" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Thursday, April 18, 2013

സമസ്ത മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി


കോഴിക്കോട്: ബുറൈദ-അല്‍കസീം ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ (സഊദി അറേബ്യ), മസ്‌കത്ത്-മത്‌റഹ് മദ്‌റസത്തു ഇഖ്‌റഅ് (ഒമാന്‍) എന്നീ മദ്‌റസകള്‍ക്ക് സമസ്ത അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9257 ആയി.
വര്‍ദ്ദിച്ചുവരുന്ന അനാശാസ്യ-അധാര്‍മിക പ്രവണതകള്‍ തടയുന്നതിന് ധാര്‍മിക വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. മധ്യവേനല്‍ അവധിക്കാലം മദ്‌റസകളില്‍ അധികമസയമെടുത്തുള്ള പഠനം ശക്തിപ്പെടുത്തുന്നതോടൊപ്പം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, കുടുംബിനികള്‍, കുടുംബ നാഥന്മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് വെക്കേഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ശോഷിച്ചുവരുന്ന സദാചാര രംഗം ബലപ്പെടുത്തുന്നതിന് കര്‍മരഗംത്തിറങ്ങാന്‍ മഹല്ല് - മദ്‌റസാ ഭാരവാഹികള്‍, ഉസ്താദുമാര്‍, സംഘടനാ ബന്ധുക്കള്‍ തയ്യാറാവണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി ആവശ്യപ്പെട്ടു. കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ടി.കെ.പരീക്കുട്ടി ഹാജി, എം.സി. മായിന്‍ ഹാജി, ഹാജി കെ.മമ്മദ് ഫൈസി, എം.എ.ഖാസിം മുസ്‌ലിയാര്‍, കെ.എം.അബ്ദുല്ല മാസ്റ്റര്‍, എം.എം.മുഹ്‌യദ്ദീന്‍ മൗലവി ആലുവ, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.  

വിവാദകേശം: ലീഗ്‌ ചെയ്‌ത കാര്യങ്ങളെക്കുറിച്ച്‌ പൂര്‍ണ വിശ്വാസമെന്നു സമസ്‌ത


മലപ്പുറം: വിവാദകേശ സത്യവാങ്ങ്‌ മൂലം സംബന്ധിച്ച്‌ മുസ്‌ലിംലീഗ്‌ ചെയ്‌ത കാര്യങ്ങളെക്കുറിച്ച്‌ തങ്ങള്‍ക്കു പൂര്‍ണ വിശ്വാസവും ബോധ്യവും ഉണെ്‌ടന്നു സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കളായ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍മുസ്‌ലിയാര്‍, കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ എന്നിവര്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ നീതിപൂര്‍വമായ നിലപാട്‌ ബന്ധപ്പെട്ടവരില്‍ നിന്ന്‌ ഉണ്‌ടാവുമെന്ന്‌ ഉറച്ച വിശ്വാസമുണ്‌ട്‌. ഇതനുസരിച്ച്‌ മറ്റു പ്രക്ഷോഭ പരിപാടികളിലേക്ക്‌ പോകേണ്‌ട സാഹചര്യം ഇപ്പോഴില്ല. മുസ്‌ലിംലീഗും സമസ്‌തയും തമ്മിലുള്ള ചില തെറ്റിദ്ധാരണകള്‍ ചര്‍ച്ച ചെയ്യുകയും പൊതു ധാരണയിലെത്തുകയും ചെയ്‌തിട്ടുണ്‌ട്‌.
ഈ അടിസ്ഥാനത്തില്‍ പരസ്യപ്രസ്‌താവനകളോ മറ്റോ ഉണ്‌ടാവരുതെന്നുമാണു തീരുമാനം. വിവാദ കേശവുമായി ബന്ധപ്പെട്ട്‌ പാണക്കാട്‌ ചേര്‍ന്ന യോഗം സംബന്ധിച്ചു വന്ന വാര്‍ത്തയിലെ ചില പരാമര്‍ശങ്ങള്‍ വസ്‌തുതാ വിരുദ്ധമാണെന്നും അവര്‍ അറിയിച്ചു.

