" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Saturday, August 17, 2013

ഓണപ്പറമ്പ് സംഭവം സംഘടനാപരമല്ല : സമസ്ത കണ്ണൂര്‍ :

ഓണപ്പറമ്പില്‍ കാന്തപുരം വിഭാഗം സുന്നികളുടെ മദ്റസയും പളളിയും ആക്രമിച്ച സംഭവത്തില്‍ സമസ്തക്കോ പോഷകസംഘടനകള്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് SYS, SKSSF നേതാക്കളായ അഹമദ് തേ൪ളായി, എ.കെ. അബ്ദുല്‍ ബാഖി, സിദ്ദീഖ് ഫൈസി വെണ്മണല്‍ , അബ്ദുസലാം ദാരിമി കിണവക്കല്‍ , അബ്ദുലത്തീഫ് പന്നിയൂ൪ , ശഹീ൪പാപ്പിനിശേരി എന്നിവ൪ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സമാധാനവും ഭദ്രതയുമുളള ഓണപ്പറമ്പ് മഹല്ലില്‍ മദ്റസയുടെ പേരില്‍ പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിച്ചവ൪ക്കെതിരെ മഹല്ല് വാസികള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഇത് ചോദ്യം ചെയ്ത വ്യക്തിയെ കയ്യേററം ചെയ്യാന്‍ ശ്രമിച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്. അക്രമം തീ൪ത്തും അപലപനീയമാണെന്നും ആരാധനാലയങ്ങളെ സംഘ൪ഷഹേതുവാക്കുന്നത് ആ൪ക്കും ഉചിതമല്ലെന്നും നേതാക്കള്‍ പറഞ്ഞു. സംഭവത്തിന്‍റെ യഥാ൪ത്ഥ പ്രതികളെ പിടികൂടുന്നതിന് പകരം രാത്രികളില്‍ വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിരപരാധികളെ അറസ്ററ് ചെയ്ത് പീഡിപ്പിക്കുന്ന പോലീസ് നടപടി പ്രതിഷേധാ൪ഹമാണെന്നും അവ൪ ആരോപിച്ചു.

സ്വരാജ്യ സ്നേഹം അര്ത്ഥപൂര്ണമാക്കുക: സമസ്ത

കോഴിക്കോട്: സ്വരാജ്യ സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമായി വിശദീകരിച്ച ഇസ്‌ലാം മണ്ണ് പുല്‍കാനുള്ള സന്ദേശമല്ല നല്‍കുന്നത്. രാജ്യത്തിന്റെ വ്യവസ്ഥകള്‍ മാനിക്കുന്ന രാഷ്ട്രത്തിലെ പൗരന്മാരുടെ തുല്യാവകാശങ്ങള്‍ ആദരിക്കുക, രാഷ്ട്ര നിര്‍മിതിക്ക് യത്‌നിക്കുക, പൂര്‍വ്വോപരി നമ്മുടെ രാഷ്ട്രത്തിന്റെ സമാധാനവും, ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുക എന്നതു കൂടിയാണ്.. ഭരണഘടനയും വ്യവസ്ഥകളും ആദരപൂര്‍വ്വം സ്വീകരിച്ചു നടപ്പിലാക്കാന്‍ ഓരോ വിശ്വസാകിള്‍ക്കും ബാധ്യത ഉണ്ട്. വര്‍ഗീയ, വിഭാഗീയ, ഭീകരവാദ, തീവ്രവാദ, വിഭജന വാദ, വിഘടന വാദ ശക്തികളുമായി സന്ധി ചെയ്യാതെ എല്ലാ മതവിശ്വാസികളോടും മത വിശ്വാസ മില്ലാത്തവരോടും സ്‌നേഹമസൃണമായി പെരുമാറാന്‍ ഈ സ്വാതന്ത്യദിനം എല്ലാവര്‍ക്കും പ്രചോദനമാവട്ടെ എന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷന്‍ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍, മുഖ്യാകര്യദര്‍ശി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഖജാഞ്ചി പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍ എന്നിവര്‍ പുറപ്പെടുവിച്ച സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.

