" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Thursday, November 7, 2013

സമസ്ത സ്റ്റേറ്റ് തല ഇസ്‌ലാമിക കലാമേള കടമേരി റഹ്മാനിയ്യ അറബിക് കോളജില്‍


'മുഅല്ലീം ഡെ' 17ന്
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ സംസ്ഥാന തല ഇസ്‌ലാമിക കലാമേള 2014 മെയ് മാസത്തില്‍ കോഴിക്കോട് ജില്ലയിലെ കടമേരി റഹ്മാനിയ്യ അറബിക് കോളജില്‍ നടക്കും. മദ്രസാ, റെയ്ഞ്ച് ജില്ലാ മത്സരങ്ങള്‍ ജനുവരി മുതല്‍ തുടങ്ങും. ചേളാരിയില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തിലാണ് തീരുമാനം.  
മദ്രസാ അധ്യാപകരുടെ ക്ഷേമനിധിയിലേക്ക് ഫണ്ട് സ്വരൂപിക്കാന്‍ വര്‍ഷം തോറും നടത്തിവരുന്ന 'മുഅല്ലീം ഡെ' 17ന് നടത്തുവാനും തീരുമാനിച്ചു. സ്റ്റേറ്റ് തല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍നിര്‍വ്വഹിക്കും.

വെളിച്ചം കണ്ടത് ഭീകര സത്യം


ജനീവ: ഫലസ്തീന്‍ നായകന്‍ യാസര്‍ അറഫാത്ത് മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ചരിത്രം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നതെന്ന് പത്‌നി സുഹ അറഫാത്ത്. സംശയങ്ങളെല്ലാം റിപ്പോര്‍ട്ട് ശരിവെച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. 'അറഫാത്തിന്റേത് സ്വാഭാവിക മരണമല്ല. അദ്ദേഹം കൊല്ലപ്പെട്ടതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു'-സുഹ വ്യക്തമാക്കി.


അറഫാത്തിന്റെ ശരീരം മുഴുവന്‍ റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയമായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സ്വിസ് ശാസ്ത്രജ്ഞര്‍ ഒരു വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ കണ്ടെത്തിയ സത്യങ്ങള്‍ ഫലസ്തീന്‍ ജനതയുടെ ആശങ്കകളെ സ്ഥിരീകരിക്കുന്നതാണ്. അറഫാത്തിനെ ഇസ്രാഈല്‍ വിഷംകൊടുത്ത് കൊന്നതാണെന്ന് അദ്ദേഹത്തിന്റെ മരണം മുതല്‍ അവര്‍ക്ക് സംശയമുണ്ടായിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൂസിയാന യൂനിവേഴ്‌സിറ്റി റേഡിയേഷന്‍ ഫിസിക്‌സ്

അക്കാദമിക് സഹകരണം: ഇന്‍ര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റിയും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയും സഹകരിക്കും

  
മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റിയും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയും തമ്മില്‍ അക്കാദമിക മേഖലയിലെ പരസ്പര സഹകരണത്തിനു ധാരണ. വൈസ്ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയുടെ നേതൃത്വത്തിലുള്ള ദാറുല്‍ ഹുദാ സംഘം മലേഷ്യന്‍ സര്‍വകലാശാല അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലെ ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി കാമ്പസില്‍ നടന്ന ചടങ്ങില്‍ ഐ.ഐ.യു.എം ഡെപ്യൂട്ടി റെക്ടര്‍ പ്രൊഫ. അബ്ദുല്‍ അസീസ് ബര്‍ഗൂസും ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. അധ്യാപക-വിദ്യാര്‍ത്ഥി കൈമാറ്റം, ഗവേഷണം, അക്കാദമിക് സഹകരണം തുടങ്ങിയ മേഖലകളിലാണ് ഇരു സര്‍വകലാശാലകളും ധാരണയിലെത്തിയത്.
ആഗോള തലത്തിലെ പ്രമുഖ ഇസ്ലാമിക സര്‍വകലാശാലകളിലൊന്നായി ഗണിക്കപ്പെടുന്ന ഐ.ഐ.യു.എമ്മുമായുള്ള സഹകരണം ദാറുല്‍ ഹുദാക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് കരുതപ്പെടുന്നു. ഇസ്ലാമിക സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ലീഗ് ഓഫ് ഇസ്ലാമിക് യൂനിവേഴ്സിറ്റീസ്, ഫെഡറേഷന്‍ ഓഫ് ദി യൂനിവേഴ്സിറ്റീസ് ഓഫ് ദി ഇസ്ലാമിക് വേള്‍ഡ് എന്നിവയില്‍ ദാറുല്‍ ഹുദാക്ക് അംഗത്വമുണ്ട്. ഇറാനിലെ അല്‍ മുസ്ഥഫ ഇന്‍ര്‍നാഷനല്‍ യൂനിവേഴ്സിറ്റി, സുഡാനിലെ ഉമ്മുദുര്‍മാന്‍ യൂനിവേഴ്സിറ്റി, ലിബിയയിലെ അല്‍ ഫാതിഹ് യൂനിവേഴ്സിറ്റി തുടങ്ങി നിരവധി വിദേശ സര്‍വകലാശാലകളുമായി ദാറുല്‍ ഹുദാ നേരത്തെ തന്നെ എം.ഒ.യു ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

കൊലപാതകങ്ങള്‍ക്കെതിരെ സമൂഹം രംഗത്തിറങ്ങണം: വലിയ ഖാസി


തിരൂരങ്ങാടി: സമൂഹത്തില്‍ ഭീതിതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെ സമൂഹം രംഗത്തിറങ്ങണമെന്ന് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ . മമ്പുറം ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ 175-ാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെ ഒന്നാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നിന്ന് അധാര്‍മികതകള്‍ ഇല്ലാതാക്കാന്‍ കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നടത്തി. സി. യൂസുഫ് ഫൈസി അധ്യക്ഷതവഹിച്ചു. നേര്‍ച്ച 12ന് സമാപിക്കും

വ്യാജകേശത്തിനു വേണ്ടി മുഅ²്‌ജിസത്ത്‌ നിഷേധവും വിഘടിതരുടെ തനി നിറം തുറന്നു കാട്ടി ഓണ്‍ലൈനില്‍ തുറന്ന സംവാദം സംഘടിപ്പിച്ചു


വെല്ലുവിളി ഏറ്റെടുത്തപ്പോള്‍ വിഘടിത ക്ലാസ്സ്‌ റൂം മൌലാനമാര്‍ മുങ്ങി
കാന്തപുരത്തിന്റെ പക്കലുള്ള വ്യാജ കേശം 'ഒറിജിനലാ' ക്കാനായി "തിരു നബി(സ)യുടെ വഫാതിനു ശേഷം നിലനില്‍ക്കുന്ന മുഅജിസത് ഖുര്‍ആന്‍ മാത്രമാണെന്ന" വഹാബിസം എഴുന്നള്ളിച്ച പൊന്‍മളയുടെ വാദത്തിനു പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി പറയാന്‍ തയ്യാറായ സുന്നി യുവ പണ്‌ഢിതര്‍ക്കു മുമ്പില്‍ തിരിച്ചു ഒരു ചോദ്യം പോലും ചോദിക്കാനാവാതെ വിഘടിതര്‍ കുഴങ്ങി. ഒടുവിൽ വെല്ലുവിളി നടത്തിയ കുമ്മോളിയും കേള്‍വിക്കാരനും സംവാദത്തില്‍ പങ്കെടുക്കാതെ മുങ്ങി..
വിശദാംശങ്ങള്‍ക്ക്‌ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം റെക്കോര്‍ഡ്‌ കേള്‍ക്കുക

Tuesday, November 5, 2013

എസ്.വൈ.എസ് അറുപതാം വാര്ഷിക സമ്മേളനം ഫെബ്രുവരി 14 -15-16 തിയതികളിലേക്കു മാറ്റി

 എസ്.വൈ.എസ് അറുപതാം വാര്ഷിക സമ്മേളനം ഫെബ്രുവരി 14 -15-16 തിയതികളിലേക്കു മാറ്റിയതായി പ്രസിഡന്റ്റ് പാണക്കാട് സയ്യിദ് ഹൈദരലി  ശിഹാബ് തങ്ങള് അറിയിച്ചു.  ലോക് സഭാ തെരഞ്ഞെടുപ്പ് കാരണമാണ്  സമ്മേളനം  ഒന്നര മാസം  നേരത്തെ നടത്താന്  തീരുമാനമായതെന്നു സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് കേരള ഇസ്ലാമിക് ക്ലാസ് റൂം പ്രവര്ത്തകരെ  അറിയിച്ചു  .

