" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Wednesday, October 30, 2013

ഖബറടക്കം വീടിനുള്ളില്‍: യുപി മുസ്‍ലിംകളുടെ മറ്റൊരു ദയനീയ ചിത്രം


M_Id_433697_.ഉത്തര്‍പ്രദേശിലെ ചകര്‍നഗര്‍ ഗ്രാമത്തിലെ മുസ്‍ലിംകള്‍ മരിച്ചവരെ മറമാടാന്‍ ശ്മശാനമില്ലാതെ ദുരിതമനുഭവിക്കുന്നു. ശ്മശാനത്തിന് സ്ഥലമനുവദിച്ചു കിട്ടാത്തതിനാല്‍ വീട്ടിനകത്തു തന്നെ മരിച്ചവരെ ഖബറടക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികള്‍.
യുപിയില്‍ ഭരണം നടത്തുന്ന സമാജ് വാദി പാര്‍ട്ടി തലവന്‍ മുലായം സിങ് യാദവിന്‍റെ ജില്ലയായ എടവാ ജില്ലയിലാണ് ചകര്‍നഗര്‍ സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശ്മശാനങ്ങള്‍ക്ക് മതിലുകള്‍ നിര്‍മിക്കാന്‍ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ചെലവഴിക്കുമ്പോഴാണ് മുലായത്തിന്‍റെ സ്വന്തം ജില്ലയില്‍ മുസ്‍ലിംകള്‍ ദുരിതം പേറുന്നത്.
നിരന്തരം ആവശ്യമുന്നയിച്ചിട്ടും ശ്മശാനം നിര്‍മിക്കാനുള്ള ഭൂമി അനുവദിച്ചുകൊടുക്കാന്‍ അധികൃതര്‍ വിസമ്മതിക്കുകയാണെന്ന് പ്രേദശവാസികളായ മുസ്‍ലിംകള്‍ പറയുന്നു. ഇതിനെത്തുടര്‍ന്ന് വീട്ടുമുറ്റത്തും കിടപ്പറകളിലും ടോയ്‍ലറ്റുകളില്‍ വരെയും മറമാടേണ്ട അവസ്ഥയാണ്. പ്രദേശത്തെ അധിക മുസ്‍ലിംകളും സ്വന്തമായി ഭൂമിയില്ലാത്ത തൊഴിലാളികളാണ്.
ചകര്‍നഗറിലെ തകിയാ പ്രദേശത്തു താമസിക്കുന്ന സുല്ലാ അഹ്‍മദ് പറയുന്നത് ഒരു മുറി മാത്രമുള്ള തന്‍റെ വീട്ടില്‍ മൂന്ന് ഖബറുകളുണ്ടെന്നാണ്. വീടിനു പുറത്തെ വരാന്തയില്‍ രണ്ടു ഖബറുകളും.

സുപ്രഭാതം ദിനപത്രം’ പ്രഖ്യാപന സമ്മേളനം നവംബര്‍ ഒന്നിന്

    
 
Suprabhathamസമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കു കീഴില്‍ ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന സുപ്രഭാതം ദിനപത്രത്തിന്റെ പ്രഖ്യാപന സമ്മേളനം നവംബര്‍ ഒന്നിന്. വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് കോഴിക്കോട് ഹോട്ടല്‍ ഹൈസണ്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്.
പത്രത്തിന്‍റെ പ്രഖ്യാപന കര്‍മം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. ഇഖ്റഅ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ് ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡന്‍റ് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍, കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.

കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് വീരൻ അബ്ദു നൂർ കീഴടങ്ങി

 

"വിവാഹ പ്രായം വസ്തുതയും യാഥാര്‍ത്ഥ്യവും " ഉസ്‌താദ്‌ അഡ്വ.ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി വിശദീകരിക്കുന്നു

Tuesday, October 29, 2013

സമസ്ത നേതൃസംഗമങ്ങള്‍ തുടങ്ങി

 
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക ഘടകങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ നടക്കുന്ന സമസ്ത നേതൃസംഗമത്തിന് തുടക്കം. നിലമ്പൂരില്‍ നടന്ന സംഗമം സമസ്ത ജില്ലാ ജന. സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. 'ആശയപ്രചാരണങ്ങളുടെ നൂതന രീതി' ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, 'ഇസ്‌ലാമിക ശരീഅത്ത്' അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, 'ശരീഅത്തും ഇന്ത്യന്‍ നിയമങ്ങളും' അഡ്വ. യു.എ. ലത്തീഫ് അവതരിപ്പിച്ചു. കെ.വി. യഅഖൂബ് ഫൈസി അധ്യക്ഷതവഹിച്ചു. ടി.പി. സലീം എടക്കര സ്വാഗതം പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നുമണിക്ക് പുത്തനത്താണി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍ പൊന്നാനി, തവനൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍ മണ്ഡലങ്ങളിലെ സമസ്തയുടെയും പോഷകഘടകങ്ങളുടെയും പ്രതിനിധികള്‍ സംബന്ധിക്കും. ബുധനാഴ്ച മലപ്പുറം സുന്നിമഹലിലും പാണ്ടിക്കാട് ടൗണ്‍ മസ്ജിദിലും നേതൃസംഗമങ്ങള്‍ നടക്കും. മൂന്നിന് ചെമ്മാട് നടക്കുന്ന നേതൃസംഗമത്തോടെ സംഗമങ്ങള്‍ക്ക് സമാപനമാകും.

ഇറാനിലെ അല്‍ ഗദീര്‍ ഇന്‍റര്‍നാഷനല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് ഉസ്താദ് ഡോ. ബഹാഉദ്ദീന്‍ നദ്‌വി തിരിച്ചെത്തി

അല്‍ഹംദുലില്ലാഹ്...
ഇറാനിലെ അല്‍ ഗദീര്‍ ഇന്‍റര്‍നാഷനല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സര്‍വശക്തനായ അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹത്തോടെ ഈ വിനീതന്‍ സസുഖം തിരിച്ചെത്തിയിരിക്കുന്നു. നമ്മുടെ കാഴ്ചപ്പാടനുസരിച്ചുള്ള അല്‍ ഗദീര്‍ പ്രതിപാദനം അവിടെ സമര്‍പ്പിക്കാനായി എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്.

കോണ്‍ഫറന്‍സിനു ക്ഷണം ലഭിച്ചാല്‍ ആദ്യമായി പ്രബന്ധത്തിന്‍റെ സംഗ്രഹം അയച്ചുകൊടുക്കേണ്ടതുണ്ട്. അഹ് ലുസ്സുന്നത്തി വല്‍ജമാഅത്തിന്‍റെ വീക്ഷണ പ്രകാരമുള്ളതാണ് നാം അയച്ചിരുന്നത്. അതംഗീകരിച്ചുകൊണ്ടും പൂര്‍ണമായ പ്രബന്ധം അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടും അവരുടെ മറുപടി ലഭിച്ചു.

നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ചിലര്‍ക്ക് ഇങ്ങനെയൊന്ന് ഉള്‍ക്കൊള്ളാനായില്ല. യഥാര്‍ത്ഥത്തില്‍ , അഹ് ലുസ്സുന്നത്തിന്‍റെ ആശയങ്ങള്‍ യാതൊന്നും അറിയാത്ത ശ്രോതാക്കള്‍ക്ക് ഇത്തരമൊരു പ്രബന്ധം കേള്‍പ്പിക്കാനാവുക എന്നത് ആദര്‍ശപരമായ വലിയൊരു നേട്ടമാണ്. ഇസ് ലാമികവും അല്ലാത്തതും അറബിയും അനറബിയുമായ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ക്ഷണിതാക്കളും പരിപാടിയില്‍ ഉണ്ടായിരുന്നു.

ആദ്യ ദിവസം ടെഹ്റാന്‍ യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തിലും രണ്ടാം ദിവസം സെന്‍റര്‍ ഫോര്‍ ഇസ് ലാമിക് കള്‍ച്ചറല്‍ റിസര്‍ച്ച് ആസ്ഥാനത്തെ ഓഡിറ്റോറിയത്തിലുമായിരുന്നു സെഷനുകള്‍ .

ടെഹ്റാനില്‍ നിന്ന് 140 കി.മീ തെക്കുള്ള ഖും നഗരത്തിലെ അല്‍ മുസ്ഥഫ ഇന്‍റര്‍നാഷനല്‍ യൂനിവേഴ്സിറ്റിയും അഹ് ലുബൈത്തിലെ ചില വിശിഷ്ടരുടെ മഖ്ബറകളും സന്ദര്‍ശിക്കാനും അവസരമുണ്ടായി.

ഇസ്‌ലാമിക് ബോണ്ടുമായി ഇനി ബ്രിട്ടനും


 
downloadഇസ്‌ലാമിക സാമ്പത്തിക ലോകത്തിന് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കി ബ്രിട്ടനില്‍ നിന്നൊരു സന്തോഷ വാര്‍ത്ത. ഇസ്‌ലാമിക ശരീഅത്ത് നിഷ്കര്‍ശിക്കും പ്രകാരമുള്ള ഇസ്‌ലാമിക് ബോണ്ടുകള്‍ പുറത്തിറക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. നടപടി പ്രാബല്യത്തില്‍ വരുന്നതോടെ ഇസ്‌ലാമിക് ബോണ്ടുകള്‍ പുറത്തിറക്കുന്ന ആദ്യ ഇസ്‌ലാമേതര രാഷ്ട്രമെന്ന പദവിയും ബ്രിട്ടന്‍ സ്വന്തമാക്കും. നിലവില്‍ മുസ്‌ലിം രാജ്യങ്ങള്‍ മാത്രമാണ് ഇസ്‌ലാമിക് ബോണ്ടുകള്‍ പുറത്തിറക്കുന്നത്.
ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ പുതിയ ഇസ്‌ലാമിക സാമ്പത്തിക സൂചിക ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഇന്ന് പുറത്തിറക്കി. 200 മില്യണ്‍ പൗണ്ടിന്റെ ബോണ്ടുകള്‍ പുറത്തിറക്കാനാണ് ബ്രിട്ടീഷ് ആലോചനയെന്ന് സാമ്പത്തിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിക് ബാങ്കിങ് മേഖലയില്‍ ഇതോടെ ലണ്ടന്‍ സുപ്രധാന കേന്ദ്രമായി മാറും.
ലണ്ടന്‍ ആതിഥ്യമരുളുന്ന ഒമ്പതാമത് ലോക ഇസ്ലാമിക ഫോറത്തോടനുബന്ധിച്ചാണ് ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ സുപ്രധാന നടപടി.

സ്വദേശി യൂണിവേഴ്സിറ്റികളുടെ സാധ്യതകള്‍ പുന:പരിശോധിക്കണം : ക്യാമ്പസ് വിംഗ്


മലപ്പുറം : പുതിയ ക്യാമ്പസുകള്‍ക്ക് വേണ്ടി ഓടുന്നതിന് മുമ്പ് കേരളത്തില്‍ നിലവിലുള്ള സര്‍വകാലശാലകളുടെ സാധ്യതകള്‍ പരിശോധിക്കണമെന്നും അക്കാദമിക് പരമായി ഉയരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്നും SKSSF ക്യാമ്പസ് വിംഗ്. യൂണിവേഴ്സിറ്റികള്‍ കുറച്ചുപേരുടെ ഉപജീവനമാര്‍ഗ്ഗമായി തരംതാഴ്‌ന്നു. തൊഴിള്‍ കമ്പനികളില്‍ നടക്കുന്ന സമരങ്ങളെക്കാള്‍ പരിതാപകരമാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ നടുമുറ്റത്തെ സമരങ്ങളുടെ അവസ്ഥ. സര്‍വകലാശാലകളിലെങ്കിലും കാര്യക്ഷമതയെ അടിസ്ഥാനപ്പെടുത്തി വേതനക്കാരുടെ ശമ്പളവും പ്രമോഷനും നിജപ്പെടുത്തണം. സംഘടനയുടെ ഹുങ്ക് കാണിച്ച് പണിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. നിസാര കാര്യത്തിന് വിദ്യാര്‍ത്ഥികളുടെ പഠനം മുടക്കിയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വിദ്യാര്‍ഥി സംഘടനകള്‍ ഉദ്യോഗസ്ഥ സമരത്തെ നേരിടുമെന്ന് പറയുന്നത് പരിഹാസകരമാണ്. ഇരു കൂട്ടരും പുനര്‍വിചിന്തനത്തിന് തയ്യാറാവണം. യൂണിവേഴ്സിറ്റി വിഭജിക്കണമെന്ന ആവശ്യത്തില്‍ സംഘടന ഉറച്ച് നിലക്കുന്നതായും ക്യാമ്പസ് വിംഗ് പത്ര കുറിപ്പില്‍ അറിയിച്ചു.
യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ സ്വാലിഹ് എന്‍..ടി അധ്യക്ഷത വഹിച്ചു. ഖയ്യൂം കടമ്പോട്, ഷബിന്‍ മുഹമ്മദ്‌, റാഷിദ് വേങ്ങര, ഡോ. അബ്ദുല്‍ ജവാദ്, സയ്യിദ് സവാദ്, നിസാമുദ്ദീന്‍ സി..ടി, നിയാസ് ടി.കെ.എം, അബൂബക്കര്‍ സിദ്ദീക്ക്, ഹാരിസ് പറക്കുളം എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ മുനീര്‍ പി.വി സ്വാഗതവും സവാദ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.
- shabin muhammed

Monday, October 28, 2013

സമുദായത്തെ മത ബോധത്തിന്റെ ധാര്‍മികതയില്‍ ഊട്ടി ഉറപ്പിച്ചത് സമസ്ത -അബ്ബാസലി തങ്ങള്‍



എടവണ്ണപ്പാറ: സമുദായത്തെ മതബോധത്തിന്റെ ധാര്‍മ്മികതയില്‍ ഊട്ടി ഉറപ്പിച്ചതും ദിശാബോധവും നന്മയുടെ വെളിച്ചവും പകര്‍ന്നുനല്‍കിയതും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനപ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ അഭിപ്രായപ്പെട്ടു. എടവണ്ണപ്പാറയില്‍ മേഖലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. വെട്ടത്തൂര്‍ അധ്യക്ഷതവഹിച്ചു. നാസര്‍ ഫൈസി കൂടത്തായ്, അബൂബക്കര്‍ ഫൈസി, കൊണ്ടോട്ടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ഹാജി, വി.കെ.എച്ച്. ഹാറൂണ്‍ റഷീദ്, സയ്യിദ് ബി.എസ്.കെ. തങ്ങള്‍, ഇബ്രാഹിം ഫൈസി ഉഗ്രപുരം, കെ.എസ്. ഇബ്രാഹിം മുസ്‌ലിയാര്‍, വലിയ്യുദ്ദീന്‍ ഫൈസി, കെ.പി. സഈദ്, ബഷീര്‍ മൗലവി, ഉമ്മര്‍ ദാരിമി, ഖാലിദ് ബാഖവി, ടി.പി. അലിഅക്ബര്‍, എം.സി. അബ്ദുറഹിമാന്‍ ഫൈസി, എം.കെ. കബീര്‍ഹാജി, കെ.പി. അബ്ദുസമദ്, സിദ്ദീഖ് പള്ളിപ്പുറായ എന്നിവര്‍ പ്രസംഗിച്ചു.