"ജിദ്ദ SYS സംഘടിപ്പിക്കുന്ന ഉംറ യാത്രയും സൗര് ഗുഹ സന്ദര്ശനവും 29 / 08/ 2013 രാത്രി 12 ന് പുറപ്പെട്ട് രാവിലെ 11 മണിക്ക് ജിദ്ദയില് തിരിച്ചെത്തുന്നു "സീറ്റുകള് പരിമിതം -ഉടന് ബന്ദപ്പെടുക 0551316015

രാജ്യമെങ്ങും സ്വാതന്ത്ര്യലഹരിയില്‍; വര്‍ഗീയതയെ ചെറുക്കണമെന്ന് പ്രധാനമന്ത്രി

    
 
s1.reutersmedia.netമതേതരമൂല്യങ്ങള്‍ സംരക്ഷിക്കാനും വര്‍ഗീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‍റെ അവസാന സ്വാതന്ത്ര്യദിന സന്ദേശം. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന ചടങ്ങിലാണ് ഡോ. സിംഗ് വര്‍ഗീയതക്കെതിരെ ശക്തമായി ശബ്ദിച്ചത്. ഇന്ത്യന്‍ അതിര്‍ത്ഥിയില്‍ നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുന്ന പാക്കിസ്താനെ താക്കീത് ചെയ്യാനും പ്രധാനമന്ത്രി മറന്നില്ല.
വര്‍ഗീയതയും വംശീയവിദ്വേഷവും കൈവെടിയാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, മതേതരവും പുരോഗമനാത്മകവുമായ ഒരു സമൂഹത്തില്‍ അത്തരം പ്രത്യയശാസ്ത്രങ്ങള്‍ക്ക് നിലനില്‍പില്ലെന്നും പ്രഖ്യാപിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഗവണ്‍മെന്‍റിന്‍റെ നേട്ടങ്ങളും പുരോഗതികളും പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. പരസ്പര സഹിഷ്ണുതയും വൈവിധ്യങ്ങളോടുള്ള ആദരവും പഠിപ്പിക്കുന്നതാണ് രാഷ്ട്രത്തിന്‍റെ പാരമ്പര്യം. അതിനെ പരിപോഷിപ്പിക്കാന്‍ ഓരോ പൌരന്മാരും തയ്യാറാവണം. 35 മിനിറ്റു നീണ്ടുനിന്ന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയാണ് ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരുന്നത്. ഡല്‍ഹി മുഴുവന്‍ സേനയുടെ സുരക്ഷാവലയത്തിലായിരുന്നു.

Friday, August 16, 2013

വാര്‍ഷിക അവധിക്ക് ശേഷം കുരുന്നുകള്‍ മദ്റസയിലേക്ക്...


സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ഇന്ത്യയിലും പുറത്തുമുള്ള 9269 മദ്‌റസകളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന 9191 മദ്‌റസകളില്‍ പുതുതായി 1.40 ലക്ഷം വിദ്യാര്‍ത്ഥികള്‍ 17ന് ശനിയാഴ്ച പ്രവേശനം നേടും. അഞ്ച് വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കുകയുള്ളൂ.
     നവാഗതരെ വരവേല്‍ക്കാന്‍ മദ്‌റസകളില്‍ വിപുലമായ ഒരുക്കങ്ങള്‍ ഏല്‍പ്പെടുത്തിയിരിക്കുന്നു. സമസ്ത കേരള സുന്നി ബാലവേദിയുടെ മദ്‌റസാ യൂനിറ്റ് കമ്മിറ്റികളും, മദ്‌റസാ മാനേജ്‌മെന്റ് കമ്മിറ്റിയും, ഉസ്താദുമാരും കുരുന്നുകളെ സ്വീകരിക്കും. മധുരപലഹാരങ്ങളും, പ്രാര്‍ത്ഥനകളും കൊണ്ട് പാഠശാലകളില്‍ നവ്യാനുഭവമായിരിക്കും പുതുതായി എത്തുന്ന കുരുന്നുകള്‍ക്ക്.
    ധര്‍മ പാഠമഭ്യസിക്കാനുള്ള സന്താനങ്ങളുടെ സൗഭാഗ്യത്തില്‍ രക്ഷിതാക്കളും പങ്കാളികളാവും. മുന്‍വര്‍ഷം മുഫത്തിശുമാര്‍ എടുത്ത കണക്കുപ്രകാരം നാല്‍പത്തയ്യായിരത്തോളം പഠിതാക്കള്‍ മലപ്പുറം ജില്ലയിലെ മദ്‌റസയിലെത്തും. ഏറ്റവും കുറവ് കോട്ടയം ജില്ലയിലാകും (175). കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ പതിനാലായിരത്തിലധികം നവാഗതര്‍ പ്രവേശനം നേടും. ഖത്തര്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളിലും ജനറല്‍ കലണ്ടര്‍ പ്രകാരമാണ് മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്. 
    മദ്‌റസകള്‍ക്ക് മുമ്പില്‍ നവാഗതരെ വരവേല്‍ക്കുന്ന ബാനറുകള്‍ സ്ഥാപിക്കണം ''മതവിദ്യയിലൂടെ ഉയരങ്ങളിലേക്ക്'' എന്നുകൂടി ആലേഖനം ചെയ്യണമെന്നും, വെള്ളിയാഴ്ച പള്ളികളില്‍ ഇത് സംബന്ധിച്ച് ഖതീബുമാര്‍ ഉദ്‌ബോധനം നടത്തണമെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അറിയിച്ചു.


