" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Wednesday, March 20, 2013

ഹജ്ജ് അപേക്ഷാഫോം മാര്‍ച്ച് 30 വരെ സ്വീകരിക്കും



    കൊണ്ടോട്ടി: ഹജ്ജ് അപേക്ഷാഫോം സ്വീകരിക്കുന്ന സമയപരിധി നീട്ടി. മാര്‍ച്ച് 30 വരെ അപേക്ഷകള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഹജ്ജ്കമ്മിറ്റി സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി.
നേരത്തെ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനദിനം ബുധനാഴ്ചയായിരുന്നു. തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് സമയപരിധി നീട്ടുന്നതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. 
സമയപരിധി നീട്ടിയതോടെ കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ പൊതുവിഭാഗക്കാരുടെ അപേക്ഷകള്‍ നേരിട്ട് വാങ്ങുന്നത് വ്യാഴാഴ്ച നിര്‍ത്തും. ബുധനാഴ്ച പൊതുവിഭാഗക്കാരുടെ അപേക്ഷകളും ഹജ്ജ്ഹൗസില്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് സെക്രട്ടറി ഇ.സി. മുഹമ്മദ് പറഞ്ഞു. റിസര്‍വ് കാറ്റഗറിക്കാരുടെ അപേക്ഷകള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും വാങ്ങും. പൊതുവിഭാഗക്കാര്‍ തപാല്‍ അല്ലെങ്കില്‍ കൊറിയര്‍ മുഖേനവേണം അപേക്ഷ നല്‍കാന്‍.
ചൊവ്വാഴ്ചയും ഹജ്ജ്ഹൗസില്‍ അപേക്ഷകരുടെ വന്‍ തിരക്കായിരുന്നു. മൂവായിരത്തോളം അപേക്ഷകളാണ് ചൊവ്വാഴ്ച ഹജ്ജ് ഹൗസിലെത്തിയത്. നേരിട്ടെത്തിയ അപേക്ഷകരില്‍ ഏറെയും പൊതുവിഭാഗത്തില്‍പ്പെട്ടവരായിരുന്നു.

Tuesday, March 19, 2013

ഹൈദറലി ശിഹാബ് തങ്ങളെ വരവേല് ക്കാന് അബൂദാബിയില് വന് ഒരുക്കം


        
       
             അബൂദാബി: സത്യധാരാ മാസികയുടെ ഗള്ഫ്  പതിപ്പിന്റെ പ്രകാശനം നിര്വഹിക്കാന്  അബൂദാബിയിലെത്തുന്ന പാണക്കാട് സയ്യിദ്  ഹൈദറലി ശിഹാബ് തങ്ങളെ  വരവേല്ക്കാന് വന്  ഒരുക്കങ്ങള്   പരിപാടി വന് വിജയമാക്കാന്  യു.യെ..യിലെ സുന്നി സംഘടനകള് വ്യാപക പ്രചാരണ പ്രവര്ത്തനങ്ങളാണ് നടത്തുന്നത് . മാസം 22 നു വെള്ളിയാഴ്ച വൈകിട്ട് 6.30 നു ഇന്ത്യന് ഇസ്ലാമിക് സെന്ററിലാണ് സത്യധാര പ്രകാശനം ചെയ്യുന്നത്. സയ്യിദ്  ഹൈദറലി ശിഹാബ് തങ്ങള്  പ്രകാശന കര്മ്മം നിര് വഹിക്കും. യു.. ഭരണാധികാരിയുടെ മത കാര്യ ഉപദേഷ്റാവ് ഷെയ്ഖ്അലി അല് ഹാശിമി പരിപാടി ഉദ്ഘാടനം ചെയ്യും . സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്  ഓണമ്പിള്ളി മുഹമ്മദ്ഫൈസി , അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് , എം. യൂസുഫലി മറ്റു പ്രമഖര് സംബന്ധിക്കും

