചാരവും ഈ കൊലപാതകവും തമ്മില്‍ ബന്ധമില്ല. ഇതാണ് സുന്നികളുടെ

അന്താരാഷ്ട്ര ഇസ്ലാമിക സര്‍വകലാശാലയില്‍ ജുമുഅക്ക് നേതൃത്വം നല്‍കി ഡോ. ബഹാഉദ്ദീന്‍ നദ് വി

    
 
Dr. Bahauddeen Nadwi's IIUM Khutbaവിശ്വപ്രസിദ്ധമായ മലേഷ്യയിലെ  ഇന്‍റര്‍നാഷനല്‍ ഇസ് ലാമിക് യൂനിവേഴ്സിറ്റിയില്‍ ജുമുഅക്ക് നേതൃത്വം നല്‍കി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ശ്രദ്ധ പിടിച്ചുപറ്റി. ഐ.ഐ.യു.എം കാമ്പസ് ജുമാമസ്ജിദില്‍ നവംബര്‍ എട്ടിനു നടന്ന ജുമുഅ ഖുത്ബക്കും നിസ്കാരത്തിനും നേതൃത്വം നല്‍കിയത് അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ ഡോ. നദ് വിയായിരുന്നു.
അന്താരാഷ്ട്ര ഇസ്ലാമിക സര്‍വകലാശാല കാമ്പസിലെ സുല്‍ത്വാന്‍ ഹാജി അഹ് മദ് ശാഹ് മസ്ജിദില്‍ നദ് വിയുടെ നേതൃത്വത്തില്‍ നടന്ന ജുമുഅ നിസ്കാരത്തില്‍ നൂറ്റിയിരുപതോളം ലോകരാഷ്ട്രങ്ങളില്‍ നിന്നായി ആറായിരത്തിലധികം വിശ്വാസികള്‍ പങ്കുകൊണ്ടു. വിജ്ഞാനത്തിന്‍റെ മാഹാത്മ്യത്തെയും മുസ്ലിം ഐക്യത്തിന്‍റെ അനിവാര്യതയെയും അധികരിച്ച് ഖുത്ബയിലദ്ദേഹം ഉദ്ബോധിപ്പിച്ചു. ലളിതവും സ്ഫുടവുമായ അറബി ഭാഷയിലുള്ള ഖുത്ബ തങ്ങളെ വിസ്മയിപ്പിച്ചതായി അറബ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
വിവിധ ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള ഉന്നത മത പണ്ഡിതര്‍ കാമ്പസ് സന്ദര്‍ശിക്കുമ്പോള്‍ അവരെക്കൊണ്ട് ഖുത്ബ നിര്‍വഹിപ്പിക്കുന്നത് അന്താരാഷ്ട്ര ഇസ്ലാമിക സര്‍വകലാശാലയിലെ പതിവാണ്. കേരളത്തില്‍ നിന്ന് അനവധി മതപണ്ഡിതര്‍ മലേഷ്യ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഡോ. നദ് വിക്കു മാത്രമേ ഖുത്ബ നിര്‍വഹിക്കാന്‍ അവസരമുണ്ടായിട്ടുള്ളൂ. നേരത്തെ 2011ലും ഐ.ഐ.യു.എം കാമ്പസില്‍ അദ്ദേഹം ഖുത്ബ നിര്‍വഹിച്ചിട്ടുണ്ട്.

മമ്പുറം ആണ്ടുനേര്‍ച്ച നാളെ കൊടിയിറങ്ങും


തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടിയിറക്കം. മമ്പുറം ഖുത്ബുസ്സമാന്‍ സയ്യിദലവി തങ്ങളുടെ 175 -ാം ആണ്ടു നേര്‍ച്ചക്ക് വിവിധ ദേശങ്ങളില്‍ നിന്നായി ജാതിമത ഭേദമന്യെ പതിനായിരങ്ങളാണ് എത്തിയത്. നേര്‍ച്ചയുടെ സമാപന ദിവസമായ നാളെ അന്നദാനം നടത്തും. ഒരു ലക്ഷത്തോളം പാക്കറ്റുകളാണ് അന്നദാനത്തിനായി തയ്യാറാക്കുന്നത്
ഉച്ചക്ക് 2 മണിക്ക് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ച നീണ്ടുനിന്ന ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. ഇന്ന് ദിക്ര്‍ ദുആ സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ദിക്ര്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അയ്യായ ഉസ്താദ് സംബന്ധിക്കും. സെയ്ദ് മുഹമ്മദ് നിസാമി മമ്പുറം തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തും.