Thursday, August 15, 2013

ഏവര്ക്കും സ്വാതന്ത്ര ദിനാശംസകൾ

നാടെങ്ങും സ്വാതന്ത്ര ദിനം ആഘോഷിച്ചു

സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങളുടെ മക്കള്‍  


ധാര്‍മിക വിദ്യാഭ്യാസം സാമൂഹ്യനിലനില്‍പ്പിന്റെ അടിസ്ഥാനം : അബ്ബാസലി തങ്ങള്‍


ത്വലബാ വിംഗ് സംസ്ഥാന ലീഡേഴ്‌സ് മീറ്റ് സമാപിച്ചു

SKSSF ത്വലബാ വിംഗ് സംസ്ഥാന ലീഡേഴ്‌സ് മീറ്റ് കിഴിശ്ശേരി അല്‍-ഫാറൂഖ് കാമ്പസില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം : സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന അധാര്‍മിക പ്രവണതകളുടെ മുഖ്യ ഹേതുകം ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്നും അത് പ്രോത്സാഹിപ്പിക്കല്‍ സാമൂഹ്യ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമാണെന്നും SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. കിഴിശ്ശേരി അല്‍-ഫാറൂഖ് കാമ്പസില്‍ നടന്ന SKSSF ത്വലബാ വിംഗ് സംസ്ഥാന ലീഡേഴ്‌സ് മീറ്റില്‍ ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം വാണിജ്യവത്കരിക്കപ്പെടുന്ന പുതുയുഗ സാഹചര്യത്തില്‍ ധാര്‍മിക ബോധമുള്ള തലമുറ വളര്‍ന്നു വരേണ്ടത് അനിവാര്യമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തുമംഗലാപുരം, നീലഗിരി തുടങ്ങിയ പന്ത്രണ്ടോളം ജില്ലയില്‍ നിന്നുള്ള ത്വലബാ ജില്ലാ ലീഡേഴ്‌സ് സംഗമത്തില്‍ പങ്കെടുത്തു. മലേഷ്യന്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ മുഖ്യപ്രഭാഷണവും ഇബാദ് സംസ്ഥാന ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ ഉല്‍ഭോധന പ്രസംഗവും നിര്‍വ്വഹിച്ചു. ത്വലബ സംസ്ഥാന ചെയര്‍മാന്‍ റിയാസ് പാപ്ലശ്ശേരി ആധ്യക്ഷം വഹിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറി വി.കെ ഹാറൂന്‍ റശീദ് മാസ്റ്റര്‍ , ത്വലബ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജുബൈര്‍ വാരാമ്പറ്റ, പുല്‍പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി അലി ബാപ്പുഹാജി, അബ്ദുല്‍ മജീദ് ദാരിമി, നൂറുദ്ദീന്‍ യമാനി മോങ്ങം, കിഴിശ്ശേരി മേഖല പ്രസിഡന്റ് സൈനുദ്ദീന്‍ ബാഖവി കിഴിശ്ശേരി, ത്വലബ സംസ്ഥാന വൈസ് ചെയര്‍മാന്‍ സയ്യിദ് ഫാരിസ് തങ്ങള്‍ , ഓര്‍ഗനൈസര്‍ റാഫി മുണ്ടംപറമ്പ് പ്രസംഗിച്ചു. കണ്‍വീനര്‍ സി പി ബാസിത് ചെമ്പ്ര സ്വാഗതവും ട്രഷറര്‍ സയ്യിദ് ഹമീദ് തങ്ങള്‍ നന്ദിയും പറഞ്ഞു.

