" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, March 26, 2013

ശംസുൽ ഉലാമാ ഇസ്ലാമിക് അക്കാദമി വാര്ഷികം


വയനാട്: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ 10–ാം വാര്‍ഷിക വാഫി സനദ്‌ദാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന്‌ (വെള്ളി) 3 മണിക്ക്‌ ശംസുല്‍ ഉലമാ നഗരിയില്‍ സെമിനാര്‍ നടക്കും. 
പാണ-ക്കാട്‌ സയ്യിദ്‌ മുന-വ്വ-റലി ശിഹാബ്‌ തങ്ങള്‍ മോഡ-റേ-റ്റ-റാ-യുള്ള സെമി-നാര്‍ പൊതു-മ-രാ-മത്ത്‌ വകുപ്പ്‌ മന്ത്രി വി കെ ഇബ്രാ-ഹിം-കുഞ്ഞ്‌ ഉദ്‌ഘാ-ടനം ചെയ്യും. പ്രൊഫ-സര്‍ കെ ആലി-ക്കുട്ടി മുസ്‌ലിയാര്‍ വിഷ-യ-മ-വ-ത-രി-പ്പി-ക്കും. ഇ ടി മുഹ-മ്മദ്‌ ബഷീര്‍ എം പി മുഖ്യാ-തി-ഥി-യാ-വും. അബ്‌ദു-റ-ഹി-മാന്‍ രണ്ടത്താണി എം എല്‍ എ, എം ടി രമേ-ശ്‌, അഡ്വ: ടി സിദ്ദീ-ഖ്‌, സി കെ ശശീ-ന്ദ്രന്‍, നാസിര്‍ ഫൈസി കൂട-ത്തായി സംബ-ന്ധ-ിക്കും.
സമ്മേ-ള-ന-ത്തിന്റെ രണ്ടാം ദിവ-സ-മായ ഇന്ന-ലെ(-വ്യാ-ഴം) പ്രിന്‍സി-പ്പാ-ള്‍ കെ ടി ഹംസ മുസ്‌ലിയാ-രുടെ അദ്ധ്യ-ക്ഷ-ത-യില്‍ നടന്ന സ്ഥാ-പന കുടും-ബ-സം-ഗമം പാണ-ക്കാട്‌ സയ്യിദ്‌ റശീ-ദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാ-ടനം ചെയ്‌തു. 
സി ഐ സി അസി. കോ–-ഓര്‍ഡി-നേ-റ്റര്‍ അഹ്‌മദ്‌ ഫൈസി കക്കാട്‌ വിഷ-യ-മ-വ-ത-രി-പ്പി-ച്ചു. താജ്‌മന്‍സൂര്‍ മാസ്റ്റര്‍, ജഅ്‌-ഫര്‍ ഹൈത്ത-മി, മിഹ്‌റാന്‍ ബാഖ-വി, ഹാഫിള്‌ ശി-ഹാബ്‌ ദാരി-മി, സജീര്‍ ഫൈസി, കബീര്‍ ഫൈസി, ജംഷാദ്‌ മാസ്റ്റര്‍ സം-സാ-രി-ച്ചു. 
അക്കാദമി മാനേജര്‍ എ കെ സുലൈമാന്‍ മൌലവി സ്വാഗതവും സി കുഞ്ഞിമുമ്മദ്‌ ദാരിമി നന്ദിയും പറഞ്ഞു.
  

ജാമിഅഃ ജൂനിയര് കോളേജസ് സംയുക്ത വിദ്യാര്ത്ഥി സംഘടന രൂപീകരിച്ചു


പെരിന്തല്‍മണ്ണ: സംസ്ഥാനത്തിനകത്തും പുറത്തുമായി നിലകൊള്ളുന്ന ജാമിഅഃ അഫ്‌ലിയേറ്റഡ് കോളേജുകളിലെ സംയുക്ത വിദ്യാര്‍ത്ഥി സംഘടന രൂപീകൃതമായി. സജ്ദ (സ്റ്റുഡന്‍സ് അസോസിയേഷന്‍ ഓഫ് ജാമിഅഃ ഫോര്‍ ഡിവോട്ടഡ് ആക്ടിവിറ്റീസ്) എന്ന പേരിലാണ് സമിതി അറിയപ്പെടുക.പ്രസിഡണ്ട് മുഹമ്മദ് അജ്മല്‍ പി.കെ (ഇമാം ഗസ്സാലി അക്കാഡമി, കൂളിവയല്‍) ജനറല്‍ സെക്രട്ടറി ഉവൈസ് ഇ.കെ (കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ്, മലപ്പുറം) ട്രഷറര്‍ റിയാസ് ഇ (അല്‍ ഹസനാത്, മാമ്പുഴ).

യാസിര്‍ പി (ദാറുന്നജാത്ത്, കരുവാരക്കുണ്ട്), മുഹമ്മദ് ജൂറൈജ്. എന്‍ (ബദരിയ്യ, വേങ്ങര) വൈസ് പ്രസിഡണ്ടുമാര്‍. ലുഖ്മാനുല്‍ ഹകീം പി (മര്‍കസ്, നിലമ്പൂര്‍), മുഹമ്മദ് മുസ്തഫ സി (മുനവ്വിറുല്‍ ഇസ്‌ലാം തൃക്കരിപ്പൂര്‍), അബ്ദുസലാം എ (ദാറുല്‍ ഖൈറാത്, ഒറ്റപ്പാലം) ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരാണ് ഭാരവാഹികള്‍.
            യോഗം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു ഹാജി കെ. മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി പ്രസംഗിച്ചു. ഹംസ റഹ്മാനി കൊണ്ടിപറമ്പ് സ്വാഗതവും അജ്മല്‍ പി.കെ നന്ദിയും പറഞ്ഞു.

Monday, March 25, 2013

കാമ്പസ് വിംഗ് എക്സിക്യൂട്ടീവ് കാമ്പ് കോഴിക്കോട്

കോഴിക്കോട് : എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ് സംസ്ഥാന എക്സിക്യൂട്ടീവ് കാമ്പ് മാ ര്‍ച്ച് 29,30,31 തിയ്യതികളില്‍ കുറ്റിക്കാട്ടൂര്‍ മുസ്‌ലിം യതീംഖാന, ബീ ലൈന് കാമ്പസില്‍ വെച്ച് നടക്കും.

കേരളത്തിലെ 128 കാമ്പസില്‍ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികളാണ് കാമ്പില്‍ പങ്കെടുക്കുക. ഗ്രൂപ്പ് ആക്ടിവിറ്റികള്‍ ഉള്‍പ്പെടെ 16 സെഷനുകളിലായി ക്രമീകരിച്ചിട്ടുള്ള കാമ്പ് 29ന് വൈകിട്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
3 വര്‍ഷത്തിനുള്ളില്‍ ക്രിയാത്മക പ്രവര്‍ത്തനങ്ങളോടെ ഉന്നത കലാലയങ്ങളടക്കം ഒട്ടനവധി കാമ്പസുകളുടെ മനസ്സ് കീഴടക്കിയ കാമ്പസ് വിംഗിന്റെ മൂന്നാമത് സംസ്ഥാന എക്സിക്യൂട്ടീവ് കാമ്പില്‍, മുസ്‌ലിം സാംസ്കാരിക മുന്നേറ്റത്തിനു നേതൃത്വം നല്‍കുന്ന പ്രമുഖര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും.
31 ന് വൈകിട്ട് പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ അടുത്ത 2 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രേഖ പ്രഖ്യാപിക്കുമെന്ന് കാംപസ് വിംഗ് സംസ്ഥാന ആക്ടിംഗ് ചെയര്‍മാന് ജൗഹര്‍ NIT, ജനറല്‍ കണ്‍വീനര്‍ ഷബിര്‍ മുഹമ്മദ്‌ എന്നിവര്‍ അറിയിച്ചു.

എസ്.കെ.എസ്.എസ്.എഫ് മേപ്പറമ്പ് ശാഖ വാര്ഷികം


എസ്.കെ.എസ്.എസ്.എഫ് ജില്ലാ കാമ്പസ് മീറ്റ്


മലപ്പുറം:എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ സാമൂഹിക ക്ഷേമ പദ്ധതിയായ വിഷന്‍15 ന്റെ ഭാഗമായുള്ള ജില്ലാ കാമ്പസ് മീറ്റ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ.റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.ജില്ലയിലെ കാമ്പസുകളില്‍ നടപ്പാക്കുന്ന എസ്.ഐ.ടി പദ്ധതിക്ക് രൂപം നല്‍കി.കാമ്പസ് ന്യൂസ് ലെറ്റര്‍ കാമ്പസ് ഇന്‍സൈഡര്‍ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു.ഖയ്യൂം മാസ്റര്‍ കടമ്പോട്,വി.കെ.ഹാറൂണ്‍ റശീദ്,ജഹ്ഫര്‍ ഫൈസി പഴമള്ളൂര്‍,ടി.സി നാസര്‍ മാസ്റര്‍,ജൌഹര്‍ കാളമ്പാടി,റാശിദ് പടിക്കല്‍ പ്രസംഗിച്ചു.
ജില്ലാ കാമ്പസ് വിംഗ് രൂപീകരിച്ചു.സയ്യിദ് ഹക്കീം തങ്ങള്‍ മലപ്പുറം ഗവര്‍മന്റ് കോളേജ്(ചെയര്‍മാന്‍),മുഹമ്മദ് മുനീര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ്,മുഹമ്മദ് അസ്ഹറുദ്ദീന്‍ ടി.എം.ജി കോളേജ് തിരൂര്‍(വൈ.ചെയര്‍മാന്‍),സഫറുദ്ദീന്‍ ജംസ് കോളേജ് രാമപുരം(ജനറല്‍ കണ്‍വീനര്‍),അബ്ദുറഹീം മഞ്ചേരി കോ ഓപ്പറേറ്റീവ് കോളേജ്,സഫ്വാനുല്‍ അമീര്‍ കരുവാരകുണ്ട് നജാത്ത് കോളേജ്(ജോ.കണ്‍വീനര്‍)താജുദ്ദീന്‍ ഖിദ്മത്ത് കോളേജ് എടക്കുളം(ട്രഷറര്‍).

ജനം ഉലമാക്കളുടെ കീഴില്‍ അണിനിരക്കണം:ത്വാഖ അഹ്മദ് മുസ്ലിയാര്‍


മാസ്തിക്കുണ്ട്: ജനങ്ങള്‍ പണ്ഡിതന്മാരുടെ പിന്നില്‍ അണിനിരക്കണമെന്നും ദീനി വിഷയങ്ങളില്‍ അറിവില്ലാത്തവര്‍ സ്വയം തീരുമാനമെടുക്കരുതെന്നും അത്തരം പ്രവര്‍ത്തനങ്ങളാണ് സമുദായത്തിനെ പുത്തന്‍ ചിന്താ ഗതികളിലേക്ക് കൊണ്ടെത്തിക്കുന്നതെന്നും കീഴൂര്‍-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ പറഞ്ഞു. ഒരു നൂറ്റാണ്ടു കാലം കേരളക്കരയില്‍ അശ്രാന്ത പരിശ്രമം നടത്തിയിട്ടും പുത്തന്‍ പ്രസ്താനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേരുറപ്പ് ലഭിക്കാതിരുന്നത് ജനങ്ങള്‍ പണ്ഡിത പ്രസ്താനമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ അടിയുറച്ച് നിന്നത് കൊണ്ടാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. എസ്.കെ.എസ്.എസ്.എഫ് മാസ്തിക്കുണ്ട് യൂണിറ്റിന്റെ പത്താം വാര്‍ഷിക മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം ജുമുഅ നിസ്കാരാനന്തരം സ്വാഗത സംഘം ചെയര്‍മാന്‍ ഹനീഫ് പൈക്ക പതാക ഉയര്‍ത്തലോടെ തുടക്കം കുറിക്കപ്പെട്ട പരിപാടിയുടെ ഉദ്ഘാടന സമ്മേളനം കെ.പി.കെ തങ്ങളുടെ പ്രാര്‍ത്ഥനോടെ ആരംഭിച്ചു. സയ്യിദ് എം.എസ് തങ്ങള്‍ മദനി അദ്ധ്യക്ഷത വഹിച്ചു പ്രമുഖ പ്രഭാഷകന്‍ സലീം ഫൈസി ഇര്‍ഫാനി എല്‍.സി.ഡി ക്ളിപ്പിങ്ങോടെ സുന്നത്ത് ജമാഅത്ത് എന്ന വിഷയത്തില്‍ വിഷയാവതരണം നടത്തി. സിദ്ദീഖ് കാച്ചിക്കാട് സ്വാഗതവും നുഅ്മാന്‍ തങ്ങള്‍ മാസ്തിക്കുണ്ട് നന്ദിയും പറഞ്ഞു.