Saturday, October 26, 2013

വിവാഹ പ്രായം; പന്ന്യന്‍ രവീന്ദ്രന് സ്റ്റാലിനിസ്റ്റ് സ്വരം : പിണങ്ങോട് അബൂബക്കര്‍


മലപ്പുറം : ശൈശവ വിവാഹ നിയമത്തിന്റെ മറവില്‍ ശരീഅത്ത് നിയമ പരിരക്ഷ നഷ്ടപ്പെടുന്ന സാഹചര്യം നേരിടാന്‍ മുസ്‌ലിം സംഘടനകള്‍ വ്യവസ്ഥാപിതമായി ബഹുമാനപ്പെട്ട സുപ്രിം കോടതിയെ സമീപിക്കുമെന്ന് പറയുന്നത് താലിബാനിസമാണന്ന പന്ന്യന്‍ രവീന്ദ്രന്റെ പരാമര്‍ശം സ്റ്റാലിനിസ്റ്റ് ഫാസിസത്തെയെയാണ് അടയാളപ്പെടുത്തുന്നതെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ അഭിപ്രായപ്പെട്ടു.
പി.ജി.ക്കും മുകളിലും വിദ്യാഭ്യാസം നടത്തുന്ന അധിക മുസ്‌ലിം പെണ്‍കുട്ടികളും വിവാഹിതരാണ്. പൂവാലശല്യവും അത് വഴി പഠന തടസ്സവും നീക്കുന്നതിനും, സുരക്ഷിതത്വവും, മികവാര്‍ന്ന പഠന പരിസരം സൃഷ്ടിക്കുന്നതിനും വിവാഹിതകള്‍ക്ക് കഴിയുന്നുണ്ടന്ന് പഠിതാക്കളില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ നിന്ന് ബോധ്യമായിട്ടുണ്ട്.
വിവാഹം പഠനത്തിന് തടസ്സമാണന്നും, പിന്നാക്കം വലിക്കലാണന്നുമുള്ള
രവീന്ദ്രന്റെ വാദങ്ങള്‍ നീതികരിക്കുന്ന കാരണങ്ങളില്ല. ഇന്ത്യന്‍ വ്യവസ്ഥിതിയില്‍ അവകാശ സംരക്ഷണത്തിന് വ്യവസ്ഥാപിത മാര്‍ഗ്ഗം ഉപയോഗപ്പെടുത്താന്‍ അനുവദിക്കില്ലന്ന ഭാഷ കമ്മ്യൂണിസത്തിന്റെ സഹജ സമീപനങ്ങളില്‍പ്പെട്ടതെങ്കിലും അതവഗണിക്കാന്‍ മാത്രം മതന്യൂനപക്ഷങ്ങള്‍ വളര്‍ന്നിട്ടുണ്ടന്നും, അനിവാര്യഘട്ടങ്ങളില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന വിവാഹിതര്‍ക്ക് നിയമ പരിരക്ഷ നിഷേധിക്കപ്പെടുന്ന അവസ്ഥ അനാസ്ത്രീയവും മനുഷ്യത്വ രഹിതമാണന്നും അദ്ദേഹം പറഞ്ഞു. ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ജനറല്‍ബോഡി യോഗം ചേളാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
- Samasthalayam Chelari

വിവാഹപൂര്‍വ്വ ശില്‍പശാല നവംബര്‍ 3 ന്


തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതു വിദ്യാഭ്യാസ പദ്ധതിയായ (സെന്റര്‍ ഫോര്‍ പബ്ലിക് എജ്യുക്കേഷന്‍ & ട്രെയിനിംഗ്) ന് കീഴില്‍ നവംബര്‍ 3 ന് വാഴ്‌സിറ്റിയില്‍ വിവാഹപൂര്‍വ്വ ശില്‍പശാല സംഘടിപ്പിക്കുന്നുഈയിടെയായി വിവാഹിതാരായവരോ വിവാഹം ഉദ്ദേശിക്കുന്നവരോ ആയ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയായിരിക്കും ക്യാമ്പ്. അപേക്ഷാ ഫോമിന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വെബ് സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846047066 ല്‍ ബന്ധപ്പെടാം.
- Darul Huda Islamic University

Thursday, October 24, 2013

"വ്യാജ കേശ വാഹകർ " സംവാദത്തിന് തയ്യാറുണ്ടോ? വെല്ലുവിളി ആവർത്തിച്ച് ജിശാൻ വീണ്ടും ഓണ്‍ലൈനിൽ

ജാലിയാ വാലയെ കേരളത്തിലെത്തിക്കാനുള്ള ചിലവ് താൻ വഹിക്കാം..അദ്ധേഹത്തെ കൊണ്ട് മുസ്ഹഫ് നോക്കി ഫാത്തിഹ ഓതിക്കാൻ 'മുടിക്കാർക്ക് 'കഴിയുമോ? 
'മുടിക്കാരുടെ' സാനിധ്യത്തിൽ ജാലിയാ വാലയുമായി 10 ചോദ്യങ്ങൾ ചോദിക്കാൻ 
എനിക്കവസരം നൽകുമോ? അതോടെ ഞാനെല്ലാം തെളിയിക്കാം..    
സംവാദമില്ലെങ്കിൽ തുറന്ന ചർച്ചയാകാം നെത്ര്ത്തം നൽകാൻ തന്റെ കൂടെ ധാരാളം സഖാഫി കളും അഹ്സനി-അമാനി മാരുമുണ്ട്
'മുടിക്ക്' വേണ്ടി വാദിക്കുന്ന(വിഘടിത) ക്ലാസ്സ്‌ റൂം ഇപ്പോൾ ശുദ്ധിയായി എന്നുറപ്പുണ്ടോ? 
ഇപ്പോൾ ഉള്ള അഡ്മിൻ മാരെല്ലാം 'മുനാഫിഖുകളും മാനസിക രോഗികളും' അല്ലെന്നു വ്യക്തമാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവുമോ?
അബ്ദു നസീർ അസ്ഹരിയുടെ മഹത്വവും സ്ഥാനവും പറയുന്ന പ്രമുഖ നേതാക്കളുടെ വാക്കുകൾ തന്റെ പക്കലുണ്ട്.. അദ്ധേഹത്തിന്റെ സാക്ഷിത്വം പറ്റില്ലെന്നു തുറന്നു പറയാൻ തയ്യാറുണ്ടോ?    

ജീവകാരുണ്യം യുവസമൂഹം മുന്നിട്ടിറങ്ങണം: അബ്ബാസ് അലി ശിഹാബ് തങ്ങള്‍

 
അബ്ബാസ് അലി ശിഹാബ് തങ്ങള്‍ സംസ്ഥാന
സഹചാരിറിലീഫ് ഫണ്ട് ഏറ്റുവാങ്ങുന്നു.
മലപ്പുറം: സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകാന്‍ യുവ സമൂഹം മുന്നിട്ടിറങ്ങണമെന്ന് SKSSF സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അഭിപ്രയപ്പെട്ടു. സംസ്ഥാന സഹചാരി റിലീഫ്ഫണ്ടി ലേക്ക്ബ ഹ്‌റൈന്‍ SKSSF നല്‍കുന്ന ധനസഹായ ചടങ്ങ് ഉല്‍ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു തങ്ങള്.
സയ്യിദ് OMS തങ്ങള്‍ നിസാമി അദ്ധ്യക്ഷത വഹിച്ചു. എം.പി സൈതലവി മുസ്‌ലിയാര്‍, ഉമറുല്‍ഫാറൂഖ് ഹുദവി, കെ.കെ ഷാഫി, ബി.എസ്.കെ തങ്ങള്‍എടവണ്ണപ്പാറ, സി.കെ ഖാലിദ് ബാഖവി, ഇഖ്ബാല്‍അ ല്‍ഹിന്ദ്, കെ.പി സാദത്ത്, കെ ഹാശിം, പി.പി നൗഷാദ്, കെ.കെ ഇസ്മായില്‍, ശമീര്‍ഫൈസി ഒടമല, ഖാസിംഹാജി മലേഷ്യ, ഹബീബ്‌ഫൈസി കേട്ടോപ്പാടം സ്വാഗതവും പി.എം റഫീഖ്അഹമ്മദ് നന്ദിയും പറഞ്ഞു.

ഉസ്താദ് ഡോ.ബഹാഉദ്ദീന്‍ നദ്‌വിയുടെ ഇറാന്‍ പര്യടനം സത്യമറിയേണ്ടവര്‍ക്ക് ഒരു കുറിപ്പ്


ബുഹുവന്ദ്യരായ ഡോ. ബഹാഉദ്ദീന്‍ നദ്‌വി ഉസ്താദിന്റെ ഇറാന്‍ പര്യടനവും ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സിലെ പ്രബന്ധാവതരണവുമെല്ലാം ഏറെ വിവാദമാക്കിയിരിക്കുകയാണ് ചിലര്‍. സത്യത്തില്‍ ഉസ്താദ് എന്തിനാണ് പരിപാടിയില്‍ പങ്കെടുത്തെതെന്നോ ഏത് വിഷയത്തിലാണ് ഉസ്താദിന്റെ പ്രബന്ധമെന്നോ അറിയാതെയാണ് ഇക്കൂട്ടര്‍ വിവാദമുന്നയിക്കുന്നത്. ഇറാനിലെ തെഹ്‌റാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇമാം അലി റിസേര്‍ച്ച് സെന്ററിനു കീഴിലുള്ള ഇമാം അലി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇസ്‌ലാമിക് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന അല്‍ഗദീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ സുന്നിപക്ഷം അവതരിപ്പിക്കാനാണ് ആഗോള മതപണ്ഡിത സഭാംഗമായ ഉസ്താദിനെ ക്ഷണിച്ചിട്ടുള്ളത്. അതു തന്നെ ഔദ്യോഗികമായി ഇമെയില്‍ വഴിയും.
ഈദുല്‍ ഗദീറിന്റെ ചരിത്ര പിന്‍ബലം ഇങ്ങനെയാണ്
പ്രവാചകന്‍ തിരുമേനിയും അവിടുത്തെ സ്വഹാബത്തും ഹജ്ജത്തുല്‍വിദാഇന് ശേഷം മദീനയിലേക്ക് തിരിച്ചു പോകവെ വഴിമധ്യേ ഗദീര്‍ ഗും എന്ന തടാകത്തിനടുത്ത് വിശ്രമിക്കാനിരുന്നു. ഇവിടെ വെച്ച് പ്രവാചകന്‍ തിരുമേനി (സ്വ) മഹാനായ അലി(റ)നെ പ്രകീര്‍ത്തിച്ചും മഹാനസുകളെ മിക്ക പണ്ഡിതരും സ്വഹീഹായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിജ്‌റ പത്താം വര്‍ഷം ദുല്‍ ഹിജ്ജ 18 നാണ ഈ സംഭവം നടന്നത്. തിരുമേനി (സ)യുടെ ഈ പ്രഭാഷണം ഉദ്ധരിച്ച് ശിയാക്കള്‍ പ്രഥമ ഖലീഫക്ക് അര്‍ഹന്‍ അലി (റ) യാണെന്ന് വാദിക്കുകയും പ്രസ്തുത ദിവസത്തെ ഈദുല്‍ ഗദീറായി ആഘോഷിക്കുകയും ചെയ്യുന്നു.
എന്നാല്‍ സുന്നി പണ്ഡിതന്മാരുടെ പക്ഷം, പ്രവാചകന്‍ തിരുമേനിയുടെ ഈ പ്രഭാഷണം അലി (റ) ശ്രേഷ്ഠതകള്‍ അനുചരര്‍ക്ക് ബോധ്യപ്പെടുത്താനും മഹാനവര്‍കളെ വിമര്‍ശിച്ചിരുന്ന മുനാഫിഖീങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മഹത്വവും നീതി നിഷ്ഠയും ബോധ്യപ്പെടുത്തികൊടുക്കാനും മാത്രമാണ്. അതെല്ലാതെ പ്രഥമ ഖലീഫ അലി (റ)വാണെന്ന് ് ഇതിലൂടെ പ്രവാചകന്‍ ജനങ്ങള്‍ക്ക് വസിയ്യത്ത് നല്‍കിയിട്ടില്ല. 
ശിയാക്കള്‍ ഈദുല്‍ ഗദീറിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും തെഹ്‌റാനില്‍ രാജ്യാന്തര കോണ്‍ഫ്രന്‍സ് നടത്താറുണ്ട്. ഈ വര്‍ഷം നടക്കുന്ന പരിപാടിയില്‍ ചരിത്രത്തിലെ ഗദീര്‍ സംഭവത്തെ കുറിച്ചുള്ള സുന്നി പക്ഷം അവതരിപ്പിക്കാനാണ് ദാറുല്‍ ഹുദാ വി.സിയും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയുമായ ഉസ്താദിനെ ക്ഷണിച്ചത്. ഇന്നും നാളെയുമായി നടക്കുന്ന കോണ്‍ഫ്രന്‍സില്‍ ഇസ്‌ലാമിക ചരിത്രത്തില്‍ അല്‍ഗദീറിന്റെ പ്രതിഫലനങ്ങള്‍ എന്ന വിഷയത്തില്‍ ഉസ്താദ് പ്രബന്ധമവതരിപ്പിക്കും.
സത്യത്തില്‍ മഹാനായ അബുല്‍ ഹസനുല്‍ അശ്അരി (റ) ചെയ്ത ധര്‍മമാണ് ഉസ്താദ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിലൂടെ നിര്‍വ്വഹിച്ചത്. മഹാനവര്‍കള്‍ മുഅതസിലി വിഭാഗക്കാര്‍ക്കിടയില്‍ ചെന്നാണ് അവര്‍ക്കെതിരെ സംസാരിച്ചിരുന്നത്. ഒരിക്കല്‍ അവിടുത്തെ ശിഷ്യഗണങ്ങള്‍ മഹാനവര്‍കളോട് ഇവ്വിഷയകമായി സംസാരിച്ചോള്‍ അവിടെന്ന് മറുപടി നല്‍കിയത് ഇങ്ങനെയാണ്. അവര്‍ നമ്മുടെ ആശയത്തിലേക്കോ നാം അവരിലോക്കോ പോകുന്നില്ല, എന്നുകരുതി അള്ളാഹുവിന്റെ ദീന്‍ അവരോട് പറയാതിരിക്കാന്‍ പറ്റില്ലല്ലോ. അത് കൊണ്ടാണ് ഞാന്‍ അവര്‍ക്കിടയില്‍ ചെന്ന് അഹ്‌ലുസുന്നയുടെ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. സത്യത്തില്‍ ഇത് തന്നെയാണ് ബഹുവന്ദ്യരായ ബഹാഉദ്ദീന്‍ ഉസ്താദും ചെയ്തത്. ശിയാ വിഭാഗക്കാരുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ ചെന്ന് അഹ്‌ലു സുന്നയുടെ ആശയം സംസാരിക്കുന്നു. അത് തന്നെയെല്ലേ ചെയ്യേണ്ടത്.
സത്യം തിരിച്ചറിയാതെ വിമര്‍ശിക്കുന്ന മുടിയന്മാരും വ്യാജ ത്വരീഖത്തുകാരും എന്തൊരു കാര്യത്തിനാണ് ഇങ്ങനെ തീ നിറച്ച് പേനയുന്തുന്നെതെന്ന് മനസ്സിലാക്കുന്നില്ല. ഇന്‍ശാഹ് അല്ലാഹ് ഉസ്താദ് തിരിച്ചെത്തിയതിന് ശേഷം പ്രബന്ധത്തിന്റെ മലയാള പതിപ്പ് പ്രകാശിതമാകുന്നതാണ്. എന്തിനാണ് പര്യടനമെന്നും എന്തായിരുന്നു പ്രസംഗിച്ചിരുതെന്നും അതിലൂടെ മനസ്സിലാക്കാം

