" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Monday, December 30, 2013

"മുത്തു നബി ; സ്‌നേഹത്തിന്റെ തിരുവസന്തം" SKSSF റബീഅ് കാമ്പയിന് അന്തിമ രൂപമായി; സംസ്ഥാന തല ഉദ്ഘാടനം ജനു.2ന് തിരുവനന്തപുരത്ത് ഒളിമ്പ്യന്‍ ഹാളില്‍

 

കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി www.skssfrabee.in പ്രവര്‍ത്തനമാരംഭിച്ചു

  • കവി കൈതപ്രം ദാമോദരന്‍ നമ്പൂതിരി കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും
  • നബിദിനത്തില്‍ കാമ്പസുകളില്‍ ഇരുപത്തി അയ്യായിരം പാംലെറ്റ് വിതരണം ചെയ്യും 
  • യൂണിറ്റുകളില്‍ ഒന്നര ലക്ഷം ലഘുലേഖ വിതരണം ചെയ്യും 
  •  ജനുവരി ഇരുപതിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ദേശീയ സെമിനാർ 
  • എം.ഇ.എ. കോളേജില്‍ ഫിലോസഫിയ-ഇന്റര്‍ കോളേജിയേറ്റ് ക്വിസ് മത്സരം 
കോഴിക്കോട്: മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി നടത്തുന്ന റബീഅ് കാമ്പയിന്‍ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ജനുവരി രണ്ടിന് തിരുവനന്തപുരത്ത് ഒളിമ്പ്യന്‍ ഹാളില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പ്രശസ്ത കവി കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എന്‍. വീരമണികണ്ഠന്‍ വിശിഷ്ടാഥിതിയായി പങ്കെടുക്കും. ജൈഹിന്ദ് സി.ഇ.ഒ. കെ.പി. മോഹനന്‍

SYS. 60-ാം വാര്‍ഷികം; റിയാദിൽ 101 അംഗ സ്വാഗതസംഘം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു

റിയാദ്: നൂററാണ്ടുകളുടെ രാജപാരമ്പര്യവും കോടികളുടെ വഖ്ഫ് സ്വത്തുമുളള ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ മതവിജ്ഞാനത്തിലും, സംഘബോധത്തിലും ഇരു'ില്‍ തപ്പുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കു മതകലാലയങ്ങളും, അഭിമാനാര്‍ഹമായ മസ്ജിദുകളും, പ്രശംസനീയമായ ജീവകാരണ്യ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ കാണുതിന്റെ പ്രേരകശക്തി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെും, സമസ്തയും കീഴ്ഘടങ്ങളും നടത്തു പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഹൃസ്വസന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ തങ്ങള്‍ക്കും, സിറാജ് സുലൈമാന്‍ സേഠുവിനും എസ് വൈ എസ്സും, എസ് കെ ഐ സിയും നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുു തങ്ങള്‍. പൈതൃകത്തിന്റെ പതിനഞ്ചാം നൂററാണ്ട് എ പ്രമേയവുമായി 2014 ഫെബ്രവരിയില്‍ കാസര്‍ഗോഡ് നടക്കു എസ് വൈ എസ്സ് അറുപതാം വാര്‍ഷീക മഹാസമ്മേളനത്തിന്റെ റിയാദ് തല 101 അംഗ സ്വാഗതസംഘം തങ്ങള്‍ പ്രഖ്യാപിച്ചു. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി (ചെയര്‍മാന്‍) അലവിക്കു'ി ഒളവ'ൂര്‍ (കവീനര്‍) എന്‍ സി മുഹമ്മദ് കണ്ണൂര്‍ (ട്രഷറര്‍) തുടങ്ങിവരാണ് ഭാരവാഹികള്‍. സിറാജ് സുലൈമാന്‍ സേഠ്, അബു'ി മാസ്‌ററര്‍ ശിവപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു. വികെ മുഹമ്മദ് കണ്ണൂര്‍, കുന്നുമ്മല്‍ കോയ, കോയാമു ഹാജി, മുസ്തഫ ബാഖവി പെരുമുഖം സംബന്ദിച്ചു. സുബൈര്‍ ഹുദവി, അബ്ദുറസാഖ് വളക്കൈ, ഉമര്‍ കോയ, ഹബീബുളള പ'ാമ്പി, മുഹമ്മദ് അലി ഹാജി, സൈതലവി ഫൈസി, സമദ് പെരുമുഖം പരിപാടിക്ക് നേതൃത്വം നല്‍കി. എന്‍ സി മുഹമ്മദ് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ഉദ്ഘാടനം ചെയ്തു. അലവിക്കു'ി ഒളവ'ൂര്‍ സ്വാഗതവും ശിഹാബ് വേങ്ങൂര്‍ നന്ദിയും പറഞ്ഞു.

Sunday, December 29, 2013

"നൂറുൻ അലാ നൂർ" KICR_SKSSF മീലാദ് കാമ്പൈൻ


വരവായി വീണ്ടും ഒരു സ്നേഹ വസന്തം..
നബി ഹുബ്ബിന്റെ അനിർവചനീയ അനുഭൂതിയിൽ ..

2-1-2014വ്യാഴാഴ്ച മുതൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന KICR_SKSSF മീലാദ് കാമ്പൈൻ .
"نور على نور"
കേരള ഇസ്ലാമിക് ക്ലാസ് റൂമിൽ .(9pm -uae).