Sunday, March 24, 2013

ദാറുല്‍ ഹുദ അസ്സാം ഓഫ് കാമ്പസിന്ന്‍ തറക്കല്ലിട്ടു


മുസ്ലിം സമുദ്ധാരണം മഹല്ലുകളിലൂടെ


ദാറുല് ഹുദ അസം കേന്ദ്രം ശിലാസ്ഥാപനം ഇന്ന്

         തിരൂരങ്ങാടി:  ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് അക്കാദമി കേരളത്തിന്‌ പുറത്തു സ്ഥാപിക്കുന്ന ഓഫ് ക്യാമ്പസിന്റെ മൂന്നാമത് കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ഇന്ന് ആസാമില്‍  നടക്കും ബോര്ബോട്ട ജില്ലയിലെ ബൈശയിലാണ് ബഹു പാണക്കാട് സയ്യിദ് മുനവ്വിറലി  ശിഹാബ് തങ്ങള് ശിലയിടുന്നത് ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ ബഹാഉദ്ധീന്‍ നദ് വി അധ്യക്ഷദ വഹിക്കും ദാറുല്‍ ഹുദാ നാഷണല്‍ പ്രോജക്ടിന്റെ ഭാഗമായി ആന്ദ്രപ്രദേശിലെ ചിറ്റൂരിലെ പുങ്കനൂരിലും പശ്ചിമ ബംഗാളിലെ ബീര്ഭൂമിലെ ഭീമ്പൂരിലും ഓഫ് ക്യാമ്പസുകള്‍ സ്ഥാപിച്ചു വിവിധ വിദ്യാഭ്യാസ പദ്ദതികള്‍ ആരംഭിച്ചിട്ടുണ്ട്

Saturday, March 23, 2013

സുപ്രഭാതം ദിന പത്രം




 


ഗൾഫ് സത്യധാര പുറത്തിറങ്ങി



         എസ്.കെ. എസ്.എസ്.എഫ് മുഖപ്രസിദ്ധീ കരണമായ സത്യധാരയുടെ ഗള്‍ഫ്‌ പതിപ്പ് " ഗള്‍ഫ്  സത്യാധാര "  അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മുസ്‌ലിം ലീഗ് പ്രസിഡന്റുമായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. സത്യധാര ഡയറക്ടര്‍കൂടിയായ പാണക്കാട് സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങളുടെ അധ്യക്ഷതയിൽ ചേര്ന്ന പ്രൗഡോജ്വലമായ സംഗമം എം.കെ. ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസുഫലി ഉത്ഘാടനം ചെയ്തു
      നാട്ടില്‍ ദ്വൈവാരികയായി ഇറങ്ങുന്ന സത്യധാരയുടെ ഗള്‍ഫ്‌ എഡിഷന്‍ തുടക്കത്തില്‍ പ്രസിദ്ധീകരിക്കുന്നത് മാസികയായിട്ടാണ്. ഇസ്‌ലാമിക ലോകത്തിന്റെ സമകാലിക ചിത്രം, മുന്‍ഗണനാ ക്രമങ്ങള്‍, പ്രസ്ഥാനങ്ങള്‍, കാഴ്ചപ്പാടുകള്‍ തുടങ്ങി ആഗോള ഇസ്‌ലാമിക സമൂഹത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക പംക്തികളും ,വിദ്യാര്‍ഥികള്‍ക്കും കുടുംബിനികള്‍ക്കും പ്രത്യേകം പംക്തികള്‍ തന്നെ ഗള്‍ഫ് സത്യധാര കൈകാര്യം ചെയ്യുന്നു.
        സത്യധാര മുഖ്യ പത്രാധിപര്‍ അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, എസ്.കെ.എസ്. എസ്.എഫ് ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, ബി.ആര്‍ ഷെട്ടി , പുത്തൂര്‍ റഹ്മാന്‍, ഗള്‍ഫ്‌ രാജ്യങ്ങളിലെ വിവധ ഇസ്ലാമിക് സെന്റര്‍, സുന്നീ സെന്റര്‍, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍,   സ്വാഗതവും ഷിയാസ് സുല്‍ത്താന്‍ നന്ദിയും പറഞ്ഞു.


Friday, March 22, 2013

വ്യാജകേശം; സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ സമരാഹ്വാനവുമായി സമസ്‌ത നേതാക്കള്‍ രംഗത്ത്‌


