" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Sunday, March 24, 2013

മുസ്ലിം സമുദ്ധാരണം മഹല്ലുകളിലൂടെ


ദാറുല് ഹുദ അസം കേന്ദ്രം ശിലാസ്ഥാപനം ഇന്ന്

         തിരൂരങ്ങാടി:  ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് അക്കാദമി കേരളത്തിന്‌ പുറത്തു സ്ഥാപിക്കുന്ന ഓഫ് ക്യാമ്പസിന്റെ മൂന്നാമത് കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ഇന്ന് ആസാമില്‍  നടക്കും ബോര്ബോട്ട ജില്ലയിലെ ബൈശയിലാണ് ബഹു പാണക്കാട് സയ്യിദ് മുനവ്വിറലി  ശിഹാബ് തങ്ങള് ശിലയിടുന്നത് ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ ബഹാഉദ്ധീന്‍ നദ് വി അധ്യക്ഷദ വഹിക്കും ദാറുല്‍ ഹുദാ നാഷണല്‍ പ്രോജക്ടിന്റെ ഭാഗമായി ആന്ദ്രപ്രദേശിലെ ചിറ്റൂരിലെ പുങ്കനൂരിലും പശ്ചിമ ബംഗാളിലെ ബീര്ഭൂമിലെ ഭീമ്പൂരിലും ഓഫ് ക്യാമ്പസുകള്‍ സ്ഥാപിച്ചു വിവിധ വിദ്യാഭ്യാസ പദ്ദതികള്‍ ആരംഭിച്ചിട്ടുണ്ട്

Saturday, March 23, 2013

സുപ്രഭാതം ദിന പത്രം




 


ഗൾഫ് സത്യധാര പുറത്തിറങ്ങി



         എസ്.കെ. എസ്.എസ്.എഫ് മുഖപ്രസിദ്ധീ കരണമായ സത്യധാരയുടെ ഗള്‍ഫ്‌ പതിപ്പ് " ഗള്‍ഫ്  സത്യാധാര "  അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മുസ്‌ലിം ലീഗ് പ്രസിഡന്റുമായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. സത്യധാര ഡയറക്ടര്‍കൂടിയായ പാണക്കാട് സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങളുടെ അധ്യക്ഷതയിൽ ചേര്ന്ന പ്രൗഡോജ്വലമായ സംഗമം എം.കെ. ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസുഫലി ഉത്ഘാടനം ചെയ്തു
      നാട്ടില്‍ ദ്വൈവാരികയായി ഇറങ്ങുന്ന സത്യധാരയുടെ ഗള്‍ഫ്‌ എഡിഷന്‍ തുടക്കത്തില്‍ പ്രസിദ്ധീകരിക്കുന്നത് മാസികയായിട്ടാണ്. ഇസ്‌ലാമിക ലോകത്തിന്റെ സമകാലിക ചിത്രം, മുന്‍ഗണനാ ക്രമങ്ങള്‍, പ്രസ്ഥാനങ്ങള്‍, കാഴ്ചപ്പാടുകള്‍ തുടങ്ങി ആഗോള ഇസ്‌ലാമിക സമൂഹത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക പംക്തികളും ,വിദ്യാര്‍ഥികള്‍ക്കും കുടുംബിനികള്‍ക്കും പ്രത്യേകം പംക്തികള്‍ തന്നെ ഗള്‍ഫ് സത്യധാര കൈകാര്യം ചെയ്യുന്നു.
        സത്യധാര മുഖ്യ പത്രാധിപര്‍ അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, എസ്.കെ.എസ്. എസ്.എഫ് ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, ബി.ആര്‍ ഷെട്ടി , പുത്തൂര്‍ റഹ്മാന്‍, ഗള്‍ഫ്‌ രാജ്യങ്ങളിലെ വിവധ ഇസ്ലാമിക് സെന്റര്‍, സുന്നീ സെന്റര്‍, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍,   സ്വാഗതവും ഷിയാസ് സുല്‍ത്താന്‍ നന്ദിയും പറഞ്ഞു.


Friday, March 22, 2013

വ്യാജകേശം; സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ സമരാഹ്വാനവുമായി സമസ്‌ത നേതാക്കള്‍ രംഗത്ത്‌