അറിവിന്റെ അനന്ത വിഹായസ്സിലേക്ക് തുറക്കുന്ന വിസ്മയ ജാലകം.. കേരളാ ഇസ്ലാമിക് ക്ലാസ് റൂം .. പ്രവാചക പ്രഭു, അശ്രഫുൽ വറാ മുത്ത് മുസ്തഫാ നബി തിരുമേനി (സ) യുടെ പുണ്യ ജന്മം കൊണ്ടനുഗ്രഹീതമായ ..
റബീ ഉൽ അവ്വൽ മാസത്തിൽ..ശ്രോതാക്കൾക്ക് മുന്പിൽ സമർപ്പിക്കുന്നു..
"നൂറുൻ അലാ നൂർ"
KICR_SKSSF മീലാദ് കാമ്പൈൻ .
( ഉസ്താദ് അബ്ദുസ്സലാം ബാഖവി, ഉസ്താദ് അബ്ദുൽ ഗഫൂർ അന്‍വരി, ഉസ്താദ് എം ടി അബൂ ബകർ ദാരിമി, ഉസ്താദ് അച്ചൂര് ഫൈസി, ഉസ്താദ് അബ്ദുൽ ജലീൽ ദാരിമി, ഉസ്താദ് ടി.എച്ച് ദാരിമി, ഉസ്താദ് അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ്, ഉസ്താദ് ശംസുദ്ദീൻ ഫൈസി, ഉസ്താദ് സല്മാൻ അസ്ഹരി )..തുടങ്ങി പ്രമുഖ പണ്ഡിത നിരയുടെ വ്യത്യസ്ത വിഷയങ്ങളിലുള്ള പഠന പ്രഭാഷണങ്ങൾ ..
ഓരോ സത്യ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട മർമ്മ പ്രധാനമായ വിശ്വാസ ഘടകങ്ങൾ..
പുണ്യ നബി ( സ ) യുടെ സമുദായം നിർണ്ണായകമായ പരീക്ഷണങ്ങൾ അഭിമുഖീകരിക്കുന്ന സമകാലിക സാഹചര്യത്തിൽ... അനിവാര്യമായും തിരിച്ചറിവ് തേടുന്ന അനേകം വിഷയങ്ങൾ...
ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ... മീലാദ് കാമ്പൈൻ..

അറിയാനുള്ള അഭിനിവേശം, പുതു തലമുറയെ ബിദഈ കക്ഷികളുടെ വികല വിശ്വാസങ്ങളിലേക്ക് വലിച്ചു കൊണ്ട് പോകുമ്പോൾ.... അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ -- അഥവാ യഥാര്ത ദീനിന്റെ നേർവഴി കാണിക്കാൻ..
പൈത്ര് കത്തിന്റെയും പാരമ്പര്യത്തിന്റെയും കണ്ണി മുറിയാത്ത ആദര്ശ സംഹിതയുമായി .. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ആദര്ശ ബോധന രംഗത്തെ തിളക്കമാര്ന്ന പണ്ഡിത നിരയിലെ.. പ്രമുഖ വ്യക്തിത്വങ്ങൾ അണി നിരക്കുന്ന പ്രതിദിന പ്രഭാഷണങ്ങൾ ...
ചർച്ചകൾ, സംവാദങ്ങൾ, സംശയ നിവാരണം..

Friday, December 27, 2013

ജിദ്ദ S Y S ഉം J I C യും സംയുക്തമായി സംഘ ടിപ്പിക്കുന്ന മദീനാ സിയാറ

ജിദ്ദ S  Y S ഉം J I C യും സംയുക്തമായി സംഘ ടിപ്പിക്കുന്ന മദീനാ സിയാറ ജിദ്ദ ബഗ്ദാദിയ്യ ദാറു സ്സലാം വില്ലയുടെ പരിസരത്ത് നിന്നും 02/ 1/ 2014 ,വ്യാഴം 4:00 PM നും രാത്രി 9:00 pm നും പുറപ്പെടുന്നു. ഫാമിലികൾക്ക് പ്രത്യേ ക സൗ കര്യം .കൂടുതൽ വി വരങ്ങൾകും ബുകിങ്ങിനും 0507125628, 0551316015 എന്നീ നമ്പരുകളിൽ ബന്ധ പ്പെടുക  

Thursday, December 26, 2013

ഹളര്‍മൗത്ത് ഗവേഷകന്‍ ചരിത്രവേരുകള്‍ തേടി പാണക്കാട്ട്

ഹളര്‍മൗത്ത് ഗവേഷകന്‍ ചരിത്രവേരുകള്‍ തേടി പാണക്കാട്ട്

മലപ്പുറം: ഹളര്‍മൗത്തില്‍ നിന്നുള്ള സയ്യിദരെയും ഹള്‌റമികളെയും കുറിച്ച് ഗവേഷണം നടത്തുന്ന ചരിത്രകാരന്‍ വേരുകള്‍ തേടി പാണക്കാട്ടെത്തി. ഡ്യൂക് യൂണിവേഴ്‌സിറ്റിയിലെ ആന്ത്രോപോളജി പ്രഫസറും പ്രശസ്ത ചരിത്രകാരനുമായ ആംഗ്‌സന്‍ങ് ഹോ ആണ് ഇന്നലെ പാണക്കാട് കൊടപ്പനക്കലെത്തിയത്.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തി. അദ്ദേഹം രചിച്ച പ്രശസ്തമായ ദി ഗ്രേവ്‌സ് ഓഫ് തരീം എന്ന ഗ്രന്ഥം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. ഹളര്‍ മൗത്തിലെ തരീമില്‍ നിന്ന് ഇന്ത്യന്‍ തീരത്തുടനീളമുള്ള സയ്യിദ് വംശാവലിയും സഞ്ചാരവും പഠനഗ്രന്ഥത്തില്‍ വിശദമാക്കുന്നുണ്ട്.

