" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Monday, July 29, 2013

ജില്ലാ ക്യാമ്പസ്‌ വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു



പാലക്കാട് . എസ്.കെ.എസ്.എസ്.എഫ് ജില്ലാ ക്യാമ്പസ്‌ വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു ചെർപുളശ്ശേരി സമസ്ത കാര്യാലയത്തിൽ നടന്ന യോഗം എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ശിഹാബുദ്ധീൻ ജിഫ് രി തങ്ങള് ഉദ്ഘാടനം ചെയ്തു ക്യാമ്പസ്‌ വിംഗ് സംസ്ഥാന പ്രസിഡണ്ട് ഹാരിസ് തൃത്താല, റഷീദ് ബാഖവി, ഷമീർ ഫൈസി കൊട്ടോപ്പാടം അസ്കറലി  കരിമ്പ എന്നിവർ സംസാരിച്ചു
ഭാരവാഹികൾ;അബ്ദുൽ റഊഫ് മണ്ണാർക്കാട്, (ചെയറമാൻ) മുനീര് ചെർപുളശ്ശേരി  ഫൈസൽ തൃത്താല അബൂ താതിർ കോങ്ങാട് (വൈസ് ചെയറമാൻ) ലുക്മാനുൽ ഹകീം ചെര്പുളശ്ശേരി (കണ്‍ വീനർ)  അജ്മൽ , റോഷൻ കോങ്ങാട് ,  അൽത്താഫ് (ജോ; കണ്‍ വീനര്) ഇര്ശാദ് പാലക്കാട് (ട്രഷറർ)

ബുര്‍ദ മജ്‌ലിസ്: ബ്രോഷര്‍ പ്രകാശനം ചെയ്തു.

അബുദാബി: ചെറിയ പെരുന്നാള്‍ രണ്ടാം സുദിനത്തില്‍ അബുദാബി സുന്നീ സെന്റര്‍, എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ബുര്‍ദ മജ്‌ലിസ് പരിപാടിയുടെ ബ്രോഷര്‍ പ്രകാശന കര്‍മ്മം കോഴിക്കോട്‌ വലിയ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങള്‍ അവാതര്‍ ഗോള്‍ഡ്‌ അബുദാബി മാനേജിംഗ് ഡയറക്ടര്‍ അബ്ദുറസാക്കിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ചടങ്ങില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്`വി ഫൈസി, പല്ലാര്‍ മുഹമ്മദ്‌കുട്ടി മുസ്‌ലിയാര്‍, ഡോ.അബ്ദുറഹ്മാന്‍ മൗലവി ഒളവട്ടൂര്‍, ഹാരിസ്‌ ബാഖവി കടമേരി, സാബിര്‍ മാട്ടൂല്‍, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, സാജിദ്‌ രാമന്തളി എന്നിവര്‍ സംബന്ധിച്ചു.

ജുമുഅ സമയത്തെ പരീക്ഷ പുന:ക്രമീകരിച്ചു :


കാംപസ് വിംഗ് ഇടപെടുലകൾ ഫലം കണ്ടു !
കോഴിക്കോട് : പതിനഞ്ച് വർഷത്തോളമായി വെള്ളിയാഴ്ച ദിവസം ജുമുഅ സമയത്ത് കേന്ദ്ര ഗവണ്മെന്റിന്റെ കീഴിൽ നടന്നിരുന്ന ഐ.ടി.ഐ പരീക്ഷ സമയം പുന:ക്രമീകരിച്ചു. ഇത് വരെ വെള്ളിയാഴ്ച ഒരു മണിക്ക് നടന്നിരുന്ന സോഷ്യൽ സ്റ്റഡീസ് പരീക്ഷ ഇനി മുതൽ 2 മണിക്കാണ് ആരംഭിക്കുക. പ്രാക്റ്റിക്കൽ പരീക്ഷകൾ 1.30 ക്ക് ആരംഭിക്കുന്ന വിധത്തിലും ക്രമീകരിച്ചിട്ടുണ്ട്.മുൻപ് രാവിലെ 9.30 ന് ആരംഭിച്ച് 12.30 ന് അവസാനിക്കുകയും വീണ്ടും 1 മണിക്ക് തുടങ്ങുകയും ചെയ്തിരുന്ന പരീക്ഷയുടെ സമയം ആണ് പുന:ക്രമീകരിച്ചത്. എസ്.കെ.എസ്.എസ്.എഫ് കാംപസ് വിംഗ് ഈ ആവശ്യമുന്നയിച്ച് നിരന്തരമായ ഇടപെടലുകളും, പരീക്ഷ ദിവസം സെന്ററിലേക്ക് മാർച്ചും നടത്തിയിരുന്നു. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകുകയും, ഗൗരവം നേരിട്ട് ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഇടപെട്ട് പരിഹാരം നൽകിയ കേന്ദ്ര തൊഴിൽ വകുപ്പനും, മാധ്യമങ്ങൾ ഉൾപ്പെടെ സമര രംഗത്ത് സംഘടനയോട് സഹകരിച്ച നന്മ നിറഞ്ഞ മനസ്സുകൾക്കും നന്ദി.

