" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Wednesday, March 13, 2013

ഡല്‍ഹിയിലെ സര്‍വകാലാശാലകളില്‍ SKSSF ഹെല്‍പ് ഡെസ്‌ക്


ഡല്‍ഹിയിലെ സര്‍വകാലാശാലകളില്‍ SKSSF ഹെല്‍പ് ഡെസ്‌ക്


         ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുതിനായി ഡല്‍ഹി ചാപ്റ്റര്‍ SKSSF ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ : 08802731483, 09716214909. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി : 09560025747, 09968896229. ഡല്‍ഹി യൂണിവേഴ്‌സിറ്റി : 09990633706, 08285750566.


സ്വലാഹുദ്ദീന്‍ വാഫിക്ക് ഡോക്ടറേറ്റ് ലഭിച്ചു

സ്വലാഹുദ്ദീന്‍ വാഫി

             മലപ്പുറം : വളാഞ്ചേരി മര്‍കസുത്ത ര്‍ബിയ ത്തില്‍ ഇസ്‌ലാമിയ്യ പൂര്‍വ്വവിദ്യാര്‍ത്ഥിയും വാഫി ബിരുദധാരിയുമായ സ്വലാഹുദ്ദീന്‍ വാഫിക്ക് ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ യൂണിവേഴ്‌ സിറ്റിയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. വളാഞ്ചേരി മര്‍കസു ത്തര്‍ബിയ ത്തില്‍ ഇസ്‌ലാമിയ്യയില്‍ നിന്ന് 2005 ല്‍ പഠനം പൂര്‍ത്തിയാക്കിയ സ്വലാഹുദ്ദീന്‍ വാഫി കാലിക്കറ്റ് യൂണിവേഴ്‌ സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് . മലപ്പുറം ആലത്തൂര്‍പടി സ്വദേശി കാടേരി ഹസന്‍ മുസ്‌ലിയാരുടെ മകനാണ്. അബ്ദുല് റഷീദ്, ലിയാഉദ്ദീന്‍ ഫൈസി, ബഹാഉദ്ദീന്‍ ഹുദവി, വജീഹുദ്ദീന്‍ വാഫി എന്നിവര്‍ സഹോദരങ്ങളാണ്.

Tuesday, March 12, 2013

SKSSF ബംഗാള്‍ ഇസ്‌ലാമിക് സെന്റര്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും


കൊല്‍ക്കത്ത: എസ്.കെ.എസ്.എസ്.എഫ് പശ്ചിമ ബംഗാള്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഗോപാല്‍ നഗറിന്റെ ഗോല്‍ബാഗില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഇസ്‌ലാമിക് സെന്ററും മസ്ജിദും ഇന്ന് (ചൊവ്വ) പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പരിപാടിയോടനുബന്ധിച്ച് നൂരിതല മോഡേണ്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി സംഗമവും വിവിധ മത്സര പരിപാടികളില്‍ വിജയിച്ചവര്‍ക്കുള്ള അവാര്‍ഡ് ദാനവും സ്വര്‍ണ്ണ മെഡല്‍ വിതരണവും നടക്കും. ഇസ്‌ലാമിക പ്രബോധന മേഖലകളിലും വിദ്യാഭ്യാസ രംഗത്തും കേരള മോഡല്‍ പരിചയപ്പെടുത്തുന്നതിന് സംഘടനയുടെ 25-ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ച പദ്ധതികള്‍ക്ക് ഇതോടെ തുടക്കമാവും
ഉദ്ഘാടന പരിപാടിയുടെ മുന്നോടിയായി ഗോള്‍ബാഗിലും പരിസരത്തും കൊടികളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചു കഴിഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ കല്‍ക്കത്ത സുബാഷ് ചന്ദ്രബോസ് ഇന്റര്‍ നാഷണല്‍ വിമാനത്താവളത്തില്‍ ബംഗാള്‍ ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഇദിരീസ് അലി മണ്ഡലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. 
ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, ഓണംപള്ളി മുഹമ്മദ് ഫൈസി, സി. എ. ഷംസുദ്ദീന്‍, പഞ്ചായത്ത് പ്രധ#ന്‍ മുഹമ്മദ് ഇക്ബാല്‍, ഇസ്മായില്‍ മുഹമ്മദ് എടച്ചേരി, സത്താര്‍ പന്തലൂര്‍, മൗലാന ഷിഹാബുദ്ദീന്‍ , ഇദ്‌ലീസ് അലി മണ്ഡല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സംഘടനയുടെ ആഭിമുഖ്യത്തില്‍ സുന്ദര്‍പൂര്‍, അടൂര്‍ഗഡ് എന്നിവിടങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇസ്‌ലാമിക് സെന്ററുകള്‍ നേതാക്കള്‍ സന്ദര്‍ശിക്കും.

