" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Saturday, August 24, 2013

തജ്‌രിബ; ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപനം നിര്വിഹിച്ചു | മഹല്ല്തല മതശാക്തീകരണ പദ്ധതിയുമായി SKSSF

മലപ്പുറം : SKSSF ത്വലബാ വിംഗ് സംസ്ഥാന സമിതി ആവിഷ്‌ക്കരിച്ച തജ്‌രിബ മഹല്ല് തല മത ശാക്തീകരണ പദ്ധതിയുടെ പ്രഖ്യാപനം പാണക്കാട് നടന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പദ്ധതിയുടെ വിജയത്തിനായി മഹല്ലുകമ്മറ്റികള്‍ മുന്നിട്ടിറങ്ങണമെന്ന് തങ്ങള്‍ പറഞ്ഞു. കാസര്‍കോഡ്, കണ്ണൂര്‍ , കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, വയനാട്, നീലഗിരി ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന 100 മഹല്ലുകളിലാണ് പ്രഥമ ഘട്ടത്തില്‍ പദ്ധതി നടപ്പില്‍ വരുത്തുക. മഹല്ല് സര്‍വേ, ഗൃഹ സന്ദര്‍ശനം, ലീഡേഴ്‌സ് മീറ്റ്, കുരുന്നുകൂട്ടം, ടീനേജേഴ്‌സ് കാമ്പസ്, യൂത്ത് മീറ്റ്, വനിതാസംഗമം തുടങ്ങിയ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി മഹല്ലുകളില്‍ നടക്കുന്നത്. സമ്പൂര്‍ണ്ണ പരിശീലനം നേടിയ നാലംഗ ടീമാണ് മതശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. താല്‍പര്യമുള്ള മഹല്ലുകള്‍ക്ക് സെപ്തംബര്‍ 15 നകം അപേക്ഷിക്കാവുന്നതാണ്. ചടങ്ങില്‍ റശീദ് ഫൈസി വെള്ളായിക്കോട് ആധ്യക്ഷം വഹിച്ചു. റാജിഹ് അലി ശാഹാബ് തങ്ങള്‍ , ആസിഫ് ദാരിമി പുളിക്കല്‍ , റിയാസ് പാപ്ലശ്ശേരി, സി പി ബാസിത് ചെമ്പ്ര, സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി, സയ്യിദ് ഫാരിസ് തങ്ങള്‍ മേല്‍മുറി, മുഹമ്മദ് റാഫി മുണ്ടം പറമ്പ് സംബന്ധിച്ചു.

Friday, August 23, 2013

സത്യധാര

സാമൂഹിക ജീര്‍ണതകള്‍കെതിരെയും സമൂഹത്തിലെ അന്ധ വിശ്വാസങ്ങള്‍ ക്കെതിരെയും ശക്തമായ പ്രതിരോധം. അക്ഷരങ്ങളും വാക്കു കളുംകൂട്ടിച്ചേര്‍  വിശ്വാസാദര്‍ങ്ങള്‍ക്ക്‌  കാവലൊരുക്കുക യാണ് ഈ പ്രസിദ്ധീകരണം.
സമൂഹത്തില് വേരൂന്നി കൊണ്ടിരിക്കുന്ന തീവ്രവാദ നിലപാ ടുകളെ പേനകൊണ്ട് ശക്തമായെതിര്‍ത്തു. സമൂഹത്തിന് ഭീകരതയുടെയും തീവ്രതയുടെയും നിഴലില്‍ നിന്ന് രക്ഷ നല്കി. അവരെ സത്യത്തിന്റെ ധാരയിലേക്കാനയിച്ചു. 

ക്ലാസ് പുനരാരംഭിക്കുന്നതാണ്.