Sunday, April 14, 2013

വാഫിക്ക് അലീഗഡ് പഠനകേന്ദ്രം അനുവദിച്ചു


വളാഞ്ചേരി: അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം വളാഞ്ചേരി മര്‍കസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസിന് (സി.ഐ.സി) അനുവദിച്ച് വിഞ്ജാപനമിറിക്കി. കേരളത്തില് ‍അലീഗഡ് സര്‍വകലാശാല അംഗീകരിക്കുന്ന ആദ്യത്തെ പഠനകേന്ദ്രമാണിത്. അലീഗഡ് ഡിസ്റ്റന്‍സ് എഡുക്കേഷന്‍ സെന്‍റര്‍ മേധാവി ഡോ.നസീഫ് അഹ്മദ് അന്‍സാരിയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം കഴിഞ്ഞ ജനുവരിയില്‍ മര്‍കസ് സന്ദര്‍ശിച്ച് സൌകര്യങ്ങള്‍ വിലയിരുത്തിയിരുന്നു. അലീഗഡ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച എല്ലാ കോഴുസുകളും പുതുതായി അനുവദിക്കപ്പെട്ട ഈ കേന്ദ്രം വഴി ചെയ്യാവുന്നതാണ്. അതിനിടെ വാഫി കോഴ്സിലേക്കുള്ള പുതിയ അധ്യയന വര്‍ഷത്തെ പ്രവേശന പരീക്ഷ മെയ് 8,9 തിയ്യതികളിലായി നടക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മദ്രസയില്‍ ഏഴാം തരം പാസായ എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍പഠനയോഗ്യതയും നേടിയവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. അപേക്ഷാഫോമുകള്‍ വാഫി കോളജുകളില്‍ നിന്നും സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 9349677788 എന്ന നമ്പറില്‍ ബന്ധപ്പെടുക

വ്യാജ കേശം; സത്യവാങ്മൂലത്തില്‍ വീഴ്ച വന്നിട്ടുണ്ടോ വെന്നതു പരിശോധിക്കണം: സി. മമ്മൂട്ടി എം.എല്‍. എ


മതകാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കേണ്ടത് പണ്ഡിതരാണ്; അനിവാര്യ ഘട്ടങ്ങളിൽ ലീഗും ഇടപെടും

ദോഹ: മതകാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത് പണ്ഡിതരാണെന്നും എന്നാൽ അനിവാര്യ ഘട്ടങ്ങളിൽ ലീഗ് ഇടപെടുമെന്നും ശരീഅത്ത് സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടം അതിനുള്ള ഉദാഹരണമാണെന്നും തിരൂര്‍ എം എല്‍ എയും പിന്നാക്ക ക്ഷേമസമിതി ചെയര്‍മാനുമായ സി. മമ്മൂട്ടി എം.എല്‍. എ പ്രസ്താവിച്ചു. ഖത്തറിൽ വ്യാജ കേശ വിവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എല്ലാ മതപരമായ കാര്യങ്ങളിലും പാര്‍ട്ടി തീരുമാനമെടുക്കാറില്ല.എന്നതു പോലെ പാര്‍ട്ടി കാര്യങ്ങളില്‍ സംഘടനകളും ഇടപെടാറില്ല. കാരണം മുസ്‌ലിം ലീഗ് പൊതുപ്ലാറ്റ് ഫോമാണ്. ലീഗില്‍ എല്ലാ വിഭാഗം മുസ്‌ലിംകളുമുണ്ട്. മതത്തെ കച്ചവടത്തിനു വേണ്ടി ഉപയോഗിക്കാന്‍ പാടില്ല മതസംഘടനകള്‍ രാഷ്ട്രീയത്തിലും രാഷ്ട്രീയ സംഘടനകള്‍ മതകാര്യങ്ങളിലും ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയും ലീഗും പരസ്പരം നിയന്ത്രിക്കുന്ന സംഘടനകളല്ലെന്നും അദ്ദേഹം പറഞ്ഞു. മതകാര്യങ്ങളില്‍ പണ്ഡിതരാണ് തീരുമാനങ്ങള്‍ എടുക്കുക. പാര്‍ട്ടി കാര്യങ്ങളില്‍ അവര്‍ ഇടപെടാറില്ല. തിരുകേശ വിവാദത്തില്‍ മുടി യഥാര്‍ഥത്തില്‍ ഉള്ളതാണോ വ്യാജമാണോ എന്ന് തീരുമാനിക്കേണ്ടത് വിദഗ്ധരാണ്. എങ്കിലും വസ്തുനിഷ്ഠമായി കാര്യങ്ങള്‍ ആരു പറഞ്ഞാലും ലീഗ് അംഗീകരിക്കും.
തിരുകേശ വിവാദത്തെ തുടര്‍ന്ന് കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വീഴ്ച വന്നിട്ടുണ്ടോ എന്ന് ബന്ധപ്പെട്ട നിയമ വകുപ്പുകള്‍ പരിശോധിച്ച് മറുപടി പറയേണ്ടതാണ്. മുസ്‌ലിം ലീഗ് ഒരു മതസംഘടനക്കും എതിരായി നില്‍ക്കുന്ന സമീപനം സ്വീകരിച്ചിട്ടില്ല. എന്നാല്‍ ലീഗിനെ എതിര്‍ക്കുന്നവരെ പാര്‍ട്ടി എതിര്‍ക്കും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കാറില്ല. -അദ്ദേഹം പറഞ്ഞു.
എല്‍ ഡി ക്ലാര്‍ക്ക് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത പത്താം ക്ലാസില്‍ നിന്നും പ്ലസ് ടുവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയുടെ നിലവാരത്തിന് അനുസരിച്ച് ഉയരാന്‍ എല്ലാ അംഗങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും സി. മമ്മൂട്ടി പറഞ്ഞു.