2006-ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ഈ രംഗത്തെ ആധികാരികമായ ഗവേഷക ഗ്രന്ഥമെന്ന നിലക്ക് ലോകമൊട്ടുക്കും അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കാലിഫോര്‍ണിയ, ചിക്കാഗോ, സ്റ്റാന്റ്‌ഫോര്‍ഡ്, ബേക്ക്‌ലി, മിഷിഗന്‍, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ ദി ഗ്രേവ്‌സ് ഓഫ് തരീം പാഠ്യ വിഷയമായി തെരഞ്ഞെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ തീരത്തെ വിവിധ ഭാഗങ്ങളില്‍ ഹളര്‍ മൗത്തിലെ തരീമില്‍ നിന്നുള്ള പ്രഗല്‍ഭര്‍ ഇസ്‌ലാം പ്രചാരണത്തിന് പുറപ്പെടുകയും വിജയിക്കുകയും ചെയ്തതായി ആംഗ്‌സന്‍ങ് ഹോ പറഞ്ഞു. ഇസ്‌ലാമിക മുന്നേറ്റത്തില്‍ അവര്‍ വഹിച്ച പങ്ക് വലുതാണ്. തരീമില്‍ നിന്ന് എത്തിപ്പെട്ടവര്‍ അതത് പ്രദേശങ്ങളില്‍ സ്‌നേഹവും ശാന്തിയും വിളംബരം ചെയ്ത് ചരിത്രശ്രേണിയില്‍ മഹത്തായ സ്ഥാനമാണ് അലങ്കരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് തരീമുകളുടെ വംശാവലിയും ചലന ഗുണവും അടിസ്ഥാനമാക്കിയുള്ള വേരുകള്‍ തേടി പുറപ്പെട്ടതെന്നും 400 -ഓളം പേജുകളിലെ പുസ്തകമാണ് രചിച്ചതെന്നും ആംഗ്‌സന്‍ങ് ഹോ പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവിലാണ് തിളക്കമുറ്റിയ ചരിത്രത്തിന്റെ വേരുകള്‍ കോര്‍ത്തിണക്കിയത്. മലയാളത്തിലേക്ക് ഗ്രന്ഥം വിവര്‍ത്തനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. കേരളത്തില്‍ ഇത് രണ്ടാം തവണയാണ് ആംഗ്‌സന്‍ങ് സന്ദര്‍ശിക്കുന്നത്.

പാണക്കാട്ട് ആദ്യമാണ്. പാണക്കാട് പൂക്കോയ തങ്ങളെ കുറിച്ചും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചും ഹൈദരലി ശിഹാബ് തങ്ങളെ കുറിച്ചും ധാരാളം വായിച്ചറിഞ്ഞിട്ടുണ്ട്. പാണക്കാട് സയ്യിദ് കുടുംബത്തിന്റെ വംശാവലി എത്തിച്ചേരുന്നത് ഹളര്‍മൗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പാണക്കാട് കുടുംബം വീശുന്ന കുളിര്‍കാറ്റ് അത്ഭുതകരമാണ്. ആത്മീയ രാഷ്ട്രീയ രംഗത്ത് ഒരുപോലെ മാതൃകയാവാന്‍ കഴിയുന്നത് വിസ്മയകരവും കേരളത്തിന്റെ സുകൃതവുമാണ്- അദ്ദേഹം പറഞ്ഞു. മമ്പുറം മഖാമും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയും അദ്ദേഹം സന്ദര്‍ശിച്ചു.

സുന്നി ബാലവേദി.