ദുബൈയി‍ല്‍ മുന്നോറോളം പേര്‍ ഇസ്‍ലാം ആശ്ലേഷിച്ചു

ദുബൈ ആസ്ഥാനമായി പ്രവ‍ര്‍ത്തിക്കുന്ന ഇസ്‍ലാമിക് ഇന്‍ഫ‍ര്‍മേഷ‍ന്‍ സെ‍ന്റര്‍ (ഐ.ഐ.സി) മുഖേനെ കഴിഞ്ഞ മാസം 290 പേ‍ര്‍ ഇസ്‍ലാം സ്വീകരിച്ചു. ബ്രസീല്‍, റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളി‍ല്‍ നിന്നുള്ളവരാണ് പുതുവിശ്വാസികളെന്ന് മുതി‍ര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യു.എ. ഇ സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തി‍ലുള്ള ദാറു‍ല്‍ ബി‍ര്‍ സംഘത്തിനു കീഴിലാണ് ഐ.ഐ.സി പ്രവ‍ര്‍ത്തിക്കുന്നത്.
ഇതരമതസ്ഥരെ നിഷ്പ്രയാസം ഇസ്‍ലാമിലേക്ക് ആകര്‍ഷിക്കാ‍ന്‍ കഴിയുന്നുവെന്നത് സന്തോഷകരമാണെന്ന് ഐ.ഐ.സി ഡയറക്ട‍ര്‍ റാഷിദ് അ‍ല്‍ജുനൈബി പറഞ്ഞു. ദുബൈയിലെ കോടതികളും സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് പുതുവിശ്വാസികള്‍ക്ക് ഒദ്യോഗിക സാക്ഷ്യപത്രം സംഘടന ലഭ്യമാക്കുന്നുണ്ട്.
ജന്മം കൊണ്ട് ക്രിസ്ത്യാനിയായിരുന്നെങ്കിലും മതത്തെ കുറിച്ച് തീര്‍ത്തും അജ്ഞനായിരുന്നു ഞാന്‍. മുസ്‍ലിംകളുമായി ഇടപഴകിത്തുടങ്ങിയപ്പോഴാണ് ഇസ്‍ലാമിനെ കുറിച്ച് ചിന്തിച്ചത്. മാതൃഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഖു‍ര്‍ആന്‍റെ ഒരു കോപ്പി വായിച്ചതോടെ, ഇതുവരെ തനിക്ക് അന്യമായതും എന്നാ‍ല്‍ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നതുമായ പുതിയ ലോകത്തെ താ‍ന്‍ കണ്ടെത്തി.  സെന്‍ററിനു കീഴി‍ല്‍ പുതുതായി ഇസ്‍ലാം ആശ്ലേഷിച്ച അന്‍പതുകാരനായ ഫിലിപ്പിനോ മാന്വ‍ല്‍ (അബ്ദുല്ല) പറയുന്നു.
1993-ല്‍ സ്ഥാപിതമായ സെന്റര്‍ മുഖേനെ ഇതുവരെയായി ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതിനായിരത്തിലധികം ആളുക‍ള്‍ ഇ‍സ്‍ലാം സ്വീകരിച്ചിട്ടുണ്ട്.

Monday, October 21, 2013

ഈ വര്‍ഷം ഹാജിമാര്‍ കൊണ്ടുപോയത് 13.8 ബില്യണ്‍ മില്ലിലിറ്റര്‍ സംസം

    
44444_400_265
മക്ക: ഈ വര്‍ഷം ഹജ്ജിനെത്തിയ തീര്‍ത്ഥാടകര്‍ വിശുദ്ധ ഭൂമിയില്‍ നിന്നും തങ്ങളുടെ നാടുകളിലേക്ക് കൊണ്ടുപോയത് 13.8 ബില്യണ്‍ മില്ലിലിറ്റര്‍ സംസം. ശരാശരി 10 ലിറ്റര്‍ സംസം വെള്ളമാണ് ഓരോ ഹാജിമാരും കൊണ്ടുപോകുന്നത്. 1,380,000 വിദേശ തീര്‍ത്ഥാടകരാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത്.
ഏതൊരു വിശ്വാസിയുടെയും ജീവിതത്തിലെ അപൂര്‍വ സൌഭാഗ്യമാണ് വിശുദ്ധ മണ്ണിലെത്തി ഹജ്ജും ഉംറയും നിര്‍വഹിക്കുക എന്നത്. തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി തങ്ങളുടെ സ്വന്തക്കാര്‍ക്കു വേണ്ടി ഹാജിമാര്‍ കരുതിവെക്കുന്ന യാത്രാസമ്മാനമാണ് സംസമെന്ന പുണ്യതീര്‍ത്ഥം. വര്‍ഷം തോറും മില്യണ്‍ കണക്കിന് ലിറ്റര്‍ സംസമാണ് ഹജ്ജിനും ഉംറക്കും വേണ്ടിയെത്തുന്ന തീര്‍ത്ഥാടകര്‍ കൊണ്ടുപോകുന്നത്. മഹാനായ ഇസ്‍മാഈല്‍ നബിയുടെ കാലിനടിയില്‍ നിന്ന് ഉറവയെടുത്ത സംസം ഒരിക്കലും ഉറവ വറ്റാത്ത അക്ഷയ സ്രോതസ്സാണ്.
സംസമിന്‍റെ അളവറ്റ മഹത്വമുല്‍ഘോഷിക്കുന്ന പ്രവാചകവചനങ്ങളാണ് സംസം ശേഖരിക്കാനും ഏത് പ്രയാസവും സഹിച്ച് അതിനെ തങ്ങളുടെ സ്വന്തക്കാരിലേക്ക് എത്തിക്കാനും തീര്‍ത്ഥാടകര്‍ക്ക് പ്രചോദനമാവുന്നത്. ഏതു രോഗത്തിനും ശമനമേകുന്നുവെന്നതാണ് സംസമിന്‍റെ ഏറ്റവും വലിയ സവിശേഷത. പാനീയം എന്നതു പോലെ ഭക്ഷണമായും ഉപയോഗിക്കാമെന്നതും സംസമിന്‍റെ പ്രത്യേകതയാണ്.
ചരിത്രത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ നടന്ന വികസപ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് സംസം കിണര്‍ ഇന്ന് കാണുന്ന അവസ്ഥയിലെത്തി നില്‍ക്കുന്നത്. അബ്ബാസി ഖലീഫമാരായ മഹ്ദി, ഹാറൂന്‍ റശീദ്, അമീന്‍, മുഅ്തസിം എന്നിവരുടെ കാലത്ത് കിണര്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. ശേഷം ഉസ്മാനികളുടെയും സുഊദികളുടെയും ഭരണകാലത്തും സംസം വികസനം പ്രാധാന്യത്തോടെ നടന്നിരുന്നു.

ഡോ. ബഹാഉദ്ദീന്‍ നദ്‌വി അന്താരാഷ്ട്ര ശിയാ സമ്മേളനത്തിന്


തിരൂരങ്ങാടി : ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ നടക്കുന്ന അന്താരാഷ്ട്ര ശിയാ സമ്മേളനത്തിന് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും. ശിയാ വിഭാഗക്കാരുടെ സുപ്രധാന ആഘോഷങ്ങളിലൊന്നായ ഈദുല്‍ ഗദീറിനോടനുബന്ധിച്ച് നടത്തപ്പെടുന്ന കോണ്‍ഫറന്‍സില്‍ സംബന്ധിക്കാന്‍ ആഗോള പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ വൈസ് ചാന്‍സലറുമായ ഡോ. നദ്‌വി കഴിഞ്ഞ ദിവസം ഇറാനിലേക്ക് തിരിച്ചു. തെഹ്‌റാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇമാം അലി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇസ്‌ലാമിക് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന അല്‍ഗദീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ സുന്നി പക്ഷത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം പങ്കെടുക്കുന്നത്. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള നിരവധി പണ്ഡിതര്‍ സംബന്ധിക്കുന്ന കോണ്‍ഫറന്‍സില്‍ 'ഇസ്‌ലാമിക ചരിത്രത്തിലെ അല്‍ ഗദീര്‍ പ്രതിഫലനങ്ങള്‍ ' എന്ന വിഷയത്തില്‍
നദ്‌വി പ്രബന്ധം അവതരിപ്പിക്കും. ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്ന അദ്ദേഹം ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റിയുമായി കഴിഞ്ഞ വര്‍ഷം എം..യു ബന്ധം സ്ഥാപിച്ച അല്‍ മുസ്തഫ ഇന്റര്‍നാഷണല്‍ യൂനിവേഴ്‌സറ്റിയും സന്ദര്‍ശിക്കുന്നുണ്ട്.
- Darul Huda Islamic University

Sunday, October 20, 2013

സമസ്ത മുന്നോട്ട് വെച്ചുകൊണ്ടിരിക്കുന്നത് പൈതൃകത്തിലൂന്നിയ ജനകീയ പ്രാബോധനം : അബ്ദുസ്സമദ് പൂകോട്ടൂർ

 
ജിദ്ദ :ആഹ്ലുസ്സുന്നത് വൽ ജമാഅത്തിൻറെ കണ്ണി മുറിയാത്ത പണ്ഡിതന്മാറിലുടെയും നേതാക്കളിലുടേയും സാധാരണക്കാരിലുടെയും വളർന്നു വന്ന സമസ്ത കേരള ജംഈയതുൽ ഉലമയും അതിന്റെ പോഷക സംഘടനകളും ഇസ്‌ലാമിക പൈത്രക ത്തിലൂന്നിയ ജനകീയ പ്രാബോധനമാണ് സമൂഹത്തിന് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത് എന്ന് അബ്ദുസ്സമദ് പൂകോട്ടൂർ. പൈത്രക ത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന SYS പ്രമേയത്തെ അധികരിച്ച് കൊണ്ട് ജിദ്ദ SYS സംഘടിപിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പ്രവാചക കലകട്ടത്തിൽ തന്നെ ഇസ്ലാം പ്രചരിച്ച കേരളത്തിൽ പ്രമുഘരായ സാധാതീങ്ങലിളുടെയും മഘ്ധൂമുമാരിലുടെയും നൂറ്റാന്ടുകൾ അതിന്റെ തനതായ ശൈലിയിൽ ഒരു അഭിപ്രായ വിത്യാസവും ഇല്ലാതെ  പ്രഭോധന പ്രവർത്തനങ്ങൾ നടന്നു പോന്നതായി ചരിത്ര ഗ്രന്ഥങ്ങളിൽ നിന്ന് മനസ്സിലാകും . ഈ മഹിതമായ പാരമ്പര്യത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ട് 1920 കളിൽ ചില ചിദ്ര ശക്തികൾ ചില പുതിയ ആശയങ്ങളുമായി സമൂഹത്തെ വഴി തെറ്റിക്കാൻ ശ്രമിക്കുകയുണ്ടായി . ഈ അവസരത്തിൽ സമൂഹത്തെ നേർ വ ഴിക്കു നയിക്കാൻ സ്വാതികരായ മുൻകാല പണ്ഡിതന്മാർ വാർത്തെടുത്ത ഈ സത്യ പ്രസ്ഥാനം പലവിധ  വെല്ലുവിളികളേയും സധൈര്യം നേരിട്ടുകൊണ്ട് അല്ലാഹുവിന്റെയ് അപാരമായ അനുഗ്രഹത്താൽ നിലകൊളളുകയാണെന്നും സമ്മേളനം വിലയിരുത്തി 
ജിദ്ദ ഹില്ടോപ് ഓടിറ്റൊരിയത്തിൽ  19/10/2013 ന് ഇഷാനമസ്കാര ശേഷം നടന്ന യോഗത്തിൽ ടി എച്ച് ദാരിമിയും ഇബ്രാഹിം ഫൈസി യും സംസാരിച്ചു .  