Wednesday, July 24, 2013

അപേക്ഷ ക്ഷണിച്ചു


ദുബൈ സുന്നി സെന്റര്‍ മുഖ്യാഥിതി സുന്നി യുവജന സംഘം സെക്രട്ടറി യും പട്ടിക്കാട് ജാമിഅ നൂരിയ പ്രിന്‍സിപ്പളുമായ ഉസ്താദ് പ്രൊഫ: കെ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയപ്പോള്‍ .

ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ 17മത് ഖുര്‍ ആന്‍ പ്രഭാഷണത്തില്‍ ദുബൈ സുന്നി സെന്റര്‍ മുഖ്യാഥിതി സുന്നി യുവജന സംഘം സെക്രട്ടറി യും പട്ടിക്കാട് ജാമിഅ നൂരിയ പ്രിന്‍സിപ്പളുമായ ഉസ്താദ് പ്രൊഫ: കെ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയപ്പോള്‍ .

മദീനാ പള്ളിയില്‍ ഇഅ്തികാഫിരിക്കാന്‍ ഇനി രജിസ്ട്രേഷന്‍



വിശുദ്ധ റമദാനില്‍ മദീനയിലെ പ്രവാചകപള്ളിയില്‍ ഇഅ്തികാഫിരിക്കാന്‍ രജിസ്ടര്‍ ചെയ്യണമെന്ന് പ്രസിഡന്‍സി ഓഫ് ഹോളി മോസ്ക്സ് ആവശ്യപ്പെട്ടു. ഓണ്‍ലൈനായാണ് രജിസ്ടര്‍ ചെയ്യേണ്ടത്.
ഇഅ്തികാഫിരിക്കുന്നവര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളും പ്രസിഡന്‍സി മുന്നോട്ടുവെച്ചിട്ടുണ്ട്. വിശുദ്ധ പള്ളിയുടെ ശുചിത്വം കാത്തുസൂക്ഷിക്കുക, മറ്റുള്ള വിശ്വാസികളെ ശല്യം ചെയ്യാതിരിക്കുക, ഈദുല്‍ ഫിത്വറിന്‍റെ രാത്രി ഇശാ നമസ്കാരത്തോടെ സ്ഥലമൊഴിഞ്ഞു കൊടുക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ഒരാള്‍ ഒരു ബെഡും തലയിണയും മാത്രം കൊണ്ടുവരുക, പള്ളിയുടെ വടക്കുവശത്ത് നിശ്ചയിക്കപ്പെട്ട സ്ഥലം മാത്രം ഉപയോഗിക്കു, ഖിയാമുല്ലൈല്‍ പ്രാര്‍ത്ഥനാ സമയത്ത് പള്ളിക്കകത്ത് ഉറങ്ങാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.
റമദാനില്‍ വര്‍ധിച്ചുവരുന്ന വിശ്വാസികളെ സ്വീകരിക്കാന്‍ എല്ലാ നിലയിലും മദീനാപള്ളി ഒരുങ്ങിയിട്ടുണ്ട്. പുതുതായി നിര്‍മിച്ച എട്ടു കവാടങ്ങളടക്കം 100 കവാടങ്ങള്‍ ഇപ്പോള്‍ പള്ളിക്കുണ്ട്. റമദാനില്‍ ഈ കവാടങ്ങളെല്ലാം തുറന്നുവെക്കുകയും പാറാവുകാരായി 400 പേരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

സാഭിമാനം മുന്നോട്ട് ....



Tuesday, July 23, 2013

ഇസ്‍ലാമിക് പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡ് ശെയ്ഖ് ഡോ. അഹ്‍മദ് ത്വയ്യിബിന്

   
 
2593135989
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്സില്‍ അന്താരാഷ്ട്ര ഇസ്‍ലാമിക വ്യക്തിത്വമായി ഈജിപ്തിലെ അല്‍അസ്ഹര്‍ സ്ഥാപനങ്ങളുടെ മേധാവിയായ ശെയ്ഖ് ഡോ. അഹ്‍മദ് ത്വയ്യിബ് തെരഞ്ഞെടുക്കപ്പെട്ടു.
ഹോളി ഖുര്‍ആന്‍ അവാര്‍ഡ്സ് മത്സരങ്ങളോടനുബന്ധിച്ച് ഓരോ വര്‍ഷവും ഏറ്റവും ശ്രദ്ധേയനായ വ്യക്തിക്കോ സംഘടനക്കോ നല്‍കുന്ന ഇസ്‍ലാമിക് പേഴ്സനാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡിനാണ് അഹ്‍മദ് ത്വയ്യിബ് അര്‍ഹനായിരിക്കുന്നത്. 1946ല്‍ ജനിച്ച ത്വയ്യിബ് അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദവും ഡോക്ടറേറ്റും നേടിയത്. ശേഷം ഫ്രാന്‍സിലും ഉപരിപഠനം നടത്തിയിട്ടുണ്ട്.
അല്‍ഐനിലെ യു.എ.ഇ സര്‍വകലാശാല അടക്കമുള്ള സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തിയിട്ടുള്ള  2010 ,മുതല്‍ അല്‍- അസ്ഹര് സര്‍വകലാശാലയുടെ മേധാവിയാണ് .
പ്രമുഖ ഈജിപ്ഷ്യന്‍ പണ്ഡിതനായിരുന്ന മുഹമ്മദ് മുതവല്ലി ശഅ്റാവിയാണ് ആദ്യമായി അവാര്‍ഡിനര്‍ഹനായത്.