ശൈഖുനാ അബ്ദുല്‍ ശുക്കൂര്‍ മുസ്ലിയാര്‍ അന്തരിച്ചു; കബറടക്കം ഇന്ന് ചാലില്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍


മാങ്കടവ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ മുശാവറ മെമ്പറും കാംബസാര്‍ മുദരിസുമായ കെ എന്‍ അബ്ദുല്‍ ശുക്കൂര്‍ മുസ്ലിയാര്‍ (70) നിര്യാതനായി. ആലുവ, തൊടുപുഴ, വടകര എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു. കബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് ചാലില്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. പരേതനായ താജുദീന്‍ അബ്ദുറഹിമാന്‍ മുസ്ലിയാരുടെയും മറിയം ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ ഹജ്ജുമ്മ, മക്കള്‍: നസീമ, ഹാഫിള് മുഹമ്മദ് ശരീഫ് (മലേഷ്യ), ഫള്ലുറഹ്മാന്‍, അബ്ദുറഹ്മാന്‍ (ഷാര്‍ജ), അബുല്‍ ഹസന്‍ അലി ശാദുലി അല്‍ ഖാസിമി (മുദരിസ് നീലേശ്വരം മര്‍ക്കസ് ശരീഅത്ത് കോളേജ്), ഉബൈദ് (കാംബസാര്‍ ദര്‍സ് വിദ്യാര്‍ഥി), അബ്ദുല്‍ ഫത്താഹ്. മരുമക്കള്‍: വി വി മുഹമ്മദലി മൌലവി (ഖത്തീബ് കാംബസാര്‍ മുഹ്യുദ്ദീന്‍ മസ്ജിദ്) ഫൌസിയ, ആയിഷ, ആദില. സഹോദരങ്ങള്‍: കെ എന്‍ മുഹമ്മദ് ഫാസി മൗലവി (ശാദുലി ഖലീഫ, വൈസ് പ്രസിഡണ്ട്, ദാറുല്‍ഹസനാത്ത്), അബ്ദുല്‍ ഖരീം, ശാദുലി, സഫിയ, റുഖിയ, അസ്മ, ജമീല.

ശരീഅത്ത് സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം: ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍


കണ്ണൂര്‍: ആദര്‍ശത്തില്‍ നിന്നു വ്യതിചലിച്ച് സുന്നത്ത് ജമാഅത്തിന്റെ പേരില്‍ ചിലര്‍ നടത്തുന്ന പ്രവര്‍ത്തനം അനുവദിക്കരുതെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍. എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് സംയുക്തമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നബി(സ )യുടെയും അനുചരന്‍മാരുടെയും തത്വങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുന്നവരാണ് സുന്നികള്‍. എന്നാല്‍ അടിസ്ഥാന ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിച്ചു കൊണ്ടാണ് ചിലര്‍ മുന്നോട്ടു പോകുന്നത്. സമസ്തയുടെ നിലപാടാണ് കേരളത്തിലെ മുസ്‌ലിംകളുടെ പൊതുനിലപാട്. എന്നാല്‍ ചുരുക്കം ചിലരാണ് ഇതില്‍ നിന്ന് ഒഴിവാകുന്നത്.

പാലക്കാട്‌ മേപ്പറമ്പ് ജുമാ മസ്ജിദ് ഉദ്ഘാടനം; മത പ്രഭാഷണ പരമ്പര 24 മുതൽ


പാലക്കാട്‌:    മേപ്പറമ്പ്ജുമാ  മസ്ജിദ്  ഉദ്ഗാടനം  ഡിസംബര്‍  5 ന് പാണക്കാട്  സയ്യിദ്  ഹൈദരാലി  തങ്ങള്‍ നിർവഹിക്കും , നൌഷാദ്   ബാക വി, അബൂബക്ക ര്‍ ഖാസിമി , അബ്ദു സമദ്  പൂക്കോട്ടൂര്‍, ഇ ട്ടി മുഹമ്മദ്‌ ബഷീര്‍  M P , കേരള വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലികുട്ടി സാഹിബ്   എന്നിവരും സംബന്ധിക്കും .  ഇതിനോടനുബന്ധിച്   നടത്തുന്ന  പ്രഭാഷണം  പരമ്പര  നവംബർ 24   ന്  ആരംഭിക്കും . പാണക്കാട് സയ്യിദ്   മുനവ്വ ര്‍ അലി ശിഹാബ് തങ്ങള്‍ , സയ്യിദ് സാധിക്കാലി തങ്ങള്‍  എന്നിവരും പങ്കെടുക്കുന്നു

Thursday, November 7, 2013

പ്രാര്‍ത്ഥന നടത്തിയ തൊഴിലാളികളെ അമേരിക്കന്‍ കമ്പനി പുറത്താക്കി

    
prayingനമസ്കാര സമയങ്ങളില്‍ പ്രാര്‍ത്ഥന നടത്തിയതിന്‍റെ പേരില്‍ 24 മുസ്‍ലിം തൊഴിലാളികളെ അമേരിക്കന്‍ കമ്പനിയായ ഡിഎച്ച്എല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. നമസ്കാര സമയങ്ങളില്‍ മുസ്‍ലിം തൊഴിലാളികള്‍ക്ക് ഇടവേള അനുവദിച്ചു കൊണ്ടുള്ള കമ്പനി നിയമത്തില്‍ മാറ്റം വരുത്തിയാണ് പിരിച്ചുവിടല്‍.
ഡിഎച്ച്എല്‍ കമ്പനി മതസ്വാതന്ത്യ്രം നിഷേധിക്കുന്നതായി കാണിച്ച് സമാനമായ 11 പരാതികള്‍ ഇതിനകം അധികാരികള്‍ക്ക് ലഭിച്ചിട്ടുണ്ട്. മതാചാരങ്ങള്‍ പാലിക്കാനും വിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കാനും നിയമപരിരക്ഷയുള്ള രാജ്യമാണ് അമേരിക്ക. 1964 ലെ ഫെഡറല്‍ സിവില്‍ റൈറ്റ്സ് നിയമപ്രകാരവും കെന്‍റക്കി സിവില്‍ റൈറ്റ്സ് ആക്ട് പ്രകാരവും തൊഴില്‍ മേഖലകളില്‍ തൊഴിലാളികള്‍ക്കുള്ള മതസ്വാതന്ത്യ്രം ഉറപ്പുവരുത്തുന്നുണ്ടെന്ന് അമേരിക്കന്‍ മുസ്‍ലിം പൌരാവകാശ സംഘടനയായ കെയര്‍ നേതാവ് ബൂക്കര്‍ വാഷിങ്ടണ്‍ പറഞ്ഞു.
എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഡിഎച്ച്എല്‍ തയ്യാറായിട്ടില്ല.