കോഴിക്കോട്‌: കാന്തപുരം കൊണ്ടു വന്ന വ്യാജ കേശത്തിന്‍െറ പേരില്‍ നടക്കുന്ന ആത്മീയ ചൂഷണത്തിനനുകൂലമായി ഹൈകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ തെറ്റായ സത്യവാങ്‌മൂലം തിരുത്താന്‍ തയാറാവാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ടവരുടെ വാഗ്‌ദത്തലംഘനത്തിനും വഞ്ചനക്കുമെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും വ്യാജ കേശ പ്രശ്‌നത്തില്‍ വിജയം കാണും വരെ മുഴുവന്‍ പ്രവാചകസ്‌നേഹികളെയും അണിനിരത്തി നാടെങ്ങും സമരപരമ്പരകള്‍ തീര്‍ക്കുമെന്നും സമസ്‌ത നേതാക്കള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
പ്രതിഷേധ പരമ്പരകളുടെ ആദ്യ ഘട്ടമായി അടുത്ത വ്യാഴാഴ്‌ച(മാര്‍ച്ച്‌, 28ന്‌) വൈകിട്ട്‌ 4മണിക്ക്‌ കോഴിക്കോട്ട്‌ പ്രതിഷേധ സംഗമം തീര്‍ക്കും. തുടര്‍ന്ന്‌ വിവിധ ഘട്ടങ്ങളിലായി കലക്ടറേറ്റിലേക്കും മുഖ്യമന്ത്രിയുടെ വസതിയിലേക്കും മാര്‍ച്ചുകള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വടകര സ്വദേശി യു.സി. അബുവെന്ന പൊതു പ്രര്‍ത്തകന്‍ ഹൈകോടതിയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെയും കേരള ആഭ്യന്തര വകുപ്പിനെയും എതിര്‍കക്ഷികളായി നല്‍കിയ റിട്ട്‌ ഹരജിയിലാണ്‌ സര്‍ക്കാര്‍ കള്ള സത്യവാങ്‌മൂലം നല്‍കിയിരുന്നത്‌.
ഇത്‌ പിന്‍വലിക്കണമെന്നും സത്യസന്ധവും നിഷ്‌പക്ഷവുമായ അന്വേഷണം നടത്തി അനുബന്ധ സത്യവാങ്‌മൂലം നല്‍കണമെന്നും ആവശ്യപ്പെട്ട്‌ ജനുവരി 31ന്‌ കോഴിക്കോട്‌ സിറ്റി പൊലീസ്‌ കമീഷണറുടെ ഓഫിസിലേക്ക്‌ മാര്‍ച്ച്‌ നടത്താന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നേരത്തേ തീരുമാനിച്ചതുമായിരുന്നു. ഇതിനിടയില്‍ പ്രശ്‌നത്തിന്‌ പരിഹാരമുണ്‌ടാക്കാമെന്നുപറഞ്ഞ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു. സര്‍ക്കാറുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഉന്നയിച്ച എട്ട്‌ ആവശ്യങ്ങളില്‍ മിക്കവയും സര്‍ക്കാര്‍ അംഗീകരിച്ചു. അനുബന്ധ സത്യവാങ്‌മൂലം 15 ദിവസത്തിനകം നല്‍കുമെന്ന്‌ സര്‍ക്കാര്‍ ഉറപ്പുനല്‍കി. പക്ഷേ, ഒന്നരമാസം കഴിഞ്ഞിട്ടും നടപടിയുണ്‌ടായില്ല.
കഴിഞ്ഞ മാര്‍ച്ച്‌ നാലിന്‌ പ്രക്ഷോഭം പുനരാരംഭിക്കാന്‍ സംഘടന യോഗം വിളിച്ചു. തലേദിവസം രാത്രി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വീണ്‌ടും ഇടപെട്ടു. അഡീഷനല്‍ അഫിഡവിറ്റിന്‍െറയും അന്വേഷണത്തിന്‍െറയും എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായിട്ടുണ്ടെന്നും എ.ഡി.ജി.പി സെന്‍കുമാറിനെ അന്വേഷണ ചുമതല ഏല്‍പിച്ചെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നു.
എന്നാല്‍, ഇതുവരെ ഒന്നും നടന്നില്ല. അന്വേഷണത്തിന്‌ ഉത്തരവിടുക പോലും ചെയ്‌തിട്ടില്ല. സര്‍ക്കാറിന്‍െറ വാഗ്‌ദത്ത ലംഘനത്തിനും വഞ്ചനക്കുമെതിരെ ബഹു.ഹൈദരലി ശിഹാബ്‌ തങ്ങളുടെ സമ്മതത്തോടെ തന്നെയാണ്‌ ഇപ്പോള്‍ പ്രക്ഷോഭം ആരംഭിക്കുന്നതെന്നും ഇനി എന്തെങ്കിലും വാഗ്‌ദാനങ്ങള്‍ വിശ്വസിച്ച്‌ പ്രക്ഷോഭരംഗത്തുനിന്ന്‌ പിന്‌മാറില്ലെന്നും വിവിധ ലേഖകരുടെ ചോദ്യങ്ങള്‍ക്കുത്തരമായി നേതാക്കള്‍ വ്യക്തമാക്കി.
സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നിയുവജന സംഘം, എസ്‌.കെ.എസ്‌.എസ്‌.എഫ്‌, സുന്നിമഹല്ല്‌ ഫെഡറേഷന്‍ തുടങ്ങി സമസ്‌തയെയും പോഷക സംഘടനകളെയും പ്രതിനിധീകരിച്ച്‌ ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ്‌ നദ്‌ വി, അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, ഓണംമ്പിള്ളിമുഹമ്മദ്‌ ഫൈസി, മുക്കം ഉമര്‍ഫൈസി, സത്താര്‍ പന്തല്ലൂര്‍, അയ്യൂബ്‌ കൂളിമാട്‌ എന്നിവര്‍ പങ്കെടുത്തു.


Thursday, March 21, 2013

ഗള്‍ഫ്‌ സത്യധാര പിറവിയെടുക്കുമ്പോള്

സത്യധാര മാസികയുടെ പ്രകാശന കര്മ്മം മര്ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള് പി.കെ കുഞ്ഞാലിക്കുട്ടിക്ക് നല്കി പ്രകാശനം ചെയ്യുന്നു (ഫയല് ചിത്രം 1997 )
          
           സമസ്തയുടെ പ്രവര്‍ത്തകരുടെ നിരന്തരമായ ആവശ്യത്തെതുടര്‍ന്നാണ് 1997 ആഗസ്‌ത്‌ 2 ശനിയാഴ്‌ച സത്യധാര സാക്ഷാല്‍കൃതമാവുന്നത്. മര്‍ഹൂം. പാണക്കാട് സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിക്കൊണ്ടായിരുന്നു പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്‌. സത്യത്തിന്റെ വിളംബരം എന്നാണു സത്യധരയുടെ മുദ്രാവാക്യം. സാമൂഹിക ജീര്‍ണതകള്‍ക്കെതിരെയും സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെയും പൊരുതി. സമൂഹത്തില്‍ വേരൂന്നി കൊണ്ടിരിക്കുന്ന തീവ്രവാദ നിലപാടുകളെ പേന കൊണ്ട്‌ ധീരമായി എതിര്‍ത്തു. സമൂഹത്തിന്‌ ഭീകരതയുടെയും തീവ്രതയുടെയും നിഴലില്‍ നിന്ന്‌ രക്ഷ നല്‍കാന്‍ യത്നിച്ചു. മാസികയായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത്‌ പ്രവര്‍ത്തനങ്ങളുടെ ആധിക്യവും ഇടപെടേണ്ട വിഷയങ്ങളുടെ വര്‍ധനവും മാസികയെ ദ്വൈവവാരികയാക്കി. ഇപ്പോള്‍ ഗള്‍ഫ്‌ സഹാര്യങ്ങള്‍ക്കിണങ്ങുന്ന ഒരു മാസികയായിട്ടാണ് ഗള്‍ഫ്‌ സത്യധാര ഇറക്കുന്നതെങ്കിലും ഒരു വാരികയിലേക്ക് എത്തിച്ചേരുന്നതിലേക്ക് പ്രവാസീ മലയാളികളുടെ സഹകരണം അത്യാവശ്യമാണ്.