കോഴിക്കോട്‌: കാന്തപുരം കൊണ്ടു വന്ന വ്യാജ കേശത്തിന്‍െറ പേരില്‍ നടക്കുന്ന ആത്മീയ ചൂഷണത്തിനനുകൂലമായി ഹൈകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ തെറ്റായ സത്യവാങ്‌മൂലം തിരുത്താന്‍ തയാറാവാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ടവരുടെ വാഗ്‌ദത്തലംഘനത്തിനും വഞ്ചനക്കുമെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും വ്യാജ കേശ പ്രശ്‌നത്തില്‍ വിജയം കാണും വരെ മുഴുവന്‍ പ്രവാചകസ്‌നേഹികളെയും അണിനിരത്തി നാടെങ്ങും സമരപരമ്പരകള്‍ തീര്‍ക്കുമെന്നും സമസ്‌ത നേതാക്കള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
പ്രതിഷേധ പരമ്പരകളുടെ ആദ്യ ഘട്ടമായി അടുത്ത വ്യാഴാഴ്‌ച(മാര്‍ച്ച്‌, 28ന്‌) വൈകിട്ട്‌ 4മണിക്ക്‌ കോഴിക്കോട്ട്‌ പ്രതിഷേധ സംഗമം തീര്‍ക്കും. തുടര്‍ന്ന്‌ വിവിധ ഘട്ടങ്ങളിലായി കലക്ടറേറ്റിലേക്കും മുഖ്യമന്ത്രിയുടെ വസതിയിലേക്കും മാര്‍ച്ചുകള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വടകര സ്വദേശി യു.സി. അബുവെന്ന പൊതു പ്രര്‍ത്തകന്‍ ഹൈകോടതിയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെയും കേരള ആഭ്യന്തര വകുപ്പിനെയും എതിര്‍കക്ഷികളായി നല്‍കിയ റിട്ട്‌ ഹരജിയിലാണ്‌ സര്‍ക്കാര്‍ കള്ള സത്യവാങ്‌മൂലം നല്‍കിയിരുന്നത്‌.
ഇത്‌ പിന്‍വലിക്കണമെന്നും സത്യസന്ധവും നിഷ്‌പക്ഷവുമായ അന്വേഷണം നടത്തി അനുബന്ധ സത്യവാങ്‌മൂലം നല്‍കണമെന്നും ആവശ്യപ്പെട്ട്‌ ജനുവരി 31ന്‌ കോഴിക്കോട്‌ സിറ്റി പൊലീസ്‌ കമീഷണറുടെ ഓഫിസിലേക്ക്‌ മാര്‍ച്ച്‌ നടത്താന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നേരത്തേ തീരുമാനിച്ചതുമായിരുന്നു. ഇതിനിടയില്‍ പ്രശ്‌നത്തിന്‌ പരിഹാരമുണ്‌ടാക്കാമെന്നുപറഞ്ഞ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു. സര്‍ക്കാറുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഉന്നയിച്ച എട്ട്‌ ആവശ്യങ്ങളില്‍ മിക്കവയും സര്‍ക്കാര്‍ അംഗീകരിച്ചു. അനുബന്ധ സത്യവാങ്‌മൂലം 15 ദിവസത്തിനകം നല്‍കുമെന്ന്‌ സര്‍ക്കാര്‍ ഉറപ്പുനല്‍കി. പക്ഷേ, ഒന്നരമാസം കഴിഞ്ഞിട്ടും നടപടിയുണ്‌ടായില്ല.
കഴിഞ്ഞ മാര്‍ച്ച്‌ നാലിന്‌ പ്രക്ഷോഭം പുനരാരംഭിക്കാന്‍ സംഘടന യോഗം വിളിച്ചു. തലേദിവസം രാത്രി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വീണ്‌ടും ഇടപെട്ടു. അഡീഷനല്‍ അഫിഡവിറ്റിന്‍െറയും അന്വേഷണത്തിന്‍െറയും എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായിട്ടുണ്ടെന്നും എ.ഡി.ജി.പി സെന്‍കുമാറിനെ അന്വേഷണ ചുമതല ഏല്‍പിച്ചെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നു.
എന്നാല്‍, ഇതുവരെ ഒന്നും നടന്നില്ല. അന്വേഷണത്തിന്‌ ഉത്തരവിടുക പോലും ചെയ്‌തിട്ടില്ല. സര്‍ക്കാറിന്‍െറ വാഗ്‌ദത്ത ലംഘനത്തിനും വഞ്ചനക്കുമെതിരെ ബഹു.ഹൈദരലി ശിഹാബ്‌ തങ്ങളുടെ സമ്മതത്തോടെ തന്നെയാണ്‌ ഇപ്പോള്‍ പ്രക്ഷോഭം ആരംഭിക്കുന്നതെന്നും ഇനി എന്തെങ്കിലും വാഗ്‌ദാനങ്ങള്‍ വിശ്വസിച്ച്‌ പ്രക്ഷോഭരംഗത്തുനിന്ന്‌ പിന്‌മാറില്ലെന്നും വിവിധ ലേഖകരുടെ ചോദ്യങ്ങള്‍ക്കുത്തരമായി നേതാക്കള്‍ വ്യക്തമാക്കി.
സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നിയുവജന സംഘം, എസ്‌.കെ.എസ്‌.എസ്‌.എഫ്‌, സുന്നിമഹല്ല്‌ ഫെഡറേഷന്‍ തുടങ്ങി സമസ്‌തയെയും പോഷക സംഘടനകളെയും പ്രതിനിധീകരിച്ച്‌ ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ്‌ നദ്‌ വി, അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, ഓണംമ്പിള്ളിമുഹമ്മദ്‌ ഫൈസി, മുക്കം ഉമര്‍ഫൈസി, സത്താര്‍ പന്തല്ലൂര്‍, അയ്യൂബ്‌ കൂളിമാട്‌ എന്നിവര്‍ പങ്കെടുത്തു.


