" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Friday, November 1, 2013

അല്ലാഹുവിന്റെ അതിഥികൾക്ക് നല്കുന്ന സേവനങ്ങള് സമാനതകളില്ലത്തതും അല്ലാഹുവിന്റെ അടുക്കല് ഏറ്റവും മഹത്വരവും : ടി.എച്ച് .ദാരിമി

ജിദ്ദ:പരിശുദ്ധ ഹജ്ജ് കർമത്തിന് എത്തുന്ന അല്ലാഹുവിന്റെ അതിഥികൾക്ക് നല്കുന്ന സേവനങ്ങള് സമാ നതകളില്ലത്തതും അല്ലാഹുവിന്റെ അടുക്കല് ഏ റ്റവും മഹത്വരമാണെന്നും ജിദ്ദ SYS പ്രസിഡ ണ്ടും ജിദ്ദ ഇസ്ലാമിക്‌ സെന്റര് ചെയര്മാനുമായ ടി.എച്ച് .ദാരിമി അഭിപ്രായപ്പെട്ടു ജിദ്ദ ഹജ്ജ് വെല്ഫെയര് ഫോറത്തിന് കീഴിൽ ഹജ്ജ് വളണ്ടിയര്മാരായി സേവനം ചെയ്ത ജിദ്ദ SYS ന്റെയും ജിദ്ദ ഇസ്ലാമിക്‌ സെന്ററിന്റെയും വളണ്ടിയര് സംഘത്തിനു നല്കിയ സ്വീകരണത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിദ്ദ ഹജ്ജ് വെലഫെയര് ഫോറം ജെനറൽ കണ്‍വീനര് സയ്യിദ് സഹല് തങ്ങള് യോഗം ഉദ്ഘാടനം ചെയ്തു .ഹജ്ജ് സേവന വേളയിലുണ്ടായ വികാര നിര്ഭരമായ അനുഭവങ്ങള് വളണ്ടിയരുമാര് സദസ്സുമായി പങ്കുവെച്ചു.വളണ്ടിയര് സംഘത്തിൽ നിന്നും അബൂബക്കര് മാസ്റ്റര് ,അബ്ദുന്നാസര് അരക്കുപറാമ്പ്.,ഫിറോസ് മാട്ടില് ,ജുനൈസ് ,ബഷീര് മാവൂര് ,നവാസ് ഹുദവി,മുഹമ്മദലി ആലപ്പുഴ ടി.എച് അബൂബകാർ .അബൂബുബകര് കണ്ണൂര് ,അസ്കര് ,ഹബീബ് എറണാകുളം ,റസാക്ക് ,മുസ്തഫ ചെമ്പൻ എന്നിവര് സംസാരിച്ചു -സവാദ് പേരാമ്പ്ര സ്വാഗതവും അലി മൌലവി നാട്ടുകൾ നന്ദിയും പറഞ്ഞു .മുസ്തഫ ഫൈസി ചെരൂര് പ്രാര്ത്ഥന നടത്തി .

വാഫി കലോത്സവം ഇന്ന് ആരംഭിക്കും

    
 
wafy fest
‘സമന്വയം അറിവിന്റെ ആഴത്തിന്’ എന്ന പ്രമേയത്തില്‍ ആറാമത് സംസ്ഥാന വാഫി കലോത്സവം വളാഞ്ചേരി കാര്‍ത്തലയിലെ മര്‍ക്കസ് ക്യാമ്പസി‍ല്‍ ഇന്ന് ആരംഭിക്കും. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയി‍ല്‍ 36 വാഫി സ്ഥാപനങ്ങളി‍ല്‍ നിന്നുള്ള 3200 പ്രതിഭകളാണ് മാറ്റുരക്കുക. അറബി, ഉറുദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിലുള്ള 144 ഇനങ്ങളിലാണ് മത്സരം.
ഇന്ന് രാവിലെ പതിനൊന്നിന് സമൂഹസേവനത്തിന്റെ പ്രസക്തിയും പ്രായോഗിക രീതികളും ചര്‍ച്ചചെയ്യുന്ന ‘സേവന ബോധന’സെഷന്‍ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാ‍ര്‍ ഉദ്ഘാടനം ചെയ്യും. മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സില‍ര്‍ ഡോ കെ. ജയകുമാര്‍ വിശിഷ്ടാതിഥിയായിരിക്കും. കെ.എം ഷാജി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.
മുഴുവന്‍ വാഫി വിദ്യാര്‍ത്ഥികളും അണിനിരക്കുന്ന ക്യൂ ഫോര്‍ ടുമോറോ വാഫി കലോത്സവത്തിന്റെ മുഖ്യ ആകര്‍ഷകമാകും. പ്രഫ. അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി അഭിസംബോധന ചെയ്യും.
രാത്രി ‘ഒരിടത്ത് ജുമുഅ പലതവണ’ എന്ന വിഷയം ചര്‍ച്ചചെയ്യുന്ന ഹിഖ്ഹ് സെമിനാ‍ര്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും.
ഞായറാഴ്ച 10ന് സംസ്ഥാനത്തെ വാഫി, വഫിയ്യ കോളേജുകളിലെ വിദ്യാര്‍ഥികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം നടക്കും. ഉച്ചയ്ക്ക് രണ്ടിന് വാഫി ഗ്രാജ്വേറ്റ് മീറ്റുമുണ്ടാകും. വൈകീട്ട് നടക്കുന്ന സമാപനസംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.