ന്യൂനപക്ഷ പരിശീലനകേന്ദ്രത്തിലേക്ക് അപേക്ഷ ക്ഷണിച്ചു; 30ന് മുമ്പ് അപേക്ഷിക്കണം


പെരിന്തല്‍മണ്ണ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്തിന്റെ പ്രഥമ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 30ന് മുമ്പ് നിര്‍ദിഷ്ട അപേക്ഷാഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം.
18 വയസ്സ് പൂര്‍ത്തിയായ, എസ്.എസ്.എല്‍.സി പാസായ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. 20 ശതമാനം മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും അവസരമുണ്ടാകും. പി.എസ്.സി, യു.പി.എസ്.സി, ബാങ്കിങ് തുടങ്ങി വിവിധ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനമാണ് നല്‍കുന്നത്. വിവരങ്ങള്‍ക്ക് പെരിന്തല്‍മണ്ണ ബൈപ്പാസ് സ്റ്റാന്‍ഡിലുള്ള കേന്ദ്രവുമായോ 9495188083 നമ്പറിലോ ബന്ധപ്പെടണം.

Wednesday, March 20, 2013

സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ മാര്‍ച്ച് 28, 30, 31 തിയ്യതികളില്‍


ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന കേരളം, കര്‍ണാടക, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ മദ്‌റസകളിലെ 5,7,10 ക്ലാസ്സുകളിൽ  മാര്‍ച്ച് 28, 30, 31 തിയ്യതികളില്‍  നടക്കുന്ന പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ 168 സെന്ററുകളിലായി 2835 ആണ്‍കുട്ടികളും 2528 പെണ്‍കുട്ടികളും ഉള്‍പ്പെടെ 5363 കുട്ടികളും, ഏഴാം തരത്തില്‍ 120 സെന്ററുകളിലായി 1873 ആണ്‍കുട്ടികളും 1808 പെണ്‍കുട്ടികളും ഉള്‍പ്പെടെ 3681 കുട്ടികളും, പത്താം തരത്തില്‍ 37 സെന്ററുകളിലായി 437 ആണ്‍കുട്ടികളും 489 പെണ്‍കുട്ടികളും ഉള്‍പ്പെടെ 926 കുട്ടികളും, പ്ലസ്ടു ക്ലാസില്‍ നാല് സെന്ററുകളിലായി ഒരു ഉറുദു മദ്‌റസ ഉള്‍പ്പെടെ 15 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളും ഉള്‍പ്പെടെ 31 കുട്ടികളും അടക്കം 10,001 വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുമെന്ന് ചേളാരി സമസ്താലയത്തിൽ നിന്നും അറിയിച്ചു
2012-ല്‍ അഞ്ചാം ക്ലാസ് 150, ഏഴാം ക്ലാസ് 114, പത്താം ക്ലാസ് 35, പ്ലസ് ടു 6 സെന്ററുകള്‍ ആണുണ്ടായിരുന്നത്. ഈ വര്‍ഷം 5-ാം തരം 168, ഏഴാം തരം 120, പത്താം തരം 37, പ്ലസ്ടു 4 എന്നിങ്ങനെയാണ് പരീക്ഷ സെന്ററുകള്‍. 24 സെന്ററുകള്‍ വര്‍ദ്ദിച്ചിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പിന് അഞ്ച് സൂപ്രണ്ടുമാരെയും 347 സൂപ്രവൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ പരിശോധകരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
പരീക്ഷാ സര്‍ക്കുലറുകളും സമയവിവരപട്ടികയും ഖുര്‍ആന്‍ പരീക്ഷാ ഹാജര്‍ പട്ടികയും സൂപ്രവൈസര്‍ നിയമന അറിയിപ്പുകളും അതാത് സെന്ററുകളിലേക്ക് തപാല്‍ മുഖേനെ അയച്ചുകൊടുത്തിട്ടുണ്ടെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു.

സത്യധാര ദ്വൈവാരിക, പ്രചാരണം എപ്രില് 1-30

സത്യധാര ദ്വൈവാരിക പ്രചാരണം എപ്രില് 1-30 
                          വായിക്കുക .......................വരിക്കാരാവുക 


അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭയില്‍ ഡോ:യൂസഫ് മുഹമ്മദ് നദ്വിക്ക് അംഗത്വം ലഭിച്ചു


