" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, February 4, 2014

സമൂഹം പൈതൃക സന്ദേശത്തിന്റെ വാഹകരാവണം: പ്രഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍


 
മുള്ളൂര്‍ക്കര: ധാര്‍മ്മിക വിപ്ലവം സൃഷ്ടിക്കാന്‍ സമൂഹം പൈതൃക സന്ദേശത്തിന്റെ വാഹകരാവണമെന്ന് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി പ്രൊഫ: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
പൈതൃകത്തിന്റെ 15-ാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 14,15,15 തീയതികളില്‍ കാസര്‍കോഡ് വാദീ തൈ്വബയില്‍ നടക്കുന്ന എസ്.വൈ.എസ്. 60-വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണമായി നടത്തിയ പൈതൃക സന്ദേശയാത്രക്ക് മുള്ളൂര്‍ക്കരയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വീകരണ സമ്മേളനം ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം അന്‍വരി അധ്യക്ഷത വഹിച്ചു. ഹാജി കെ. മമത് ഫൈസി, എം.ടി. ഹംസ അന്‍വരി, കെ.എ. റഹ്മാന്‍ ഫൈസി, നാസര്‍ ഫൈസി കൂടത്തായ്, കുടക് അബ്ദു റഹിമാന്‍ മുസ്‌ലിയാര്‍, മുക്കം ഉമര്‍ ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, എം.പി. കുഞ്ഞിക്കോയ തങ്ങള്‍, ഷറഫുദ്ദീന്‍ മൗലവി, അബു ഹാജി, കെ.എം. ഉസ്മാന്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു.
സ്വീകരണത്തോടനുബന്ധിച്ച് ദഫ്, സ്‌കൗട്ട് എന്നിവയുടെ അകമ്പടിയോടെ വാഴക്കോട് നിന്നും റാലിയായി ജാഥയെ സ്വീകരിച്ചു. എസ്.വൈ.എസ്. മണ്ഡലം സെക്രട്ടറി പി.എ. അബ്ദു സലാം സ്വാഗതവും എം.എ. ഇബ്രാഹിം നന്ദിയും പറഞ്ഞു.

No comments:

Post a Comment