അത്ഭുതമായി SKSSF ഫൈസ്ബുക്ക്‌ കൂട്ടായ്മ | അനാവശ്യ പോസ്റ്റുകളും സൈബര്‍ കുറ്റകൃത്യങ്ങളും തടയുക : SKSSF ഇസ്‌ലാമിക് സൈബര്‍ ടീം


കോഴിക്കോട് : SKSSF ഫൈസ്ബുക് അംഗങ്ങള്‍ സംഘടിപ്പിച്ച കൂട്ടായ്മ അത്ഭുതമായി. പ്രതീക്ഷിച്ചതിനേക്കാളും കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ ഇസ്ലാമിക്‌ സെന്റര്‍ നിറഞ്ഞു പ്രവര്‍ത്തകര്‍ പുറത്തേക്കൊഴുകി. ഇരുന്നൂറിനടുത്ത് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ തുറകളില്‍ നിന്ന് പ്രവര്‍ത്തകര്‍ വന്‍ ആവേശത്തോടെയാണ് പങ്കെടുത്തത്. മുസ്തഫ മാസ്റ്റര്‍ മുണ്ടുപ്പാറ, സുബൈര്‍ ഹുദവി ചേകന്നൂര്‍ പരിപാടി നിയന്ത്രിച്ചു. സത്താര്‍ പന്തല്ലൂര്‍ , മുജീബ് ഫൈസി പൂലോട്, എ ആര്‍ സി കെ പി, അബ്ദു റഹിമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബഷീര്‍ ചേറൂര്‍ സ്വാഗതവും ഇര്‍ഷാദ് കള്ളിക്കാട് നന്ദിയും പറഞ്ഞു.

35,000 അടി ഉയരത്തിലും നിസ്കാരസമയവും ദിശയും അറിയിക്കുന്ന പുതിയ ആപ്ലിക്കേഷന്‍





വാനത്തിലൂടെ സഞ്ചരിക്കുമ്പോഴും നിസ്കാരസമയവും ഖിബ്‍ലയുടെ ദിശയും ഇനി കൃത്യമായി അറിയാം. 3,5000 അടി ഉയരത്തില്‍ നിന്നും ദിശയും സമയവും അറിയാനുള്ള പുതിയ ഐഫോണ്‍ ആപ്ലിക്കേഷന്‍ സിംഗപ്പൂര്‍ കമ്പനി രംഗത്തിറക്കി.
ക്രസന്‍റ്റൈറ്റിംഗ് എന്ന കമ്പനിയാണ് ക്രസന്‍റ്ട്രിപ്സ് എന്ന പേരില്‍ ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണുകളില്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷന്‍ മാസങ്ങള്‍ക്കുള്ളില്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഫസല്‍ ബഹാറുദ്ദീന്‍ പറഞ്ഞു.

Monday, August 12, 2013

സലാഹുദ്ദീന്‍ യമാനി. ഒരു പെരുന്നാള്‍ അനുഭവം...


സലാഹു യമാനി 
പല പെരുന്നാളുകള്‍ ജീവിതത്തില്‍ കഴിഞ്ഞുപോയി. സുന്നരവും മനോഹരവുമായ ഒരുപാട് നാളുകള്‍... എന്നാല്‍ അതുപോലെ എന്നല്ല ഒരു പടികൂടി സന്തോഷം നല്‍കിയ മനോഹരമായ ഒരു പെരുന്നാള്‍ ആയിരുന്നു അല്ലാഹു ഈ വര്‍ഷം എനിക്ക് നല്‍കിയത്. ഓര്‍മിക്കാന്‍ ഒത്തിരി ഓര്‍മകള്‍, പഠിക്കാന്‍ ഒത്തിരി അറിവുകള്‍... അങ്ങനെ നീണ്ടുപോകുന്നു ഈ പെരുന്നാളിന്റെ മാധുര്യം.