അബൂദാബി : എല്ലാ ശനിയാഴ്ചകളിലും അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ സംസാറുല്‍ ഹഖ് ഹുദവി ഉസ്താദിന്‍റെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന മലയാളത്തില്‍ ഖുര്‍ആന്‍ തഫ്സീര്‍ ക്ലാസ് റമദാന്‍ പ്രമാണിച്ച് ഒരുമാസക്കാലം നിര്‍ത്തിവെച്ചിരുന്നു. ഇന്‍ശാ അള്ളാഹ്,ആഗസ്റ്റ് 24 മുതല്‍ (ശനിയാഴ്ച) ക്ലാസ് പുനരാരംഭിക്കുന്നതാണ്. സമയം : ഇശാ നിസ്കാരത്തിന് ശേഷം. വിഷയം : സൂറത്തുന്നൂര്‍ ക്ലാസ് തുടര്‍ച്ച.
ഇതേ ദിവസം മഗ്‍രിബ് നിസ്കാരത്തിന് ശേഷം ഇംഗ്ലീഷിലും ക്ലാസ് നടത്തും.



നമ്രശിരസ്കരായി….

തന്റെ നീണ്ടവേര്‍പ്പാടിനു ശേഷം ക്ഷണമനുസരിച്ചെത്തുന്ന പിതാവിനെ വരവേല്‍ക്കാന്‍ യൂസുഫ് നബി കൊട്ടാരത്തില്‍ നിന്നു നഗരാതിര്‍ത്തിയിലേക്കു പ്രമുഖന്‍മാരും പരിവാരങ്ങളും സഹിതം പുറപ്പെട്ടു. അവിടെ അദ്ദേഹത്തിനു വേണ്ടി പണിതുയര്‍ത്തപ്പെട്ട താല്‍ക്കാലിക മന്ദിരത്തില്‍ അവരെയൊക്കെ സ്വീകരിച്ചിരുത്തി.

മാതാപിതാക്കളെ യൂസുഫ് നബി ആലിംഗനം ചെയ്താണ് വരവേറ്റത്. തനിക്ക് തയ്യാറാക്കപ്പെട്ട സവിശേഷമായ രാജകീയ കട്ടിലില്‍ അവരിരുവരെയും ഇരുത്തി. വിശ്രമാനന്തരം, ഇനി നമുക്ക് സാവകാശം നഗരത്തിലേക്ക് പ്രവേശിക്കാം എന്നു പറഞ്ഞ് കൊട്ടാരത്തിലേക്കവരെല്ലാവരും പുറപ്പെട്ടു. 'ഇന്‍ശാഅല്ലാഹ്' എന്ന പ്രയോഗം ബറക്കത്തും ദിവ്യാനുഗ്രഹവും ഉദ്ദേശിച്ചുള്ളതാണ്. വരാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചു പറയുമ്പോള്‍ അങ്ങനെ വേണമെന്നാണല്ലോ ഖുര്‍ആന്റെ നിര്‍ദ്ദേശം. 

യൂസുഫ് നബി(അ) മാതാപിതാക്കളെ തന്റെ രാജകീയ കട്ടിലില്‍ ഉപവിഷ്ടരാക്കി. അപ്പോള്‍ അവരും പതിനൊന്ന് സഹോദരങ്ങളും യൂസുഫ് നബി(അ)ക്ക് സാഷ്ടാംഗമായി വീണു. താന്‍ മുമ്പ് കണ്ട സ്വപ്നത്തിന്റെ സാക്ഷാല്‍കാരമാണിതെന്ന് തല്‍സമയം അദ്ദേഹം വ്യക്തമാക്കി. താന്‍ ഇപ്പോള്‍ ഇക്കാണുന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്നത് അല്ലാഹുവിന്റെ അതിനിഗൂഢമായ ഭരണതന്ത്രത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. 