ആധുനിക സൗകര്യങ്ങള്‍ മത പഠനത്തിന് ഉപയോഗപ്പെടുത്തണം. ഹൈദറലി തങ്ങള്‍


കോഴിക്കോട്. മറ്റെല്ലാ വിദ്യാഭ്യാസങ്ങളെയും പോലെ മത പഠന രംഗത്തും ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉല്‍ബോധിപ്പിച്ചു. മുഖദാറിലെ തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയുടെ 'www.therbiyath.com' എന്ന പുതിയ വെബ് സൈറ്റ് ഉല്‍ഘാടനം ചൈതു സംസാരിക്കുകയായിരുന്നു തങ്ങള്‍. പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. വി. മോയിമോന്‍ ഹാജി, പി. കെ. മാനു സാഹിബ്, അബ്ദുല്ല ശിഹാബ് തങ്ങള്‍, ഹാശിം ശിഹാബ് തങ്ങള്‍, കെ. മൊയ്തീന്‍ കോയ, എം. പി. കോയട്ടി, സി. പി. ഉസ്മാന്‍, കൊട്ടേടത്ത് മൊയ്തീന്‍ കോയ, സി. പി. ഇഖ്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി. ഹംസ ബാഫഖി തങ്ങള്‍ സ്വാഗതവും, മുക്കം ഉമര്‍ ഫൈസി നന്ദിയും പറഞ്ഞു.

സമസ്ത സ്റ്റേറ്റ് തല ഇസ്‌ലാമിക കലാമേള കടമേരി റഹ്മാനിയ്യ അറബിക് കോളജില്‍


'മുഅല്ലീം ഡെ' 17ന്
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ സംസ്ഥാന തല ഇസ്‌ലാമിക കലാമേള 2014 മെയ് മാസത്തില്‍ കോഴിക്കോട് ജില്ലയിലെ കടമേരി റഹ്മാനിയ്യ അറബിക് കോളജില്‍ നടക്കും. മദ്രസാ, റെയ്ഞ്ച് ജില്ലാ മത്സരങ്ങള്‍ ജനുവരി മുതല്‍ തുടങ്ങും. ചേളാരിയില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തിലാണ് തീരുമാനം.  
മദ്രസാ അധ്യാപകരുടെ ക്ഷേമനിധിയിലേക്ക് ഫണ്ട് സ്വരൂപിക്കാന്‍ വര്‍ഷം തോറും നടത്തിവരുന്ന 'മുഅല്ലീം ഡെ' 17ന് നടത്തുവാനും തീരുമാനിച്ചു. സ്റ്റേറ്റ് തല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍നിര്‍വ്വഹിക്കും.

വെളിച്ചം കണ്ടത് ഭീകര സത്യം


ജനീവ: ഫലസ്തീന്‍ നായകന്‍ യാസര്‍ അറഫാത്ത് മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ചരിത്രം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നതെന്ന് പത്‌നി സുഹ അറഫാത്ത്. സംശയങ്ങളെല്ലാം റിപ്പോര്‍ട്ട് ശരിവെച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. 'അറഫാത്തിന്റേത് സ്വാഭാവിക മരണമല്ല. അദ്ദേഹം കൊല്ലപ്പെട്ടതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു'-സുഹ വ്യക്തമാക്കി.


അറഫാത്തിന്റെ ശരീരം മുഴുവന്‍ റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയമായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സ്വിസ് ശാസ്ത്രജ്ഞര്‍ ഒരു വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ കണ്ടെത്തിയ സത്യങ്ങള്‍ ഫലസ്തീന്‍ ജനതയുടെ ആശങ്കകളെ സ്ഥിരീകരിക്കുന്നതാണ്. അറഫാത്തിനെ ഇസ്രാഈല്‍ വിഷംകൊടുത്ത് കൊന്നതാണെന്ന് അദ്ദേഹത്തിന്റെ മരണം മുതല്‍ അവര്‍ക്ക് സംശയമുണ്ടായിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൂസിയാന യൂനിവേഴ്‌സിറ്റി റേഡിയേഷന്‍ ഫിസിക്‌സ്

അക്കാദമിക് സഹകരണം: ഇന്‍ര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റിയും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയും സഹകരിക്കും

