" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Friday, August 16, 2013

വാര്‍ഷിക അവധിക്ക് ശേഷം കുരുന്നുകള്‍ മദ്റസയിലേക്ക്...


സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ഇന്ത്യയിലും പുറത്തുമുള്ള 9269 മദ്‌റസകളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന 9191 മദ്‌റസകളില്‍ പുതുതായി 1.40 ലക്ഷം വിദ്യാര്‍ത്ഥികള്‍ 17ന് ശനിയാഴ്ച പ്രവേശനം നേടും. അഞ്ച് വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കുകയുള്ളൂ.
     നവാഗതരെ വരവേല്‍ക്കാന്‍ മദ്‌റസകളില്‍ വിപുലമായ ഒരുക്കങ്ങള്‍ ഏല്‍പ്പെടുത്തിയിരിക്കുന്നു. സമസ്ത കേരള സുന്നി ബാലവേദിയുടെ മദ്‌റസാ യൂനിറ്റ് കമ്മിറ്റികളും, മദ്‌റസാ മാനേജ്‌മെന്റ് കമ്മിറ്റിയും, ഉസ്താദുമാരും കുരുന്നുകളെ സ്വീകരിക്കും. മധുരപലഹാരങ്ങളും, പ്രാര്‍ത്ഥനകളും കൊണ്ട് പാഠശാലകളില്‍ നവ്യാനുഭവമായിരിക്കും പുതുതായി എത്തുന്ന കുരുന്നുകള്‍ക്ക്.
    ധര്‍മ പാഠമഭ്യസിക്കാനുള്ള സന്താനങ്ങളുടെ സൗഭാഗ്യത്തില്‍ രക്ഷിതാക്കളും പങ്കാളികളാവും. മുന്‍വര്‍ഷം മുഫത്തിശുമാര്‍ എടുത്ത കണക്കുപ്രകാരം നാല്‍പത്തയ്യായിരത്തോളം പഠിതാക്കള്‍ മലപ്പുറം ജില്ലയിലെ മദ്‌റസയിലെത്തും. ഏറ്റവും കുറവ് കോട്ടയം ജില്ലയിലാകും (175). കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ പതിനാലായിരത്തിലധികം നവാഗതര്‍ പ്രവേശനം നേടും. ഖത്തര്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളിലും ജനറല്‍ കലണ്ടര്‍ പ്രകാരമാണ് മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്. 
    മദ്‌റസകള്‍ക്ക് മുമ്പില്‍ നവാഗതരെ വരവേല്‍ക്കുന്ന ബാനറുകള്‍ സ്ഥാപിക്കണം ''മതവിദ്യയിലൂടെ ഉയരങ്ങളിലേക്ക്'' എന്നുകൂടി ആലേഖനം ചെയ്യണമെന്നും, വെള്ളിയാഴ്ച പള്ളികളില്‍ ഇത് സംബന്ധിച്ച് ഖതീബുമാര്‍ ഉദ്‌ബോധനം നടത്തണമെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അറിയിച്ചു.


No comments:

Post a Comment