Saturday, October 19, 2013

പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ കാസര്‍കോട് ഖാസിയായി സ്ഥാനമേറ്റു


തളങ്കര: കാസര്‍കോട് സംയുക്ത ജമാഅത്തിന്റെ പുതിയ ഖാസിയായി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ സ്ഥാനമേറ്റു. വെള്ളിയാഴ്ച വൈകിട്ട് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ പണ്ഡിതന്‍മാരും മത നേതാക്കളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രൗഢമായ ചടങ്ങിലാണ് ആലിക്കുട്ടി മുസ്ലിയാരുടെ സ്ഥാനാരോഹണം നടന്നത്.
അസര്‍ നിസ്‌കാരത്തിന് ശേഷം നടന്ന മാലിക് ദീനാര്‍ മഖാം സിയാറത്തിന് സമസ്ത പ്രസിഡണ്ട് ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അദ്ദേഹം സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഖാസിയെ തലപ്പാവ് അണിയിച്ചു.
 
ചടങ്ങില്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷനായിരുന്നു. പിണങ്ങോട് അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ടി.ഇ അബ്ദുല്ല സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഇ.കെ മഹമൂദ് മുസ്ലിയാര്‍ സയ്യിദ് ജമലുല്ലൈലി തങ്ങള്‍, അബ്ദുല്‍ സലാം മൗലവി പി.കെ.പി, സി.ടി അഹമദ് അലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, എം.എ ഖാസി മുസ്ലിയാര്‍, അബ്ദുല്‍ മജീദ് ബാഖവി, യഹയ തളങ്കര, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍ മൂഡുബിദിരെ, എന്‍.എ അബൂബക്കര്‍, പൂനെ അബ്ദുര്‍ റഹ് മാന്‍ ഹാജി, കെ.എസ് മുഹമ്മദ്കുഞ്ഞി ഹാജി, എം.എ അബ്ദുര്‍ റഹ് മാന്‍ ഹാജി, മഹമൂദ് ഹാജി കടവത്ത്, എ. അബ്ദുര്‍ റഹ് മാന്‍, മുക്രി സുലൈമാന്‍ ഹാജി ബാങ്കോട് തുടങ്ങിയ നേതാക്കളും മതപണ്ഡിതന്‍മാരും ചടങ്ങില്‍ സംബന്ധിച്ചു. ഖാസിയായി ചുമതലയേറ്റ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ മറുപടി പ്രസംഗം നടത്തി.
ഖാസിയായിരുന്ന ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരെ പുതിയ ഖാസിയായി തിരഞ്ഞെടുത്തത്. തന്റെ ഖാസി പദവി അള്ളാഹുവിന്റെ നിയോഗമാണെന്നും സമുദായത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഈ പദവി പ്രയോജനപ്പെടുത്തുമെന്നും ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു

യു.എന്‍ രക്ഷാസമിതി അംഗത്വം സൌദി അറേബ്യ നിരസിച്ചു

    
 
5fa0f9e7-8508-4294-8c33-1eb21a2bb59e_16x9_600x338
യുഎന്‍ രക്ഷാസമിതിയില്‍ വോട്ടെടുപ്പിലൂടെ ലഭിച്ച താല്‍ക്കാലിക അംഗത്വം സൌദി അറേബ്യ നിരസിച്ചു. ലോകത്ത് നടക്കുന്ന യുദ്ധവും സംഘര്‍ഷങ്ങളും അവസാനിപ്പിക്കുന്നതിലുള്ള രക്ഷാസമിതിയുടെ പരാജയത്തില്‍ പ്രതിഷേധിച്ചാണ് സൌദി അംഗത്വം നിരസിച്ചത്.
സിറിയന്‍ ആഭ്യന്തര യുദ്ധത്തിലുള്ള സമിതിയുടെ നിലപാടിലും സൌദിക്ക് അമര്‍ഷമുണ്ടായിരുന്നു. സിറിയയില്‍ നടന്ന രാസായുധ പ്രയോഗത്തിനെതിരെ യുക്തമായ നടപടിയെടുക്കാന്‍ രക്ഷാസമിതിക്കായില്ലെന്നതും അംഗത്വം നിരസിക്കാനുള്ള കാരണമായി സൌദി എടുത്തുകാട്ടി.
രക്ഷാസമിതിയുടെ അശാസ്ത്രീയ ഘടനയും സമിതി പുലര്‍ത്തുന്ന ഇരട്ട നയങ്ങളും പ്രതിഷേധാര്‍ഹമാണെന്നും സൌദി വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ലോകത്ത് സമാധാനം സ്ഥാപിക്കുകയെന്ന ഉത്തരവാദിത്ത നിര്‍വഹണത്തിന് ഇത് തടസ്സം നില്‍ക്കുന്നതായും മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു.
ഇന്നലെയാണ് മറ്റു നാലു രാജ്യങ്ങളോടൊപ്പം സൌദിക്കും രക്ഷാ സമിതിയില്‍ താല്‍ക്കാലിക അംഗത്വം ലഭിച്ചത്. ചാഡ്, ചിലി, ലിത്വാനിയ, നൈജീരിയ എന്നിവയാണ് അംഗത്വം നേടിയ മറ്റു രാജ്യങ്ങള്‍. വരുന്ന ജനുവരി ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കായിരുന്നു അംഗത്വം. 15 അംഗ രക്ഷാസമിതിയില്‍ അസര്‍ബൈജാന്‍, ഗ്വാട്ടിമാല, മൊറോക്കോ, പാക്കിസ്താന്‍, ടോഗോ എന്നിവയുടെ കാലാവധി തീരുന്ന സ്ഥിതിക്കാണ് പുതിയ അംഗങ്ങള്‍ക്കു വേണ്ടി വോട്ടെടുപ്പു നടന്നത്.

മമ്പുറം ആണ്ടു നേര്‍ച്ച നവംബര്‍ 5 മുതല്‍ 12 വരെ

    
Mamburam Maqamദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിലെ ആണ്ടുനേര്‍ച്ച നവംബര്‍ ആദ്യപാതിയില്‍. മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൌലദ്ദവീല തങ്ങളുടെ നൂറ്റെഴുപത്തഞ്ചാം ആണ്ടുനേര്‍ച്ചയാണ് 2013 നവംബര്‍ 5 മുതല്‍ 12 വരെയുള്ള ഒരാഴ്ചയിലായി നടക്കുക.
നവംബര്‍ 5ന് ചൊവ്വാഴ്ച മഖാം കൂട്ടസിയാറത്തോടെ ആരംഭിക്കുന്ന ആണ്ടുനേര്‍ച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. വ്യാഴാഴ്ച മഗ് രിബ് നിസ്കാരാനന്തരം നടക്കുന്ന സ്വലാത്ത് മജ് ലിസിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.
ബുധന്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ മതപ്രഭാഷണ പരമ്പരയില്‍ മുനീര്‍ ഹുദവി വിളയില്‍, മുസ്ത്വഫ ഹുദവി ആക്കോട്, ഉമര്‍ ഹുദവി പൂളപ്പാടം, അന്‍വര്‍ മുഹ് യിദ്ദീന്‍ ഹുദവി എന്നിവര്‍ പ്രഭാഷണം നടത്തും. തിങ്കളാഴ്ച മഗ് രിബ് നിസ്കാരാനന്തരം നടക്കുന്ന ദിക്ര്-ദുആ സമ്മേളനത്തിന് വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ നേതൃത്വം നല്‍കും. സൈദ് മുഹമ്മദ് നിസാമി അനുസ്മരണ പ്രഭാഷണം നടത്തും.
നവംബര്‍ 12ന് ചൊവ്വാഴ്ച കാലത്ത് 9.30 മുതല്‍ 2 മണിവരെ അന്നദാനം നടക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഒരാഴ്ചത്തെ ആണ്ടുനേര്‍ച്ചക്ക് സമാപനം കുറിച്ചു നടക്കുന്ന മൌലിദിനും ദുആക്കും സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ നേതൃത്വം നല്കും.
ഒന്നര പതിറ്റാണ്ടായി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി മാനേജിങ് കമ്മിറ്റിയാണ് മഖാം ഭരണത്തിന് നേതൃത്വം നല്‍കുന്നത്.

ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന് 501 അംഗ സ്വാഗതസംഘം. സമ്മേളനം നവംബര്‍ 1 വെള്ളിയാഴ്ച


കോഴിക്കോട് : മതവിശ്വാസവും വ്യക്തി നിയമവും സംരക്ഷിക്കുന്നതിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ നവംബര്‍ 1ന് വെള്ളി കോഴിക്കോട് ശംസുല്‍ ഉലമാ നഗറില്‍ നടക്കുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന് കോഴിക്കോട് ചേര്‍ന്ന സുന്നി കണ്‍വെന്‍ഷനില്‍ 501 അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി. സി കോയക്കുട്ടി മുസ്‌ലിയാര്‍ , ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ , സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ , പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്‌ലിയാര്‍ , സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ , ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ , വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ , എം സി മായിന്‍ ഹാജി, വി മോയിമോന്‍ഹാജി, ടി കെ പരീക്കുട്ടി ഹാജി (രക്ഷാധികാരികള്‍ ), കോട്ടുമല ടി എം ബാപ്പുമുസ്‌ലിയാര്‍ (ചെയര്‍മാന്‍ ), ഉമ്മര്‍ ഫൈസി മുക്കം, എ വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ , ആര്‍ വി കുട്ടിഹസ്സന്‍ ദാരിമി, സി എച്ച് മഹ്മൂദ് സഅദി, കെ മോയിന്‍കുട്ടി മാസ്റ്റര്‍ , മുസ്തഫ മുണ്ടുപാറ, കെ അബ്ദുല്‍ ബാരി ബാഖവി, കെ കെ ഇബ്രാഹീം മുസ്‌ലിയാര്‍ , യൂസുഫ് മുസ്‌ലിയാര്‍ കരീറ്റിപ്പമ്പ് (വൈസ് ചെയര്‍മാന്‍മാര്‍ ), നാസര്‍ ഫൈസി കൂടത്തായി (ജന. കണ്‍വീനര്‍ ), കെ സി അഹമ്മദ് കുട്ടി മൗലവി, മലയമ്മ അബൂബക്കര്‍ ഫൈസി, സലാം ഫൈസി മുക്കം, അയ്യൂബ് കൂളിമാട് (കണ്‍വീനര്‍മാര്‍ ), എഞ്ചിനിയര്‍ മാമുക്കോയ ഹാജി (ട്രഷറര്‍ )
പ്രചരണം: കെ പി കോയ (ചെയര്‍മാന്‍ ), ആര്‍ വി എ സലാം (കണ്‍വീനര്‍ ), ഫൈനാന്‍സ്:- ആര്‍ വി കുട്ടി ഹസ്സന്‍ ദാരിമി (ചെയര്‍മാന്‍ ), മാമുക്കോയ ഹാജി (കണ്‍വീനര്‍ ), സ്റ്റേജ്, ലൈറ്റ് & സൗണ്ട്: കുഞ്ഞാലന്‍കുട്ടി ഫൈസി (ചെയര്‍മാന്‍ ), ഒ പി അഷ്‌റഫ് (കണ്‍വീനര്‍ ). മീഡിയ: പി ഹസൈനാര്‍ ഫൈസി (ചെയര്‍മാന്‍ ), സി പി ഇഖ്ബാല്‍ (കണ്‍വീനര്‍ ) പ്രോഗാം: കെ മോയിന്‍കുട്ടി മാസ്റ്റര്‍ (ചെയര്‍മാന്‍ ), ടി പി സുബൈര്‍ മാസ്റ്റര്‍ (കണ്‍വീനര്‍ ), വളണ്ടിയര്‍: റഷീദ് ഫൈസി വെള്ളായിക്കോട് (ചെയര്‍മാന്‍ ), യഹ്‌യ വെള്ളയില്‍ (കണ്‍വീനര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. പ്രചരണഭാഗമായി ഒക്. 25ന് വെള്ളിയാഴ്ച പള്ളികളില്‍ ബോധവല്‍ക്കരണം, ഒക്‌ടോ: 29, 30ന് സന്ദേശയാത്ര, 20ന് ജില്ലാതല കണ്‍വെന്‍ഷനുകള്‍ 23ന് മണ്ഡലം കണ്‍വെന്‍ഷനുകള്‍ നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. ടി എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പ്രൊജക്ട് അവതരിപ്പിച്ചു. ആര്‍ വി കുട്ടി ഹസ്സന്‍ ദാരിമി, യുസുഫ് മുസ്‌ലിയാര്‍ , സി എച്ച് മഹ്മൂദ് സഅദി, മലയമ്മ അബൂബക്കര്‍ ഫൈസി, കെ സി അഹമ്മദ് കുട്ടി മൗലവി, സലാം ഫൈസി മുക്കം, കെ പി കോയ, അഷ്‌റഫ് ബാഖവി ചാലിയം, കെ എന്‍ എസ് മൗലവി, റശീദ് ഫൈസി വെള്ളായിക്കോട്, മജീദ് ദാരിമി ചളിക്കോട്, കെ കെ ഇബ്രാഹീം മുസ്‌ലിയാര്‍ , അബ്ദുറഹിമാന്‍ മാസ്റ്റര്‍ കരീറ്റിപ്പറമ്പ്, മുഹമ്മദ് ഇബ്രാഹിം, ടി പി സുബൈര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും പി ഹസൈനാര്‍ ഫൈസി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

Friday, October 18, 2013

അബ്ദുസ്സമദ് പൂക്കോട്ടൂരിനു സ്വീകരണം.