  
മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റിയും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയും തമ്മില്‍ അക്കാദമിക മേഖലയിലെ പരസ്പര സഹകരണത്തിനു ധാരണ. വൈസ്ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയുടെ നേതൃത്വത്തിലുള്ള ദാറുല്‍ ഹുദാ സംഘം മലേഷ്യന്‍ സര്‍വകലാശാല അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലെ ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി കാമ്പസില്‍ നടന്ന ചടങ്ങില്‍ ഐ.ഐ.യു.എം ഡെപ്യൂട്ടി റെക്ടര്‍ പ്രൊഫ. അബ്ദുല്‍ അസീസ് ബര്‍ഗൂസും ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. അധ്യാപക-വിദ്യാര്‍ത്ഥി കൈമാറ്റം, ഗവേഷണം, അക്കാദമിക് സഹകരണം തുടങ്ങിയ മേഖലകളിലാണ് ഇരു സര്‍വകലാശാലകളും ധാരണയിലെത്തിയത്.
ആഗോള തലത്തിലെ പ്രമുഖ ഇസ്ലാമിക സര്‍വകലാശാലകളിലൊന്നായി ഗണിക്കപ്പെടുന്ന ഐ.ഐ.യു.എമ്മുമായുള്ള സഹകരണം ദാറുല്‍ ഹുദാക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് കരുതപ്പെടുന്നു. ഇസ്ലാമിക സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ലീഗ് ഓഫ് ഇസ്ലാമിക് യൂനിവേഴ്സിറ്റീസ്, ഫെഡറേഷന്‍ ഓഫ് ദി യൂനിവേഴ്സിറ്റീസ് ഓഫ് ദി ഇസ്ലാമിക് വേള്‍ഡ് എന്നിവയില്‍ ദാറുല്‍ ഹുദാക്ക് അംഗത്വമുണ്ട്. ഇറാനിലെ അല്‍ മുസ്ഥഫ ഇന്‍ര്‍നാഷനല്‍ യൂനിവേഴ്സിറ്റി, സുഡാനിലെ ഉമ്മുദുര്‍മാന്‍ യൂനിവേഴ്സിറ്റി, ലിബിയയിലെ അല്‍ ഫാതിഹ് യൂനിവേഴ്സിറ്റി തുടങ്ങി നിരവധി വിദേശ സര്‍വകലാശാലകളുമായി ദാറുല്‍ ഹുദാ നേരത്തെ തന്നെ എം.ഒ.യു ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

കൊലപാതകങ്ങള്‍ക്കെതിരെ സമൂഹം രംഗത്തിറങ്ങണം: വലിയ ഖാസി


തിരൂരങ്ങാടി: സമൂഹത്തില്‍ ഭീതിതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെ സമൂഹം രംഗത്തിറങ്ങണമെന്ന് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ . മമ്പുറം ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ 175-ാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെ ഒന്നാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നിന്ന് അധാര്‍മികതകള്‍ ഇല്ലാതാക്കാന്‍ കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നടത്തി. സി. യൂസുഫ് ഫൈസി അധ്യക്ഷതവഹിച്ചു. നേര്‍ച്ച 12ന് സമാപിക്കും

വ്യാജകേശത്തിനു വേണ്ടി മുഅ²്‌ജിസത്ത്‌ നിഷേധവും വിഘടിതരുടെ തനി നിറം തുറന്നു കാട്ടി ഓണ്‍ലൈനില്‍ തുറന്ന സംവാദം സംഘടിപ്പിച്ചു


വെല്ലുവിളി ഏറ്റെടുത്തപ്പോള്‍ വിഘടിത ക്ലാസ്സ്‌ റൂം മൌലാനമാര്‍ മുങ്ങി
കാന്തപുരത്തിന്റെ പക്കലുള്ള വ്യാജ കേശം 'ഒറിജിനലാ' ക്കാനായി "തിരു നബി(സ)യുടെ വഫാതിനു ശേഷം നിലനില്‍ക്കുന്ന മുഅജിസത് ഖുര്‍ആന്‍ മാത്രമാണെന്ന" വഹാബിസം എഴുന്നള്ളിച്ച പൊന്‍മളയുടെ വാദത്തിനു പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി പറയാന്‍ തയ്യാറായ സുന്നി യുവ പണ്‌ഢിതര്‍ക്കു മുമ്പില്‍ തിരിച്ചു ഒരു ചോദ്യം പോലും ചോദിക്കാനാവാതെ വിഘടിതര്‍ കുഴങ്ങി. ഒടുവിൽ വെല്ലുവിളി നടത്തിയ കുമ്മോളിയും കേള്‍വിക്കാരനും സംവാദത്തില്‍ പങ്കെടുക്കാതെ മുങ്ങി..
വിശദാംശങ്ങള്‍ക്ക്‌ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം റെക്കോര്‍ഡ്‌ കേള്‍ക്കുക

Tuesday, November 5, 2013

എസ്.വൈ.എസ് അറുപതാം വാര്ഷിക സമ്മേളനം ഫെബ്രുവരി 14 -15-16 തിയതികളിലേക്കു മാറ്റി

 എസ്.വൈ.എസ് അറുപതാം വാര്ഷിക സമ്മേളനം ഫെബ്രുവരി 14 -15-16 തിയതികളിലേക്കു മാറ്റിയതായി പ്രസിഡന്റ്റ് പാണക്കാട് സയ്യിദ് ഹൈദരലി  ശിഹാബ് തങ്ങള് അറിയിച്ചു.  ലോക് സഭാ തെരഞ്ഞെടുപ്പ് കാരണമാണ്  സമ്മേളനം  ഒന്നര മാസം  നേരത്തെ നടത്താന്  തീരുമാനമായതെന്നു സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് കേരള ഇസ്ലാമിക് ക്ലാസ് റൂം പ്രവര്ത്തകരെ  അറിയിച്ചു  .

