" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Tuesday, June 10, 2014

ആദർശ സമേളനം- തുറന്ന സംവാദം .. ജൂൺ 12 വ്യാഴാഴ്ച


അഹ് ലുസ്സുന്നത്തി വൽ ജമാ അത്തിന്റെ അടിസ്ഥാന ആശയാദർശങ്ങൾക്കെതിരെ, ആത്മീയതയുടെ കപട മുഖപടമണിഞ്ഞു കൊണ്ട് കാന്ത പുരം വിഭാഗം നടത്തുന്ന ഫിത്നകൾ മുസ്ലിം സമുദായത്തിന്റെ നാശത്തിനു വഴി തെളിക്കുമെന്നതിൽ തർക്കമില്ല.
ഈ നിർണ്ണായക ഘട്ടത്തിൽ, ആദർശ സംരക്ഷണം എന്ന ദൌത്യം ഏറ്റെടുത്ത് കർമ്മ മണ്ഡലത്തിൽ നിതാന്ത ജാഗ്രതയോടെ പ്രയാണം തുടരുകയാണ്‌ സമസ്ത.

ഒരു മുടി തിരുമുടി ആക്കാൻ കപട നാടകങ്ങൾ പലതും ആടിത്തിമർത്തപ്പോഴും, കേശ സൂക്ഷിപ്പിനായി മുടിപ്പള്ളി യുടെ പേരിലും അല്ലാതെയും കോടികളുടെ ആത്മീയ ചൂഷണങ്ങൾ അരങ്ങു തകർത്തപ്പോഴും സമസ്ത മൌനം പാലിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സുന്നീ കൈരളിയുടെ അവസ്ഥ?
ഈ മുടിയുടെ സേവകരും പ്രചാരകരുമായി അനേകം വേദികളിൽ ആഘോഷ പൂർവ്വം മുഖാമുഖങ്ങളും അട്ടഹാസങ്ങളുമായി നടന്ന കാന്തപുരം വിഭാഗത്തിലെ പ്രമുഖർ പോലും സത്യം തിരിച്ചറിഞ്ഞു ഖേദിച്ചു മടങ്ങി സമസ്തയുടെ കൂടെ വന്നപ്പോഴും ദുരഭിമാനം ദുഷിപ്പിച്ച മനസ്സിന്റെ ഉടമകളായ ചില പണ്ഡിത വേഷധാരികൾ ദീൻ പൊളിക്കാൻ നേതൃത്വം കൊടുക്കുന്നത് ഭീതിദമായ കാഴ്ചയാണു.
തന്റെ പക്കലുള്ള വ്യാജ കേശത്തെ ന്യായീകരിക്കാൻ വേണ്ടി പ്രവാചക തിരുമേനി(സ)തങ്ങളുടെ പവിത്ര മേനിയുടെ സവിശേഷതകൾ തള്ളിപ്പറയാൻ ഇവർ തയാറായി.
നബി (സ) തങ്ങൾക്കു നിഴൽ ഉണ്ടായിരുന്നു എന്നും, തിരു കേശം കത്തുമെന്നും വാദിച്ചു തുടങ്ങി. അവസാനം പച്ചയായി മു അ്ജിസത്ത് കറാമത്തുകൾ നിഷേധിച്ചു കൊണ്ട്, വഫാത്തിനു ശേഷം മു‘അ് ജിസത്ത് മുറിഞ്ഞു പോകുമെന്ന വാദത്തിലൂടെ വഹാബി മൌദൂദികളെക്കാൾ ഒരു പടി മുന്നിൽ എത്തി നില്ക്കുകയാണു ഈ നവ ബിദ ഇകൾ..
ഇതിനൊക്കെ വേണ്ടി തെളിവു തെരയുന്ന കാന്തപുരം വിഭാഗം സുന്നത്ത് ജമാ അത്തിന്റെ പേരിൽ പ്രവർത്തിക്കുന്നത് ദൂര വ്യാപകമായ അപകടം വരുത്തി വെക്കും.

ഇതു കേവലം ഒരു സംഘടനാപരമായ അഭിപ്രായ അനൈക്യമായി കാണാൻ കഴിയുമോ?
തവസ്സുൽ ഇസ്തിഗാസ പോലെ ഉള്ള അഹ് ലുസ്സുന്നത്തി വൽ ജമാ അത്തിന്റെ അടിസ്ഥാന വിശ്വാസങ്ങൾ പോലും ഇക്കൂട്ടർ തത്വത്തിൽ നിഷേധിക്കുകയല്ലേ ചെയ്യുന്നത്??

