" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Thursday, June 20, 2013

ജിദ്ദ ഇസ്ലാമിക്‌ സെന്റര് സംഘടിപ്പിക്കുന്ന ഏകദിന പഠന ക്യാമ്പ് -നാളെ (21 -06 -2013 )വെള്ളി രാവിലെ 8 മുതല് ജിദ്ദ ഇസ്ലാമിക്‌ സെന്ററില്
പഠനര്ഹമായ വിവിധ സെഷനുകള് പ്രമുഖര് സംവദിക്കുന്നു

Thursday, April 25, 2013


വളാഞ്ചേരി മര്‍ക്കസ് കോളജ് കെട്ടിടോദ്ഘാടനവും പി.ജി ബ്ലോക്ക് ശിലാസ്ഥാപനവും 27ന്


മലപ്പുറം: വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്ലാമിയ കാമ്പസിലെ നിര്‍മാണം പൂര്‍ത്തിയായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ആര്‍ട്‌സ ്& സയന്‍സ് കോളജ് കെട്ടിടോദ്ഘാടനവും പി.ജി ബ്ലോക്ക് ശിലാസ്ഥാപനവും 27ന് ശനിയാഴ്ച വെകുന്നേരം അഞ്ചിന് യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അബ്ദുറഹിമാന്‍ അല്‍ ഹാഷിമി നിര്‍വഹിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

എം.കെ അബ്ദുല്‍ ഖാദര്‍ ഹാജി സ്മാരക ഓഡിറ്റോറിയത്തിന്റെ നിര്‍മാണോദ്ഘാടനം പത്മശ്രീ എം.എ യൂസഫലിയും നിര്‍വ്വഹിക്കും. മര്‍ക്കസ് പ്രസിഡന്റുകൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.