Saturday, March 9, 2013

കണ്ണിയ്യത്തുസ്താദ്-ശംസുല് ഉലമ അനുസ്മരണം നടത്തി


         
എസ്.വൈ.എസ് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച കണ്ണിയ്യത്ത്-ശംസുല്‍ ഉലമ അനുസ്മരണത്തില്‍ എസ്.വൈ.എസ് സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രെട്ടറി അബൂബക്കര്‍ ദാരിമി താമരശ്ശേരി പ്രഭാഷണം നടത്തുന്നു.
          ജിദ്ദ: ഇസ്ലാമിക വൈക്ജാനിക രംഗത്ത്‌ പ്രഭ പരത്തി നിന്ന് ജ്യോതിര്ഗോളമായിരുന്നു മഹാന്മാരായ കണ്ണിയ്യത്തുസ്താദും ശംസുല്‍ ഉലമയുമെന്നും അരനൂറ്റാണ്ടിലേറെക്കാലം സ്മസ്തയുടെ നായകസ്ഥാനത്തിരുന്ന് സമുദായത്തിന് ദിശ നിര്‍ണയിച്ചു കൊടുക്കുന്നതില്‍ ഈ മഹത്തുക്കള്‍ വഹിച്ച പങ്ക് എക്കാലത്തും സ്മരിക്കപ്പെടുമെന്നും സുന്നി യുവജന സംഘം സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി താമരശ്ശേരി പറഞ്ഞു ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകരടക്കമുള്ള ഇസ്ലാമിക വിരുദ്ധ ശക്തികള്‍ രംഗത്ത്‌ വന്നപ്പോള്‍ അതിനെ ചെറുത്‌ തോല്‍പ്പിച്ചത് ശംസുല്‍ ഉലമയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിദ്ദ എസ്.വൈ.എസ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച കണ്ണിയ്യത്തു-ശംസുല്‍ ഉലമ അന്സുമരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
ബഗ്ദാദിയ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ചു. ടി.എച്ച് മുഹമ്മദ്‌ ദാരിമി ഉദ്ഘാടനം ചെയ്തു. ഇ.പി ഉബൈദുല്ല വണ്ടൂര്‍ ,ഉസ്മാന്‍ ഇരിങ്ങാട്ടിരി, മുസ്തഫ ബാഖവി ഊരകം ,മജീദ്‌ പുകയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ദാരിമി ആലംപാടി സ്വാഗതവും നൗഷാദ് അന്‍വരി നന്ദിയും പറഞ്ഞു.

