" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Thursday, October 10, 2013

തെറ്റിനെ അറിവുകൊണ്ട് തിരുത്താനാവണം: ഹൈദരലി തങ്ങള്‍

 

മലപ്പുറം: അറിവു കൊണ്ടു മാത്രമെ തെറ്റായ പ്രവണതകളെ തിരുത്താനാവൂവെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കാളമ്പാടി മഖാം ഉറൂസ് മുബാറക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. മതവും 
ഭൗതികവും സമന്വയിച്ച വിദ്യാഭ്യാസം അതിന് അനിവാര്യമാണ്. മഹാന്‍മാരായ പണ്ഡിതര്‍ കാണിച്ച വഴിയിലൂടെ സത്യത്തെ തേടാന്‍ സാധിക്കണം. ധാര്‍മികത നഷ്ടപ്പെട്ട വര്‍ത്തമാന കാലത്ത് പൂര്‍വ്വികര്‍ കാണിച്ച പാത പിന്‍പറ്റണമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.

 
പണ്ഡിതരുടെ വിടവ് നികത്താനാവാത്ത നഷ്ടമാണ്. അവരുടെ പ്രകാശം ലോകത്തിന്റെ പ്രകാശമാണ്. വിവാദ വിഷയങ്ങള്‍ കൊണ്ടുവന്ന് ഇസ്‌ലാമിനെ വികലമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത്തരം തെറ്റിധാരണകള്‍ തിരുത്താന്‍ പണ്ഡിതരുടെ പേനയും നാവും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മതപ്രഭാഷണം സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കബീര്‍ ബാഖവി കാഞ്ഞാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍, അബ്ദുറഹീം ബാഖവി കൂട്ടിലങ്ങാടി, കെ.എം. സൈതലവി ഹാജി, റഫീഖ് അഹമ്മദ് തിരൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എം.എം.എസ് തങ്ങള്‍ മേലാറ്റൂര്‍ പ്രസംഗിച്ചു.
 
 
 
 
 

No comments:

Post a Comment