കോഴിക്കോട് : ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ മുസ്ലിം സ്കോളേഴ്സ് എന്ന അന്തരാഷ്ട്ര മുസ്ലിം പണ്ഡിത സംഘടനയില്‍ പ്രമുഖ മുസ്ളിം പണ്ഡിതനായ ഡോ:യൂസഫ് മുഹമ്മദ് നദ്വിക്ക് അംഗത്വം ലഭിച്ചു. ഡോ:യൂസഫുല്‍ ഖര്‍ദാവിയാണ് സംഘടനയുടെ പ്രസിഡണ്ട് .
ഇന്റര്‍ നാഷണല്‍ ലീഗ് ഓഫ് ഇസ്ളാമിക്ക് ലിറ്ററേച്ചര്‍ കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി, നദ്വത്തുല്‍ ഉലമ കേരള അലുംനി ജനറല്‍ സെക്രട്ടറി, മദ്യവിരുദ്ധ ജനകീയ മുന്നണി കോഴിക്കോട് ജില്ലാ ജനറല്‍ കണ്‍വീനര്‍, കേരള മദ്യനിരോധന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി എന്നീ നിലയില്‍ മതസാംസ്ക്കാരിക വിദ്യഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം വയനാട് മേപ്പാടി സ്വദേശിയാണ്. കടമേരി റഹ്മാനിയ്യ, ബത്തേരി ദാറുല്‍ ഉലൂം, പന്നിയങ്കര ജൌഹറുല്‍ ഹുദാ ലക്ചററായും കെയിലാണ്ടി ബദരിയ്യ കാപ്പാട് എനുല്‍ ഹുദാ പ്രിന്‍സിപ്പലായും, സേവനം ചെയ്ത നദ്വി ഇപ്പോള്‍ മണാശ്ശേരി എം.എ.എം.ഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് അറബിക്ക് വിഭാഗം മേധാവിയാണ്. നിരവധി ഇന്റര്‍നാഷണല്‍,നാഷണന്‍ സെമിനാറുകളില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധം അവതരിപ്പിച്ച അദ്ദേഹത്തിന്റെ അറബിയിലും മലയാളത്തിലുമായി പതിനാല് ഗ്രന്ഥങ്ങള്‍ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്

ഹജ്ജ് അപേക്ഷാഫോം മാര്‍ച്ച് 30 വരെ സ്വീകരിക്കും



    കൊണ്ടോട്ടി: ഹജ്ജ് അപേക്ഷാഫോം സ്വീകരിക്കുന്ന സമയപരിധി നീട്ടി. മാര്‍ച്ച് 30 വരെ അപേക്ഷകള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഹജ്ജ്കമ്മിറ്റി സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി.
നേരത്തെ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനദിനം ബുധനാഴ്ചയായിരുന്നു. തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് സമയപരിധി നീട്ടുന്നതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. 
സമയപരിധി നീട്ടിയതോടെ കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ പൊതുവിഭാഗക്കാരുടെ അപേക്ഷകള്‍ നേരിട്ട് വാങ്ങുന്നത് വ്യാഴാഴ്ച നിര്‍ത്തും. ബുധനാഴ്ച പൊതുവിഭാഗക്കാരുടെ അപേക്ഷകളും ഹജ്ജ്ഹൗസില്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് സെക്രട്ടറി ഇ.സി. മുഹമ്മദ് പറഞ്ഞു. റിസര്‍വ് കാറ്റഗറിക്കാരുടെ അപേക്ഷകള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും വാങ്ങും. പൊതുവിഭാഗക്കാര്‍ തപാല്‍ അല്ലെങ്കില്‍ കൊറിയര്‍ മുഖേനവേണം അപേക്ഷ നല്‍കാന്‍.
ചൊവ്വാഴ്ചയും ഹജ്ജ്ഹൗസില്‍ അപേക്ഷകരുടെ വന്‍ തിരക്കായിരുന്നു. മൂവായിരത്തോളം അപേക്ഷകളാണ് ചൊവ്വാഴ്ച ഹജ്ജ് ഹൗസിലെത്തിയത്. നേരിട്ടെത്തിയ അപേക്ഷകരില്‍ ഏറെയും പൊതുവിഭാഗത്തില്‍പ്പെട്ടവരായിരുന്നു.

Tuesday, March 19, 2013

ഹൈദറലി ശിഹാബ് തങ്ങളെ വരവേല് ക്കാന് അബൂദാബിയില് വന് ഒരുക്കം


        
       
             അബൂദാബി: സത്യധാരാ മാസികയുടെ ഗള്ഫ്  പതിപ്പിന്റെ പ്രകാശനം നിര്വഹിക്കാന്  അബൂദാബിയിലെത്തുന്ന പാണക്കാട് സയ്യിദ്  ഹൈദറലി ശിഹാബ് തങ്ങളെ  വരവേല്ക്കാന് വന്  ഒരുക്കങ്ങള്   പരിപാടി വന് വിജയമാക്കാന്  യു.യെ..യിലെ സുന്നി സംഘടനകള് വ്യാപക പ്രചാരണ പ്രവര്ത്തനങ്ങളാണ് നടത്തുന്നത് . മാസം 22 നു വെള്ളിയാഴ്ച വൈകിട്ട് 6.30 നു ഇന്ത്യന് ഇസ്ലാമിക് സെന്ററിലാണ് സത്യധാര പ്രകാശനം ചെയ്യുന്നത്. സയ്യിദ്  ഹൈദറലി ശിഹാബ് തങ്ങള്  പ്രകാശന കര്മ്മം നിര് വഹിക്കും. യു.. ഭരണാധികാരിയുടെ മത കാര്യ ഉപദേഷ്റാവ് ഷെയ്ഖ്അലി അല് ഹാശിമി പരിപാടി ഉദ്ഘാടനം ചെയ്യും . സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്  ഓണമ്പിള്ളി മുഹമ്മദ്ഫൈസി , അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് , എം. യൂസുഫലി മറ്റു പ്രമഖര് സംബന്ധിക്കും