അബ്ദുസ്സമദ് പൂക്കോട്ടൂരിനു സ്വീകരണം. പരിശുദ്ധ ഹജ്ജു കർമത്തിനെത്തിയ S Y S നേതാവ് അബ്ദുസ്സമദ് പൂക്കൊട്ടൂരിനു നാളെ (19/ 10 / 2013 ) ശനി ഇശാ.നമസ്കാരാനന്തരം ശരഫിയ്യ ഹില് ടോപ്പ് ഓഡീട്ടോരീയത്തില് ജിദ്ദ SYS സംഘടിപ്പിക്കുന്ന പരിപാടിയില് പ്രവര്ത്തകരെ അഭിസംബോധനം ചെയ്തു സംസാരിക്കുന്നു -ഏവർക്കും സ്വാഗതം .

Thursday, October 10, 2013

തെറ്റിനെ അറിവുകൊണ്ട് തിരുത്താനാവണം: ഹൈദരലി തങ്ങള്‍

 

മലപ്പുറം: അറിവു കൊണ്ടു മാത്രമെ തെറ്റായ പ്രവണതകളെ തിരുത്താനാവൂവെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കാളമ്പാടി മഖാം ഉറൂസ് മുബാറക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. മതവും 
ഭൗതികവും സമന്വയിച്ച വിദ്യാഭ്യാസം അതിന് അനിവാര്യമാണ്. മഹാന്‍മാരായ പണ്ഡിതര്‍ കാണിച്ച വഴിയിലൂടെ സത്യത്തെ തേടാന്‍ സാധിക്കണം. ധാര്‍മികത നഷ്ടപ്പെട്ട വര്‍ത്തമാന കാലത്ത് പൂര്‍വ്വികര്‍ കാണിച്ച പാത പിന്‍പറ്റണമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.

 
പണ്ഡിതരുടെ വിടവ് നികത്താനാവാത്ത നഷ്ടമാണ്. അവരുടെ പ്രകാശം ലോകത്തിന്റെ പ്രകാശമാണ്. വിവാദ വിഷയങ്ങള്‍ കൊണ്ടുവന്ന് ഇസ്‌ലാമിനെ വികലമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത്തരം തെറ്റിധാരണകള്‍ തിരുത്താന്‍ പണ്ഡിതരുടെ പേനയും നാവും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മതപ്രഭാഷണം സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കബീര്‍ ബാഖവി കാഞ്ഞാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍, അബ്ദുറഹീം ബാഖവി കൂട്ടിലങ്ങാടി, കെ.എം. സൈതലവി ഹാജി, റഫീഖ് അഹമ്മദ് തിരൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എം.എം.എസ് തങ്ങള്‍ മേലാറ്റൂര്‍ പ്രസംഗിച്ചു.
 
 
 
 
 

ശാസ്ത്രപുരോഗതിക്ക് ഖുര്‍ആന്‍ പ്രചോദനമായി -സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍


കൊണ്ടോട്ടി: ആധുനികശാസ്ത്രത്തിന്റെ പുരോഗതിക്ക് പ്രചോദനം നല്‍കിയത് ഖുര്‍ആനാണെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഒളവട്ടൂര്‍ നുസ്രത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ കീഴില്‍ സംഘടിപ്പിച്ച ഹാഫിള് അഹമ്മദ്കബീര്‍ ബാഖവിയുടെ ദ്വിദിന പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ദുബായ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്ത ഹാഫിള് ഖലീലുറഹ്മാന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി. സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍, കെ.എസ്. ഇബ്രാഹിം മുസ്‌ലിയാര്‍, കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ, പി.എ. ജബ്ബാര്‍ഹാജി, ബി.എസ്.കെ. തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

വിവാഹം; പലരും പലതട്ടില്‍ - മുസ്തഫ മുണ്ടുപാറ


25 വയസ്സ് ആകാതെ ഒരു പെണ്‍കുട്ടിയും വിവാഹിതയാകരുതെന്ന് ജസ്റ്റിസ് ശ്രീദേവി. ഇതിനുമുമ്പുള്ള വിവാഹം പുരുഷാധിപത്യം നിലനിര്‍ത്താന്‍ വേണ്ടി ഒരു വിഭാഗം മത മേലധ്യക്ഷന്മാര്‍ പാവപ്പെട്ട പെണ്‍കുട്ടികളെ ഇരയാക്കി നടത്തുന്നതാണത്രെ. വിവാഹ പ്രായം പൂര്‍ത്തിയാകും മുമ്പ് വിവാഹം കഴിച്ചയ്ക്കാന്‍ ആവശ്യപ്പെടുന്നതും ഒന്നിലധികം സ്ത്രീകളെ സ്വന്തം ശാരീരികാവശ്യങ്ങള്‍ക്ക് മാത്രമായി വിവാഹം ചെയ്യുന്നതും നികൃഷ്ട കര്‍മ്മമാണെന്നും ജസ്റ്റിസ് പറഞ്ഞതായാണ് വാര്‍ത്ത.
2006 - ല്‍ രാജ്യത്ത് നടപ്പിലാക്കിയ ശിശുവിവാഹ നിരോധന നിയമത്തില്‍ 18 വയസ്സ് നിര്‍ണയിച്ചത് മതിയായില്ലെന്നാവും ജസ്റ്റിസിന്റെ വിലയിരുത്തല്‍. പെണ്‍കുട്ടികളുടെ കാര്യത്തില്‍ വല്ലാതെ വ്യാകുലപ്പെടുന്ന കൂട്ടത്തിലാണ് ജസ്റ്റിസ്. മുസ്‌ലിം പെണ്‍കുട്ടികളാണെങ്കില്‍ പറയുകയേ വേണ്ട. മുസ്‌ലിം പണ്ഡിതന്മാര്‍ യോഗം ചേര്‍ന്ന് പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ തെരഞ്ഞ് പിടിച്ച് കെട്ടിച്ചയ്ക്കാന്‍ ഒരുമ്പിട്ടിറങ്ങി എന്ന് കേട്ടപ്പോഴേ ജസ്റ്റിസിന് വിങ്ങിപൊട്ടല്‍ ആരംഭിച്ചിട്ടുണ്ടായിരുന്നു എന്ന് വേണം നിരീക്ഷിക്കാന്‍. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പദവി കൈകാര്യം ചെയ്ത സമയങ്ങളില്‍ ചില സ്ത്രീപീഢനങ്ങള്‍ കാണുകയും ചിലത് തീരെ കാണാതിരിക്കുകയും ചെയ്തത് ശ്രദ്ധേയമായ ജസ്റ്റിസിന്റെ നീതി ബോധം മാലോകരാല്‍ വാഴ്ത്തപ്പെട്ടതാണ്. മുസ്‌ലിം പ്രമാണിമാരുടെ വിക്ക്‌നസ്സാണ് പെണ്ണുകെട്ടല്ലെന്ന് നിരീക്ഷിച്ച സഖാവ് പിണറായി വിജയന്റെ യുവജന മഹിളകള്‍ കൊച്ചിയില്‍ സംഘടിപ്പിച്ച വേദിയായത് കൊണ്ട് കൂടിയാവാം ജസ്റ്റിസ് വല്ലാതെ വാചാലയായത്.
ഇന്ത്യാ മഹാരാജ്യത്തിന്റെ വനിതാ കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ വിവാഹ പ്രായം കുറക്കുന്നതിനോട് വ്യക്തിപരമായി യോജിക്കുന്നു എന്ന് പ്രസ്താവിച്ചത് കഴിഞ്ഞ ദിവസമാണ്. മമതശര്‍മയുടെ ഈ അഭിപ്രായം ഏത് വിഭാഗത്തിന്റെ ആധിപത്യം നിലനിര്‍ത്താനാണെന്ന് ജസ്റ്റിസ് പറഞ്ഞതായി പത്ര വാര്‍ത്തയില്‍ കണ്ടില്ല. മാനഭംഗം പോലെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നേരത്തെയുള്ള വിവാഹമാണ് അഭികാമ്യം എന്നുകൂടി ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ കൂട്ടി ചേര്‍ത്തിരിക്കുന്നു. മാനഭംഗം എന്ന് കേള്‍ക്കുനമ്പോഴേക്കും അന്തരംഗം കോരിത്തരിച്ച് ഓടിയെത്തുന്ന ജസ്റ്റിസ് ശ്രീദേവി മമത ശര്‍മയെന്ന മാവിലായിക്കാരിയെ പരിചയപ്പെട്ടിട്ടുണ്ടാവില്ല.
മുതിര്‍ന്ന പൗരന്മാരുടെ പ്രായപരിധി 18 ല്‍ നിന്നും 16 ആയി കുറക്കമെന്ന് കേന്ദ്ര സര്‍ക്കാറിനോട് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ശുപാര്‍ശ ചെയ്തത് ഈയിടെയാണ്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച് പെണ്‍ കുട്ടി ബലാല്‍ക്കാരത്തിന് വിധേയമായി കൊലചെയ്യപ്പെട്ടതിന്റെയും ബോംബെയിലെ പത്രപ്രവര്‍ത്തക മാനഭംഗത്തിന് ഇരയായതിന്റെയും പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
ഏതായാലും പ്രായനിര്‍ണയത്തിന്റെ കാര്യത്തില്‍ പലരും പല തട്ടിലായിരിക്കുന്നു. ദേശീയ വനിത കമ്മീഷന്‍ ചെയര്‍ പേഴ്‌സനുള്ള അഭിപ്രായമല്ല മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ശ്രീദേവിക്കുള്ളത്. കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെ അഭിപ്രായമല്ല കേന്ദ്രമന്ത്രി സഭക്കുള്ളത്. ഒമ്പത് മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായമല്ല കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്കുള്ളത്. എല്ലാം വ്യത്യസ്തം. ഇനി തീര്‍പ്പ് ഉണ്ടാക്കുകയാണ് വേണ്ടത്. മുസ്‌ലിം സംഘടനാ നേതൃത്വം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതിന്റെ സാഗത്യം പിടികിട്ടിയത് ഇപ്പോഴാണ്.
- SKSSF STATE COMMITTEE

കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്: കാന്തപുരത്തിന്റെ കൂട്ടാളി അബ്ദുനൂറിനെതിരെ കൂടുതല്‍ പരാതികളുമായി നിക്ഷേപകര്‍ രംഗത്ത്


തട്ടിപ്പിനിരയായവർ കൂടുതലും പാവപ്പെട്ടവരും മദ്രസ്സ മുഅല്ലിമീങ്ങളും; 
ഒരു ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടമായവരാണ് കൂടുതലും 
തിരൂര്‍: കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയും കാന്തപുരത്തിന്റെ വലം കയ്യുമായിരുന്ന  അബ്ദുല്‍ നൂറിനെതിരെ കൂടുതല്‍ പരാതികളുമായി നിക്ഷേപകര്‍ രംഗത്ത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 15 പരാതികള്‍ തിരൂര്‍ സബ് കോടതിയിലത്തെി. 33 ലക്ഷം രൂപ ഇവരില്‍ നിന്ന് തട്ടിയെടുത്തതായാണ് പരാതി. പരാതിക്കാരില്‍ മിക്കവരും ഒരേ കുടുംബത്തിലുള്ളവരാണ്.
നൂറിനെതിരെ ക്രൈംബ്രാഞ്ച് നടപടികള്‍ ശക്തിപ്പെടുത്തിയതോടെയാണ് പുതിയ പരാതികള്‍ വന്നത്. ലക്ഷം രൂപക്ക് 5000 രൂപ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നൂര്‍ നിക്ഷേപം സ്വീകരിച്ചതെന്ന് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടമായവരുണ്ട്. മിക്കവരും 2008ലാണ് പണം
നല്‍കിയിട്ടുള്ളത്. ഇതേവര്‍ഷം നവംബറിലായിരുന്നു നൂര്‍ കേസിലകപ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയത്. 
കൊടിഞ്ഞി വെട്ടിയാട്ടില്‍ ഷംസുദ്ദീന്‍ നാലു തവണയായി നാലുലക്ഷം രൂപയാണ് നല്‍കിയത്. ഇയാളുടെ ഭാര്യ
സല്‍മയുടെ പേരില്‍ രണ്ട് ലക്ഷം രൂപ വേറെയും നിക്ഷേപിച്ചിട്ടുണ്ട്. വെട്ടിയാട്ടില്‍ ഹാരിസ്, തോണിയേരി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ക്ക് അഞ്ച് ലക്ഷം രൂപവീതം നഷ്ടമായി.
കൊടിഞ്ഞി കുന്നത്തേരി ശിഹാബുദ്ദീന്‍െറ ഭാര്യ ശാഹിദ ( ഒരുലക്ഷം), ബന്ധുക്കളായ വെട്ടിയാട്ടില്‍ സലീം, വെട്ടിയാട്ടില്‍ മുഹമ്മദ് അനീസ്, വെട്ടിയാട്ടില്‍ സൈനബ, വെട്ടിയാട്ടില്‍ മുഹമ്മദ്കുട്ടി ഹാജി (രണ്ട് ലക്ഷം രൂപ വീതം), മകള്‍ സുല്‍ഫത്ത് (മൂന്നു ലക്ഷം രൂപ) വെട്ടിയാട്ടില്‍ ബദ്രിയ (മൂന്നു ലക്ഷം രൂപ) എന്നിവരാണ് പുതുതായി കോടതിയെ സമീപിച്ചത്.
അഞ്ഞൂറിലേറെ കേസുകളാണ് ഇപ്പോള്‍ തിരൂരിലെ വിവിധ കോടതികളിലായി നൂറിനെതിരെയുള്ളത്. മൂന്നു വണ്ടിച്ചെക്ക് കേസുകളില്‍ അറസ്റ്റ് വാറന്‍റുമുണ്ട്. വിദേശത്ത് നിന്ന് ഇന്ത്യയിലത്തെിയ നൂര്‍ കേരളത്തിനു പുറത്തെ നഗരങ്ങളില്‍ ഒളിവില്‍ കഴിയുന്നതായാണ് വിവരം. നൂറിനു വേണ്ടി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈകോടതി തള്ളിയിരുന്നു.
ഇതോടെ ഇയാള്‍ അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങാനുള്ള സാധ്യതയേറി. നൂറിന്‍െറ ബിനാമി ഇടനിലക്കാരെ കൂടി കണ്ടത്തെി കേസിലുള്‍പ്പെടുത്താന്‍ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചിട്ടുണ്ട

Wednesday, October 9, 2013

സൗജന്യ സിവില്‍ സര്‍വീസ് സെമിനാര്‍

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ വിദ്യാഭ്യാസ വിംഗായ ട്രെന്‍ഡ് സമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 12ന് മലപ്പുറം കോട്ടപ്പടി ഗ്രയ്സ് ഹോട്ടലില്‍ വെച്ച് കാലത്ത് 9 മണിക്ക് സിവില്‍ സര്‍വീസ് സെമിനാര്‍ നടത്തും.സിവില്‍ സര്‍വീസ് പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന വര്‍ക്കും പരീക്ഷയുടെ ഏരിയകളെ ആഴത്തില്‍ അറിയുന്നതിന് സ്കൂള്‍ ,കോളേജ് വിദ്യര്‍ത്ഥികള്‍ക്കും തല്‍പരരായ ഉധ്യോഗാര്‍ത്ഥികള്‍ക്കും വേണ്ടി നടത്തപ്പെടുന്ന സെമിനാറിന് ഡല്‍ഹി സുരേന്ദ്രന്‍ സിവില്‍ സര്‍വീസ് അക്കാദമിയിലെ പ്രൊഫസര്‍ നാഗരാജന്‍ നേതൃത്വം നല്‍കും. സൗജന്യമായി നടത്തപ്പെടുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍  വെബ്‌ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക http://skssfmalappuram.org/ seminar .