അന്ന് രാത്രി ഇഷാക്ക് ശേഷം ഞാന്‍ ഭാര്യെയും കൂട്ടി റൂമില്‍നിന്നും ഇറങ്ങി. നേരെ ശരഫിയ്യ മദീനാ സിയറ വണ്ടികള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് നടന്നു. മദാഇനു സ്വലിഹ് യാത്ര സങ്കെടിപ്പിക്കുന്ന ഏതെങ്കിലും ഒരു വണ്ടിയില്‍ മുന്‍ സീറ്റ് തന്നെ പിടിക്കണം അതായിരുന്നു ലക്‌ഷ്യം. അവിടെ ചെന്നപ്പോള്‍ ബസ്സിനു കാത്തുനില്‍ക്കുന്ന കുറെ ആളുകളെ കണ്ടു. അന്വേഷിച്ചപ്പോള്‍ പത്തുമണിക്ക് ബസ്സ്‌ വരും എന്നാണ് അറിഞ്ഞത്. പത്തു മണിവരെ അവിടെ കാത്തുനില്‍ക്കാന്‍ കഴില്ല. ഞാന്‍ ചാപ്പനങ്ങാടി മഹല്ല് ജമാഅത്തിന്‍റെ മുപ്പതാം വാര്‍ഷികം നടക്കുന്ന ഹില്‍ ടോപ്‌ ഓടിറ്റൊരിയതിലെക്ക് നടന്നു. മഹല്ല് ശാക്തീകരണം എന്ന വിഷയം അവതരിപ്പിക്കുക എന്ന വലിയൊരു ഉത്തരവാദിത്തം എന്റെ കഴിവുപോലെ നിര്‍വഹിച്ചു. സംത്രപ്തിയോടെ അവിടെനിന്നു ഇറങ്ങി വീണ്ടും ബസ്സ്‌ കിട്ടുമോ എന്ന് അന്വേഷിക്കാന്‍ ചെന്ന്. അരമണിക്കൂര്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു. എന്നാലും മുന്‍സീറ്റ്‌ തന്നെ കിട്ടി. ഫാമിലി കൂടെ ഉണ്ടായത് കൊണ്ട് മുന്സീറ്റാണ് ഏറ്റവും നല്ലത് എന്ന് മുന്പത്തെ അനുഭവം എന്നെ പഠിപ്പിച്ചിരുന്നു. അരമണിക്കൂറിന് ശേഷം വണ്ടി പുറപ്പെട്ടു. അതെ ഗ്രൂപിന് കീഴില്‍ ആറു ബസ്സുകള്‍ മദാഇനു സ്വലിഹിലെക് പോകുന്നുണ്ട്. വേണ്ടത്ര സൌകര്യങ്ങള്‍ ഒരുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അതിന്റെ പാകപ്പിഴവുകള്‍ യാത്രക്കാര്‍ ശരിക്കും അനുഭവിച്ചു. അസ്വസ്ഥരായ യാത്രക്കാര്‍ നന്നായി ദേഷ്യപ്പെടുന്നുണ്ടായിരുന്നു. പരസ്യത്തില്‍ കാണിച്ച എല്ലാ സ്ഥലങ്ങളിലും അവര്‍ ഞങ്ങളെ കൊണ്ടുപോയി കാണിച്ചുതന്നു. സൌകര്യങ്ങള്‍ കുറവാണ്, ഞങ്ങളുടെ ബസ്സില്‍ ഒരു ഗൈഡും ഇല്ല, ഒരാള്‍ സീറ്റ് ഇല്ലാതെ കുറച്ച് നേരം നില്‍കേണ്ടി വന്നു അങ്ങനെ ഒത്തിരി പ്രശ്നങ്ങള്‍, അങ്ങനെ മദാഇനു സ്വലിഹ് എത്താന്‍ അടുത്തപ്പോള്‍ ചീഫ് ഗൈഡ് ഞങ്ങളുടെ ബസ്സില്‍ വന്നു വളരെ വിനീതമായി എല്ലാ അസൌകര്യങ്ങള്‍ക്കും മാപ്പ് അപേക്ഷിച്ചു. ചുരുങ്ങിയ രീതിയില്‍ കാഴ്ചകള്‍ എല്ലാം വിവരിച്ചു