" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Monday, November 11, 2013

ആത്മീയത കൈവിട്ടതാണ് പ്രതിസന്ധിക്ക് കാരണം: അബ്ബാസലി തങ്ങള്‍


 
തിരൂരങ്ങാടി: ആത്മീയതയും സാംസ്‌കാരികത്തനിമയും മുസ്‌ലിം സമൂഹത്തില്‍ നിന്നും മഹല്ലുകളില്‍ നിന്നും കുടിയിറങ്ങിപ്പോയെന്നും ആധുനിക മുസ്‌ലിം നേരിടുന്ന വലിയ വെല്ലുവിളി ആത്മീയ ശോഷണമാണെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍.
 
സയ്യിദ് അലവി തങ്ങളടക്കം കേരളത്തിലേക്ക് കടന്നു വന്ന നവോത്ഥാന നായകന്മാരൊക്കെയും ആത്മീയതയിലധിഷ്ഠിതമായ ജീവിതത്തിലൂടെയാണ് ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിച്ചത്. അവരുടെ ജീവിതം സമുദായത്തിന്

മുഹര്‍റം: ആചാരവും അനാചാരവും

   
-എം.എ. ജലീല്‍ സഖാഫി പുല്ലാര

മുഹര്‍റം ഹിജ്‌റ: വര്‍ഷത്തിലെ പ്രഥമ മാസം. ഇസ്‌ലാമിക ചരിത്രത്തില്‍ വലിയൊരു അധ്യായം തുന്നിച്ചേര്‍ത്ത പുണ്യ മാസം. ഇസ്‌ലാമിക സമൂഹത്തിന് അല്ലാഹു ചെയ്ത ഒട്ടേറെ അനുഗ്രങ്ങള്‍ക്ക് ഈ മാസം സാക്ഷിയാണ്.

മുഹര്‍റത്തില്‍ നിരവധി ആചാരങ്ങള്‍ ഉണ്ടെങ്കിലും പലരും ആചാരത്തിന്റെ പേരില്‍ അനാചാരവും വിശ്വസക്കുന്നതായും പ്രവര്‍ത്തിക്കുന്നതായും കാണാം. നിരവധി കള്ള ഹദീസുകള്‍ വരെ മുഹര്‍റത്തിലെ അനാചാരങ്ങള്‍ക്കു നിര്‍മിക്കപ്പെട്ടിട്ടുണ്ട്.

ഹിജ്‌റ: വര്‍ഷം 61-ാം  മുഹര്‍റം പത്തിനാണ് ഹുസൈന്‍(റ) കൊലചെയ്യപ്പെട്ടത് എന്നത് ഒരു വസ്തുതയാണ്. പക്ഷേ മുഹര്‍റത്തിന്റെ ആചാരവും ഈ കൊലപാതകവും തമ്മില്‍ ബന്ധമില്ല. ഇതാണ് സുന്നികളുടെ

അന്താരാഷ്ട്ര ഇസ്ലാമിക സര്‍വകലാശാലയില്‍ ജുമുഅക്ക് നേതൃത്വം നല്‍കി ഡോ. ബഹാഉദ്ദീന്‍ നദ് വി

    
 