സമുദായത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണം - ഖാസിമി


മാട്ടൂല്‍: മുസ്‌ലിം സമുദായത്തിന്റെ നിലനില്പിനെ ചോദ്യംചെയ്യുന്നവരെ കരുതിയിരിക്കണമെന്ന് പാഴൂര്‍ ഖുര്‍ആന്‍ കോളേജ് ചെയര്‍മാനും ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയുമായ റഹ്മത്തുള്ള ഖാസിമി  മൂത്തേടം പറഞ്ഞു. മാട്ടൂല്‍ നജാത്ത് 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നജാത്ത് പ്രസിഡന്റ് എ.പി.ബദറുദ്ദീന്‍ അധ്യക്ഷനായിരുന്നു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. മദ്രസാവിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം പി.പി.മഹമ്മൂദ് ഹാജി വിതരണം ചെയ്തു. അബ്ദുല്‍റസാഖ് ഫൈസി, കെ.പി.കെ.മജീദ്ഹാജി, കെ.പി.കെ.മഹമ്മൂദ്, എം.അബ്ദുള്‍ഖാദര്‍, ഇ.കെ.പി.കുഞ്ഞഹമ്മദ്ഹാജി, യഹ്‌യ നടുവോട്, വി.പി.കെ.സലാം, പി.പി.ഇബ്രാഹിം ഹാജി, ഹലീം മാട്ടൂല്‍, കെ.പി.കെ.കുട്ടി എന്നിവര്‍ സംസാരിച്ചു.

സമന്വയം അറിവിന്‍റെ ആഴത്തിന്; 6-ാമത് വാഫി കലോത്സവം നവംബര്‍ 2, 3 തിയ്യതികളില്‍ വളാഞ്ചേരി മര്‍ക്കസ് കാമ്പസില്‍

 

- uvais wafy

അലിഗഡ് യൂനിവേഴ്സിറ്റി എം.ഫില്‍/ പി.എച്ച്.ഡി അപേക്ഷ ക്ഷണിച്ചു

     
amu hidaya2013-2014 അക്കാദമിക വര്‍ഷത്തിലെ എം.ഫില്‍/ പി.എച്ച്.ഡി കോഴ്‌സുകളിലേക്ക് അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലകളിآ നിന്ന് 55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. വിവിധ കോഴ്‌സുകളും സീറ്റുകളുടെ എണ്ണവും ചുവടെ:
ഫൈന്‍ ആര്‍ട്സ് 6
ഇംഗ്ലീഷ് 24
ഇന്ത്യന്‍ ഭാഷകള്‍10
പേര്ഷ്യ‍ന്‍ 6
സംസ്‌കൃതം 11
അറബിക് 8
ഉര്‍ദു 7
ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും 500 രൂപ ഡി.ഡിയും അവസാന തിയ്യതിക്കകം ലഭിച്ചിരിക്കണം.
വിശദവിവരങ്ങള്‍ക്ക്   http://www.amucontrollerexams.com/admissions_phd.html

കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് ഇന്ന് സമാപിക്കും

    
karippur
കോഴിക്കോട്: കേരള ഹജ്ജ് ഹൌസില്‍ നടക്കുന്ന സംസ്ഥാന ഹജ്ജ് ക്യാമ്പ് ഇന്ന് സമാപിക്കും. ഹാജിമാരുടെ അവസാന സംഘം ഇന്നു കാലത്ത് 9.5ന് പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കും. സര്‍ക്കാര്‍ ക്വാട്ടയില്‍ അവസരം ലഭിച്ചവരും വെയ്റ്റിങ് ലിസ്റ്റുമുള്‍പ്പെടെ 286 പേരാണ് അവസാന സംഘത്തിലുള്ളത്.
ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 15 വരെയാണ് ഹാജിമാരുടെ മടക്കയാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മദീനയില്‍ നിന്നാണ് മടക്കം. ഹാജിമാര്‍ക്കുള്ള 10 ലിറ്റര്‍ സംസം ജലം നേരത്തെ തന്നെ ഹജ്ജ് ടെര്‍മിനലില്‍ എത്തിച്ചിട്ടുണ്ട്. മടക്ക സമയത്ത് ഇത് വിതരണം ചെയ്യും.

Monday, October 7, 2013

ഹജ്ജ് പഠന ക്ലാസ്.സ്ത്രീകൾക്ക് പ്രത്യേക സൗകര്യം


പ്രിയരേ, ജിദ്ദ ഇസ്ലാമിക് സെന്റെറിന്റെ കീഴിൽ ഈ വരുന്ന 11 Oct 2013 വെള്ളി 7 PM ന് ശറഫിയ്യ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ വെച്ച് ഹജ്ജ് പഠന ക്ലാസ് നടത്തപ്പെടുന്നു. I, വിഷയം : ഹജ്ജിലെ കർമ്മങ്ങൾ അവതാരകൻ : ഇബ്രാഹിം ഫൈസി II, വിഷയം : ഹജ്ജിന്റെ മഹത്വം അവതാരകാൻ : അലി മൗലവി നാട്ടുകൾ ഏവര്ക്കും സ്വാഗതം. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ് 

Sunday, October 6, 2013

വ്യാജ കേശം;അനുമതിയില്ലാത്ത 4o കോടിയുടെ പള്ളിനിര്‍മാണത്തിന് പണിപ്പിരിവ് നടന്നതായും സത്യവാങ്മൂലം


കൊച്ചി: വിവാദ കേശ വിഷയത്തില്‍ ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍  കേശം സൂക്ഷിക്കാന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പള്ളി നിര്‍മാണത്തിന് വേണ്ടി പണപ്പിരിവ് നടക്കുന്നതായി വ്യക്തമാക്കി . പ്രവാചകന്റെ തിരുകേശം സൂക്ഷിക്കുന്നുവെന്ന പേരില്‍ ശഹ്‌റെ മുബാറക്ക് മസ്ജിദ് നിര്‍മ്മിക്കാന്‍ പദ്ധതികളുള്ളതായും എന്നാല്‍ ഇതിന് അനുമതിയിെല്ലന്നും ഇന്റലിജന്‍സ് എ.ഡി.ജി.പി കഴിഞ്ഞ മാര്‍ച്ച് 25 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി ആഭ്യന്തര വകുപ്പിനുവേണ്ടി അണ്ടര്‍ സെക്രട്ടറി കെ.ബി അനിതാ കുമാരി കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
വ്യാജ കേശം
പണപ്പിരിവിനെ കുറിച്ചും തിരുകേശത്തിന്റെ ആധികാരികതയെക്കുറിച്ചും പരാതിയുള്ളവര്‍ തെളിവ് നല്‍കിയാല്‍ ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ തയ്യാറാണെന്നും ആഭ്യന്തര വകുപ്പ് കോടതിയെ അറിയിച്ചു.
യു.എ.ഇ ഭരണാധികാരിയായിരുന്ന അഹമ്മദ് ഖസറജില്‍ നിന്നാണ് കേശം തനിക്ക് ലഭിച്ചതെന്നാണ് കാന്തപുരത്തിന്റെ വിശദീകരണമെന്നും എന്നാല്‍ ഖസറജി മന്ത്രിയെല്ലന്നും സത്യവാങ് മൂലത്തില്‍ പറയുന്നു. അതേസമയം തിരുകേശം മുംബൈയില്‍ നിന്നും വാങ്ങിയതാണെന്നാണ് സമസ്തയുടെ ആരോപണമെന്നും ആഭ്യന്തരവകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറയുന്നു.
കേശത്തിന്റെ ആധികാരികതയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വടകര സ്വദേശി യു.സി അബു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വിവാദകേശത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നായിരുന്നു ഹര്‍ജിയിലെ പരാതി. അതേസമയം വിവാദകേശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മതവിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും തിരുകേശത്തിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷിക്കാന്‍ നിലവില്‍ സംവിധാനമില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലെ നിലപാട്. സര്‍ക്കാര്‍ നിലപാടിനെതിരെ സമസ്ത ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് ആഭ്യന്തര വകുപ്പ് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.(അവ.ചന്ദ്രിക)
 

വ്യാജ കേശം;സര്‍ക്കാര്‍ നടപടി ധീരം - സുന്നി നേതാക്കള്‍

വ്യാജ കേശം; സര്‍ക്കാര്‍ യഥാര്‍ത്ഥ സത്യവാങ്‌ മൂലം സമര്‍പ്പിച്ചു
കോഴിക്കോട് : വ്യാജകേശം ഉപയോഗിച്ച് സാമ്പത്തിക ചൂഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അനുബന്ന്ധ സത്യവാഗ്മൂലം നല്‍കാന്‍ തെയ്യാറായ നടപടി സ്വാഗതാവഹമെന്ന് സുന്നി നേതാക്കളായ ഡോ. ബഹാവുദ്ധീന്‍ നദ് വി കൂരിയാട് , അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് , നാസര്‍ ഫൈസി കൂടത്തായി , മുഹമ്മദ് ഫൈസി ഓണമ്പില്ലി എന്നിവര്‍ സം യുക്ത പ്രസ്താവനയില്‍ അറിയിച്ചു. വ്യാജ കേശം ഉപയോഗിച്ചുള്ള ചൂഷണത്തിന് സം രക്ഷണം നല്‍കുന്ന തരത്തില്‍ നല്‍കിയ സത്യവാങ് മൂലത്തിലെ അപാകതകള്‍ സമസ്ത നേതക്കള്‍ ചൂണ്ടിക്കാ ണിച്ചിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമത്രിയുടേയും മറ്റു മന്ത്രിമാരുടേയും നീതിപൂര്‍ വമായ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് നേതക്കള്‍ പറഞ്ഞു

സൌദിയിൽ മാസപ്പിറവി ദൃശ്യമായി; ഗള്‍ഫിൽ ബലി പെരുന്നാള്‍ 15ന് ചൊവ്വാഴ്ച


റിയാദ്- ഇന്ന് സൂര്യാസ്തമയശേഷം മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ദുല്‍ഹിജ്ജ 1 നാളെയായിരിക്കുമെന്ന് സഊദി സുപ്രീം കോടതി പ്രഖ്യാപിച്ചതായി അല്‍അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അതോടെ ഈ വര്‍ഷത്തെ അറഫാ ദിനം ഒക്ടോബര്‍ 14 തിങ്കളാഴ്ചയും ബലി പെരുന്നാള്‍ 15 ചൊവ്വാഴ്ചയുമായിരിക്കുമെന്നും കോടതി പറഞ്ഞു. യു.എ.ഇ, ഖത്തര്‍,ബഹ്‌റൈൻ, കുവൈത് തുടങ്ങി ഭൂരിഭാഗ ഗള്‍ഫ് നാടുകളും മാസപ്പിറവിയില്‍ സൌദിഅറേബ്യയുടെ തീരുമാനം അംഗീകരിക്കാറാണ് പതിവ്. ഇതോടെ ഗള്‍ഫ് നാടുകളിലധികവും ബലി പെരുന്നാള്‍ ചൊവ്വാഴ്ച തന്നെയായിരിക്കും ആഘോഷിക്കുക.

Thursday, October 3, 2013

ചൂഷണം ചെയ്യപ്പെടുന്ന അത്മിയത

ബാംഗ്ലൂര്‍ എസ്.കെ.എസ്.എസ്.എഫ്.  സംഘടിപ്പിക്കുന്ന  ക്യാമ്പിന്‍  4/10/13   വൈകുന്നേരം  7 മണിക്ക്  ഈദ്‌ഗാഹ് മസ്ജിദ് ഓഡിറ്റോറിയാം,ജയനഗര്‍, ബാംഗ്ലൂരില്‍ .  സയ്യിദ് റഷീദ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.ചൂഷണം ചെയ്യപ്പെടുന്ന  അത്മിയത   എന്ന  വിഷയത്തില്‍  സത്താര്‍  പന്തല്ലൂര്‍  സുലൈമാന്‍ സഖാഫി  പടിഞ്ഞാറ്റുമുറി എന്നിവര്‍ സംസാരിക്കും.  
 
    തത്സമയം  കേരള ഇസ്ലാമിക്‌ ക്ലാസ് റൂമില്‍.  ഏവര്‍ക്കും സ്വാഗതം.

