" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Sunday, December 8, 2013

കെ.ടി മാനു മുസ്‌ലിയാര്‍ അതുല്യനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ്: അഡ്വ. എം.ഉമര്‍ എം.എല്‍.എ

കരുവാരകുണ്ട്: കെ.ടി. മാനു മുസ്‌ലിയാര്‍ അതുല്യനായ സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നെന്ന് അഡ്വ. എം. ഉമര്‍ എം.എല്‍.എ പറഞ്ഞു. 'കെ.ടി. ഉസ്താദ് ജീവിതവും ദര്‍ശനവും' വിഷയത്തില്‍ അലുംനി അസോസിയേഷന്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'മതസൗഹാര്‍ദ്ദം മാനു മുസ്‌ലിയാരുടെ വീക്ഷണത്തില്‍' വിഷയത്തില്‍ ജി.സി. കാരക്കല്‍ പ്രഭാഷണം നടത്തി. കെ.ടി. ഉസ്താദും കേരളത്തിലെ മദ്രസാ പ്രസ്ഥാനവും വിഷയത്തില്‍ ഡോ. സുബൈര്‍ ഹുദവി പ്രസംഗിച്ചു. മാനു മുസ്‌ലിയാരുടെ ലഘുജീവചരിത്രം അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് അവതരിപ്പിച്ചു.

മാനു മുസ്‌ലിയാരുടെ സാഹിത്യ രചനകള്‍ സി. ഹംസ പരിചയപ്പെടുത്തി. പ്രഫ. ബാബു തോമസ് അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, മുഹമ്മദ് നസീര്‍, എന്‍.കെ. അബ്ദുറഹിമാന്‍, ഫരീദ് റഹ്മാനി, എം. അലവി, ഉസ്മാന്‍ ഫൈസി, പ്രഫ. കെ. അബ്ദുല്‍മജീദ്, പ്രഫ. മുഹമ്മദ് കുഞ്ഞു, വി. ഖാലിദ്, കെ.കെ. ശുഹൈബ്, പി.വി. റിയാസ്, മുഹമ്മദ് ശിബിലി, ടി.ടി. സൈതലവി പ്രസംഗിച്ചു.

ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ സൈദ് മുഹമ്മദ് നിസാമി അനുസ്മരണ പ്രഭാഷണം നടത്തി. മൗലീദ് പാരായണം, സിയാറത്ത്, അന്നദാനം തുടങ്ങിയവയും നടന്നു. സിയാറത്തിന് ഒ. കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
 
 

No comments:

Post a Comment