കേരളത്തിലെ ആധികാരിക മതപണ്ഡിത സഭയാണല്ലോ സമസ്ത. സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കീഴ് ഘടകങ്ങളില്‍ ഏറ്റവും താഴെയുള്ളതും എന്നാല്‍ അംഗബലത്തില്‍ ഏറ്റവും വലുതുമായ സംഘടനയാണ് സമസ്ത കേരളാ സുന്നി ബാലവേദി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ വിദ്യാര്‍ത്ഥികളാണ് സംഘടനയുടെ അംഗങ്ങള്‍. ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിനാണ് മേല്‍ സംഘടനയുടെ നിയന്ത്രണം. 1993 ഡിസംബര്‍ 26ന് പാണക്കാട് ഉമര്‍ അലി ശിഹാബ് തങ്ങളും മര്‍ഹും കെ.ടി മാസുമിസ്‌ലിയാരും ചേര്‍ന്നാണ് സംഘടനയുടെ ആവശ്യതകത സമൂഹത്തിന്റെ മുമ്പില്‍ പറഞ്ഞതും അതിന് അസ്ഥിവാരം പണിതതും. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടം കാതോര്‍ക്കുന്നത് ഒരു സത്യം തന്നെ. ഇല്‍മ് കൊണ്ടും തഖ്‌വാ കൊണ്ടും ശ്രേഷ്ഠതയുള്ളവര്‍ ഇല്ലാതാവുകയും അവിവേകികളായവര്‍ നേതാക്കന്മാരാവുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നമ്മുടെ പ്രയാണം. ഒന്ന് ഒന്നിനോട് താല്‍പര്യമില്ലാത്ത ഒരു തലമുറയാണ് നമുക്ക് മുന്നില്‍ വളര്‍ന്നു വരുന്നത്. മഹാനായ ഇമാം ഗസ്സാലി (റ) പാടിയ ഒരു കവിത ഇവിടെ കുറിക്കട്ടെ. ആടിനെ മേക്കുന്നവനാണ് ആട്ടിന്‍പറ്റത്തെ ചെന്നായയില്‍ നിന്നും സൂക്ഷിക്കുക. എന്നാല്‍ അവയെ മേക്കുന്നവന്‍ തന്നെ ചെന്നായ്ക്കളായാലോ. അത് കൊണ്ട് തന്നെ എല്ലാ ഭക്തിയും ആദരവുകളും സംഘബോധവും സൗമ്യതയും ഉള്‍കൊണ്ട് നന്മകളിള്‍ മുന്നേറുകയും തിന്മകളില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യുന്ന സുഭദ്രമായ ഒരു തലമുറ വളര്‍ന്ന് വരാന്‍ ബാലവേദികള്‍ ആവശ്യമാണ്. അത്‌കൊണ്ട് തന്നെ സുന്നി ബാലവേദി എന്ന സമസ്ത കീഴ്ഘടകം മദ്‌റസകളില്‍ അനിവാര്യവുമാണ്. ഉമര്‍(റ) പറയുന്നു. “നേതൃത്വമില്ലാത്ത സംഘടനയില്ല. അനുസരണമില്ലാത്ത നേതൃത്വവുമില്ല. അത് കൊണ്ട് തന്നെ സുന്നിബാലവേദിക്ക് മഹത്വമുള്ളതും കെട്ടുറപ്പുള്ളതുമായ നേതൃത്വമാണ് സമസ്ത. മാത്രവുമല്ല നമ്മുടെ മഹാന്മാരായ നേതാക്കളായിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങള്‍, ബാഫഖീ തങ്ങള്‍, പി.എം.എസ്.എ. പൂക്കോയ തങ്ങള്‍, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ഉലമാ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങല്‍, ഉമര്‍ അലി ശിഹാബ് തങ്ങള്‍, കെ.ടി. മാനു മുസ്‌ലിയാര്‍ തുടങ്ങിയവരും പ്രതിപാദിക്കാത്തവരുമായ ഒരു പാട് നേതാക്കള്‍. ജീവിച്ചിരിക്കുന്ന koya kutty usthath, സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ്, പാണക്കാട് തങ്ങന്മാര്‍. ഇങ്ങനെയുള്ള മഹാന്മാരായ ആളുകളുടെ നേതൃത്വം കൊണ്ട് അനുഗൃഹീതമായ പ്രസ്ഥാനമാണ് സമസ്ത. നാം സമസ്തയുടെ പിന്നില്‍ അടിയുറച്ച് നില്‍ക്കണം. അതിനായി പ്രവര്‍ത്തിക്കണം. നമ്മുടെ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ബഹുമാനപ്പെട്ട സമസ്തയെപ്പറ്റിയും അതിനെ നയിച്ചതും നയിക്കുന്നതുമായ മഹാന്മാരായ നേതാക്കളെപ്പറ്റിയും സമാധാന നിലനില്‍പ്പിന്റെ ആവശ്യകതയെപ്പറ്റിയും ബോധം ഉണ്ടാവണം. സമസ്തയെ മനസ്സിലാക്കാന്‍ ഉസ്താതുമാരുടെ സാരോപദേശം തേടണം. യാതൊരു വൈമനസ്സ്യവുമില്ലാതെ ഈ മഹത്തായ വൃക്ഷത്തണലില്‍ വളരാനുള്ള പ്രചോദനം ഉണ്ടാക്കിയെടുക്കാന്‍ നാം ശ്രമിക്കണം. ലോകം കീഴടക്കാന്‍ ശ്രമിക്കുന്ന വിജ്ഞാനം കരസ്ഥമാക്കുന്ന സമൂഹം വിദ്യാര്‍ത്ഥികളാണ്. അവര്‍ക്ക് വിജ്ഞാനം ലഭിക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങളാണുള്ളത്. വിനയം, ബുദ്ധിസാമര്‍ത്ഥ്യം, സ്ഥിരോത്സാഹം, ക്ഷമാശീലം, കാലദൈര്‍ഘ്യം, ഗുരുമാര്‍ഗ്ഗദര്‍ശനം എന്നീ ബാഹ്യമായതും ഗുരുനാഥരുടെ പ്രീതി പണ്ഡിത മഹാത്മാക്കളുടെ പ്രാര്‍ത്ഥനാശീര്‍വാദങ്ങള്‍ എന്നീ ആന്തരികവുമായ ഘടകങ്ങളുമാണ് അവ. വിദ്യാര്‍ത്ഥികളുടെ നേതാക്കള്‍ ഉസ്താദുമാരാണ്. ഗുരുജനങ്ങള്‍ മറ്റുള്ളവരുടെ നേതാക്കളും. മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നവരുമാണ് വിജ്ഞാനത്തിന്റെ സഹായികളുമാണ്. അല്ലാഹു പറയുന്നു. “ഓരോ വിഭാഗക്കാര്‍ക്കും ഓരോ ലക്ഷ്യബോധമുണ്ട്. അതിന്റെ നേര്‍ക്ക് അവര്‍ തിരിയുന്നു. അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് ഞാന്‍ ഞാന്‍ എന്ന വാശിയോടെ നിങ്ങള്‍ മുന്നേറുക. എവിടെയായിരുന്നാലും നിങ്ങളെല്ലാവരെയും അല്ലാഹുകൊണ്ടു വരും. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിയുന്നവനാണ്.. (അല്‍ബഖറ: 148) നിങ്ങള്‍ എന്ത് പ്രവര്‍ത്തിക്കുന്നുവോ അതിനെകുറിച്ച് അല്ലാഹു അശ്രദ്ധനല്ല. (അല്‍ബഖറ: 149 ). നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവ് ചെയ്യുക. സ്വന്തം കൈകളെ നാശത്തിലേക്ക് എറിഞ്ഞുകളയരുത്. നിങ്ങള്‍ നന്മ ചെയ്യുക. നിശ്ചയം നന്മ ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നതാണ്. (അല്‍ബഖറ:195) അത് കൊണ്ട് തന്നെ നമ്മുടെ പ്രവര്‍ത്തനം മടികൂടാതെ സുന്നിബാലവേദിയുടെയും ബഹു. സമസ്തയുടെയും വളര്‍ച്ചക്കായിരിക്കണം. നബി (സ) മടിയെ തൊട്ട് കാവല്‍ ചോദിച്ചത് ഹദീസില്‍ വ്യക്തമാണ്. നാമും മടിയെതൊട്ട് കാവല്‍ ചോദിക്കണം. ഒരു കവി പറഞ്ഞത് പോലെ “മുടക്കുണ്ടാക്കുന്നവരോടും മടിയുള്ളവരോടും നീ സഹവസിക്കരുത്. അത് മതത്തില്‍ വലിയ വിപത്തുണ്ടാക്കും’’. സുന്നിബാലവേദിയുടെ ഭരണഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നാം നേതൃത്വം നല്‍കണം. ഭരണഘടനയിലുള്ള ലക്ഷ്യം താഴെ ചേര്‍ക്കുന്നു. 1.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വിഭാവനം ചെയ്യുന്ന പരിശുദ്ധ അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയദര്‍ശങ്ങളി ലധിഷ്ഠിതമായ ഒരു ബാലസമൂഹമായി പ്രവര്‍ത്തിക്കുക. 2. വിദ്യാര്‍ത്ഥികളില്‍ ദീനീബോധവും വിശ്വാസ ദാര്‍ഢ്യവും അച്ചടക്കവും സൗഹാര്‍ദ്ദവും സാഹോദര്യവും വളര്‍ത്തുക. 3. ഗുരുശിഷ്യബന്ധം ഊട്ടിയുറപ്പിക്കുകയും ഐഹികവും പാരത്രികവുമായ അത്യുന്നതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുക. 4. നിരീശ്വര- നിര്‍മ്മിത പുത്തന്‍ പ്രസ്ഥാനങ്ങളുടെ പ്രചാരവേലക്കെതിരെ ബാലവിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുകയും അവര്‍ക്കിടയില്‍ ഇസ്‌ലാവിക സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുക. 5. സംസ്‌കാര സമ്പന്നരായ ഒരു തലമുറയെ വാര്‍ത്തെടുക്കുകയും മതഭൗതിക വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. 6. ഇസ്‌ലാമിക പ്രചരണത്തിനും കലാസാഹിത്യ പോഷണത്തിനും ലൈബ്രറി, സാഹിത്യസമാജം എന്നിവ സ്ഥാപിച്ചു നടത്തുക.. 7. പ്രാഥമിക പഠനത്തിനിടക്ക് രംഗത്തു നിന്നു ഒഴിഞ്ഞ് പോകുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി പഠനം തുടരാനാവശ്യമായത് ചെയ്ത് കൊടുക്കുക. 8. നിര്‍ധനരും നിരാലംബരുമായി വരുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായം നല്‍കുക. 9. ഭാവി ജീവിതം ഭാസുരമാക്കാന്‍ വിദ്യാര്‍ത്ഥികളോടൊപ്പം രക്ഷിതാക്കളെയും ബോധവാന്മാരാ ക്കുക. മേല്‍ ലക്ഷ്യത്തിലാണ് നമ്മുടെ പ്രവര്‍ത്തനം നടത്തേണ്ടത്. സുന്നിബാലവേദിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം വ്യാപിച്ചുകിടക്കുകയാണ്. 9008 മദ്രസാ യൂണിറ്റുകളും 400 റൈഞ്ച് യൂണിറ്റുകളും 17 ജില്ലാ യൂണിറ്റുകളും (നീലഗിരി, ദക്ഷിണ കന്നഡ, കൊടക് ഉള്‍പ്പെടെ ആണ് സംസ്ഥാന കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ യൂണിറ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്). സംഘടന നേരത്തെ എസ്.