Monday, April 22, 2013

വിശ്വാസികള്‍ ഒഴുകിയെത്തി..കടമേരി റഹ്‌മാനിയ റൂബി ജൂബിലിക്ക്‌ ഉജ്ജ്വല പരിസമാപ്‌തി



കടമേരി: വൈജ്ഞാനിക കേരളത്തിലാദ്യമായി മത ഭൌതിക സമന്വയ വിദ്യഭ്യാസമെന്ന ആശയം കാഴ്‌ചവെച്ച്‌ പ്രവര്‍ത്തി പദത്തില്‍ നടപ്പിലാക്കി വിജയിച്ച, കടമേരി റഹ്‌ മാനിയ്യ അറബിക്‌ കോളേജിന്റെ റൂബി ജൂബിലിക്ക്‌ വടകരയിലെ കടമേരിയില്‍ പ്രൌഢോജ്‌ജ്വല പരിസമാപ്‌തി.
നാട്ടിന്‍റെ വിവിധ മേഖലകളില്‍ നിന്നായി ഒഴുകിയെത്തിയ വിശ്വാസി സാഗരത്തെ സാക്ഷി നിര്‍ത്തി സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളാണ്‌ പൊതു സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. 
സമൂഹം അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയും കുറ്റകൃത്യങ്ങള്‍ പെരുകുകയും ചെയ്യുന്ന പുതിയ കാലത്ത് ധാര്‍മ്മികബോധമുള്ള തലമുറയെ വാര്‍ത്തെടുക്കേണ്ടത് അനിവാര്യമാണെന്ന് തങ്ങള്‍. പറഞ്ഞു. 
കഴിഞ്ഞുപോയ മുസ്‌ലിം ഭരണകര്‍ത്താക്കളും മഹത്തുക്കളുമെല്ലാം വിജ്ഞാനത്തിന് നല്‍കിയ പ്രാധാന്യം പുതിയ തലമുറ പഠിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ നാല്‌ ദിവസങ്ങളിലായി നടന്ന ആഘോഷപരിപാടികളില്‍  നിരവധി പണ്ഡിതന്‍മാരും കേന്ദ്രസംസ്ഥാന മന്ത്രിമാരും നേതാക്കളുമാണ്‌ വിവിധ സെഷനുകളിലായി പങ്കെടുത്തത്‌.  സ്ഥാപനത്തില്‍ നിന്നും മത ഭൌതിക സമന്വയ പഠനം പൂര്‍ത്തീകരിച്ച്‌ ഇരു വിഭാഗത്തിലും ബിരുദങ്ങള്‍ നേടിയ 138 യുവപണ്ഡിതന്‍മാരാണ്‌ കഴിഞ്ഞ ദിവസം റഹ്‌്‌മാനി ബിരുദവും സര്‍ട്ടിഫിക്കറ്റും സനദും ഏറ്റു വാങ്ങിയത്‌. ഇവര്‍ക്കുള്ള സനദ്‌ ദാനം നിര്‍വ്വഹിച്ചതും പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ആയിരുന്നു
കോളജില്‍ പഠനം പൂര്‍ത്തിയാക്കിയവരും പഠിച്ചുകൊണ്‌ടിരിക്കുന്നവരുമായ 40 നിര്‍ധനര്‍ക്ക്‌ റഹ്‌്‌മാനിയ യു.എ.ഇ ഉത്തരമേഖല കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന റഹ്‌്‌മാനിയ മഹലിന്റെ പ്രഖ്യാപനവും സമാപനപൊതുയോഗത്തില്‍ നടന്നു.
സമാപന സമ്മേളന ദിവസം രാവിലെ നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമം ഹജ്ജ്‌ കമറ്റി ചെയര്‍മാനും സ്ഥാപന പ്രിന്‍സിപ്പളുമായ ശൈഖുനാ കോട്ടുമല ടി എം ബാപ്പുമുസ്‌്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഫരീദ്‌ റഹ്‌്‌മാനി കാളികാവ്‌ അധ്യക്ഷത വഹിച്ചു. സി ഹംസ സാഹിബ്‌ മേലാറ്റൂര്‍, സൈതലവി റഹ്‌്‌മാനി, കോഡൂര്‍ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌്‌ല്യാര്‍, അബ്ദുല്ല ഫൈസിവേളം, മുസ്‌തഫ റഹ്‌്‌മാനി മാവൂര്‍, മുടിക്കോട്‌ മുഹമ്മദ്‌ മുസ്‌്‌ല്യാര്‍ സംസാരിച്ചു.
തുടര്‍ന്ന്‌ നടന്ന കര്‍മസരണി ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. കെ ടി ഹംസമുസ്‌്‌ല്യാര്‍ വയനാട്‌ അധ്യക്ഷത വഹിച്ചു. എം ടി അബ്‌്‌ദുല്ല മുസ്‌്‌ല്യാര്‍, മൂസക്കുട്ടി ഹസ്രത്ത്‌, ബഷീര്‍ ഫൈസി ചീക്കോന്ന്‌, വി മൂസക്കോയ മുസ്‌്‌ല്യാര്‍, മാഹിന്‍മുസ്‌്‌ല്യാര്‍, കബീര്‍ റഹ്‌്‌മാനി സംസാരിച്ചു.
ഉച്ചക്ക്‌ ശേഷം നടന്ന നേതൃസ്വരം കേരള വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്‌ സി കെ എം സാദിഖ്‌ മുസ്‌്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട്‌ റഷീദലി ശിഹാബ്‌ തങ്ങള്‍, ഹംദുല്ല സഈദ്‌ എം പി,മുസ്‌തഫ മുണ്‌ടുപാറ, അബൂബക്കര്‍ ഫൈസി മലയമ്മ, സംസാരിച്ചു.സമാപന സമ്മേളനം  പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത പ്രസിഡന്റ്‌ സി കോയക്കുട്ടി മുസ്‌്‌ല്യാര്‍ ആനക്കര അധ്യക്ഷതവഹിച്ചു.
കോഴിക്കോട്‌ വലിയഖാസി നാസറുദ്ദിന്‍ അബ്ദുല്‍ ഹയ്യ്‌ തങ്ങള്‍, പ്രാര്‍ഥന നടത്തി.
ശൈഖുനാ കോട്ടുമല ടി എം ബാപ്പുമുസ്‌്‌ല്യാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌്‌്‌ല്യാര്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌്‌ല്യാര്‍, പി കെ പി അബ്ദുസ്സലാം മുസ്‌്‌ല്യാര്‍, എം സി മായിന്‍ഹാജി, ത്വാഖ അഹ്‌്‌മദ്‌ മുസ്‌്‌ല്യാര്‍, ചെറുവാളൂര്‍ അബ്ദുസ്സലാം മുസ്‌്‌ല്യാര്‍, അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍, ചീക്കിലോട്ട്‌ കുഞ്ഞബ്ദുല്ല മുസ്‌്‌ല്യാര്‍, എസ്‌ പി എം തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
അരീക്കര്‍ അബ്ദുറഹിമാന്‍ മുസ്‌്‌ല്യാരുടെ ജൌഹറുല്‍ മുനള്ളം എന്ന ഗ്രന്ഥം കുറ്റിക്കണ്‌ടി അബൂബക്കര്‍ ഹാജിക്ക്‌ നല്‍കി പാണക്കാട്‌ ഹൈദരലി ശിഹാബ്‌തങ്ങള്‍ പ്രകാശനം ചെയ്‌തു.
സമാപന സമ്മേളനത്തില്‍ സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്ല്യാര്‍ അദ്ധ്യക്ഷനായിരുന്നു. സമസ്‌ത ജന.സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ല്യാര്‍ സനദ്ദാന പ്രഭാഷണവും അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണവും നടത്തി.  അവാര്‍ഡ്ദാനം ദുബൈ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി നിര്‍വ്വഹിച്ചു. 
ഖത്തർ പാലസ് ഇമാം ഹാഫിള് സുഹൈല്‍ റഹ്മാനി കാവനൂര്‍ ഖിറാഅത്ത് നടത്തി. റഹ്മാനിയ്യ: പ്രിന്‍സിപ്പല്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ 
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌ല്യാര്‍, മന്ത്രി മഞ്ഞളാംകുഴി അലി, ത്വാഖ അഹമ്മദ് മുസ്‌ല്യാര്‍, മാണിയൂര്‍ അഹമ്മദ് മുസ്‌ല്യാര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., എം.സി. മായിന്‍ ഹാജി, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ല്യാര്‍ സംബന്ധിച്ചു. ശൈഖുനാ കോട്ടുമല ടി എം ബാപ്പുമുസ്‌്‌ല്യാര്‍ സ്വാഗതവും മുഹമ്മദ്‌ റഹ്‌മാനി തരുവണ നന്ദിയും പറഞ്ഞു.

Friday, April 19, 2013

കടമേരി റഹ്‌മാനിയ്യ: കോളേജ്‌; റൂബി ജൂബിലി സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

റഹ്‌മാനിയ്യ അറബിക്‌ കോളേജ്‌ റൂബി ജൂബിലി സമ്മേളനത്തിന് തുടക്കം കുറിച്ച്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ പതാകയുയര്‍ത്തുന്നു.

നാദാപുരം: `സമന്വയത്തിന്റെ നാല്‍പ്പതാണ്‌ട്‌' എന്ന പ്രമേയത്തില്‍ കടമേരി റഹ്‌മാനിയ്യ അറബിക്‌ കോളജ്‌ റൂബിജൂബിലി സനദ്‌ദാന സമ്മേളനത്തിനു വടകരയിലെ കടമേരിയില്‍ ഉജ്ജ്വല തുടക്കം.
മത ഭൌതിക സമന്വയ വിദ്യഭ്യാസമെന്ന ആശയം കേരത്തിലാദ്യമായി കൊണ്ടു വന്നതും സിലബസ്‌ തയ്യാറാക്കി നടപ്പില്‍ വരുത്തിയതുമായ  സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രഥമ സ്ഥാപനമാണ്‌ കടമേരി റഹ്മാനിയ്യ അറബിക്‌ കോളേജ്‌. പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പ്രസിഡന്റും സമസ്‌ത സെക്രട്ടറിയും കേരള ഹജ്ജ്‌ കമ്മറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ല്യാര്‍ പ്രിന്‍സിപ്പളുമായ സ്ഥാപനത്തിന്റെ ചതുര്‍ദിന സമ്മേളനത്തിനാണ്‌ കഴിഞ്ഞ ദിവസം തുടക്കമായത്‌.
കഴിഞ്ഞ ദിവസം സമ്മേളന നഗരിയില്‍ സംവിധാനിച്ച എക്‌സിബിഷനോടെയാണ്‌ സമ്മേളനത്തിന്‌ തുടക്കമായത്‌. റുബെക്‌സ്‌ 13 എന്ന നാമകരണത്തില്‍ വൈവിധ്യമാര്‍ന്ന കാഴ്‌ചകളുള്‍ക്കൊള്‌ളുന്ന എക്‌സിബിഷന്‍ മന്ത്രി ശ്രീ.മുല്ലപ്പള്ളി രാമചന്ത്രനാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.
തുടര്‍ന്ന്‌ കോളേജ്‌ അങ്കണത്തിലെ സമ്മേളന നഗരിയില്‍ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ പതാക ഉയര്‍ത്തി. റഹ്‌മാനിയ്യ സ്ഥാപനങ്ങളുടെ സ്ഥാപകന്‍ ചീക്കിലോട്ട്‌ കുഞ്ഞമ്മദ്‌ മുസ്‌ല്യാരുടെ മഖ്‌ബറ സിയാറത്തിനു വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്‌്‌്‌ല്യാര്‍ നേതൃത്വം നല്‍കി. 

