" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Thursday, June 5, 2014

SYS JEDDAH CENTRAL COMMITTEE

ജിദ്ദ: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന നടപടി മനുഷ്യക്കടത്തായി ചിത്രീകരിച്ച് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന അതിരുകടന്നതായിപ്പോയെന്നും അദ്ദേഹത്തെ പോലെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഈ രൂപത്തില്‍ പ്രതികരിച്ച നടപടി ശരിയായില്ലെന്നും സുന്നി യുവജന സംഘം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു.
കേരളത്തിലെ മൊത്തം അനാഥശാലകളെ മോശമായി ചിത്രീകരീക്കാനും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുമുള്ള ചില മാധ്യമങ്ങളുടെയും പൊലീസ് അധികാരികളുടെയും നടപടി അപലപനീയമാണ്. കഴിഞ്ഞ യു.പി.എ ഗവണ്‍മെന്‍റ് നിയമിച്ച ജസ്റ്റിസ് നരേന്ദ്ര കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉത്തരേന്ത്യയിലെ മുസ്ലിംകളുടെ ദയനീയാവസ്ഥ വ്യക്തമായി പറയുന്നുണ്ട്. അവരുടെ ശാക്തീകരണം ലക്ഷ്യമാക്കി സദുദ്ദേശത്തോടെ അനാഥകുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നതിനെ മേശമായി ചിത്രീകരിച്ചത് ശരിയായില്ല. ഇവര്‍ക്കെതിരെ 370ാം വകുപ്പനുസരിച്ച് ചുമത്തിയ കേസ് ഉടന്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഉബൈദുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് അന്‍വരി വാര്‍ഷിക പ്രവര്‍ത്തന റിപ്പേര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 2014-2015 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ യോഗം തെരരഞ്ഞടുത്തു. അബൂബക്കര്‍ ദാരിമി ആലമ്പാടി സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: അബ്ദുല്ല ഫൈസി കൊളപ്പറമ്പ് (ചെയര്‍), സി.എം അലി മൗലവി നാട്ടുകല്‍ (പ്രസി), സി.കെ.എ റസാഖ് മാസ്റ്റര്‍, നജ്മുദ്ദീന്‍ ഹുദവി, എന്‍.പി അബൂബക്കര്‍, അബ്ദുസലാം ഫൈസി കടുങ്ങല്ലൂര്‍ (വൈ. പ്രസി), അബൂബക്കര്‍ ദാരിമി ആലമ്പാടി (ജന. സെക്ര), സവാദ് പേരാമ്പ്ര, മുസ്തഫ ഹുദവി കൊടക്കാട്, സലീം വാഫി, അബ്ദുല്‍ ജലീല്‍ എടപ്പറ്റ (ജോ. സെക്ര), നൗഷാദ് അന്‍വരി (ട്രഷറര്‍) .

No comments:

Post a Comment