Thursday, March 21, 2013

ഗള്‍ഫ്‌ സത്യധാര പിറവിയെടുക്കുമ്പോള്

സത്യധാര മാസികയുടെ പ്രകാശന കര്മ്മം മര്ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള് പി.കെ കുഞ്ഞാലിക്കുട്ടിക്ക് നല്കി പ്രകാശനം ചെയ്യുന്നു (ഫയല് ചിത്രം 1997 )
          
           സമസ്തയുടെ പ്രവര്‍ത്തകരുടെ നിരന്തരമായ ആവശ്യത്തെതുടര്‍ന്നാണ് 1997 ആഗസ്‌ത്‌ 2 ശനിയാഴ്‌ച സത്യധാര സാക്ഷാല്‍കൃതമാവുന്നത്. മര്‍ഹൂം. പാണക്കാട് സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിക്കൊണ്ടായിരുന്നു പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്‌. സത്യത്തിന്റെ വിളംബരം എന്നാണു സത്യധരയുടെ മുദ്രാവാക്യം. സാമൂഹിക ജീര്‍ണതകള്‍ക്കെതിരെയും സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെയും പൊരുതി. സമൂഹത്തില്‍ വേരൂന്നി കൊണ്ടിരിക്കുന്ന തീവ്രവാദ നിലപാടുകളെ പേന കൊണ്ട്‌ ധീരമായി എതിര്‍ത്തു. സമൂഹത്തിന്‌ ഭീകരതയുടെയും തീവ്രതയുടെയും നിഴലില്‍ നിന്ന്‌ രക്ഷ നല്‍കാന്‍ യത്നിച്ചു. മാസികയായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത്‌ പ്രവര്‍ത്തനങ്ങളുടെ ആധിക്യവും ഇടപെടേണ്ട വിഷയങ്ങളുടെ വര്‍ധനവും മാസികയെ ദ്വൈവവാരികയാക്കി. ഇപ്പോള്‍ ഗള്‍ഫ്‌ സഹാര്യങ്ങള്‍ക്കിണങ്ങുന്ന ഒരു മാസികയായിട്ടാണ് ഗള്‍ഫ്‌ സത്യധാര ഇറക്കുന്നതെങ്കിലും ഒരു വാരികയിലേക്ക് എത്തിച്ചേരുന്നതിലേക്ക് പ്രവാസീ മലയാളികളുടെ സഹകരണം അത്യാവശ്യമാണ്.

ന്യൂനപക്ഷ പരിശീലനകേന്ദ്രത്തിലേക്ക് അപേക്ഷ ക്ഷണിച്ചു; 30ന് മുമ്പ് അപേക്ഷിക്കണം


പെരിന്തല്‍മണ്ണ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്തിന്റെ പ്രഥമ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 30ന് മുമ്പ് നിര്‍ദിഷ്ട അപേക്ഷാഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം.
18 വയസ്സ് പൂര്‍ത്തിയായ, എസ്.എസ്.എല്‍.സി പാസായ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. 20 ശതമാനം മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും അവസരമുണ്ടാകും. പി.എസ്.സി, യു.പി.എസ്.സി, ബാങ്കിങ് തുടങ്ങി വിവിധ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനമാണ് നല്‍കുന്നത്. വിവരങ്ങള്‍ക്ക് പെരിന്തല്‍മണ്ണ ബൈപ്പാസ് സ്റ്റാന്‍ഡിലുള്ള കേന്ദ്രവുമായോ 9495188083 നമ്പറിലോ ബന്ധപ്പെടണം.