മഹല്ല് സമുദ്ധാരണം:പലിശരഹിത ബാങ്ക് പദ്ധതിയുമായി എസ്.എം.എഫ്

മലപ്പുറം ജില്ലയിലെ മഹല്ല് സംവിധാനം മെച്ചപ്പെടുത്തുന്നതിന് സുന്നി മഹല്ല് ഫെഡറേഷന്‍ നൂതന കര്‍മ പദ്ധതിയൊരുക്കുന്നു. വിവര ശേഖരണം, പലിശരഹിത ബാങ്ക്, ആശ്വാസ് സാമ്പത്തിക സഹായ പദ്ധതി, ടീനേജ് സ്കൂള്‍ തുടങ്ങിയ വിപുലമായ പദ്ധതികള്‍ക്കാണ് അണിയറില്‍ ശ്രമം നടക്കുന്നത്. ജില്ലയിലെ 400 ഓളം വരുന്ന മഹല്ലുകളില്‍ സര്‍വേ നടത്തിയ സമ്പൂര്‍ണ വിവരശേഖരണം നടത്തും. രണ്ടുമാസത്തിനകം 150 ഓളം മഹല്ലുകളില്‍ പലിശരഹിത ബാങ്ക് സിസ്റ്റം ആരംഭിക്കാനും പദ്ധതിയുണ്ട്. സുന്ദൂഖ് എന്ന നാമധേയത്തിലാണ് ബാങ്ക് പദ്ധതി നടപ്പാക്കുക
മഹല്ലുകളിലെ ദരിദ്രരും അവശരുമായ രോഗികളെ സഹായിക്കുന്നതിന് ആശ്വാസ് എന്ന പേരില്‍ പ്രത്യേക സാമ്പത്തിക പദ്ധതിക്കും ഫെഡറേഷന് ഉടനെ തുടക്കം കുറിക്കും. എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ധാര്‍മിക വിദ്യാഭ്യാസത്തിനായി ടീനേജ് സ്കൂളും പദ്ധതിയിലുണ്ട്.
ഇതിനു പുറമെ വിവിധ കോഴ്സുകള്‍ നടത്താനും ഫെഡറേഷന് പദ്ധതിയുണ്ട്. മത-ഭൌതിക വിഷയങ്ങളില്‍ പഠനത്തിന് കുടുംബങ്ങള്‍ക്ക് സന്തുഷ്ടകുടുംബം കോഴ്സ്, യുവാക്കളുടെ നേതൃഗുണം വളര്‍ത്താന്‍ എംപവര്‍മെന്‍റ് സ്കീം, കൌമാര പ്രായക്കാര്‍ക്ക് പ്രത്യേക പരിശീലന പരിപാടികള്‍ തുടങ്ങി വിവിധ സംരംഭങ്ങള്‍ നടപ്പിലാക്കാനും പദ്ധതിയുണ്ട്.


Thursday, April 18, 2013

പ്രസ്ഥാനിക സൌഹൃദങ്ങള് കാത്തുസൂക്ഷിക്കുക പ്രൊഫ: കെ ആലിക്കുട്ടി മുസ്ലിയാര്

ഗള് ഫ്  സത്യധാരയുടെ ജിദ്ദാ തല പ്രകാശനം സയ്യിദ് ഉബൈദുല്ല തങ്ങള്ക്കു നല്കിക്കൊണ്ട്  പ്രൊഫ: കെ ആലിക്കുട്ടി മുസ്ലിയാര്   നിര് വ്വഹിക്കുന്നു 

Inagration of Rahmaniyya Ruby Joobily Rubex Exibition, Hon. Minister Mullappally Ramachandran In Rahmaniyya Campus


എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്ക്കി


അബുദാബി: കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ആത്മീയ ചൂഷണം തടയുന്നതിന് വേണ്ടി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇ. എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ കേരളമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. ഭരണഘടന അനുവദിക്കുന്ന വിശ്വാസസ്വാതന്ത്ര്യത്തിന്റെ മറവില്‍ അരങ്ങേറുന്ന ഇത്തരം ആത്മീയ തട്ടിപ്പുകളെ തടഞ്ഞില്ലെങ്കില്‍ അത് കേരളീയ സമൂഹത്തിന്റെ പ്രബുദ്ധമായ നിലനില്പിന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ക്കിട വരുത്തുമെന്ന് നേതാക്കള്‍ ഓര്‍മിപ്പിച്ചു.
പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍, സെക്രട്ടറി ഹുസൈന്‍ ദാരിമി എന്നിവര്‍ ഇതുസംബന്ധമായ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. പ്രവാസിസമൂഹം അഭിമുഖീകരിക്കുന്ന വിമാനയാത്രാ പ്രശ്‌നവും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണ നയങ്ങള്‍ മൂലം പ്രവാസികള്‍ നേരിടുന്ന തൊഴില്‍ പ്രശ്‌നങ്ങളും സംഘം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നാഷണല്‍ കമ്മിറ്റി നേതാക്കളായ ശിയാസ് സുല്‍ത്താന്‍, റസാഖ് വളാഞ്ചേരി, അബ്ദുല്ല ചേലേരി, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, ശുക്കൂര്‍ വെണ്മനാട് തുടങ്ങിയവര്‍ സംഘത്തില്‍ അംഗങ്ങളായിരുന്നു.