Monday, July 22, 2013

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്ഡ് പൊതു പരീക്ഷ രിസൽട്ട് പ്രക്യാപിച്ചു



കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്ഡ്2013 ജൂണ് 15, 16 തിയ്യതികളില് കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്, അന്തമാന്, യു.എ.ഇ., ഒമാന്, ബഹ്‌റൈന്, കുവൈറ്റ്, മലേഷ്യ എന്നിവിടങ്ങളിലെ 9266 മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളില് നടത്തിയ പൊതുപരീക്ഷയില് രജിസ്റ്റര് ചെയ്ത 2,09,734 വിദ്യാര്ത്ഥികളില് 2,02,270 പേര് പരീക്ഷക്കിരുന്നതില് 1,89,961 പേര് വിജയിച്ചു (93.91%).

അഞ്ചാം തരത്തില് മലപ്പുറം ജില്ലയിലെമേലാറ്റൂര് റെയ്ഞ്ച് എടയാറ്റൂര് ഹിദായത്തുല് ഇസ്‌ലാം മദ്‌റസ(അ.നമ്പര്:736)യിലെ (രജി. നമ്പര്.57361)മിന്ഹാജ എ.പി. D/o. അബ്ദുസ്സലാം ഫൈസി 500ല് 494 മാര്ക്ക് നേടി ഒന്നാം റാങ്കും, കാസര്ഗോഡ് ജില്ലയിലെ ബോവിക്കാനം റെയ്ഞ്ച് ആലൂര് ഹിദായത്തുല് ഇസ്‌ലാം മദ്‌റസ (അ.നമ്പര്:5880)യിലെ (രജി.നമ്പര്:8846) ആയിഷത്ത് അസ്‌ന സഅ്ദീന് D/o. അബ്ബാസ്,കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി റെയ്ഞ്ച് ഇരൂപ്പ ഹയാത്തുല് ഇസ്‌ലാം മദ്‌റസ (അ.നമ്പര്:5924)യിലെ (രജി. നമ്പര്: 103982) അന്സല്ന D/o. അനസ് എന്നീ വിദ്യാര്ത്ഥിനികള്ക്ക് 500ല് 492 മാര്ക്ക് നേടി രണ്ടാം റാങ്കും, ഒമാനിലെ മസ്‌ക്കറ്റ്-സീബ് എസ്.വൈ.എസ്. തഅ്‌ലീമുല് ഖുര്ആന്മദ്‌റസ (അ.നമ്പര്:8099)യിലെ (രജി. നമ്പര്. 108826) ഫാത്വിമ സന പി.പി.കെ. D/o. റിയാസ്, കാസര്ഗോഡ് ജില്ലയിലെ ചെറുവത്തൂര് റെയ്ഞ്ച് തെക്കെപുറം-പടന്ന റഹ്മാനിയ്യ ബ്രാഞ്ച് മദ്‌റസ(അ.നമ്പര്:6738)യിലെ (രജി. നമ്പര്.11783) ശറഫുന്നിസ കെ.എം. D/o. അശ്‌റഫ് എന്നീ വിദ്യാര്ത്ഥിനികള് 500ല് 491 മാര്ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. അഞ്ചാം തരത്തില് 1515ഡിസ്റ്റിംങ്ഷനും, 10295 ഫസ്റ്റ് ക്ലാസും, 12253 സെക്കന്റ് ക്ലാസും, 70717 തേര്ഡ് ക്ലാസുമുള്പ്പെടെ 94,780 പേര് വിജയിച്ചു(89.64%).
ഏഴാം തരത്തില് മലപ്പുറം ജില്ലയിലെമോങ്ങം റെയ്ഞ്ച് വീമ്പൂര് ദാറുല്ഹുദാ കോളെജ് മദ്‌റസ(അ.നമ്പര്:2235)യിലെ (രജി. നമ്പര്. 35008) സൈനബ എം D/o. മുഹമ്മദ് മുസ്‌ലിയാര്, താഴെക്കോട് റെയ്ഞ്ച് മരുതല ലിവാഉല് ഇസ്‌ലാം മദ്‌റസ(അ.നമ്പര്:4333)യിലെ (രജി. നമ്പര്. 54134) ഫാത്വിമ അമല് കെ D/o. മുഹമ്മദലി എന്നീ വിദ്യാര്ത്ഥിനികള്ക്ക് 400ല് 396 മാര്ക്ക് നേടി ഒന്നാം റാങ്കും, കിടങ്ങയം റെയ്ഞ്ച് മുടിക്കോട് ലിവാഉല്ഹുദാ മദ്‌റസ(അ.നമ്പര്:1397)യിലെ (രജി. നമ്പര്.42689) മുബശ്ശിറ സി.ടി D/o. അബ്ദുറഹിമാന്, കാവന്നൂര് റെയ്ഞ്ച്ചൂച്ചേങ്ങല് ദാറുല്ഉലൂം മദ്‌റസ (അ.നമ്പര്:3187)യിലെ (രജി. നമ്പര്.37064) സല്മാനുല്ഫാരിസ് എം.