" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Monday, November 11, 2013

അന്താരാഷ്ട്ര ഇസ്ലാമിക സര്‍വകലാശാലയില്‍ ജുമുഅക്ക് നേതൃത്വം നല്‍കി ഡോ. ബഹാഉദ്ദീന്‍ നദ് വി

    
 
Dr. Bahauddeen Nadwi's IIUM Khutbaവിശ്വപ്രസിദ്ധമായ മലേഷ്യയിലെ  ഇന്‍റര്‍നാഷനല്‍ ഇസ് ലാമിക് യൂനിവേഴ്സിറ്റിയില്‍ ജുമുഅക്ക് നേതൃത്വം നല്‍കി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ശ്രദ്ധ പിടിച്ചുപറ്റി. ഐ.ഐ.യു.എം കാമ്പസ് ജുമാമസ്ജിദില്‍ നവംബര്‍ എട്ടിനു നടന്ന ജുമുഅ ഖുത്ബക്കും നിസ്കാരത്തിനും നേതൃത്വം നല്‍കിയത് അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ ഡോ. നദ് വിയായിരുന്നു.
അന്താരാഷ്ട്ര ഇസ്ലാമിക സര്‍വകലാശാല കാമ്പസിലെ സുല്‍ത്വാന്‍ ഹാജി അഹ് മദ് ശാഹ് മസ്ജിദില്‍ നദ് വിയുടെ നേതൃത്വത്തില്‍ നടന്ന ജുമുഅ നിസ്കാരത്തില്‍ നൂറ്റിയിരുപതോളം ലോകരാഷ്ട്രങ്ങളില്‍ നിന്നായി ആറായിരത്തിലധികം വിശ്വാസികള്‍ പങ്കുകൊണ്ടു. വിജ്ഞാനത്തിന്‍റെ മാഹാത്മ്യത്തെയും മുസ്ലിം ഐക്യത്തിന്‍റെ അനിവാര്യതയെയും അധികരിച്ച് ഖുത്ബയിലദ്ദേഹം ഉദ്ബോധിപ്പിച്ചു. ലളിതവും സ്ഫുടവുമായ അറബി ഭാഷയിലുള്ള ഖുത്ബ തങ്ങളെ വിസ്മയിപ്പിച്ചതായി അറബ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
വിവിധ ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള ഉന്നത മത പണ്ഡിതര്‍ കാമ്പസ് സന്ദര്‍ശിക്കുമ്പോള്‍ അവരെക്കൊണ്ട് ഖുത്ബ നിര്‍വഹിപ്പിക്കുന്നത് അന്താരാഷ്ട്ര ഇസ്ലാമിക സര്‍വകലാശാലയിലെ പതിവാണ്. കേരളത്തില്‍ നിന്ന് അനവധി മതപണ്ഡിതര്‍ മലേഷ്യ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഡോ. നദ് വിക്കു മാത്രമേ ഖുത്ബ നിര്‍വഹിക്കാന്‍ അവസരമുണ്ടായിട്ടുള്ളൂ. നേരത്തെ 2011ലും ഐ.ഐ.യു.എം കാമ്പസില്‍ അദ്ദേഹം ഖുത്ബ നിര്‍വഹിച്ചിട്ടുണ്ട്.

No comments:

Post a Comment