Dr. Bahauddeen Nadwi's IIUM Khutbaവിശ്വപ്രസിദ്ധമായ മലേഷ്യയിലെ  ഇന്‍റര്‍നാഷനല്‍ ഇസ് ലാമിക് യൂനിവേഴ്സിറ്റിയില്‍ ജുമുഅക്ക് നേതൃത്വം നല്‍കി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ശ്രദ്ധ പിടിച്ചുപറ്റി. ഐ.ഐ.യു.എം കാമ്പസ് ജുമാമസ്ജിദില്‍ നവംബര്‍ എട്ടിനു നടന്ന ജുമുഅ ഖുത്ബക്കും നിസ്കാരത്തിനും നേതൃത്വം നല്‍കിയത് അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ ഡോ. നദ് വിയായിരുന്നു.
അന്താരാഷ്ട്ര ഇസ്ലാമിക സര്‍വകലാശാല കാമ്പസിലെ സുല്‍ത്വാന്‍ ഹാജി അഹ് മദ് ശാഹ് മസ്ജിദില്‍ നദ് വിയുടെ നേതൃത്വത്തില്‍ നടന്ന ജുമുഅ നിസ്കാരത്തില്‍ നൂറ്റിയിരുപതോളം ലോകരാഷ്ട്രങ്ങളില്‍ നിന്നായി ആറായിരത്തിലധികം വിശ്വാസികള്‍ പങ്കുകൊണ്ടു. വിജ്ഞാനത്തിന്‍റെ മാഹാത്മ്യത്തെയും മുസ്ലിം ഐക്യത്തിന്‍റെ അനിവാര്യതയെയും അധികരിച്ച് ഖുത്ബയിലദ്ദേഹം ഉദ്ബോധിപ്പിച്ചു. ലളിതവും സ്ഫുടവുമായ അറബി ഭാഷയിലുള്ള ഖുത്ബ തങ്ങളെ വിസ്മയിപ്പിച്ചതായി അറബ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
വിവിധ ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള ഉന്നത മത പണ്ഡിതര്‍ കാമ്പസ് സന്ദര്‍ശിക്കുമ്പോള്‍ അവരെക്കൊണ്ട് ഖുത്ബ നിര്‍വഹിപ്പിക്കുന്നത് അന്താരാഷ്ട്ര ഇസ്ലാമിക സര്‍വകലാശാലയിലെ പതിവാണ്. കേരളത്തില്‍ നിന്ന് അനവധി മതപണ്ഡിതര്‍ മലേഷ്യ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഡോ. നദ് വിക്കു മാത്രമേ ഖുത്ബ നിര്‍വഹിക്കാന്‍ അവസരമുണ്ടായിട്ടുള്ളൂ. നേരത്തെ 2011ലും ഐ.ഐ.യു.എം കാമ്പസില്‍ അദ്ദേഹം ഖുത്ബ നിര്‍വഹിച്ചിട്ടുണ്ട്.

മമ്പുറം ആണ്ടുനേര്‍ച്ച നാളെ കൊടിയിറങ്ങും


തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടിയിറക്കം. മമ്പുറം ഖുത്ബുസ്സമാന്‍ സയ്യിദലവി തങ്ങളുടെ 175 -ാം ആണ്ടു നേര്‍ച്ചക്ക് വിവിധ ദേശങ്ങളില്‍ നിന്നായി ജാതിമത ഭേദമന്യെ പതിനായിരങ്ങളാണ് എത്തിയത്. നേര്‍ച്ചയുടെ സമാപന ദിവസമായ നാളെ അന്നദാനം നടത്തും. ഒരു ലക്ഷത്തോളം പാക്കറ്റുകളാണ് അന്നദാനത്തിനായി തയ്യാറാക്കുന്നത്
ഉച്ചക്ക് 2 മണിക്ക് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ച നീണ്ടുനിന്ന ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. ഇന്ന് ദിക്ര്‍ ദുആ സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ദിക്ര്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അയ്യായ ഉസ്താദ് സംബന്ധിക്കും. സെയ്ദ് മുഹമ്മദ് നിസാമി മമ്പുറം തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തും.