ടി. S/o. അബൂബക്കര് എന്നിവര്ക്ക് 400ല് 395 മാര്ക്ക് നേടി രണ്ടാം റാങ്കും, കോഴിക്കോട് ജില്ലയിലെ വടകര റെയ്ഞ്ച് കോട്ടക്കല് ഹിദായത്തുസ്വിബ്‌യാന് മദ്‌റസ (അ.നമ്പര്:292)യിലെ (രജി. നമ്പര്.18893) മുഹമ്മദ് ഹിസാന് ടി S/o. അബ്ദുറഹീം, വയനാട് ജില്ലയിലെ പനമരം റെയ്ഞ്ച് അഞ്ചുകുന്ന് മിഫ്താഹുല് ഉലൂം മദ്‌റസ (അ.നമ്പര്:3168)യിലെ (രജി. നമ്പര്.23780) ശാഹിന കെ D/o. അശ്‌റഫ്, ദക്ഷിണ കന്നഡ ജില്ലയിലെ കടബ റെയ്ഞ്ച് സുങ്കതകട്ടെ ഹയാത്തുല് ഇസ്‌ലാം മദ്‌റസ (അ.നമ്പര്:2456)യിലെ (രജി. നമ്പര്.2882) നിശാന എം.എ D/o. അബ്ദുസ്സലാം, മലപ്പുറം ജില്ലയിലെമോങ്ങം റെയ്ഞ്ച് വളമംഗലം ഇര്ശാദുസ്സിബിയാന് മദ്‌റസ (അ.നമ്പര്:1870)യിലെ (രജി. നമ്പര്.34947) ഫാത്തിമത്തുസുഹ്‌റ ടി D/o. ഹൈദറലി എന്നിവര് 400ല് 394 മാര്ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. ഏഴാം തരത്തില് 8733 ഡിസ്റ്റിംങ്ഷനും, 26214 ഫസ്റ്റ് ക്ലാസും, 14918 സെക്കന്റ് ക്ലാസും, 23175 തേര്ഡ് ക്ലാസുമുള്പ്പെടെ 73040 പേര് വിജയിച്ചു (98.42%).
പത്താം തരത്തില് മലപ്പുറം ജില്ലയിലെപൂക്കോട്ടൂര് റെയ്ഞ്ച് മുതിരിപ്പറമ്പ് ദാറുല് ഉലൂം മദ്‌റസ(അ.നമ്പര്:1325)യിലെ (രജി. നമ്പര്.9990) ശബാന ജാസ്മിന് പി.സി. D/o. ഉമര് 400ല് 396 മാര്ക്ക് നേടി ഒന്നാം റാങ്കും, കാളികാവ് റെയ്ഞ്ച് ചാഴിയോട് നൂറുല് ഇസ്‌ലാം മദ്‌റസ (അ.നമ്പര്:131)യിലെ (രജി.നമ്പര്.12459) റിന്സിയ വി.പി. D/o. ഹംസ, കൊടശ്ശേരി റെയ്ഞ്ച് ചെറുകോട് മലക്കല് ബിദായത്തുല് ഹിദായ മദ്‌റസ (അ.നമ്പര്:4904)യിലെ (രജി.നമ്പര്.11791) മുഹമ്മദ് ജസീല് വി.ടി. S/o. കുഞ്ഞിമുഹമ്മദ് എന്നിവര് 400ല് 395 മാര്ക്ക് നേടി രണ്ടാം റാങ്കും, പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര റെയ്ഞ്ച് പാറപ്പുറംഇര്ശാദുല് അഥ്ഫാല് മദ്‌റസ (അ.നമ്പര്:2917)യിലെ (രജി.നമ്പര്.13531) ഖദീജത്തുന്നസ്വീഹ കെ. D/o. അബ്ദുല്ഹമീദ്മുസ്‌ലിയാര്, മലപ്പുറം ജില്ലയിലെമേലാറ്റൂര് റെയ്ഞ്ച് പുല്ലിക്കുത്ത് സിറാജുല്ഹുദാ ബ്രാഞ്ച് മദ്‌റസ (അ.നമ്പര്:6806)യിലെ (രജി.നമ്പര്.13009) മുഫീദ വി.ടി. D/o. അബ്ദുസ്സലീം എന്നീ വിദ്യാര്ത്ഥിനികള് 400ല് 394 മാര്ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. പത്താം തരത്തില് 2791ഡിസ്റ്റിംങ്ഷനും, 8672 ഫസ്റ്റ് ക്ലാസും, 4043 സെക്കന്റ് ക്ലാസും, 5343 തേര്ഡ് ക്ലാസുമുള്പ്പെടെ 20849 പേര് വിജയിച്ചു (99.36%)