Wednesday, October 2, 2013

34 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു

                               

അസി.എഞ്ചിനീയര്‍,ടെലിഫോണ്‍ ഓപ്പറേറ്റര്‍, ഡ്രൈവര്‍, വാര്‍ഡര്‍ ഡ്രൈവര്‍ തുടങ്ങി 34 തസ്തികകളിലേക്ക് 12-09-2013ലെ അസാധാരണ ഗസറ്റ് വിജ്ഞാപന പ്രകാരം പി.എസ്.സി അപേക്ഷ ക്ഷണിച്ചു.
ആറു തസ്തികകളിലാണ് ജനറല്‍ റിക്രൂട്ട്മെന്‍റ് ഉള്ളത്. 21 തസ്തികകളില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍.സി.എ നിയമനവും മൂന്ന് എണ്ണത്തില്‍ പട്ടികജാതി/വര്‍ഗക്കാര്‍ക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റും നാലു തസ്തികകളില്‍ തസ്തിക മാറ്റം വഴിയുമാണ് നിയമനം.
www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വെബ്സൈറ്റില്‍ അവരവരുടെ പ്രൊഫൈലുകളിലെ വലതുഭാഗത്തുള്ള നോട്ടിഫിക്കേഷന്‍ ലിങ്കില്‍ ക്ളിക്ക് ചെയ്തും അപേക്ഷിക്കാം. ഒക്ടോബര്‍ 17 ആണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.  കാറ്റഗറി നമ്പറും, തസ്തികകളുടെ പേരും ചുവടെ;
സംസ്ഥാന തല ജനറല്‍ റിക്രൂട്ട്മെന്‍റ്
കാറ്റഗറി നമ്പര്‍:297/2013,  അസി.എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) -പൊതുമരാമത്ത്/ജലസേചന വകുപ്പ്
ജില്ലാതലം, നേരിട്ടുള്ള നിയമനം
കാറ്റഗറി നമ്പര്‍:298/2013,  വാര്‍ഡര്‍ ഡ്രൈവര്‍,ജയില്‍ വകുപ്പ് .തിരുവനന്തപുരം,തൃശൂര്‍, കണ്ണൂര്‍ യൂനിറ്റുകളിലാണ് നിയമനം.
300/2013, ഡ്രൈവര്‍ കം സിനിമാ ഓപ്പറേറ്റര്‍, കൃഷി വകുപ്പ്. കൊല്ലത്താണ് ഒഴിവ്.
301/2013, ടെലിഫോണ്‍ ഓപ്പറേറ്റര്‍ (ഒന്നാം വിഭാഗം), എറണാകുളം ജില്ലാ സഹകരണ ബാങ്ക്
303/2013, ഡ്രൈവര്‍ (ഒന്നാം വിഭാഗം), ജനറല്‍ കാറ്റഗറി. ഇടുക്കി,പാലക്കാട്, മലപ്പുറം കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍.
305/2013, ലിഫ്റ്റ് ഓപ്പറേറ്റര്‍. കോട്ടയം,പാലക്കാട് ജില്ലാ കോഓപ്പറേറ്റീവ് ബാങ്കുകള്‍.
എന്‍.സി.എ ഒഴിവ്്, സംസ്ഥാനതലം നേരിട്ടുള്ള നിയമനം
കാറ്റഗറി നമ്പര്‍ 310/2013, ലക്ചറര്‍ ഇന്‍ അറബിക്,  കൊളീജിയറ്റ് എജ്യുക്കേഷന്‍, പട്ടികജാതി.
311/2013, ലക്ചറര്‍ ഇന്‍ ബയോ കെമിസ്ട്രി,  കൊളീജിയറ്റ് എജ്യുക്കേഷന്‍, ഒ.ബി.സി.
312/2013, ലക്ചറര്‍ ഇന്‍ ഫിസിക്സ്്് , കൊളീജിയറ്റ് എജ്യുക്കേഷന്‍, പട്ടികജാതി
313/2013, ലക്ചറര്‍ ഇന്‍ ജ്യോഗ്രഫി, കൊളീജിയറ്റ് എജ്യുക്കേഷന്‍, മുസ്ലിം.
314/2013, ലക്ചറര്‍ ഇന്‍ അഗദതന്ത്ര ആന്‍റ് വിധി ആയുര്‍വേദ, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസം, മുസ്ലിം.
315/2013, വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് രണ്ട്, അനിമല്‍ ഹസ്ബെന്‍ററി, മറ്റു ക്രിസ്ത്യാനികള്‍.
316/2013, ഒക്യുപ്പേഷനല്‍ തെറാപ്പിസ്റ്റ്, ആരോഗ്യ വിഭാഗം, പട്ടികജാതി
317/2013, വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് രണ്ട്, അനിമല്‍ ഹസ്ബെന്‍ററി, ഒ.ബി.സി.
318/2013, വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് രണ്ട്, അനിമല്‍ ഹസ്ബെന്‍ററി,ഈഴവ/തിയ്യബില്ലവ
319/2013, ഡ്രില്ലിംഗ് അസി, മൈനിംഗ് ആന്‍റ് ജിയോളജി, മുസ്ലിം
320/2013, അസി. മാനേജര്‍, പ്ളാന്‍റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള,പട്ടികജാതി
എന്‍.സി.എ ഒഴിവ്്, ജില്ലാതലം തലം നേരിട്ടുള്ള നിയമനം
321/2013, ടഗ് ഡ്രൈവര്‍,പോര്‍ട്ട്, ഈഴവ/തിയ്യബില്ലവ,കോഴിക്കോട്.
322/2013, ഡ്രൈവര്‍ ഗ്രേഡ്2 എച്ച്.ഡി.വി, വിശ്വകര്‍മ, മലപ്പുറം.
323/2013, ട്രാക്ടര്‍ ഡ്രൈവര്‍, കാര്‍ഷികം, ഈഴവ/തിയ്യബില്ലവ, കൊല്ലം.
324/2013, ട്രാക്ടര്‍ ഡ്രൈവര്‍, അനിമല്‍ ഹസ്ബെന്‍ററി, പട്ടികജാതി,തിരുവനന്തപുരം
325/2013,  ഡ്രൈവര്‍ ഗ്രേഡ്2 എച്ച്.ഡി.വി (വിമുക്ത ഭടന്‍മാര്‍),  എന്‍.സി.സി/ സൈനിക് വെല്‍ഫെയര്‍, മുസ്ലിം, തിരുവനന്തപുരം
326/2013,  ഡ്രൈവര്‍ ഗ്രേഡ്2 എച്ച്.ഡി.വി (വിമുക്ത ഭടന്‍മാര്‍),  എന്‍.സി.സി/ സൈനിക് വെല്‍ഫെയര്‍, ഒ.ബി.സി, തിരുവനന്തപുരം
327/2013,  ഡ്രൈവര്‍ ഗ്രേഡ്2 എച്ച്.ഡി.വി (വിമുക്ത ഭടന്‍മാര്‍),  എന്‍.സി.സി/ സൈനിക് വെല്‍ഫെയര്‍, പട്ടികജാതി, തിരുവനന്തപുരം
328/2013,  ഡ്രൈവര്‍ ഗ്രേഡ്2 എച്ച്.ഡി.വി (വിമുക്ത ഭടന്‍മാര്‍),  എന്‍.സി.സി/ സൈനിക് വെല്‍ഫെയര്‍, ഈഴവ/തിയ്യബില്ലവ,പത്തനംതിട്ട
329/2013,  ഡ്രൈവര്‍ ഗ്രേഡ്2 എച്ച്.ഡി.വി (വിമുക്ത ഭടന്‍മാര്‍),  എന്‍.സി.സി/ സൈനിക് വെല്‍ഫെയര്‍, ലാറ്റിന്‍ കാത്തലിക്ക്/ആംഗ്ളോ ഇന്ത്യന്‍, തൃശൂര്‍/കണ്ണൂര്‍
330/2013,  ഡ്രൈവര്‍ ഗ്രേഡ്2 എച്ച്.ഡി.വി (വിമുക്ത ഭടന്‍മാര്‍),  എന്‍.സി.സി/ സൈനിക് വെല്‍ഫെയര്‍, വിശ്വകര്‍മ, കോഴിക്കോട്
സംസ്ഥാന തല സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് (പട്ടികജാതി/പട്ടികവര്‍ഗം,ജനറല്‍)
307/2013, അറ്റന്‍റര്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, പട്ടികവര്‍ഗം
ജില്ലാതല തല സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്(പട്ടികജാതി/പട്ടികവര്‍ഗം,ജനറല്‍)
308/2013, ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്, വിവിധ വകുപ്പുകള്‍,പട്ടികവര്‍ഗം, എറണാകുളം/കാസര്‍കോട്
309/2013, ലാസ്റ്റ്ഗ്രേഡ് സര്‍വന്‍റ്സ്, വിവിധ വകുപ്പുകള്‍,പട്ടികജാതി/പട്ടികവര്‍ഗം,കോഴിക്കോട്.
തസ്തിക മാറ്റം,ജില്ലാതലം
302/2013, ടെലിഫോണ്‍ ഓപ്പറേറ്റര്‍ പാര്‍ട്ട്രണ്ട്, ജില്ലാ കോഓപ്പറേറ്റീവ് ബാങ്ക്, എറണാകുളം
304/2013, ഡ്രൈവര്‍ പാര്‍ട്ട് രണ്ട് ( സൊസൈറ്റി കാറ്റഗറി), ജില്ലാ കോഓപ്പറേറ്റീവ് ബാങ്ക്, ഇടുക്കി/പാലക്കാട്/മലപ്പുറം
306/2013, ലിഫ്റ്റ് ഓപ്പറേറ്റര്‍ പാര്‍ട്ട് രണ്ട് (സൊസൈറ്റി കാറ്റഗറി), ജില്ലാ കോഓപ്പറേറ്റീവ് ബാങ്ക്, കോട്ടയം/പാലക്കാട്. 
 

വഖ്ഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    
wakfഎറണാകുളം: നിര്‍ധനരും സമര്‍ത്ഥരുമായ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ/ പോളിടെക്‌നിക്കുകളിലെ ടെക്‌നിക്കല്‍ കോഴ്‌സുകള്‍, പ്ലസ്ടു, അഫ്ദലുല്‍ ഉലമ പ്രിലിമിനറി എന്നിവയിലെ ആദ്യവര്‍ഷ പഠിതാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും ബിപ്ലസോ അതിനു മുകളിലോ ഗ്രെയ്ഡ് ലഭിച്ചിരിക്കണം. സര്‍ക്കാര്‍/  യൂനിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.
ടെക്‌നിക്കല്‍ ഡിപ്ലോമ, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റും പ്രിലി വിദ്യാര്‍ത്ഥികള്‍ യോഗ്യതാപരീക്ഷയുടെ അറ്റസ്റ്റഡ് മാര്‍ക്ക്‌ലിസ്റ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. കൂടാതെ, പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസില്‍ നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയും അപേക്ഷക്കൊപ്പം വേണം.
പൂരിപ്പിച്ച അപേക്ഷകള്‍ രേഖകള്‍ സഹിതം 2013 ഒക്ടോബര്‍ 15നു മുമ്പ് അയക്കേണ്ട വിലാസം: ചീഫ് എക്‌സിക്യൂട്ടവ് ഓഫീസര്‍, കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ്, വി.ഐ.പി റോഡ്, കലൂര്‍, കൊച്ചി 682017
അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും: http://www.keralastatewakfboard.in

"വിവാഹ പ്രായം: നിര്‍ണയിക്കേണ്ടതാര്...?" SKSSF ഓപ്പണ്‍ ഫോറം ശ്രദ്ധേയമായി


പ്രായ വിവാദം: സമസ്തയുടെ തീരുമാനം സമുദായം സ്വീകരിക്കും- റശീദലി ശിഹാബ്
മലപ്പുറം: വിവാഹ പ്രായവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പല മുസ്‌ലിം നാമധാരികളും തെറ്റിദ്ധരിച്ചാണ് സംസാരിച്ച് കൊണ്ടിരിക്കു ന്നതെന്നും ഇക്കാര്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തീരുമാനങ്ങള്‍ സമുദായം സ്വീകരിക്കുമെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. വിവാഹമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുസ്‌ലിം വ്യക്തി നിയമമനുസരിച്ച് ജീവിക്കാന്‍ മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ സംവിധാനമുണ്ട്. പുതിയ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം ഇതില്‍ നിയമ തടസ്സം നേരിട്ടപ്പോള്‍ അതിന് നിയമ പരിരക്ഷ നേടാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാന്‍ പ്രബുദ്ധ സമൂഹത്തിന് കഴിയും. 
അബ്ദുല്‍ ഹമീദ് ഫൈസി മോഡറേറ്ററായിരുന്നു. ഓണമ്പള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. സി.ഹംസ, അഡ്വ. എ സജ്ജാദ് ആലപ്പുഴ, പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ശാഹുല്‍ ഹമീദ് മേല്‍മുറി, കെ.കെ.എസ് തങ്ങള്‍, സലീം എടക്കര പ്രസംഗിച്ചു. സത്താര്‍ പന്തല്ലൂര്‍ സ്വാഗതവും പി.എം റഫീഖ് അഹ്മദ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഓഡിയോ റെക്കോർഡ്‌ താഴെ കേൾക്കാം

ചെമ്മാട് വെളിമുക്കിൽ നടന്ന വ്യാജ കേശ വിശദീകരണ സമ്മേളനം (REC)


ചെമ്മാട് വെളിമുക്കിൽ നടന്ന വ്യാജ കേശ വിശദീകരണ സമ്മേളനനത്തിൽ ഉസ്താദ്‌ മുജീബ് ഫൈസി പൂലോട് നടത്തിയ പ്രഭാഷണം ഇവിടെ കേൾക്കാം

പെരിന്തല്‍മണ്ണ മേഖല ശരീഅത്ത് സംരക്ഷണ സമിതി രൂപീകരിച്ചു; മൊയ്തീന്‍ കുട്ടി ദാരിമി ചെയര്‍മാന്‍


പെരിന്തല്‍മണ്ണ: ഇസ്‌ലാമിക ശരീഅത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ പ്രതികരിക്കാന്‍ പെരിന്തല്‍മണ്ണ മേഖല ശരീഅത്ത് സംരക്ഷണ സമിതി രൂപീകരിച്ചു. സമസ്ത പോഷക ഘടകങ്ങളിലെ പ്രവര്‍ത്തകരുടെ യോഗത്തില്‍ ടൗണ്‍ ജുമാമസ്ജിദ് ഇമാം മുഹമ്മദലി ഫൈസി അമ്പലക്കടവ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍ എം ടി മൊയ്തീന്‍ കുട്ടി ദാരിമി (ചെയര്‍മാന്‍), അഡ്വ റഷീദ് ഊത്തക്കാടന്‍, അബ്ദുല്‍ ശുക്കൂര്‍ മദനി, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, ഒ. മുഹമ്മദലി ഫൈസി (വൈസ് ചെയര്‍മാന്‍മാര്‍) പി എ അസീസ് പട്ടിക്കാട് (ജന: കണ്‍വീനര്‍), എം ടി അബൂബക്കര്‍ ദാരിമി, എ ടി എം ഫൈസി, ഫൈറൂസ് ഒറവമ്പുറം, സി എം അബ്ദുളള ഹാജി (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്‍ ടി സി മജീദ് (ട്രഷറര്‍)

വിവാഹപ്രായം: പ്രചാരണം അടിസ്ഥാനരഹിതമെന്ന് യൂത്ത്‌ലീഗ്

കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ വിഷയത്തിന്റെ മറവില്‍ കേരളത്തില്‍ മതസംഘടനാ നേതാക്കള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പറഞ്ഞു. മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് മതസംഘടനകളാണ്.
 