മുഹര്‍റം: ഇസ് ലാമിക ചരിത്രങ്ങളുടെ സംഗമകാലം

ഹിജ്‌റ വര്‍ഷത്തിലെ പ്രഥമ മാസമായ മുഹര്‍റം ഇസ്‌ലാമിക ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വിശ്യഷ്യാ അതിലെ ആശൂറാഅ് (മുഹര്‍റം 10). യുദ്ധം നിഷിദ്ധമാക്കപ്പെട്ട നാലു മാസങ്ങളില്‍ ഒന്നത്രെ ഇത്. ലോക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ കൊണ്ട് ധന്യമാക്കപ്പെട്ട ആശൂറാഇന്റെ മഹത്വം വിശദമാക്കുന്ന ഒട്ടേറെ ഹദീസുകള്‍ നമുക്ക് കാണാം.
റമളാന്‍ മാസം കഴിഞ്ഞാല്‍ പിന്നെ നബി (സ) വ്രതമെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് മുഹര്‍റത്തിലായിരുന്നുവെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു. ചരിത്രത്തിന്റെ ഗതിവിഗതികള്‍ക്ക് മാറ്റം വരുത്തിയ ഒട്ടേറെ സംഭവങ്ങള്‍ മുഹര്‍റത്തില്‍ നടന്നതായി മതഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു. പൂര്‍വ്വകാല പ്രവാചകരുടെ ജീവിതവുമായി ബന്ധപ്പെട്ടു സുപ്രധാന സംഭവങ്ങള്‍ മുഹര്‍റത്തില്‍ പ്രത്യേകിച്ച് ആശൂറാഇല്‍ നടന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ലോകത്ത് ആദ്യമായി മഴ വര്‍ഷിച്ചത്, നംറൂദിന്റെ അഗ്‌നികുണ്ഠത്തില്‍നിന്ന് ഇബ്‌റാഹീം നബി(അ)ന്റെ മോചനം, അയ്യൂബ് നബി(അ)ന്റെ രോഗശമനം ഇവയില്‍ ചിലത് മാത്രം.

വാഫി കലോത്സവം വളാഞ്ചേരി മര്‍ക്കസിന് ഓവറോള്‍

 
വളാഞ്ചേരി: സംസ്ഥാന വാഫി-വഫിയ്യ കലോത്സവങ്ങള്‍ക്ക് പകിട്ടാര്‍ന്ന പരിസമാപ്തി.

1002 പോയിന്റ് നേടി വളാഞ്ചേരി മര്‍ക്കസ് ഓവറോള്‍ ചാമ്പ്യന്മാരായി. 799 പോയിന്റ്‌നടി തൂത ദാറുല്‍ഉലൂം, 570 പോയിന്റ് നേടി വളവന്നൂര്‍ ബാഫഖി കോളജുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

നാസയുടെ ഉപകരണങ്ങളൊന്നുമില്ലാതെ മംഗള്‍യാന്‍ കുതിച്ചുയര്‍ന്നു

 
ചെന്നൈ: ചുവന്ന ഗ്രഹത്തിന്റെ ജീവരഹസ്യങ്ങളും നിഗൂഢതകളും തേടി ഇന്ത്യയുടെ മംഗള്‍യാന്‍ യാത്ര തിരിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 2.38ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് അമ്പത്തിയാറര മണിക്കൂര്‍ നീണ്ടു നിന്ന കൗണ്ട്ഡൗണിന് ശേഷം മംഗള്‍യാന്‍ എന്നു പേരിട്ട രാജ്യത്തിന്റെ ചൊവ്വാഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിച്ചത്. 1.35 ടണ്‍ ഭാരവും ഒരു റഫ്രിജറേറ്ററിന്റെ വലിപ്പവുമുള്ള പേടകം പി.എസ്.എല്‍.വി സി25 റോക്കറ്റുവഴിയാണ് ഭ്രമണപഥത്തിലെത്തുക.

Monday, November 4, 2013

ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍!