SYS CONFERENCE Countdown Clock | CountingDownTo.com

SYS CONFERENCE Countdown Clock | CountingDownTo.com

ചാള്സ് രാജകുമാരന്റെ ഇസ് ലാം ആഭിമുഖ്യത്തെ കുറിച്ച് മാധ്യമ അഭ്യൂഹങ്ങള്




ചാള്‍സ് രാജകുമാരന്‍ അറബിഭാഷ പഠിക്കാന്‍ ശ്രമിക്കുന്നതായുള്ള വാര്‍ത്ത ബ്രിട്ടീഷ് മാധ്യമ ലോകത്ത് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. അദ്ദേഹം ഇസ് ലാമിനെക്കുറിച്ച് പഠിച്ച് കൊണ്ടിരിക്കുക മാത്രമല്ല ഇപ്പോള്‍ ഔദ്യോഗികമായി ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു എന്ന് വരെ ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അദ്ദേഹം ആത്മീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു എന്നത് മുമ്പ് ബ്രിട്ടീഷ് പത്രങ്ങള്‍ ആഘോഷിച്ചിരുന്നു. ഇസ് ലാമിക വിജ്ഞാനീയങ്ങള്‍ ആത്മീയതയുടെ നിധിയാണ് എന്ന പ്രസ്താവനയായിരുന്നു അന്ന് വിവാദമായത്.
ഇസ്ലാമിക സംസ്‌കാരത്തോട് മുമ്പും ബ്രിട്ടീഷ് രാജകുടുംബം വളരെ അടുത്ത സമീപനമാണ് സ്വീകരിച്ചിരുന്നത്. അന്താരാഷ്ട്ര സര്‍വ്വമത സമ്മേളനങ്ങള്‍ വിളിക്കാനും പങ്കെടുക്കാനുമൊക്കെ അവരെ പ്രേരിപ്പിച്ചത് ഇസ് ലാമിക കലയോടും സംസ്‌കാരത്തോടുമുള്ള ആഭിമുഖ്യമാകാനും സാധ്യതയുണ്ടെന്ന് വിലയിരുത്തുന്ന വരാണധികവും. രാജകുമാരന്റെ ഇസ് ലാമിക താല്‍പര്യത്തിന് നിരവധി കാരണങ്ങളുണ്ടെന്ന് മാധ്യമ ലോകം വിലയിരുത്തുന്നു. ഖുര്‍ആനിന്റെ പരിസ്ഥിതി സൗഹൃദപരമായി കാഴ്ചപ്പാടുകളാണ് അദ്ദേഹത്തെ ഇസ് ലാമിലേക്ക് ആകര്‍ഷിക്കുന്നത് എന്നാണ് ചില മീഡിയാസ്ഥാപനങ്ങളുടെ കണ്ടെത്തല്‍. പരിസ്ഥിതി വിഷയത്തില്‍ ചാള്‍സ് നടത്തിയ പ്രസംഗങ്ങള്‍ മുമ്പ് പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

കര്‍ണ്ണാടകയില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിച്ച സുന്നി സമ്മേളനത്തില്‍ നിന്ന്‌



ആത്മ സമര്‍പ്പണം വിജയ നിദാനം : അബ്ബാസലി തങ്ങള്‍



         ചെന്നൈ: നന്മയുടെ വഴിയില് അത്മാവിനെ സമര്‍പ്പിക്കുമ്പോള് മാത്രമെ പരിപൂര്‍ണ വിജയം കരസ്ഥമാക്കാന്‍ സാധിക്കുകയുള്ളു എന്ന് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ പ്രസ്താവിച്ചു.


നന്മയുടെ വഴി അറിയലും സമൂഹത്തെ നന്മയിലേക്ക് നയിക്കലും നമ്മുടെ ബാധ്യതയാണ്. സ്വന്തം ജീവിതത്തില്‍ ഒതുങ്ങാതെ സമൂഹത്തിന്ന് വേണ്ടിയും പ്രവര്‍ത്തിക്കേണ്ട ബാധ്യത നമുക്കുണ്ട്.
ആത്മാവിനെ സംസ്ക്കരിക്കുകയും സഹജീവികളെ സ്നേഹിക്കുകയും ചെയ്യാതെ പൂര്‍ണ വിശ്വാസിയാകുവാന്‍ ആര്‍ക്കും സാധിക്കുകയില്ലെന്ന് തങ്ങള്‍ കൂട്ടി ചേര്‍ത്തു..

Monday, March 18, 2013

അനീതി അക്രമം തീവ്ര വാദം എന്നിവയൊന്നും ദീൻ അംഗീകരിക്കുന്നില്ല, സൈനുൽ ഉലമാ





സത്യ വിശ്വാസികക്ക്  അല്ലാഹു നകിയ ഏറ്റവും മഹത്തായ അനുഗ്രഹം അല്ലാഹു തൃപ്തിപ്പെട്ട ദീനി അവരെ  പ്പെടുത്തി  എന്നതാണെന്നും വിശുദ്ധ ഖുര് ആ സുതരാം വ്യക്തമാക്കിയ യഥാര്ത ദീ അഥവാ മില്ലത്ത് അതാണു  സുന്നത്ത് ജമാഅത്ത് എന്നും സൈനു ഉലമാ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീ മുസ്ലിയാ പറഞ്ഞു.  ഇരുപത്തി മൂന്നു വര്ഷക്കാലം കൊണ്ട് പുണ്യ നബി ( സ ) തങ്ങ പഠിപ്പിച്ച ദീ  അനീതി അക്രമം തീവ്ര വാദം എന്നിവയൊന്നും അംഗീകരിക്കുന്നില്ല യഥാഥ ദീ സൂക്ഷ്മത യോടെ നാം ഉക്ക ള്ളണം. പൂവീകരെ തള്ളി പറയുന്ന പിഴച്ച കക്ഷികളെ തിരിച്ചറിയുകയും  മുഗാമിക കാണിച്ചു തന്ന നേരായ വഴി  പിന് പറ്റുകയും ചെയ്യുകയാണ്  അതിനുള്ള പോംവഴി.  അവസാന കാലം സത്യ വിശ്വാസികള്ക്ക് പല പരീക്ഷണങ്ങളും നേരിടേണ്ടി വരുമെന്ന്  നേരത്തെ മുന്നറിയിപ്പ് നകപ്പെട്ടതാണ്. പൂവീകക്ക് പരിചയമില്ലാത്ത പല പുത്ത വാദങ്ങളും ദീനിന്റെ പേരി രംഗത്ത് വരുന്നത് അതി ഏറ്റവും പ്രകടമായ പരീക്ഷണമാണ്. അത്തരം പല കക്ഷികളും നിലവി  വന്ന ഇക്കാലത്ത് മഹാന്മാരായ മുഗാമികളുടെ വഴി പൂണ്ണമായി പിപപറ്റുകയും എല്ലാ രംഗത്തും സൂക്ഷ്മത കൈക്കൊള്ളുകയും ചെയ്യണമെന്നും ശൈഖുനാ ഉബോധിപ്പിചു.

ജിദ്ദയി നല്കപ്പെട്ട സ്വീകരണത്തി സംസാരിക്കുകയായിരുന്നു ശൈഖുനാ.  