SYS CONFERENCE Countdown Clock | CountingDownTo.com

SYS CONFERENCE Countdown Clock | CountingDownTo.com

ചാള്സ് രാജകുമാരന്റെ ഇസ് ലാം ആഭിമുഖ്യത്തെ കുറിച്ച് മാധ്യമ അഭ്യൂഹങ്ങള്




ചാള്‍സ് രാജകുമാരന്‍ അറബിഭാഷ പഠിക്കാന്‍ ശ്രമിക്കുന്നതായുള്ള വാര്‍ത്ത ബ്രിട്ടീഷ് മാധ്യമ ലോകത്ത് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. അദ്ദേഹം ഇസ് ലാമിനെക്കുറിച്ച് പഠിച്ച് കൊണ്ടിരിക്കുക മാത്രമല്ല ഇപ്പോള്‍ ഔദ്യോഗികമായി ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു എന്ന് വരെ ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അദ്ദേഹം ആത്മീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു എന്നത് മുമ്പ് ബ്രിട്ടീഷ് പത്രങ്ങള്‍ ആഘോഷിച്ചിരുന്നു. ഇസ് ലാമിക വിജ്ഞാനീയങ്ങള്‍ ആത്മീയതയുടെ നിധിയാണ് എന്ന പ്രസ്താവനയായിരുന്നു അന്ന് വിവാദമായത്.
ഇസ്ലാമിക സംസ്‌കാരത്തോട് മുമ്പും ബ്രിട്ടീഷ് രാജകുടുംബം വളരെ അടുത്ത സമീപനമാണ് സ്വീകരിച്ചിരുന്നത്. അന്താരാഷ്ട്ര സര്‍വ്വമത സമ്മേളനങ്ങള്‍ വിളിക്കാനും പങ്കെടുക്കാനുമൊക്കെ അവരെ പ്രേരിപ്പിച്ചത് ഇസ് ലാമിക കലയോടും സംസ്‌കാരത്തോടുമുള്ള ആഭിമുഖ്യമാകാനും സാധ്യതയുണ്ടെന്ന് വിലയിരുത്തുന്ന വരാണധികവും. രാജകുമാരന്റെ ഇസ് ലാമിക താല്‍പര്യത്തിന് നിരവധി കാരണങ്ങളുണ്ടെന്ന് മാധ്യമ ലോകം വിലയിരുത്തുന്നു. ഖുര്‍ആനിന്റെ പരിസ്ഥിതി സൗഹൃദപരമായി കാഴ്ചപ്പാടുകളാണ് അദ്ദേഹത്തെ ഇസ് ലാമിലേക്ക് ആകര്‍ഷിക്കുന്നത് എന്നാണ് ചില മീഡിയാസ്ഥാപനങ്ങളുടെ കണ്ടെത്തല്‍. പരിസ്ഥിതി വിഷയത്തില്‍ ചാള്‍സ് നടത്തിയ പ്രസംഗങ്ങള്‍ മുമ്പ് പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

കര്‍ണ്ണാടകയില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിച്ച സുന്നി സമ്മേളനത്തില്‍ നിന്ന്‌



ആത്മ സമര്‍പ്പണം വിജയ നിദാനം : അബ്ബാസലി തങ്ങള്‍



         ചെന്നൈ: നന്മയുടെ വഴിയില് അത്മാവിനെ സമര്‍പ്പിക്കുമ്പോള് മാത്രമെ പരിപൂര്‍ണ വിജയം കരസ്ഥമാക്കാന്‍ സാധിക്കുകയുള്ളു എന്ന് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ പ്രസ്താവിച്ചു.


നന്മയുടെ വഴി അറിയലും സമൂഹത്തെ നന്മയിലേക്ക് നയിക്കലും നമ്മുടെ ബാധ്യതയാണ്. സ്വന്തം ജീവിതത്തില്‍ ഒതുങ്ങാതെ സമൂഹത്തിന്ന് വേണ്ടിയും പ്രവര്‍ത്തിക്കേണ്ട ബാധ്യത നമുക്കുണ്ട്.
ആത്മാവിനെ സംസ്ക്കരിക്കുകയും സഹജീവികളെ സ്നേഹിക്കുകയും ചെയ്യാതെ പൂര്‍ണ വിശ്വാസിയാകുവാന്‍ ആര്‍ക്കും സാധിക്കുകയില്ലെന്ന് തങ്ങള്‍ കൂട്ടി ചേര്‍ത്തു..