Saturday, April 6, 2013

വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷിക സമാപന സമ്മേളനം ഇന്ന്‌, തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍


കല്‍പ്പറ്റ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ വയനാട്‌ ജില്ലാ കമ്മറ്റിക്കു കീഴില്‍ ജില്ലയിലെ വെങ്ങപ്പള്ളി യില്‍ പ്രവര്‍ത്തിക്കുന്ന ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ 10-ാം വാര്‍ഷിക വാഫി സനദ്ദാന സമ്മേളനം പൊതു സമ്മേളനത്തോടെ ഇന്ന്‌ സമാപിക്കും. സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ലഭ്യമായിരിക്കുമെന്ന്‌ കെ. ഐ. സി. ആര്‌. അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു
ഇന്റര്‍നെറ്റിലെ ബൈലക്‌സ്‌ മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെയും  മൊബൈലിലെ ഇന്റര്‍നെറ്റ്‌ റേഡിയോ വഴിയുമാണ്‌ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന്‌ സമ്മേളനം വീക്ഷിക്കാനുള്ള സൌകര്യം ഒരുക്കിയിട്ടുള്ളത്‌.
വൈകിട്ട്‌ 5 മണിമുതല്‍ ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ സമസ്‌ത പ്രസിഡണ്‌ട്‌ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍, അദ്ധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. സമസ്‌ത ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്‌ദാന പ്രഭാഷണം നിര്‍വ്വഹിക്കും. അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. രാത്രി 9 മണിക്ക്‌ നടക്കുന്ന ദുആ സമ്മേളനത്തിന്‌ പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്‌ലിയാര്‍നേതൃത്വം നല്‍കും

വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷികം; സനദ്‌ ദാനസമാപന സമ്മേളനം ഇന്ന്‌,പ്രമുഖര്‍ സംബന്ധിക്കും

ആത്മീയ വിജ്ഞാനം മനുഷ്യ ജീവിതത്തെ സാര്‍ത്ഥകമാക്കുമെന്ന് മുഖ്യമന്ത്രി 


കല്‍പ്പറ്റ: മനുഷ്യ ജീവിതത്തെ സാര്‍ത്ഥതകമാക്കുത് ആത്മീയ വിജ്ഞാനം മാത്രമാണെന്നും കണ്ടുപിടുത്തങ്ങളുടേയും പുരോഗതിയുടേയും ഉത്തുംഗ ശ്രേണിയിലെത്തിത്തിയ മനുഷ്യ സമൂഹം സ്വജീവിതത്തില്‍ പരാജയത്തിന്റെ പടുകുഴിയില്‍ നിപതിക്കുതും ലോകത്ത് അരാജകത്വങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുതും ആത്മീയ ജ്ഞാനത്തിന്റെ അഭാവമാണെന്നും ബഹു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു .
വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ 10-ാം വാര്‍ഷിക വാഫി സനദ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം. പുതുതായി നിര്‍മ്മിച്ച ശിഹാബ് തങ്ങള്‍ സ്മാരക അഡ്മിനിസ്‌ട്രേഷന്‍ ബ്ലൊക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. കേരളത്തിന്റെ മതമൈത്രിയുടെ അംബാസഡറായ ശിഹാബ് തങ്ങളെ ഒരു കാലത്തും കേരളീയര്‍ക്ക് മറക്കാനാവില്ലെ് മുഖ്യമന്ത്രി പറഞ്ഞു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായിരുു.
എം ഐ ഷാനവാസ് എം പി, സി മമ്മൂ'ി എം എല്‍ എ, സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ പ്രസംഗിച്ചു. അക്കാദമിയുടെ ഉപഹാരം ജനറല്‍ സെക്ര'റി ഹാരിസ് ബാഖവി കമ്പളക്കാട് മുഖ്യമന്ത്രിക്ക് നല്‍കി. ദശവാര്‍ഷികോപഹാരം നിലാവ് പി സി ഇബ്രാഹിം ഹാജിക്ക് കോപ്പി നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തുകെ ടി ഹംസ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, ഫരീദ് റഹ്മാനി കാളികാവ്, സി മൊയ്തീന്‍കു'ി, പി എ ആലി ഹാജി, എന്‍ മൊയ്തീന്‍കു'ി സംസാരിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതം പറഞ്ഞു.അഞ്ച് ദിവസങ്ങളിലായി നടു വരു ദശവാര്‍ഷികാഘോഷം ഇ് 5 മണിക്ക് നടക്കു സനദ്ദാന സമ്മേളനത്തോടെ സമാപിക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ആനക്കര സി കോയക്കു'ി മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, മന്ത്രി പി കെ കുഞ്ഞാലിക്കു'ി, മന്ത്രി മഞ്ഞളാംകുഴി അലി, പാറൂര്‍ പി പി ഇബ്രാഹിം മുസ്‌ലിയാര്‍, കോ'ുമല ബാപ്പു മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സനദ്‌ ദാനസമാപന സമ്മേളനം ഇന്ന്‌ 5 മണി മുതൽ 

സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക്‌ ആരംഭിക്കും. സമസ്‌ത പ്രസിഡണ്ട്‌ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി സംബന്ധിക്കും.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്‌ദാന പ്രഭാഷണം നിര്‍വ്വഹിക്കും. അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ പ്രസംഗിക്കും. 
രാത്രി 9 മണിക്ക്‌ നടക്കുന്ന ദുആ സമ്മേളനത്തിന്‌ പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്‌ലിയാര്‍നേതൃത്വം നല്‍കും

നാഷണല്‍ ഹൈവേ ചേളാരിയില്‍ സമസ്ത സ്ഥാപിച്ച ബസ് സ്റ്റോപ്പ്


Friday, April 5, 2013

ഉമറലി ശിഹാബ്‌ തങ്ങള്‍ സ്‌മാരക സൌധത്തിനു കോഴിക്കോട്ട് ശിലയിട്ടു

കോഴിക്കോട്‌: അന്യം നിന്നു പോവുന്ന വിശുദ്ധിയായിരുന്നു പാണക്കാട്‌ ഉമറലി ശിഹാബ്‌ തങ്ങളുടെ വലുപ്പമെന്ന്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. കോഴിക്കോട്‌ നിര്‍മിക്കുന്ന പാണക്കാട്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ സ്‌്‌മാരക സൌധത്തിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 
സമസ്‌ത സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സാദിഖലി ശിഹാബ്‌ തങ്ങള്‍, അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍, കോഴിക്കോട്‌ ഖാസി മുഹമ്മദ്‌ കോയ തങ്ങള്‍, എം സി മായിന്‍ഹാജി, ടി പി എം സാഹിര്‍, ഉമര്‍ ഫൈസി മുക്കം, അബ്‌്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, കെ മോയിന്‍കുട്ടി, എം സി ഖമറുദ്ദീന്‍ കാസര്‍കോട്‌, ഇബ്‌റാഹിം ഹാജി തിരൂര്‍, കാളാവ്‌ സൈതലവി മുസ്‌്‌ല്യാര്‍, അബ്‌്‌ദുല്ലഹാജി പാറക്കടവ്‌, സി എച്ച്‌ ത്വയ്യിബ്‌ ഫൈസി, പൊയ്‌ലൂര്‍ അബൂബക്കര്‍, കൊയപ്പത്തൊടി മുഹമ്മദലി ഹാജി, നാസര്‍ ഫൈസി കൂടത്തായി, അബ്‌്‌ദുര്‍റസാഖ്‌ ബുസ്‌താനി, ടി മാമുക്കോയ ഹാജി, ടി കെ പരീക്കുട്ടി ഹാജി, എവറസ്റ്റ്‌ കോയ, കൊട്ടോടത്ത്‌ മൊയ്‌തീന്‍കോയ, മുസ്‌തഫ ഹാജി ചെറിയക്കാട്‌, പി എ മൌലവി അച്ചനമ്പലം, മജീദ്‌ ദാരിമി, കബീര്‍ ആക്കോട്‌, എം കെ ഹംസ, ഇബ്‌റാഹിം ഹാജി എടച്ചേരി, സി പി ഇഖ്‌്‌ബാല്‍ സംസാരിച്ചു.