വി. മുഹമ്മദലി മാസ്റ്ററും അബ്ദുറസാഖ് ബുസ്താനി തുടങ്ങിയവര്‍ കണ്‍വീനര്‍മാരായി സ്ഥാപിച്ചത്, പിന്നീട് ഭരണഘടന സ്ഥാപിക്കുകയും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഥമ പ്രസിഡന്റാവുകയും ചെയ്തു. ഇന്ന് ലോകം തന്നെ ഉറ്റുനോക്കുന്ന യുവപ്രതിഭ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് നേതൃത്വം നല്‍കുന്നത്. മാത്രവുമല്ല. ഭരണഘടനാപരമായി സംഘടനക്ക് ഉപദേശങ്ങള്‍ നല്‍കാന്‍ ഒരു ഉപദേശക സമിതിയും എല്ലാ ഘടകങ്ങള്‍ക്കുമുണ്ട്. സമസ്തയുടെ കീഴ് ഘടകങ്ങളായ SYS, SMF, SKSSF, SKJM, SKIMVB, MMA എന്നിവയുടെ ഓരോ പ്രതിനിധികളാണ് ഉപദേശക സമിതിയില്‍. SKJM ന്റെ പ്രതിനിധി ചെയര്‍മാനും SKSSF പ്രതിനിധി കണ്‍വീനറുമാണ്. സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പ്രവര്‍ത്തകരും ഉസ്താദുമാരും സജീവമാണ്. ബഹുമുഖ പദ്ധതിയാണ് സംസ്ഥാന കമ്മിറ്റി നടപ്പില്‍ വരുത്തുന്നത്. ജ്ഞാനതീരം, ടാലന്റ് സേര്‍ച്ച്, ബാല ഇന്ത്യ സ്‌നേഹജാലകം, വിവിധ കാമ്പയിനുകള്‍ അവാര്‍ഡുദാനം തുടങ്ങിയവ ചിലതുമാത്രം. മേല്‍ പ്രവര്‍ത്തനങ്ങള്‍ വിജയപ്രദമാവണമെങ്കില്‍ മദ്‌റസ പ്രസ്ഥാനം സജീവമായി വരണം. മദ്‌റസയിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് അവസാനിക്കണം. ഇതിന് സുന്നിബാലവേദി പ്രവര്‍ത്തകര്‍ തന്നെ തീവ്രമായി പ്രവര്‍ത്തിക്കണം. അലി (റ) പറഞ്ഞു. വിജ്ഞാനാന്വേഷിയെ സ്വര്‍ഗ്ഗം തേടി വരും. എന്നാല്‍ പാപം ചെയ്യാന്‍ ഒരുങ്ങിയവനെ നരകവും. ഹസന്‍ ബസ്വരി (റ) പറഞ്ഞതായി കാണാം. മര്യാദയില്ലാത്തവന് ജ്ഞാനം ലഭ്യമല്ല. ക്ഷമയില്ലാത്തവന്‍ മതവിശ്വാസിയാവുകയില്ല. സൂക്ഷ്മതയില്ലാത്തവന് ദൈവസാമീപ്യം സാധ്യമല്ല. വിജ്ഞാനം ഇസ്‌ലാമിന്റെ ജീവനാണ്. വിജ്ഞാനം നിലനിര്‍ത്തുന്നതിന് ഇല്‍മിന്റെ സേവകരാവുക എന്നാണര്‍ത്ഥം. ഇങ്ങനെയുള്ള മഹത്തുക്കളുടെ വാക്കുകള്‍ ഉയര്‍ത്തിപ്പിടിച്ച് സുന്നി ബാലവേദി പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്ത് മുറുകെ പിടിച്ച് മുന്നോട്ടു ഗമിക്കണം. ഏത് കൊടുങ്കാറ്റടിച്ചാലും നാം പുറകോട്ട് പോവരുത്. ദേഹേച്ഛ പാപങ്ങളുടെ കടലും മരണം ആയുസ്സിന്റെ കടലും ഖബറ് ദുഃഖങ്ങളുടെ കടലും ആണ് എന്ന് നാലു കടലുകളെ കുറിച്ച് ഉമര്‍ (റ) പറഞ്ഞത് നമുക്ക് ബോധവുണ്ടാവണം. പ്രശസ്തനായ ഒരു കവി പറഞ്ഞു. നീ നല്ലവരോട് കലരുക. അവര്‍ മൂലം നീ നന്മയെ എത്തിക്കും. അവര്‍ ഭൂമിയിലെ ചന്ദ്രന്മാരാണ്. കക്കൂസ് ടാങ്കിലെ വെള്ളം സമുദ്രജലത്തോട് ചേര്‍ന്നാല്‍ അഴുക്ക് നീങ്ങി അത് ശുദ്ധമായതാണ്. തിന്മയെ തടുക്കുവാനുള്ള ഏറ്റവും നല്ല ആയുധം നന്മയാണ് എന്ന് നാം മനസ്സിലാക്കണം. അത് നമ്മുടെ നയമായി ഉപയോഗിക്കണം. അതിന് നമ്മുടെ ഉദാരമായ പെരുമാറ്റം, ക്ഷമ, മാപ്പ്, വിട്ടുവീഴ്ച, നല്ല വാക്കുകള്‍, പ്രതികാര മനഃസ്ഥിതി ഉപേക്ഷിക്കല്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ തിന്മയെ നേരിടാന്‍ നാം കൈമുതലാക്കണം. ഇങ്ങനെയുള്ള എല്ലാ സ്വഭാവ ഗുണങ്ങളും പ്രവര്‍ത്തന മേഖലകളിലും പൊതുജന സമ്പര്‍ക്കരീതികളിലും മതപ്രചരണ പ്രസംഗം എഴുത്ത് തുടങ്ങിയ മറ്റ് കലാ പരിശീലനങ്ങളിലും നാം ധൈര്യസമേതം നേടിയെടുക്കണം. സാഹചര്യം അനുസരിച്ച് നാം പ്രവര്‍ത്തന ഗോദയിലിറങ്ങണം. നമ്മുടെ ബഹുമാനപ്പെട്ട ഗുരുനാഥന്മാര്‍, പ്രായമുള്ളവര്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരുടെ ആശീര്‍വാദവും അനുവാദവും നാം വാങ്ങണം. നമ്മുടെ പ്രിയപ്പെട്ട സംഘടനയെ വളര്‍ത്തി ഭാവിയുടെ നല്ല സമൂഹത്തിന് ഉതകുന്ന വിധത്തില്‍ പ്രവര്‍ത്തനം കാഴ്ച വെച്ച് സമസ്ത എന്ന പ്രസ്ഥാനത്തിന്റെ പതാകക്ക് കീഴില്‍ അണി നിരക്കാന്‍ ശ്രമിക്കണം. നമ്മുടെ നാട്ടിന്, നമ്മുടെ മഹല്ലത്തിന്, നമ്മുടെ രാജ്യത്തിന് ഗുണകാംക്ഷയുള്ള ഉത്തമ പൗരന്മാരായി നാം വളരണം. അതിന് അല്ലാഹു തൗഫീഖ് നല്‍കട്ടെ ,ആമീന്‍. (copy old aan)

