" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Monday, November 11, 2013

ആത്മീയത കൈവിട്ടതാണ് പ്രതിസന്ധിക്ക് കാരണം: അബ്ബാസലി തങ്ങള്‍


 
തിരൂരങ്ങാടി: ആത്മീയതയും സാംസ്‌കാരികത്തനിമയും മുസ്‌ലിം സമൂഹത്തില്‍ നിന്നും മഹല്ലുകളില്‍ നിന്നും കുടിയിറങ്ങിപ്പോയെന്നും ആധുനിക മുസ്‌ലിം നേരിടുന്ന വലിയ വെല്ലുവിളി ആത്മീയ ശോഷണമാണെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍.
 
സയ്യിദ് അലവി തങ്ങളടക്കം കേരളത്തിലേക്ക് കടന്നു വന്ന നവോത്ഥാന നായകന്മാരൊക്കെയും ആത്മീയതയിലധിഷ്ഠിതമായ ജീവിതത്തിലൂടെയാണ് ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിച്ചത്. അവരുടെ ജീവിതം സമുദായത്തിന് മാതൃകയായിരുന്നു. എന്നാല്‍ വര്‍ത്തമാന കാലത്ത് നാം നേരിടുന്ന പ്രതിസന്ധിയുടെ കാരണം അത്തരം നേതാക്കളുടെ അഭാവമാണെന്നും തങ്ങള്‍ പറഞ്ഞു.
 
ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ 175-ാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടന്ന പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമര്‍ ഹുദവി പൂളപ്പാടം മുഖ്യപ്രഭാഷണം നടത്തി. എം.കെ അലി മൗലവി ഇരിങ്ങല്ലൂര്‍, അനസ് ഹുദവി സംസാരിച്ചു.
 
വി.പി അബ്ദുള്ളക്കോയ തങ്ങള്‍ മമ്പുറം, കെ.സി മുഹമ്മദ് ബാഖവി, പി ഇസ്ഹാഖ് ബാഖവി ചെമ്മാട്, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈതലവി ഹാജി സംബന്ധിച്ചു. നാളെ ദുആ സമ്മേളനവും ചൊവ്വാഴ്ച അന്നദാനത്തോടെ സമാപനവും നടക്കും.

No comments:

Post a Comment