images (1)    
ഹിജ്റ വര്‍ഷം 1435. ഒരു പുതുവര്‍ഷം കൂടി സമാഗതമാവുകയാണ്. ആയുസ്സിലെ വലിയൊരംശം കൊഴിഞ്ഞു പോവുന്നു എന്നും പറയാം. ലോകത്തങ്ങോളമിങ്ങോളമുള്ള മുസ്‍ലിംകളുടെ കര്‍മങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ആസ്പദമാക്കുന്ന കാലഗണനയാണ് ഹിജ്റ വര്‍ഷം. വിശുദ്ധ റസൂല്‍ (സ്വ) മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷമാണ് ഹിജ്റ ഒന്ന്.
ദൈനം ദിന ജീവിത തിരക്കുകള്‍ക്കിടയി‍‍ല്‍ തീരാറായ വഴിയെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ഓരോ പുതുവത്സരാശംസകളും. ജനിച്ചതു മുതല്‍ അനേകം കാതം പിന്നിട്ടിരിക്കുന്നുവെന്നും ഭൌതിക ജീവിതത്തിന്റെ അവസാനത്തോട് അടുത്തുകൊണ്ടിരിക്കുന്നുമുള്ള മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാ‍ള്‍ താനും മരണവും തമ്മിലുള്ള അകലം ഒരു വര്‍ഷം കൂടി കുറഞ്ഞിരിക്കുന്നു. പുനരാലോചിക്കാനുള്ള അവസരം കൂടിയാണത്. എന്റെ സമുദായത്തിന്റെ വയസ്സ് അറുപതിനും എഴുപതിനുമിടയിലാണെന്ന് തിരുവചനം. അങ്ങനെയെങ്കി‍ല്‍ ഇനി എത്ര ദൂരം മുന്നിലുണ്ടാവും?
പത്തിരുപത് വയസ്സു വരെ പഠനം. പിന്നെ

Friday, November 1, 2013

അല്ലാഹുവിന്റെ അതിഥികൾക്ക് നല്കുന്ന സേവനങ്ങള് സമാനതകളില്ലത്തതും അല്ലാഹുവിന്റെ അടുക്കല് ഏറ്റവും മഹത്വരവും : ടി.എച്ച് .ദാരിമി

ജിദ്ദ:പരിശുദ്ധ ഹജ്ജ് കർമത്തിന് എത്തുന്ന അല്ലാഹുവിന്റെ അതിഥികൾക്ക് നല്കുന്ന സേവനങ്ങള് സമാ നതകളില്ലത്തതും അല്ലാഹുവിന്റെ അടുക്കല് ഏ റ്റവും മഹത്വരമാണെന്നും ജിദ്ദ SYS പ്രസിഡ ണ്ടും ജിദ്ദ ഇസ്ലാമിക്‌ സെന്റര് ചെയര്മാനുമായ ടി.എച്ച് .ദാരിമി അഭിപ്രായപ്പെട്ടു ജിദ്ദ ഹജ്ജ് വെല്ഫെയര് ഫോറത്തിന് കീഴിൽ ഹജ്ജ് വളണ്ടിയര്മാരായി സേവനം ചെയ്ത ജിദ്ദ SYS ന്റെയും ജിദ്ദ ഇസ്ലാമിക്‌ സെന്ററിന്റെയും വളണ്ടിയര് സംഘത്തിനു നല്കിയ സ്വീകരണത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിദ്ദ ഹജ്ജ് വെലഫെയര് ഫോറം ജെനറൽ കണ്‍വീനര് സയ്യിദ് സഹല് തങ്ങള് യോഗം ഉദ്ഘാടനം ചെയ്തു .ഹജ്ജ് സേവന വേളയിലുണ്ടായ വികാര നിര്ഭരമായ അനുഭവങ്ങള് വളണ്ടിയരുമാര് സദസ്സുമായി പങ്കുവെച്ചു.വളണ്ടിയര് സംഘത്തിൽ നിന്നും അബൂബക്കര് മാസ്റ്റര് ,അബ്ദുന്നാസര് അരക്കുപറാമ്പ്.,ഫിറോസ് മാട്ടില് ,ജുനൈസ് ,ബഷീര് മാവൂര് ,നവാസ് ഹുദവി,മുഹമ്മദലി ആലപ്പുഴ ടി.എച് അബൂബകാർ .അബൂബുബകര് കണ്ണൂര് ,അസ്കര് ,ഹബീബ് എറണാകുളം ,റസാക്ക് ,മുസ്തഫ ചെമ്പൻ എന്നിവര് സംസാരിച്ചു -സവാദ് പേരാമ്പ്ര സ്വാഗതവും അലി മൌലവി നാട്ടുകൾ നന്ദിയും പറഞ്ഞു .മുസ്തഫ ഫൈസി ചെരൂര് പ്രാര്ത്ഥന നടത്തി .

വാഫി കലോത്സവം ഇന്ന് ആരംഭിക്കും

    
 