സയ്യിദ് ഉബൈദുല്ലാഹ് തങ്ങളുടെ അധ്യക്ഷതയി ചേര്ന്ന യോഗത്തി ടി എച് ദാരിമി സ്വാഗതമാശംസിച്ചു . ഹജ് കമ്മിറ്റി ചെയമാ കോട്ടുമല ബാപ്പു മുസ്ലിയാ, സമസ്ത മുശാവറ അംഗം എം.എം  മുഹ് യിദ്ദീ മുസ്ലിയാ  എന്നിവര് സംസാരിച്ചു   

Wednesday, March 13, 2013

വ്യാജ കേശം മുഖ്യമന്ത്രി വാക്ക് പാലിക്കണം




മക്ക വ്യാജകേശം സംബന്ധമായി കേരള ഗവണ്മെന്റിനു വേണ്ടി കോഴിക്കോട് അസി.കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട വസ്തുതാവിരുദ്ധമായ സത്യവാങ്ങ്മൂലം പിന്‍വലിച്ച് വസ്തുതകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമസ്ത നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പു പാലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സുന്നി സമൂഹം നിര്‍ബന്ധിതരാകുമെന്നും എസ്.വൈ.എസ് സൗദി നാഷണല്‍ കമ്മിറ്റി യോഗം കേരള ഗവണ്മെന്റിനു മുന്നറിയിപ്പ് നല്‍കി. വിശുദ്ധ പ്രവാചകനെ പോലും ആത്മീയ വാണിഭത്തിനുപയോഗിക്കുന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നിലപാടില്‍ യോഗം ഉല്‍കണ് രേഖപ്പെടുത്തി .
മക്കയില്‍ പ്രസിഡണ്ട് ളിയാഉദ്ദീന്‍ ഫൈസി മേല്മുറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി അംഗം ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു 2014  ഏപ്രിലില്‍ കാസര്‍ഗോഡ്‌ നടക്കുന്ന എസ്.വൈ.എസ് 6൦ വാര്‍ഷിക സമ്മേളനം ചരിത്ര സംഭാവമാക്കാന്‍ യോഗം ആഹ്വാനം ചെയ്തു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആചരിക്കാനും സമ്മേളന പ്രചാരണ പദ്ധതികള്‍ക്കും യോഗം രൂപം നല്‍കി
സയ്യിദ് ഉബൈദുല്ല തങ്ങള്‍ , ടി.എച്ച്.മുഹമ്മദു ദാരിമി, സൈതലവി ഹാജി താനൂര്‍, നാസര്‍ ഫൈസി പടിഞ്ഞാട്ടുമുരി, കബീര്‍ ഫൈസി പുവ്വത്താണി, മജീദ്‌ പുകയൂര്‍, മൊയ്തീന്‍ കുട്ടി തെന്നല, നാസര്‍ അന്‍വരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രെട്ടറി അബൂബക്കര്‍ ദാരിമി താമരശ്ശേരി സ്വാഗതവും സൈതലവി ഫൈസി പനങ്ങാങ്ങര നന്ദിയും പറഞ്ഞു.  

SYS സമ്മേളന പ്രചരണത്തിന് മക്കയില്‍ തുടക്കമായി


അറ്റാച്ച് ചെയ്ത ഫോട്ടോ: എസ്.വൈ.എസ്. അറുപതാം വാര്‍ഷിക പ്രചാരണയോഗത്തില്‍  മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ പ്രമേയ പ്രഭാഷണം നടത്തുന്നു. 

           മക്ക: "പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്" എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് സുന്നി യുവജന സംഘം അതിന്‍റെ അറുപതാം വര്ഷികമാഹാസമ്മേളനം 2014 ഏപ്രില്‍ 4,5,6 തിയ്യതികളില്‍ കാസര്‍ക്കോട്‌ വാദിതൊയ്ബയില്‍ നടക്കുകയാണ്. സമസ്ത കേരള ഇസ്ലാമിക്‌ സെന്റര്‍ SKIC മക്ക സംഘടിപിച്ച സമ്മേളനത്തിന്‍റെ പ്രച്ചരണോത്ഘാടനം U.A.E SKSSF പ്രസിഡണ്ട്‌ ശുഹൈബ് തങ്ങള്‍ തലശ്ശേരി നിര്‍വഹിച്ചു. 
    സമ്മേളന പ്രമേയം വിശദീകരിച്ച് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ബഹു. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ സംസാരിച്ചു. കേരളത്തിന്റെ ഇസ്ലാമിക പ്രബോധന ചരിത്രത്തില്‍ ശ്രദ്ധേയമായ സംഭാവനകളായിരുന്നു  സുന്നി യുവജന സംഘത്തിന്റെത്, ബഹുഭൂരിപക്ഷം മുസ്ലിംകളെ യഥാര്‍ത്ഥ ഇസ്ലാമിക പാതയില്‍ തന്നെ നിലനിര്‍ത്തുന്നതിലും വഹാബിസതിന്റെയും വ്യാജ ത്വരീഖത്തുകളുടെയും വേരുകള്‍ സമൂഹത്തില്‍ ആഴ്ന്നിറങ്ങാതെ പോയതിലും സുന്നി യുവജന സംഘത്തിന്റെ പങ്ക് വലുതാണ്‌.
പതിനഞ്ച് നൂറ്റാണ്ട് പഴക്കമുള്ള ഇസ്ലമിന്റെ പൈതൃകം അതുകൊണ്ടുതന്നെ സമസ്തക്കും എസ്.വൈ.എസ് അടങ്ങുന്ന അതിന്റെ പോഷകഘടകങ്ങള്‍ക്കും വിലപ്പെട്ടതാണെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ കാലികപ്രസക്തമായ മുദ്രാവാക്യവുമായി സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളന വിജയത്തിന് വേണ്ടി എല്ലാവരും സുസജ്ജരാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
    യോഗത്തില്‍ റഫീഖ്‌ ഫൈസി അധ്യക്ഷത വഹിച്ചു. സിദീഖ്‌ വളമംഗലം സ്വാഗതവും ഇസ്മാഈല്‍ കുന്നുംപുറം നന്ദിയും പറഞ്ഞു.