" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Saturday, August 24, 2013

മദീനയില്‍ പ്രവാചകപള്ളിയുടെ വികസന ചരിത്ര പ്രദര്‍ശനം

   Prophet's Mosque exhibitionമദീനയിലെ പ്രവാചകപള്ളിയുടെ ചരിത്രവും വികാസവും കാണിച്ചുകൊണ്ടുള്ള പ്രദര്‍ശനം മദീനയില്‍ ആരംഭിച്ചു. പ്രവാചക പള്ളിയുടെ ചുമതല വഹിക്കുന്ന ജനറല്‍ പ്രസിഡന്‍സിയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇസ്‍ലാമിക നാഗരികതയുടെ ആസ്ഥാനമെന്ന നിലയിലുള്ള മദീനാ ആഘോഷങ്ങളുടെ ഭാഗമായാണ് പ്രദര്‍ശനം.
ഏഴാം നൂറ്റാണ്ടില്‍ പള്ളി സ്ഥാപിക്കപ്പെട്ടതു മുതല്‍ വിവിധ കാലഘട്ടങ്ങളില്‍ പള്ളിയില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളുടെ ചരിത്രരേഖകളാണ് പ്രദര്‍ശിപ്പിക്കുന്നത്. വിവിധ രാജാക്കന്മാര്‍ക്ക് ഇസ്‍ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് പ്രവാകര്‍ അയച്ച കത്തുകളുടെ പകര്‍പ്പുകളും പ്രദര്‍ശനത്തിലുണ്ട്. കത്തുകളില്‍ സീലു വെക്കാന്‍ പ്രവാചകര്‍ ഉപയോഗിച്ച മുദ്രയും പ്രദര്‍ശന വസ്ഥുക്കളില്‍ ഉള്‍പ്പെടുന്നുവെന്ന് എക്സിബിഷന്‍ ഡയറക്ടര്‍ അബ്ദുല്‍ ഹാദി അല്‍ഹുജൈലി പറയുന്നു.
പള്ളിയുടെ 35 ഫോട്ടോഗ്രാഫുകള്‍, മാതൃകകള്‍, ഇംഗ്ലീഷിലും അറബിയിലുമുള്ള ടേപ്പ് റെക്കോര്‍ഡുകള്‍ തുടങ്ങിയവ പ്രദര്‍ശനഹാളിലെ ആകര്‍ഷകങ്ങളാണ്. പഴയ കെട്ടിടം പൊളിക്കുന്നതിന്‍റെയും പുതിയതിനു വേണ്ടി കുഴികളെടുക്കുന്നതിന്‍റെയും ശിലാസ്ഥാപന ചടങ്ങുകളുടെയും ഫോട്ടോകളാണ് ഫോട്ടോ ശേഖരത്തിലുള്ളത്.
മദീനാ പള്ളിയുടെ ചരിത്രവും മറ്റു വിശേഷങ്ങളും വിവരിക്കുന്ന ഗ്രന്ഥങ്ങളും പ്രദര്‍ശനത്തിനുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ പള്ളിയില്‍ സേവനം ചെയ്ത ഇമാമുമാരുടെ പേരുവിവരങ്ങളടങ്ങിയ പുസ്തകവും ഇക്കൂട്ടത്തിലുണ്ട്.

No comments:

Post a Comment