wafy fest
‘സമന്വയം അറിവിന്റെ ആഴത്തിന്’ എന്ന പ്രമേയത്തില്‍ ആറാമത് സംസ്ഥാന വാഫി കലോത്സവം വളാഞ്ചേരി കാര്‍ത്തലയിലെ മര്‍ക്കസ് ക്യാമ്പസി‍ല്‍ ഇന്ന് ആരംഭിക്കും. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയി‍ല്‍ 36 വാഫി സ്ഥാപനങ്ങളി‍ല്‍ നിന്നുള്ള 3200 പ്രതിഭകളാണ് മാറ്റുരക്കുക. അറബി, ഉറുദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിലുള്ള 144 ഇനങ്ങളിലാണ് മത്സരം.
ഇന്ന് രാവിലെ പതിനൊന്നിന് സമൂഹസേവനത്തിന്റെ പ്രസക്തിയും പ്രായോഗിക രീതികളും ചര്‍ച്ചചെയ്യുന്ന ‘സേവന ബോധന’സെഷന്‍ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാ‍ര്‍ ഉദ്ഘാടനം ചെയ്യും. മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സില‍ര്‍ ഡോ കെ. ജയകുമാര്‍ വിശിഷ്ടാതിഥിയായിരിക്കും. കെ.എം ഷാജി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.
മുഴുവന്‍ വാഫി വിദ്യാര്‍ത്ഥികളും അണിനിരക്കുന്ന ക്യൂ ഫോര്‍ ടുമോറോ വാഫി കലോത്സവത്തിന്റെ മുഖ്യ ആകര്‍ഷകമാകും. പ്രഫ. അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി അഭിസംബോധന ചെയ്യും.
രാത്രി ‘ഒരിടത്ത് ജുമുഅ പലതവണ’ എന്ന വിഷയം ചര്‍ച്ചചെയ്യുന്ന ഹിഖ്ഹ് സെമിനാ‍ര്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും.
ഞായറാഴ്ച 10ന് സംസ്ഥാനത്തെ വാഫി, വഫിയ്യ കോളേജുകളിലെ വിദ്യാര്‍ഥികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം നടക്കും. ഉച്ചയ്ക്ക് രണ്ടിന് വാഫി ഗ്രാജ്വേറ്റ് മീറ്റുമുണ്ടാകും. വൈകീട്ട് നടക്കുന്ന സമാപനസംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.

ശിരോവസ്ത്ര നിരോധനം സര്‍ക്കാര്‍ ഇടപെടണം:എസ്.കെ.എസ്.എസ്.എഫ്


മാധ്യമ പ്രവര്‍ത്തനം സത്യസന്ധമാവണം -ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍

   കോഴിക്കോട് : സമൂഹത്തിന്റെ നിര്‍ണായകമായ ഘടകമായ മാധ്യമങ്ങള്‍ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനം നിര്‍വഹിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നെടുംതൂണായി വര്‍ത്തിക്കുന്നതോടൊപ്പം ധര്‍മബോധമുള്ള സമൂഹത്തിന്റെ സൃഷ്ടിപ്പിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്.സുപ്രഭാതം ദിനപത്രത്തിന്റെ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.2014 ജൂലൈ 31ന് പത്രത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിക്കും.ഇഖ്‌റഅ് പബ്ലികേഷന്റെ നേതൃത്വത്തിലാണ് പത്രം ഇറങ്ങുന്നത്.
ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ആധ്യക്ഷം വഹിച്ചു.പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍,മരക്കാര്‍ മുസ്‌ലിയാര്‍,എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍,ഉമര്‍ ഫൈസി മുക്കം,എം.പി മുസ്തഫല്‍ ഫൈസി,ഹാജി കെ മമ്മദ് ഫൈസി,ഓണംപിള്ളി മുഹമ്മദ് ഫൈസി,മുസ്ഥഫ മുണ്ടുപാറ,നാസര്‍ ഫൈസി കൂടത്തായി,പി.എ ജബ്ബാര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു. ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതവും എം.എ ചേളാരി നന്ദിയും പറഞ്ഞു.
 

2013-2014 വർഷത്തേക്കുള്ള CH മുഹമ്മദ്‌ കോയ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു


തിരുവനന്തപുരം :കേരള സംസ്ഥാന ന്യൂനപക്ഷ വകുപ്പ് അനുവദിച്ചു നൽകുന്നതും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് വിഭാഗം വിതരണം ചെയ്യുന്നതുമായ CH  മുഹമ്മദ്‌ കോയ സ്കോളർഷിപ്പിന്(മുസ്ലിം പെണ്‍കുട്ടികൾക്കുള്ള സ്കോളർഷിപ്പ് ) അപേക്ഷ ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക  
 
 
 
 
 
 


മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഒ.ബി.സി വിഭാഗത്തിന് ധനസഹായം

മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഒ.ബി.സി വിഭാഗത്തിന് ധനസഹായം
keralamമെഡിക്കല്‍/ എഞ്ചിനീയറിങ് എന്‍ട്രന്‍സ്, പി.എസ്.സി, യു.പി.എസ്.സി, റെയില്‍വേ, ബാങ്കിങ് സര്‍വീസ്, സിവില്‍ സര്‍വീസ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരള പിന്നാക്ക സമുദായ വികസന വകുപ്പ് ധനസഹായം നല്‍കും. കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനം നാലര ലക്ഷം കവിയാത്തവര്‍ക്കാണ് സഹായം ലഭിക്കുക.
മെഡിക്കല്‍, എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാര്‍ത്ഥികള്‍ പതിനേഴിനും ഇരുപതിനുമിടയില്‍ പ്രായമുള്ളവരായിരിക്കണം. മറ്റു പരീക്ഷകളില്‍പങ്കെടുക്കുന്നവര്‍ക്ക് അതതു പരീക്ഷകളിലെ പ്രായമാണ് ബാധകമാവുക. കുറഞ്ഞത് അഞ്ചുവര്‍ഷത്തെയെങ്കിലും സേവന പാരമ്പര്യമുള്ള സ്ഥാപനത്തില്‍ പരിശീലനം നടത്തുന്നവര്‍ക്കേ ധനസഹായത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.
വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ നിശ്ചിത അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ജാതി- വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, പരിശീലന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പരിശീലന സ്ഥാപനത്തില്‍ ഫീസടച്ചതിന്‍റെ റസീറ്റ്, അപേക്ഷകന്‍റെ ബാങ്ക് പാസ് ബുക്കിന്‍റെ ആദ്യപേജിന്‍റെ പകര്‍പ്പ് എന്നിവ ചേര്‍ക്കണം.

