" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, March 19, 2013

ചാള്സ് രാജകുമാരന്റെ ഇസ് ലാം ആഭിമുഖ്യത്തെ കുറിച്ച് മാധ്യമ അഭ്യൂഹങ്ങള്




ചാള്‍സ് രാജകുമാരന്‍ അറബിഭാഷ പഠിക്കാന്‍ ശ്രമിക്കുന്നതായുള്ള വാര്‍ത്ത ബ്രിട്ടീഷ് മാധ്യമ ലോകത്ത് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. അദ്ദേഹം ഇസ് ലാമിനെക്കുറിച്ച് പഠിച്ച് കൊണ്ടിരിക്കുക മാത്രമല്ല ഇപ്പോള്‍ ഔദ്യോഗികമായി ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു എന്ന് വരെ ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അദ്ദേഹം ആത്മീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു എന്നത് മുമ്പ് ബ്രിട്ടീഷ് പത്രങ്ങള്‍ ആഘോഷിച്ചിരുന്നു. ഇസ് ലാമിക വിജ്ഞാനീയങ്ങള്‍ ആത്മീയതയുടെ നിധിയാണ് എന്ന പ്രസ്താവനയായിരുന്നു അന്ന് വിവാദമായത്.
ഇസ്ലാമിക സംസ്‌കാരത്തോട് മുമ്പും ബ്രിട്ടീഷ് രാജകുടുംബം വളരെ അടുത്ത സമീപനമാണ് സ്വീകരിച്ചിരുന്നത്. അന്താരാഷ്ട്ര സര്‍വ്വമത സമ്മേളനങ്ങള്‍ വിളിക്കാനും പങ്കെടുക്കാനുമൊക്കെ അവരെ പ്രേരിപ്പിച്ചത് ഇസ് ലാമിക കലയോടും സംസ്‌കാരത്തോടുമുള്ള ആഭിമുഖ്യമാകാനും സാധ്യതയുണ്ടെന്ന് വിലയിരുത്തുന്ന വരാണധികവും. രാജകുമാരന്റെ ഇസ് ലാമിക താല്‍പര്യത്തിന് നിരവധി കാരണങ്ങളുണ്ടെന്ന് മാധ്യമ ലോകം വിലയിരുത്തുന്നു. ഖുര്‍ആനിന്റെ പരിസ്ഥിതി സൗഹൃദപരമായി കാഴ്ചപ്പാടുകളാണ് അദ്ദേഹത്തെ ഇസ് ലാമിലേക്ക് ആകര്‍ഷിക്കുന്നത് എന്നാണ് ചില മീഡിയാസ്ഥാപനങ്ങളുടെ കണ്ടെത്തല്‍. പരിസ്ഥിതി വിഷയത്തില്‍ ചാള്‍സ് നടത്തിയ പ്രസംഗങ്ങള്‍ മുമ്പ് പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

No comments:

Post a Comment