അദ്ദേഹം യാത്രക്കാരെ സമാധാനിപ്പിച്ചു. കൂടുതല്‍ കാഴ്ചകള്‍ കാണണം എങ്കില്‍ നിങ്ങള്‍ ഒറ്റക്ക് വരുന്നതാണ് നല്ലത് എന്നും അദ്ദേഹം‍ പറഞ്ഞു. മനസ്സില്‍ വഴിയൊക്കെ രേഖപ്പെടുത്തി ഞാന്‍ അങ്ങനെ ഒരു കാര്യത്തെ കുറിച്ച് ചിന്തിച്ചു. അവസരം കിട്ടിയാല്‍ ഒന്ന് കൂടി പോകണം. അങ്ങനെ തിരിച്ചു മദീനയില്‍ എത്തിയപ്പോള്‍ ഞാന്‍ അവിടെ ഇറങ്ങി. രണ്ടു ദിവസം കൂടി പെരുന്നാള്‍ ലീവ് ബാകിയുണ്ടായിരുന്നത് കൊണ്ട് അതുകൂടി പ്രവാചക നഗരിയില്‍ കഴിച്ചു കൂട്ടാം എന്ന് ഞാന്‍ തീരുമാനിച്ചു.
അപ്പോഴാണ് എന്റെ സുഹ്ര്‍ത്തു നൌഷാദ് അന്‍വരി വിളിച്ചത്. എസ് വൈ എസിന്റെ നേത്രത്വത്തില്‍ മദാഇനു സ്വലിഹിലേക്ക് പുറപ്പെട്ടതാണ് എന്നും അല്‍പ സമയത്തിനുള്ളില്‍ മദീനയില്‍ എത്തുമെന്നും പറഞ്ഞു. അന്വ്ഷിച്ചപ്പോള്‍ രണ്ടു സീറ്റുകള്‍ ഒഴിവുണ്ട് എന്നറിഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല അവരുടെ കൂടെ കൂടി. തികച്ചും വെത്യസ്തമായ ഒരു അനുഭവം ആയിരുന്നു ആ യാത്ര. മദീനയില്‍നിന്നും ഉഹ്ദ് വഴി വദീ ബൈളാഎ അവിടെ നിന്നും ഖൈബറിലൂടെ മദാഇനു സ്വലിഹിലെക്ക്. ഓരോ സ്ഥലത്ത് എത്തുമ്പോഴും ബഹു മുസ്തഫ ഹുദവി, നജ്മുദ്ദീന്‍ ഹുദവി എന്നിവരുടെ വളരെ ഗഹനമായ ചരിത്ര വിവരണങ്ങള്‍. രസകരമായ ക്വിസ് പ്രോഗ്രാമുകള്‍, ചിന്താര്‍ഹാമായ അതിലേറെ രസകരമായ പ്രശസ്ത സാഹിത്യ കാരന്‍ ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ പരിപാടി. അങ്ങനെ ഓര്‍ക്കാനും പഠിക്കാനും ഒത്തിരി അവസരങ്ങള്‍. അതിലേറെ എന്നെ ആകര്‍ഷിച്ചത് അവര്‍ ഒരുക്കിയ സൌകര്യങ്ങള്‍ ആയിരുന്നു. ഒരു ബസ്സില്‍ രണ്ടു വളണ്ടിയര്‍മാര്‍ രണ്ടു ഗൈഡ്‌കള്‍ നല്ല ബസ്സുകള്‍ മദീനയില്‍ റൂം സൗകര്യം നല്ല ഭക്ഷണം. അത് വിതരണം ചെയ്യാന്‍ നല്ല തന്ത്രക്ഞരായ വളണ്ടിയെര്‍സ്. എല്ലാം ഒന്നിന് ഒന്ന് മെച്ചം. ഒരു നിമിഷം ഞാന്‍ ആലോചിച്ചുപോയി ആദ്യ യാത്രയില്‍ എന്റെ കൂടെ ഉണ്ടായിരുന്ന ആരെങ്കിലും ഇതൊന്നു കണ്ടിരുന്നെങ്കില്‍ എന്ന്. അവര്‍ മൂകത്തു വിരല്‍വെക്കുമായിരുന്നു ആ സൌകര്യങ്ങള്‍ കണ്ടാല്‍.
ഞാനും അവരില്‍ ഒരാളായി അലിഞ്ഞുചേര്‍ന്നുപോയി...