ഹംദര്‍ദ് യൂനിവേഴ്സിറ്റിയുടെ കണ്ണൂര്‍ ഓഫ് കാമ്പസിന് അനുമതി

    
hamdard
ഇന്ത്യയിലെ കല്‍പിത സര്‍വകലാശാലകളില്‍ പ്രമുഖമായ ഡല്‍ഹിയിലെ ജാമിഅ ഹംദര്‍ദിന്‍റെ കണ്ണൂര്‍ ഓഫ് കാമ്പസിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ അനുമതി. കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സിറ്റിയില്‍ നിര്‍മിച്ച ദീനുല്‍ ഇസ്ലാം സഭ എഡ്യുക്കേഷനല്‍ കോംപ്ലക്സിലാണ് ഓഫ് കാമ്പസ് ആരംഭിക്കുക.

ഹംദര്‍ദ് സര്‍വകലാശാലയില്‍ അംഗീകൃതമായ എല്ലാ കോഴ്സുകളും ഓഫ് കാമ്പസിലും അനുവദിക്കാമെന്ന് മാനവശേഷി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.  ഡോക്ടറല്‍, ഇന്നൊവേറ്റീവ് അക്കാഡമിക് പ്രോഗ്രാമുകള്‍ ഉള്‍പ്പെടെയാണിത്. 

നാഷനല്‍ അസസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൌണ്‍സില്‍ (നാക്) മൂല്യനിര്‍ണയ പ്രകാരം എ ഗ്രേഡ് സര്‍വകലാശാലയായ ഹംദര്‍ദിന്‍റെ ഓഫ് കാമ്പസ് കണ്ണൂരില്‍ വരുന്നത് മലബാറിന്‍റെ വിദ്യാഭ്യാസ മേഖലയില്‍ നാഴികക്കല്ലാകുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രാഥമിക ഘട്ടത്തില്‍ ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എ ഇംഗ്ലീഷ് എന്നീ കോഴ്സുകളാണ് കണ്ണൂര്‍ സെന്‍ററിലുള്ളത്.

നൂര്‍-കാന്തപുരം ബന്ധം സര്‍ക്കാര്‍ അന്വേഷിക്കണം: സുന്നി നേതക്കാള്‍


തിരൂര്‍:  നൂറ് കോടിയുടെ നിക്ഷപ്പ തട്ടിപ്പ് നടത്തിയ കുറ്റിപ്പുറം സ്വദേശി അബ്ദുന്നൂറുമായി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ ബന്ധം അന്വേഷിക്കണമെന്ന് എസ്.വൈ.എസ് എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തിരൂര്‍ കോടതിയില്‍ കീഴടങ്ങിയ അബ്ദുന്നൂര്‍ കാന്തപുരം വിഭാഗത്തിന്റെ അഖിലേന്ത്യ ഓര്‍ഗനൈസറായി നിരവധി കാലം സേവമനുഷ്ടിക്കുകയും 2008-ല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാന്തപുരമായി ബന്ധപ്പെട്ടിരുന്നുവെന്നും വീഡിയോ ദൃശ്യങ്ങള്‍ സഹിതം സുന്നി മഹലില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ദീര്‍ഘകാലമായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന അബ്ദുന്നൂര്‍ നാട്ടില്‍ തിരിച്ചെത്തിയ ഉടനെ ഇദ്ദേഹത്തിനെതിരെയുള്ള ആക്ഷന്‍ കണ്‍സില്‍ ചെയര്‍മാന്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയെ ഫോണില്‍ ബന്ധപ്പട്ട് ഇദ്ദേഹം കാരന്തൂര്‍ മര്‍കസില്‍ തങ്ങുന്നുവെന്ന് വിവരമറിയിച്ചിരുന്നു. പക്ഷെ ശക്തമായ ഇടപെലുകള്‍ കാരണം ഇദ്ദേഹത്തെ മര്‍കസില്‍ വെച്ച് അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ തയ്യാറാകാതിരിക്കുകയും വ്യക്തമായ ഗൂഡാലോചന നടത്തി കോടതിയില്‍ ഹാജറാവുകയുമാണ് ചെയ്തതെന്നും നേതാക്കള്‍ പ്രസ്താവിച്ചു. 2008-ല്‍ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന അബ്ദുന്നൂറിനെ ദിവസങ്ങളോളം മര്‍കസില്‍ താമസിപ്പിച്ച കാന്തപുരത്തത്തിന്റെ ഈ വന്‍ നിക്ഷേപ തട്ടിപ്പിലെ പങ്ക് ഭരണകൂടവും പോലീസും അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പട്ടു. വാര്‍ത്ത സമ്മേളനത്തില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ ഹാജി.കെ മമ്മദ് ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, റഫീഖ് അഹ്മദ് തിരൂര്‍ സംബന്ധിച്ചു.
Photo: https://www.facebook.com/myskssf.samastha