പ്ലസ്ടു പരീക്ഷയില്കാസര്ഗോഡ് ജില്ലയിലെ കോട്ടിക്കുളം റെയ്ഞ്ച് ചെമ്പരിക്ക ദിറായത്തുല് ഇസ്‌ലാം മദ്‌റസ (അ.നമ്പര്:3264)യിലെ (രജി. നമ്പര്.113) അബ്ദുല്അസീസ് സി.എം. S/o. മുഹമ്മദ് കുഞ്ഞി 400ല് 384 മാര്ക്ക് നേടി ഒന്നാം റാങ്കും, മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര് റെയ്ഞ്ച് മുതിരിപ്പറമ്പ് ദാറുല് ഉലൂം മദ്‌റസ(അ.നമ്പര്:1325)യിലെ (രജി. നമ്പര്.784) ജസീറ പി D/o. മുഹമ്മദ്400ല് 382 മാര്ക്ക് നേടി രണ്ടാം റാങ്കും, കണ്ണൂര് ജില്ലയിലെ അഞ്ചരക്കണ്ടി റെയ്ഞ്ച് തട്ടാരി ഉര്വത്തുല് ഇസ്‌ലാംമദ്‌റസ (അ.നമ്പര്:1129)യിലെ (രജി.നമ്പര്.333) ത്വയ്യിബ സലീം പി D/o.മുഹമ്മദ് സലീം 400ല് 373 മാര്ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. പ്ലസ്ടു ക്ലാസ്സില്33 ഡിസ്റ്റിംങ്ഷനും, 282 ഫസ്റ്റ് ക്ലാസും, 221 സെക്കന്റ് ക്ലാസും, 756 തേര്ഡ് ക്ലാസുമുള്പ്പെടെ 1292 പേര് വിജയിച്ചു (96.56%).
ആകെ വിജയിച്ച 1,89,961 പേരില് 13,072 പേര് ഡിസ്റ്റിംഷനും, 45,463പേര് ഫസ്റ്റ് ക്ലാസും, 31,435 പേര് സെക്കന്റ് ക്ലാസും, 99,991 പേര് തേര്ഡ് ക്ലാസും കരസ്ഥമാക്കി. കേരളത്തില് ഏറ്റവുംകൂടുതല് വിദ്യാര്ത്ഥികള് പരീക്ഷയെഴുതിയ മലപ്പുറം ജില്ലയില്76,793 പേര് വിജയം നേടി. ഏറ്റവും കുറച്ചു പരീക്ഷാര്ത്ഥികളെ പങ്കെടുപ്പിച്ച കോട്ടയം ജില്ലയില് 162 പേര് വിജയം വരിച്ചു. ഇന്ത്യയിലെ ഇതര ഭാഗങ്ങളില് ഏറ്റവുംകൂടുതല് വിദ്യാര്ത്ഥികള് പരീക്ഷയെഴുതിയ കര്ണ്ണാടകയിലെ ദക്ഷിണകന്നട ജില്ലയില് 6,674 പേര് വിജയിച്ചു. ഏറ്റവും കുറവു വിദ്യാര്ത്ഥികള് പരീക്ഷക്കിരുന്ന ഹാസന് ജില്ലയില് 56 പേരും വിജയിച്ചു. വിദേശ രാഷ്ട്രങ്ങളില് നിന്നും കൂടുതല് വിദ്യാര്ത്ഥികളെ പരീക്ഷക്കിരുത്തിയ യു.എ.ഇ.യില് 386 പേരും, കുറവ് വിദ്യാര്ത്ഥികള് പരീക്ഷയെ നേരിട്ട കുവൈറ്റില് നിന്ന് 2പേരും വിജയിച്ചു. ഈ വര്ഷം 5-ാം ക്ലാസില് 1253 മദ്‌റസയും 7-ാം ക്ലാസില് 1630 മദ്‌റസയും 10-ാം ക്ലാസില് 499 മദ്‌റസയും +2 ക്ലാസില് 20 മദ്‌റസയും 100 ശതമാനം വിജയം നേടി.
ഒരു വിഷയത്തില് മാത്രം പരാജയപ്പെട്ടവര്ക്ക് 128 ഡിവിഷന് കേന്ദ്രങ്ങളില് 2013 ഓഗസ്റ്റ് 25ന് ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ''സേ''പരീക്ഷക്കിരിക്കാവുന്നതാണ്. ഓഗസ്റ്റ് 17ന് മുമ്പ് 50രൂപ ഫീസടച്ചു രജിസ്തര് ചെയ്യണം. നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോറം താഴെപറയുന്ന സമസ്ത വെബ്‌സൈറ്റുകളില് നിന്ന് ഡൗണ്ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
മാര്ക്ക് ലിസ്റ്റ് 123 ഡിവിഷന് കേന്ദ്രങ്ങളില് ജൂലൈ 25 വ്യാഴാഴ്ച പകല് 11മണിക്ക് വിതരണം ചെയ്യും. പുനര്മൂല്യനിര്ണയത്തിനുള്ള അപേക്ഷ 2013ആഗസ്ത് 17 വരെ സ്വീകരിക്കും. റാങ്ക് ജേതാക്കള്ക്കും, അവരുടെ അദ്ധ്യാപകര്ക്കും ക്യാഷ് അവാര്ഡുകള് നല്കും. പ്ലസ്ടു ക്ലാസില് ഒന്നാം റാങ്ക് ജേതാവിനും, അദ്ധ്യാപകനും, സ്ഥാപനത്തിനും പാണക്കാട് സയ്യിദ് ഉമര് അലി ശിഹാബ് തങ്ങള് സ്മാരക അവാര്ഡായ 5000 രൂപ വീതം നല്കും. പരീക്ഷാ ഫലം..    http://www.samastha.info/http://www.samastharesult.org/