Wednesday, December 25, 2013

'സി.എം അബ്ദുല്ല മൗലവിയുടെ ഗോളശാസ്ത്ര പഠനങ്ങള്‍ ' പ്രകാശിതമാവുന്നു


കാസര്‍ഗോഡ്: കേരളത്തിലെ പ്രമുഖ ഗോളശാസ്ത്ര പണ്ഡിതനും വിദ്യാഭ്യാസ ചിന്തകനുമായ സി.എം അബ്ദുല്ല മൗലവിയുടെ ഗോളശാസ്ത്ര ലേഖനങ്ങളുടെ സമാഹാരം ഇന്ന് (21.12.2013 ശനിയാഴ്ച) പ്രകാശിതമാവുന്നു. സി.എം അബ്ദുല്ല മൗലവിയുടെ വേര്‍പാടിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍ഗോഡ് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന മെമ്മോറിയല്‍ ലക്ചറിന്റെയും ദേശീയ വിദ്യാഭ്യാസ സെമിനാറിന്റെയും പ്രഥമ സെഷനില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ നദ്‌വി കൂരിയാട് പുസ്തകം പ്രകാശനം ചെയ്യും.
വിവിധ കാലങ്ങളിലായി സി.എം അബ്ദുല്ല മൗലവി തയ്യാറാക്കിയ ഗോളശാസ്ത്ര പഠനങ്ങളുടെ സമാഹാരമാണ് ക്യതി.

Friday, December 20, 2013

സി.എം അബ്ദുല്ല മൗലവി മെമ്മോറിയല്‍ ലക്ചറും ദേശീയ വിദ്യാഭ്യാസ സെമിനാറും ഇന്ന്

കാസര്‍കോട്: ഖാസി സി.എം അബ്ദുല്ല മൗലവിയുടെ വിദ്യാഭ്യാസ ചിന്തകളെയും ഗോളശാസ്ത്ര-രചനാ മേഖലകളെയും കേരളീയ വിദ്യാഭ്യാസ പുരോഗതിയുടെ പശ്ചാത്തലത്തില്‍ സമഗ്രമായി ചര്‍ച്ചചെയ്യുന്ന വിദ്യാഭ്യാസ സെമിനാറും പ്രഥമ സി.എം. മെമ്മോറിയല്‍ ലക്ചറും ഇന്ന് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെ മത രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കുന്ന പരിപാടിയില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രഥമ സി.എം. അബ്ദുല്ല മൗലവി മെമ്മോറിയല്‍ ലക്ചര്‍ നടത്തും.

എസ്.വൈ.എസ് ജില്ലാ പ്രതിനിധി സമ്മേളനം ഇന്ന്

മലപ്പുറം: സുന്നി യുവജന സംഘം അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് വേങ്ങരയില്‍ ജില്ലാ പ്രതിനിധി സമ്മേളനം നടക്കും. പഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞടുക്കപ്പെട്ട അറുപത് വീതം അംഗങ്ങള്‍ പങ്കെടുക്കും. ക്യാമ്പില്‍ ആറായിരം പേര്‍ക്ക് 'ആമില' (ആക്റ്റീവ് മെമ്പര്‍ ഫോര്‍ ഇസ്‌ലാമിക് ലോയല്‍ ആക്ടിവിറ്റീസ്) പദവി നല്‍കും. പരിപാടിയുടെ സംഘാടനത്തിന് തുടക്കം മുതല്‍ നേതൃത്വം

Tuesday, December 17, 2013

ശിഹാബ് തങ്ങള്‍ സ്മാരക പുരസ്‌കാരം സമര്‍പ്പിച്ചു

 
പെരിന്തല്‍മണ്ണ: മത- സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി സുന്നി മഹല്ല് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ശിഹാബ് തങ്ങള്‍ സ്മാരക പുരസ്‌കാരം ഖത്തറിലെ വ്യവസായ പ്രമുഖന്‍ മുഹമ്മദ് ഈസക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു.

 സമസ്ത  കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ അനുമോദന പ്രഭാഷണം നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. മുന്‍വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചത്.

കോഴിക്കോട് ഖാസിമാരായ സയ്യിദ് നാസര്‍ ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് കെ.കെ.സി.എം തങ്ങള്‍ വഴിപ്പാറ, സയ്യിദ് ഒ.എം.എസ് തങ്ങള്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, യു. ഷാഫി ഹാജി, ഒ.എം. കരുവാരകുണ്ട്, ഫൈസല്‍ എളേറ്റില്‍, കാനേഷ് പൂനൂര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടിഫൈസി, പി.കെ. ശംസാദ് സലീം, എ.കെ. ഖാസിം മരക്കാര്‍ പ്രസംഗിച്ചു.