ഈ അപകട കരമായ വിശ്വാസ ആദർശ വ്യതിചലനത്തിനെതിരെ ബോധനം നടത്തുകയാണു്  സമസ്ത ചെയ്യുന്നത്.

ഒരു ദശാബ്ദക്കാലത്തോളമായി കാന്തപുരം വിഭാഗം ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ആത്മീയ ചൂഷണങ്ങളൂടെ കണക്കെടുപ്പ്. 
വ്യാജ കേശ വിഷയത്തിൽ
കേരളത്തിലെ ആയിരക്കണക്കിനു വേദികളിൽ നടത്തിയ വിശദീകരണങ്ങളിലൂടെയും
തനിയമ്പുറം മുതൽ ഒളവട്ടൂർ വരെ നീണ്ടു നില്ക്കുന്ന അനേകം മുഖാമുഖങ്ങളിലൂടെയും സംവാദ വ്യവസ്ഥകളിലൂടെയും  സുന്നീ കൈരളിക്കു മുൻപിൽ സമസ്ത നിർവ്വഹിച്ച പണ്ഡിത ദൌത്യം ഒന്നിച്ചൊരിക്കൽ കൂടെ നേരിൽ കാണാനും മനസ്സിലാക്കാനും ഒരു വേദി ഒരുങ്ങുകയാണിവിടെ.

കാന്തപുരം വിഭാഗത്തിനും മുജാഹിദ് ജമാ‘അത്തെ ഇസ്ലാമി, തബ് ലീഗ്, തുടങ്ങി ആർക്കും നേരിട്ടു വന്നു ചോദിക്കാം. ജൂൺ 12 വ്യാഴാഴ്ച കോഴിക്കോട് ടാഗോർ ഹാളിൽ നടക്കുന്ന തുറന്ന സംവാദത്തിനു സമസ്തയുടെ പ്രമുഖ പണ്ഡിതർ നേതൃത്വം നല്കുന്നു.
ദുരഭിമാനം വെടിഞ്ഞ് ഹഖ് മനസ്സിലാക്കാനും ഈമാൻ രക്ഷപ്പെടുത്താനും എല്ലാ സഹോദരങ്ങളെയും ഞങ്ങൾ ആദര പൂർവം സ്വാഗതം ചെയ്യുകയാണ്‌.

Thursday, June 5, 2014

SYS JEDDAH CENTRAL COMMITTEE

ജിദ്ദ: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന നടപടി മനുഷ്യക്കടത്തായി ചിത്രീകരിച്ച് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന അതിരുകടന്നതായിപ്പോയെന്നും അദ്ദേഹത്തെ പോലെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഈ രൂപത്തില്‍ പ്രതികരിച്ച നടപടി ശരിയായില്ലെന്നും സുന്നി യുവജന സംഘം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു.
കേരളത്തിലെ മൊത്തം അനാഥശാലകളെ മോശമായി ചിത്രീകരീക്കാനും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുമുള്ള ചില മാധ്യമങ്ങളുടെയും പൊലീസ് അധികാരികളുടെയും നടപടി അപലപനീയമാണ്. കഴിഞ്ഞ യു.പി.എ ഗവണ്‍മെന്‍റ് നിയമിച്ച ജസ്റ്റിസ് നരേന്ദ്ര കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉത്തരേന്ത്യയിലെ മുസ്ലിംകളുടെ ദയനീയാവസ്ഥ വ്യക്തമായി പറയുന്നുണ്ട്. അവരുടെ ശാക്തീകരണം ലക്ഷ്യമാക്കി സദുദ്ദേശത്തോടെ അനാഥകുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നതിനെ മേശമായി ചിത്രീകരിച്ചത് ശരിയായില്ല. ഇവര്‍ക്കെതിരെ 370ാം വകുപ്പനുസരിച്ച് ചുമത്തിയ കേസ് ഉടന്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഉബൈദുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് അന്‍വരി വാര്‍ഷിക പ്രവര്‍ത്തന റിപ്പേര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 2014-2015 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ യോഗം തെരരഞ്ഞടുത്തു. അബൂബക്കര്‍ ദാരിമി ആലമ്പാടി സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: അബ്ദുല്ല ഫൈസി കൊളപ്പറമ്പ് (ചെയര്‍), സി.എം അലി മൗലവി നാട്ടുകല്‍ (പ്രസി), സി.കെ.എ റസാഖ് മാസ്റ്റര്‍, നജ്മുദ്ദീന്‍ ഹുദവി, എന്‍.പി അബൂബക്കര്‍, അബ്ദുസലാം ഫൈസി കടുങ്ങല്ലൂര്‍ (വൈ. പ്രസി), അബൂബക്കര്‍ ദാരിമി ആലമ്പാടി (ജന. സെക്ര), സവാദ് പേരാമ്പ്ര, മുസ്തഫ ഹുദവി കൊടക്കാട്, സലീം വാഫി, അബ്ദുല്‍ ജലീല്‍ എടപ്പറ്റ (ജോ. സെക്ര), നൗഷാദ് അന്‍വരി (ട്രഷറര്‍) .