അല്ലാഹു ചെയ്ത മഹത്തായ ചില അനുഗ്രഹങ്ങളും യൂസുഫ് നബി(അ) ഇവിടെ അനുസ്മരിക്കുന്നുണ്ട്. തന്നെ ജയിലില്‍ നിന്ന് പുറത്ത് കൊണ്ടുവന്നതാണ് ഒന്ന്. രാജകീയ സവിശേഷപരിഗണനയോടെ ജയില്‍ വിടുകയായിരുന്നുവല്ലോ അദ്ദേഹം. ഫലസ്ഥീന്റെ കുന്നിന്‍ചരിവുകളില്‍ ഗ്രാമീണരായി കഴിഞ്ഞുപോന്ന യഅ്ഖൂബ് കുടുംബത്തെ നഗരത്തിലെത്തിച്ചുവെന്നതാണ് രണ്ടാമതായി എടുത്തു പറയുന്നത്. ലോകത്തെ ഏറ്റം പുരാതനമായ നഗരങ്ങളിലൊന്നാണല്ലോ ഈജിപ്ത്. ഒട്ടനേകം സംസ്കാരങ്ങളുടെ കളിത്തൊട്ടില്‍. ഗ്രാമപ്രാന്തങ്ങളില്‍ നിന്ന് ഒരു പ്രവാചക ശൃംഖല നഗരത്തിലെത്തുക എന്നത് സുപ്രധാന കാര്യം തന്നെയാണ്. തിങ്ങിപ്പാര്‍ക്കുന്ന നിവാസികളായിരിക്കുമല്ലോ നഗരങ്ങളില്‍; ഗ്രാമങ്ങളില്‍ കുറച്ചാളേയുണ്ടാകൂ. ആ നിലക്ക് തൌഹീദിന്റെ പ്രചാരണത്തിനും സത്യത്തിന്റെ പ്രബോധനത്തിനും ഏറെ എളുപ്പം നഗരാന്തരീക്ഷമാണ്. 

എന്നാല്‍ സ്വസഹോദരന്‍മാര്‍ തന്നെ കിണറ്റിലിട്ടിട്ട് അവിടന്ന് രക്ഷപ്പെട്ടതും വലിയൊരനുഗ്രഹമായിരുന്നു. അതു പക്ഷെ, ഇവിടെ എടുത്തു പറഞ്ഞിട്ടില്ല. യൂസുഫ് നബി(അ)ന്റെ മാന്യതയും കുലീനതയും ഉന്നത വ്യക്തിത്വവുമാണതില്‍ മുഴച്ച്കാണുന്നത്. അവരുടെ ദുഷ്ടചെയ്തികള്‍ കഴിഞ്ഞവരവില്‍ വിട്ട്പൊറുത്തിരുന്നുവല്ലോ. വീണ്ടും അതെടുത്തുപറയുന്നതും തദ്വാരാ അവരെ അപമാനിക്കുന്നതും മാന്യോചിതമല്ല. അതാണത് വിട്ടുകളയാന്‍ കാരണം. 

യഅ്ഖൂബ് കുടുംബത്തെ അവന്‍ ഈജിപ്തിലെത്തിച്ചത് അല്ലാഹു തനിക്ക് ചെയ്ത അനുഗ്രഹമാണെന്നാണ് യൂസുഫ് നബി(അ) പറയുന്നത്. പിന്നെയും അനേക വര്‍ഷം യഅ്ഖൂബ് കുടുംബം-ഇസ്രായേല്യര്‍-ഈജിപ്തില്‍ താമസിച്ചുവല്ലോ. ഒട്ടേറെ തലമുറകള്‍ക്കവിടെ കഴിഞ്ഞുകൂടാന്‍ വഴിതെളിച്ചത് യൂസുഫ് നബി(അ)യാണ്. മാത്രമല്ല, രാജാവിന്റെ കുടുംബം എന്ന അന്തസ്സും അവര്‍ക്ക് നേടാനായി. ഇതിനൊക്കെ കാരണക്കാരനും കണ്ണിയുമായത് അദ്ദേഹമായിരുന്നു. 

ഒട്ടേറെ പരീക്ഷണങ്ങള്‍ തരണം ചെയ്ത യൂസുഫ് നബി(അ) തന്റെ ഭൌതിക ജീവിതത്തിന്റെ പരമോന്നതിയിലെത്തിയിരിക്കുകയാണ്. പിതാവ് യഅ്ഖൂബ് നബി(അ) തിക്തമായ അനുഭവങ്ങള്‍ക്ക് ശേഷം അവസാനം രാജകീയ സുഖത്തില്‍ സന്തുഷ്ടനായി ജീവിക്കുന്നതും അദ്ദേഹത്തിന് കാണുവാന്‍ കഴിഞ്ഞു. ഇരുപത്തിനാല് കൊല്ലം യഅ്ഖൂബ് നബി(അ) ഈജിപ്തില്‍ താമസിച്ചുവെന്നാണ് മുഫസ്സിറുകള്‍ പറയുന്നത്. പിതാവ് ഇസ്ഹാഖ് നബി(അ)യുടെ സമീപം തന്നെ മറവുചെയ്യാന്‍ വസ്വിയ്യത്ത് ചെയ്തിരുന്നതിനാല്‍ യഅ്ഖൂബ് നബി(അ) മരിച്ചപ്പോള്‍ ശാമിലാണ് മറവു ചെയ്യപ്പെട്ടത്. പിന്നീട് യൂസുഫ് നബി(അ) ഇരുപത്തി മൂന്ന് കൊല്ലം കൂടി ജീവിക്കുകയുണ്ടായി. പൂര്‍വ്വപിതാക്കളുടെയടുത്ത് തനിക്കും ചെന്ന്ചേരണമെന്നും ഈ ഭൌതിക സാമ്രാജ്യത്തിലെ സിംഹാസനവും ചെങ്കോലും ശാശ്വതമല്ലെന്നും നിസ്സാരമാണെന്നും ഗ്രഹിച്ചിരുന്ന ആ മഹാന്‍ രാജാധിരാജനായ റബ്ബിനെ വിളിച്ച് മോക്ഷമര്‍ഥിക്കുന്നതാണ് ഈ സൂക്തം.


തനിക്കു ലഭിച്ച ഭൌതികാനുഗ്രഹമായ രാജാധികാരത്തെക്കുറിച്ചാണ് ആദ്യം പറയുന്നത്. രണ്ടാമത്തേത് വൈജ്ഞാനികാനുഗ്രഹമാണ്-സ്വപ്ന വ്യാഖ്യാനം. എന്തൊക്കെയാണെങ്കിലും അവയത്രയും നിസ്സാരങ്ങളാണ്. മുസ്ലിമായി മരിക്കുന്നതിലും സന്മാര്‍ഗനിഷ്ഠരുടെയടുത്ത് പരലോകത്ത് ചെന്നെത്തുന്നതിലുമാണ് സാക്ഷാല്‍ വിജയവും സൌഭാഗ്യവും. അതാണ് ഈജിപ്ഷ്യന്‍ സാമ്രാജ്യത്തിന്റെ രാജാവായി വാഴുന്ന യൂസുഫ് നബി(അ) സര്‍വ്വശക്തനായ റബ്ബിനോടിരക്കുന്നത്. സാമ്പത്തികമായി ഒരല്‍പം ആശ്വാസമുണ്ടാകുമ്പോഴേക്ക്, ഒരു പഞ്ചായത്ത് മെമ്പര്‍ സ്ഥാനം കിട്ടുമ്പോഴേക്ക് അല്ലാഹുവിനെയും ദീനിനെയുമൊക്കെ അഗണ്യകോടിയില്‍ തള്ളിക്കളയുന്ന അല്‍പജ്ഞാനികള്‍ എന്തൊരു സഹതാപമാണര്‍ഹിക്കുന്നതെന്ന് ഇവിടെ ഒന്ന് ചിന്തിച്ചുനോക്കൂ!

Thursday, August 22, 2013

Camw _pJmcn (d)

Camw _pJmcn (d)


ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച സമുന്നത പ്രതിഭകള്‍ വളരെ വിരളമായേ കാണപ്പെടുകയുള്ളൂ. അത്തരം മഹാ പുരുഷന്മാരില്‍ പ്രഗദ്ഭനും പ്രശസ്തനുമാണ് ഇമാം ബുഖാരി(റ). മുസ്ലിം ജനകോടികളില്‍ ഈ നാം ശ്രവിക്കാത്തവരായി ആരുമുണ്ടാവില്ല. അബൂ അബ്ദില്ലാ മുഹമ്മദുബ്നു ഇസ്മാഈല്‍ ഇബ്നു ഇബ്റാഹീമുബ്നുല്‍ മുഗീറത്തുബ്നു ബര്‍ദിസ്ബല്‍ ബുഖാരി അല്‍ ജുഅ്ഫി എന്നാണ് മുഴുവന്‍ പേര്. നൂറ്റാണ്ടുകള്‍ കൊണ്ടു മാത്രം ചെയ്ത് തീര്‍ക്കാവുന്ന വൈജ്ഞാനിക സേവനങ്ങളും മതകീയ സംഭാവനകളും ഒരു പുരുഷായുസ്സു കൊണ്ടദ്ദേഹം നിര്‍വഹിച്ചു. 
ഹദീസുകള്‍ കിട്ടാവുന്നത്ര ശേഖരിച്ച ഇമാം ബുഖാരി അതിന്റെ നിവേദകരെയും അവരുടെ നിവേദന സ്വഭാവവും സൂക്ഷ്മ പഠനത്തിന് വിധേയമാക്കി. നബി വചനങ്ങളുടെ സത്യതയും സ്വീകാര്യതയും സംബന്ധിച്ച് ഗഹനമായ പഠന ഗവേഷണങ്ങള്‍ നടത്തുകയും കനപ്പെട്ട ഗ്രന്ഥങ്ങളുടെ രചനയിലൂടെ വൈജ്ഞാനിക സേവനം നിര്‍വഹിക്കുകയും ചെയ്ത നിസ്തുല വ്യക്തിത്വത്തിന്റെ ഉടമയത്രേ നമ്മുടെ കഥാപുത്രന്‍..
അഭിജാത കുടുംബം
പിതാവ് ഇസ്മാഈല് ബ്ന്‍ ഇബ്റാഹീം അറിയപ്പെട്ട പണ്ഡിതനും ഹദീസ് വിശരദനുമായിരുന്നു. ആരാധനകളിലും ഭക്തിയിലും മുന്‍നിരക്കാരന്‍ തന്നെയായി. സാമ്പത്തിക ശേഷി കൂടിയുണ്ടായിരുന്ന താന്‍ കച്ചവടക്കാരനായിരുന്നതോടൊപ്പം തന്നെ ഹദീസ് വിജ്ഞാനീയങ്ങളുടെ സേവകനുമായിരുന്നു. പിതാമഹന്മാരിലെ ബര്‍ദിസ്ബ പേര്‍ഷ്യക്കാരനും അഗ്നിയാരാധകനായിരുന്നെങ്കിലും പുത്രന്‍ മുഗീറത്തുബ്നു ബര്‍ദിസ്ബ ഇസ്ലാം അശ്ളേഷിച്ചു. ബുഖാറ പ്രവിശ്യയുടെ ഭരണച്ചെങ്കോലേന്തിയിരുന്ന യമാന്‍ അല്‍ ബുഖാരി അല്‍ ജുഅ്ഫി മുഖേനയദ്ദേഹം പുണ്യ മതം സ്വീകരിച്ചത്. ഇദ്ദേഹത്തിലേക്ക് ബന്ധപ്പെടുത്തി സ്മര്യപുരുഷന്റെ നാമത്തില്‍ അല്‍ജുഅ്ഫി എന്ന് കൂടി ചേര്‍ക്കാറുണ്ട്. എന്നാല്‍ ഇബ്റാഹീമുബ്നു മുഗീറയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സുലഭമല്ല തന്നെ. 
ജനനം ബാല്യം
ഹിജ്റാബ്ദം 194 ശവ്വാല്‍ പതിമൂന്നിന് വെള്ളിയാഴ്ച ക്രിസ്താബ്ദം 810 ജുമുഅ നമസ്കാരാനന്തരം ബുഖാറ പട്ടണത്തില്‍ ഈ മഹാ പുരുഷന്‍ ജനിച്ചു. സമര്‍ഖന്‍ദിനടുത്ത ഒരു പ്രസിദ്ധ മുസ്ലിം കേന്ദമായിരുന്നു ബുഖാറാ. മുന്‍ സോവ്യറ്റ് റഷ്യയില്‍ പെട്ട ഈ സ്ഥലം ഇന്നത്തെ ഉസ്ബെക്കിസ്ഥാന്‍ റിപ്പബ്ളിക്കിലാണ്. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പിതാവ് ഇഹലോകവാസം വെടിഞ്ഞു. ബുഖാറാ നഗരത്തിന് ലോകഭൂപടത്തില്‍ അനശ്വരമായ സല്‍പേരും പ്രസിദ്ധിയും നേടിക്കൊടുത്ത ഈ പ്രതിഭാധനന്‍ മാതാവിന്റെ സംരക്ഷണത്തില്‍ അനാഥനായാണ് വളര്‍ന്നു വന്നത്. 
പരിശുദ്ധ ഇസ്ലാമിന്റെ അടിത്തറയായ സുന്നത്തിന്റെ സംരക്ഷണത്തിനു വേണ്ടി ഇമാം ബുഖാരിയെ സര്‍വജ്ഞനായ അല്ലാഹു പ്രത്യേകം സജ്ജമാക്കിയിരുന്നു എന്ന് വ്യക്തം. ചെറുപ്പത്തില്‍ ഈ ബാലന്‍ കാഴ്ച ശക്തി കുറഞ്ഞ് അന്ധനായിത്തീര്‍ന്നു. കുഞ്ഞിന്റെ ദൌര്‍ഭാഗ്യത്താല്‍ കദനക്കയത്തിലേക്ക് നിപതിച്ച സാത്വികയും സച്ചരിതയുമായ ഉമ്മ കരഞ്ഞു കരഞ്ഞു കണ്ണുകലങ്ങി. കണ്ണു പൊട്ടനായ പൊന്നുമോനെ നോക്കി മനമുരുകിയ അവര്‍ തന്റെ സങ്കടെ ഇടതടവില്ലാതെ സര്‍വ്വശക്തന്റെ മുമ്പില്‍ അവതരിപ്പിച്ചു കൊണ്ടിരുന്നു. 
ഒരു ദിവസം ഇബ്റാഹീമീ മില്ലത്തിന്റെ സമാദരണീയ പിതാവ് ഖലീലുല്ലാഹി ഇബ്റാഹീം നബിയെ അവര്‍ സ്വപ്നത്തില്‍ കണ്ടു. ദുഃഖിതയായ മഹതിയോട് ആ പ്രവാചക ശ്രേഷ്ഠന്‍ ഇങ്ങനെ പറഞ്ഞു. നിങ്ങളുടെ സങ്കടസാന്ദ്രമായ പ്രാര്‍ത്ഥനാധിക്യം നിമിത്തം സര്‍വശക്തനായ റബ്ബ് അരുമ സന്താനത്തിന് കാഴ്ച തിരിച്ചു നല്‍കിയിരിക്കുന്നു. ഈ ശുഭ വാര്‍ത്ത് കേട്ട് സന്തോഷ ഭരിതയായി ഉണര്‍ന്നു നോക്കിയപ്പോള്‍ ആമാതൃഹൃദയം ആനന്ദതുന്തിലരായി- പുന്നാരമോന് കാഴ്ചയുള്ള കണ്ണുകള്‍.


സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 28 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹ സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. വൈസ് പ്രസിഡണ്ട് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പള്ളം ദാറുസ്സലാം മദ്‌റസ, ഉള്ളിയത്തടുക്ക റഹ്മത്ത് നഗര്‍ ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ, മവ്വല്‍ ജംഗ്ഷന്‍ റഹ്മത്ത് നഗര്‍ സുന്നി മദ്‌റസത്തുറഹ്മാനിയ്യ, മൊഗ്രാല്‍ കടവത്ത് അല്‍മദ്‌റസത്തുല്‍ ആലിയ (കാസര്‍ഗോഡ്), എളബേരംപാറ ശംസുല്‍ഹുദാ മദ്‌റസ (കണ്ണൂര്‍), കോട്ടത്തറവയല്‍ ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ (വയനാട്), തണ്ടോറപ്പാറ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ, വെളിമണ്ണ-പുറായില്‍ ശംസുല്‍ഹുദാ മദ്‌റസ, ചുങ്കം-ഫറോക്ക് അല്‍മദ്‌റസത്തുല്‍ സിദ്ദീഖിയ്യ (കോഴിക്കോട്), തനാനാളൂര്‍ റഹ്മത്ത് നഗര്‍ ബയാനുല്‍ഹുദാ മദ്‌റസ, നൈതല്ലൂര്‍ റോയല്‍ ഇസ്‌ലാമിക് മദ്‌റസ, ബദരിയ്യനഗര്‍-ഹൈസ്‌കൂള്‍പടി ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ, പാണിയാട്ടുപുറം ഹുജ്ജത്തുല്‍ ഇസ്‌ലാം മദ്‌റസ, പുല്ലിപ്പറമ്പ്-കുറ്റിപ്പാല തന്‍മിയത്തുല്‍ ഉലൂം മദ്‌റസ, ഷാപ്പിന്‍കുന്ന് പള്ളിപ്പടി ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ, ചേരക്കാട് മാക്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മദ്‌റസ, മലപ്പുറം-മേല്‍മുറി സിറാജുല്‍ ഇസ്‌ലാം മദ്‌റസ, മുള്ളറ നഹ്ജുല്‍ ഹുദാ മദ്‌റസ, ചക്കാലക്കുന്ന് അല്‍മദ്‌റസത്തുല്‍ ഇംദാദിയ്യ (മലപ്പുറം), പട്ടംതൊടിക്കുന്ന് നൂറുല്‍ഹുദാ മദ്‌റസ, വലിയട്ട ഹിമായത്തുല്‍ ഇസ്‌ലാം മദ്‌റസ, അക്കംപൊതുവായില്‍ ഹിമായത്തുല്‍ ഇസ്‌ലാം മദ്‌റസ, മംഗലംപാലം മദ്‌റസത്തുല്‍ ബദരിയ്യ, ഇരിമ്പിലാശ്ശേരി ഇര്‍ശാദുസ്വിബ്‌യാന്‍ മദ്‌റസ (പാലക്കാട്), കരൂപ്പടന്ന മന്‍സിലുല്‍ഹുദാ മദ്‌റസ, തോട്ടേക്കോട് മദ്‌റസത്തുല്‍ ഫതഹ് (തൃശൂര്‍), മുട്ടംതൈക്കാവ് ഫലാഹിയ്യ മദ്‌റസ, അമ്പാട്ടുകാവ് ജലാലിയ്യ മദ്‌റസ (എറണാകുളം)  എന്നീ 28 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9297 ആയി.

Tuesday, August 20, 2013

കളനാട് സിഎം ഉസ്താദ് ഇസ്ലാമിക് സെന്ററില്‍ സൗജന്യ PSC വണ്‍ടൈം രജിസ്‌ട്രേഷന് തുടക്കമായി

കളനാട് കേരള പബ്ലിക് സര്‍വീസ് കമീഷനില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിട്ടില്ലാത്തവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തുന്നതിന് വേണ്ടിയും എല്‍ ഡി ക്ലര്‍ക്ക് പരീക്ഷക്ക് അപേക്ഷ നല്‍കുന്നതിന് വേണ്ടിയും SKSSF, TREND കളനാട് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ സി എം ഉസ്താദ് ഇസ്ലാമിക് സെന്ററില്‍ സൗജന്യ പിഎസ്‌സി വണ്‍ടൈം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പിന് തുടക്കമായിഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട് ഉദ്ഘാടനം ചെയ്തു.ട്രെന്റ് ചെയര്‍മാന്‍ ജാസിര്‍ കൊമ്പന്‍പാറ അധ്യക്ഷത വഹിച്ചുട്രെന്റ് കണ്‍വീനര്‍ ശഫീഖ് റഹ്മത്ത് നഗര്‍ സ്വാഗതം പറഞ്ഞുയൂസുഫ് കോഴിത്തിടില്‍ അഫ്‌സല്‍ കൊമ്പന്‍പാറസുഹൈല്‍ അയ്യന്‍കോല്‍ ഇര്‍ഫാദ് കൊമ്പന്‍പാറനിയാസ് കളനാട്,അബ്ദുല്‍ അസീസ് കൊമ്പന്‍പാറജുറൈജ് കോഴിത്തിടില്‍അബ്ദുല്ല തോട്ടത്തില്‍,ആസിഫ് കോഴിത്തിടില്‍ഫായിസ് ബസ്സ്റ്റാന്‍ഡ്റിയാസ് പുളുന്തോട്ടിശംസീര്‍ അയ്യന്‍കോല്‍റമീസ് കൊമ്പന്‍പാറ,ശഫീഖ് ബിലാല്‍ നഗര്‍ഫായിസ് കൊമ്പന്‍പാറ എന്നിവര്‍ സംബന്ധിച്ചു.