SKSSF കണ്ണൂര് ജില്ലാ സഹചാരി കണ്‍വീനർ ജുനൈദ് ചാലട്നു ബഷീറലി ശിഹാബ് തങ്ങള് ഉപഹാരം സമ്മാനിക്കുന്നു ....


LD ക്ലര്‍ക്ക്, PSC കോച്ചിംഗ് കൊണ്ടോട്ടിയില്‍

മലപ്പുറം : SKSSF TREND സെന്‍റര്‍ ഫോര്‍ എക്സലന്‍സിന്‍റെ പി.എസ്.സി. കോച്ചിംഗ് കൊണ്ടോട്ടിയില്‍ ആരംഭിക്കുന്നു. ആറു മാസക്കാലം അവധി ദിവസങ്ങളില്‍ നടക്കുന്ന പരിശീലനത്തില്‍ നിശ്ചിത എണ്ണം പഠിതാക്കള്‍ക്ക് മാത്രമാണ് പ്രവേശനം. ക്ലാസുകളില്‍ സൌജന്യ സ്റ്റഡി മൊഡ്യൂളുകള്‍ , മെമ്മറി തന്ത്രങ്ങള്‍ , ആഴ്ച തോറും സ്വയം വിലയിരുത്തുന്നതിനുള്ള പരീക്ഷകള്‍ , മാതൃകാ പരീക്ഷകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഒഴിവുള്ള സീറ്റികളില്‍ പ്രവേശനം നേടുന്നതിന് 8281495278, 9400657351 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

SKSSF സംസ്ഥാനതല ഖുര്‍ആന്‍ പാരായണ മത്സരം ജൂലൈ 31 ന് കരിങ്കല്ലത്താണിയില്‍



കോഴിക്കോട് : 'ഖുര്‍ആന്‍ ആത്മനിര്‍വൃതിയുടെ സാഫല്യം' എന്ന പ്രമേയവുമായി SKSSF സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി നടക്കുന്ന സംസ്ഥാന തല ഖുര്‍ആന്‍ പാരായണ മത്സരം ജൂലൈ 31 ന് പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നടക്കും. ജില്ലകളില്‍ നിന്ന് തിരഞ്ഞടുക്കപ്പെട്ട നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. വിജയികള്‍ക്ക് അംഗീകാരപതവും ക്യാഷ് അവാര്‍ഡുകളും നല്‍കി ആദരിക്കും. യോഗത്തില്‍ സര്‍ഗലയം ചെയര്‍മാന്‍ അബ്ദുല്‍ഖാദര്‍ ഫൈസി തലക്കശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പര്‍ കെ.എന്‍.എസ് മൗലവി ഉല്‍ഘാടനം ചെയ്തു. കെ.എം.റശീദ് ഫൈസി വെള്ളായിക്കോട്, സൈനുദ്ധീന്‍ ഫൈസി നാട്ടുകല്‍ , ഇ.എ അലി യമാനി പടിഞ്ഞാറത്തറ, ഗഫൂര്‍ അണ്ടത്തോട്, ടി.എ മജീദ്, ടി.പി സുബൈര്‍ മാസ്റ്റര്‍, എം.കെ റശീദ് മാസ്റ്റര്‍ വയനാട്, എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ യു.എ മജീദ് ഫൈസി സ്വാഗതവും ഒ.പി.എം അശ്‌റഫ് നന്ദിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04952700177, 9446880637, 9846581224

Thursday, July 18, 2013

ഉസ്താദ് മുസ്തഫ ഹുദവി ആക്കോടിൻറെ റമദാൻ പ്രഭാഷണം അനുദിനം ശ്രദ്ധേയമാകുന്നു.

കണ്ണൂർ : വിശുദ്ധ റംസാൻ പകലുകളെ വിജ്ഞാനധന്യമാക്കി കണ്ണൂർ പോലീസ് മൈതാനിയിൽനടക്കുന്ന ഉസ്താദ് മുസ്തഫ ഹുദവി ആക്കോടിൻറെ റമദാൻ പ്രഭാഷണം അനുദിനം ശ്രദ്ധേയമാകുന്നുകണ്ണൂരിലെ പ്രാന്തപ്രദേശങ്ങളിലെ ജനങ്ങൾ 14മുതൽ അതിരാവിലെ കണ്ണൂരിലേക്ക് ഒഴുകികയാണ്ഗഹനമായ വിഷയങ്ങൾ വശ്യസുന്ദരമായ ശൈലിയിൽ സമഗ്രമായി അവതരിപ്പിക്കുന്ന ആക്കോടിൻറെ അവതരണ ഭംഗിയും ആശയ സമ്പുഷ്ടതയും ശ്രോത്ക്കളെ ഏറെ ആകർഷിക്കുന്നു.പ്രേക്ഷക മനസ്സുകളെ വിഷയം ബോധ്യപ്പെടുത്താനും സദസ്സിനെ ചിന്തിപ്പിക്കാനുമുളള പ്രഭാഷകമികവ് ശ്രദ്ധേയമാണ്. SKSSF സഹചാരി കണ്ണൂർ ജില്ലാ കമ്മിററി കഴിഞ്ഞ വർഷമാണ് പോലീസ് മൈതാനിയിൽ പ്രഭാഷണം ആരംഭിച്ചത്പതിനായിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ പന്തൽ ദിനംപ്രതി നിറഞ്ഞു കവിയുകയാണ്വിജ്ഞാന സമ്പാദനത്തോടോപ്പം ആത്മീയ അനുഭൂതി നൽകുന്ന പ്രാർത്ഥനാ സദസ്സും വിശ്വാസികളെ ആകർഷിക്കുന്നുവിവിധ ദിവസങ്ങളിൽ പണ്ഡിതരും സാദാത്തുക്കളും സദസ്സിലെത്തി പ്രാർത്ഥനയും ആശീർവാദവും നൽകുന്നുരാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ആശംസകളർപ്പിക്കുന്നുകേരളത്തിലെ തന്നെ ഏററവും വലിയ റമദാൻവിജ്ഞാനസദസ്സായി ആക്കോടിൻറെ സദസ്സ് മാറിക്കഴിഞ്ഞുആനുകാലിക വിഷയങ്ങളെ അപഗ്രഥിച്ച് കൊണ്ടുളള ചർച്ചകൾ വിശ്വാസികളുടെ മാനസാന്തരത്തിനും സാമൂഹ്യ മാറ്റത്തിന് തന്നെ വഴിയൊരുക്കുന്നതുമാണ്ഇന്ന് ദാമ്പത്യ രംഗത്തെ പ്രശ്നങ്ങളെ അപഗ്രഥിച്ച് വെറുതെയാണോ ഭാര്യ എന്ന വിഷയത്തിൽപ്രഭാഷണം നടക്കുംഞായറാഴ്ച കൂട്ടുപ്രാർത്ഥനയോടെ പരിപാടിസമാപിക്കും

ഇബാദ് സംസ്ഥാന ഭാരവാഹികള്‍

കോഴിക്കോട് എസ്.കെ.എസ്.എസ്.എഫ്ദഅ്‌വാ വിഭാഗമായ ഇബാദിന് പുതിയ സമിതി നിലവില്‍ വന്നുഭാരവാഹികള്‍ സാലിം ഫൈസി കൊളത്തൂര്‍ (ഡയറക്ടര്‍)ആസിഫ് ദാരിമി പുളിക്കല്‍ (ചെയര്‍മാന്‍ജി.എംസ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ,അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ ഹസന്‍ ദാരിമി കണ്ണൂര്‍മുഹമ്മദ്കുട്ടി ഹസനി വയനാട് (വൈസ് ചെയര്‍മാന്‍) , ഷബിന്‍ മുഹമ്മദ് കളത്തില്‍ (ജനറല്‍ കണ്‍വീനര്‍) , അബ്ദുറസാഖ് പുതുപൊന്നാനി (വര്‍കിംഗ് കണ്‍വീനര്‍കെ.എംശരീഫ് പൊന്നാനിസിദ്ദീഖ് ബദ്‌രി തൃശൂര്‍ സുബുലുസസ്സലാം വടകര(കണ്‍വീനര്‍). യോഗത്തില്‍ സത്താര്‍ പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു.എസ്.കെ.എസ്.എസ്.എഫ്ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തുസാലിം ഫൈസി കൊളത്തൂര്‍ ആസിഫ് ദാരിമി പുളിക്കല്‍ ,പി.എംറഫീഖ് അഹ്മദ്ഡോബിശ്‌റുല്‍ ഹാഫി പ്രസംഗിച്ചു.

Wednesday, July 17, 2013

ഇന്നു മഞ്ചേരിയില്‍ നടന്ന, പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ഉസ്താദ് റഹ്മത്തുള്ള ഖാസിമിയുടെ റമളാന്‍ പ്രഭാഷണം ....

ഉസ്താദ് റഹ്മത്തുള്ള ഖാസിമിയുടെ റമളാന്‍ പ്രഭാഷണം ....ബഹു: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു.
Add caption


മലയാളി വിദ്യാര്‍ഥി ഖുര്‍ആന്‍ വിജ്ഞാനം മാറ്റുരയ്ക്കാനിറങ്ങി


ദുബായ്:അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി നടത്തുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് മലപ്പുറം സ്വദേശി ഖലീലുര്‍ റഫ്മാന്‍. കഴിഞ്ഞദിവസം ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന ആദ്യദിന മത്സരത്തില്‍ ഖലീല്‍ തന്റെ ഖുര്‍ആനിക വിജ്ഞാനം മാറ്റുരയ്ക്കാനിറങ്ങി.