"ഗള്‍ഫ് സത്യധാര" പ്രകാശനം മാര്‍ച്ച്‌ 22

എസ് .കെ.എസ് .എസ്. എഫ്  മുഖ പത്രം സത്യധാര ദ്വൈവാരിക ഗള്‍ഫ് പതിപ്പ് പുറത്തിറങ്ങുന്നു. പ്രവാസ ലോകത്ത് നിന്നും മാസിക ആയാണ്  സത്യധാര പ്രസിദ്ധീകരണം തുടങ്ങുന്നത്. വിജ്ഞാനം വിനയം സേവനം എന്ന മുദ്രാ വാക്യവുമായി കര്‍മ്മ പഥത്തില്‍  വൈവിധ്യമാര്‍ന്ന മുന്നേറ്റം നടത്തുന്ന എസ് .കെ.എസ് .എസ്. എഫ്  പ്രസിദ്ധീകരണ രംഗത്ത്‌ ഇതോടെ പുതിയൊരു കാല്‍വെയ്പ് കൂടെ നടത്തുമ്പോള്‍  പ്രവാസി സമൂഹത്തിലെ വായനക്കാരുടെ ഏറെക്കാലത്തെ അഭിലാഷമാണ് സഫലമാകുന്നത് . 



"ഗള്‍ഫ് സത്യധാര"  മാസിക മാര്‍ച്ച്‌ 22 അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും.
പ്രകാശന ചടങ്ങില്‍ യു.എ .ഇ  പ്രസിഡണ്ടിന്റെ മത കാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍  ഹാശിമി, സത്യധാര മാനേജിംഗ് ഡയരക്ടര്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ചീഫ് എഡിറ്റര്‍  അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് , എസ് .കെ.എസ് .എസ്. എഫ് സംസ്ഥാന സെക്രട്ടറി  അഡ്വക്കറ്റ് ഓണമ്പിള്ളി  മുഹമ്മദ്‌ ഫൈസി തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.
ഉള്ളടക്കത്തിലും പുറം മോടിയിലും വ്യത്യസ്തത പുലര്‍ത്തുന്ന  സത്യധാര  ഗള്‍ഫ്  എഡിഷന്‍  പൂര്‍ണ്ണമായും പ്രവാസ ലോകത്ത്  സജ്ജമാക്കുന്ന  മറ്റൊരു  പ്രസിദ്ധീകരണമായിരിക്കും.
യു.എ .ഇ യില്‍ നിന്നും പുറത്തിറങ്ങുന്ന മാസിക ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ ,കുവൈത്ത് തുടങ്ങി മറ്റു ഗള്‍ഫു രാജ്യങ്ങളിലും ലഭ്യമാകും.



Thursday, March 7, 2013

നേരിന്റെ വെളിച്ചം


ആധുനിക ലോകം സങ്കീര്‍ണതകള്‍ക്ക് നടുവില്‍ അന്തിച്ചു നില്‍ക്കുമ്പോള്‍
ശാശ്വതമായ പരിഹാരം തേടി, കണ്ണുതുറന്നു നോക്കാന്‍ ശ്രമിച്ചവര്‍ ...
അകക്കണ്ണിലും നേരിന്റെ വെളിച്ചം വന്നു പതിച്ചപ്പോള്‍
സ്വന്തം കാഴ്ചപ്പാടുകളിലെ മൌഡ്യം തിരിച്ചറിഞ്ഞ്,
അബദ്ധ ജടിലമായ വിശ്വാസങ്ങള്‍ വലിച്ചെറിഞ്ഞ് ...
അല്ലാഹുവിന്റെ ഏകത്വം അംഗികരിക്കാനും,
സ്രഷ്ടാവിന്റെ വിധി വിലക്കുകള്‍ സ്വയം ഉള്‍ക്കൊള്ളാനും ഭാഗ്യം കൈവന്ന
ലോക പ്രശസ്തരായ ഏതാനും വ്യക്തികള്‍:
ലിയോ പോര്‍ഡ് വെയ്സ് ( മുഹമ്മദ്‌ അസദ് )
ഡോ. റോള്‍ഫ് ബെയ്റണ്‍ ( ഉമര്‍ )
കാഷ്യസ് ക്ലേ ( മുഹമ്മദ്‌ ക്ലേ )
ഡോ. മാധവിക്കുട്ടി ( കമലാ സുരയ്യ )
വെങ്കിടാചലം അടിയാര്‍ ( അബ്ദുള്ള അടിയാര്‍ )
കാറ്റ് സ്റ്റീവന്‍സ് ( യുസുഫുല്‍ ഇസ്ലാം )
ജുവാന്‍ ലാപിയര്‍ ( ആയിശ )
ഹോമര്‍ പൂത്ത് ( ഉമറുല്‍ ഫാറുഖ് )
റവറ ന്റ് ജോണ്‍ മവായി പോപോ (അല്‍ ഹാജി അബുബകര്‍ )
വില്‍ ഫ്രെഡ് ഹോഫ്മാന്‍ ( മുറാദ് ഹോഫ്മാന്‍)
ഡോ. ആര്‍തര്‍ ജെ. ആലീസണ്‍ ( അബ്ദുല്ലാഹ് )

Wednesday, March 6, 2013

ജിദ്ദ എസ്.വൈ.എസിന് പുതിയ ഭാരവാഹികള്‍


ജിദ്ദ എസ്.വൈ.എസ് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ടായി ടി.എച്ച് മുഹമ്മദ് ദാരിമിയെയും ജനറല്‍ സെക്രട്ടറിയായി അബൂബക്കര്‍ ദാരിമി ആലംപാടിയെയും ട്രഷററായി ഉബൈദുല്ല തങ്ങള്‍ മേലാട്ടൂരിനെയും തെരഞ്ഞെടുത്തുബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്സയ്യിദ് ഉബൈദുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ചുടി എച്ച് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തുസെക്രട്ടറി അബൂബക്കര്‍ ദാരിമി താമരശ്ശേരി വാര്‍ഷിക റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചുമറ്റു ഭാരവാഹികളായി അബൂബക്കര്‍ ദാരിമി താമരശ്ശേരിഅലി മൗലവി നാട്ടുകള്സി കെ റസാക്ക് മാസ്റ്റര്‍അബ്ദുല്‍ ബാരി ഹുദവിമുസ്തഫ ബാഖവി ഊരകം, (വൈസ്പ്രസിടണ്ടുമാര്‍). 
നൗഷാദ് അന്‍വരി മോളൂര്‍മുസ്തഫ അന്‍വരി വേങ്ങൂര്‍മജീദ്പുകയൂര്‍സവാദ് പേരാമ്പ്രകെ.കെജലീല്‍ അരീക്കോട് (ജോയിന്‍റ് സെക്രട്ടറിമാര്‍). അബ്ദുള്ള ഫൈസി കൊലപ്പരംപ് ചെയര്‍മാന്‍ വിവിധ സബ് കാമ്മിറ്റികളായി ലത്തീഫ് ചാപ്പനങ്ങാടി (ഫാമിലിസഹല്‍ തങ്ങള്‍ (വെല്‍ഫെയര്‍), സലാഹുദ്ധീന്‍ യമാനി (ഐ ടി),ഉപദേശക സമിതി അംഗങ്ങളായി ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്സയ്യിദ് കെ.കെ.എസ് തങ്ങള്‍ വി കെ പടിബാപ്പുട്ടി മുസ്ലിയാര്‍ ഉമ്മത്തൂര്‍അബ്ദുല്കരീം ഫൈസി കിഴാറ്റൂര്‍സൈദലവി ഹാജി പൂന്താനംഎന്നിവരെയും തിരഞ്ഞെടുത്തുഅടുത്ത വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖക്ക് യോഗം അംഗീകാരം നല്കിസഹല്‍ തങ്ങള്‍അബ്ദുല്ല കുപ്പംമജീദ് പുകയൂര്‍ഉസ്മാന്‍ എടത്തില്‍,ലത്തീഫ് മുസ്ലിയാരങ്ങാടിഅസീസ് പറപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചുഅബൂബക്കര്‍ ദാരിമി താമരശ്ശേരി സ്വാഗതവും അബൂബക്കര്‍ ദാരിമി ആലംപാടി നന്ദിയും പറഞ്ഞു.