" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Sunday, February 16, 2014

പൈതൃകത്തിന്റെ കൈവഴികള്‍ ഓര്‍മപ്പെടുത്തി നന്മയുടെ നല്ലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയ എസ്.വൈ.എസ് അറുപതാംവാര്‍ഷിക സമ്മേളനത്തിന് പ്രൗഢോജ്ജ്വല പരിസമാപ്തി

 
കാസര്‍കോട്: പാല്‍ കടലായി ഒഴുകിയ സുന്നി പ്രവര്‍ത്തകരെ സാക്ഷിയാക്കി എസ്.വൈ.എസ് അറുപതാംവാര്‍ഷിക സമ്മേളനത്തിന് പ്രൗഢോജ്ജ്വല പരിസമാപ്തി. സമാപന സമ്മേളനം ലക്ഷ്യമാക്കി ഇന്നലെ പുലര്‍ച്ചെ മുതല്‍ വാദിതൈ്വബ നഗറിലേക്ക് പ്രവര്‍ത്തകരുടെ പ്രവാഹമായിരുന്നു. കാസര്‍ക്കോട് ഉപ്പള മുതല്‍ കിലോമീറ്ററുകള്‍ നീണ്ട നിരയായാണ് പ്രവര്‍ത്തകരെയും വഹിച്ചുകൊണ്ടുള്ള വാഹനങ്ങള്‍ എത്തിയത്. സമ്മേളന നഗരിയോട് അടക്കുംതോറും നീളവും പരപ്പും ഏറിവന്ന വിശ്വാസിസഞ്ചയം ഒടുവില്‍ ശുഭ്രവസ്ത്രധാരികളാല്‍ നിറഞ്ഞ മഹാസമുദ്രത്തില്‍ അലിഞ്ഞുചേര്‍ന്നു.
പൈതൃകത്തിന്റെ കൈവഴികള്‍ ഓര്‍മപ്പെടുത്തി നന്മയുടെ നല്ലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയ ഒമ്പതു സെഷനുകള്‍ക്കു ശേഷമാണ് വൈകീട്ട് നാലുമണിക്ക് സമാപന സമ്മേളനം നടന്നത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി പ്രഖ്യാപനവും തങ്ങള്‍ നിര്‍വഹിച്ചു.
സമസ്ത പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഒമാന്‍ സുപ്രീംകോടതി ജഡ്ജ് അബ്ദുല്‍ ജലീല്‍ ബിന്‍ മുഹമ്മദ് അല്‍കമാലി മുഖ്യാതിഥിയായിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, കേന്ദ്ര ഹജ്ജ്കാര്യ മന്ത്രി റഹ്മാന്‍ഖാന്‍, സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, മന്ത്രി എം.കെ മുനീര്‍, ഒമാന്‍ ശുഹാ ഇന്റര്‍നാഷണല്‍ എം.ഡി മുസല്ലം ജുമാ അല്‍ ഗുലാനി, തുര്‍ക്കി എഡ്യുക്കേഷണല്‍ എന്‍ഡോവ്‌മെന്റ് വൈസ് ചെയര്‍മാന്‍ ശഅ്ബാന്‍ കുച്ച്‌സോഗുലു, വേള്‍ഡ് ഇസ്‌ലാമിക് റിസര്‍ച്ച് ആന്റ് ദഅ്‌വ ഫോറം ചെയര്‍മാന്‍ മുഹമ്മദ് സനാഉല്ല ഖാന്‍ ഹൈദരാബാദ്, അജ്മീര്‍ ദര്‍ഗ ദിവാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അലിഖാന്‍, സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സിറാജ് ഇബ്രാഹീം സേട്ട്, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, താഖാ അഹ്മദ് മുസ്‌ലിയാര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുറഹിമാന്‍ കല്ലായി, പി.ബി അബ്ദുറസാഖ് എം.എല്‍.എ, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, മെട്രോ മുഹമ്മദ്ഹാജി, ഖത്തര്‍ ഇബ്രാഹീംഹാജി, കെ. മമ്മദ്‌ഫൈസി പ്രസംഗിച്ചു. മുഹമ്മദ് ഇഫ്തിഖാര്‍ ഖാസിമി ബീഹാര്‍ ഖിറാഅത്ത് നടത്തി.

No comments:

Post a Comment