" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Friday, December 20, 2013

എസ്.വൈ.എസ് ജില്ലാ പ്രതിനിധി സമ്മേളനം ഇന്ന്

മലപ്പുറം: സുന്നി യുവജന സംഘം അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് വേങ്ങരയില്‍ ജില്ലാ പ്രതിനിധി സമ്മേളനം നടക്കും. പഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞടുക്കപ്പെട്ട അറുപത് വീതം അംഗങ്ങള്‍ പങ്കെടുക്കും. ക്യാമ്പില്‍ ആറായിരം പേര്‍ക്ക് 'ആമില' (ആക്റ്റീവ് മെമ്പര്‍ ഫോര്‍ ഇസ്‌ലാമിക് ലോയല്‍ ആക്ടിവിറ്റീസ്) പദവി നല്‍കും. പരിപാടിയുടെ സംഘാടനത്തിന് തുടക്കം മുതല്‍ നേതൃത്വം നല്‍കിയിരുന്ന പി.പി മുഹമ്മദ് ഫൈസിയുടെ നാമഥേയത്തിലാണ് നഗരി ഉയരുന്നത്. സിയാറത്തിന് ശേഷം 8.30 ന് പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം ഒമ്പത് മണിക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാജി.കെ. മമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും. വിവിധ സെഷനുകളിലായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പ്രഫ. കെ. ആലികുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പങ്കെടുക്കും.
ഏഴ് മണിക്ക് 'ശംസുല്‍ ഉലമാ: ഒളിമങ്ങാത്ത സൂര്യ തേജസ്' കഥാ പ്രസംഗം അരങ്ങേറും.
 
 
 
 
 

No comments:

Post a Comment