" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Friday, January 31, 2014

പാന പാത്രത്തിനു പിന്നില്‍ സയണിസ്റ്റ് ഗൂഢാലോചന: സമസ്ത നേതാക്കള്‍


 
കോഴിക്കോട്: പ്രവാചകന്റെ പേരില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൊണ്ടുവന്ന പാനപാത്രത്തിന് പിന്നില്‍ സയണിസ്റ്റ് ലോബിയുടെ വന്‍ ഗൂഢാലോചനയുണ്ടെന്ന് സമസ്ത നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
പ്രവാചകന്റേതെന്ന പേരില്‍ വ്യാജകേശം കൊണ്ടുവന്ന് വിശ്വാസികളില്‍ നിന്നു പണം തട്ടിയെടുത്തതിന് പിന്നാലെ പുതുതായി കൊണ്ടുവന്ന പാനപാത്രവും വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കാന്തപുരത്തിന് മുടി കൈമാറിയ അഹ്മദ് ഖസ്‌റജി തന്നെ നല്‍കിയ പാത്രത്തിന് അകത്ത് കാണുന്ന ആറു കോണുകളോടുകൂടിയ നക്ഷത്രം ഇസ്രാഈലിന്റെയും സയണിസത്തിന്റെയും ഔദ്യോഗിക ചിഹ്നവുമാണ്.
 
പാത്രത്തില്‍ കാണുന്ന അറബി ലിപി പ്രവാചകന്റെ കാലഘട്ടത്തിലുള്ളതല്ലെന്നും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് പാത്രത്തില്‍ കാണുന്ന ലിപി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും വ്യക്തമാണ്. വീണ്ടും പ്രവാചക തിരുശേഷിപ്പ് എന്ന പേരില്‍ പുതിയൊരു വസ്തു കൊണ്ടു വന്ന് വിവാദമുണ്ടാക്കാനുള്ള കാന്തപുരത്തിന്റെ ശ്രമത്തിന് പിന്നില്‍ ഗൂഢ താല്‍പര്യങ്ങളാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ വ്യക്തമാക്കി.
 
പ്രവാചകന്റേതെന്ന പേരില്‍ ഇതുപോലെയുള്ള ഒരു പാനപാത്രം അടുത്തകാലത്ത് ഇസ്രാഈലിന്റെ മാനസപുത്രനായ ചെച്‌നിയന്‍ പ്രസിഡണ്ട് റംസാന്‍ കദിറോവ് കൊണ്ടുവന്നിരുന്നു. അഹ്മദ് ഖസ്‌റജി ഒരു വ്യാജമുടിയും ഇദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ചെച്‌നിയയിലെ അധിനിവേശ വിരുദ്ധ പോരാട്ടത്തെ അടിച്ചമര്‍ത്തുന്നതിന് വേണ്ടി കദിറോവിന് എല്ലാവിധ സഹായവും ചെയ്തുകൊടുത്തത് ഇസ്രായീലും റഷ്യയുമാണ്. കാന്തപുരവും ഖസ്‌റജിയും കദിറോവിനെ പലതവണ സന്ദര്‍ശിച്ചതുമാണ്. കാന്തപുരത്തിന്റെ സയണിസ്റ്റ് ബന്ധം പുതിയ പാനപാത്രത്തോടെ കൂടുതല്‍ വ്യക്തമാക്കിയിരിക്കുകയാണ്.
 
നരേന്ദ്രമോഡിയെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി അവതരിപ്പിക്കുന്നതില്‍ ഇസ്രാഈല്‍ സയണിസ്റ്റ് ലോബി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മോഡിയുമായി ബന്ധം പുലര്‍ത്തുന്ന കാന്തപുരത്തിന്റെ നീക്കങ്ങളാണ് സംശയം ജനിപ്പിക്കുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിനും മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനും വേണ്ടി അമേരിക്കന്‍ - ഇസ്രാഈല്‍ ലോബിക്കായി കാന്തപുരം പ്രവര്‍ത്തിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
 
ഇപ്പോള്‍ ലഭിച്ച പാനപാത്രം പ്രവാചകരുടെ ഏത് സ്വഹാബി (അനുചരന്‍) വഴിയാണ് കൈമാറി പോന്നതെന്നും അതിന്റെ ചരിത്രരേഖ എവിടെയാണെന്നും വ്യക്തമാക്കാന്‍ കാന്തപുരത്തിന് ബാധ്യതയുണ്ട്.
 
പാന പാത്രം കൈമാറിയ അതേ ചടങ്ങില്‍ വെച്ച് പ്രവാചകരുടേതാണെന്ന് പറയപ്പെടുന്ന ഒരു താടിമുടി മദീനയില്‍ നിന്ന് ഒരു അറബി കൊണ്ടുവന്ന് സമ്മാനിച്ചു എന്ന് അവകാശപ്പെടുന്നുണ്ട്. ആ മുടി എവിടെയാണെന്നും അത് സംബന്ധിച്ച വാര്‍ത്ത സ്വന്തം പത്രത്തില്‍ പോലും പ്രസിദ്ധീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കണം.
 
പ്രശ്‌നത്തില്‍ നിയമപരമായും വിശ്വാസപരമായും ഇടപെടുമെന്നും നേതാക്കള്‍ അറിയിച്ചു. പ്രവാചകരുടെ പേരില്‍ വ്യാജവസ്തുക്കള്‍ ധാരാളമായി കേരളത്തില്‍ കൊണ്ടുവന്ന് പ്രവാചക തിരുമേനിയെ നിന്ദിക്കാനുള്ള നീക്കത്തിനെതിരെ സമൂഹം ഒന്നിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 
 
ഉമര്‍ ഫൈസി മുക്കം, ഓണംപിള്ളി മുഹമ്മദ് ഫൈസി, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, മുജീബ് ഫൈസി പൂലോട് തുടങ്ങിയവരും സംബന്ധിച്ചു.

2 comments:

  1. Theernnilla. Rasool(s) upayogicha Samsung S4 udan pratheekshikkuka.

    ReplyDelete
    Replies
    1. Iniyum enthellam Konduvaranundu... karanam oru rekhayum chodikkathe nalla samkhyakalkku vangikkan pattiya oru samoohatheyanu adheham ithrayum kaalam kondu undakkiyeduthathu..Thante account nirakkan ee vazhiyalle ettavum fit..

      Delete