ശൈഖുനാ അബ്ദുല്‍ ശുക്കൂര്‍ മുസ്ലിയാര്‍ അന്തരിച്ചു; കബറടക്കം ഇന്ന് ചാലില്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍


മാങ്കടവ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ മുശാവറ മെമ്പറും കാംബസാര്‍ മുദരിസുമായ കെ എന്‍ അബ്ദുല്‍ ശുക്കൂര്‍ മുസ്ലിയാര്‍ (70) നിര്യാതനായി. ആലുവ, തൊടുപുഴ, വടകര എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു. കബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് ചാലില്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. പരേതനായ താജുദീന്‍ അബ്ദുറഹിമാന്‍ മുസ്ലിയാരുടെയും മറിയം ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ ഹജ്ജുമ്മ, മക്കള്‍: നസീമ, ഹാഫിള് മുഹമ്മദ് ശരീഫ് (മലേഷ്യ), ഫള്ലുറഹ്മാന്‍, അബ്ദുറഹ്മാന്‍ (ഷാര്‍ജ), അബുല്‍ ഹസന്‍ അലി ശാദുലി അല്‍ ഖാസിമി (മുദരിസ് നീലേശ്വരം മര്‍ക്കസ് ശരീഅത്ത് കോളേജ്), ഉബൈദ് (കാംബസാര്‍ ദര്‍സ് വിദ്യാര്‍ഥി), അബ്ദുല്‍ ഫത്താഹ്. മരുമക്കള്‍: വി വി മുഹമ്മദലി മൌലവി (ഖത്തീബ് കാംബസാര്‍ മുഹ്യുദ്ദീന്‍ മസ്ജിദ്) ഫൌസിയ, ആയിഷ, ആദില. സഹോദരങ്ങള്‍: കെ എന്‍ മുഹമ്മദ് ഫാസി മൗലവി (ശാദുലി ഖലീഫ, വൈസ് പ്രസിഡണ്ട്, ദാറുല്‍ഹസനാത്ത്), അബ്ദുല്‍ ഖരീം, ശാദുലി, സഫിയ, റുഖിയ, അസ്മ, ജമീല.

ശരീഅത്ത് സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം: ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍


കണ്ണൂര്‍: ആദര്‍ശത്തില്‍ നിന്നു വ്യതിചലിച്ച് സുന്നത്ത് ജമാഅത്തിന്റെ പേരില്‍ ചിലര്‍ നടത്തുന്ന പ്രവര്‍ത്തനം അനുവദിക്കരുതെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍. എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് സംയുക്തമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നബി(സ )യുടെയും അനുചരന്‍മാരുടെയും തത്വങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുന്നവരാണ് സുന്നികള്‍. എന്നാല്‍ അടിസ്ഥാന ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിച്ചു കൊണ്ടാണ് ചിലര്‍ മുന്നോട്ടു പോകുന്നത്. സമസ്തയുടെ നിലപാടാണ് കേരളത്തിലെ മുസ്‌ലിംകളുടെ പൊതുനിലപാട്. എന്നാല്‍ ചുരുക്കം ചിലരാണ് ഇതില്‍ നിന്ന് ഒഴിവാകുന്നത്.

പാലക്കാട്‌ മേപ്പറമ്പ് ജുമാ മസ്ജിദ് ഉദ്ഘാടനം; മത പ്രഭാഷണ പരമ്പര 24 മുതൽ


പാലക്കാട്‌:    മേപ്പറമ്പ്ജുമാ  മസ്ജിദ്  ഉദ്ഗാടനം  ഡിസംബര്‍  5 ന് പാണക്കാട്  സയ്യിദ്  ഹൈദരാലി  തങ്ങള്‍ നിർവഹിക്കും , നൌഷാദ്   ബാക വി, അബൂബക്ക ര്‍ ഖാസിമി , അബ്ദു സമദ്  പൂക്കോട്ടൂര്‍, ഇ ട്ടി മുഹമ്മദ്‌ ബഷീര്‍  M P , കേരള വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലികുട്ടി സാഹിബ്   എന്നിവരും സംബന്ധിക്കും .  ഇതിനോടനുബന്ധിച്   നടത്തുന്ന  പ്രഭാഷണം  പരമ്പര  നവംബർ 24   ന്  ആരംഭിക്കും . പാണക്കാട് സയ്യിദ്   മുനവ്വ ര്‍ അലി ശിഹാബ് തങ്ങള്‍ , സയ്യിദ് സാധിക്കാലി തങ്ങള്‍  എന്നിവരും പങ്കെടുക്കുന്നു