മനുഷ്യജാലിക ഫണ്ട് ഉദ്ഘാടനം ചെയ്തു


കല്ലടിക്കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി ജനുവരി 26ന് കല്ലടിക്കോട്‌വെച്ച് നടത്തുന്ന മനുഷ്യജാലിക ഫണ്ട് ഉദ്ഘാടന ം കല്ലടിക്കോട് ഹസനാത്തുല്‍ ജാരിയ്യാത്ത് മദ്‌റസയില്‍ വെച്ച് അബ്ദുള്ളഹാജി വാഴമ്പുറം, പി.എ. മുഹമ്മദ്ഹാജി തുപ്പനാട് എന്നിവരില്‍ നിന്ന് സ്വീകരിച്ച് സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജീല്ലാ ജനറല്‍ സെക്രട്ടറി സി. മുഹമ്മദലി ഫൈസി നിര്‍വ്വഹിച്ചു.

സയ്യിദ് ശിഹാബുദ്ദീന്‍ ജിഫ്‌രിതങ്ങള്‍, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി, ഹബീബ്‌ഫൈസി കോട്ടോപ്പാടം, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ടി.എച്ച്. സുലൈമാന്‍ ദാരിമി, ടി.ടി. ഉസ്മാന്‍ ഫൈസി, ടി.കെ. സുബൈര്‍ മൗലവി, ഷമീര്‍ഫൈസി കോട്ടോപ്പാടം, അന്‍വര്‍ഫൈസി അക്കിയമ്പാടം, വി.കെ. മുഹമ്മദ്കുട്ടി കുന്തിപ്പുഴ, നാസര്‍ഫൈസി കാഞ്ഞിരംകുന്ന്, നിസാബുദ്ദീന്‍ ഫൈസി, റഹീം ഫൈസി, സലാം ഫൈസി നെല്ലായ, അബൂതാഹിര്‍ മേപ്പറമ്പ്, സലീം ഫൈസി കോണിക്കഴി, മുഹമ്മദ് ഫൈസി കരിമ്പ, സലീം ഫൈസി തുപ്പനാട്, അഷ്‌റഫ് ഫൈസി കുന്തിപ്പുഴ, ഹാജിസാദാലിയാഖത്തലിഖാന്‍, എം. പി. അബ്ദുല്‍ഖാദിര്‍, യൂസുഫ് പാലക്കല്‍, അലിഅസ്‌ക്കര്‍ കരിമ്പ, മുജീബ് കോണിക്കഴി, സൈതുമുഹമ്മദ് ഫൈസി, സക്കീര്‍ മൗലവി, ആരിഫ് അന്‍വരി, വി.സി. ഉസ്മാന്‍, ശാഫിഫൈസി കോല്‍പ്പാടം, ആരിഫ് ചങ്ങലീരി, ആബിദ് ഫൈസി, മുഹമ്മദ്കുട്ടി കുന്തിപ്പുഴ, മുസ്തഫ ദാരിമി, മുജീബ് ഫൈസി, കരീം മുസ്‌ലിയാര്‍ സംബന്ധിച്ചു.

Sunday, December 8, 2013

കെ.ടി മാനു മുസ്‌ലിയാര്‍ അതുല്യനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ്: അഡ്വ. എം.ഉമര്‍ എം.എല്‍.എ

കരുവാരകുണ്ട്: കെ.ടി. മാനു മുസ്‌ലിയാര്‍ അതുല്യനായ സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നെന്ന് അഡ്വ. എം. ഉമര്‍ എം.എല്‍.എ പറഞ്ഞു. 'കെ.ടി. ഉസ്താദ് ജീവിതവും ദര്‍ശനവും' വിഷയത്തില്‍ അലുംനി അസോസിയേഷന്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'മതസൗഹാര്‍ദ്ദം മാനു മുസ്‌ലിയാരുടെ വീക്ഷണത്തില്‍' വിഷയത്തില്‍ ജി.സി. കാരക്കല്‍ പ്രഭാഷണം നടത്തി. കെ.ടി. ഉസ്താദും കേരളത്തിലെ മദ്രസാ പ്രസ്ഥാനവും വിഷയത്തില്‍ ഡോ. സുബൈര്‍ ഹുദവി പ്രസംഗിച്ചു. മാനു മുസ്‌ലിയാരുടെ ലഘുജീവചരിത്രം അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് അവതരിപ്പിച്ചു.

മാനു മുസ്‌ലിയാരുടെ സാഹിത്യ രചനകള്‍ സി. ഹംസ പരിചയപ്പെടുത്തി. പ്രഫ. ബാബു തോമസ് അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി,

ആഗോള തലത്തില്‍ പ്രബോധന, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക് പ്രാപ്തരായ പണ്ഡിതരെ വാര്‍ത്തെടുക്കുക എന്നത് ദാറുല്‍ ഹുദ യുടെ ലക്ഷ്യം : ഡോ. ബഹാഉദ്ദീന്‍ നദ്‌വി


 

ജിദ്ദ: കേരളത്തിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക പ്രബുദ്ധത ഇതര സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നതെന്ന് ദാറുല്‍ ഹുദാ വൈസ് ചാന്‍സലറും ആഗോള പണ്ഡിത സഭാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രസ്താവിച്ചു.