ശിരോവസ്ത്ര നിരോധനം സര്‍ക്കാര്‍ ഇടപെടണം:എസ്.കെ.എസ്.എസ്.എഫ്


മാധ്യമ പ്രവര്‍ത്തനം സത്യസന്ധമാവണം -ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍

   കോഴിക്കോട് : സമൂഹത്തിന്റെ നിര്‍ണായകമായ ഘടകമായ മാധ്യമങ്ങള്‍ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനം നിര്‍വഹിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നെടുംതൂണായി വര്‍ത്തിക്കുന്നതോടൊപ്പം ധര്‍മബോധമുള്ള സമൂഹത്തിന്റെ സൃഷ്ടിപ്പിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്.സുപ്രഭാതം ദിനപത്രത്തിന്റെ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.2014 ജൂലൈ 31ന് പത്രത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിക്കും.ഇഖ്‌റഅ് പബ്ലികേഷന്റെ നേതൃത്വത്തിലാണ് പത്രം ഇറങ്ങുന്നത്.
ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ആധ്യക്ഷം വഹിച്ചു.പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍,മരക്കാര്‍ മുസ്‌ലിയാര്‍,എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍,ഉമര്‍ ഫൈസി മുക്കം,എം.പി മുസ്തഫല്‍ ഫൈസി,ഹാജി കെ മമ്മദ് ഫൈസി,ഓണംപിള്ളി മുഹമ്മദ് ഫൈസി,മുസ്ഥഫ മുണ്ടുപാറ,നാസര്‍ ഫൈസി കൂടത്തായി,പി.എ ജബ്ബാര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു. ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതവും എം.എ ചേളാരി നന്ദിയും പറഞ്ഞു.
 

2013-2014 വർഷത്തേക്കുള്ള CH മുഹമ്മദ്‌ കോയ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു


തിരുവനന്തപുരം :കേരള സംസ്ഥാന ന്യൂനപക്ഷ വകുപ്പ് അനുവദിച്ചു നൽകുന്നതും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് വിഭാഗം വിതരണം ചെയ്യുന്നതുമായ CH  മുഹമ്മദ്‌ കോയ സ്കോളർഷിപ്പിന്(മുസ്ലിം പെണ്‍കുട്ടികൾക്കുള്ള സ്കോളർഷിപ്പ് ) അപേക്ഷ ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക  
 
 
 
 
 
 


മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഒ.ബി.സി വിഭാഗത്തിന് ധനസഹായം

മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഒ.ബി.സി വിഭാഗത്തിന് ധനസഹായം
keralamമെഡിക്കല്‍/ എഞ്ചിനീയറിങ് എന്‍ട്രന്‍സ്, പി.എസ്.സി, യു.പി.എസ്.സി, റെയില്‍വേ, ബാങ്കിങ് സര്‍വീസ്, സിവില്‍ സര്‍വീസ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരള പിന്നാക്ക സമുദായ വികസന വകുപ്പ് ധനസഹായം നല്‍കും. കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനം നാലര ലക്ഷം കവിയാത്തവര്‍ക്കാണ് സഹായം ലഭിക്കുക.
മെഡിക്കല്‍, എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാര്‍ത്ഥികള്‍ പതിനേഴിനും ഇരുപതിനുമിടയില്‍ പ്രായമുള്ളവരായിരിക്കണം. മറ്റു പരീക്ഷകളില്‍പങ്കെടുക്കുന്നവര്‍ക്ക് അതതു പരീക്ഷകളിലെ പ്രായമാണ് ബാധകമാവുക. കുറഞ്ഞത് അഞ്ചുവര്‍ഷത്തെയെങ്കിലും സേവന പാരമ്പര്യമുള്ള സ്ഥാപനത്തില്‍ പരിശീലനം നടത്തുന്നവര്‍ക്കേ ധനസഹായത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.
വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ നിശ്ചിത അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ജാതി- വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, പരിശീലന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പരിശീലന സ്ഥാപനത്തില്‍ ഫീസടച്ചതിന്‍റെ റസീറ്റ്, അപേക്ഷകന്‍റെ ബാങ്ക് പാസ് ബുക്കിന്‍റെ ആദ്യപേജിന്‍റെ പകര്‍പ്പ് എന്നിവ ചേര്‍ക്കണം.

ഹംദര്‍ദ് യൂനിവേഴ്സിറ്റിയുടെ കണ്ണൂര്‍ ഓഫ് കാമ്പസിന് അനുമതി

    
hamdard
ഇന്ത്യയിലെ കല്‍പിത സര്‍വകലാശാലകളില്‍ പ്രമുഖമായ ഡല്‍ഹിയിലെ ജാമിഅ ഹംദര്‍ദിന്‍റെ കണ്ണൂര്‍ ഓഫ് കാമ്പസിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ അനുമതി. കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സിറ്റിയില്‍ നിര്‍മിച്ച ദീനുല്‍ ഇസ്ലാം സഭ എഡ്യുക്കേഷനല്‍ കോംപ്ലക്സിലാണ് ഓഫ് കാമ്പസ് ആരംഭിക്കുക.

ഹംദര്‍ദ് സര്‍വകലാശാലയില്‍ അംഗീകൃതമായ എല്ലാ കോഴ്സുകളും ഓഫ് കാമ്പസിലും അനുവദിക്കാമെന്ന് മാനവശേഷി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.  ഡോക്ടറല്‍, ഇന്നൊവേറ്റീവ് അക്കാഡമിക് പ്രോഗ്രാമുകള്‍ ഉള്‍പ്പെടെയാണിത്. 

നാഷനല്‍ അസസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൌണ്‍സില്‍ (നാക്) മൂല്യനിര്‍ണയ പ്രകാരം എ ഗ്രേഡ് സര്‍വകലാശാലയായ ഹംദര്‍ദിന്‍റെ ഓഫ് കാമ്പസ് കണ്ണൂരില്‍ വരുന്നത് മലബാറിന്‍റെ വിദ്യാഭ്യാസ മേഖലയില്‍ നാഴികക്കല്ലാകുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രാഥമിക ഘട്ടത്തില്‍ ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എ ഇംഗ്ലീഷ് എന്നീ കോഴ്സുകളാണ് കണ്ണൂര്‍ സെന്‍ററിലുള്ളത്.

നൂര്‍-കാന്തപുരം ബന്ധം സര്‍ക്കാര്‍ അന്വേഷിക്കണം: സുന്നി നേതക്കാള്‍


തിരൂര്‍:  നൂറ് കോടിയുടെ നിക്ഷപ്പ തട്ടിപ്പ് നടത്തിയ കുറ്റിപ്പുറം സ്വദേശി അബ്ദുന്നൂറുമായി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ ബന്ധം അന്വേഷിക്കണമെന്ന് എസ്.വൈ.എസ് എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തിരൂര്‍ കോടതിയില്‍ കീഴടങ്ങിയ അബ്ദുന്നൂര്‍ കാന്തപുരം വിഭാഗത്തിന്റെ അഖിലേന്ത്യ ഓര്‍ഗനൈസറായി നിരവധി കാലം സേവമനുഷ്ടിക്കുകയും 2008-ല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാന്തപുരമായി ബന്ധപ്പെട്ടിരുന്നുവെന്നും വീഡിയോ ദൃശ്യങ്ങള്‍ സഹിതം സുന്നി മഹലില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ദീര്‍ഘകാലമായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന അബ്ദുന്നൂര്‍ നാട്ടില്‍ തിരിച്ചെത്തിയ ഉടനെ ഇദ്ദേഹത്തിനെതിരെയുള്ള ആക്ഷന്‍ കണ്‍സില്‍ ചെയര്‍മാന്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയെ ഫോണില്‍ ബന്ധപ്പട്ട് ഇദ്ദേഹം കാരന്തൂര്‍ മര്‍കസില്‍ തങ്ങുന്നുവെന്ന് വിവരമറിയിച്ചിരുന്നു. പക്ഷെ ശക്തമായ ഇടപെലുകള്‍ കാരണം ഇദ്ദേഹത്തെ മര്‍കസില്‍ വെച്ച് അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ തയ്യാറാകാതിരിക്കുകയും വ്യക്തമായ ഗൂഡാലോചന നടത്തി കോടതിയില്‍ ഹാജറാവുകയുമാണ് ചെയ്തതെന്നും നേതാക്കള്‍ പ്രസ്താവിച്ചു. 2008-ല്‍ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന അബ്ദുന്നൂറിനെ ദിവസങ്ങളോളം മര്‍കസില്‍ താമസിപ്പിച്ച കാന്തപുരത്തത്തിന്റെ ഈ വന്‍ നിക്ഷേപ തട്ടിപ്പിലെ പങ്ക് ഭരണകൂടവും പോലീസും അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പട്ടു. വാര്‍ത്ത സമ്മേളനത്തില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ ഹാജി.കെ മമ്മദ് ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, റഫീഖ് അഹ്മദ് തിരൂര്‍ സംബന്ധിച്ചു.
Photo: https://www.facebook.com/myskssf.samastha