Thursday, November 7, 2013

പ്രാര്‍ത്ഥന നടത്തിയ തൊഴിലാളികളെ അമേരിക്കന്‍ കമ്പനി പുറത്താക്കി

    
prayingനമസ്കാര സമയങ്ങളില്‍ പ്രാര്‍ത്ഥന നടത്തിയതിന്‍റെ പേരില്‍ 24 മുസ്‍ലിം തൊഴിലാളികളെ അമേരിക്കന്‍ കമ്പനിയായ ഡിഎച്ച്എല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. നമസ്കാര സമയങ്ങളില്‍ മുസ്‍ലിം തൊഴിലാളികള്‍ക്ക് ഇടവേള അനുവദിച്ചു കൊണ്ടുള്ള കമ്പനി നിയമത്തില്‍ മാറ്റം വരുത്തിയാണ് പിരിച്ചുവിടല്‍.
ഡിഎച്ച്എല്‍ കമ്പനി മതസ്വാതന്ത്യ്രം നിഷേധിക്കുന്നതായി കാണിച്ച് സമാനമായ 11 പരാതികള്‍ ഇതിനകം അധികാരികള്‍ക്ക് ലഭിച്ചിട്ടുണ്ട്. മതാചാരങ്ങള്‍ പാലിക്കാനും വിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കാനും നിയമപരിരക്ഷയുള്ള രാജ്യമാണ് അമേരിക്ക. 1964 ലെ ഫെഡറല്‍ സിവില്‍ റൈറ്റ്സ് നിയമപ്രകാരവും കെന്‍റക്കി സിവില്‍ റൈറ്റ്സ് ആക്ട് പ്രകാരവും തൊഴില്‍ മേഖലകളില്‍ തൊഴിലാളികള്‍ക്കുള്ള മതസ്വാതന്ത്യ്രം ഉറപ്പുവരുത്തുന്നുണ്ടെന്ന് അമേരിക്കന്‍ മുസ്‍ലിം പൌരാവകാശ സംഘടനയായ കെയര്‍ നേതാവ് ബൂക്കര്‍ വാഷിങ്ടണ്‍ പറഞ്ഞു.
എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഡിഎച്ച്എല്‍ തയ്യാറായിട്ടില്ല.

ആധുനിക സൗകര്യങ്ങള്‍ മത പഠനത്തിന് ഉപയോഗപ്പെടുത്തണം. ഹൈദറലി തങ്ങള്‍


കോഴിക്കോട്. മറ്റെല്ലാ വിദ്യാഭ്യാസങ്ങളെയും പോലെ മത പഠന രംഗത്തും ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉല്‍ബോധിപ്പിച്ചു. മുഖദാറിലെ തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയുടെ 'www.therbiyath.com' എന്ന പുതിയ വെബ് സൈറ്റ് ഉല്‍ഘാടനം ചൈതു സംസാരിക്കുകയായിരുന്നു തങ്ങള്‍. പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. വി. മോയിമോന്‍ ഹാജി, പി. കെ. മാനു സാഹിബ്, അബ്ദുല്ല ശിഹാബ് തങ്ങള്‍, ഹാശിം ശിഹാബ് തങ്ങള്‍, കെ. മൊയ്തീന്‍ കോയ, എം. പി. കോയട്ടി, സി. പി. ഉസ്മാന്‍, കൊട്ടേടത്ത് മൊയ്തീന്‍ കോയ, സി. പി. ഇഖ്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി. ഹംസ ബാഫഖി തങ്ങള്‍ സ്വാഗതവും, മുക്കം ഉമര്‍ ഫൈസി നന്ദിയും പറഞ്ഞു.