" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, June 10, 2014

ആദർശ സമേളനം- തുറന്ന സംവാദം .. ജൂൺ 12 വ്യാഴാഴ്ച


അഹ് ലുസ്സുന്നത്തി വൽ ജമാ അത്തിന്റെ അടിസ്ഥാന ആശയാദർശങ്ങൾക്കെതിരെ, ആത്മീയതയുടെ കപട മുഖപടമണിഞ്ഞു കൊണ്ട് കാന്ത പുരം വിഭാഗം നടത്തുന്ന ഫിത്നകൾ മുസ്ലിം സമുദായത്തിന്റെ നാശത്തിനു വഴി തെളിക്കുമെന്നതിൽ തർക്കമില്ല.
ഈ നിർണ്ണായക ഘട്ടത്തിൽ, ആദർശ സംരക്ഷണം എന്ന ദൌത്യം ഏറ്റെടുത്ത് കർമ്മ മണ്ഡലത്തിൽ നിതാന്ത ജാഗ്രതയോടെ പ്രയാണം തുടരുകയാണ്‌ സമസ്ത.

ഒരു മുടി തിരുമുടി ആക്കാൻ കപട നാടകങ്ങൾ പലതും ആടിത്തിമർത്തപ്പോഴും, കേശ സൂക്ഷിപ്പിനായി മുടിപ്പള്ളി യുടെ പേരിലും അല്ലാതെയും കോടികളുടെ ആത്മീയ ചൂഷണങ്ങൾ അരങ്ങു തകർത്തപ്പോഴും സമസ്ത മൌനം പാലിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സുന്നീ കൈരളിയുടെ അവസ്ഥ?
ഈ മുടിയുടെ സേവകരും പ്രചാരകരുമായി അനേകം വേദികളിൽ ആഘോഷ പൂർവ്വം മുഖാമുഖങ്ങളും അട്ടഹാസങ്ങളുമായി നടന്ന കാന്തപുരം വിഭാഗത്തിലെ പ്രമുഖർ പോലും സത്യം തിരിച്ചറിഞ്ഞു ഖേദിച്ചു മടങ്ങി സമസ്തയുടെ കൂടെ വന്നപ്പോഴും ദുരഭിമാനം ദുഷിപ്പിച്ച മനസ്സിന്റെ ഉടമകളായ ചില പണ്ഡിത വേഷധാരികൾ ദീൻ പൊളിക്കാൻ നേതൃത്വം കൊടുക്കുന്നത് ഭീതിദമായ കാഴ്ചയാണു.
തന്റെ പക്കലുള്ള വ്യാജ കേശത്തെ ന്യായീകരിക്കാൻ വേണ്ടി പ്രവാചക തിരുമേനി(സ)തങ്ങളുടെ പവിത്ര മേനിയുടെ സവിശേഷതകൾ തള്ളിപ്പറയാൻ ഇവർ തയാറായി.
നബി (സ) തങ്ങൾക്കു നിഴൽ ഉണ്ടായിരുന്നു എന്നും, തിരു കേശം കത്തുമെന്നും വാദിച്ചു തുടങ്ങി. അവസാനം പച്ചയായി മു അ്ജിസത്ത് കറാമത്തുകൾ നിഷേധിച്ചു കൊണ്ട്, വഫാത്തിനു ശേഷം മു‘അ് ജിസത്ത് മുറിഞ്ഞു പോകുമെന്ന വാദത്തിലൂടെ വഹാബി മൌദൂദികളെക്കാൾ ഒരു പടി മുന്നിൽ എത്തി നില്ക്കുകയാണു ഈ നവ ബിദ ഇകൾ..
ഇതിനൊക്കെ വേണ്ടി തെളിവു തെരയുന്ന കാന്തപുരം വിഭാഗം സുന്നത്ത് ജമാ അത്തിന്റെ പേരിൽ പ്രവർത്തിക്കുന്നത് ദൂര വ്യാപകമായ അപകടം വരുത്തി വെക്കും.

ഇതു കേവലം ഒരു സംഘടനാപരമായ അഭിപ്രായ അനൈക്യമായി കാണാൻ കഴിയുമോ?
തവസ്സുൽ ഇസ്തിഗാസ പോലെ ഉള്ള അഹ് ലുസ്സുന്നത്തി വൽ ജമാ അത്തിന്റെ അടിസ്ഥാന വിശ്വാസങ്ങൾ പോലും ഇക്കൂട്ടർ തത്വത്തിൽ നിഷേധിക്കുകയല്ലേ ചെയ്യുന്നത്??

ഈ അപകട കരമായ വിശ്വാസ ആദർശ വ്യതിചലനത്തിനെതിരെ ബോധനം നടത്തുകയാണു്  സമസ്ത ചെയ്യുന്നത്.

ഒരു ദശാബ്ദക്കാലത്തോളമായി കാന്തപുരം വിഭാഗം ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ആത്മീയ ചൂഷണങ്ങളൂടെ കണക്കെടുപ്പ്. 
വ്യാജ കേശ വിഷയത്തിൽ
കേരളത്തിലെ ആയിരക്കണക്കിനു വേദികളിൽ നടത്തിയ വിശദീകരണങ്ങളിലൂടെയും
തനിയമ്പുറം മുതൽ ഒളവട്ടൂർ വരെ നീണ്ടു നില്ക്കുന്ന അനേകം മുഖാമുഖങ്ങളിലൂടെയും സംവാദ വ്യവസ്ഥകളിലൂടെയും  സുന്നീ കൈരളിക്കു മുൻപിൽ സമസ്ത നിർവ്വഹിച്ച പണ്ഡിത ദൌത്യം ഒന്നിച്ചൊരിക്കൽ കൂടെ നേരിൽ കാണാനും മനസ്സിലാക്കാനും ഒരു വേദി ഒരുങ്ങുകയാണിവിടെ.

കാന്തപുരം വിഭാഗത്തിനും മുജാഹിദ് ജമാ‘അത്തെ ഇസ്ലാമി, തബ് ലീഗ്, തുടങ്ങി ആർക്കും നേരിട്ടു വന്നു ചോദിക്കാം. ജൂൺ 12 വ്യാഴാഴ്ച കോഴിക്കോട് ടാഗോർ ഹാളിൽ നടക്കുന്ന തുറന്ന സംവാദത്തിനു സമസ്തയുടെ പ്രമുഖ പണ്ഡിതർ നേതൃത്വം നല്കുന്നു.
ദുരഭിമാനം വെടിഞ്ഞ് ഹഖ് മനസ്സിലാക്കാനും ഈമാൻ രക്ഷപ്പെടുത്താനും എല്ലാ സഹോദരങ്ങളെയും ഞങ്ങൾ ആദര പൂർവം സ്വാഗതം ചെയ്യുകയാണ്‌.

No comments:

Post a Comment