" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Monday, January 6, 2014

ജാമിഅ നൂരിയ്യ സമ്മേളനത്തിനു പരിസമാപ്തി

jamia samapanam
ജാമിഅ നൂരിയ്യ അറബിയ്യയുടെ വാര്‍ഷിക- ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ദക്ഷിണേന്ത്യയിലെ വൈജ്ഞാനിക വിപ്ലവത്തിന് വിജയമന്ത്രമോതിയ ജാമിഅ: നൂരിയ്യയുടെ സ്ഥാനം ജനഹൃദയങ്ങളിലാണെന്ന് ഉദ്ഘോഷിക്കുന്നതായിരുന്നു ഞായറാഴ്ച വൈകിട്ടു നടന്ന സമാപന സമ്മേളനത്തിനെത്തിയ വന്‍ജനാവലി. കേരളക്കരയിലെ ഇസ്‌ലാമിക പ്രബോധനവീഥിയില്‍ അരനൂറ്റാണ്ടിലേറെയായി പാല്‍നിലാവായി നിറഞ്ഞ ജാമിഅയുടെ ഗോള്‍ഡന്‍ ജൂബിലി പദ്ധതികള്‍ കൂടുതല്‍ ശോഭയുള്ളതാകുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.
തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ 153 യുവപണ്ഡിതര്‍ ഫൈസി ബിരുദം വാങ്ങി പ്രബോധനവീഥിയിലിറങ്ങി. മതമൂല്യങ്ങളിലേക്ക് സമൂഹത്തെ മാടിവിളിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന ഉദ്‌ഘോഷവുമായി അവര്‍ ഫൈസി ബിരുദം ഏറ്റുവാങ്ങിയപ്പോള്‍ ജാമിഅയില്‍ നിന്ന് അഞ്ച് പതിറ്റാണ്ടിനിടെ ബിരുദം ഏറ്റുവാങ്ങിയവരുടെ എണ്ണം 5922 ആയി ഉയന്നു.
സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡണ്ട് സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സഊദി അമ്പാസഡര്‍ ഡോ. സഊദ് മുഹമ്മദ് അസ്സാതി മുഖ്യാതിഥിയായിരുന്നു.
കേന്ദ്ര മന്ത്രി ഇ.അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ബഹ്‌റൈന്‍ പാര്‍ലമെന്ററി മെമ്പര്‍ ശൈഖ് ഹസന്‍ ഈദ് ബുഖമ്മസ് കേരള മുസ്‌ലിം നേതാക്കള്‍ക്കുള്ള ഉപഹാരം സമര്‍പ്പിച്ചു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി കോയക്കുട്ടി മുസ്ല്യാര്‍, ചെറുശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, പ്രൊഫ.കെ ആലിക്കുട്ടി മുസ്ല്യാര്‍, വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഉപഹാരം ഏറ്റു വാങ്ങി. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്‍ദാന പ്രഭാഷണം നിര്‍വഹിച്ചു.
അമ്പത്തൊന്നാം വാര്‍ഷിക- നാല്‍പത്തൊമ്പതാം സനദ്‍ദാന സമ്മേളനമാണ് ജനുവരി ഒന്നു മുതല്‍ അഞ്ചുവരെയായി നടന്നത്. സ്റ്റുഡന്‍സ് വര്‍ക്ക്‌ഷോപ്പ്, പ്രബോധനം, ആരോഗ്യ-പരിസ്ഥിതി സെമിനാര്‍, അലുംനി മീറ്റ്, പ്രവാസം, അറബിക് കോണ്‍ഫ്രന്‍സ്, നിയമ സമീക്ഷ, ആദര്‍ശം, അനുസ്മരണം, വഖഫ് സെമിനാര്‍ തുടങ്ങിയവ ഉള്‍പ്പെടെ ഇരുപത് സെഷനുകളിലായി നൂറോളം പ്രബന്ധങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടത്.

No comments:

Post a Comment