" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Monday, November 11, 2013

ശരീഅത്ത് സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം: ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍


കണ്ണൂര്‍: ആദര്‍ശത്തില്‍ നിന്നു വ്യതിചലിച്ച് സുന്നത്ത് ജമാഅത്തിന്റെ പേരില്‍ ചിലര്‍ നടത്തുന്ന പ്രവര്‍ത്തനം അനുവദിക്കരുതെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍. എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് സംയുക്തമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നബി(സ )യുടെയും അനുചരന്‍മാരുടെയും തത്വങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുന്നവരാണ് സുന്നികള്‍. എന്നാല്‍ അടിസ്ഥാന ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിച്ചു കൊണ്ടാണ് ചിലര്‍ മുന്നോട്ടു പോകുന്നത്. സമസ്തയുടെ നിലപാടാണ് കേരളത്തിലെ മുസ്‌ലിംകളുടെ പൊതുനിലപാട്. എന്നാല്‍ ചുരുക്കം ചിലരാണ് ഇതില്‍ നിന്ന് ഒഴിവാകുന്നത്.
വിവാഹ പ്രായത്തില്‍ മുസ്‌ലിം പണ്ഡിതന്‍മാരുടെ നിലപാടിനെതിരെ ചിലര്‍ രംഗത്ത് എത്തിയത് സങ്കുചിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്. ഈ വിഷയത്തില്‍ ഇസ്‌ലാമിന്റെയും മുസ്‌ലിം പണ്ഡിതന്‍മാരുടെയും നിലപാട് വിവാദമാക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഞങ്ങള്‍ ഉന്നയിക്കുന്ന ആവശ്യം തന്നെ പല അമുസ്‌ലിം ബുദ്ധിജീവികളും ഉന്നയിച്ചപ്പോള്‍ വിവാദമാവാത്തത് എന്തുകൊണ്ടാണ്. വിവാഹപ്രായം മുസ്‌ലിംകള്‍ ഉന്നയിച്ചു എന്നതു കൊണ്ടുമാത്രമാണ് പഴഞ്ചരും പിന്തിരിപ്പനുമായി ചിലര്‍ കണക്കാക്കുന്നത്.
എന്നാല്‍ വിവാഹ പ്രായം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ ഭരണഘടന അനുവദിക്കുന്ന അവകാശം സംരക്ഷിക്കാന്‍ നിയമപരമായി ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
സമസ്ത ജില്ലാ പ്രസിഡന്റ് പി.കെ.പി.അബ്ദുല്‍ സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മാണിയൂര്‍ അഹ്മദ് മൗലവി, പി.പി.ഉമര്‍ മൗലവി, വി.കെ.അബ്ദുല്‍ ഖാദിര്‍ മൗലവി, അബ്ദുസമദ് പൂക്കോട്ടൂര്‍, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, മുസ്തഫ അശ്രഫി കക്കുപ്പടി, അശ്രഫ് ഫൈസി കണ്ണാടിപ്പറമ്പ്, മലയമ്മ അബൂബക്കര്‍ ബാഖവി, സത്താര്‍ പന്തല്ലൂര്‍, അഹമ്മദ് തേര്‍ളായി, എ.കെ.അബ്ദുല്‍ ബാഖി, പി.പി.മുഹമ്മദലി, സലാം ദാരിമി കിണവക്കല്‍, സിദ്ധീഖ് ഫൈസി, ശഹീര്‍ പാപ്പിനിശേരി, ജുനൈദ് ചാലാട്, ഹാരിസ് എടവച്ചാല്‍ പ്രസംഗിച്ചു.

No comments:

Post a Comment