" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Sunday, December 8, 2013

ആഗോള തലത്തില്‍ പ്രബോധന, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക് പ്രാപ്തരായ പണ്ഡിതരെ വാര്‍ത്തെടുക്കുക എന്നത് ദാറുല്‍ ഹുദ യുടെ ലക്ഷ്യം : ഡോ. ബഹാഉദ്ദീന്‍ നദ്‌വി


 

ജിദ്ദ: കേരളത്തിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക പ്രബുദ്ധത ഇതര സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നതെന്ന് ദാറുല്‍ ഹുദാ വൈസ് ചാന്‍സലറും ആഗോള പണ്ഡിത സഭാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രസ്താവിച്ചു.
ശറഫിയ ഇമ്പാല ഓഡിറ്റോറിയത്തില്‍ ദാറുല്‍ഹുദ ജിദ്ദ കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള തലത്തില്‍ മത, പ്രബോധന, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പ്രാപ്തരായ പണ്ഡിത സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പിന്നോക്ക വിദ്യാര്‍ഥികള്‍ക്കു പോലും പഠിക്കാന്‍ പത്ത് വര്‍ഷം മുമ്പ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയതും പശ്ചിമ ബംഗാള്‍, ആന്ധ്ര, അസം, എന്നീ സംസ്ഥാനങ്ങളില്‍ പ്രാഥമിക, ഉന്നത മതകലാലയങ്ങള്‍ സ്ഥാപിച്ചു വരുന്നതുമെല്ലാം ലക്ഷ്യ സാക്ഷാത്കാരത്തിന് വേണ്ടിയാണ്. വിദ്യാഭ്യാസപരമായും സാമൂഹികമായും സാംസ്‌കാരികമായും കേരളത്തോടൊപ്പമെത്താന്‍ കഴിയാത്ത ഉത്തരേന്ത്യയിലെ അധകൃത സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വിപുലമായ പദ്ധതികളുണ്ട്.

വളര്‍ച്ച പ്രാപിച്ച ശേഷം ലക്ഷ്യവും മാര്‍ഗവും നിശ്ചയിച്ചസ്ഥാപനമല്ല ദാറുല്‍ ഹുദായെന്നും മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപനത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ അതിന്റെ ലക്ഷ്യവും മാര്‍ഗവും നിര്‍ണയിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യവും ആധുനിക വിഷയങ്ങളില്‍ പരിജ്ഞാനവുമുള്ള മത പണ്ഡിതന്മാരാണ് പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ ആവശ്യമെന്ന് ദീര്‍ഘ ദര്‍ശനം ചെയ്തതിന്റെ ഫലമാണ് ഇന്ന് കാണുന്ന ദാറുല്‍ ഹുദയുടെ വളര്‍ച്ച. ഫെഡറേഷന്‍ ഓഫ് ദ യൂണിവേഴ്‌സിറ്റീസ് ഓഫ് ഇസ്‌ലാമിക് വേള്‍ഡിന്റെ ജനറല്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാനായി സഊദിയിലെത്തിയതായിരുന്നു നദ്‌വി.
ദാറുല്‍ഹുദ ജിദ്ദ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു. അലി മൗലവി നാട്ടുകല്‍ ഉദ്ഘാടനം ചെയ്തു. ടി.എച്ച് ദാരിമി, സയ്യിദ് ഉബൈദുല്ല തങ്ങള്‍, എം.എം കുട്ടി മൗലവി, സഹല്‍ തങ്ങള്‍ സംസാരിച്ചു. ദാറുല്‍ഹുദ ജിദ്ദ കമ്മിറ്റി സെക്രട്ടറി എം.എ കോയ മൂന്നിയൂര്‍ സ്വാഗതവും മുസ്ഥഫ ഹുദവി നന്ദിയും പറഞ്ഞു.
ഉസതാ ദിന്റെയ് പ്രസംഗം കേൾക്കാൻ എവിടെ  ക്ലിക്ക് ചെയ്യുക
 
 
 
 

No comments:

Post a Comment