Wednesday, March 20, 2013

സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ മാര്‍ച്ച് 28, 30, 31 തിയ്യതികളില്‍


ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന കേരളം, കര്‍ണാടക, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ മദ്‌റസകളിലെ 5,7,10 ക്ലാസ്സുകളിൽ  മാര്‍ച്ച് 28, 30, 31 തിയ്യതികളില്‍  നടക്കുന്ന പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ 168 സെന്ററുകളിലായി 2835 ആണ്‍കുട്ടികളും 2528 പെണ്‍കുട്ടികളും ഉള്‍പ്പെടെ 5363 കുട്ടികളും, ഏഴാം തരത്തില്‍ 120 സെന്ററുകളിലായി 1873 ആണ്‍കുട്ടികളും 1808 പെണ്‍കുട്ടികളും ഉള്‍പ്പെടെ 3681 കുട്ടികളും, പത്താം തരത്തില്‍ 37 സെന്ററുകളിലായി 437 ആണ്‍കുട്ടികളും 489 പെണ്‍കുട്ടികളും ഉള്‍പ്പെടെ 926 കുട്ടികളും, പ്ലസ്ടു ക്ലാസില്‍ നാല് സെന്ററുകളിലായി ഒരു ഉറുദു മദ്‌റസ ഉള്‍പ്പെടെ 15 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളും ഉള്‍പ്പെടെ 31 കുട്ടികളും അടക്കം 10,001 വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുമെന്ന് ചേളാരി സമസ്താലയത്തിൽ നിന്നും അറിയിച്ചു
2012-ല്‍ അഞ്ചാം ക്ലാസ് 150, ഏഴാം ക്ലാസ് 114, പത്താം ക്ലാസ് 35, പ്ലസ് ടു 6 സെന്ററുകള്‍ ആണുണ്ടായിരുന്നത്. ഈ വര്‍ഷം 5-ാം തരം 168, ഏഴാം തരം 120, പത്താം തരം 37, പ്ലസ്ടു 4 എന്നിങ്ങനെയാണ് പരീക്ഷ സെന്ററുകള്‍. 24 സെന്ററുകള്‍ വര്‍ദ്ദിച്ചിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പിന് അഞ്ച് സൂപ്രണ്ടുമാരെയും 347 സൂപ്രവൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ പരിശോധകരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
പരീക്ഷാ സര്‍ക്കുലറുകളും സമയവിവരപട്ടികയും ഖുര്‍ആന്‍ പരീക്ഷാ ഹാജര്‍ പട്ടികയും സൂപ്രവൈസര്‍ നിയമന അറിയിപ്പുകളും അതാത് സെന്ററുകളിലേക്ക് തപാല്‍ മുഖേനെ അയച്ചുകൊടുത്തിട്ടുണ്ടെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു.

സത്യധാര ദ്വൈവാരിക, പ്രചാരണം എപ്രില് 1-30

സത്യധാര ദ്വൈവാരിക പ്രചാരണം എപ്രില് 1-30 
                          വായിക്കുക .......................വരിക്കാരാവുക 


അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭയില്‍ ഡോ:യൂസഫ് മുഹമ്മദ് നദ്വിക്ക് അംഗത്വം ലഭിച്ചു


കോഴിക്കോട് : ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ മുസ്ലിം സ്കോളേഴ്സ് എന്ന അന്തരാഷ്ട്ര മുസ്ലിം പണ്ഡിത സംഘടനയില്‍ പ്രമുഖ മുസ്ളിം പണ്ഡിതനായ ഡോ:യൂസഫ് മുഹമ്മദ് നദ്വിക്ക് അംഗത്വം ലഭിച്ചു. ഡോ:യൂസഫുല്‍ ഖര്‍ദാവിയാണ് സംഘടനയുടെ പ്രസിഡണ്ട് .
ഇന്റര്‍ നാഷണല്‍ ലീഗ് ഓഫ് ഇസ്ളാമിക്ക് ലിറ്ററേച്ചര്‍ കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി, നദ്വത്തുല്‍ ഉലമ കേരള അലുംനി ജനറല്‍ സെക്രട്ടറി, മദ്യവിരുദ്ധ ജനകീയ മുന്നണി കോഴിക്കോട് ജില്ലാ ജനറല്‍ കണ്‍വീനര്‍, കേരള മദ്യനിരോധന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി എന്നീ നിലയില്‍ മതസാംസ്ക്കാരിക വിദ്യഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം വയനാട് മേപ്പാടി സ്വദേശിയാണ്. കടമേരി റഹ്മാനിയ്യ, ബത്തേരി ദാറുല്‍ ഉലൂം, പന്നിയങ്കര ജൌഹറുല്‍ ഹുദാ ലക്ചററായും കെയിലാണ്ടി ബദരിയ്യ കാപ്പാട് എനുല്‍ ഹുദാ പ്രിന്‍സിപ്പലായും, സേവനം ചെയ്ത നദ്വി ഇപ്പോള്‍ മണാശ്ശേരി എം.എ.എം.ഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് അറബിക്ക് വിഭാഗം മേധാവിയാണ്. നിരവധി ഇന്റര്‍നാഷണല്‍,നാഷണന്‍ സെമിനാറുകളില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധം അവതരിപ്പിച്ച അദ്ദേഹത്തിന്റെ അറബിയിലും മലയാളത്തിലുമായി പതിനാല് ഗ്രന്ഥങ്ങള്‍ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്