Monday, March 18, 2013

അനീതി അക്രമം തീവ്ര വാദം എന്നിവയൊന്നും ദീൻ അംഗീകരിക്കുന്നില്ല, സൈനുൽ ഉലമാ





സത്യ വിശ്വാസികക്ക്  അല്ലാഹു നകിയ ഏറ്റവും മഹത്തായ അനുഗ്രഹം അല്ലാഹു തൃപ്തിപ്പെട്ട ദീനി അവരെ  പ്പെടുത്തി  എന്നതാണെന്നും വിശുദ്ധ ഖുര് ആ സുതരാം വ്യക്തമാക്കിയ യഥാര്ത ദീ അഥവാ മില്ലത്ത് അതാണു  സുന്നത്ത് ജമാഅത്ത് എന്നും സൈനു ഉലമാ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീ മുസ്ലിയാ പറഞ്ഞു.  ഇരുപത്തി മൂന്നു വര്ഷക്കാലം കൊണ്ട് പുണ്യ നബി ( സ ) തങ്ങ പഠിപ്പിച്ച ദീ  അനീതി അക്രമം തീവ്ര വാദം എന്നിവയൊന്നും അംഗീകരിക്കുന്നില്ല യഥാഥ ദീ സൂക്ഷ്മത യോടെ നാം ഉക്ക ള്ളണം. പൂവീകരെ തള്ളി പറയുന്ന പിഴച്ച കക്ഷികളെ തിരിച്ചറിയുകയും  മുഗാമിക കാണിച്ചു തന്ന നേരായ വഴി  പിന് പറ്റുകയും ചെയ്യുകയാണ്  അതിനുള്ള പോംവഴി.  അവസാന കാലം സത്യ വിശ്വാസികള്ക്ക് പല പരീക്ഷണങ്ങളും നേരിടേണ്ടി വരുമെന്ന്  നേരത്തെ മുന്നറിയിപ്പ് നകപ്പെട്ടതാണ്. പൂവീകക്ക് പരിചയമില്ലാത്ത പല പുത്ത വാദങ്ങളും ദീനിന്റെ പേരി രംഗത്ത് വരുന്നത് അതി ഏറ്റവും പ്രകടമായ പരീക്ഷണമാണ്. അത്തരം പല കക്ഷികളും നിലവി  വന്ന ഇക്കാലത്ത് മഹാന്മാരായ മുഗാമികളുടെ വഴി പൂണ്ണമായി പിപപറ്റുകയും എല്ലാ രംഗത്തും സൂക്ഷ്മത കൈക്കൊള്ളുകയും ചെയ്യണമെന്നും ശൈഖുനാ ഉബോധിപ്പിചു.

ജിദ്ദയി നല്കപ്പെട്ട സ്വീകരണത്തി സംസാരിക്കുകയായിരുന്നു ശൈഖുനാ.  

സയ്യിദ് ഉബൈദുല്ലാഹ് തങ്ങളുടെ അധ്യക്ഷതയി ചേര്ന്ന യോഗത്തി ടി എച് ദാരിമി സ്വാഗതമാശംസിച്ചു . ഹജ് കമ്മിറ്റി ചെയമാ കോട്ടുമല ബാപ്പു മുസ്ലിയാ, സമസ്ത മുശാവറ അംഗം എം.എം  മുഹ് യിദ്ദീ മുസ്ലിയാ  എന്നിവര് സംസാരിച്ചു   