മലപ്പുറം ഒളവട്ടൂര് അബ്ദുറഹ്മാന്‍ ഫൈസിയുടെ മകനായ ഖലീല്‍ ചെമ്മാട് ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ്. ഹിഫ്ല് കോളേജില്‍നിന്നും രണ്ടുവര്‍ഷം കൊണ്ടാണ് ഖുര്‍ആന്‍ മനപ്പാഠമാക്കിയത്. ആദ്യമായാണ് ഇന്ത്യയ്ക്ക് പുറത്ത് മത്സരത്തില്‍ പങ്കെടുക്കുന്നതെന്ന് 15-കാരനായ ഖലീല്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഇത്തവണ 88 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. രണ്ടുലക്ഷം ദിര്‍ഹമാണ് ഒന്നാം സമ്മാനം. മത്സരം റംസാന്‍ 18 വരെ തുടരും.

Tuesday, July 16, 2013

അഡ്വ : ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിയുടെ റമദാൻ പ്രഭാഷണം19 ന്

അഡ്വ : ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിയുടെ റമദാൻ പ്രഭാഷണം19 ന് 
കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്ലാമിക്‌ സെന്റര്‍  "റമദാൻ വിശുദ്ധിയുടെ തണൽ ;ഖുർആൻ വിവേകത്തിന്റെ പൊരുൾ " എന്ന പ്രമേയത്തിൽ ആചരിച്ചു വരുന്ന  റമദാൻ കാമ്പയിനിന്റെ ഭാഗമായി  സംഗടിപ്പിക്കുന്ന എസ്‌. കെ .എസ്‌ .എസ്‌ എഫ്  സംസ്ഥാന ജനറൽ സെക്രടറി അഡ്വ : ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിയുടെ റമദാൻ പ്രഭാഷണം ജൂലൈ 19 ന് വെള്ളിയാഴ്ച രാത്രി 9.30 ന്   അബ്ബാസിയ ദാറു തർബിയ മദ്രസ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും,  ചടങ്ങിൽ കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഗരും വിവിധ സംഗടനാ പ്രതിനിധികളും സംബന്ദിക്കും, വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ദിക്ർ മജ്ലിസിനും പ്രാര്ഥനാ സദസ്സിനും മുസ്തഫ ദാരിമി , മൻസൂര് ഫൈസി , ഫദല്റഹ്മാൻ  ദാരിമി തുടങ്ങിയവർ നേത്രത്വം നൽകും  
 

കേരള ഇസ്ലാമിക്‌ ക്ലാസ് റൂം എപ്പോൾ android ഫോണുകളിലും

കേരള ഇസ്ലാമിക്‌ ക്ലാസ് റൂം പ്പോൾ android ഫോണുകളിലും 
ഡൌണ്‍ലോഡ്  ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക  


റമളാനിലെ പ്രത്യേഗ ദുആകൾ



 
 

കേരള മുസ്‌ലിംകള്‍ക്ക് ദിശാബോധം നല്‍കിയത് സമസ്ത : അബ്ബാസലി ശിഹാബ് തങ്ങള്‍



ജിദ്ദ കേരള മുസ്‌ലിംകള്‍ക്ക് ദിശാബോധം നല്‍കിയത് സമസ്ത യാണെന്നും പതിനായിരത്തോളം മദ്‌റസകളും നൂറുക്കണക്കിന് അറബിക്കോളേജുകളും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന സമസ്ത വിദ്യാഭ്യാസ രംഗത്ത് വന്‍ വിപ്ലവമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഗവണ്‍മെന്റില്‍ നിന്നോ ഇതര സാമ്പത്തിക എജന്‍സികളില്‍ നിന്നോ യാതൊരു വിധ സഹായവും പറ്റാതെയാണ് ഇത്ര ബൃഹത്തായ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് സമസ്ത നേതൃത്വം നല്‍കിക്കെണ്ടിരിക്കുന്നതെന്നും അതു കൊണ്ടുതന്നെ കേരളീയ സമൂഹം സമസ്തയോട് കടപ്പെട്ടിരിക്കുന്നുവെന്നും SKSSF സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞുജിദ്ദാ എസ്.വൈ.എസ് സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമത്തില്‍ 'സമസ്ത നടത്തിയ നവോന്ഥാനംഎന്ന സെമിനാറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹംസയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു.കെ.എം.സി.സി സഊദി നേഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി മുഹമ്മദ്ഗഫൂര്‍ ദാരിമി മുണ്ടക്കുളം,നജ്മുദ്ദീന്‍ ഹുദവിജാഫര്‍ വാഫിമുസ്തഫ ഹുദവി ,അബൂബക്കര്‍ അരിമ്പ്രകരീം ഫൈസി കീഴാറ്റൂര്‍ അല്‍ റയാന്‍ പോളിക്ലിനിക് മാനേജര്‍ ശുഹൈബ്സി.കെ ശാക്കിര്‍ എന്നിവര്‍ സംസാരിച്ചുഅബൂബക്കര്‍ ദാരിമി ആലംമ്പാടി സ്വാഗതവും നൗഷാദ് അന്‍വരി നന്ദിയും പറഞ്ഞു.