" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Saturday, August 17, 2013

രാജ്യമെങ്ങും സ്വാതന്ത്ര്യലഹരിയില്‍; വര്‍ഗീയതയെ ചെറുക്കണമെന്ന് പ്രധാനമന്ത്രി

    
 
s1.reutersmedia.netമതേതരമൂല്യങ്ങള്‍ സംരക്ഷിക്കാനും വര്‍ഗീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‍റെ അവസാന സ്വാതന്ത്ര്യദിന സന്ദേശം. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന ചടങ്ങിലാണ് ഡോ. സിംഗ് വര്‍ഗീയതക്കെതിരെ ശക്തമായി ശബ്ദിച്ചത്. ഇന്ത്യന്‍ അതിര്‍ത്ഥിയില്‍ നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുന്ന പാക്കിസ്താനെ താക്കീത് ചെയ്യാനും പ്രധാനമന്ത്രി മറന്നില്ല.
വര്‍ഗീയതയും വംശീയവിദ്വേഷവും കൈവെടിയാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, മതേതരവും പുരോഗമനാത്മകവുമായ ഒരു സമൂഹത്തില്‍ അത്തരം പ്രത്യയശാസ്ത്രങ്ങള്‍ക്ക് നിലനില്‍പില്ലെന്നും പ്രഖ്യാപിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഗവണ്‍മെന്‍റിന്‍റെ നേട്ടങ്ങളും പുരോഗതികളും പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. പരസ്പര സഹിഷ്ണുതയും വൈവിധ്യങ്ങളോടുള്ള ആദരവും പഠിപ്പിക്കുന്നതാണ് രാഷ്ട്രത്തിന്‍റെ പാരമ്പര്യം. അതിനെ പരിപോഷിപ്പിക്കാന്‍ ഓരോ പൌരന്മാരും തയ്യാറാവണം. 35 മിനിറ്റു നീണ്ടുനിന്ന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയാണ് ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരുന്നത്. ഡല്‍ഹി മുഴുവന്‍ സേനയുടെ സുരക്ഷാവലയത്തിലായിരുന്നു.

No comments:

Post a Comment