" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Sunday, August 11, 2013

ജിദ്ദ എസ്.വൈ.എസ്. മദാഇന്‍ സ്വാലിഹ് പഠന യാത്ര കഴിഞ്ഞു തിരിച്ചെത്തി.... الحمد لله ..ഉസ്താദ് മുഹമ്മദ്‌ ഹുദവി യാത്രാനുഭവം പങ്കുവെക്കുന്നു

മുഹമ്മദ്‌ ഹുദവി മക്ക 
അല്ഹമ്ദുലില്ലഹ്.....അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹം കൊണ്ട് രണ്ടു ദിവസത്തെ ചരിത്രപടന ആത്മീയ യാത്ര കഴിഞ്ഞു തിരിച്ചെത്തി ....അല്ഹമ്ദുലില്ലഹ് ..ജിദ്ദ  എസ് വൈ എസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മദീന മുനവ്വറ,കൈബര്‍,വാധീബൈധാഉ,മദായിനുസ്വലിഹ് തുടങ്ങിയ സ്ഥലങ്ങിലെക്കായിരുന്നു യാത്ര..ചീഫ് അമീര്‍ പ്രഗല്‍ഭ ചരിത്രപണ്ടിതനും ചിന്തകനുമായ ഉസ്താദ്‌ മുസ്തഫ ഹുദവി കൊടക്കാട്,നജ്മുദ്ധീന്‍ ഹുദവി,മുസ്തഫ ബാകവി ഊരകം തുടങ്ങിയ പ്രഗല്‍ഭരായ പണ്ഡിതരുടെ നേത്രത്വത്തില്‍ വളരെ പഠനാര്‍ഹമായ ഒരു യാത്രയായിരുന്നു . ഓരോ സ്ഥലങ്ങളിലെക്കെതുമ്പോഴും അതുമായി ബന്ധപ്പെട്ട മുസ്തഫ ഹുദവി ഉസ്താദിന്റെ ഗഹനമായ ചരിത്രവിവരണവും അതിനു ശേഷം ആ ചരിത്രം ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരങ്ങളും യാത്രയിലെ പുതിയ ഒരനുഭവമായി ..അതിലുപരി പ്രശസ്ത സാഹിത്യകാരനും എഴുത്തുകാരനുമായ ഉസ്മാന്‍ ഇരിങ്ങട്ടിരി സാഹിബിന്റെ ചിരിക്കാനും ചിന്തിക്കാനും വകനല്‍കുന്ന മറ്റൊരു ക്വിസ് മത്സരം യാത്രയെ വ്യത്യസ്തമാക്കി.6000വര്‍ഷങ്ങള്‍ക്കു മുംബ് സ്വലിഹ് നബി(അ)മും സമൂഹവും ജീവിച്ചനാടും അവരുടെ വീടുകളും നിര്‍മാണവൈഭവവും സ്വലിഹ് നബിയുടെ ഒട്ടകം പുറപ്പെട്ട പാറയും അത് വെള്ളംകുടിച്ച കിണറും പാല്‍ കറന്ന പാത്രവും അതിലുപരിയായി ഒരുനബിയെ ധിക്കരിച്ച സമൂഹത്തെ ഒരു അട്ടഹാസംകൊണ്ട് നശിപ്പിച്ചു കളഞ്ഞതിന് മൂകസാക്ഷിയായ ഒരു പട്ടണം,അതാണ് മദായിനുസ്വലിഹ്.അവര്‍ക്ക് ശേഷം അവിടെ ജീവിച്ച നബ്തികളുടെയും ബനൂലിഹ്യനികലുടെയും നിര്‍മാണ വൈഭവവും അവശേഷിപ്പുകളും അവിടുത്തെ മലകളില്‍ കാണാം.മുസ്ലിം രാഷ്ട്രങ്ങളെ ഒന്നിപ്പിക്കുന്നതിനു വേണ്ടി 1908ല്‍ തുര്‍ക്കി ഖിലാഫത്തിന്റെ അവസാന ഖലീഫ അബ്ദുല്‍ഹമീദ് രണ്ടാമന്റെ കാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ഹിജാസ് റെയില്‍വേ യുടെ അവശിഷ്ടങ്ങളും മദായിനുസ്വലിഹിനു അടുത്ത് തന്നെയാണ് ..ഏതായാലും അല്ഹമ്ദുലില്ലഹ് ജീവിതത്തില്‍ എന്നും ഓര്‍ക്കാന്‍ പറ്റിയ നല്ല ഓര്‍മകളുമായി ഒരു യാത്ര..ഇനിയും ഒരുപാട് ചരിത്രനഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ അള്ളാഹു തൌഫീക്ക് നല്‍കട്ടെ..ആമീന്‍ ..ഈ യാത്ര സങ്കടിപ്പിച്ച JICയുടെയും sys ന്റെയും ഭാരവാഹികള്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍ ..ഇനിയും ഇതുപോലോത്ത നല്ല കാര്യങ്ങള്‍ക്കു അള്ളാഹു തൌഫീക്ക് നല്‍കട്ടെ ..ആമീന്‍















2 comments: