" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Friday, November 1, 2013

വാഫി കലോത്സവം ഇന്ന് ആരംഭിക്കും

    
 
wafy fest
‘സമന്വയം അറിവിന്റെ ആഴത്തിന്’ എന്ന പ്രമേയത്തില്‍ ആറാമത് സംസ്ഥാന വാഫി കലോത്സവം വളാഞ്ചേരി കാര്‍ത്തലയിലെ മര്‍ക്കസ് ക്യാമ്പസി‍ല്‍ ഇന്ന് ആരംഭിക്കും. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയി‍ല്‍ 36 വാഫി സ്ഥാപനങ്ങളി‍ല്‍ നിന്നുള്ള 3200 പ്രതിഭകളാണ് മാറ്റുരക്കുക. അറബി, ഉറുദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിലുള്ള 144 ഇനങ്ങളിലാണ് മത്സരം.
ഇന്ന് രാവിലെ പതിനൊന്നിന് സമൂഹസേവനത്തിന്റെ പ്രസക്തിയും പ്രായോഗിക രീതികളും ചര്‍ച്ചചെയ്യുന്ന ‘സേവന ബോധന’സെഷന്‍ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാ‍ര്‍ ഉദ്ഘാടനം ചെയ്യും. മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സില‍ര്‍ ഡോ കെ. ജയകുമാര്‍ വിശിഷ്ടാതിഥിയായിരിക്കും. കെ.എം ഷാജി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.
മുഴുവന്‍ വാഫി വിദ്യാര്‍ത്ഥികളും അണിനിരക്കുന്ന ക്യൂ ഫോര്‍ ടുമോറോ വാഫി കലോത്സവത്തിന്റെ മുഖ്യ ആകര്‍ഷകമാകും. പ്രഫ. അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി അഭിസംബോധന ചെയ്യും.
രാത്രി ‘ഒരിടത്ത് ജുമുഅ പലതവണ’ എന്ന വിഷയം ചര്‍ച്ചചെയ്യുന്ന ഹിഖ്ഹ് സെമിനാ‍ര്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും.
ഞായറാഴ്ച 10ന് സംസ്ഥാനത്തെ വാഫി, വഫിയ്യ കോളേജുകളിലെ വിദ്യാര്‍ഥികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം നടക്കും. ഉച്ചയ്ക്ക് രണ്ടിന് വാഫി ഗ്രാജ്വേറ്റ് മീറ്റുമുണ്ടാകും. വൈകീട്ട് നടക്കുന്ന സമാപനസംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.

No comments:

Post a Comment