Wednesday, March 13, 2013

വ്യാജ കേശം മുഖ്യമന്ത്രി വാക്ക് പാലിക്കണം




മക്ക വ്യാജകേശം സംബന്ധമായി കേരള ഗവണ്മെന്റിനു വേണ്ടി കോഴിക്കോട് അസി.കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട വസ്തുതാവിരുദ്ധമായ സത്യവാങ്ങ്മൂലം പിന്‍വലിച്ച് വസ്തുതകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമസ്ത നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പു പാലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സുന്നി സമൂഹം നിര്‍ബന്ധിതരാകുമെന്നും എസ്.വൈ.എസ് സൗദി നാഷണല്‍ കമ്മിറ്റി യോഗം കേരള ഗവണ്മെന്റിനു മുന്നറിയിപ്പ് നല്‍കി. വിശുദ്ധ പ്രവാചകനെ പോലും ആത്മീയ വാണിഭത്തിനുപയോഗിക്കുന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നിലപാടില്‍ യോഗം ഉല്‍കണ് രേഖപ്പെടുത്തി .
മക്കയില്‍ പ്രസിഡണ്ട് ളിയാഉദ്ദീന്‍ ഫൈസി മേല്മുറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി അംഗം ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു 2014  ഏപ്രിലില്‍ കാസര്‍ഗോഡ്‌ നടക്കുന്ന എസ്.വൈ.എസ് 6൦ വാര്‍ഷിക സമ്മേളനം ചരിത്ര സംഭാവമാക്കാന്‍ യോഗം ആഹ്വാനം ചെയ്തു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആചരിക്കാനും സമ്മേളന പ്രചാരണ പദ്ധതികള്‍ക്കും യോഗം രൂപം നല്‍കി
സയ്യിദ് ഉബൈദുല്ല തങ്ങള്‍ , ടി.എച്ച്.മുഹമ്മദു ദാരിമി, സൈതലവി ഹാജി താനൂര്‍, നാസര്‍ ഫൈസി പടിഞ്ഞാട്ടുമുരി, കബീര്‍ ഫൈസി പുവ്വത്താണി, മജീദ്‌ പുകയൂര്‍, മൊയ്തീന്‍ കുട്ടി തെന്നല, നാസര്‍ അന്‍വരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രെട്ടറി അബൂബക്കര്‍ ദാരിമി താമരശ്ശേരി സ്വാഗതവും സൈതലവി ഫൈസി പനങ്ങാങ്ങര നന്ദിയും പറഞ്ഞു.  

SYS സമ്മേളന പ്രചരണത്തിന് മക്കയില്‍ തുടക്കമായി


അറ്റാച്ച് ചെയ്ത ഫോട്ടോ: എസ്.വൈ.എസ്. അറുപതാം വാര്‍ഷിക പ്രചാരണയോഗത്തില്‍  മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ പ്രമേയ പ്രഭാഷണം നടത്തുന്നു. 

           മക്ക: "പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്" എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് സുന്നി യുവജന സംഘം അതിന്‍റെ അറുപതാം വര്ഷികമാഹാസമ്മേളനം 2014 ഏപ്രില്‍ 4,5,6 തിയ്യതികളില്‍ കാസര്‍ക്കോട്‌ വാദിതൊയ്ബയില്‍ നടക്കുകയാണ്. സമസ്ത കേരള ഇസ്ലാമിക്‌ സെന്റര്‍ SKIC മക്ക സംഘടിപിച്ച സമ്മേളനത്തിന്‍റെ പ്രച്ചരണോത്ഘാടനം U.A.E SKSSF പ്രസിഡണ്ട്‌ ശുഹൈബ് തങ്ങള്‍ തലശ്ശേരി നിര്‍വഹിച്ചു. 
    സമ്മേളന പ്രമേയം വിശദീകരിച്ച് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ബഹു. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ സംസാരിച്ചു. കേരളത്തിന്റെ ഇസ്ലാമിക പ്രബോധന ചരിത്രത്തില്‍ ശ്രദ്ധേയമായ സംഭാവനകളായിരുന്നു  സുന്നി യുവജന സംഘത്തിന്റെത്, ബഹുഭൂരിപക്ഷം മുസ്ലിംകളെ യഥാര്‍ത്ഥ ഇസ്ലാമിക പാതയില്‍ തന്നെ നിലനിര്‍ത്തുന്നതിലും വഹാബിസതിന്റെയും വ്യാജ ത്വരീഖത്തുകളുടെയും വേരുകള്‍ സമൂഹത്തില്‍ ആഴ്ന്നിറങ്ങാതെ പോയതിലും സുന്നി യുവജന സംഘത്തിന്റെ പങ്ക് വലുതാണ്‌.
പതിനഞ്ച് നൂറ്റാണ്ട് പഴക്കമുള്ള ഇസ്ലമിന്റെ പൈതൃകം അതുകൊണ്ടുതന്നെ സമസ്തക്കും എസ്.വൈ.എസ് അടങ്ങുന്ന അതിന്റെ പോഷകഘടകങ്ങള്‍ക്കും വിലപ്പെട്ടതാണെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ കാലികപ്രസക്തമായ മുദ്രാവാക്യവുമായി സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളന വിജയത്തിന് വേണ്ടി എല്ലാവരും സുസജ്ജരാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
    യോഗത്തില്‍ റഫീഖ്‌ ഫൈസി അധ്യക്ഷത വഹിച്ചു. സിദീഖ്‌ വളമംഗലം സ്വാഗതവും ഇസ്മാഈല്‍ കുന്നുംപുറം നന്ദിയും പറഞ്ഞു.