Sunday, May 18, 2014


സുപ്രഭാതം പ്രചാരണ കാമ്പയിൻ ന്റെ ഭാഗമായി സൗദി യിൽ പര്യടനം നടത്തുന്ന പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ മെയ് 19 തിങ്കളാഴ്ച ജിദ്ദയിൽ


SKSSF ഇസ്ലാമിക് സെന്റര്‍ ഉംറ സര്‍വ്വീസ്; റമളാന്‍ ബുക്കിംഗ് ആരംഭിച്ചു


സംസ്‌ക്കാരങ്ങളെ വളര്‍ത്തുന്നതും തകര്‍ക്കുന്നതും വാര്‍ത്ത മാധ്യമങ്ങള്‍ : പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍

റിയാദ് : സംസ്‌ക്കാരങ്ങളെ വളര്‍ത്തുന്നതിലും, തകര്‍ക്കുന്നതിലും വാര്‍ത്താമാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും ഹരിചന്ദ്രന്മാരെ സാത്താന്മാരും,  സാത്താനെ ഹരിചന്ദ്രനുമാക്കാന്‍ കഴിയുന്ന മാധ്യമങ്ങളാണ് മിക്ക മീഡിയകളെന്നും, ഉല്‍കൃഷ്ട സംസ്‌ക്കാരങ്ങള്‍ പോലും മാധ്യമ ഇടപെടലുകളിലൂടെ വൈകൃതങ്ങളായി ചിത്രീകരിക്കപ്പെടുമ്പോള്‍ നേരിനൊപ്പം നിന്ന് കൈപ്പുളളതാണെങ്കിലും സത്യം വിളിച്ചു പറയുന്ന മാധ്യമ സംസ്‌ക്കാരം സുപ്രഭാതത്തില്‍ നിന്ന് പ്രതീക്ഷിക്കാമെന്നും  പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിയന്ത്രണത്തില്‍ ആരംഭിക്കുന്ന സുപ്രഭാതം ദിനപത്രത്തിന്റെ സൗദീതല പ്രചരണാര്‍ത്ഥം, റിയാദില്‍ എത്തിയ പാണക്കാട്  സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ക്കും, അഡ്വ: ഓണംമ്പിളളി മുഹമ്മദ് ഫൈസിക്കും റിയാദ് എസ് കെ ഐ സിയും, എസ് വൈ എസ്സും നല്‍കിയ സ്വീകരണത്തില്‍ ഉല്‍ഘാടനപ്രസംഗം നടത്തുകയായിരുന്നു തങ്ങള്‍. അഡ്വ: ഓണംപിളളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി അദ്യക്ഷത വഹിച്ചു. ടി പി മുഹമ്മദ് അല്‍-മുനാ ഗ്രൂപ്‌സ് ഓഫ് സ്‌കൂള്‍, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, കുന്നുമ്മല്‍ കോയ, മുസ്തഫ ബാഖവി പെരുമുഖം, സൈതലവി ഫൈസി പനങ്ങാങ്ങര, മൊയ്തീന്‍ കോയ പെരുമുഖം സംസാരിച്ചു. സമദ് പെരുമുഖം, മുഹമ്മദ് കളപ്പാറ, എന്‍ സി മുഹമ്മദ് കണ്ണൂര്‍, അബൂബക്കര്‍ ഫൈസി വെള്ളില, ഷാജി ആലപ്പുഴ, മൊയ്തീന്‍ കുട്ടി തെന്നല, അബൂബക്കര്‍ ബാഖവി മാരായമംഗലം, സുബൈര്‍ ഹുദവി, അക്ബര്‍ വേങ്ങാട്, അബ്ദുറഹ്മാന്‍ ഏ ആര്‍ സി കെ പി, മുസ്തഫ ചീക്കോട്, ഹബീബുള്ള പട്ടാമ്പി, അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍, ജബ്ബാര്‍ വല്ലപ്പുഴ,റസാഖ് വളക്കൈ, എം ടി പി മുനീര്‍ അസ്അദി, മജീദ് പത്തപ്പിരിയം, അബ്ദുല്‍ ഹമീദ് എടരിക്കോട് സംബന്ധിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ശാഫി ദാരിമി പാങ്ങ് നന്ദിയും പറഞ്ഞു.

