എസ്.കെ. എസ്.എസ്.എഫ് മുഖപ്രസിദ്ധീ കരണമായ സത്യധാരയുടെ
ഗള്‍ഫ് പതിപ്പ് " ഗള്‍ഫ് സത്യാധാര
" അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മുസ്ലിം ലീഗ് പ്രസിഡന്റുമായ പാണക്കാട്
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. സത്യധാര ഡയറക്ടര്‍കൂടിയായ പാണക്കാട്
സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേര്‍ന്ന പ്രൗഡോജ്വലമായ സംഗമം എം.കെ.
ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസുഫലി ഉത്ഘാടനം ചെയ്തു
നാട്ടില്‍ ദ്വൈവാരികയായി ഇറങ്ങുന്ന സത്യധാരയുടെ ഗള്‍ഫ്
എഡിഷന് തുടക്കത്തില്‍ പ്രസിദ്ധീകരിക്കുന്നത് മാസികയായിട്ടാണ്. ഇസ്ലാമിക ലോകത്തിന്റെ
സമകാലിക ചിത്രം, മുന്‍ഗണനാ ക്രമങ്ങള്‍, പ്രസ്ഥാനങ്ങള്‍, കാഴ്ചപ്പാടുകള്‍ തുടങ്ങി ആഗോള
ഇസ്ലാമിക സമൂഹത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക പംക്തികളും ,വിദ്യാര്‍ഥികള്‍ക്കും
കുടുംബിനികള്‍ക്കും പ്രത്യേകം പംക്തികള്‍ തന്നെ ഗള്‍ഫ് സത്യധാര കൈകാര്യം ചെയ്യുന്നു.
സത്യധാര മുഖ്യ പത്രാധിപര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,
എസ്.കെ.എസ്. എസ്.എഫ് ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബി.ആര് ഷെട്ടി
, പുത്തൂര്‍ റഹ്മാന്, ഗള്‍ഫ് രാജ്യങ്ങളിലെ വിവധ ഇസ്ലാമിക് സെന്റര്‍, സുന്നീ സെന്റര്‍,
എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ പരിപാടിയില്‍
പങ്കെടുത്തു. ഡോ. അബ്ദുറഹിമാന് ഒളവട്ടൂര്‍, സ്വാഗതവും ഷിയാസ് സുല്‍ത്താന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment