" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Thursday, November 28, 2013

സാമൂഹികവും സാംസ്‌കാരികവുമായ മൂല്ല്യത്തകര്‍ച്ചകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന് മദ്‌റസകളെ ഉപയോഗപ്പെടുത്തണം :ഓണമ്പിള്ളി

തൃശൂര്‍ : സാമൂഹികവും സാംസ്‌കാരികവുമായ മൂല്ല്യത്തകര്‍ച്ചകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന് മദ്‌റസകളെ  ഉപയോഗപ്പെടുത്തണമെന്ന്  സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി . 
 
സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ജില്ലാ സംഗമം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസവും-സാംസ്‌കാരിക ഉന്നതിയും കൈവരിച്ചവരുള്‍പ്പെടെ ഉയര്‍ത്തുന്ന ലൈംഗിക അരാജകത്വത്തി നെതിരെ ജാഗ്രത പുലര്‍ത്തണം. ഇത്തരത്തിലുള്ള  മനോരോഗികളുടെ താവളമായി കേരളം മാറുന്നുവെന്ന് അദ്ദേഹം  അഭിപ്രായപ്പെട്ടു.

മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ജന. സെക്രട്ടറി സി.എ മുഹമ്മദ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. സമസ്ത മുഫത്തിശ് ഫസലുല്‍റഹ്മാന്‍ ഫൈസി, പി.ടി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, ഹംസ ലൗവ്‌ഷോര്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ റീജിയനല്‍ ഡയറക്ടര്‍ ടി.പി. മുഹമ്മദ് യൂനസ്, ഗവണ്‍മെന്റ് ഗ്രാന്റ് ഇന്‍ എയ്ഡ് കമ്പനി മെമ്പര്‍ സുഖൈര്‍ നെല്ലിക്കാപറമ്പത്ത്, കെ. ഹംസ മുസ്‌ലിയാര്‍, ത്രീ സ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി, ടി.എ. അന്‍വര്‍, കെ.എം. മുഹമ്മദ് ഹാജി മുള്ളൂര്‍ക്കര, പി.എസ്. മുഹമ്മദ്കുട്ടി ബാഖവി, ഉസ്മാന്‍ കല്ലാട്ടയില്‍, പി.കെ. മുഹമ്മദ് മുസ്‌ലിയാര്‍, ഷംസുദ്ദീന്‍ വില്ലന്നൂര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
 

 
 
 
 
 
 
 
 

 

No comments:

Post a Comment