Suprabhatham vayanadu bureau inauguration





Monday, May 12, 2014

ജിദ്ദയിൽ

സുപ്രഭാതം പ്രചാരണ കാമ്പയിൻ ന്റെ ഭാഗമായി 
സൗദി യിൽ പര്യടനം നടത്തുന്ന 
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, 
അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ 
മെയ് 19 തിങ്കളാഴ്ച ജിദ്ദയിൽ....  

Sunday, April 20, 2014

"ഇസ്തിഖാമ" ആദര്‍ശ വിശദീകരണം


 കോഴിക്കോട് : എസ് കെ എസ് എസ് എഫ് ആദര്‍ശ വിഭാഗമായ ഇസ്തിഖാമയുടെ കീഴില്‍  ആദര്‍ശ വിശദീകരണം നടത്തുന്നു . കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന  ആദര്‍ശ സമ്മേളനം വൈകുരേം നാലു മണിക്ക് ആരംഭിക്കും. പരിപാടിയില്‍ തിരുശേഷിപ്പുകള്‍: സ്ഥിരീകരണത്തിന്റെ പ്രാമാണികത, പാനപാത്രം: അന്താരാഷ്ട്ര ഗൂഢാലോചന, പ്രവാചക അമാനുഷികത; വഫാത്തിനുശേഷം മുറിയുമോ, തുടങ്ങിയ വിശയങ്ങളില്‍ വിശദീകരണം നടക്കും. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.


പ്രവേശന പരീക്ഷ ജിദ്ദയിലും ---വിളിക്കുക്ക 0535199526, 0504148403





Thursday, April 17, 2014

വാഫി , വഫിയ്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

"മത പഠനത്തിനു ഭൗതിക പഠനവും ഭൗതിക പഠനത്തിനു മത പഠനവും തടസ്സമാവാതെ യൂണിവേഴ്സിറ്റി മാതൃകയില്‍ 38 കോളേജുകളുടെ കൂട്ടായ്മ ഒരുക്കുന്ന വാഫി , വഫിയ്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ....പ്രവേശന പരീക്ഷ 2014 മെയ്‌ 7 ബുധന്‍ (വഫിയ്യ ), 8 വ്യാഴം (വാഫി ) കാലത്ത് 10 മണിക്ക് യോഗ്യത : SSLC Pass, മദ്രസ എഴാം തരം കൂടുതല്‍ വിവരങ്ങള്‍ക്ക് 9349977788, 9747393555,9349677788, visit: wafycic.com


സ്നേഹാദരം ഇന്ന്


Tuesday, April 15, 2014

ഉസ്താദ് ടി.എച്ച് ദാരിമി പ്രവാസ ജീവിതത്തോട് വിട പറയുന്നു.

പ്രിയരേ 
അസ്സലാമു അലൈകും 


ഇസ്ലാമിക ചരിത്രത്തിലെ
വിചാര തീവ്രമായ അനേകം അധ്യായങ്ങളിലൂടെ
കേരള ഇസ്ലാമിക് ക്ലാസ് റൂം പ്രേക്ഷകരുടെയും, 
kicr live TV, ഇന്റർ നെറ്റ് റേഡിയോ ശ്രോതാക്കളുടെയും
മനസിന്റെ ആഴങ്ങൾ തൊട്ടുണർത്തിയ  
ഉസ്താദ് ടി.എച്ച് ദാരിമി 
പ്രവാസ ജീവിതത്തോട് വിട പറയുന്നു. 
നൂറ്റി ഇരുപത്തി അഞ്ച് വാരങ്ങൾ പൂർത്തിയാക്കിയ 
ചരിത്ര പാത
ഖാഫില ജിദ്ദ പ്രസിദ്ധീകരിച്ച "വഴി വെളിച്ചം" എന്ന പുസ്തകം, തുടങ്ങി ഒരു പാട് ഓർമ്മകൾ .... 

