" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Monday, August 12, 2013

സലാഹുദ്ദീന്‍ യമാനി. ഒരു പെരുന്നാള്‍ അനുഭവം...


സലാഹു യമാനി 
പല പെരുന്നാളുകള്‍ ജീവിതത്തില്‍ കഴിഞ്ഞുപോയി. സുന്നരവും മനോഹരവുമായ ഒരുപാട് നാളുകള്‍... എന്നാല്‍ അതുപോലെ എന്നല്ല ഒരു പടികൂടി സന്തോഷം നല്‍കിയ മനോഹരമായ ഒരു പെരുന്നാള്‍ ആയിരുന്നു അല്ലാഹു ഈ വര്‍ഷം എനിക്ക് നല്‍കിയത്. ഓര്‍മിക്കാന്‍ ഒത്തിരി ഓര്‍മകള്‍, പഠിക്കാന്‍ ഒത്തിരി അറിവുകള്‍... അങ്ങനെ നീണ്ടുപോകുന്നു ഈ പെരുന്നാളിന്റെ മാധുര്യം.

അന്ന് രാത്രി ഇഷാക്ക് ശേഷം ഞാന്‍ ഭാര്യെയും കൂട്ടി റൂമില്‍നിന്നും ഇറങ്ങി. നേരെ ശരഫിയ്യ മദീനാ സിയറ വണ്ടികള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് നടന്നു. മദാഇനു സ്വലിഹ് യാത്ര സങ്കെടിപ്പിക്കുന്ന ഏതെങ്കിലും ഒരു വണ്ടിയില്‍ മുന്‍ സീറ്റ് തന്നെ പിടിക്കണം അതായിരുന്നു ലക്‌ഷ്യം. അവിടെ ചെന്നപ്പോള്‍ ബസ്സിനു കാത്തുനില്‍ക്കുന്ന കുറെ ആളുകളെ കണ്ടു. അന്വേഷിച്ചപ്പോള്‍ പത്തുമണിക്ക് ബസ്സ്‌ വരും എന്നാണ് അറിഞ്ഞത്. പത്തു മണിവരെ അവിടെ കാത്തുനില്‍ക്കാന്‍ കഴില്ല. ഞാന്‍ ചാപ്പനങ്ങാടി മഹല്ല് ജമാഅത്തിന്‍റെ മുപ്പതാം വാര്‍ഷികം നടക്കുന്ന ഹില്‍ ടോപ്‌ ഓടിറ്റൊരിയതിലെക്ക് നടന്നു. മഹല്ല് ശാക്തീകരണം എന്ന വിഷയം അവതരിപ്പിക്കുക എന്ന വലിയൊരു ഉത്തരവാദിത്തം എന്റെ കഴിവുപോലെ നിര്‍വഹിച്ചു. സംത്രപ്തിയോടെ അവിടെനിന്നു ഇറങ്ങി വീണ്ടും ബസ്സ്‌ കിട്ടുമോ എന്ന് അന്വേഷിക്കാന്‍ ചെന്ന്. അരമണിക്കൂര്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു. എന്നാലും മുന്‍സീറ്റ്‌ തന്നെ കിട്ടി. ഫാമിലി കൂടെ ഉണ്ടായത് കൊണ്ട് മുന്സീറ്റാണ് ഏറ്റവും നല്ലത് എന്ന് മുന്പത്തെ അനുഭവം എന്നെ പഠിപ്പിച്ചിരുന്നു. അരമണിക്കൂറിന് ശേഷം വണ്ടി പുറപ്പെട്ടു. അതെ ഗ്രൂപിന് കീഴില്‍ ആറു ബസ്സുകള്‍ മദാഇനു സ്വലിഹിലെക് പോകുന്നുണ്ട്. വേണ്ടത്ര സൌകര്യങ്ങള്‍ ഒരുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അതിന്റെ പാകപ്പിഴവുകള്‍ യാത്രക്കാര്‍ ശരിക്കും അനുഭവിച്ചു. അസ്വസ്ഥരായ യാത്രക്കാര്‍ നന്നായി ദേഷ്യപ്പെടുന്നുണ്ടായിരുന്നു. പരസ്യത്തില്‍ കാണിച്ച എല്ലാ സ്ഥലങ്ങളിലും അവര്‍ ഞങ്ങളെ കൊണ്ടുപോയി കാണിച്ചുതന്നു. സൌകര്യങ്ങള്‍ കുറവാണ്, ഞങ്ങളുടെ ബസ്സില്‍ ഒരു ഗൈഡും ഇല്ല, ഒരാള്‍ സീറ്റ് ഇല്ലാതെ കുറച്ച് നേരം നില്‍കേണ്ടി വന്നു അങ്ങനെ ഒത്തിരി പ്രശ്നങ്ങള്‍, അങ്ങനെ മദാഇനു സ്വലിഹ് എത്താന്‍ അടുത്തപ്പോള്‍ ചീഫ് ഗൈഡ് ഞങ്ങളുടെ ബസ്സില്‍ വന്നു വളരെ വിനീതമായി എല്ലാ അസൌകര്യങ്ങള്‍ക്കും മാപ്പ് അപേക്ഷിച്ചു. ചുരുങ്ങിയ രീതിയില്‍ കാഴ്ചകള്‍ എല്ലാം വിവരിച്ചു അദ്ദേഹം യാത്രക്കാരെ സമാധാനിപ്പിച്ചു. കൂടുതല്‍ കാഴ്ചകള്‍ കാണണം എങ്കില്‍ നിങ്ങള്‍ ഒറ്റക്ക് വരുന്നതാണ് നല്ലത് എന്നും അദ്ദേഹം‍ പറഞ്ഞു. മനസ്സില്‍ വഴിയൊക്കെ രേഖപ്പെടുത്തി ഞാന്‍ അങ്ങനെ ഒരു കാര്യത്തെ കുറിച്ച് ചിന്തിച്ചു. അവസരം കിട്ടിയാല്‍ ഒന്ന് കൂടി പോകണം. അങ്ങനെ തിരിച്ചു മദീനയില്‍ എത്തിയപ്പോള്‍ ഞാന്‍ അവിടെ ഇറങ്ങി. രണ്ടു ദിവസം കൂടി പെരുന്നാള്‍ ലീവ് ബാകിയുണ്ടായിരുന്നത് കൊണ്ട് അതുകൂടി പ്രവാചക നഗരിയില്‍ കഴിച്ചു കൂട്ടാം എന്ന് ഞാന്‍ തീരുമാനിച്ചു.
അപ്പോഴാണ് എന്റെ സുഹ്ര്‍ത്തു നൌഷാദ് അന്‍വരി വിളിച്ചത്. എസ് വൈ എസിന്റെ നേത്രത്വത്തില്‍ മദാഇനു സ്വലിഹിലേക്ക് പുറപ്പെട്ടതാണ് എന്നും അല്‍പ സമയത്തിനുള്ളില്‍ മദീനയില്‍ എത്തുമെന്നും പറഞ്ഞു. അന്വ്ഷിച്ചപ്പോള്‍ രണ്ടു സീറ്റുകള്‍ ഒഴിവുണ്ട് എന്നറിഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല അവരുടെ കൂടെ കൂടി. തികച്ചും വെത്യസ്തമായ ഒരു അനുഭവം ആയിരുന്നു ആ യാത്ര. മദീനയില്‍നിന്നും ഉഹ്ദ് വഴി വദീ ബൈളാഎ അവിടെ നിന്നും ഖൈബറിലൂടെ മദാഇനു സ്വലിഹിലെക്ക്. ഓരോ സ്ഥലത്ത് എത്തുമ്പോഴും ബഹു മുസ്തഫ ഹുദവി, നജ്മുദ്ദീന്‍ ഹുദവി എന്നിവരുടെ വളരെ ഗഹനമായ ചരിത്ര വിവരണങ്ങള്‍. രസകരമായ ക്വിസ് പ്രോഗ്രാമുകള്‍, ചിന്താര്‍ഹാമായ അതിലേറെ രസകരമായ പ്രശസ്ത സാഹിത്യ കാരന്‍ ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ പരിപാടി. അങ്ങനെ ഓര്‍ക്കാനും പഠിക്കാനും ഒത്തിരി അവസരങ്ങള്‍. അതിലേറെ എന്നെ ആകര്‍ഷിച്ചത് അവര്‍ ഒരുക്കിയ സൌകര്യങ്ങള്‍ ആയിരുന്നു. ഒരു ബസ്സില്‍ രണ്ടു വളണ്ടിയര്‍മാര്‍ രണ്ടു ഗൈഡ്‌കള്‍ നല്ല ബസ്സുകള്‍ മദീനയില്‍ റൂം സൗകര്യം നല്ല ഭക്ഷണം. അത് വിതരണം ചെയ്യാന്‍ നല്ല തന്ത്രക്ഞരായ വളണ്ടിയെര്‍സ്. എല്ലാം ഒന്നിന് ഒന്ന് മെച്ചം. ഒരു നിമിഷം ഞാന്‍ ആലോചിച്ചുപോയി ആദ്യ യാത്രയില്‍ എന്റെ കൂടെ ഉണ്ടായിരുന്ന ആരെങ്കിലും ഇതൊന്നു കണ്ടിരുന്നെങ്കില്‍ എന്ന്. അവര്‍ മൂകത്തു വിരല്‍വെക്കുമായിരുന്നു ആ സൌകര്യങ്ങള്‍ കണ്ടാല്‍.
ഞാനും അവരില്‍ ഒരാളായി അലിഞ്ഞുചേര്‍ന്നുപോയി...






3 comments:

  1. Masha Allah this will be a inspiration to those who miss our tour to join with us on our next tour programmes.Thanks Dear Yamani.
    Savad Perambra

    ReplyDelete
  2. بارك لله فيك استاد يماني

    ReplyDelete
  3. Karyaparipadiyil ningal alinhu chernnathu manassilayi.

    ReplyDelete