മുഹര്‍റം: ഇസ് ലാമിക ചരിത്രങ്ങളുടെ സംഗമകാലം

ഹിജ്‌റ വര്‍ഷത്തിലെ പ്രഥമ മാസമായ മുഹര്‍റം ഇസ്‌ലാമിക ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വിശ്യഷ്യാ അതിലെ ആശൂറാഅ് (മുഹര്‍റം 10). യുദ്ധം നിഷിദ്ധമാക്കപ്പെട്ട നാലു മാസങ്ങളില്‍ ഒന്നത്രെ ഇത്. ലോക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ കൊണ്ട് ധന്യമാക്കപ്പെട്ട ആശൂറാഇന്റെ മഹത്വം വിശദമാക്കുന്ന ഒട്ടേറെ ഹദീസുകള്‍ നമുക്ക് കാണാം.
റമളാന്‍ മാസം കഴിഞ്ഞാല്‍ പിന്നെ നബി (സ) വ്രതമെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് മുഹര്‍റത്തിലായിരുന്നുവെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു. ചരിത്രത്തിന്റെ ഗതിവിഗതികള്‍ക്ക് മാറ്റം വരുത്തിയ ഒട്ടേറെ സംഭവങ്ങള്‍ മുഹര്‍റത്തില്‍ നടന്നതായി മതഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു. പൂര്‍വ്വകാല പ്രവാചകരുടെ ജീവിതവുമായി ബന്ധപ്പെട്ടു സുപ്രധാന സംഭവങ്ങള്‍ മുഹര്‍റത്തില്‍ പ്രത്യേകിച്ച് ആശൂറാഇല്‍ നടന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ലോകത്ത് ആദ്യമായി മഴ വര്‍ഷിച്ചത്, നംറൂദിന്റെ അഗ്‌നികുണ്ഠത്തില്‍നിന്ന് ഇബ്‌റാഹീം നബി(അ)ന്റെ മോചനം, അയ്യൂബ് നബി(അ)ന്റെ രോഗശമനം ഇവയില്‍ ചിലത് മാത്രം.

വാഫി കലോത്സവം വളാഞ്ചേരി മര്‍ക്കസിന് ഓവറോള്‍

 
വളാഞ്ചേരി: സംസ്ഥാന വാഫി-വഫിയ്യ കലോത്സവങ്ങള്‍ക്ക് പകിട്ടാര്‍ന്ന പരിസമാപ്തി.

1002 പോയിന്റ് നേടി വളാഞ്ചേരി മര്‍ക്കസ് ഓവറോള്‍ ചാമ്പ്യന്മാരായി. 799 പോയിന്റ്‌നടി തൂത ദാറുല്‍ഉലൂം, 570 പോയിന്റ് നേടി വളവന്നൂര്‍ ബാഫഖി കോളജുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

നാസയുടെ ഉപകരണങ്ങളൊന്നുമില്ലാതെ മംഗള്‍യാന്‍ കുതിച്ചുയര്‍ന്നു

 
ചെന്നൈ: ചുവന്ന ഗ്രഹത്തിന്റെ ജീവരഹസ്യങ്ങളും നിഗൂഢതകളും തേടി ഇന്ത്യയുടെ മംഗള്‍യാന്‍ യാത്ര തിരിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 2.38ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് അമ്പത്തിയാറര മണിക്കൂര്‍ നീണ്ടു നിന്ന കൗണ്ട്ഡൗണിന് ശേഷം മംഗള്‍യാന്‍ എന്നു പേരിട്ട രാജ്യത്തിന്റെ ചൊവ്വാഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിച്ചത്. 1.35 ടണ്‍ ഭാരവും ഒരു റഫ്രിജറേറ്ററിന്റെ വലിപ്പവുമുള്ള പേടകം പി.എസ്.എല്‍.വി സി25 റോക്കറ്റുവഴിയാണ് ഭ്രമണപഥത്തിലെത്തുക.

Monday, November 4, 2013

ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍!

images (1)    
ഹിജ്റ വര്‍ഷം 1435. ഒരു പുതുവര്‍ഷം കൂടി സമാഗതമാവുകയാണ്. ആയുസ്സിലെ വലിയൊരംശം കൊഴിഞ്ഞു പോവുന്നു എന്നും പറയാം. ലോകത്തങ്ങോളമിങ്ങോളമുള്ള മുസ്‍ലിംകളുടെ കര്‍മങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ആസ്പദമാക്കുന്ന കാലഗണനയാണ് ഹിജ്റ വര്‍ഷം. വിശുദ്ധ റസൂല്‍ (സ്വ) മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷമാണ് ഹിജ്റ ഒന്ന്.
ദൈനം ദിന ജീവിത തിരക്കുകള്‍ക്കിടയി‍‍ല്‍ തീരാറായ വഴിയെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ഓരോ പുതുവത്സരാശംസകളും. ജനിച്ചതു മുതല്‍ അനേകം കാതം പിന്നിട്ടിരിക്കുന്നുവെന്നും ഭൌതിക ജീവിതത്തിന്റെ അവസാനത്തോട് അടുത്തുകൊണ്ടിരിക്കുന്നുമുള്ള മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാ‍ള്‍ താനും മരണവും തമ്മിലുള്ള അകലം ഒരു വര്‍ഷം കൂടി കുറഞ്ഞിരിക്കുന്നു. പുനരാലോചിക്കാനുള്ള അവസരം കൂടിയാണത്. എന്റെ സമുദായത്തിന്റെ വയസ്സ് അറുപതിനും എഴുപതിനുമിടയിലാണെന്ന് തിരുവചനം. അങ്ങനെയെങ്കി‍ല്‍ ഇനി എത്ര ദൂരം മുന്നിലുണ്ടാവും?
പത്തിരുപത് വയസ്സു വരെ പഠനം. പിന്നെ