ലോകം ഒരു വിരൽ തുമ്പിൽ ഒതുങ്ങുന്ന 
സമകാലിക സാഹചര്യത്തിൽ  വിശിഷ്യാ ഓണ്‍ലൈൻ രംഗത്ത്‌; 
ആരും ഒരിക്കലും അകലെ ആകുന്നില്ല.
എങ്കിലും
"ഖാഫില ജിദ്ദ" എന്ന ഒണ്‍ലൈൻ സൗഹൃദ സംഘത്തിന് 
ടി എഛ് ദാരിമിയുടെ ഹാർഡ് സാന്നിധ്യം നഷ്ടമാകുന്നു  എന്ന സത്യം
വിഷമിപ്പിക്കുന്നുണ്ട്.
യാത്രയയപ്പ് നൽകുന്നില്ല.
കാരണം ടി.എച്ച് ഉസ്താദ്‌ ഇന്ഷാ അല്ലാഹ് ഓണ്‍ലൈൻ രംഗത്ത് 
നമ്മുടെ കൂടെ തന്നെ ഉണ്ടാകും..

പ്രശസ്ത ചിന്തകന്‍, പ്രഭാഷകന്‍, ഗ്രന്ഥ കാരന്‍. ചരിത്ര പണ്ഡിതന്‍ ....
വിശേഷണങ്ങൾക്ക്  ഒട്ടും ആലങ്കാരികത ആവശ്യമില്ലാത്ത
വലിയ വ്യക്തിത്വം .....

ഇസ്ലാമിക വ്യക്തിത്വം, 
ഉമ്മു അമ്മാറ, 
യമാമ, 
ഹസ്‌ റത്ത് ബിലാല്‍, 
സൈദ്‌ ബിന് ഹാരിസ് ,  
ഹരിത പാഠങ്ങള്‍, 
സകാത്ത് ഒരു ലളിത വായന, 
കഥ പറയുന്ന വഴിയോരങ്ങള്‍,  
വിനയത്തിന്റെ വിജയ മുദ്രകള്‍, 
ആഇശ ബീവി പറഞ്ഞ കഥകൾ,   
ഖാഫില ജിദ്ദ പ്രസിദ്ധീകരിച്ച " വഴി വെളിച്ചം"
തുടങ്ങി നിരവധി പുസ്തകങ്ങളുടെ കര്ത്താവ്..  

"റസാഇൽ" എന്ന ഒരു പുസ്തകം ജിദ്ദാ ഇസ്ലാമിക് സെന്റർ പ്രസിദ്ധീകരിക്കാാനിരിക്കുന്നു.
"വാ ഇസ്ലാമാഹ്" എന്ന മറ്റൊരു പുസ്തകം നാട്ടിൽ 
ഉടനെ പുറത്തിറങ്ങും.

ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിൽ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ച
ലേഖന പരമ്പരകൾ, പംക്തികൾ...
മലയാളം ന്യൂസ്, ചന്ദ്രിക തുടങ്ങി സമകാലികങ്ങ ളില്‍ സ്ഥിരമായി എഴുതുന്ന പ്രതിവാര കോളങ്ങൾ ....

"സമസ്ത വഴിയും വികാരവും"
"ഖുർ ആനിലെ ജനതകൾ"
ഖുർ ആൻ, ഹദീസ് ക്ളാസുകൾ  
തുടങ്ങി അനേകം തുടർ പ്രഭാഷണ സീ.ഡി കളും  ടി എച്ച് ദാരിമിയുടെതായി പുറത്തു വന്നിട്ടുണ്ട്.

ജിദ്ദയിലെ മത സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന ടി എച്ച് ദാരിമിക്ക് ഈ മഹാ നഗരം സ്നേഹ സമ്പന്നമായ യാത്രയയപ്പിനൊരുങ്ങുമ്പോൾ  ....

"ഓണ്‍ലൈൻ ഖാഫില"  നേരുന്നു... സ്നേഹ പൂർവ്വം..
"ഇ - ആശംസകൾ "