ഇതര സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി കേരളത്തില്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ മേഖലയിലുണ്ടായ പുരോഗതി മതസംഘടനകളുടെ കൂടി പ്രവര്‍ത്തനഫലമാണ്. ഇടതുപക്ഷവും യുക്തിവാദികളും ചില ഈര്‍ക്കിള്‍ സംഘടനകളും വിവാഹപ്രായവിഷയത്തിന്റെ മറവില്‍ അവര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ പൊതുജനം തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു.
 
വോട്ട്ബാങ്ക് കാമ്പയിന്‍ നടത്താനുള്ള ചിലരുടെ ലക്ഷ്യമാണ് ഇത്തരം വിവാദങ്ങള്‍ക്കു പിന്നിലെന്നും അത്തരക്കാരുടെ രാഷ്ട്രീയാജണ്ടകളെ കരുതിയിരിക്കണമെന്നും സുബൈര്‍ പറഞ്ഞു.
 
 
 
 
 
 
 
 
 

Tuesday, October 1, 2013

അലിഗഡ്‌ മലപ്പുറം കേന്ദ്രത്തില്‍ ബി.എഡ്‌ അപേക്ഷ ക്ഷണിച്ചു

amu

    
കേന്ദ്രസര്‍വകലാശാലയായ അലിഗഡ്‌ മുസ്‌ലിം യൂനിവേഴ്സിറ്റിയുടെ മലപ്പുറം, മുര്‍ശിദാബാദ്‌, കിഷന്‍ഗഞ്ച്‌ കേന്ദ്രങ്ങളില്‍ ബി.എഡ്‌ കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. 50% മാര്‍ക്കാടെയെങ്കിലും ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ്‌ ടെസ്‌റ്റിന്റെ അടി�ാനത്തിലായിരിക്കും അഡ്‌മിഷന്‍.
 
മലപ്പുറം കേന്ദ്രത്തില്‍ ഓരോ വിഷയത്തിലെയും സീറ്റുകളുടെ എണ്ണം ചുവടെ:
ഉര്‍ദു                          5
ഹിന്ദി                        5
ഇംഗ്ലീഷ്‌                    9
ഹിസ്‌റ്ററി                3
ജ്യോഗ്രഫി                3
സിവിക്‌സ്‌              3
എക്‌ണോമിക്‌സ്‌ 3
കൊമേഴ്‌സ്‌             3
മാത്തമാറ്റിക്‌സ്‌   8
ബയോളജി             6
ഫിസിക്‌ സ്‌            6
അറബിക്‌               3
ഇസ്‌ലാമിക് സ്‌റ്റഡീസ്‌ 3
കേന്ദ്രീകൃത പ്രവേശന പരീക്ഷ ഒക്ടോബര്‍ 27ന്‌. മൂന്നു കേന്ദ്രങ്ങġക്ക്  പുറമെ വാഴ്‌സിറ്റിയുടെ അലിഗഡ്‌ കാമ്പസിലും നടക്കും.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പകര്‍പ്പ്‌ 500 രൂപ ഡി.ഡി സഹിതം അയക്കേണ്ട വിലാസം:
Admission  Section, Office of the Controller of Examinations, Aligarh Muslim University, Aligarh- 202002
അവസാന തീയതി: 2013 ഒക്ടോബര്‍ 7
വിശദ വിവരങ്ങġക്ക്      http://www.amucontrollerexams.com

ശൈഖുനാ കാളമ്പാടി ഉസ്താദ്‌: ജീവിത വിശുദ്ധിയുടെ തൂവെണ്‍മ


ശൈഖുനാ കാളമ്പാടി ഉസ്താദ്‌
ഞ്ചുപതിറ്റാണ്ടിലെറെ കേരളീയ മുസ്‌ലിം സമുദായത്തില്‍ വിജ്ഞാനത്തിന്റെ പ്രസരണം നടത്തിയ ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന വിശുദ്ധ വ്യക്തിത്വം വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. ആ ശൂന്യതക്ക് ഇപ്പോഴും സമാനതകളില്ല. നേതൃനിരയില്‍ നിന്ന് ഒരു അഗ്രേസരന്‍ അകലുമ്പോള്‍ തുല്യപകരക്കാരന്‍ കടന്നുവരാത്തതിന്റെ വേദന വീണ്ടുമനുഭവിക്കുകയാണ് കേരളീയ മുസ്‌ലിംകള്‍.
കേരള മുസ്‌ലിം ജീവിതത്തിന്റെ ദിശക്ക് വഴികാട്ടിയ വിളക്കുമാടമായിരുന്നു കാളമ്പാടി ഉസ്താദ്. ഭൗതിക കോലാഹലങ്ങളില്ലാതെ, വിചാരം കൊണ്ടുപോലും ആരെയും നോവിക്കാത്ത, തന്റെ ഉടയാടകളിലെന്ന പോലെ ജീവിതത്തിലും തൂവെണ്‍മയുടെ വിശുദ്ധിയും ലാളിത്യവും സൂക്ഷിച്ച ആ മഹാമനീഷി പരത്തിയ വിശുദ്ധിയുടെ ധവളിമ കേരളീയ മുസ്‌ലിം സാമൂഹിക പരിസരങ്ങളില്‍ ഇന്നും ജ്വലിച്ചുനില്‍ക്കുന്നു.
സമസ്തഃ കേരള ജംഇയ്യത്തുല്‍ ഉലമായുടെ അദ്ധ്യക്ഷ പദവിയിലിരിക്കെയാണ് അദ്ദേഹം വിടപറയുന്നത്. വിശുദ്ധിയും വിജ്ഞാനവും വിനയവുമായിരുന്നു ഈ പണ്ഡിതസഭയുടെ നേതൃനിരയിലിരുന്നവരുടെയൊക്കെ ജീവിതങ്ങളെ ജനകീയവും സ്വീകാര്യവുമാക്കിയത്.
അറിവിന്റെ ലോകത്ത് അഗാധ ജ്ഞാനങ്ങളുടെ ഉടമയും ഗുരുവര്യരുടെ ഗുരുവര്യനും ആയിരക്കണക്കിന് ശിഷ്യഗണങ്ങളുള്ള പണ്ഡിത പ്രതിഭയുമായിരുന്നു കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍. അമ്പത്തിയൊന്ന് വര്‍ഷം നീണ്ട അധ്യാപന ജീവിതത്തിലൂടെ അദ്ദേഹം വാര്‍ത്തെടുത്തത് ആയിരക്കണക്കിന് സല്‍ജീവിതങ്ങളാണ്.
രസകരവും ചിന്തോദീപകവുമായിരുന്നു അദ്ദേഹത്തിന്റെ അധ്യാപനമെന്ന് കേട്ടിട്ടുണ്ട്. ബുദ്ധിപരമായി ഏറ്റവും താഴെക്കിടയിലുള്ളവരെ പോലും ഗ്രഹിപ്പിക്കുന്ന വശ്യതയും സുതാര്യതയുമുണ്ടായിരുന്നുവത്രെ ആ ക്ലാസുകള്‍ക്ക്. നര്‍മങ്ങളും നാടന്‍ പദപ്രയോഗങ്ങളും ഉപദേശങ്ങളും ധാരാളം . സമയം മുഴുവന്‍ മഹല്‍ഗ്രന്ഥങ്ങളുടെ വരികള്‍ക്കിടയില്‍ തളച്ചിട്ട ആ ജീവിതം കര്‍മ്മശാസ്ത്രത്തിലെ അവസാനവാക്കായിരുന്നു.
സ്വയം മഹാനെന്ന് അവകാശപ്പെടുന്നവര്‍ക്കിടയിലാണ് ലാളിത്യത്തിന്റെ മഹാ മാതൃകകള്‍ കാളമ്പാടി കാണിച്ചത്. പ്രായാധിക്യത്താല്‍ യാത്രചെയ്യാന്‍ ബുദ്ധിമുട്ടിയപ്പോള്‍ സമസ്ത ഔദ്യോഗിക വാഹനം നല്‍കാന്‍ തീരുമാനിച്ചു. വേണ്ടന്ന് നിരസിച്ച മുഹമ്മദ് മുസ്‌ലിയാര്‍ ഓട്ടോറിക്ഷയിലും ബസ്സിലും യാത്രചെയ്താണ് പട്ടിക്കാട് ജാമിഅ നൂരിയ്യായിലേക്കും തിരിച്ച് വീട്ടിലേക്കും പോയിരുന്നത്. ഇസ്തിരി വെക്കാത്ത വസ്ത്രങ്ങള്‍ ലാളിത്യത്തിന്റെ ആ മഹാജീവിതത്തെയാണ് മറച്ച് വെച്ചത്.
പ്രതിസന്ധി ഘട്ടങ്ങളില്‍ സമസ്തഃക്ക് ആത്മ വിശ്വാസം പകര്‍ന്നത് കാളമ്പാടി ഉസ്താദിന്റെ സാനിദ്ധ്യവും നേതൃത്വവുമായിരുന്നു. പണ്ഡിത നേതൃത്വത്തിന്റെ അമരത്താണെങ്കിലും ബഹളമയമായിരുന്നില്ല ആ ജീവിതം. ആരവങ്ങളില്ലാത്ത വാചാലത, തിരമാലകളില്ലാത്ത കടല്‍പോലെ. പ്രതിബദ്ധത, ആത്മാര്‍ത്ഥത, നിഷ്‌കളങ്കത എന്നീ വിശേഷണങ്ങളുടെ പ്രതീകമായി കേരളീയ മുസ്‌ലിം പണ്ഡിതന്‍മാരില്‍ വിലയിരുത്തപ്പെടുന്ന അല്‍പം ചിലരില്‍ പ്രധാനിയാണദ്ദേഹം.
കര്‍മ്മനിരതമായിരുന്നു ആ മഹാനുഭവന്റെ ജീവിതയാത്ര. സമസ്തഃയുടെ അദ്ധ്യക്ഷനായി കേരളത്തിന്റെ മതകീയ--സാമൂഹിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന അദ്ദേഹം സര്‍വ്വ സമ്മതനും സര്‍വ്വാദരണീയനുമായിരുന്നു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയതങ്ങള്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍,കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍,വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയ മുന്‍കാല നേതാക്കളുമായൊക്കെ അടുത്ത ബന്ധം സൂക്ഷിച്ചു.
സംഘടനാ പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞ് രാത്രി കാലങ്ങളില്‍ ഏറെ വൈകീട്ടാകും വീട്ടിലെത്തുക. കവുങ്ങിന്‍ തോട്ടത്തിലെ പഴയ മാളികവീട്ടിലേക്ക് വഴികാണാന്‍ കയ്യില്‍ എരിയുന്ന മെഴുകുതിരി കരുതാറുണ്ട്. ലാളിത്യത്തിന്റെ നേര്‍ക്കാഴ്ചകളായി ആ വീട്ടുവരാന്തയില്‍ പഴകി ദ്രവിച്ച ഒരു കസേരയും വരുന്നവര്‍ക്ക് ഇരിക്കാന്‍ ഒരു ബെഞ്ചും കാണാം.
വിവിധ പേരിലറിയപ്പെട്ട ത്വരീഖത്ത് വിവാദങ്ങള്‍, അഖില, സംസ്ഥാന തുടങ്ങിയ സംഘടനകള്‍, ത്വലാഖ് സംവാദം ഉള്‍പ്പെടെയുള്ള സംവാദങ്ങള്‍ തുടങ്ങിയവ സമസ്തയുടെ സംഘബലത്തെ ക്ഷീണിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവയെ ഫലപ്രദമായി തടഞ്ഞുനിര്‍ത്തിയതില്‍ ഉസ്താദിന്റെ ധീരമായ സമീപനങ്ങള്‍ക്ക് ശക്തമായ പങ്കുണ്ട്.
തന്റെ രണ്ട് പെണ്‍കിടാങ്ങള്‍ അപകടത്തില്‍ പെട്ട് മരണപ്പെട്ടുവെന്ന് അറിഞ്ഞത് ജാമിഅഃയില്‍ 'ബുഖാരി' അധ്യാപനം നടത്തിക്കൊണ്ടിരിക്കെയാണ്. അല്ലാഹു തന്നത് അല്ലാഹുതന്നെ തിരച്ചുവാങ്ങി എന്ന് അക്ഷോഭ്യനായി പ്രതികരിച്ച അദ്ധേഹം അധ്യാപനം തുടര്‍ന്നു. അധ്യാപനം പാതിവഴിക്ക് നിര്‍ത്തിയാല്‍ അത് 'ബുഖാരി'യോട് കാണിക്കുന്ന അപമര്യാദയാവും എന്ന് ഭയന്നായിരുന്നുവത്രെ അത്. അറിവിന്റെ ആഴവും വിശ്വാസത്തിന്റെ ദൃഢതയും നന്മകളുടെ ശീലവും തന്നെയാണ് അദ്ദേഹത്തിന് ഈ മനക്കരുത്തും ധൈര്യവും പകര്‍ന്നത്.
കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ഇട്ടേച്ചുപോയ ഇടത്തിലേക്ക് കിടയറ്റ പകരക്കാരനെ തേടുകയാണ് കേരള മുസ്‌ലിംകള്‍. നാക്കിലും നോക്കിലും നടപ്പിലും ചിന്തയിലും വിശുദ്ധി സൂക്ഷിക്കുന്ന ഒരാളെ.
- പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